മണിവാക: ഭാഗം 35

manivaka

രചന: SHAMSEENA FIROZ

ചൈതന്യയുടെ വാക്കുകളിൽ അമർഷമുണ്ടായിരുന്നു.. "നീ ചെറുതാണ് ചൈതു.. ഇങ്ങനെയുള്ള സംസാരം ഒഴിവാക്കു .. അപ്പായോട് ദേഷ്യവും വേണ്ട.. അപ്പപറഞ്ഞത് ശെരിയാണ്.. തെറ്റ് ചെയ്തത് ഞാനാണ്.. എന്ത് ഉണ്ടായാലും അനുഭവിക്കാനുള്ള ബാധ്യസ്ഥതയും എനിക്കുണ്ട്.." "അതിനർത്ഥം എന്താ.. ഇഷ്ടമല്ലാത്ത വിവാഹം നടന്നോട്ടെ എന്നാണോ..? അതാണോ ചേച്ചി അനുഭവിച്ചു തീർക്കാൻ പോകുന്നത്..?" അങ്ങനൊന്നു തനിക്കു ആകുമോ..?ഇല്ല.. ഒരിക്കലുമില്ല.. ചന്ദനയ്ക്ക് മറുപടിയില്ലായിരുന്നു.. പക്ഷെ ഉള്ളിലൊരു മുഖം മാത്രം.. വസുവിന്റെ രൂപം മാത്രം.. നേരത്തെ കാറിൽ കയറുമ്പോൾ ഒരു മാത്ര കണ്ടിരുന്നു.. ആ കണ്ണുകളിൽ നീർ തുള്ളികൾ ഉരുണ്ട് കൂടിയിരുന്നു.. അപ്പോഴാണ് താൻ വേദനിച്ചത്.. അതാണ് സഹിക്കാൻ കഴിയാതെ വന്നത്.. ആ മിഴിനീർ ഓർക്കവേ തന്നെ അവളുടെ നെഞ്ച് വിങ്ങി.. ശെരിയാണ്.. എത്ര നേരമായി ഈ നിൽപ് തുടങ്ങിയിട്ട്.. അവരുടെ കാർ അകന്നിട്ടും തനിക്ക് ഇവിടുന്ന് നീങ്ങാൻ കഴിഞ്ഞിട്ടില്ല.. അവളുടെ മിഴികളിൽ നിന്നും രണ്ട് തുള്ളി ജനാല വിരിപ്പിലേക്ക് ചിതറി.. **

"ഇനി എന്താടാ ഒരു വഴി..? " സണ്ണി ആലോചനയോടെ ഒന്നു കൂടി മുന്നിലേക്ക് ആഞ്ഞിരുന്നു.. "എനിക്ക് ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.. സാധാരണ ഇങ്ങനൊരു സിറ്റുവേഷനിൽ ഒളിച്ചോട്ടമാണ് നടക്കുക.. പക്ഷെ ഇവിടെ അതൊരിക്കലും ഉണ്ടാകില്ല.." "അക്കാര്യത്തിൽ ഞാൻ ചന്ദനയുടെ ഭാഗത്തു തന്നെയാണ്..അവൾ വസുവിന്റെ ഒപ്പം ഇറങ്ങി വന്നെന്ന് കരുതൂ.. ആ സമയം അവളുടെ വീട്ടുകാരുടെ അവസ്ഥ എന്തായിരിക്കും..അത്രയ്ക്ക് അല്ലെങ്കിലും അങ്ങനെയൊരു അവസ്ഥ കടന്ന് വന്നവനാണ് ഞാൻ.. നമ്മൾ വസുവിനെ കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളു.." സണ്ണിയുടെ ഓർമ ഒരുനിമിഷം സെലിനിലേക്ക് എത്തി നിന്നു.. ആ ഓർമയിൽ പോലും സണ്ണി വല്ലാതെ തളരുന്നെന്നു തോന്നി ശരണിന്.. അൽപ്പ നേരം മൗനമായി കടന്ന് പോയ്‌.. രണ്ട് പേരും ആലോചനയിലായിരുന്നു.. വസുവിന്റെ കാര്യത്തിൽ ഇനി എന്തെന്ന ആലോചന.. "ചിഞ്ചുവിന് ഇപ്പോൾ ചന്ദനയുടെ വീട്ടിലേക്ക് പ്രവേശനമില്ല.. ചിലപ്പോ അവൾ അവിടെ ഉണ്ടായിരുന്നെങ്കിൽ ചന്ദനയ്ക്ക് ഇപ്പോ വന്നിട്ടുള്ള ഈ പ്രൊപോസൽ എങ്ങനെയെങ്കിലും മുടക്കുമായിരുന്നു.."

"ആ.. അവളുടെ സ്വഭാവം വെച്ച് മുടക്കുമായിരുന്നു.." "ഞാൻ പലപ്പോഴായി ശ്രദ്ധിക്കുന്നു.. സംസാരത്തിൽ ചിഞ്ചുവിന്റെ പേര് കടന്ന് വരുമ്പോൾ നീ താല്പര്യ കുറവ് കാണിക്കുന്നു.. വല്ലാത്തൊരു ഇഷ്ട കുറവ് പോലെ.. അതെന്താടാ.. എന്തെങ്കിലും ഇഷ്യൂസ്..?" "പ്രത്യേകിച്ച് ഒന്നും ഉണ്ടായിട്ടല്ല.. ഇഷ്ടമല്ലാത്തത് കൊണ്ട് തന്നെയാ.. നിനക്ക് അവളോട് ഇഷ്ടമുള്ളത് കൊണ്ടാണ് നീ അവളെ കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ നിർത്തി പോകാത്തത്.. അല്ലെങ്കിൽ അവളുടെ പേര് കേൾക്കുമ്പോഴേ എണീറ്റ് പോകുമായിരുന്നു.." സണ്ണിയിൽ അനിഷ്ടം നിറഞ്ഞിരുന്നു.. ഉള്ളിൽ ഇപ്പോഴും അവൾ അന്ന് പറഞ്ഞ വാക്കുകളാണ്.. "ഡോക്ടർ.. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു.. ഒരുപാട് നാളുകൾ ആയിട്ട്.. എന്റെ മനസ്സിൽ ഉള്ളത് നിങ്ങളാണ്..അതുകൊണ്ടാണ് ഞാൻ ശരണിനോട് നോ പറഞ്ഞത്.." ഓർക്കവേ തന്നെ സണ്ണിയുടെ മുഖം മുറുകി.. "നിനക്ക് ഇഷ്ടമല്ലങ്കിൽ വേണ്ട.. ഞാനിനി നിന്നോട് അവളെ കുറിച്ച് പറയില്ല.. എന്ന് കരുതി എന്റെ ഇഷ്ടം കുറയാൻ ഒന്നും പോകുന്നില്ല.. വസുവിന്റെ കാര്യത്തിൽ ഇനി എന്ത് ചെയ്യുമെന്ന് പറാ.. അവൻ വല്ലാതെ ഡെസ്പ് ആണ്. ചന്ദനയെ ഓർത്തു മാത്രമാണ് അവനു ടെൻഷൻ.. അവൾ ആ വീട്ടിൽ അനുഭവിക്കുന്ന പ്രഷർ..അവളെ കാണാൻ പറ്റാത്തത്..

സംസാരിക്കാൻ പറ്റാത്തത്.. എപ്പോഴും പാതിരാത്രിക്ക് ചെല്ലാൻ പറ്റുമോ.. അങ്ങനെ പോയാലും എത്രനാൾ.. ഒരു മനുഷ്യനോട്‌ ആയിരുന്നേൽ നമുക്ക് വീണ്ടും സംസാരിച്ചു നോക്കാമായിരുന്നു.. ഇതിപ്പോ അയാളോട്.. ഹൂ.. ഇനി അങ്ങോട്ട് ചെല്ലുന്നത് ഓർക്കാനെ വയ്യ.. എന്തൊരു സാധനം ആണെടാ അയാൾ.. മനുഷ്യ ഗണത്തിൽ കൂട്ടാൻ പറ്റില്ല.. വിവരവും വിദ്യാഭ്യാസവും കൂടി പോയതിന്റെ കുഴപ്പമാണ്.. ഒരു അധ്യാപകൻ ആയിരുന്നില്ലേ.. അതിന്റെയൊരു വിവേകമെങ്കിലും കാണിക്കാമായിരുന്നു.. ഇതിപ്പോഴും ജാതിയും അയ്ത്തവും കെട്ടിപ്പിടിച്ചു നടക്കുന്നു.." "ആന്റിയും അങ്കിളും എന്ത് പറയുന്നു..?" "ഇതുവരെ കാണിച്ച താല്പര്യമൊന്നും ആന്റിക്ക് ഇപ്പോ ഇല്ല.. ആന്റിയെ കുറ്റം പറയാനുമൊക്കില്ല.. ചന്ദനയെ കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു.. അവളെ ഒന്ന് കാണിക്ക കൂടി ചെയ്യാതെ വന്നപ്പോൾ ദേഷ്യമായി കാണും.. അങ്കിൾ എന്തിനും ഏതിനും കൂടെ ഉണ്ടെന്ന പോലെയാണ്.. അവനു വേണ്ടി എന്തും ചെയ്തോളാമെന്ന്.." "നീ വാ.. രണ്ട് ദിവസമായി ഞാൻ വസുവിനെ ഒന്ന് കണ്ടിട്ട്.. ഇന്നിനി നേരെ അങ്ങോട്ട് കയറിയിട്ടേ വീട്ടിലേക്കുള്ളു.." സണ്ണി തന്റെ ഫോണും ബാഗും എടുത്തു കാബിനിൽ നിന്നും ഇറങ്ങി. "നിന്റെ ഓപി കഴിഞ്ഞതാണോ..?"

പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ ശരൺ ചോദിച്ചു. "ഞാൻ ഇന്ന് ഉച്ചവരെയുള്ളൂ. വീട്ടിൽ വല്യപ്പച്ചനും വല്യമ്മച്ചിയുമൊക്കെ വന്നിട്ടുണ്ട്..തിരക്ക് ഒഴിഞ്ഞു അങ്ങോട്ട് ഒന്ന് പോയ്‌ കാണാറില്ല.. ഇവിടെ വരുമ്പോഴും ഞാൻ ഹോസ്പിറ്റൽ പേഷ്യൻസ്ന്നൊക്കെ പറഞ്ഞു നടന്നാൽ പിന്നെ വലിയപ്പച്ചന്റെ മുന്നിൽ ചെന്ന് നിൽക്കേണ്ടി വരില്ലാ. കുടുംബം കഴിഞ്ഞുള്ള തിരക്കൊക്കെ മതീന്നാ ആള് പറയാറ്.. പിന്നെ സാന്ദ്രയും പിടിച്ച പിടിയാലേ പിടിച്ചു.. കുറെ ഡെയ്സ് ആയി ഔട്ടിങ് പ്ലാൻ ചെയ്തിട്ട്..ഇന്നിപ്പോ കസിൻസ് എല്ലാവരും ഉണ്ട്.. അതുകൊണ്ട് ഒഴിവാക്കാനെ പറ്റില്ലാ..വല്യപ്പച്ചന്റെ ബാക്കി സാന്ദ്ര ഏറ്റെടുത്തോളും.." സണ്ണി ചിരിയോടെ പറഞ്ഞു നിർത്തി. "എന്നാൽ ഇന്ന് നീ സാന്ദ്രയുടെ കയ്യിന്ന് വേടിക്കാൻ തയാറായി തന്നെ നിന്നോ.. കാരണം നീ അവിടെത്തുന്നതിന് മുന്നേ നിനക്ക് ഹോസ്പിറ്റലിൽ നിന്നും കാൾ വരും എമർജൻസി ഉണ്ടെന്നും പറഞ്ഞ്.. ഇതാണെടാ പറയുന്നത് ജോലിയും കൂലിയും ഒന്നും ഉണ്ടാവാൻ പാടില്ലന്ന്.. ബാച്ച്ലർ ലൈഫ് എൻജോയ് ചെയ്യാൻ പറ്റാത്ത നിർഭാഗ്യവാന്മാർ.. പറഞ്ഞിട്ട് കാര്യമില്ലാ.."

ശരൺ പറഞ്ഞത് കേട്ട് സണ്ണി അവനെ ചെറഞ്ഞൊന്ന് നോക്കി. "നോക്കി പേടിപ്പിക്കുവൊന്നും വേണ്ട.. സത്യമല്ലേ പറഞ്ഞത്..കീ ഇങ്ങു താ.. വണ്ടി ഞാൻ എടുക്കാം..നീ ടൈർഡ് അല്ലേ.." ശരൺ സണ്ണിയുടെ കയ്യിൽ നിന്നും കീ വാങ്ങിച്ചു കാറിലേക്ക് കയറി.. ഒപ്പം സണ്ണിയും.. * "എന്തെ ഇതുവരെ ആയിട്ടും ഈ പ്രണയമൊന്നറിയാത്തത്.. പറയാതെ അറിയുമെന്ന കാത്തിരിപ്പ് ആയിരുന്നു ഇത്രയും നാൾ.. പറയുന്നത് ഓർക്കുമ്പോൾ നെഞ്ചിലൊരു പെരുമ്പറയാണ്.. ഇങ്ങനെ അറിയാതെ... പറയാതെ പ്രണയിക്കാനും ഒരു സുഖമുണ്ട്.. ഒടുക്കം എന്നിലേക്ക് തന്നെ വന്നു ചേർന്നാൽ മതി.. അതുമാത്രം മതി.. കാത്തിരുന്നോട്ടെ ഞാൻ.." സാന്ദ്ര വസുവിന്റെ ഫോട്ടോ സൂം ചെയ്ത് അതിയായ പ്രണയത്തോടെ അവന്റെ ചിരി തൂകുന്ന മുഖത്തേക്ക് ചുണ്ടുകൾ ചേർത്തു.. ബാക്ക് ബട്ടൺ പ്രെസ്സ് ചെയ്തു ഫോൺ ടേബിളിനോരത്തേക്ക് വെച്ച് ചെയർ നീക്കി എഴുന്നേറ്റതും പിന്നിൽ സണ്ണി.. അവളൊരു നിമിഷം വെപ്രാളപ്പെട്ടു നിന്നു..... തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story