മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 10

manjukalavum kazhinju

എഴുത്തുകാരൻ: അഭി

ടാ..... എനിക്ക് താ... " അവൾ അവന്റെ ഷർട്ടിൽ തെരുത് പിടിച്ചു... നാവാകെ കുഴഞ്ഞു... കാലു നിലത്തു ഒറക്കുന്നില്ല.... മാധവിന്റെ ഷർട്ടിന്റെ ബട്ടൻസിൽ അവൾ പിടിച്ചു തിരിക്കാൻ തുടങ്ങി.... മാ " ഈശ്വര..... നീ വിട്ടേ... എന്നെ എന്താടി നീ കാണിക്കുന്നേ.... " മാധവ് അവളെ കൈ വിടുവിച്ചു... മായ അതൊന്നും കേൾക്കാതെ അവന്റെ ഷർട്ടിൽ തെരുത് പിടിച്ചു കളിക്കുകയാണ്... ഒരു കുപ്പി നിലത്തു ഇരിക്കുന്നത് കണ്ട് മായ അങ്ങോട്ട് ആർത്തിയോടെ കുനിഞ്ഞതും ബാലൻസ് കിട്ടാതെ മുന്നോട്ടാഞ്ഞു... മാധവ് അവളുടെ വയറിലൂടെ കയ്യിട്ട് പിടിച്ചു....മായ കാലും കയ്യും ഒക്കെ ഇട്ടടിക്കാൻ തുടങ്ങി...അവളുടെ അഴിഞ്ഞുലഞ്ഞ മുടി മുഴുവൻ മുന്നിലേക്ക് വീണു...

"ഓ.... ഇതിന്റെ ഒരു ചൂല്... അടങ്ങി നിൽക്കേടി ഭദ്രകാളി..." മാധവ് അവളെ പിടിച്ചു വച്ചു കൊണ്ട് പറഞ്ഞു.... " വിടാൻ... വിടടോ.... " അവൾ അലസമായി പറഞ്ഞു... മാധവ് അവളെ അടക്കി പിടിച്ചു മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ മായ മേശയുടെ മുകളിൽ തൂങ്ങി. " എന്നെ വിടടോ..... വിടാൻ... " അവൾ കിടന്നലറി... മാധവ് അവളുടെ വാ പൊത്തി പിടിച്ചപ്പോൾ മായ അവന് നേരെ തിരിഞ്ഞു നിന്നു.... അവന്റെ നീളമുള്ള താടിയും മുടിയും അവൾ കൗതുകത്തോടെ നോക്കി.... അവന്റെ മുടിയിഴകളിലൂടെ ഒന്ന് വിരലോടിച്ചു... താടി പിടിച്ചു വലിച്ചു. " ഹായ്.... എനിക്കും വേണം... " അവൾ മറഞ്ഞു വരുന്ന കണ്ണുകളോടെ പറഞ്ഞു. " എന്ത്..... "

മാധവ് അവളെ അന്തം വിട്ട് നോക്കി... " ഇത്.... ഇതെനിക്ക് താ.... " അവന്റെ താടി പിടിച്ചു അവൾ അവന്റെ മുഖം അവനോട് അടുപ്പിച്ചു.... അവൻ ഒരു നിമിഷം പകച്ചു നിന്നു പോയി.... അവളുടെ പനിനീർ അധരങ്ങളിലും ഉണ്ടാക്കണ്ണുകളിലും ചുവന്ന കവിളുകളിലും അവന്റെ കണ്ണുകൾ വേഗത്തിൽ ഒരു യാത്ര നടത്തി.....മാധവ് മുഖം തിരിച്ചു വലിച്ചു.. അപ്പോഴേക്കും മായ അവന്റെ മുടി പിടിച്ചു അവളുടെ മുഖത്തേക്ക് അടുപ്പിച്ചു... അവളുടെ നെറ്റി അവന്റെ താടി രോമങ്ങളിൽ വച്ചു ഉരസാൻ തുടങ്ങി.... " ഡീ പെണ്ണെ അടങ്ങി നിക്കെടി... " മാധവ് അവളുടെ മുഖം തിരിച്ചു പിടിച്ചു... പിന്നെ അവളെ കയ്യിൽ കോരിയെടുത്തു... അപ്പോഴും അവൾ അവന്റെ താടിയിൽ കയ്യിട്ടു വലിക്കുകയായിരുന്നു...

അവക്ക് കൊണ്ടുപോയി ബെഡിലേക്ക് ഒരു ഏറായിരുന്നു അവൻ... " അമ്മ..... അമ്മ..... ഹാ.... ആ... " അവൾ ഉറക്കെ കരഞ്ഞതും മാധവ് അവളുടെ ചുണ്ടിൽ വിരൽ വച്ചു. " ഷൂ.... " അവൾ അവനെ ഒന്ന് തുറിച്ചു നോക്കി... പിന്നെ കൊച്ച് കുട്ടികളെ പോലെ തലയിളക്കി.... മെല്ലെ അവളുടെ കണ്ണുകൾ അടഞ്ഞു വരുന്നത് കണ്ടാണ് മാധവ് ഒന്ന് നേരെ ശ്വാസം വിട്ടത്... " എന്നെ കുടിയൻ എന്ന് വിളിച്ചിട്ട്... ഒരു കുപ്പി പോരാ അവൾക്... " അവൻ അതും പറഞ്ഞു അവളുടെ ഡോർ അടച്ചു കൊണ്ട് പുറത്തേക്ക് പോയി... 💛

തല വെട്ടിപൊലിയുന്ന വേദന തോന്നിയപ്പോൾ ആണ് മായ കണ്ണുതുറന്നത്.... സൂര്യരശ്മികൾ അവളുടെ മുഖത്തുള്ള നേർത്ത രോമങ്ങളെ സ്വർണ നിറമാക്കി.... അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി.... താങ്ങി പിടിച്ചു ഹാളിലേക്ക്‌ വന്നപ്പോൾ ഡോർ ഒക്കെ അടച്ചിരിക്കുന്നു... ക്ലോക്കിലേക്ക് നോക്കിയപ്പോൾ മായ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയി.. " എന്റെ ദേവ്യേ.....11 മണിയോ.. "അവൾ അന്തം വിട്ടു പോയി... " നേരം പോയത് അറിഞ്ഞതെ ഇല്ലല്ലോ.... ഇതെന്തൊരു തല വേദന ആണ്... " മായ തലക്ക് കൈ കൊടുത്തിരുന്നു. "ഇനിയിന്നു ലൈബ്രറിയിലേക്ക് പോണ്ടാ... നേരം ഇത്രേം ആയില്ലേ... ആ മാടന് എന്നെ ഒന്ന് വിളിച്ചാൽ എന്തായിരുന്നു... ദുഷ്ടൻ..."

അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു. കുറച്ചു സമയം കൂടി അവൾ പോയി കിടന്നു... " മായേച്ചി....... " ദച്ചുവിന്റെ ശബ്ദം... മായ വാതിൽ തുറന്നു. " കോളേജ് ഇല്ലേ പെണ്ണെ നിനക്ക്.. " അവൾ മുടി വാരി കെട്ടി കൊണ്ട് ചോദിച്ചു. " അയ്യേ.... ഞായറാഴ്ച അല്ലെ കോളേജ്." അപ്പോഴാണ് മായ അതോർത്തത്... ഞായർ ലൈബ്രറി ഒഴിവാണല്ലോ.. അപ്പൊ ലീവ് ആയില്ല എന്നാ സമാധാനം.... " ഇതെന്താ ഇന്നലെ ഏട്ടൻ നല്ല കുടിയായിരുന്നോ... " മേശയുടെ അടിയിലെ കുപ്പിയിലേക്ക് നോക്കി ദച്ചു ചോദിച്ചു... മായ ചുമൽ കൂച്ചി മുറിയിലേക്ക് നടന്നു.....

"മുഖമൊക്കെ എന്താ ചേച്ചി വല്ലാതെ..... പണിക്കുന്നുണ്ടോ..." ദച്ചു അവളുടെ നെറ്റിയിൽ തൊട്ടു നോക്കി... മായ കണ്ണെടുക്കാതെ അവളെ നോക്കിയിരുന്നു. " മായേച്ചിടെ കണ്ണെന്താ നിറഞ്ഞിരിക്കുന്നെ... വയ്യെങ്കിൽ കിടന്നോ.... " ദച്ചു aavalaathiyode പറഞ്ഞു. മായയിൽ നിന്നു ഒരു തുള്ളി കണ്ണീർ ഇറ്റ് വീണു... " എന്നെ ഇതുവരെ ആരും ഇങ്ങനെ സ്നേഹിച്ചിട്ടില്ല ദച്ചു.... " മായയുടെ. ശബ്ദം ഇടറി.... ദച്ചുവിന് അത് കേട്ടിട്ട് സങ്കടം വന്നു....പിന്നേ അവളൊന്നു ചിരിച്ചു. " നമുക്ക് ഒരു സ്ഥലം വരെ പോയാലോ....

നിക്ക് ഞാൻ ശ്യാമെട്ടനെ വിളിക്കട്ടെ... ചേച്ചിടെ മൂഡ് ഓഫ് ഒകെ നമുക്ക് മാറ്റാം... " ദച്ചു അതും പറഞ്ഞു ഫോൺ. എടുത്തു പോയി... മായ ഒന്ന് നിശ്വസിച്ചു..... കുറച്ചു കഴിഞ്ഞപ്പോൾ ശ്യാം വന്നു... " ഡോർ അടച്ചിട്ടു വാ ചേച്ചി... " ദച്ചു മുറ്റത്തേക്കിറങ്ങി ശ്യാമിന്റെ കയ്യിൽ വട്ടം പിടിച്ചു.. " ഒരു മിനിറ്റ് ഞാൻ ഇപ്പൊ വരാം... " മായ അതും പറഞ്ഞു അകത്തേക്ക് പോയി... ഡോർ ക്ലോസ് ചെയ്‌തു ഒരു പേപ്പറും ചാവിയും ചെടിച്ചട്ടിയിൽ വച്ചു അവൾ അവർക്കൊപ്പം നടന്നു.. " എങ്ങോട്ടാടാ നടന്നു പോവുന്നെ... കുറെ നേരം ആയല്ലോ.. " ഊരക്ക് കൈ കുത്തി മായ ചോദിച്ചു. ശ്യാം ദൂരേക്ക് കൈ ചൂണ്ടി... മായയുടെ കണ്ണുകൾ വിടർന്നു..... " ആ.... മല കണ്ടോ ചേച്ചി.... അവിടെ നിന്ന നമുക്ക് ഇവിടെ മുഴുവൻ കാണാം..."

മായയോട് പറഞ്ഞു കൊണ്ട് ദച്ചു മുന്നിലോടി.... " ഇടുക്കി ആണെന്ന് ഞാൻ ഇപ്പഴാണ് എടാ ഓർക്കുന്നത്... " മായ ചെറു ചിരിയോടെ പറഞ്ഞു.... അവൻ ഒന്ന് കണ്ണിറുക്കി കാണിച്ചു. ആ മലമുകളിൽ വലിഞ്ഞു കയറുമ്പോൾ ശ്യാമിന്റെ ഒരു കൈ മായയുടെ കൈകളിൽ രക്ഷക്കെന്നോണം അവൻ പിടിച്ചിരുന്നു.... ഒരു സഹോദരന്റെ കരുതൽ അവൾക്ക്‌ ആദ്യനുഭവം ആയിരുന്നു... ദച്ചു കളിച്ചും ചിരിച്ചും മുന്നിൽ ഓടുന്നുണ്ട്.... ശ്യാം എല്ലാത്തിനും മൂളി കൊടുക്കുന്നുണ്ട്... അങ്ങനെ ആ നട്ടുച്ച വെയിലിൽ തിളങ്ങി നിൽക്കുന്ന കുന്നിന്റെ മുകളിൽ എത്തിയപ്പോൾ മൂന്നു പേരും വിയർത്തു കുളിച്ചിരുന്നു... അവിടെ ഒരു വലിയ മരം ഉണ്ട്... ചെമ്പകം തന്നെ... അതിൽ ഇടതൂർന്നു നിറയെ ചുവന്ന ചെമ്പകം....

അടിയിലും ഒരു പുതപ് പോലെ അവൾ ചിതറി തെറിച്ചു കിടക്കുന്നു.... ആ മരത്തിനടിയിൽ ഇരുന്നപ്പോൾ അവർക്ക് വല്ലാത്തൊരു ആശ്വാസം ആയിരുന്നു... ചുറ്റും വിരിഞ്ഞു നിൽക്കുന്നാ പച്ചപ്പ് മായയുടെ കണ്ണിനു കുളിര്മയേകി... വെയിൽ അവളെ ബാധിച്ചതെ ഇല്ല... ലോകം ആദ്യമായി കാണുന്ന ഒരു പെണ്ണിന്റെ കൗതുകം...! 💛 മാധവ് വീട്ടിലേക്ക് കയറിയപ്പോൾ വാതിൽ പൂട്ടിയിരുന്നു... പോയപ്പോൾ അടുക്കവാതിൽ വഴി ആണ് അവൻ പോയത്.... ഉമ്മറത്തെ വാതിൽ അകത്തു നിന്നും പൂട്ടി കൊണ്ട്.. അവൻ ചെടി ചട്ടിയിൽ കയ്യിട്ടപ്പോൾ കിയും ഒരു പേപ്പറും കിട്ടി... അവൻ അത് തുറന്നു നോക്കി.. " എന്തിനാ ഇങ്ങനെ മുഖം കയറ്റി വച്ചിരിക്കുന്നെ മാട.....

നിന്നോട് അല്ല ഞാൻ പറയുന്നത് ഉറങ്ങി കിടക്കുമ്പോൾ പാവം ആകുന്ന ആ മാദവിനോട്‌ ആണ്. അത് കൊണ്ട് നീ ചെവി പൊത്തിക്കോ... ഞാൻ ശ്യാമിന്റെയും ദച്ചുന്റേം കൂടെ പോവാ.... വന്നിട്ട് കണ്ടില്ലേൽ പേടിക്കണ്ട.... നിന്നോടല്ല മാട..... " അത് വായിച്ചു കഴിഞ്ഞതും മാധവിനു ചിരി വന്നു... ഒരു കുനഞ്ഞു പുഞ്ചിരിയോടെ അവൻ മുന്നിലേക്ക് നോക്കി. " നല്ല ചിരിയാണല്ലോ ഏട്ടാ... " മഹി വാതിൽകൽ ചാരി നിന്നു ചോദിച്ചു. " അവൾക്ക് വട്ടാ... "അവൻ തലയിളക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... അകത്തേക്ക് കയറിയപ്പോൾ തന്നെ ഇന്നലെ രാത്രി മായ കാണിച്ചു കൂട്ടിയതിനെ കുറിച്ച് ആലോചിച്ചായിരുന്നു അവന് വീണ്ടും ചിരി വന്നത്...... ഒരു ആവേശത്തിൽ ദേഷ്യത്തിന്റെ പുറത്ത് ചെയ്തതായിരുന്നു...... "

എന്നാ നാളെ കാണാ ചേച്ചി.... ബായ്... " മാധവ് ദച്ചുവിന്റെ ശബ്ദം കേട്ടു.... മായ വന്നപ്പോൾ മാധവ് അടുക്കളയിൽ എന്തോ ചെയ്യുകയാണ്. " എന്താ ഡോ മാട താൻ കാണിക്കുന്നേ.. " ഒട്ടും മയമില്ലായിരുന്നു അവളുടെ ശബ്ദത്തിന്. " നിന്റെ കുഞ്ഞമ്മേടെ ശവമടക്ക് നടത്താ.... വാ.... നമുക്ക് ഒരുമിച്ചു ചെയ്യാം.... " മാധവ് അവളെ കളിയാക്കി കൊണ്ട് പറഞ്ഞതും മായയുടെ ചുണ്ടുകൾ. കൂർത്തു... മുഖം വീർത്തു... അവൻ അവളെ മറികടന്നു ചായയും ആയി പുറത്തെക്ക് പോയി. " മാടൻ.... " അവൾ പിറുപിറുത്തു കൊണ്ട് അടുക്കളയിലേക്ക് കയറി... " ഡോ..... മാട.... തന്നോട് ഞാൻ പറഞ്ഞതല്ലേ ഗ്യാസ് ഓഫ് ചെയ്യണം എന്ന്.....

താൻ ചാവുമ്പോ എന്നെ കൂടി കൊല്ലാനുള്ള വല്ല പ്ലാനും ഉണ്ടെങ്കിൽ അതങ്ങു മനസ്സിൽ വച്ചേക്കു.... ഈ മായ അങ്ങനെ ഒന്ന് ചാവുന്ന കൂട്ടത്തിൽ അല്ല... " അവൾ ഗ്യാസ് ഓഫ്‌ ചെയ്യുന്നതിനിടയിൽ വിളിച്ചു പറഞ്ഞു... അവളുടെ ചുവന്ന മൂക്കിന്റെ തുമ്പിൽ ദേഷ്യം തളം കെട്ടി നിന്നു..... " നിനക്ക് ഇന്നലെ കിട്ടിയതൊന്നും മതിയായില്ലെടി...... " അവന്റെ ചോദ്യം കേട്ട് അവൾ ഒന്ന് സംശയിച്ചു... പിന്നെ ചവിട്ടി തുള്ളി അവന്റെ അടുത്തേക്ക് നടന്നു. " ഇന്നലെ എന്ത് തന്നെന്ന.... "അവൾ അവന്റെ മുഖത്തേക്ക് നോക്കി കെറുവിച്ചു കൊണ്ട് ചോദിച്ചു... മാധവ് ചിരി അടക്കി പിടിച്ചിരുന്നു. " നീ നല്ലോണം അടിക്കുന്ന കൂട്ടത്തിൽ ആണല്ലേ..... എല്ലാം മനസിലായി... "

മാധവ് ഒരു പ്രത്യേക താളത്തിൽ പറഞ്ഞപ്പോൾ മായക്ക് എരിഞ്ഞു കയറി.... " എന്ത്..... കുടിക്കെ.... ഞാനോ... അതും ഇന്നലെ.... " അവൾ കണ്ണു വിടർത്തി ചോദിച്ചു. " അല്ലടി.... ഞാൻ.... എന്റെ കുപ്പി മിഴുവൻ കുടിച്ചു തീർത്തിട്ട് അവൾ കിടന കാറുന്നത് കണ്ടില്ലെ..... കുടിയത്തി.... " മാധവ് പറയുന്നത് കേട്ട് മായയുടെ മുഖം ചുവന്നു.... അവൾക്ക് ദേഷ്യം പെരുവിരൽ മുതൽ ഇരച്ചു കയറി. " ഡോ മാട.... " അതും പറഞ്ഞവൾ അവനെ തല്ലാൻ കൈ ഓങ്ങിയതും അവൻ പിടിച്ചു വച്ചപ്പോൾ അവൾ അവന്റെ മടിയിലേക്ക് വീണതും ഒപ്പമായിരുന്നു..... അവളോട് മല്ലിടുന്നതിനിടയിൽ ദേവൻ ആ വഴി പോകുന്നത് കണ്ടു.... " വിടാൻ..... വിടടോ.... " അവൾ കിടന്നു കുതറി.....

മാധവ് അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിയത് പെട്ടന്നായിരുന്നു.... മായ ഒന്ന് വിറച്ചു.... അവൾക്ക് ശരീരം അനക്കാൻ കഴിയുന്നില്ല...... അവളുടെ ഹൃദയം ഒന്ന് പിടച്ചു.... അവൾ വീണ്ടും ആ പൂവായി മാറി..... മഞ്ഞിൽ വീണു കുതിർന്ന നനുത്ത ചെമ്പകം...... ശ്വാസം നിലചു പോയിരുന്നു അവളുടെ... അവന്റെ വിരിനെഞ്ചിലേക്ക് അവളെ ഒന്നുകൂടി അടക്കി പിടിച്ചപ്പോൾ മായയിൽ പേരറിയാത്ത വികാരങ്ങൾ ഉടലെടുക്കാൻ തുടങ്ങി....... ദേവൻ അവരെ മുറുകിയ മുഖത്തോടെ ദേശിച്ചൊന്നു നോക്കി...അയാൾ പോയി കഴിഞ്ഞപ്പോൾ മാധവ് മായയെ ഒരു ഉന്തായിരുന്നു..... അവൾ നിലത്തേക്ക് വീണു... തിരിഞ്ഞു നോക്കിയപ്പോഴേക്കും മാധവ് എണീച്ചു പോയിരുന്നു..... മഞ്ഞിൽ വീണു കുതിർന്ന ചെമ്പകം സൂര്യരശ്മികളാൽ തിളങ്ങുകയും പിന്നീട് തണുപ്പിനെ ആവാഹിച്ചു കൊണ്ട് അവ അന്തരക്ഷത്തിൽ ലയിക്കുകയും ചെയ്തു.......................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story