മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 27

manjukalavum kazhinju

എഴുത്തുകാരി: അഭി

അന്ന് രാത്രി ഓടി പിടിച്ചു കിട്ടിയ ബസ്സിൽ കയറിയതാണ്..... അവിടെ ഉള്ളവരെ കുറിച്ച് എവിടെ കേസ് കൊടുത്തിട്ടും കാര്യം ഇല്ലെന്നു അവൾക്കറിയാmaaരുന്നു. ആ നാട്ടിൽ ഉള്ളവരെല്ലാം രാത്രിയുടെ മറയിൽ അങ്ങോട്ടെത്തുന്ന പകൽ മാന്യൻമാരാണ്..... വലിയ വലിയ രാഷ്ട്രീയ കാരും പിടിപാടുള്ളവർ പോലും ഉന്മാദം കണ്ടെത്താൻ അങ്ങോട്ടെതാറുണ്ട്..... അവിടെ ഉള്ള എല്ലാ അനുഭവങ്ങളും അവൾ ആ ഇരുട്ടിൽ തന്നെ ഉപേക്ഷിച്ചു വന്നതാണ്.... അവളുടെ മനസ്സിനെ ഒന്നും പിന്നീട് അലട്ടിയില്ല.അച്ഛന്റെ രക്തം കലർന്ന കത്തി അവളിൽ എന്തൊക്കെയോ ഭാവം നിറക്കുകയായിരുന്നു.അനുഭവങ്ങൾ അവൾക്ക് എന്തും നേരിടാൻ ഉള്ള കരുത്താവുകയായിരുന്നു....പെണ്ണെന്ന കരുത്ത്..... ശരീരം അമ്പലം അല്ല അവളെ സംബന്ധിച്ചു... അത് കൊണ്ട് തന്നെ ആണ് ജീവിക്കാൻ അവൾ തീരുമാനിച്ചത്. അല്ലെങ്കിൽ ഏതെങ്കിലും കയറിലോ മറ്റോ ഒടുങ്ങുമായിരുന്നു എല്ലാം.... പക്ഷെ വീണ്ടും അങ്ങോട്ടൊരു മടക്കം..... അതവൾ പ്രതീക്ഷിച്ചിരുന്നില്ല. മാധവിന്റെ വാക്കുകൾ അവളെ അത്രമേൽ തളർത്തി കളഞ്ഞു.....

ബോധം മറഞ്ഞു വീണു പോയി.... പക്ഷെ അവൻ എടുക്കുന്നതും കൊണ്ട് പോകുന്നതും അവൾ മനസ്സിലാക്കിയിരുന്നു. മനസ്സ് എഴുന്നേറ്റില്ല...... അതിനു കഴിയുമായിരുന്നെങ്കിൽ ഇങ്ങോട്ട് ഒരു തിരിച്ചു വരവ് ഉണ്ടാവുമായിരുന്നില്ല...... അവൻ കയ്യിൽ കുത്തി വച്ച ഇൻജെക്ഷൻ പിന്നീട് പൂർണമായും അവളെ മയക്കത്തിനു വിട്ടു കൊടുത്തു... അവൾക്ക് മാദവിനോട് ദേഷ്യം തോന്നി... പ്രണയത്തിൽ നിന്നും ഉടലെടുത്ത ദേഷ്യം....... ഇനി അവൾക്ക് മുന്നിൽ ആകെ നാലു ദിവസം മാത്രം ആണുള്ളത്...... ഇനി ശരീരം മറ്റൊരാൾക്ക് കാഴ്ച വക്കാൻ അവൾ തയാറല്ലായിരുന്നു. അതിനല്ല ഇവിടെ നിന്നു എല്ലാമുപേക്ഷിച്ചു അവൾ ഓടി പോയത്. പക്ഷെ അങ്ങനെ ഒരു പോക്ക് അവൾക്ക് ഇനി സാധ്യമല്ല. അത്രയും ആളുകൾ ആണ് അവളെ വീക്ഷിക്കുന്നത്. " മോളെ..... നീ.... നീ എങ്ങനെയെങ്കിലും ഇവിടെ നിന്നു പോ... " രാമയ്യ അവളുടെ കവിളിൽ ഒന്ന് തലോടി. അവൾ എഴുന്നേറ്റിരുന്നു.അയാളുടെ തോളിലേക്ക് ചാഞ്ഞു. " രാമയ്യ.... നിക്ക് നോവുന്നുണ്ട്... നല്ലോണം... അന്ന് അവൻ എന്നെ കടിച്ചു കീറാൻ മറ്റൊരാൾക്ക് എറിഞ്ഞു കൊടുത്തതിനെക്കാൾ നിക് നോവുന്നു....

അവൻ അവനെന്നെ കേൾക്കാൻ കൂട്ടാക്കിയില്ല..... എല്ലാം നൊണയാ... അവന് ന്നേ ഇഷ്ടാന്ന് പറഞ്ഞു. എൻ മേലെ കാതലിരിക്ക് എന്ന് സൊല്ലി.... ഇപ്പൊ എനിക്ക് പുരിയും... എല്ലാം തപ്പ്... അവൻ...കാതലിനെ ഞാൻ ഒരു വട്ടി കൂടി നമ്പി... അതും എൻ തപ്പ്... "അവൾ അതും പറഞ്ഞു അയാളുടെ തോളിൽ കിടന്നു തേങ്ങി....അയാൾ അവളുടെ നെറുകിൽ ഒന്ന് മുത്തി. " മോളെ കാപ്പാത്താൻ അവൻ വരും.... നീ ഭയപ്പെടാതെ.... " അവൾ അയാളെ നോക്കി. " വേണ്ടാ.... അവൻ വരണ്ടാ..... നിക്ക് ഇനി അവനെ കാണണ്ട..... വേണ്ടാ.... " അവൾ പരിഭവം കൊണ്ട് പൊട്ടി കരഞ്ഞു. " അഴതേടി.... നീ വല്ലോം സാപ്പിട്..." രാമയ്യ അവൾക്ക് ഭക്ഷണം നീട്ടി. " വേണ്ട... " അവൾ കൊച്ച് കുഞ്ഞിനെ പോലെ വാശി പിടിച്ചു. " രുദ്രമ്മ കേൾക്കണ്ട... ഇന്നലെ ന്റെ കൊച്ചിന് തല്ലു കിട്ടിയത് ഓർമയില്ലേ. " അവൾ ഒന്ന് കൂടി അയാളെ ചുറ്റി പിടിച്ചു. " രാമയ്യ..... " രുദ്രയുടെ ശബ്ദം കേട്ടപ്പോൾ അയാൾ ഒന്ന് ഞെട്ടി. " നീ ഏതുക് ഇങ്കെ ഇറുക്കിരെൽ.... " രുദ്രയുടെ തീ പാറുന്ന നോട്ടത്തിൽ അയാൾ ഒന്ന് പതറി. " എൻ മായ...... സാപ്പിടെടി... " രുദ്ര കൈ പിന്നിൽ കെട്ടി അവൾക്കു അടുത്ത് വന്നു നിന്നു.

മായ നിഷേധത്തിൽ തലയാട്ടി. " എന്നെ കോപപ്പെടുത്ത വേണ്ടാ മായ.... അത് നിനക്ക് നല്ലതല്ല.... മ്മ്.... സാപ്പിട്.. " രുദ്ര ഒന്ന് അമർത്തി പറഞ്ഞു. മായ അവരെ ഒന്ന് രൂക്ഷമായി നോക്കി. " ഏതുക് രുദ്രമ്മ..... നാൻ.... ഇങ്കെ എത്രയോ പേരിർക്കു.... നാൻ...ഏതുക്... എന്നെ വെറുതെ വിട്ടൂടെ.... എന്റെ ശരീരം നിങ്ങൾ പിടിച്ചു വാങ്ങിയതല്ലേ അന്ന്.... ഹെ... ഇനി എനിക്ക് വയ്യാ...... പ്ലീസ്.. " മായ പൊട്ടി തെറിച്ചു. അവളെ ഒരു ഭ്രാന്തിയെ പോലെ തോന്നിച്ചു...... മുടിയെല്ലാം അലസമായി എണ്ണയില്ലാതെ പാറി പറന്നു കിടന്നു.... " ഹാ.... ഹാ... ഹാ..... ഉനക്ക് എവളോം ധൈര്യം ഇറുക്കെടി എൻ മേലെ കോപപ്പെടാൻ..." അതും പറഞ്ഞു രുദ്ര മായയുടെ തല പിടിച്ചു ചുമരിൽ ആഞ്ഞടിച്ചു. രക്തം കിനിഞ്ഞു. " മറ്റുള്ളവരെ പോലെ അല്ല മായ നീ... നീ എല്ലാവർക്കും special.... ഇങ്കെ എല്ലാവരും സുഖമായി ജീവിക്കുന്നത് നീ കാരണം.... നിന്റെ ഉടലാഴകിന് വില എത്രയാണെന്നറിയോ നിനക്ക്.....ഈ മീനക്കും മലർവിഴിക്കും മുല്ലക്കും എല്ലാവർക്കും കിട്ടുന്നതിനേക്കാൾ പത്തിരട്ടി.... അങ്ങനെ ഉള്ള നിന്നെ ഞാൻ എപ്പടി വിട്ട് കളയും.... നീ ഇവിടെ ഉണ്ടാവേണ്ടത് എല്ലാവരുടെയും ആവശ്യം......

" മായ അവരെ ഒരു മരവിപ്പോടെ നോക്കി നിന്നു..... " ഞങ്ങൾ ആരും ഇഷ്ടപ്പെട്ടു വന്നതല്ല.... സമൂഹം ഞങ്ങൾക്ക് കാട്ടി തന്ന വഴി ആണ് ഇത്.... ചാരിത്രം നഷ്ടപ്പെട്ടപ്പോൾ ജീവിത മാർഗം ഞങ്ങൾക്ക് തുറന്നു കിട്ടി... ആ മാർഗത്തിലൂടെ ഞങ്ങൾ പോകുന്നു.." അവർ അതും പറഞ്ഞു തിരിഞ്ഞു നടന്നു. എല്ലാം മായക്കും അറിയാമായിരുന്നു. പക്ഷെ ഇനി വയ്യ.. രുദ്രയുടെ പിറകെ രാമയ്യയും പോയി... " രുദ്ര..... " മദ്യം കുടിക്കാൻ ഒരുങ്ങവേ രാമയ്യ വിളിച്ചു. " മ്മ്.... " രുദ്ര ആലസ്യത്തോടെ ഒന്ന് മൂളി. " ഏതുക് രുദ്ര.... മായയെ വെറുതെ വിട്ടേക്ക്.... " അയാൾ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു. " വളർത്തു മകൾക്ക് വക്കാലത്തുമായി വരണ്ട രാമയ്യ... " അവൾ താക്കീത് പോലെ പറഞ്ഞു. " എല്ലാം അറിയാവുന്നതല്ലേ........ ഞാനും മറന്നിട്ടുണ്ട് എന്റെ പ്രണയം..... പഠിച്ചു valiya ആളാവണം എന്ന് തന്നെ ആയിരുന്നു എന്റെ മോഹം... എല്ലാം തകിടം മറഞ്ഞു പോയതല്ലേ.....അല്ല.... എല്ലാത്തിനും കാരണം അയാളല്ലേ... ഇന്നും എന്റെ കാലു നക്കാൻ വരുന്ന ആ പന്ന വീരസിംഹൻ (രുദ്രയുടെ ഭർത്താവ്.... വിജയുടെ അച്ഛൻ.)...... എന്നിലൂടെ അയാൾ നേടിയത് ഇപ്പൊ അയാൾ ഉറച്ചിരുന്നാ കസേര മാത്രം അല്ല.... അയാൾ ഉണ്ടാക്കിയ പണം മുഴുവൻ എന്റെ ശരീരം വിറ്റു കിട്ടിയതല്ലേ.... മ്മ്.... എന്റെ പ്രണയം പോലും ഞാൻ ഉപേക്ഷിച്ചില്ലേ രാമയ്യ..... ഏഹ്....

അയാൾ കാട്ടി തന്ന വഴിയാണ്.... സമൂഹവും എന്നെ അങ്ങനെ മുദ്ര കുത്തി.... വേശ്യ... പിന്നെ ഞാൻ എന്തിനു തിരുത്തണം... എനിക്ക് ജീവിക്കാൻ പിന്നീട് ഈ വഴി തന്നെ ഞാൻ കണ്ടെത്തി.... അപ്പയും അമ്മയും മരിച്ചു പോയ അനാഥ പെണ്ണിന് ജോലി വാഗ്ധാനം നൽകി അയാൾ എന്നെ പിച്ചി ചീന്തി.... അതോർക്കുമ്പോൾ ഇന്നും എന്റെ നെഞ്ച് പിടയും... " അവർ അതും പറഞ്ഞു മദ്യം വായിലേക്ക് കമിഴ്ത്തി... രാമയ്യ എല്ലാം കേട്ടു നിന്നതെ ഉള്ളു... " ചെല്ല് രാമയ്യ.... മ്മ്.... " രുദ്ര അയാളോട് പോകാൻ പറഞ്ഞു. വിജയ് അങ്ങോട്ട് വരുന്നത് കണ്ടു... രാമയ്യ പോയി എന്നുറപ്പായപ്പോൾ വിജയ് രുദ്രയോട് സംസാരിച്ചു. എല്ലാം അപ്പുറത് നിന്നു രാമയ്യ കേട്ട്... ഒരു പിടിവള്ളി കിട്ടിയ സന്തോഷത്തോടെ അയാൾ ഒന്ന് ചിരിച്ചു. __💛 " ഏട്ടാ.... വല്ലതും കഴിക്കെന്നെ... " ദച്ചു അവനെ ദയനീയമായി നോക്കി. " ഇത് മതി ദചൂട്ടി... നിനക്ക് കോളേജ് ഇല്ലേ.... പൊക്കോ.... " അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി. " ഏട്ടൻ.... " ദച്ചു അവനെ നോക്കി. " ഹോസ്പിറ്റലിൽ പോണം... " അവൻ ഒന്ന് നിശ്വസിച്ചു.... മാധവ് ഡ്രെസ് മാറി..... മായയുടെ മുറിയിലേക്ക് ഒന്ന് എത്തി നോക്കി...

അവിടെ ഇവിടെയായി അവളുടെ ഡ്രസ്സ്‌ കിടക്കുന്നുണ്ട്.. അവനുള്ളു നീറി. അവളുടെ ഒരു ഷാൾ എടുത്തു നെഞ്ചോട് ചേർത്തു വച്ചു.....ബെഡിൽ കിടക്കുന്ന അവളുടെ ഫോൺ അപ്പോഴാണ് അവന്റെ കണ്ണിൽ പെട്ടത്... അവൻ അത് സ്വിച്ച ഓൺ ആക്കി.... ലോക്ക് ആയതു കൊണ്ട് അവൻ അവിടെ തന്നെ വച്ചു തിരിഞ്ഞു നടന്നു..... അവൻ ബൈക്ക് എടുത്തു പോയി.... ബെഡിൽ കിടന്ന് ആ ഫോൺ ബെല്ലടിച്ചു... __💛 " മാധവ്.... നീ ഇന്ന് വരും എന്ന് കരുതിയില്ല.... " അവനെ കണ്ടതും അനു ഓടി വന്നു. മാധവ് അവളെ നോക്കാതെ കാബിനിൽ കയറി. അനുവും പിറകെ കയറി. " are you okey maadhav... " അവൾ അവന്റെ അടുത്തേക്ക് ചെന്നു ചോദിച്ചു. " yah iam fine... " അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ സംസാരിച്ചു. " മാധവ്.... എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്..." അനു മുഖവുര പോലെ പറഞ്ഞു. മാധവ് സ്റ്റെതസ്കോപ് എടുക്കുന്ന തിരക്കിൽ ആയിരുന്നു. " എത്ര കാലം നീ ഇങ്ങനെ ഒറ്റക്ക്... " ബാക്കി പറയും മുന്നേ മാധവ് അവൾക്ക് മുന്നിൽ കൈ നീട്ടി തടഞ്ഞു. " ഒറ്റക്ക് ജീവിക്കാൻ എനിക്ക് ഒരു കുഴപ്പവും ഇല്ല ഡോക്ടർ അനുശ്രീ...

എന്നെ താങ്ങി നിർത്താൻ എനിക്ക് ഒന്നും ആവശ്യവും ഇല്ല..... ഒറ്റക്ക് ആണ് ജനിച്ചത് ഇനി മരിക്കുന്നതും ഒറ്റക്ക്..." അതും പറഞ്ഞു അവൻ വെട്ടി തിരിഞ്ഞു പോയി. അനു ഒന്ന് പല്ല് കടിച്ചു കൊണ്ട് അവൻ പോകുന്നത് നോക്കി. __💛 " അമ്മേ...... എനിക്ക് ഒരു കുട്ടിയെ ഇഷ്ടപ്പെട്ടു.... " വിജയ് രുദ്രയുടെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു. രുദ്ര അവനെ സൂക്ഷിച്ചു നോക്കി. " മായയുടെ അടുത്തുള്ള പോലെ കപട സ്നേഹം ആണൊ... " അവർ ചെറു പുഞ്ചിരിയോടെ ചോദിച്ചു. " അല്ല അമ്മ........ " അവൻ ചിരിച്ചു. " യരവൾ..... ആരായാലും ഈ രുദ്ര ഉങ്കിട്ടെ അവളെ കൊണ്ടുവരും... " രുദ്ര അവന്റെ തലയിൽ ഒന്ന് തലോടി. " ഡോക്ടർ ആണ് അമ്മ.... അനു.... കേരളാവേ ഇരിക്കുമ്പോൾ അവളാണ് എന്നെ നോക്കിയത്.. " വിജയ് ഒന്ന് പുഞ്ചിരിച്ചു. " ആനാൽ.... പ്രോബ്ലം അതല്ല... അവൾക്ക് എല്ലാം തെരിയും.... " വിജയ് തല കുടഞ്ഞു. " എന്ത്... "

രുദ്ര സംശയത്തോടെ നോക്കി. " മായ എന്റെ ഭാര്യ ആണെന്ന്.... അവളും എന്റെ കൂടെ ഉണ്ടായിരുന്നു.... എനിക്ക് തോന്നുന്നു അവൾക്ക് മാധവിനെ ഇഷ്ടമാണെന്ന്... " അത് പറയുമ്പോൾ അവന്റെ കണ്ണൊന്നു കുറുകി. " അത് സാരമില്ല.... " രുദ്ര ഗൂഢമായി ഒന്ന് ചിരിച്ചു. __💛 മാധവ് തിരിച്ചു വീട്ടിലേക്ക് വന്നപ്പോൾ ഫോൺ അടിക്കുന്ന ശബ്ദം കേട്ടു. അവനൊന്നു സംശയിച് നിന്നു. പിന്നെ എന്തോ ഓർത്ത പോലെ മായയുടെ മുറിയിൽ ഓടി... അപ്പോഴേക്കും അത് നിന്നു. അവൻ അത് ഓൺ ആക്കി... പക്ഷെ അവന് അത് തുറക്കാൻ കഴിഞ്ഞില്ല. അവൻ ഫോൺ എടുത്ത് കയ്യിൽ പിടിച്ചു അക്ഷമയോടെ അതിലേക് നോക്കി നിന്നു.... സമയം കൊഴിഞ്ഞു പോയി.വീണ്ടും അത് റിങ് ചെയ്തു. അവൻ പെട്ടന്ന് അറ്റൻഡ് ചെയ്തു. " ഹലോ..... " അവന്റെ ശബ്ദം ഒന്ന് വിറച്ചു. " ഹലോ.... ഹലോ..... ഹലോ... " അവൻ വീണ്ടും വീണ്ടും അലറി. അവനൊന്നും കേൾക്കാൻ ഇല്ലായിരുന്നു.... അവൻ ദേഷ്യത്തോടെ അത് ബെഡിലേക്കിട്ടു " ഷിറ്റ്..... " അവന് ദേഷ്യം സഹിക്കാനായില്ല. എവിടെയോ ഒരു കുഞ്ഞു പ്രതീക്ഷ പോലെ. പിന്നീട് അത് റിങ് ചെയ്തില്ല... മാധവിനെ അത് വല്ലാതെ ആസ്വസ്ഥനാക്കി............ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story