മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 19

manjukalavum kazhinju

എഴുത്തുകാരൻ: അഭി

...... " മാധവിന്റെ ശബ്ദം കേട്ടപ്പോൾ മായ ഒന്ന് ഞെട്ടി... " എ.... എന്താ.... " അവൾ ഒന്ന് പകച്ചു കൊണ്ട് ചോദിച്ചു.. " നീ ചാവാൻ പ്ലാൻ ഇട്ടിരിക്കുന്നോ... " അവന്റെ ചോദ്യം കേട്ട് മായ കാര്യം മനസിലാവാതെ അവനെ നോക്കി. " ഈ ചൂല് ഇപ്പൊ ഗ്യാസ്സിൽ പെട്ടന്ന് നീ കത്തി ചാമ്പലായേനെ.... " മാധവ് പറഞ്ഞത് കേട്ടപ്പോഴാണ് അവൾ സ്വയം ഒന്ന് നോക്കുന്നത്. മുടിയൊക്കെ മുന്നിൽ ഇട്ടിരിക്കുകയാണ്.... ഛായ ഉണ്ടാക്കാൻ നിന്നതാണ്‌... പക്ഷേ മനസ്സ് പിടിച്ചിടത് നിൽക്കുന്നില്ല...... മായ ധൃതിയിൽ മുടി വാരി കെട്ടി. " ഒന്നെങ്കിൽ ഇതെല്ലാം പിടിച്ചു മുടഞ്ഞു ഇട്ടോണം.... അല്ലേൽ വെട്ടി കളയണം..... എന്നെ രക്ഷിക്കാൻ വന്നു അവസാനം നീ ചുമരിൽ പടമാകും... "

മാധവ് കലിപ്പിൽ പറഞ്ഞു കൊണ്ട് പോയി... മായ ഒന്ന് നെടുവീർപ്പിട്ടു ചൂട് ഛായ കപ്പിലേക്ക് പകർന്നു..... അവിടെ നിന്നു തന്നേ അത് ചുണ്ടോട് ചേർത്തു... " ആ.... " പെട്ടന്ന് ചുണ്ട് പൊള്ളിയപ്പോൾ അവൾ ഗ്ലാസ്‌ കയ്യിൽ നിന്നും വിട്ടു.... ചൂട് ഛായ കുറച്ചു ദേഹത്തും കുറച്ചു കാലിലും വീണു.... ഗ്ലാസ്‌ നിലത്തു വീണു പൊട്ടി അതവളുടെ കാലിൽ രക്തം കോറിയിട്ടു.. ശബ്ദം കേട്ട് ഓടി വന്നപ്പോൾ മാധവ് കാണുന്നത് കാലിൽ കൈ വച്ചു ഇരിക്കുന്ന മായയെ ആണ്.... " മായ..... എന്തെ... " അവൻ ഓടി വന്നു അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു.... മായ അവന്റെ ഷർട്ടിൽ ഒന്ന് തെരുത് പിടിച്ചു. " വേദനിക്കുന്നു മാധവ്.." അവളുടെ കണ്ണൊക്കെ നിറഞ്ഞു.......

മാധവ് അവളുടെ കാലിലേക്ക് ഒന്ന് നോക്കി... ചെറുതിലെ കുപ്പിച്ചില്ല് കുത്തി കയറിയിട്ടുണ്ട്...അവൻ അവളെ ചേർത്തു പിടിച്ചു മെല്ലെ അത് വലിച്ചെടുക്കാൻ നോക്കി. വേദന കൊണ്ട് മായ അവന്റെ തോളിൽ മുഖം പൂഴ്ത്തി... Maadhavinte മുഖം ചുളിഞ്ഞു... മെല്ലെ അവൻ അവളുടെ കാലിൽ നിന്നും കുപ്പി ചില് വലിച്ചെടുത്തു.... മായ അവന്റെ കഴുത്തിൽ മുഖം അമർത്തി... മാധവ് ഒന്ന് പകച്ചു... " ഡീ...... വാ.... " അവൻ അവളെ മെല്ലെ തട്ടി വിളിച്ചു. പക്ഷെ മായ അവന്റെ കഴുത്തിൽ തന്നെ മുഖം പൂഴ്ത്തി കിടന്നു. മാധവ് അവളെ കൈയ്യിൽ കോരിയെടുത്തു..... മായ അവന്റെ കണ്ണുകളിലേക്ക് നോക്കി... അവനും അവളുടെ കണ്ണുകളിൽ കുരുങ്ങിക്കിടന്നു..... മാന്ദ്രികത...!

അവന്റെ കണ്ണുകളുടെ ആഴങ്ങളിൽ ഒരു കടൽ ഇരമ്പുന്നുണ്ട്..... പണ്ടെങ്ങോ pottimulacha പ്രണയം.... സങ്കടം...... ഓർമ്മകൾ... അവയെല്ലാം അതിൽ അലകളായി ആഞ്ഞടിക്കുന്നുണ്ട്...... മായ അവനെ പരിസരം മറന്നു നോക്കി പോയി... അവന്റെ നെഞ്ചിൽ തല വച്ചു കിടക്കുമ്പോൾ പണ്ടെങ്ങോ അനുഭവിച്ച ഒരു സുരക്ഷിതത്വം.... പറഞ്ഞറിയിക്കാൻ ആവാത്ത അനുഭൂതി.... മായയെ അവൻ ബെഡിലേക്കിരുതി.... അവൻ നിലത്തു മുട്ട് കുത്തിയിരുന്നു avalude കാല് മടിയിൽ കയറ്റി വച്ചു മെല്ലെ മരുന്നു വക്കാൻ തുടങ്ങി... മായ അതൊന്നും അറിഞ്ഞിരുന്നില്ലേ... അവൻ തീർത്ത ഏതോ മാന്ദ്രിക ലോകത്തിൽ അവൾ ഒരു ശലഭമായി പാറി നടക്കുകയാണ്.... ശരീരമാകെ ഒരു തണുപ്....

മഞ്ഞിൽ കുതിർന്ന ആ നനുത്ത ചെമ്പകം.....! " ഡീ..... " മാധവിന്റെ അലർച്ച കേട്ടാണ് അവൾ ഞെട്ടിയത്....മാധവിന്റെ ഷർട്ടിൽ കൈ ചുരുട്ടി പിടിച്ചിരിക്കുകയാണ് അവൾ... അവൾ പെട്ടന്നു കൈ വലിച്ചു. " നീ ഏത് ലോകത്ത് ആണ്...... " അവൻ ഗൗരവത്തോടെ ചോദിച്ചു. അവളൊന്നു ചുമൽകൂച്ചി. " മുറിവ് കെട്ടിയിട്ടുണ്ട്..... ഞാൻ പോകുമ്പോ എന്റെ കൂടെ ഹോസ്പിറ്റലിലേക്ക് പോര്.... " അതും പറഞ്ഞു അവൻ പുറത്തേക്ക് പോയി... മായ ഒന്ന് നെടുവീർപ്പിട്ടു.... വിജയ് ആയിരിക്കുമോ അത് എന്നാ ചോദ്യം അവളുടെ മനസ്സിൽ കിടന്നു പിടയുകയായിരുന്നു........ മാധവിന്റെ കൂടെ ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ അവളിൽ അകാരണമായ ഒരു ഭയം ഉടലെടുത്തു... അവൾ ചുറ്റും നോക്കാൻ മടിച്ചു....

ഹോസ്പിറ്റലിൽ എത്തിയപ്പോൾ അവന്റെ കൂടെ ഉള്ളവരെല്ലാം മായയെ ഏതോ വിചിത്ര ജീവിയെ കണ്ട പോലെ ഉറ്റു നോക്കി.... മറ്റൊന്നും കൊണ്ടല്ല മാധവ് അവളെ ഡ്രസ്സ്‌ ചെയ്യിക്കാൻ കൈയ്യിൽ എടുത്താണ് കൊണ്ട് പോയത്... " ഡോക്ടർ.... ഇതാര.... " ഇടയ്ക്കു ആരോ ചോദിക്കുന്നത് കേട്ട് മായ ഒന്നുതിരിഞ്ഞു. നോക്കി.... ഒരു സുന്ദരിയായ ഡോക്ടർ... അവൾ അവരെ നോക്കിയൊന്നു പുഞ്ചിരിച്ചു.... പിന്നെ മാധവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി... അവൻ പറയുന്നതെന്താണെന്ന് അറിയാൻ അവൾക്ക് ആഗ്രഹം തോന്നി... " ഇത് മായ.... മായ ഇത് ഡോക്ടർ അനുശ്രീ...... " മാധവ് അത് പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയപ്പോഴേക്കും മായാ അവന്റെ കയ്യിൽ പിടിച്ചു. " പ്ലീസ്..... " അവളുടെ മുഖം ഒന്ന് ചുളിഞ്ഞു..

മാധവിനു പാവം തോന്നി. അവൻ അവളുടെ അടുത്ത് തന്നെ നിന്നു. മായക്ക്‌ ആകെ ഒരു അപരിചിത്വം ഫീൽ ചെയ്യുന്നുണ്ടായിരുന്നു...... ഇടയ്ക്കിടെ അനുശ്രീയുടെ കണ്ണുകൾ മാധവിലേക്ക് പാറി വീഴുന്നത് എന്ത് കൊണ്ടോ അവളിൽ അസ്വസ്ഥത ഉണ്ടാക്കി.... ആ കണ്ണുകളിൽ അവൾ പ്രണയം ചികഞ്ഞു കണ്ടെത്തി... പറയാതെ പോയതായിരിക്കും..... അല്ലെങ്കിൽ അതിനു സാധിച്ചു കാണില്ല.... മായയുടെ മുഖം ഒന്ന് മങ്ങി..... " മാധവ് എന്നെ വീട്ടിൽ കൊണ്ട് ആക്കാമോ....." എല്ലാം കഴിഞ്ഞപ്പോൾ മായാ ചോദിച്ചു. " എനിക്ക് ഡ്യൂട്ടി ടൈം ആയി... നീ എന്റെ കാബിനിൽ ഇരുന്നോ... Urgent aaya ഒന്ന് രണ്ട് കേസ് ഉണ്ട്.... " മായയെ കൈ കൊണ്ട് താങ്ങി കൊണ്ടവൻ പറഞ്ഞു. Maaya ഒന്ന് ചുണ്ട് കോട്ടി...

മാധവ് അവളെ കാബിനിൽ കൊണ്ടിരുത്തി. " മ്മ്..... " അവൻ നീട്ടിയ കൈകളിലേക്ക് നോക്കിയപ്പോൾ മായായുടെ കണ്ണൊന്നു വിടർന്നു..... " ഹായ്..... എന്നാ രണ്ടെണ്ണം വാങ്ങി കൊണ്ടായിരുന്നോ... " അവൻ തന്ന ഡയറി മിൽക്ക് വാങ്ങി അവൾ ചോദിക്കുന്നത് കേട്ട് അവന് ചിരി തിന്നു.. " ആദ്യം ഇത് കഴിക്ക്.... ഇന്ന് നൈറ്റ്‌ ഉണ്ട്.... അപ്പൊ വൈകുന്നേരം നിന്നെ വീട്ടിൽ ആക്കാം... അല്ലെങ്കിൽ ഉച്ചക്ക് പോകാം." മാധവ് അവളുടെ കവിളിൽ ഒന്നുതട്ടി പുറത്തേക്ക് പോയി... മായ കവിളിൽ ഒന്ന് കൈ വച്ചു പുഞ്ചിരിച്ചു....... __💛

" മായേച്ചി........ " ശ്യാമിന്റെ ശബ്ദം കേട്ടപ്പോൾ മായ ഒന്ന് എത്തി നോക്കി. " ആ.... ആരിത്.. കൊറേ ആയല്ലൊ ചെക്കാ കണ്ടിട്ട്... " മായ കാല് സോഫയിലേക്ക് കയറ്റി വച്ചു. " മായേച്ചി പോയിട്ടല്ലേ ഇവിടന്ന്... " അവൻ മുഖം കൂർപ്പിച്ചു kond പറഞ്ഞു. " പക്ഷെ വിട്ടില്ലല്ലേ.... "അവൻ കള്ള ചിരിയോടെ പറയുന്നത് കേട്ട് അവളൊന്നു ചിരിച്ചു.. " മായേച്ചി..... ഞാൻ ഒരു കാര്യം ചോദിക്കട്ടെ ... " മുറിയിലേക്ക് നടക്കാൻ അവളുടെ കൈ പിടിച്ചു കൊണ്ട് അവൻ ചോദിച്ചപ്പോൾ അ അവളൊന്നു തലയാട്ടി... " അത് പിന്നെ.....ഏട്ടനെ കല്യാണം കഴിചൂടെ മായേച്ചി.....

" അവൻ ചോദിക്കുന്നത് കേട്ട് അവളൊന്നു വിറച്ചു... അവളുടെ ഉള്ളൊന്നു പിടഞ്ഞു. " ശ്യാം..... " അവൾ ശാസനയോടെ അവനെ വിളിച്ചു. " നീ എന്തൊക്കെ ആണ് പറയുന്നത് എന്നാ വല്ല ബോധവും ഉണ്ടോ... " അവലുടെ ശബ്ദം മുറുകി. ശ്യാം മുഖം കുനിചു. " സോറി മായേച്ചി.... ഞാൻ കരുതി.... മായേച്ചി വന്നതിൽ പിന്നെയാ ഏട്ടൻ ഇങ്ങനെ ആയത്.... അപ്പൊ ലൈഫ് ലോങ്ങ്‌ മായേച്ചി ഏട്ടന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു." മായ ഒന്നും മിണ്ടിയില്ല..... " ഒരു ദിവസം ഇത് പോലെ ഏട്ടത്തിക്ക് കാവൽ ഇരിക്കാൻ വന്നതായിരുന്നു ഞാൻ.... അധികവും ഏട്ടൻ പോയാൽ ഞാൻ ആയിരുന്നു വരാ...... അന്ന് രാത്രി ഇങ്ങോട്ട് കാലു വച്ചതും ഞാൻ ആകെ വിറച്ചു പോയി......

ഏട്ടത്തിയുടെ കാലിലൂടെ രക്തം കിനിഞ്ഞിറങ്ങുന്നു...... നിറവയറുമായി ശരീരത്തിൽ ഒരു ഷാൾ മാത്രം ബാക്കിയായി... " അവന്റെ ശബ്ദം വിറച്ചു....അവന്റെ കണ്ണുകൾ നിറഞ്ഞു മായയുടെയും.... അച്ഛനെയും അയൽവാസികളെയും വിളിച്ചു പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയി..... ഏട്ടൻ അറിഞ്ഞു വന്നപ്പോഴേക്കും ഏട്ടത്തിയുടെ പപ്പാ വന്നു കൊണ്ട് പോയി........ പിന്നെ അവുടെ നിന്ന ഏട്ടത്തി മരിച്ചത്....... " ശ്യാം പറയുന്നത് ഉള്ളു പിടഞ്ഞു കൊണ്ടാനവൾ കേട്ടത്... പരിചയമില്ലെങ്കിലും എപ്പോഴോ മഹിയോട് അവൾക്ക് ആത്മബന്ധം തോന്നി തുടങ്ങിയിരുന്നു.. " പോലിസ് ഒക്കെ അന്വേക്ഷിച്ചു..... ഏട്ടൻ ആണെന്ന് പറഞ്ഞു അറസ്റ്റ് ചെയ്തു.... എന്നിട്ട് അല്ലെന്നു തെളിഞ്ഞു.....

ആളെ കണ്ടെത്താനായില്ലാ...... ഏട്ടൻ ആ സമയം ഹോസ്പിറ്റലിൽ ആയിരുന്നതിന്റെ തെളിവ് കിട്ടിയപ്പോൾ തന്നെ ഏട്ടനെ വിട്ടു.....പിന്നെ ആർക്കും അത് അന്വേക്ഷിക്കാൻ വലിയ താല്പര്യം ഉണ്ടായില്ല.... ഏട്ടനോട് ഉള്ള വെറുപ്പാണ് കാരണം.... ഏട്ടൻ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആയി..... പിന്നെ ഇപ്പോഴാ ഞാൻ ചിരിച്ചൊന്നു കാണുന്നെ... " മായ മെല്ലെ ബെഡിലേക്ക് കിടന്നു..... അവളുടെ ഉള്ളു ആകെനീറി.... ഹൃദയത്തിൽ നിന്നും പൊട്ടി പുറപ്പെട്ട വേദനയുടെ ചീളുകൾ കണ്ണീരായി രൂപാന്തരം പ്രാപിച്ചു കവിളിനെ ചുംബിച്ചു തുടങ്ങിയിരുന്നു.... വിധി....! ശ്യാം നിലത്തു കിടന്നു എപ്പോഴോ ഉറക്കം പിടിച്ചിരുന്നു... എന്ത് കൊണ്ടോ അന്ന് മായക്ക് ഉറങ്ങാനെ കഴിഞ്ഞില്ല....

അല്ലെങ്കിലും പെൺ ജീവിതം പലപ്പോഴും പലരുടെയും ജീവിതത്തിന്റെ ആവർത്തനം ആണല്ലോ..... __💛 കാലിലൊരു തണുപ്പേറ്റപ്പോൾ ആണ് മായ കണ്ണു തുറക്കുന്നത്.... അവളുടെ കാലിൽ മാധവ് മരുന്നു വാക്കുകയായിരുന്നു.... " വേദന കുറവില്ലേ.... " ഇടയ്ക്കു അവൻ ചോദിച്ചപ്പോൾ അവൾ ഒന്ന് തലയാട്ടി... മനസിനേറ്റ മുറിവ് നീറി പുകയുന്നു.... ഇടക്കെപ്പോഴോ അതിൽ നീ മരുന്നു വച്ചു.. പക്ഷെ അണുക്കൾ വീണ്ടും അതിലേക്ക് പ്രവേശിച്ചു കഴിഞ്ഞ്.... ഇനിയത് പഴുക്കും.... പൊട്ടും..... അവളുടെ മനസ്സ് മന്ദ്രിച്ചു കൊണ്ടിരുന്നു.... " മാധു..... " അവളുടെ ശബ്ദം കേട്ടപ്പോൾ അവനൊന്നു തല ഉയർത്തി നോക്കി. " ഞാൻ........ " മായ പറയും മുന്നേ മാധവ് എന്തോ അവളുടെ കയ്യിലേക്ക് വച്ചു കൊടുത്തു....

മായ അവനെ അത്ഭുതത്തോടെ നോക്കി.. " തുറന്നു നോക്ക്.... " മായയുടെ കണ്ണുകൾ വിടർന്നു.... അവൾ ആ പൊതി മെല്ലെ തുറന്നു നോക്കി. നക്ഷത്രകല്ല് പതിച്ച മൂക്കുത്തി.... അവളുടെ കണ്ണു അറിയാതെ നിറഞ്ഞു പോയി.... " മാധു.... " അവളുടെ സ്വരം ഇന്ന് വിറച്ചു. " കൊള്ളാവോ..... മായപ്പെണ്ണിന് വാങ്ങിയതാ... " അവൻ കുസൃതിയോടെ പറഞ്ഞപ്പോൾ കണ്ണീരിനൊപ്പം അവൾക്ക് ചിരിയും വന്നു. " മായപ്പെണ്ണിന് ഇഷ്ടായി.... " അതും പറഞ്ഞവൾ പൊട്ടി ചിരിച്ചു... പിന്നെ അവനെ നോക്കി ഒന്ന് മുഖം കോട്ടി. " ഡോ മാട..... അന്ന് നിന്നോട് ഞാൻ പൈസ തരാൻ പറഞ്ഞിട്ട് nee തന്നില്ല... എന്നിട്ട് ഞാൻ എന്റെ മൂക്കുത്തി വിറ്റു... എന്നിട്ട് ഇപ്പൊ മൂക്കുത്തി വാങ്ങി താൻ വന്നേക്കുന്നു.... ഇനി ഇത് എവിടെ ഇടും...

എന്റെ മൂക്കിന് ഓട്ടയില്ല.... " അവൾ കെറുവിച്ചു കൊണ്ട് പറഞ്ഞു. " ഞാൻ ഒരു പപ്പട കമ്പി കൊണ്ടുവരാം.... " അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു " ദെ മാട.... എന്നെ കൊണ്ട് ഒന്നും പറായിക്കല്ലേ." അവൾ മുഖം ചുവപ്പിച്ചു... " മാധവ്.... മാധവ്... " പുറത്ത് നിന്നൊരു അലർച്ച കേട്ടപ്പോൾ മാധവും മായയും ഒരു പോലെ ഞെട്ടി.... അവൻ പുറത്തേക്ക് നടന്നു.... " ഞാനും.... " മായ ചുണ്ട് ചുള്ക്കിയപ്പോൾ അവൻ അവളെയും ചേർത്തു പിടിച്ചു നടന്നു... ഉമ്മറത്തു ദേവനെ കണ്ടപ്പോൾ അവന്റെ മുഖം വലിഞ്ഞു മുറുകി.. മായ ദൂരേക്ക് നോക്കി നിന്നു. " നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല അല്ലെ..... " അയാൾ ദേഷ്യത്തോടെ ചോദിച്ചു. മാധവ് വാശിയെന്നോണം അവക്ക് ഒന്നുകൂടി ചേർത്തു പിടിച്ചു.

" നിന്നോട് ഞാൻ പറഞ്ഞതെല്ലെടി എത്ര വേണമെങ്കിലും തരാം എന്ന്.... എന്റെ മകന്റെ ജീവിതത്തിൽ നിന്നു ഒഴിഞ്ഞു പോവാൻ.... " അയാൾ മായാക്ക് നേരെ ചീറി... അവൾ ഒന്നും മിണ്ടിയില്ല. " ആദ്യം ഒരുത്തിയെ കൊണ്ട് വന്നു കൊന്നു.... ഇനി ഇതിനെയും കൊല്ലാനാ നിനക്ക്...... ഞാൻ അന്നേ പറഞ്ഞതാ ആ കൃസ്ത്യാനി പെണ്ണിനെ കൊണ്ട് വീട്ടിൽ ആക്കാൻ..........ഇപ്പൊ നിനക്ക് വച്ചോണ്ടിരിക്കാൻ വെപ്പാ.... " " നിർത്തു........ " മാധവിന്റെ അലർച്ചെകേട്ടപ്പോൾ അയാൾ ഒരു നിമിഷം പകച്ചു പോയി... " നിങ്ങൾ എന്റെ ആരാ..... എന്റെ ജീവിതത്തിൽ അധികാരം കാണിക്കാൻ നിങ്ങൾക്ക് ഇങ്ങനെ ഒരു മകനില്ല... അവൻ മരിച്ചു.... എല്ലാവരും കൂടെ കൊന്നു...... എന്റെ മനസ്സിൽ നിങ്ങളും ഇല്ല.....

ഇനി മേലാൽ എന്റെ വീടിന്റെ പടി ചവിട്ടി പോകരുത്....." മാധവ് മായയെ കൂടുതൽ കൂടുതൽ ചേർത്തു പിടിച്ചു... അയാളുടെ മുഖം വലിഞ്ഞു മുറുകി. " ഡീ നീ..... " അയാൾ മായ്ക്ക് നേരെ കൈ ചൂണ്ടിയതും മാധവ് അവളുടെ മുഖം തിരിച്ചു പിടിച്ചു അവളുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു.... മായ ഒന്ന് പിടഞ്ഞു.... അവന്റെ കൈക്കുള്ളിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു.... മാധവ് അവളെ കൂടുതൽ അടുത്തേക്ക് പിടിച്ചു.... ദേവൻ ഇത് കണ്ട് ദേഷ്യത്തോടെ ഇറങ്ങി പോയി... അവൻ പോയി എന്നറിഞ്ഞതും മാധവ് അകത്തേക്ക് കയറി പോയി... ഒരു നിമിഷം എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാൻ മായക്ക് കഴിഞ്ഞില്ല... അവൾ തറഞ്ഞു നിന്നു..

അന്ന് പിന്നെ അവൾ മാധവിനെ കണ്ടിട്ടില്ല...... അവൻ മുറിക് പുറത്ത് ഇറങ്ങിയില്ല... എന്തോ അവളും അത് ആഗ്രഹിച്ചു...... രണ്ട് പേരും അന്ന് രാത്രി വരെ ഒന്നും കഴിച്ചിട്ടില്ലായിരുന്നു..... രാത്രി ആയപ്പോൾ മായ ചെറുതിലെ ഒന്ന് മയങ്ങി.... സോഫയിൽ ഇരുന്നു ഓരോന്ന് ആലോചിച്ചു കണ്ണടഞ്ഞു പോയി.... മാധവ് പുറത്തേക്ക് വന്നപ്പോൾ കാണുന്നത് ഒരു കാലു നീട്ടി വചു ഉറങ്ങുന്ന മായയെ ആണ്... കാലിൽ ചെറുതിലെ നീരു വന്നിട്ടുണ്ട്..... അവളുടെ മുടിയെല്ലാം കൂടെ നിലത്തേക്ക് വീണു കിടക്കുന്നത് കണ്ട് അവന് ചിരി ആണ് വന്നത്... അപ്പോഴത്തെ ദേഷ്യത്തിന് അങ്ങനെ ചെയ്തു പോയതാണ്... എന്തോ avale നോക്കാൻ ഒരു മടി പോലെ.....

അവളുടെ മുടിയെല്ലാം പിടിച്ചു മുന്നിലേക്കിട്ട് അവൻ അവളുടെ നെറുകിൽ ഒന്ന് തലോടി... ആ സ്പർശം അവൾ അറിഞ്ഞിരുന്നെങ്കിലും കണ്ണു തുറന്നില്ല... " സോറി..... " അവന്റെ ചുണ്ടുകളുടെ മന്ത്രണം അവൾക്കു കേൾക്കാമായിരുന്നു...... എന്തോ ഉള്ളിൽ ഒരു സന്തോഷം അലയടിക്കുന്നു.... അവളെ കൈകളിൽ കോരിയെടുത്തപ്പോൾ അവൾ ഒന്നുകൂടി അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്നു... അവന്റെ സാമിപ്യം അവളുടെ വേദനകൾക്ക് ശമനം ഏകുന്നുണ്ട്.... എന്തുകൊണ്ടോ ഉള്ളൊന്നു പിടഞ്ഞു... കണ്ണീർ ചാലിട്ട് ഒഴുകി.... പക്ഷെ അവൾ കണ്ണു തുറന്നില്ല... മാധവ് അവളെ ബെഡിൽ കിടത്തിയപ്പോൾ അവൾ പെട്ടന്ന് മുഖം തിരിച്ചു.....

ടേബിളിൽ ഇരിക്കുന്ന ഗുളിക കണ്ടപ്പോഴാണ് അവന് മനസിലായത് അവൾ ഒന്നും കഴിച്ചു കാണില്ല എന്ന്.... ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി തത്തി കളിചു.. " മായ...... മായപ്പെണ്ണേ.... " അവളുടെ കവിളിൽ മെല്ലെ ഒന്ന് തട്ടി... അവൾ ഉറക്കത്തിൽ എന്നാ പോലെ കണ്ണൊന്നു വലിച്ചു തുറന്നു. " വാ വല്ലതും കഴിക്ക്.... എന്നിട്ട് ടാബ്ലറ്റ് കഴിക്ക്.... " മായ അവനെ നോക്കാതെ മറ്റെങ്ങോ നോക്കി..... എന്തോ കുസൃതി കാണിക്കാൻ ഒരു മോഹം... " എനിക്ക് വേണ്ട... " സ്വല്പം ദേഷ്യം വരുത്തി കൊണ്ടാണ് അവൾ പറഞ്ഞത്. " വാ.... ഞാൻ എടുത്ത് വക്കാ.... " അവൻ പറയുന്നത് ചെവി കൊള്ളാതെ അവൾ വീണ്ടും ബെഡിലേക്ക് കിടന്നു. " ഡീ..... " അവന്റെ ദേഷ്യപ്പെട്ടുള്ള ശബ്ദം കേട്ടപ്പോൾ അവളൊന്നു ഞെട്ട്. " എന്താടോ..... " മായ കെറുവിച്ചു കൊണ്ട് എഴുന്നേറ്റ്. " ദെ എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട... മര്യാദക്ക് വന്നു വല്ലതും കഴിച്ചോ... " അവന്റെ മുഖം വലിഞ്ഞു മുറുകി. " സൗകര്യം ഇല്ല.... " മായ മുഖം കോട്ടി തിരിഞ്ഞു ഇരുന്നു.............. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story