മണിവാക: ഭാഗം 4

manivaka

രചന: SHAMSEENA FIROZ

"ഈ ചെറുക്കന്റെയൊരു കാര്യം.. അല്ല..നീയെന്താ ചായ പോലും കുടിക്കാത്തത്..ഇരുപത്തി നാല് മണിക്കൂറും ഈ ഫോണിൽ എന്താ ഉള്ളത് നിനക്ക്..??" രാധിക വസുവിനെ നോക്കി.. "നതിംഗ് അമ്മ..അച്ഛൻ എന്ത്യേ..? " "ഒരു ക്ലൈന്റിനെ കാണാൻ പോയി.." "മ്മ്...വരുണോ..? " "അവനു മാച്ച് ഉണ്ട്..ലേറ്റ് ആകുമെന്ന് പറഞ്ഞിരുന്നു..നീ ചായ കുടിക്ക്.." രാധിക ടീപോയിൽ ഇരിക്കുന്ന കപ്പ്‌ എടുത്തു അവനു നീട്ടി.. *** "ഹലോ മിസ്സ്‌ ചഞ്ചല എലിസബത്ത് എബ്രഹാം.. " "യെസ്..ചഞ്ചല ഹിയർ..ആരാണ് സംസാരിക്കുന്നത്..??" "എടി എടി..ഞാൻ നീ എന്ന പ്രോഡക്റ്റ്ന്റെ പ്രൊഡ്യൂസർ ആണ്..എന്നോട് വേണ്ട നിന്റെ അടവ് ഒന്നും.. " "എന്നിട്ടു ഈ പറയുന്ന പ്രൊഡ്യൂസർ ഇത്രേം നാളും എവിടെയായിരുന്നു.. എന്താ പപ്പാ ഇത്.. വരാനുള്ള ഒരു ഉദ്ദേശവും ഇല്ലെ..? എനിക്കിവിടെ ബോർ അടിച്ചിട്ട് മേലാ.. " "അങ്ങനെ വരാൻ വഴിയില്ലല്ലോ.. സാധാരണ ചന്ദുവിനെ കിട്ടിയാൽ എന്നെപ്പോലും വേണ്ടാത്ത ആളാണല്ലോ.. "

"അതൊക്കെ ശെരി തന്നെ.. പപ്പ കഴിഞ്ഞാൽ എന്റെ എല്ലാമെല്ലാം അവളാണ്.. പക്ഷെ ഇവിടെയൊരു റിട്ടയർഡ് സ്കൂൾ വാദ്യാരില്ലെ.. അങ്ങേരെ കൊണ്ടു ഞാൻ തോറ്റു.. " "എന്താ...ഇപ്പോഴും നിന്നോട് ദേഷ്യം കാണിക്കുന്നുണ്ടോ..? " "ദേഷ്യത്തിന്റെ കാര്യമൊന്നും പ്രത്യേകിച്ച് പറയണ്ട പപ്പാ.. പണ്ടത്തെ പോലെത്തന്നെ ഇപ്പോഴും..എന്നെ കാണുമ്പോൾ തന്നെ സാത്താൻ കുരിശു കണ്ടത് പോലെയാണ്.പിന്നെ ആകെയൊരു സമാധാനമെന്നു പറയുന്നത് ചന്ദുവിനെ ഭരിക്കുന്നത് പോലെ എന്നെ ഭരിക്കാൻ വരുന്നില്ല.. എന്നാലും അവളെന്നോട് സംസാരിക്കുന്നതോ എന്റൊപ്പം പുറത്തേക്കു ഇറങ്ങുന്നതോ ഒന്നും ഇഷ്ടമല്ല.. ഞാൻ വന്നതിനു ശേഷം അവളുടെ മേലുള്ള നിയന്ത്രണം അല്പം കൂടെ വർധിച്ചു..ഇന്ന് ജ്യോതിയുടെ എൻഗേജ്മെന്റ് ആയിരുന്നു.വരാൻ ഇത്തിരി ലേറ്റ് ആയതിനു അവളെ പിടിച്ചു തിന്നില്ലന്ന് മാത്രം..

ഇത്തവണ വന്നതിൽ ഒന്ന് ശ്രുതിയുടെ വീട്ടിലേക്കു പോലും പോകാൻ കഴിഞ്ഞിട്ടില്ല...ഞാൻ പോകാൻ ഇറങ്ങിയാൽ എന്നെ തടയില്ല.. പക്ഷെ ചന്ദുവിനെ എന്റെ ഒപ്പം വിടില്ല..അവൾ ഇല്ലെങ്കിൽ എനിക്ക് ഒന്നിനും ഒരു മൂഡും ഉണ്ടാകില്ല.. രണ്ട് മാസമാകുന്നു പപ്പാ ഞാൻ ഇവിടെയും പപ്പ അവിടെയും.. റിയലി മിസ്സ്‌ യൂ.. " "മോൾക്ക്‌ ചന്ദുവിന്റെ അടുത്ത് നിൽക്കാൻ താല്പര്യം ആണെന്ന് പറഞ്ഞിട്ടല്ലെ.. അല്ലെങ്കിൽ മോളെ അവിടെ വിട്ടു പപ്പ ഇങ്ങോട്ട് പോരുമായിരുന്നോ..? മാത്രമല്ല..നീ എപ്പോഴും അടുത്ത് വേണമെന്നാണ് ചന്ദുവിന്റെ ആഗ്രഹം..അതുപോലെ തന്നെ പാർവതിയുടെയും..അത് കൊണ്ടല്ലേ ഞാൻ ഓരോ പ്രാവശ്യവും നാട്ടിൽ ഇല്ലാതെ വരുമ്പോഴും ചന്ദു നിന്നെ അവിടേക്ക് ക്ഷണിക്കുന്നത്.. മോൾടെ പാറുവമ്മയുടെ കൂടെ താമസിക്കാൻ മോൾക്ക്‌ ഒരുപാട് ഇഷ്ടമാണെന്ന് പപ്പയ്ക്ക് അറിയാം..പപ്പയ്ക്ക് പപ്പയുടെ പ്രൊഫഷൻ വലുതാണ്..പക്ഷെ അതിനേക്കാൾ വലുതാണ് എന്റെ മോളും മോളുടെ സന്തോഷവും..

പപ്പയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടെങ്കിൽ പപ്പ നാളെ മോർണിംഗ് തന്നെ വരും..കേട്ടോടി എൽസമ്മേ.. " "പപ്പാ... " അവൾ ചിണുങ്ങി.. "എന്നതാടി.. " "പലവട്ടം ഞാൻ പറഞ്ഞിട്ട് ഉള്ളതാ എന്നെ എൽസയെന്ന് വിളിക്കരുതെന്ന്..കാൾ മീ ചിഞ്ചു or ചഞ്ചല.." "എടീ..നീ അവിടെ മാത്രമാണ് ഈ ചിഞ്ചുവും ചഞ്ചലയുമൊക്കെ.. എന്റെ വീട്ടിലോട്ട് എത്തിയാൽ നീ എൽസയെന്ന എലിസബത്താണ്.. അറിയാല്ലോ വല്യമ്മച്ചിയേ.." "ഓ..അറിയാം..പക്ഷെ അത് പപ്പയുടെ വീട്ടിൽ എത്തുമ്പോൾ മാത്രം..ഞാനും പപ്പയും മാത്രം ഉണ്ടാകുമ്പോൾ ഞാൻ പപ്പയുടെ ചിഞ്ചു മോളാണ്..അത് പപ്പ മറക്കണ്ട.. " അവളുടെ ദേഷ്യം കലർന്ന സ്വരത്തിന് മറുപടിയായി എബ്രഹാമിന്റെ പൊട്ടിച്ചിരി ഉയർന്നു.. "ചിരിക്കേണ്ട.. ഞാൻ വെക്കുവാ. ഇവിടെ സെൻട്രൽ ജയിലിനേക്കാൾ കഷ്ടമാണ് അവസ്ഥ എന്നറിയാമല്ലോ.. കറക്റ്റ് പത്തു മണിയാകുമ്പോൾ ലൈറ്റ് ഓഫ് ചെയ്യണം..ചന്ദു വെള്ളം എടുക്കാൻ പോയിരിക്കുവാ.

വരുന്നത് തന്നെ ലൈറ്റ് അണയ്ക്ക്,, കിടക്കെന്നും പറഞ്ഞോണ്ട് ആകും.. " "അപ്പോൾ കുട്ടി കുറുമ്പി എവിടെ...?" "ചൈതു നേരത്തെ ഉറക്കം പിടിച്ചു. നാല് മണി തികയ്ക്കില്ല,,അതിന് മുന്നേ കുത്തി പൊക്കി പഠിക്കാൻ ഇരുത്തും..അവളെ മാത്രല്ല..ഇത്രേം വലുതായിട്ടും ചന്ദുനെയും ആ വാദ്യാര് ചെയ്യുന്നത് അങ്ങനെ തന്നെ.." "ശെരി മോളെ..നീ കുറുമ്പ് ഒന്നും കാണിക്കരുത്..പപ്പയല്ല അവിടെ ഉള്ളതെന്ന് എപ്പോഴും ഓർമ വേണം.ഞാൻ ഏതായാലും one വീക്ക്‌നുള്ളിൽ അങ്ങെത്തും.ഒരാഴ്ച വല്യമ്മച്ചിയുടെ അടുത്ത് പോയി നിൽക്കണം.നേരത്തെ വിളിച്ചപ്പോഴും കേട്ടു നിന്നെ അവിടെ ആക്കിയിട്ട് പോയതിനുള്ള ദേഷ്യവും പരിഭവവും..ഒരാഴ്ച കഴിഞ്ഞു ഫ്ലാറ്റിലേക്ക് പോകാം..." "ഓക്കേ പപ്പാ..വല്യമ്മച്ചിക്ക് നാളെ ഞാൻ വിളിക്കാം..ഗുഡ് നൈറ്റ്‌..സ്വീറ്റ് ഡ്രീംസ്‌..ലവ് യൂ പപ്പാ.." ചിഞ്ചു കാൾ ഡിസ്‌കണക്ട് ചെയ്തു ഫോൺ ടേബിളിലേക്ക് വെച്ചു.. അപ്പോഴേക്കും ചന്ദു മുറിയിലേക്ക് വന്നിരുന്നു..ഉറക്കം വരുന്നുണ്ടായിരുന്നില്ല..

വല്ലതുമൊക്കെ സംസാരിച്ചു സമയം തള്ളാമെന്നു കരുതി ഫുൾ മോഡിൽ ചന്ദുവിന് നേരെ തിരിഞ്ഞിരുന്നതും അവൾ ബെഡിൽ കയറിയിരുന്നു കിടക്കുന്നതിനു മുൻപുള്ള പതിവ് പ്രാർത്ഥന കണ്ണും അടച്ചു ഉച്ചരിക്കുന്നതു കണ്ടു. "ഹൂ..അടുത്ത ജന്മത്തിൽ എങ്കിലും ഇവൾക്ക് ഇത്തിരി നല്ലബുദ്ധി തോന്നിക്കണേ.. " ദേഷ്യം വന്ന ചിഞ്ചു പിറു പിറുത്ത് കൊണ്ടു ബെഡിലേക്ക് കയറി കിടന്നു പുതപ്പ് എടുത്തു തലവഴിയിട്ടു.അവൾ പറഞ്ഞത് ചന്ദു കേട്ടിരുന്നു.കണ്ണ് തുറന്നു അവളെ നോക്കിയൊന്നു ചിരിച്ചു. ശേഷം അവളുടെ നെറുകിൽ തലോടുകയും ഒരുമ്മ കൊടുക്കുകയും ചെയ്തു.. *** "എന്താടാ ഈ പാതി രാത്രിക്ക് നിലാവും നോക്കി നിൽക്കുന്നെ..ഇത് പതിവ് ഇല്ലാത്തതാണല്ലോ..? " രാത്രി ബാൽക്കണിയിൽ ദൂരെ മാനത്തേക്ക് കണ്ണും നട്ടു നിൽക്കുന്ന വസുവിനോട് ശരൺ ചോദിച്ചു. "എന്താ എനിക്ക് നോക്കാൻ പാടില്ലേ..? " വസു ശരണിന് നേരെ തിരിഞ്ഞു. "അയ്യോ..പാടുമേ...

പക്ഷെ ഇത് പതിവ് ഇല്ലാത്തതാണല്ലോ..ഞാൻ ആയിരുന്നെങ്കിൽ പറയാമായിരുന്നു എന്റെ ചിഞ്ചുവിനെയും ഓർത്തു നിൽക്കുന്നതാണെന്ന്..നീയിതിപ്പോ ആരെ ഓർത്തു നിക്കുവാ...സാന്ദ്രയെയാണോ..? " "ഏതു സാന്ദ്ര..? " വസു പുരികം ചുളിച്ചു.. "ഓ..ഒന്നും അറിയാത്തതു പോലെ.. ഞാൻ പറഞ്ഞത് നമ്മുടെ സണ്ണിയുടെ അനിയത്തി സാന്ദ്രയെ കുറിച്ചാണ്.. " "ദേ...നീ എന്റെ മാമന്റെ മകൻ ആണെന്ന് പോലും നോക്കില്ല ഞാൻ..അവളെ കുറിച്ച് എങ്ങാനും വേണ്ടാത്തതു പറഞ്ഞാൽ വിവരം അറിയും നീ...എന്താ നീ കരുതിയിരിക്കുന്നത്..എല്ലാവർക്കും നിന്റെ അതേ സ്വഭാവമാണെന്നോ.. അവളെ സണ്ണി എങ്ങനെയാ വളർത്തിയിരിക്കുന്നതെന്നു നിനക്ക് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ...പിന്നെ ഞാൻ അവളോട് എപ്പോഴേലും വേണ്ടാത്ത രീതിയിൽ സംസാരിക്കുന്നതോ പെരുമാറുന്നതോ നീ കണ്ടിട്ടുണ്ടോടാ..പിന്നെന്തു ധൈര്യത്തിലാ നീയിപ്പോ പറഞ്ഞത്.."

"എടാ..നീ ചൂടാവാതെ..നീ അവളോട്‌ മോശമായി പെരുമാറിയെന്ന് ഞാൻ പറഞ്ഞോ..? ഞാൻ വിചാരിച്ചു അവളുടെ ഇഷ്ടം നിനക്ക് മനസ്സിലായി കാണുമെന്ന്.. എടാ..ഞാൻ വെറുതെ പറഞ്ഞതല്ല.. കുറച്ച് ദിവസമായി നിന്നോടുള്ള അവളുടെ പെരുമാറ്റത്തിൽ വല്ലാത്ത മാറ്റമുണ്ട്..നിന്നെ കാണുമ്പോൾ അവളുടെ മുഖത്ത് ഉണ്ടാകുന്ന ഭാവങ്ങൾ ശ്രദ്ധിച്ചാൽ മതി.. അപ്പോൾ മനസ്സിലാകും നിനക്ക്.. " "നിർത്ത്..ഇനിയൊരക്ഷരം മിണ്ടി പോകരുത്..നിന്റെയീ വേണ്ടാത്ത കണ്ണ് കൊണ്ടു കണ്ടാൽ എല്ലാം വേണ്ടാത്തതായേ തോന്നൂ നിനക്ക്.. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ അകത്തേക്ക് കയറി പോകാൻ നോക്കടാ.. " "എടാ..ഞാൻ എനിക്ക് മനസ്സിലായത് പറഞ്ഞെന്നേയുള്ളൂ.. പിന്നെ ആന്റിക്ക് അവളെ വല്യ ഇഷ്ടമാണ്..അവളൊരു നായർ കൊച്ചു ആയിരുന്നെങ്കിൽ അവളെ ഇങ്ങോട്ട് തന്നെ കൊണ്ടു വരാമായിരുന്നെന്ന് ആന്റി അങ്കിളിനോട് പറയുന്നത് ഞാൻ എത്രയോ വട്ടം കേട്ടതാ.."

"ഓ..അമ്മ അങ്ങനെ പറഞ്ഞപ്പോൾ നീ കയറിയങ്ങു ഉറപ്പിച്ചു അവൾക്കു എന്നോട് പ്രേമമാണെന്ന്..ദേ ശരണെ.. എന്റെ മുന്നിന്ന് പോകുന്നതാ നിനക്ക് നല്ലത്.." "അപ്പോഴേക്കും പിണങ്ങല്ലേ വസൂ.. ഞാൻ ചിഞ്ചുവിന്റെ കാര്യം പറയാനാ നിന്നെ നോക്കി വന്നത്.. പറഞ്ഞു കേട്ടിടത്തോളം അവളൊരു വല്ലാത്ത ഐറ്റമാണ്..അതുകൊണ്ട് അവളുടെ ഭാഗത്തുന്ന് ഗ്രീൻ സിഗ്നൽ കിട്ടാൻ വലിയ പാടായിരിക്കും..അത് കിട്ടിയിട്ടും കാര്യമില്ല..പിന്നെ വീട്ടുകാരെ കൺവീൻസ് ചെയ്യണം..അവളൊരു നസ്രാണി കുടുംബത്തിൽ പെട്ടതായതു കൊണ്ടു അച്ഛനും അമ്മയും പെട്ടെന്നൊന്നും സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.. " "നസ്രാണിയോ..? "..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story