മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 25

manjukalavum kazhinju

എഴുത്തുകാരി: അഭി

ഡോക്ടർ.... ഇത് നോക്കിയാൽ എല്ലാം മനസിലാവും.... " വിജയ് ഒരു പേപ്പർ അവന് നീട്ടി. മാധവ് അത് തുറന്നു നോക്കി. വിജയിയുടെയും മായയുടെയും മാര്യേജ് സർട്ടിഫിക്റ്റ് ആണ് അത്.. " ഇപ്പൊ നീ എന്നൈ നമ്പിരിക്കല..." മാധവ് അതിലേക്ക് തന്നെ നോക്കി നിന്നതല്ലാതെ വേറെ ഒന്നും മിണ്ടിയില്ല. " ലീഗലി അവൾ എൻ പൊണ്ടാട്ടി.... ഡോക്ടർ.... " അവൻ യാചാനയോടെ മാധവിനെ നോക്കി. " എന്നാ പിന്നെ അവൾ നിന്നെ വിട്ട് എന്തിനാ ഓടി വന്നത്.... " മാധവ് ഗൗരവത്തോടെ ചോദിച്ചു. " അത് ഏതുകു എന്നു എനിക്ക് ഇന്ത നിമിഷം വരെ തെരിയിലെ.... നാൻ അവളെ എൻ ഉയിർ കൊടുത്തുത കാതൽ പന്നെ..... അവൾക്ക് എന്ത് പറ്റി എന്ന് എനിക്ക് തെറിയില്ല. " വിജയ് തല ചൊറിഞ്ഞു. മാധവിനു മായ ഉറക്കത്തിൽ വിജയെ കുറിച്ച് പറഞ്ഞതെല്ലാം ഓർമ വന്നു...അവൾക്കും അവനെ ഇഷ്ടമാകുമൊ..... മാധവിന്റെ മുഖം ഒന്ന് വിളറി.

" സർ..... അവളെ എനിക്ക് മറക്കാൻ പറ്റില്ല.... എന്റെ ഉയിരേ അവളാണ്.... അവളില്ലാതെ ഇത്രയും ദിവശം എങ്ങനെ കഴിഞ്ഞെന്നു പോലും എനിക്ക് അറിയില്ല...... സർ ഇത് കണ്ടോ... " അതും പറഞ്ഞു വിജയ് അവന് നേരെ ഒരു കടലാസ് നീട്ടി. അവൻ അത് തുറന്നു നോക്കി " what......!" അവന്റെ മുഖം ആശ്ചര്യം കൊണ്ട് വിടർന്നു. " ആമ സർ.... അവൾ പ്രേഗ്നെന്റ് ആയിരുന്നു..... പക്ഷെ എന്നോട് പോലും ചോദിക്കാതെ അവൾ എന്റെ കുഞ്ഞിനെ ഇല്ലാതാക്കി... അതിനു ഞാൻ ക്ഷമിച്ചതാണ് അവളോട്... എനിക്ക് അവളില്ലാതെ പറ്റില്ല... അവൾക്ക് വേണ്ടി ആണ് ഞാൻ ഇത്രയും ദൂരം വന്നത്... " വിജയ് തളർന്നവനെ പോലെ നിലത്തേക്കിരുന്നു. " സർ..... അവൾ എന്നോട് എപ്പോഴും പറയും അവൾക്ക് അമ്മ മട്ടും താ ഇരിക്ക് എന്ന്... അവളുടെ അപ്പാ ഒരു പാപി.... അവളെയും അമ്മയെയും വല്ലാതെ ഉപദ്രവിക്കും.... ഒരു ദിവസം ഞാൻ ആണ് അവളെ അയാളിൽ നിന്നു രക്ഷിച്ചത്....

പക്ഷെ അമ്മ അപ്പോഴേക്കും അയാളുടെ അടി കൊണ്ട് മരിച്ചു പോയി..... പിന്നെ അവളെ നോക്കിയത് മുഴുവൻ ഞാൻ ആണ്.... അവൾക്കും ഞാൻ ജീവനാണ്... അത് എനിക്ക് തെരിയും... അവൾ പല വട്ടി സൊള്ളിയതാ അത്....ഏതുകു എങ്കിട്ടെ ഇത്ര ദേഷ്യം എന്ന് എനിക്ക് തെരിയിലെ... അബോർഷൻ ചെയ്തു കഴിഞ്ഞ് ഞാൻ അവളോട് രണ്ട് ദിവസം മിണ്ടിയിട്ടുണ്ടായിരുന്നില്ല.... പക്ഷെ അവൾ എന്റെ പിറകെ കരഞ്ഞു വന്നു.... എനിക്ക് അവളുടെ കണ്ണീർ കാണാൻ വയ്യാത്തത് കൊണ്ട് പിന്നെ ഞാൻ അത് മറന്നു.... എന്റെ കുഞ്ഞിനെ പോലെ താ ഞാൻ അവളെ നോക്കിയത്...... സർ എനിക്ക് എനിക്ക് എന്റെ മായയെ തിരിച്ചു തരണം... പ്ലീസ്..... ഞാൻ നിങ്ങളുടെ കാലു പിടിക്കാം.... "

വിജയ് അതും പറഞ്ഞു കരഞ്ഞു കൊണ്ട് അവന്റെ കാലിലേക്ക് വീണു.... മാധവിന്റെ മനസ്സ് പൊള്ളി.... അവന് മഹിയെ ഓർമ വന്നു... അവൾ നഷ്ടപ്പെട്ടപ്പോൾ ഉള്ള വേദന എത്രത്തോളം എന്ന് അറിഞ്ഞവാണ് താൻ... ഒരു കുഞ്ഞിന്റെ അച്ഛനാവാൻ പോയവനാണ് താനും.... അവൻ എല്ലാം മറന്നു പോയി. " വിജയ്.... അവൾ... അവൾ നിന്റെ കൂടെ വരില്ല വിജയ്..."മാധവിന്റെ ശബ്ദത്തിൽ അത്രമേൽ വേദന ഉണ്ടായിരുന്നു.... അവൻ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു. " സാർ.... അവൾക്ക് ഞാൻ ജീവനാണ്..... സാർ പറഞ്ഞാൽ അവൾ എന്റെ കൂടെ വരും...പ്ലീസ് സാർ..... " അവൻ മാധവിനെ കരഞ്ഞു കൊണ്ട് കെട്ടി പിടിച്ചു.... മാധവ് അവനെ ആശ്വസിപ്പിച്ചു... ഹൃദയം പറഞ്ഞു പോകുന്ന പോലെ ഒരു തോന്നൽ. " മായ..... " അവന്റെ കണ്ണാകെ ചുവന്നിരുന്നു... അവൻ നിലത്തിരിക്കുന്ന മായയെ ഒന്ന് നോക്കി... പിന്നെ മറ്റെങ്ങോ നോക്കി നിന്നു.. " മാധു...."

മായ കാറ്റ് പോലെ അവനെ വന്നു കെട്ടി പിടിച്ചു. വിജയിയുടെ മുഖത്തെ അസ്വസ്ഥത മാധവിനെ വല്ലാതെ ആക്കി. " ഇവൻ നിന്റെ ഭർത്താവ് അല്ലെ മായ... നീ തന്നെ എത്ര പ്രാവശ്യം ഉറക്കത്തിൽ പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട് വിജയ് എന്നാ പേര്.... " അവൻ കുരച്ചു ഗൗരവത്തോടെ ആണ് പറഞ്ഞത്... മായ അവന്റെ നെഞ്ചിൽ മുഖം ഉരസി. അവൻ അവളെ മാറ്റി നിർത്തി കൊണ്ട് തിരിഞ്ഞു നിന്നു. " നീ നിന്റെ വീട്ടിലേക്ക് പോ മായ... വിജയിയുടെ കൂടെ... എനിക്ക് ഒന്നും അറിയുന്നുണ്ടായിരുന്നില്ല.... അറിഞ്ഞിരുന്നെങ്കിൽ... " അതും പറഞ്ഞു മാധവ് മുറിയിൽ കയറി വാതിൽ അടച്ചു. " മാധു.... മാധു..... ഞാൻ.. പോവില്ല..... ആ..... വാതിൽ തുറക്ക്..... പ്ലീസ്... " മായ വാതിൽ ശക്തിയായി മുട്ടി. മാധവ് ആകെ തളർന്നു പോയി.

എന്ത് ചെയ്യണം എന്ന് അവന് അറിയുന്നില്ല. ഒരാളുടെ കുടുംബം തകർക്കാൻ വയ്യ. ഒരു ഭാഗത്തു അവന്റെ മുന്നിൽ തന്റെ പെണ്ണിന് വേണ്ടി അപേക്ഷയോടെ നിൽക്കുന്ന വിജയ്... ഒരിടത് മായ.... അവന്റെ മനസ്സിൽ മഹി നഷ്ടപ്പെട്ടപ്പോൾ ഉണ്ടായ വേദന വന്നു നിറഞ്ഞു. അതിലും എത്രയോ ഉപരി ഹൃദയം കുത്തി നോവുന്നു. മായ ഇപ്പോഴും അവനെ വിളിക്കുകയാണ്.എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയെ ഉള്ളു അവരുടെ ഇടയിൽ. ഞാൻ ആയി... വയ്യ... " മായ..... നീ പോ...ഒരു കുഞ്ഞിനെ ഇല്ലാതാക്കാൻ മാത്രം ക്രൂര ആയിരുന്നോ നീ......ഏഹ്..... " അവൻ ശബ്ദം ഉയർത്തി. ഒരു നിമിഷം കൊണ്ട് മായയുടെ ശബ്ദം നിലച്ചു. മായ ആകെ വിറച്ചു പോയി.. ആകെ തകർന്നു പോയി അവൾ..... അവൾ വാടിയ ചെമ്പകം ആയി മാറി. ശബ്ദം പുറത്തേക്ക് വരുന്നില്ല. അവൾ നിർവികാരതയോടെ വിജയിയെ നോക്കി. അവൻ അവളെ. വന്നു ചേർത്തു പിടിച്ചു നെറ്റിയിൽ മുത്തി.

പക്ഷെ അതൊന്നും മായ അറിഞ്ഞില്ലേ... മാധവിന്റെ ശബ്ദം മാത്രം ഹൃദയത്തിൽ അലമുറയിടുന്നു.... __💛 " ഡോക്ടർ........ എന്നാ ഞങ്ങൾ... " തളർന്നു കിടക്കുന്ന മായയെ നോക്കി വിജയ് അനുവിനോട് പറഞ്ഞു. അനു ഒന്ന് തലയാട്ടി. പുറത്ത് വന്നു നിൽക്കുന്ന ടാക്സിയിൽ അവളെ കൈകളിൽ കോരി എടുത്തു അവൻ നടന്നു.... ഇടയ്ക്കു അവളുടെ നെറ്റിയിൽ അമർത്തി മുത്തി. ജനലിലൂടെ ഈ കാഴ്ച കണ്ടപ്പോൾ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി അവന്. സ്വയം ഇല്ലാതാവുന്നാ പോലെ ഹൃദയത്തിൽ നിന്നും എന്തോ പറിച്ചു കൊണ്ട് പോകുന്നാ പോലെ ഒരു വേദന അവനെ തളർത്തി.... " മാധവ്..... " അനു. മെല്ലെ. വിളിച്ചു. അവൻ ഒന്നും മിണ്ടാതെ ബെഡിലേക്ക് കിടന്നു.... അനു കുറച്ച് നേരം കാത്തു നിന്നു. പിന്നെ ഒരു പുഞ്ചിരിയോടെ കാർ എടുത്തു പോയി. __💛

എല്ലാം ഒന്ന് അടങ്ങിയപ്പോൾ മാധവ് പുറത്തേക്ക് വന്നു.... അവന്റെ മനസ്സ് ആകെ പിടയുന്നുണ്ട്. എവിടെ നോക്കിയാലും മായയുടെ മുഖം... അവളുടെ ശബ്ദം... ആ ഗന്ധം.. അവൾ പറഞ്ഞതൊന്നും കേൾക്കാൻ താൻ കൂട്ടാക്കിയില്ല..... പക്ഷെ എന്ത് കൊണ്ടോ അവൾ പറയാൻ പോകുന്നത് അവൻ ഊഹിച്ചിരുന്നു... പലവട്ടം സ്വപ്നത്തിൽ കേട്ടതാണ്... അവളുടെ മനസ്സ് മുഴുവൻ അവനായത് കൊണ്ടായിരിക്കില്ലേ ഉറക്കത്തിൽ പോലും അവൾ അവന്റെ പേര് പറഞ്ഞിട്ടുണ്ടാവുക .... എന്നെ ഇഷ്ടമല്ല എന്ന് പറയാനും കാരണം അത് മാത്രമായിരിക്കും. അപ്പൊ ഞാൻ... ഞാൻ അവൾക്ക് ആരായിരുന്നു... ഒന്നും വേണ്ടിയിരുന്നില്ല.. മാധവ് സോഫയിൽ മലർന്നു കിടന്നു..... അവളുടെ കരച്ചിൽ അവന്റെ ഹൃദയ ഭിത്തിയിൽ തട്ടി ഇപ്പോഴും പ്രതിഫലിക്കുന്നുണ്ട്..... കണ്ണടക്കാൻ പോലും ഇപ്പൊ കഴിയുന്നില്ല.. എവിടെ നിന്നോ കയറി വന്നവളാണ്... അത് പോലെ തന്നേ പോയി എന്ന് കരുതിയാൽ മതി....

ഒരു കുഞ്ഞിനെ ഇല്ലാതാക്കി അവൾ... അതെന്തിനായിരിക്കും... അവളെ അവൻ അത്രമേൽ സ്നേഹിക്കുന്നുണ്ട്..... പിന്നെ അവനെ ഇട്ട് അവൾ ഓടി പോന്നത് അന്ന് അവൻ വഴക്കുണ്ടാക്കിയത് സഹിക്കാൻ വയ്യാഞ്ഞിട്ടാണോ..... ആയിരിക്കും.... അതോ കുറ്റബോധം കൊണ്ടായൊരിക്കോ...... മാധവിന്റെ മനസ്സിൽ ചോദ്യങ്ങൾ നുരഞ്ഞു പൊങ്ങി.... വിജയ് പറഞ്ഞത് വിശ്വസിക്കാതെ ഇരിക്കാൻ കഴിയുയ. അവന്റെ കയ്യിൽ എല്ലാ തെളിവും ഉണ്ട്.. ഭർത്താവ് വന്നു ചോദിക്കുമ്പോൾ ഭാര്യയെ എങ്ങനെ വിട്ടു കൊടുക്കാതെ ഇരിക്കും... അത് എന്റെ സ്വാർത്ഥത ആയിരിക്കില്ലേ..... __💛 "മായ..... ഇറങ്...." വിജയുടെ ശബ്ദം കേട്ടപ്പോൾ മായ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.... " എന്നെ... എന്നെ നീ ജീവിക്കാൻ സമ്മതിക്കില്ല അല്ലെ... " അവളുടെ ശബ്ദം ഒന്ന് വിറച്ചു. " വാ.... രുദ്രമ്മ നിന്നെ കാത്തിരിക്കുന്നു.. " അത് കേട്ടതും മായയുടെ ഉള്ളിൽ ഭയം വന്നു നിറഞ്ഞു.

" വിജയ്.... പ്ലീസ്‌... എന്നെ എന്നെ തിരിച്ചു പോകാൻ സമ്മതിക്കു.... പ്ലീസ്‌.... " അവൾ അവനെ ദയനീയമായി ന്നു നോക്കി. " വാ...... " വിജയ് അവളുടെ കൈ പിടിച്ചു വലിച്ചിറക്കി.മായ അവന്റെ കൂടെ ഇറങ്ങി അവിടം മുഴുവൻ ഒന്ന് കണ്ണോടിച്ചു... താൻ വീണ്ടും ആ ഇരുട്ടിൽ തന്നെ വന്നു ചേർന്നിരിക്കുന്നു...... " മോളെ..... നീ... എപ്പടി..... " രാമായയുടെ ശബ്ദം കേട്ടപ്പോൾ അവൾ പരിസരം മറന്നു അയാളുടെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു പോയി... എവിടെ നിന്നോ കൈ കൊട്ടുന്ന ഒരു ശബ്ദം കേട്ടപ്പോൾ മായ വിറച്ചു... " നീ റൊമ്പ ബുദ്ധിശാലി താ മായ... ആനാൽ അത് എൻ മുന്നാടി നടക്കില്ല........ ഇങ്കെ വാടി.... " രുദ്ര അവളുടെ മുടി പിടിച്ചു അകത്തേക്ക് വലിച്ചിഴച്ചു.....

രാമയ്യ വിജയ് യെ ഒന്ന് ദേഷിച്ചു നോക്കി " വിജയ് നീ സെയ്യുന്നത് തപ്പ്......അവൾ ഉങ്കെ പൊണ്ടാട്ടി താ ഡാ..... " രാമയ്യ അവനെ ദയനീയതയോടെ നോക്കി. അവൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു. " എനിക്ക് തെരിയും ഉങ്കൾക്ക് മായ എങ്കിട്ടെ എന്ന് തെരിയും എന്ന്...അത് രുദ്രമ്മക്കിട്ടെ നാൻ പേസിയില്ല രാമയ്യ..അത് എന്നെ കൊണ്ട് ചെയ്യിക്കരുത്... " വിജയ് അതും പറഞ്ഞു അകത്തേക്ക് പോയി.... രാമയ്യക്ക്‌ എന്ത് ചെയ്യണം എന്നറിയില്ല. " ആ...... " അകത്തു നിന്നും മായയുടെ അലർച്ച കേട്ടു.... അയാൾ ഒന്ന് ഞെട്ടി. " കടവുളൈ അവളെ കാപ്പാത്തുങ്കെ.. " അയാളുടെ കണ്ണു നിറഞ്ഞു................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story