മണിവാക: ഭാഗം 29

manivaka

രചന: SHAMSEENA FIROZ

"ഇങ്ങനെ കണ്ണ് നിറച്ചു നിൽക്കാണ്ട് വായ തുറന്നു എന്തേലും ഒന്ന് പറയെടി..നിന്റെ വായ തുറപ്പിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.. എന്റെ ദേഷ്യം നീ താങ്ങില്ല..നിന്റെ കണ്ണ് നിറയുന്നത് കാണാൻ കഴിയാത്തത് കൊണ്ടാ. അല്ലേൽ കവിളിനു കുത്തി പിടിച്ചിട്ടായാലും പറയിപ്പിച്ചേനെ.. എനിക്ക് ഉറപ്പാണ്..നീയെന്നെ സ്നേഹിക്കുന്നുണ്ട്..എത്ര കാലം നീയിങ്ങനെ നിന്റെ ആഗ്രഹങ്ങൾ നിന്റെ അച്ഛനു വേണ്ടി മൂടി വെക്കും ചന്ദന..ഒരു വട്ടം എങ്കിലും നീ നിന്റെ മനസ്സ് ഒന്ന് തുറക്ക്.. എന്തിനാ ചിഞ്ചുവിന് പകരം അന്ന് എന്റെ മുന്നിൽ വന്നു പെട്ടത്.. എന്തിനാ ഞാൻ അടിച്ചപ്പോൾ കണ്ണും നിറച്ചു വേദനയോടെ നിന്നത്.. അത് കൊണ്ടല്ലേ ഇപ്പോൾ ഇങ്ങനൊക്കെ..ഞാൻ അടിച്ച അതേ സ്പോട്ടിൽ എനിക്ക് ഒരെണ്ണം തിരിച്ചു തന്നിരുന്നു എങ്കിൽ ഇപ്പോ ദേഷ്യം അല്ലാതെ മറ്റൊന്നും തോന്നില്ലായിരുന്നു നിന്നോട്.. ഇതിപ്പോ അന്ന് നിന്നെ അടിച്ചതിനു ശേഷം സ്വസ്ഥ പോയി കിട്ടി.. ഊണിലും ഉറക്കിലും നീ മാത്രമായി..നിന്നെ കുറിച്ച് അല്ലാതെ മറ്റൊന്നും ഓർമ്മ വരുന്നില്ലടീ ഇപ്പൊ..

നിന്നെ കാണണം എന്നല്ലാതെ മറ്റൊന്നും തോന്നുന്നില്ല.." അപ്പോഴും അവളുടെ ചുണ്ടുകൾ അനങ്ങിയില്ല..കണ്ണുകൾ എന്തിനെന്നില്ലാതെ ഒഴുകി കൊണ്ടിരുന്നു..വസു പിന്നെ ഒന്നും നോക്കിയില്ല..അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.. ഒന്ന് ഞെട്ടിയതല്ലാതെ മറ്റു എതിർപ്പുകൾ ഒന്നും അവളിൽ നിന്നും ഉണ്ടായില്ല..അവന്റെ ഒരു കൈ അവളെ ചുറ്റി പിടിക്കുകയും മറു കൈ അവളുടെ മുടിയിഴകളെ അതിയായ സ്നേഹത്തോടെ തഴുകുകയും ചെയ്തു.. "ഓഹോ..അപ്പൊ ഇതാണ് ഇവിടെ പണി..വെറുതെയല്ല രണ്ടിനെയും പുറത്തേക്ക് കാണാത്തത്..സണ്ണി നിന്നെയും കാത്തിരുന്നു മടുത്തു വസു.. എന്നാലും എന്റെ ചന്ദു മോളെ..നിന്നെക്കുറിച്ചു ഞാൻ ഇത്രയൊന്നും വിചാരിച്ചില്ല.. ആ..അല്ലേലും മിണ്ടാ പൂച്ച കലം ഉടക്കുമെന്നല്ലെ .. " പെട്ടെന്നാണ് ചിഞ്ചു വാതിൽ തുറന്നതും അകത്തേക്ക് വന്നതും.. ചന്ദു ആ നിമിഷം തന്നെ ഞെട്ടി പിടഞ്ഞു കൊണ്ട് വസുവിൽ നിന്നും അടർന്നു മാറി.. അവൾക്ക് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു.. കുറ്റവാളിയെ പോലെ തല താഴ്ത്തി നിന്നു..

അത് കണ്ടു വസു അവളുടെ തോളിലൂടെ കയ്യിട്ടു വീണ്ടും തന്നോട് ചേർത്ത് പിടിച്ചു.. "നീ എന്തിനാ പെണ്ണെ ഇങ്ങനെ നിന്നു വിയർക്കുന്നത്..?ഇപ്പോ ഈ പറഞ്ഞ ഇവൾ തന്നെയല്ലേ എന്നെ ഇവിടേക്ക് ക്ഷണിച്ചതും നിന്റെ അടുത്തേക്ക് പറഞ്ഞു വിട്ടതും..ഇവൾ ഇങ്ങനൊക്കെ പറയുമ്പോൾ നീയത് തിരിച്ചു ചോദിക്കേണ്ടതല്ലേ..?" "ഓ..ഇനിയിപ്പോ നീ ഇവളെ എന്റെ എതിർ കക്ഷി ആക്കിക്കോ..നന്ദി വേണമെടാ നന്ദി..ഇനി ബാക്കി റൊമാൻസ് ഒക്കെ പിന്നീട് ആകാം.. എത്രയോ ടൈം കിടപ്പുണ്ട്..ഇപ്പോ നീ വാ..സണ്ണി ആകെ എരി പിരി പൂണ്ട് ഇരിപ്പാണ്.." "അവനു ബോറടിക്കുന്നതിനല്ലെ നീയും നിന്റെ പപ്പയുമുള്ളത്..? " "പപ്പ ഒരു കാൾ വന്നു പുറത്തോട്ട് പോയി.. പിന്നെ ഞാൻ.. അങ്ങേർക്കു എന്നെ അലർജിയാണ്. ഞാൻ വായ തുറന്നപ്പോഴേ മുഖം വീർത്തു.. വേറെ വല്ലവരും ആയിരുന്നെങ്കിൽ രണ്ട് പറഞ്ഞേനെ ഞാൻ.. ഇതിപ്പോ നിന്റെ ഫ്രണ്ട് ആയിപോയി.. മാത്രവുമല്ല..പപ്പയ്ക്ക് അവനെ നല്ല കാര്യമാണ്..വല്യ ഡോക്ടർ ഒക്കെയല്ലെ..

വീട്ടിലേക്ക് വിളിച്ചു വരുത്തി നമ്മൾ അങ്ങനെ ഇൻസൽട്ട് ചെയ്യാൻ പാടുണ്ടോ..അവനെ ഞാൻ ക്ഷണിച്ചിട്ട് ഒന്നുമില്ല..എന്നാലും അതിഥി ദേവോ ഭവ എന്നല്ലേ.. അതുകൊണ്ട് മാത്രം ഞാൻ വെറുതെയിരുന്നു.. " പറഞ്ഞിട്ട് ചിഞ്ചു മുറിക്ക് പുറത്തേക്ക് ഇറങ്ങി.. "വാ.. " വസു ചന്ദുവിന്റെ കയ്യിൽ പിടിച്ചു.. "അത് ഞാൻ.. " "എന്താ..നിനക്ക് സണ്ണിയെയും പേടിയാണോ..? " വസു ചിരിച്ചു.. "അല്ല..ഞാൻ..ഞാൻ ഈ വസ്ത്രം മാറിയിട്ട് വരാം.. " "ശെരി.. " വസു പോയതും ചന്ദു ബനിയൻ മാറി ചിഞ്ചു ജീൻസ്ന് ഇടുന്ന ഒരു ലൂസ് ടോപ് എടുത്തിട്ട് പുറത്തേക്ക് ഇറങ്ങി.. "ആഹാ..ചന്ദന ഇവിടെ ഉണ്ടായിരുന്നോ..? ഞാൻ കരുതി വസു വരുന്ന വിവരം അറിഞ്ഞു ഓടി രക്ഷപെട്ടു കാണുമെന്ന്.. " ചന്ദുവിനെ കണ്ടു സണ്ണി കളിയായി പറഞ്ഞു..മറുപടിയായി ചന്ദു ഒന്ന് ചിരിച്ചു.. "അല്ല..ഇതെന്തു പറ്റി..വല്ലാതെ ക്ഷീണിച്ചതു പോലെ ഉണ്ടല്ലോ..? എന്താ വസു.. നീ ഇവൾക്ക് ഒരു സ്വസ്ഥതയും കൊടുക്കുന്നില്ലെ..? " ഇപ്രാവശ്യം സണ്ണി കളിയാക്കിയത് വസുവിനെയായിരുന്നു..

"പോടാ..എന്തായാലും നീയും ശരണുമൊന്നും അറിയാത്ത ഒരു സ്വസ്ഥത കുറവും ഞാൻ ഇവൾക്ക് നൽകുന്നില്ല..പിന്നെ നിന്റെയീ ഡോക്ടർ കണ്ണ് വെച്ചു നോക്കിയാൽ എല്ലാവരെയും നിനക്ക് ക്ഷീണിച്ചതായേ തോന്നുള്ളൂ.. മിനിയാന്ന് നീ എന്റെ അമ്മയോടും ഇതുതന്നെയല്ലേ ടാ പറഞ്ഞത്.. " വസു സണ്ണിയെ നോക്കി കണ്ണുരുട്ടി.. "അപ്പൊ ഉറപ്പായി..എല്ലാരുടെയും ക്ഷീണത്തിന്റെ കാരണം നീ തന്നെ.. ചന്ദുവിന് മാത്രമല്ല.. രാധികാന്റിക്കും നീ സ്വസ്ഥത കൊടുക്കുന്നില്ല.. " "എടാ..ഇവിടെ ഇവരു രണ്ടെണ്ണം ഉണ്ടെന്നു നോക്കില്ല..എന്റെ വായേന്ന് കേൾക്കും നീ.. " "കണ്ടോ ചന്ദന..നിന്റെ മുന്നിൽ നിൽക്കുന്ന അത്ര ഡീസന്റ് ഒന്നുമല്ല ശെരിക്കും ഇവൻ..ഇപ്പോൾത്തന്നെ നോക്കിയേ..പറഞ്ഞത് കേട്ടില്ലേ.. എന്റെ പേടി അതൊന്നുമല്ല. ഇത്രയും പാവം പിടിച്ച നീയെങ്ങനെയാ ഈ ജീവിത കാലം മുഴുവനും ഇവനെ സഹിക്കുക എന്നാണ്..ഇവന്റെ ഒപ്പം അഡ്ജസ്റ്റ് ചെയ്യണമെങ്കിൽ നീ അല്പം ബോൾഡ് ആകണം.. ഒന്നുമില്ലേലും ഇടയ്ക്ക് ഇടെ ഇവനിട്ട് ഓരോന്ന് പൊട്ടിക്കാമല്ലോ.."

സണ്ണി വീണ്ടും ചിരിയോടെ പറഞ്ഞു കൊണ്ടിരുന്നു..ചന്ദന എല്ലാത്തിനും വളരെ പതിയെ ചിരിക്കുകയും ഇടയ്ക്ക് ഇടെ വസുവിനെ നോക്കുകയും ചെയ്തു.. ചന്ദനയോടുള്ള സണ്ണിയുടെ സ്നേഹ പൂർവ്വമായ സംസാരവും പെരുമാറ്റവും വസുവിനോടുള്ള കളി തമാശകളും അത്ഭുതത്തോടെ നോക്കി കാണുകയായിരുന്നു ചിഞ്ചു.. ഇവന് ഇങ്ങനെയും ചിരിക്കാൻ അറിയുമോ..? ചന്ദുവിനോട് ഭയങ്കര സ്നേഹമാണല്ലോ..പിന്നെന്താ എന്നോട് മാത്രം ഇത്രയ്ക്കു ദേഷ്യം.. വസുവിനോടുള്ള സ്നേഹമാണോ ചന്ദുവിനോട് കാണിക്കുന്നത്.. അങ്ങനെയെങ്കിൽ ശരണും ഇവന്റെ ഫ്രണ്ട് അല്ലേ.. ശരൺനോടുള്ള സ്നേഹം എന്നോടും കാണിക്കേണ്ടതല്ലേ..ഞാൻ ശരൺനെ സ്നേഹിക്കുന്നില്ലന്നല്ലേ ഉള്ളു.. ശരൺ എന്നെ സ്നേഹിക്കുന്നുണ്ടല്ലോ.. ഞാൻ ശരൺനെ റിജെക്റ്റ് ചെയ്തത് ആയിരിക്കുമോ ഇവന് എന്നോടുള്ള ദേഷ്യത്തിന്റെ കാരണം..??? ആ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിഞ്ചു എന്തൊക്കെയോ ആലോചിച്ചു കൂട്ടിയിരുന്നു.. "എന്താടി നിന്റെ മുഖം കടന്നൽ കുത്തിയത് പോലെ..? "

പെട്ടന്നായിരുന്നു വസുവിന്റെ ചോദ്യം..ചിഞ്ചു ഒന്ന് ഞെട്ടി.. ശേഷം പറഞ്ഞു.. "ഒന്നുമില്ല.. " പറഞ്ഞത് വസുവിനോട് ആണെങ്കിലും അപ്പോഴും അവൾ നോക്കിയത് സണ്ണിയെയായിരുന്നു.. അവൻ പക്ഷെ അറിയാതെ പോലും അവളെ നോക്കിയില്ല.. ഇപ്പോഴും ചന്ദുവിനോട് എന്തോ പറഞ്ഞു ചിരിക്കുകയാണ്.. അവൾക്ക് ഉള്ളിൽ എന്തോ വേദന അനുഭവ പെടുന്നതായി തോന്നി.. "എടീ..പപ്പ എവിടെ..ഞങ്ങൾ ഇറങ്ങുവാ..ടൈം പോയത് അറിഞ്ഞില്ല.." വസു കയ്യിലെ വാച്ചിലേക്ക് നോക്കി.. "പപ്പ ഒരു കാൾ വന്നു പോയതാണ്.. ഞാൻ നോക്കിയിട്ട് വരാം.. " ചിഞ്ചു പുറത്തേക്ക് പോയി.. എബ്രഹാം അവിടെ ലിഫ്റ്റ്ന്റെ സൈഡിൽ ഫോണിൽ നോക്കി നിൽക്കുന്നതു കണ്ടു.. "പപ്പാ..എന്ത് പണിയാ ഈ കാണിച്ചത്..അവരു ഇറങ്ങാൻ നിക്കുവാ..പപ്പയെ അന്വേഷിക്കുന്നു.. " "നീ പറഞ്ഞോ സണ്ണിയോട്..?? " "പപ്പയ്ക്ക് കാൾ ഒന്നും വന്നിട്ടില്ല,, പകരം എനിക്ക് ചാൻസ് ഉണ്ടാക്കി തന്നതാണെന്ന് അപ്പോഴേ മനസ്സിലായതാ..ബട്ട്‌ ആ ചാൻസ് ഞാൻ ഉപയോഗിച്ചിട്ടില്ല..എനിക്ക് അതിന് കഴിഞ്ഞില്ല..

സണ്ണി എന്നെ പരിഗണിക്കുന്നതേയില്ല പപ്പാ.. എന്തോ വിചിത്ര ജീവിയോട് പെരുമാറുന്നത് പോലെ..സാരമില്ല.. ഇനിയും ഉണ്ടല്ലോ ദിവസങ്ങൾ.. ഇപ്പോ പപ്പ ഒരു അവസരം തന്നത് പോലെ കർത്താവായി ഇനിയൊരു അവസരം തരും..അപ്പോൾ പറയാം..ഇപ്പോൾ പപ്പ വന്നേ..ഹാപ്പി ന്യൂസ്‌ ഉണ്ട്..ചന്ദു വസുവിനോട് ഓക്കേ പറഞ്ഞെന്നാണ് തോന്നുന്നത്.. പപ്പ അവളോട്‌ അവരുടെ മുന്നിൽ വെച്ചു ഒന്നും ചോദിക്കണ്ട..അവളു ചിലപ്പോ നെർവസ് ആകാൻ സാധ്യതയുണ്ട്..ഞാൻ എങ്ങനൊക്കെയോ ഒന്ന് തള്ളിയിട്ടതാണ് അവളെ.. " ചിഞ്ചു എബ്രഹാമിനെയും കൂട്ടി നടന്നു..എബ്രഹാമിനെ കണ്ടതും അയാളോട് യാത്ര പറഞ്ഞു വസുവും സണ്ണിയും ഇറങ്ങി..ഡിന്നർ കഴിഞ്ഞു പോകാമെന്നു നിർബന്ധിച്ചു എങ്കിലും രണ്ടുപേരും കൂട്ടാക്കിയില്ല..ഇനിയൊരിക്കൽ ആകാമെന്നു പറഞ്ഞു.. പോകുന്നതിനു മുന്നേ വസു ചന്ദുവിനോട് കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞിരുന്നു..സണ്ണി ഒരുവട്ടമെങ്കിലും നോക്കണേന്നുള്ള ആഗ്രഹത്തോടെ നിന്നു എങ്കിലും ചിഞ്ചുവിന് അപ്പോഴും നിരാശയായിരുന്നു ഫലം...... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story