മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 26

manjukalavum kazhinju

എഴുത്തുകാരി: അഭി

ആ...... ആ..... " രുദ്ര മായയുടെ മുടി പിടിച്ചു മുഖം ശക്തമായി ചുമരിൽ ഇടിച്ചു. മായക്ക് തല ആകെ കറങ്ങുന്ന പോലെ ഒരു തോന്നൽ.... " എടി പാപി...... നീ എന്നാ നിനച്ചെടി...ഏഹ്...... " അതും പറഞ്ഞു അവർ അവളുടെ കവിളിൽ ആഞ്ഞടിച്ചു. മായയുടെ ചുണ്ട് പൊട്ടി ചോര ഒലിച്ചു. " രുദ്രമ്മ.... മതി... അവൾ സത്തു പോയിടും.. " മലർവിഴി കരഞ്ഞു കൊണ്ട് അവരുടെ കാലിൽ വീണു. രുദ്ര കാലു കൊണ്ട് അവളെ തൊഴിച്ചു കത്തുന്ന കണ്ണുകളോടെ മായക്ക് നേരെ തിരിഞ്ഞു. " നീ ബുദ്ധി സാലി താ.....നീ യാരുക്കിട്ടെ ഇന്ത രുദ്രമ്മവെ പറ്റി സൊള്ളിയില്ല അല്ലെ...... ഇനി സൊള്ളിയാൽ തന്നെ അത് എനിക്ക് ഇത്.... അന്താ എസ്പി താടി ഉന്നെ കണ്ടു പുടിക്കതിക്ക് എന്നെ സഹായിച്ചത്..... അയാൾ വരും... അത് താ ഉനക്ക് പണിഷ്മെന്റ്.... ഇനി ഒരു വട്ടി കൂടി നീ ഇതെ പറ്റി നിനച്ചാ.... " രുദ്ര അവളുടെ കവിളിൽ കുത്തി പിടിച്ചു നുള്ളി വെട്ടി തിരിഞ്ഞു പോയി..... മായ ശ്വാസം. എടുക്കാൻ പോലും മറന്നു പോയി.. " മായ.... " മലർവിഴി അവളെ ചേർത്തു പിടിച്ചു. മായ അവളുടെ കയ്യിൽ നിന്നും കുതറി മാറി കൊണ്ട് മുറിയിലേക്ക് നടന്നു......മടുപ്പിക്കുന്നാ സിഗേരറ്റിന്റെയും മദ്യത്തിന്റെയും ഗന്ധം.... ഒരു നിമിഷമവൾ കണ്ണുകൾ ഇറുക്കിയടച്ചു. എന്ത് കൊണ്ടോ മാധവിന്റെ മുഖം മനസ്സിലേക്ക് വരുന്നു.... അവൾക്ക് ഹൃദയം നുറുങ്ങുന്ന പോലെ തോന്നി....

" എങ്കെ പോണു മലർവിഴി നീ.... " രുദ്രയുടെ ശബ്ദം കേട്ടപ്പോൾ മലർവിഴി സ്വിച് ഇട്ട പോലെ നിന്നു. " മാ.... മായക്ക്..... " അവൾ കയ്യിലെ പ്ലേറ്റിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. " ഒരു തുള്ളി വെള്ളം കൊടുത്തു പോവരുത്....... " രുദ്ര അവളെ രൂക്ഷമായി നോക്കി... മലർവിഴി കണ്ണു ഇറുക്കിയടച്ചു കൊണ്ട് തിരിച്ചു നടന്നു.... " ഹെ..... രുദ്രമ്മ..... "ഗംഭീര്യം നിറഞ്ഞ ശബ്ദം കേട്ടപ്പോൾ രുദ്ര ഒന്ന് ചിരിച്ചു. " വാ.... " അവൾ ഊഞ്ഞാലിൽ ഇരുന്നു കൊണ്ട് ഒന്ന് ആടി.... " ഉക്കാറ്....... മ്മ്... " രുദ്ര ഒന്ന് കൈ നീട്ടി... അയാൾ രുദ്രയെ ഒന്ന് ചുഴിഞ്ഞു നോക്കി. " എന്നാ അഴകാടി ഉനക്ക്.... " അയാൾ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് രുദ്രയുടെ അടുത്തേക്ക് നടന്നു.... വിരിച്ചിട്ട പട്ട് സാരി.. ആരും നോക്കി പോകുന്ന ഉടലഴക്.... നെറ്റിയിൽ ചുവന്ന വട്ട പൊട്ടു... ചായം തേച്ച ചുണ്ടുകൾ..... അയാൾ അവളുടെ മുഖത്ത് ഒന്ന് തലോടി... " ആ..... ഇന്ത ഗന്ധം ഇപ്പോഴും എൻ നെഞ്ചിൽ തങ്ങി കിടപ്പെനേടി.... അയാൾ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ഒന്ന് ശ്വസിച്ചു.... രുദ്ര പുച്ഛത്തോടെ മുഖം വെട്ടിച്ചു. " ഉനക്കുള്ളത് ഞാൻ അല്ല എസ്പി..... അവൾ വന്തിട്ടേൻ.... "

രുദ്ര പ റയുന്നത് കേട്ട് അയാളുടെ മുഖം ഒന്ന് വിടർന്നു.. " ഹാ..... എൻ ചെല്ലോം..... അനാൾ നീ.... നീ എനക്ക് special... " അയാൾ ഒന്നുകൂടി രുദ്രയുടെ മുഖത്തേക്ക് നോക്കി. " ഉനക്കുള്ളത് ഞാൻ അന്ന് രാത്രി തന്നു.." രുദ്ര അതും പറഞ്ഞു എഴുന്നേറ്റു അയാൾ വീണ്ടും ഒന്ന് ചുണ്ട് കടിച്ചു ചിരിച്ചു. മായ എവിടെ എന്ന് കണ്ടു പിടിക്കാൻ സഹായിച്ചത് ഇയാൾ.... അവളുടെ ലൊക്കേഷൻ കണ്ടു പിടിച്ചതും ഇയാൾ.... അന്ന് ആവശ്യപ്പെട്ടത് രണ്ട് കാര്യങ്ങൾ.... ആ രാത്രി രുദ്രയും..... ഒരു രാത്രി മായയും.. " ഒന്നുകൂടി നിന്നെ അനുഭവിക്കണം രുദ്രമ്മ....... " അയാൾ അവളെ നോക്കി കണ്ണിറുക്കി രുദ്ര പുച്ഛത്തോടെ ചിരിച്ചു. " മീന...... " രുദ്ര നീട്ടി വിളിച്ചു. " മ്മ്.... മായക്കിട്ടെ കൂട്ടി പോ.... " അവൾ ആജ്ഞപിചു. " രുദ്രമ്മ.... അത്.... മായക്ക്.... പീരിയഡ്‌സ്.... "മീന ശബ്ദം താഴ്ത്തി പറഞ്ഞു. രുദ്ര എസ്പിയെ ഒന്ന് നോക്കി. അയാളുടെ കണ്ണുകൾ മീനയിൽ വലയം വക്കുകയായായിരുന്നു. " എസ്പി...... നീ ഒരു ഏഴ് ദിവസം വെയിറ്റ് ചെയ്യണം..... " രുദ്ര അയാളെ നോക്കി. " അത് തേവയില്ല രുദ്ര.... ഇന്ത നൈറ്റ്‌ ഇവളെ പോതും... " അത് പറഞ്ഞു അയാൾ മീനയുടെ തോളിൽ കയ്യിട്ടു. മീന രുദ്രയെ നോക്കി.... രുദ്ര ഒന്ന് തലയാട്ടി.__💛

" മായേച്ചി...... " ദച്ചുവിന്റെ ശബ്ദം കേട്ടപ്പോൾ പ്രതീക്ഷയോടെ അവൻ കണ്ണു വലിച്ചു തുറന്നു. " ഏട്ടാ.... മായേച്ചി എവിടെ.... മ്മ്... "അവൾ അവന്റെ അടുത്ത് വന്നിരുന്നു.അപ്പോഴേക്കും ശ്യാം കയറി വന്നു. " മായേച്ചി...... അവൾ പോയി... " അവന്റെ സ്വരം അത്രമേൽ താഴ്ന്നു പോയി. ദച്ചുവും ശ്യാമും ഒന്ന് ഞെട്ടി. " എന്ത്..... " ദച്ചു വിശ്വാസം വരാതെ അവനെ നോക്കി. " ആ...അവൾ അവളുടെ വീട്ടിലേക്ക് പോയി അവളുടെ. ഭർത്താവ് വന്നു കൂട്ടി കൊണ്ട് പോയി..."മാധവ് ശബ്ദം ഉയർത്തി. അവന്റെ കണ്ണു നിറഞ്ഞു.... ഞരമ്പ് പിടചു. "ഭ.... ഭർത്താവ്..."ശ്യാമിന് വിശ്വാസം വന്നില്ല. അവൻ മാധവിനെ നോക്കി. ഒരു ദിവസം കൊണ്ട് ആകെ ഇല്ലാതെ ആയ പോലെ.... ദച്ചുവിന്റെ കണ്ണും നിറഞ്ഞു. ശ്യാം അവളെയും കൊണ്ട് പുറത്തേക്ക് നടന്നു. അകത്തു എന്തൊക്കെയോ വീണു ഉടയുന്ന ശബ്ദം കേൾക്കാം..... " ഏട്ടൻ.... " ദച്ചു ഒന്ന് തേങ്ങി. ശ്യാം അവളെ സമാധാനിപ്പിക്കും വിധം ചേർത്തു പിടിച്ചു. _💛

"മായ.... വല്ലതും കഴിക്ക്.... രണ്ട് ദിവസം ആയില്ലേ നീ വല്ലതും കഴിച്ചിട്ട്.." മലർവിഴി അവളെ ഒന്നി ചേർത്തു പിടിച്ചു. മായ അനങ്ങാതെ അങ്ങനെ തന്നേ കിടന്നു. അവളുടെ കണ്ണു നിറഞ്ഞു ഒഴുകി കൊണ്ടേ ഇരിക്കുന്നുണ്ട്.... മുഖം ആകെ ചുവന്നു.... കണ്ണിനു ചുറ്റും കറുപ്പ് വട്ടം വീശി...... " നീ..... ആരുടെ കൂടെ ആയിരുന്നു മോളെ അവിടെ... " രാമയ്യ ചോദിച്ചു. മായ അയാളെ ഒന്ന് കണ്ണു വെട്ടിച്ചു നോക്കി. " മാധവ്.... " അവളുടെ ചുണ്ട് ഒന്ന് മന്ദ്രിച്ചു.... അത് മാത്രമായിരുന്നു അത്രയും ദിവസത്തിനകം അവൾ സംസാരിച്ചത്....അവളുടെ ഹൃദയം മുഴുവൻ അവനായിരുന്നു..... ഹൃദയത്തിനടിയിൽ നിന്നും പുറപ്പെട്ട കരച്ചിൽ ചീളുകൾ അവളെ വല്ലാതെ കുത്തി നോവിക്കുന്നു. അവന്റെ ഓർമ്മ അവളുടെ അന്തരംഗം പൊട്ടും പോലെ വിങ്ങി നിൽക്കുന്നു. ഉറക്കമില്ലാതെ ജലപാനം ഇല്ലാതെ രണ്ട് ദിവസമായി അവൾ. ആ കിടപ്പ് തുടങ്ങിയിട്ട്. അവളുടെ ഓർമ കൊല്ലങ്ങൾക് മുന്നേക്ക്‌ പാറി പോയി... Past ) "

മായ വാതിൽ തുറക്ക്.... വാതിൽ തുറക്ക് മായ.... " വിജയ് വാതിൽ ശക്തമായി മുട്ടി. ഒടുവിൽ അവൻ അത് തല്ലി തുറന്നു. തറയിൽ ചോര വാർന്നു കിടക്കുന്നാ മായയുടെ അമ്മ... ഒരു മൂലയിൽ കൂഞ്ഞി കൂടി ഇരിക്കുന്ന മായ...... " മായ.... " അവൻ അവളുടെ അടുത്തേക് ഓടി അവളെ ചേർത്തു പിടിച്ചു. " കൊന്നുകളഞ്ഞു വിജയ്... മ്മയെ.. " അവൾ ഒഎസ് തേങ്ങാലോടെ അവന്റെ നെഞ്ചിലേക് തളർന്നു വീണു... വിജയ് അവളെ കയ്യിൽ കോരി എടുത്തു അയാൾ അവിടെ എങ്ങും ഉണ്ടായിരുന്നില്ല... എങ്ങോട്ടോ ഓടി പോയി.... അതിനു ശേഷം വിജയ് ആയിരുന്നു അവളെ നോക്കിയത്.... അവൻ അവൾക്ക് വേണ്ടതെല്ലാം കണ്ടറിഞ്ഞു ചെയ്തു കൊടുത്തു... ആ കപട സ്നേഹം അവൾ വിശ്വസിച്ചു പോയി.. അവന്റെ മുന്നിൽ കഴുത്ത് നീട്ടുമ്പോൾ പ്രണയം സാക്ഷത്കരിച്ച ഒരു പെണ്ണിന്റെ സംതൃപ്തി ഉണ്ടായിരുന്നു അവളിൽ...അന്നത്തെ രാത്രി അ അന്റെ നെഞ്ചിലെ വിയർപ്പിൽ ഒട്ടി കിടക്കുമ്പോൾ അവളുടെ ഉള്ളം പ്രണയം മാത്രമായിരുന്നു.....

അങ്ങനെ ഒരു ദിവസം വിജയ് അവളെ അവന്റെ തറവാട്ടിലേക്ക് കൂട്ടി കൊണ്ട് പോവാൻ ഒരുങ്ങി... "ഇതാണ് മായ എൻ ഊര്...." വിജയ് അകത്തേക്ക് കയറുന്നതിനിടെ പറഞ്ഞു. " ഇത്.... ഇതെന്റെ അമ്മ.... " വിജയ് ഒരു സ്ത്രീയെ ചൂണ്ടി കാണിച്ചു. മായ ആ സ്ത്രീയെ ഒന്ന് നോക്കി. തേജസ്സുള്ള ഒരു സ്ത്രീ... അവൾ ഒന്ന് പുഞ്ചിരിച്ചു. " ഇവരെല്ലാം എന്റെ ഫാമിലി... " അവൻ അവിടെ ഉള്ളവരെ ഒന്ന് ചൂണ്ടി കാണിച്ചു. " വിജയ് നീ അവളെയും കൊണ്ട് മുറിയിലേക്ക് ചെല്ല്..... മോൾക്ക് ക്ഷീണം കാണും... " ആ സ്ത്രീയുടെ സ്വരം വാത്സല്യം ആണെന്ന് അവൾ തെറ്റിദ്ധരിചു പോയി... ക്ഷീണം കൊണ്ട് മയങ്ങി പോയി അവൾ...എപ്പോഴോ കഴുത്തിലൂടെ ആരുടെയോ സ്പർശം പോലെ തോന്നി. അവളുടെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു " വിജയ്...... ഒതുങ്ങി ഇരിക്ക്... " അവൾ കുറുകി കൊണ്ട് പുഞ്ചിരിയോടെ തിരിഞ്ഞതും ആളെ കണ്ടു അവൾ ഞെട്ടി തരിചു പോയി.... " ഡാ...... അപ്പൊ സ്വീറ്റ് ഡ്രീംസ്‌... " വാതിൽക്കൽ നിന്നു വിജയുടെ ശബ്ദം കേട്ടപ്പോൾ ആ പെണ്ണ് തകർന്നു പോയി... തന്റെ മുന്നിൽ വെളിച്ചം മാറി ഇരുട്ട് മൂടുന്നത് അവളറിഞ്ഞു....

ആകെ മരവിച്ചു പോയി... ഹൃദയം നുറുങ്ങുന്നാ പോലെ നൊന്തു പോയി അവൾക്ക്... അയാൾ വീണ്ടും മായയിലേക്ക് മുഖം അടുപ്പിച്ചപ്പോഴേക്കും മായ അയാളെ തള്ളി മാറ്റി എഴുന്നേറ്റ് ഓടാൻ നിന്നു. അയാൾ അവളെ വീണ്ടും പിടിച്ചു കട്ടിലിക്കിട്ട്... കയ്യിൽ തടഞ്ഞ ഫ്ലവർ വേസ് കൊണ്ട് അവൾ അയാളുടെ തലക്കടിച്ചു. ശബ്ദം കേട്ട് വിജയ് ഓടി വന്നു...... അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു... അവന്റെ കൈ കരുതിനു മുന്നിൽ അവൾ ക്ക്‌ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ആ രാത്രി തന്റെ മേൽ അമർന്ന അവന്റെ ശരീരം ഒരു പുഴുവാണെന്ന് അവൾക്ക് തോന്നി. അവൾക്ക് അറപ്പു തോന്നി. അവന്റെ ശരീരത്തിനടിയിൽ ഞെരിഞ്ഞമറുമ്പോൾ അവളിൽ അഗ്നി ഉടലെടുത്തിരുന്നു. അവളുടെ ഹൃദയം അതിൽ കിടന്നു വെന്തുരുകുന്നു. ക്രൂരമായി അവൻ അവളിൽ മുറിവേൽപ്പിച്ചപ്പോൾ അവൾ അതറിഞ്ഞില്ല. മനസ്സിനേറ്റ മുറിവിനായിരുന്നു നീറ്റൽ കൂടുതൽ... അന്ന് മരിച്ചു പോയതാണ് മായ.... അവളിൽ പുതിയ ഒരു നാമം കൂടി ചേർക്കപ്പെട്ടു.... "വേശ്യ..." അവളിൽ ബലമായി അടിച്ചേൽപ്പിച്ചതാണ് അത്.......

മരിച്ച മനസ്സുമായി അവൾ വീണ്ടും... ആ മുറിയിൽ ആരുടെയൊക്കെയൊ നിശ്വാസങ്ങൾക്ക് ഇരയായി... അവളിൽ എല്ലാവരും ഉന്മാദം കണ്ടെത്തി....... അങ്ങനെ ഒരു ദിവസം മായ അത് തിരിച്ചറിയുന്നത്. തന്റെ ഉദരത്തിൽ ഒരു കുഞ്ഞു പിറവി എടുത്തിരിക്കുന്നു... വിജയ് അത് അറിഞ്ഞ നിമിഷം അവളെ പുച്ഛത്തോടെ നോക്കി... ശെരിയാണ് ആരുടെ കുഞ്ഞാണ് എന്ന് പോലും അവൾക്ക് അറിയില്ല. നിർവികാരതയോടെ അവൾ ബെഡിലേക്കിരുന്നു. വിജയ് അവളെ ഹോസ്പിറ്റലിൽ കൂട്ടി കൊണ്ട് പോയി കുഞ്ഞിനെ ഇല്ലാതാക്കിയപ്പോൾ കൂടി അവൾ ഒരു അക്ഷരം മിണ്ടിയില്ല.... ചുണ്ടിൽ നിറഞ്ഞു നിന്നത് വെറും പുച്ഛമായിരുന്നു.... അവനിലെ ഭർത്താവിനോട്‌... കാമുകനോട്.... ഒരു ദിവസം അവളുടെ അടുത്തേക്ക് വന്നത് മറ്റാരും ആയിരുന്നില്ല... അവളുടെ സ്വന്തം അച്ചൻ... അവൾ ഞെട്ടി തരിച്ചു പോയി..... അവളിലെ പെണ്ണ് വീണ്ടും വീണ്ടും ആർത്തലച്ചു കരയാനൊരുങ്ങി.അവൾ അന്ന് ഒരു സത്യം കൂടി മനസ്സിലാക്കി.... അയാളുടെ ഭാര്യ ആണ് രുദ്ര.... മകനാണ് വിജയ്..... അയാൾക്ക് വേണ്ടി ആണ് വിജയ് അവളെ സ്നേഹം കൊണ്ട് വഞ്ചിച്ചത്.... അയാൾക് വേണ്ടി മാത്രം.... മായക്ക് ദേഷ്യം നുറഞ്ഞു പൊങ്ങാൻ തുടങ്ങി.... അയാൾ അവളിലേക്ക് അമരാൻ ഒരുങ്ങിയതും ആപ്പിളിൽ വച്ച കത്തിയിലേക്ക് കൈ നീണ്ടു. എവിടെ നിന്നോ കിട്ടിയ പ്രേരണയിൽ അവൾ അച്ഛന്റെ പുരുഷത്വം അറുത്തു മാറ്റി.... കാലങ്ങളായി നിറച്ചു വച്ച ബാഗും കയ്യിലെടുത്തു അവൾ ജീവനും കൊണ്ടോടി...ആരും അതറിഞ്ഞില്ല.... എല്ലാവരും ആ രാത്രി ഉന്മാദത്തിൽ ആയിരുന്നു... പക്ഷെ ഒരാൾ കണ്ടു രാമയ്യ................ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story