മണിവാക: ഭാഗം 58

manivaka

രചന: SHAMSEENA FIROZ

അവസാന ശ്രമമെന്നോണം ചിഞ്ചുവിനെ കാണുവാൻ കോളേജ് കാവടത്തിനരികെ കാത്തു നിൽക്കുകയായിരുന്നു വസു.. അവർക്കിപ്പോൾ എക്സാം ആണെന്ന് ചിഞ്ചു പറഞ്ഞത് ഓർമയിൽ ഉണ്ടായിരുന്നു അവന്.. എക്സാം എഴുതുവാൻ എന്തായാലും അവൾ വന്നു കാണും എന്നൊരു ഉറപ്പിലാണ് ഇപ്പോൾ ഈ വന്നത്.. നാലു മണിയോടെ സ്റ്റുഡന്റസ് തിക്കിയും തിരക്കിയും കോളേജ് ഗേറ്റ് കടന്നു കൊണ്ടിരുന്നു.. ഏറെ നേരം നോക്കി നിന്നിട്ടും ആ കൂട്ടത്തിലൊന്നും ചിഞ്ചുവിനെ കണ്ടെത്തുവാൻ കഴിയാതെ വസു നിരാശയോടെ മടങ്ങുവാൻ തുടങ്ങിയതും പെട്ടെന്ന് എന്തോ കണ്ണിൽ ഉടക്കിയത് പോലെ അവന്റെ മുഖമൊന്നു തെളിഞ്ഞു.. "ഒറ്റയ്‌ക്കെയുള്ളോ..? " അരികിൽ എത്തിയ ജ്യോതിയോട് വസു മന്ദഹാസത്തോടെ തിരക്കി.. "രാവിലെ അഖിലേട്ടൻ കൊണ്ട് വിട്ടു.. ഇപ്പോൾ കൂട്ടാൻ വരും.." "ചിഞ്ചു ശ്രുതിയൊക്കെ..?" വസു അന്വേഷിച്ചു. "ശ്രുതിയ്ക്ക് ഇന്നില്ല.. ചിഞ്ചു നാട്ടിലേക്ക് പോയെന്നു ശ്രുതി പറഞ്ഞു.. എക്സാം എഴുതുവാൻ വരുമെന്നാണ് ഞാൻ കരുതിയത്.. വന്നില്ല.. എന്തുപറ്റിയാവോ..?

ഞാനെന്റെ കല്യാണ ദിവസം കണ്ടതാണ് അവളെ.. അന്നാണേൽ അവൾ വേഗം പോകുകയും ചെയ്തിരുന്നു..ഇപ്പോൾ വിളിച്ചാൽ കിട്ടുന്നുമില്ല.." ജ്യോതി വിഷമിച്ചു. "അല്ല.. വസു ചേട്ടൻ എന്താ ഇവിടെ..? സണ്ണി ചേട്ടനും ശരൺ ചേട്ടനും ഉണ്ടോ..?" "ഇല്ല..ഒറ്റയ്ക്കാണ്.. ഞാൻ ചിഞ്ചുവിനെ കാണാൻ വന്നതാണ്.. ഞാനും അവളെ നിന്റെ കല്യാണ ദിവസത്തിനു ശേഷം കണ്ടിട്ടില്ല.. വിളിച്ചിട്ട് കിട്ടുന്നുമില്ല.. എക്സാം അറ്റൻഡ് ചെയ്യാതെ ഇരിക്കുവാൻ മാത്രം എന്താണ് അവൾക്ക് പറ്റിയത്..? ഇന്ന് അവളെ കാണാൻ പറ്റുമെന്ന ഉറപ്പിലാണ് ഞാൻ വന്നത്.. ചന്ദനയുടെ വീട് പൂട്ടി കിടക്കുവാണ്.. അവരെവിടെ പോയെന്നതിനെ കുറിച്ച് ചിഞ്ചുവിന് അറിയാതിരിക്കില്ലല്ലോ..?" "ചന്ദുവിന്റെ വിവാഹമല്ലേ..? അവര് പാലക്കാടേക്ക് പോയി.. അവളുടെ ഫാമിലിയ്ക്ക് പങ്കെടുക്കാൻ എളുപ്പവും സൗകര്യവും അവിടെയാണെന്നാണു ശ്രുതി പറഞ്ഞത്.. പയ്യന്റെ വീടും അവിടെ തന്നെയാണല്ലോ..? ചന്ദുവിന് എക്സാം എഴുതാതെയിരിക്കാൻ അങ്ങനെയൊരു കാരണമെങ്കിലും ഉണ്ട്.. ചിഞ്ചുവിന് എന്തുപറ്റിയെന്നാണ് അറിയാത്തത്..

വസു ചേട്ടൻ ചന്ദനയുടെ വീട്ടിൽ പോയതും അവളുടെ അച്ഛൻ പ്രശ്നമുണ്ടാക്കിയതും ശ്രുതി പറഞ്ഞു ഞാനറിഞ്ഞിരുന്നു.. എന്താ ചെയ്യുവാ.? ഇപ്പോൾ വിവാഹം അടുത്തില്ലേ..? ഒരാഴ്ചയോ മറ്റുമേയുള്ളൂ.. പാവം ചന്ദു..അവൾക്ക് ഒരിക്കലും അച്ഛനെ എതിർക്കാൻ കഴിയില്ല.. " കാര്യങ്ങളെ കുറിച്ച് കൂടുതൽ വ്യക്തതയോ ധാരണകളോ ഇല്ലെന്നാലും ജ്യോതി തന്റെ വിഷമം പ്രകടിപ്പിച്ചു.. വസു വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു. ചന്ദനയെ എന്നെന്നേക്കുമായി നഷ്ടപ്പെടുകയാണെന്നൊരു തോന്നൽ അവനെ ശക്തമായി പിടികൂടി.. ഇങ്ങനെ അവസാനിക്കാനാണേൽ കണ്ടു മുട്ടിയത് എന്തിനായിരിക്കണം..?? തപിക്കുന്ന ഹൃദയത്തെ അവൻ നിയന്ത്രണത്തിലേർപ്പെടുത്തി.. "അഖി ഏട്ടനാണ്..കാണാഞ്ഞിട്ട് വിളിക്കുന്നതാണ്..പോട്ടെ.." യാത്ര പറഞ്ഞു ജ്യോതി നീങ്ങിയിട്ടും വസു കുറച്ച് നേരം ആ നിൽപ് തുടർന്നു.. കുറച്ചു ദിവസങ്ങൾക്കു മുന്നേ ചന്ദനയെ കാണുവാൻ വന്നിരുന്ന ആ വൈകുന്നേരങ്ങളെ ഓർത്തു അവൻ.. മൗനമായി, ഏറെ ശാന്തമായി, പ്രണയത്തോടെ തനിക്ക് അരികിൽ ഇരിക്കുന്ന ചന്ദനയെ അവൻ ഇപ്പോഴെന്ന പോൽ കണ്മുന്നിൽ കണ്ടു.. അലിവൂറുന്ന മിഴികൾ.. പുഞ്ചിരി തങ്ങി നിൽക്കുന്ന ചുണ്ടുകൾ.. വസുവിനു കണ്ണുനീർ ഊറി കാഴ്ച മറഞ്ഞു പോകുമെന്ന് തോന്നി.. *

"നീയെവിടെ പോയിരുന്നു.? തലവേദന ആണെന്ന് പറഞ്ഞല്ലേ ഓഫീസിന്ന് ഉച്ചക്ക് വന്നത്.. എന്നിട്ടു എവിടെ പോയതാണ്..?" രാധികയുടെ ചോദ്യം കേട്ട് സ്റ്റെയർ കയറുകയായിരുന്ന വസു തിരിഞ്ഞു നോക്കി.. "അതമ്മാ.." "ഏത്.. നീ ഇന്നും ചന്ദനയുടെ വീട്ടിൽ പോയോ..?" രാധിക ദേഷ്യപ്പെട്ടു. "ഇല്ല..ഞാൻ അവരുടെ കോളേജിൽ പോയതാണ്.. ചിഞ്ചുവിനെ കാണുവാൻ.." "എന്നിട്ടു കണ്ടോ..? അവളെന്തു പറഞ്ഞു.. അവരെവിടെ പോയതാണെന്ന് അറിഞ്ഞോ..?" രാധിക തിരക്കി.. "ഇല്ല..അവർക്കിപ്പോൾ എക്സാം ആണ്.. അവൾ എക്സാം ഒന്നും അറ്റൻഡ് ചെയ്തില്ലന്നാണ് അറിയാൻ കഴിഞ്ഞത്.. ചന്ദനയും വീട്ടുകാരും പാലക്കാടടേക്ക് പോയി.. അവിടെന്നാണ് വിവാഹം..." "ആഹാ.. നന്നായി.. ചേച്ചിയും അനിയത്തിയും രണ്ടുപേരും കൂടെ പ്ലാൻ ചെയ്തിട്ടാണ്.. ചന്ദന നിന്നെ ചതിച്ചിട്ടു പോയെന്ന് പറയാൻ ചിഞ്ചുവിന് പറ്റുന്നില്ലായിരിക്കും.. നാണക്കേട് അല്ലേ..?അതുകൊണ്ടാണ് അവളു ഈ ഒഴിഞ്ഞു മാറി നടക്കുന്നത്.. എന്നാൽ അവർക്ക് ഉള്ളത് ഉള്ളത് പോലങ്ങു പറഞ്ഞുകൂടേ.. ബാക്കിയുള്ളവരെ വെറുതെ വിഡ്ഢികളാക്കാണോ..?

ഇങ്ങനെയും ഉണ്ടോ പെണ്പിള്ളേര്..? ഒരെണ്ണത്തിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.. ഇപ്പോൾ എല്ലാരും അറിയുന്ന വീട്ടിലെ പെൺകുട്ടികളെ തന്നെ കല്യാണം കഴിക്കുന്നത് വെറുതെയൊന്നുമല്ലാ.. ഒന്നുല്ലേലും സ്വഭാവവും രീതികളുമൊക്കെ ഏതു തരത്തിൽ ഉള്ളതാണെന്ന് അറിഞ്ഞിരിക്കുമല്ലോ.." "അമ്മ പറഞ്ഞു പറഞ്ഞു ഇതെങ്ങോട്ടാണ് പോകുന്നത്..? " വസുവിനു തല വേദന ശക്തമായിരുന്നു.. "എങ്ങോട്ടും പോകുന്നതൊന്നുമല്ല.. സാന്ദ്രയുടെ കാര്യം ഞാൻ ഉറപ്പിച്ചു.. ഒരു പെണ്ണിനെ പ്രേമിച്ചുന്ന് പറഞ്ഞു ജീവിത കാലം മുഴുവനും അതോർത്തും പറഞ്ഞുമൊന്നും ഇരിക്കാൻ പറ്റില്ലല്ലോ..? നിന്റെ ജീവിതം അങ്ങനെ കളയാൻ ഞാൻ സമ്മതിക്കില്ല.. അവൾക്ക് വേറെ കല്യാണം കഴിക്കാമെങ്കിൽ നിനക്കും ആവാം.. അതിൽ നീയൊരു സങ്കടവും വിചാരിക്കണ്ട.. വിവാഹം കഴിയുന്നതോടെ എല്ലാം ശെരിയായിക്കോളും.. സാന്ദ്രയ്ക്ക് നിന്നെ വലിയ ഇഷ്ടമാണ്.. അത് കൊണ്ട് ചന്ദനയെ നീ മറന്നോളും.. നിന്നെ വേണ്ടാത്തവളെ അന്വേഷിച്ചു നടക്കുന്ന നേരം കൊണ്ട് നീയീ കാര്യം നന്നായൊന്ന് ആലോചിക്ക്..

നാളെയോ മാറ്റന്നാളോ ആയി അവിടേം വരെയൊന്ന് പോയി വരണം.. നിന്നോട് സണ്ണി ഇതെക്കുറിച്ച് ഒന്നും സംസാരിച്ചില്ലല്ലോ ഇതുവരെ.. എത്ര നല്ല മനസ്സാണ് അവന്റേത്.. സാന്ദ്ര സ്വന്തം സഹോദരി ആയിട്ട് പോലും അവൾക്ക് വേണ്ടി ഇതുവരെ അവൻ നിന്നോട് ഒന്നും പറഞ്ഞിട്ടില്ല.. അവന് നിന്നോടുള്ള ആത്മാർത്ഥതയുടെ പകുതി എങ്കിലും നിനക്ക് അവനോടുണ്ടോ..? ഏതായാലും ഇതുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.. മറ്റന്നാൾ സൺ‌ഡേ അല്ലേ.. അന്ന് പോയി വരാം.." വസു യാതൊന്നും പ്രതികരിച്ചില്ല.. മുറിയിലേക്ക് ചെന്നു.. കട്ടിലിൽ അമർന്നിരുന്നു.. മനസ്സിനൊപ്പം ശരീരവും മരവിച്ചതായി തോന്നി അവന്.. അത്രയ്ക്കും സഹിക്കാൻ കഴിയുന്നില്ലന്നതു പോലെ പിന്നിലേക്ക് മലർന്ന് കിടന്നു.. ഇരു ചെന്നിയിലൂടെയും കണ്ണുനീർ ഒഴുകി കൊണ്ടേയിരുന്നു.. അപ്പോഴും മനസ്സിൽ ചന്ദനയുടെ മുഖം മാത്രം നിറഞ്ഞു നിന്നു.. ** "വസുവിനെ രാധിക ഒരുവിധം പറഞ്ഞു സമ്മതിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു.. നാളെ എല്ലാരും കൂടി ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞു.. രാധിക വിളിച്ചിരുന്നു ഇപ്പോൾ..

ഒരു ചെറിയ പെണ്ണുകാണൽ തന്നെയായി നടത്താം..അല്ലേ..? നീയെന്തു പറയുന്നു.." രാത്രിയിൽ അത്താഴം കഴിക്കാൻ വന്നിരുന്ന സണ്ണിയെ തെരേസ കാര്യമറിയിച്ചു.. "വസു സമ്മതിച്ചോ..?" സണ്ണി അവിശ്വസനീയതയോടെ തിരക്കി. "അല്ലെങ്കിൽ പിന്നെ അവൻ വരുവോ..? ഇനി അഥവാ സമ്മതമൊന്നുമല്ലേലും നാളത്തോടെ എങ്ങനേലും കാര്യങ്ങൾക്ക് ഒക്കെ ഒരവസാന തീരുമാനമുണ്ടക്കണം.. അത് നിന്റെ ജോലിയാണ്.. നീ അവനോട് സംസാരിച്ചാൽ തീരുന്നതേയുള്ളൂ എല്ലാം.. " തെരേസ ഭക്ഷണം വിളമ്പി അവന് വെള്ളവും പകർന്നു നൽകി. "സാന്ദ്ര എവിടെ..? കഴിച്ചോ..? അപ്പച്ചനോ..?" "രണ്ട് പേരും ഇന്ന് നല്ല സന്തോഷത്തിലാണ്. സാന്ദ്ര നേരത്തെ കഴിച്ചു പഠിക്കാൻ ഉണ്ടെന്ന് പറഞ്ഞു മുറിയിലേക്ക് പോയി.. അപ്പച്ചന് ഇപ്പോൾ കൊടുത്തു വന്നേയുള്ളു.." തെരേസ പിന്നെയും മറ്റ് കാര്യങ്ങൾ പറയുന്നുണ്ട് എന്നാലും സണ്ണിയുടെ ശ്രദ്ധ അതിലൊന്നും ഉറച്ചില്ല.. ഇതുവരെ സാന്ദ്രയുടെ വിഷയം താൻ വസുവിനോട് സംസാരിച്ചിട്ടില്ല.. നാളെ ഇക്കാര്യത്തിൽ വസുവിനെ എങ്ങനെ ഫേസ് ചെയ്യുമെന്ന ആലോചനയിലായിരുന്നു സണ്ണിയപ്പോൾ........ തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story