മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 32

manjukalavum kazhinju

എഴുത്തുകാരി: അഭി

അവൻ ഇത്ര പെട്ടന്ന് കാര്യങ്ങൾ എളുപ്പം ആക്കും എന്ന് ഞാൻ കരുതിയില്ല അനു...... " മാധവ് ചിരിച്ചു കൊണ്ട് പറഞ്ഞു. " ഞാനും....... ഓഹ്... നീ കാണണമായിരുന്നു... പ്രണയം നിറഞ്ഞു കവിയുകയല്ലായിരുന്നോ... " അനു ഒരു പുച്ഛത്തോടെ പറഞ്ഞു തിരിഞ്ഞതും അവരെ നോക്കി നിൽക്കുന്ന മായയെ കണ്ടു. " മായ..... " അനു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു. " എനിക്ക് വേണ്ടി ആരും കഷ്ടപെടണ്ട.... അവന്റെ അച്ഛൻ നിസ്സാരകാരൻ അല്ല.... നിന്റെ ജീവൻ വച്ചു ഒരു കളിക്കും നിൽക്കണ്ട.... അത് കൊണ്ട് അനു ഇന്ന് തന്നെ വീട്ടിലേക്ക് പോ... " അവൾ കുറച്ചു ഗൗരവത്തിൽ പറഞ്ഞു മാധവിനെ തുറുപ്പിച്ചു നോക്കി. " മാധവ്... ഇത് ശരിയല്ല..... അനു ഇന്ന് തന്നെ തിരിച്ചു പോയിക്കോട്ടെ..." മായ മാധവിനെ നോക്കി. അവൻ കൈ കെട്ടി നിൽക്കുകയാണ്. " അത് നടക്കില്ല.... " മാധവ് തറപ്പിച്ചു പറഞ്ഞു. " അത് നടക്കും.... അവൻ എന്നെ ആണ് ചതിച്ചതെങ്കിൽ അതിനുള്ള ശിക്ഷ ഞാൻ കൊടുക്കും.... എനിക്ക് വേറെ ആരെയും ഇതിലേക്ക് വലിച്ചു ഇഴക്കാൻ താല്പര്യം ഇല്ല മാധവ്... ഇത് ൻറെ സമ്മതിച്ചില്ലേൽ ഞാൻ ഈ നിമിഷം മറ്റൊരിടത്തേക്ക് മാറും..... "

മായ തറപ്പിച്ചു പറഞ്ഞു. ആലോചിച്ചപ്പോൾ മാദവിനും എന്തോ അത് ശേരിയാണ് എന്ന് തോന്നി. അവൻ അനുവിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല.... മായയെ കുറിച്ച് മാത്രം ആയിരുന്നു അവന്റെ ചിന്ത.... " അനു..... " മാധവ് അവളുടെ നേരെ തിരിഞ്ഞു. " നീ..... മായ പറഞ്ഞത് ശെരിയാ...ഞങ്ങൾക്ക് വേണ്ടി നിന്റെ ലൈഫ് അപകടത്തിൽ ആവും... നീ ഇന്ന് തന്നേ തിരിച്ചു പൊക്കോ... " മാധവ് പറഞ്ഞത് കേട്ട് അനുവിന്റെ മുഖം ആകെ വിളറി... അനു അവനെ ദയനീയമായി ഒന്ന് നോക്കി. " മാധവ്.... ഞാൻ.... അത്.. " അവൾ പോകാതെ ഇരിക്കാനുള്ള വഴി ആലോചിച്ചു. " ഓക്കെ... ഇനി വിജയേ കാണണ്ട... പക്ഷെ മായക്ക് കൂട്ടായി ഇവിടെ തന്നെ നിൽക്കാം ഞാൻ... " അനു പ്രതീക്ഷയോടെ മാധവിനെ നോക്കി. " അതിന്റെ ആവശ്യം ഇല്ല അനു..... എനിക്ക് കൂട്ടിനു മാധവ് ഉണ്ട്... " അത് പറഞ്ഞു മായ മുറിയിലേക്ക് പോയി... " മാധവ്.... ഞാൻ... എനിക്ക് ഒറ്റക്ക് പോവാൻ..... " അനു ഒന്ന് വിക്കി. " ഞാൻ കൊണ്ട് വിടാം..... നാളെ രാവിലെ ബസ് ഉണ്ട്... " മാധവ് അവളുടെ തോളിൽ ഒന്ന് തട്ടി സോഫയിൽ കിടന്നു. ____________💛

രാവിലെ അനുവിനെയും കൊണ്ട് പുറത്തേക്ക് ഇറങ്ങിയ മാധവിന്റെ മുന്നിലേക്ക് ഒന്ന് രണ്ടാളുകൾ വനാണ് നിന്നു... അനു പേടിച്ചു കൊണ്ട് അവന്റെ പിറകിലേക്ക് മാറി.. . അതിലൊരാൾ അനുവിന്റെ കൈ പിടിച്ചു വലിച്ചടുപ്പിക്കാൻ ശ്രമിച്ചപ്പോഴേക്കും മാധവ് അവളെ ചേർത്തു പിടിച്ചു... അപ്പോഴേക്കും മറ്റൊരാൾ മാധവിനു നേരെ ചീറി വന്നിരുന്നു... അവനെ അവൻ കൈ വച്ചു ബ്ലോക്ക്‌ ചെയ്തു... Avante അടിയൊക്കെ മർമം നോക്കി ആയിരുന്നു... അത് കൊണ്ട് ഒരു thavana അടി കൊണ്ട ആരും എണീറ്റില്ല. " മാധവ്.... എനിക്ക്... എനിക്ക് പേടിയാ... ഞാൻ പോവില്ല ഒറ്റക്ക്... " അനു പേടിച്ചു കരയാൻ തുടങ്ങി.... അവൾ അവന്റെ ഷർട്ടിൽ അള്ളി പിടിച്ചു. മാധവിനു avale ഒറ്റക്ക് വിടാൻ ഒരു പേടി തോന്നി. തിരിച്ചു അനുവിനെയും ചേർത്തു പിടിച്ചു കയറുന്ന മാധവിനെ കണ്ട് മായ ഒരു നിമിഷം അവരെ തന്നെ നോക്കി നിന്നു. പിന്നെ ദേഷ്യത്തിൽ മുറിയിൽ കയറി വാതിൽ അടച്ചു... അനു അപ്പോഴും കരയുകയായിരുന്നു... മാധവ് ഒരു വിധത്തിൽ അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് " ഏയ്യ്... നീ ഇങ്ങനെ പേടിക്കല്ലേ അനു....

നമുക്ക് ഒരുമിച്ചു പോകാം... മ്മ്" മാധവ് അവളുടെ തോളിൽ തട്ടി. അനു അപ്പോഴേക്കും അവനെ കെട്ടി പിടിച്ചു ചുമലിൽ മുഖം പൂഴ്ത്തി. മാധവ് വല്ലാതെ ആയി.. ആകെ ഒരു അസ്വസ്ഥത... മാധവ് ബലമായി അനുവിനെ പിടിചു മാറ്റി. തിരിഞ്ഞതും മായ അവരെ നിർവികാരതയോടെ നോക്കി നിൽക്കുന്നത് കണ്ടു.... "മായ... പോകുന്ന വഴിക്ക് കുറച്ചു പേർ അനുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചു.. അവളാകെ പേടിച്ചു..." മാധവ് മായയോട് പറഞ്ഞു. മായ ഒന്ന് ഞെട്ടി കൊണ്ട് അനുവിനെ നോക്കി. അവൾക്ക് പാവം തോന്നി..അവൾ ഒന്ന് തലയാട്ടി... " ഞാൻ പറഞ്ഞില്ലേ മാധവ്....... " അനു അവനെ കൂർപ്പിച്ചു നോക്കി. എന്നിട്ട് അനുവിന്റെ അടുത്ത് ഇരുന്നു സമാധാനിപ്പിക്കാൻ തുടങ്ങി... മാധവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... എന്ത് മനസ്സാണ് ഈ പെണ്ണിന്റെ... മനസിലാവുന്നില്ല....! ____________💛 മെല്ലെ മെല്ലെ അനുവിന്റെയും മായയുടെയും ഇടയിൽ ഒരു ഫ്രണ്ട് ഷിപ് രൂപപ്പെട്ട് തുടങ്ങിയിരുന്നു... മായക്ക് അനുവിനോടുള്ള വിരോധം പതിയെ മാറി തുടങ്ങിയിരുന്നു... എന്നാലും മാധവിനോട് അവൾ അടുത്തിടപെടുമ്പോൾ ഉള്ളിലൊരു നീറ്റലാണ്..

പക്ഷെ അവൾ കടിച്ചു പിടിച്ചു നിൽക്കും.... മെല്ലെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മാറി നിൽക്കും... ഒന്നിനും വേണ്ടിയല്ല.... മനസ്സ് പറയുന്നു... അനുവിന് മാധവിനെ വിട്ടു കൊടുക്കാൻ... എങ്കിലും ഉള്ളിൽ ഇപ്പോഴും ഒരു പിരിമുറുക്കം ആണ്...അവൾ ഒന്ന് നെടുവീർപ്പിട്ടു മുറിയിലെ ജനാലയിലൂടെ താഴേക്കു നോക്കിയിരുന്നു..... അനുവിന്റെ വാതോരാതെ ഉള്ള സംസാരം അവൾക്ക് ഹാളിൽ നിന്നും കേൾക്കാമായിരുന്നു... മാധവിനെ ശബ്ദവും.... മാധവിനു മനസിലായിരുന്നു മായ ഒഴിഞ്ഞു പോകാൻ ശ്രമിക്കുകയാണെന്ന്... അവൾ അങ്ങനെ അവനോട് മിണ്ടാറില്ല.... ചിരിക്കാറില്ല.. ആവശ്യങ്ങൾക് മാത്രം ആയി അവളുടെ സംസാരം എന്നത് അവനെ വേദനിപ്പിച്ചു...... അവളുടെ അടുത്തേക്ക് പോകാനോ ഒറ്റക്കിരിക്കാനോ ഇപ്പൊ കഴിയാറില്ല.... അധികവും അനു ഉണ്ടാവും... അല്ലെങ്കിൽ മായ ഒഴിഞ്ഞു പോകും... അനു അവനോട് സംസാരിക്കുമ്പോഴും മനസ്സ് മുഴുവൻ മായയായിരുന്നു... അവളുടെ കെട്ട് പോയ പുഞ്ചിരിയും വറ്റിയ കണ്ണുകളും.... ____________💛 "അവൻ നിനക്ക് ഡിവോഴ്സ് തന്നു മായ.... ഇനി എന്താ പ്ലാൻ.... "അനുവിന്റെ ശബ്ദം കെട്ടവളൊന്നു ഞെട്ടി...

പിന്നെ മെല്ലെ ഒന്ന് പുഞ്ചിരിച്ചു. " ഇനിയെന്താ..? " അതവൾക്ക് മുന്നിൽ ഒരു ചോദ്യം തന്നെ ആയിരുന്നു... " അനു.... " മായയുടെ ശബ്ദം ചെറുതിലെ വിറച്ചു പോയി... അനു അവളുടെ കയ്യിൽ പിടിച്ചു. " നീ.... മാധവിനെ..... മാധവിന്റെ... ഭാര്യയാകണം.... " അനുവിന്റെ കണ്ണുകൾ അത് കേട്ടതും തിളങ്ങി. ആയിരം അമ്പു കുത്തിയിറങ്ങുന്ന വേദനയിലും കണ്ണു നിറയാതിരിക്കാൻ മായ നന്നേ പാടുപ്പെട്ടു. " നീ എന്തൊക്കെയാ പെണ്ണെ പറയുന്നേ.. " അനു അവളുടെ കയ്യിൽ നിന്നും കൈ പിൻവലിച്ചു. " പ്ലീസ് അനു.... എനിക്കറിയാം നിനക്ക്... നിനക്ക് അവനെ ഇഷ്ടം ആണെന്ന്... അവനും നിന്നെ സ്നേഹിക്കും.... പ്ലീസ്.. " മായ യാചാനയോടെ അവക്ക് നോക്കി. അനു ഒന്നും മിണ്ടിയില്ല.. " ശെരിയാ..... എനിക്ക് ഇഷ്ടമാണ്... പ്രണയമാണ്..... ഇന്നോ ഇന്നലെയോ അല്ല തുടങ്ങിയത്.... കാലങ്ങളായി എന്റെ മനസ്സിൽ ഞാൻ പൂഴ്ത്തി വച്ചതായിരുന്നു... അന്ന് മഹി... ഇന്ന് നീ......... " അനുവിന്റെ കണ്ണു നിറഞ്ഞു. മായ അവളെ കണ്ണെടുക്കാതെ നോക്കി. അവളും പ്രണയം കൊണ്ട് മുറിപ്പെട്ടിരിക്കുന്നു... ആഴത്തിൽ..... " ഞാൻ..... ഞാനിനി ഒരു തടസമാവില്ല അനു.... നീ.... നീ പേടിക്കണ്ട.... എല്ലാത്തിനും ഉള്ള വഴി എനിക്കറിയാം... നീ എന്റെ കൂടെ നിൽക്കണം... മാധവിനെ സ്നേഹിക്കണം... "

മായ അവളുടെ തലയിൽ ഒന്നു തലോടി. അനു ഒന്നുതലയാട്ടുക മാത്രം ചെയ്തു. ___________💛 " മാധവ്..... പ്ലീസ്‌..... നിങ്ങൾക്ക് വേണ്ടത് ഞാൻ തന്നില്ലേ... ഇനി എന്നെ വെറുതെ വിട്.... " വിജയ് അവനെ യാചാനയോടെ നോക്കി. " ആഹ്..... നിന്നെ വെറുതെ വിടുകയാണ് വിജയ്... പക്ഷെ നിനക്കുള്ളത് എനിക്ക് തരണം.... " മാധവ് അവന്റെ മുടിയിൽ കുത്തി പിടിച്ചു... " രാമയ്യ..... വേണ്ടാ..... " വിജയ് യാചാനയോടെ രാമയയെ നോക്കി. " ഇല്ല വിജയ്...... ഉങ്കിട്ടെ ഞാൻ അന്ന് സൊള്ളിയത്.... നീ ചെയ്യുന്നത് തപ്പ്... ആനാൽ ഇന്ന് ഇവൻ വന്നിരിക്കുന്നത് ഉനക്കുള്ള ചെറിയ ശിക്ഷയായി... അത് ആവശ്യം ആണ്... " രാമായ്യ അവനെ കയ്യൊഴിഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.... മാധവിന്റെ കയ്യിലുള്ള ഇരുമ്പ് വടിയിലേക്ക് അവൻ ഭയത്തോടെ നോക്കി. " അതിനു മുന്നേ നിനക്ക് ഞാൻ ഒരു കാര്യം കൂടി പറഞ്ഞു തരാം.... അനു നിന്നെ സ്നേഹിക്കുന്നില്ല..... അത് വെറും നാടകം മാത്രം ആണ്... അന്നവൾ പറഞ്ഞ ആ ഒരു വാക്ക് വിശ്വസിച്ചല്ലേ അവളുടെ ഫോണിൽ നിന്നും നിനക്ക് ഒന്ന് മെസ്സേജ് അയച്ചപ്പോഴേക്കും നീ ഓടി വന്നത്.... നിന്നെ ഞാൻ കൊല്ലില്ല കെട്ടോ....

ഇനിയുള്ള കാലം നരഗിച്ചു ജീവിച്ചോ... കാലു വേണ്ടാ... ഒരു കൈ മതി നിനക്ക്........" വിജയുടെ അലർച്ച ആ നാലു ചുവറുകളിൽ തട്ടി പ്രതിഫലിച്ചു.. അത് പുറത്തേക്ക് വന്നില്ല.... രാമയ്യ കണ്ണടച്ച് നിന്നു.... " മതി...... ഇനി രാമയ്യ നിന്നെ ഹോസ്പിറ്റലിൽ എത്തിക്കും... ചെയ്ത തെറ്റിനുള്ള ശിക്ഷ... അത് നീ എന്ന് മനസിലാക്കും എന്ന് എനിക്ക് അറിയില്ല... എന്തായാലും എന്നെങ്കിലും തിരിച്ചറിവ് ഉണ്ടാവുകയാണെങ്കിൽ നിന്റെ കൂടെ ഇനി രാമയ്യ ഉണ്ടാവും.... " കയ്യിലെ രക്തക്കറ തുടച്ചു കളഞ്ഞു കൊണ്ട് മാധവ് പുറത്തേക്കിറങ്ങി. വേദന കൊണ്ട് പുളയുകയാണ് വിജയ്.. ഒന്ന് കരയാൻ പോലും കഴിയുന്നില്ല... ____________💛 "മായ..... മായ....." മാധവിന്റെ ശബ്ദം ഒരു അലർച്ചയായി മാറി. അനു ഞെട്ടി കൊണ്ട് അങ്ങോട്ട് ഓടി. " മാധവ്.... എന്താ...... " അനു പേടിയോടെ ചോദിച്ചു. അവന്റെ ചുവന്നു കലങ്ങിയ കണ്ണും വലിഞ്ഞു മുറുകിയ മുഖവും അനുവിനെ പേടിപ്പെടുത്തി... അവൾ ഒരടി പിറകിലേക്ക് വചു.... മാധവിനു തല കറങ്ങുന്ന പോലെ... ഹൃദയം തകരുന്നു......ഒരു കുപ്പിച്ചില്ല് കൊണ്ട് നെഞ്ച് ആരോ കീറി മുറിക്കും പോലെ... രക്തം കിനിഞ്ഞിറങ്ങുന്നുണ്ട്...... മനസ്സിൽ മുഴുവൻ ഇരുട്ട് പടരുന്നു........ " മായ...... " അവന്റെ ചുണ്ടുകൾ അപ്പോഴും മന്ദ്രിച്ചു കൊണ്ടിരുന്നു..... ആത്മാവ് അവനെ വിട്ട് പിരിഞ്ഞ പോലെ തോന്നി അവന്.... ജീവച്ഛവം ആയ പോലെ ഒരു തോന്നൽ............... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story