മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 33

manjukalavum kazhinju

എഴുത്തുകാരി: അഭി

വിജയ്...." രാമയയുടെ ശബ്ദം കേട്ടപ്പോൾ അവൻ കണ്ണുകൾ വലിച്ചു തുറന്നു. കുറ്റബോധം കൊണ്ട് അവന്റെ കണ്ണു നിറഞ്ഞു.... " രാമയ്യ.... " അവന്റെ ശബ്ദമിടറി.. " മായ എവിടെ... " രാമയ്യ അവനെ കണ്ണു തുറുപ്പിച്ചു നോക്കി. വിജയ് മുഖം ചുളിച്ചു. " തെരിയില രാമയ്യ.... " അവന്റെ കണ്ണൊന്നു നിറഞ്ഞു... " നിനക്ക് തെരിയും..... അവൾ എങ്കെ... " വിജയ് ഒന്ന് ഞെട്ടി... അവൻ അയാളെ പകപ്പോടെ നോക്കി. " രാമയ്യ.... അപ്പ...... " അവന്റെ കണ്ണുകളിലെ ഭയം അയാളിലേക്കും പകർന്നു.. ഒരു ഞെട്ടലോടെ അയാൾ പിന്നിലേക്ക് വേച്ചു. " രാമയ്യ.... ഞാൻ ചെയ്തത് തെറ്റ്‌.... മായയെ കാപ്പാത്തു..... "വിജയുടെ കണ്ണു നിറഞ്ഞു. " അവർ എങ്കെ.... " അയാൾ സംശയത്തോടെ അവനെ നോക്കി. " അമ്മ.... അമ്മക്ക് തെരിയും രാമയ്യ.... ചെല്ല്.... എനിക്ക് പറ്റിയ തെറ്റ്‌ അമ്മയോട് ആവർത്തിക്കല്ലേ എന്ന് പറ..... അമ്മക്ക് അറിയുമായിരിക്കും...... എനിക്ക് തോന്നുന്നു.. ചെല്ല്... " രാമയ്യ തലയാട്ടി കൊണ്ട് ഹോസ്പിറ്റലിൽ നിന്നും ഓടിയിറങ്ങി.... അയാളുടെ മനസ്സിൽ മുഴുവൻ മകളുടെ മുഖമായിരുന്നു..... __💛

നെഞ്ചിന്റെ പിടപ്പ് മാറുന്നില്ല...... അവൾക്ക് വേണ്ടി ആണ് ആവേശത്തിൽ തിരിച്ചു വന്നത്...... അവളെവിടെ പോയി.... " അനു..... മായ എവിടെ... " അവന്റെ മുറുകിയ ശബ്ദം അവളിൽ ഭയം നിറച്ചു. അനുവിന് സംസാരിക്കാൻ പോലും കഴിഞ്ഞില്ല. " അറിയില്ല....... ഞാൻ... ഞാൻ ഒന്ന് ഉറങ്ങി.... " അവൾ വിക്കി കൊണ്ട് പറഞ്ഞു. മാധവ് ഒരിക്കൽ കൂടി വീട് മുഴുവൻ തിരഞ്ഞു... ഇല്ല അവളെ എവിടെയും ഇല്ല..... ഫോൺ അടിക്കുന്ന ശബ്ദം കേട്ടപ്പോൾ അവൻ വെപ്രാളത്തോടെ ചെവിയിലേക്ക് വച്ചു. " എന്നാ തമ്പി...... ഭയപ്പെടാതെ... മായ എങ്കിട്ടെ ഇരിക്ക്..... പാവം മായ..... നിനക്ക് അവളെ വേണമെങ്കിൽ നിന്റെ കൂടെ ഉള്ള അനുവിനെയും കൊണ്ട് വാ... എങ്കിട്ടെ... " അപ്പുറത് നിന്നും ഉള്ള അട്ടഹാസം അവനിൽ ഭയം നിറച്ചു.... അയാൾ അയച്ച ലൊക്കേഷനിലേക്ക് അനുവിനെ കൊണ്ട് അവൻ പാഞ്ഞു.... അവന്റെ ഹൃദയമിടിപ്പ് അവന് കേൾക്കാമായിരുന്നു.. ഒരേ സമയം ഭയവും ദേഷ്യവും വന്നു അനുവിന്...... മാധവ് അകത്തേക്ക് കയറി. ഒരു പൊളിഞ്ഞ കെട്ടിടം ആയിരുന്നു അത്.. ചുറ്റും നിറയെ കുപ്പിച്ചില്ലും മറ്റും..... അവൻ ഒരു ഭയത്തോടെ അകത്തേക്ക് പ്രവേശിച്ചതും അവന്റെ ഹൃദയം നിലച്ചു പോയി... അവശയായി മായ നിലത്തു കിടക്കുന്നു... കൈ രണ്ടും പിറകിൽ കൂട്ടി കെട്ടിയിട്ടുണ്ട്... മുടിയാകെ പാറി നിലത്തു വീണു കിടക്കുന്നു...

ചുണ്ട് പൊട്ടി ചോരയോലിക്കുന്നു...... കണ്ണുകൾ അടഞ്ഞു കിടക്കുകയാണ്.. ഒരു നുള്ള് കണ്ണീരു പോലും ഇല്ല അവളിൽ നിന്നും.... " ഹാ..... നീ റൊമ്പ ഫാസ്റ്റ് മാധവ്.. " ശബ്ദം കെട്ടിടത്തേക്ക് നോക്കിയപ്പോൾ അവൻ ഒന്നുകൂടി ഞെട്ടി. " വീരസിംഹൻ.... " അവന്റെ ചുണ്ട്കൾ ഉരുവിട്ടു... " ഏതുക്.... മായകാകെ നീ ഇങ്കെ വന്നു... മ്മ്ഹ്ഹ്.... ആനാൽ അവൾക് ഉന്നെ വേണ്ടാ....ഇവളെ ഞാൻ കൊല്ലും പക്ഷെ കൊല്ലാതെ ഇരിക്കാം അതിനു നീ തീരുമാനിക്കണം... " അവന്റെ ചുറ്റിലും ഒരുപാട് പേർ നിരന്നു നിന്നു. അവരെ തല്ലാൻ കഴിയുന്ന ഒരു മാനസികാവസ്ഥ അല്ല അവന്... ഉള്ളു നീറുന്നു..... അവളിൽ നിന്നും കിനിഞ്ഞിറങ്ങുകയാണ് രക്തം... മാധവ് ഒന്നുകൂടി സൂക്ഷിച്ചു നോക്കി... കയ്യിലെ ഞരമ്പ് മുറിച്ചിരിക്കുകയാണ്.. അവൻ ഒരു ആന്തലോടെ അവളിലേക്ക് ഓടി അടുക്കാൻ ഒരുങ്ങിയതും പുറകിൽ നിന്നു ആരോ പിടിച്ചു വച്ചു... മാധവ് തിരിഞ്ഞു നോക്കിയതും അത് അനു ആയിരുന്നു.. അവൻ കൈ കുടഞ്ഞു തിരിഞ്ഞു പോകാൻ നിന്നതും അവൾ ഒന്ന് കൂടി ശക്തിയിൽ അവനെ കെട്ടിപിടിച്ചു " വിടെടി..... വിടാൻ... "

അവളിൽ നിന്നും കുതറി മാറിയപ്പോൾ വീഴ്സിംഹന്റെ ആളുകൾ അവനെ തടഞ്ഞു നിർത്തി. അവന്റെ കണ്ണിൽ നിന്നും കണ്ണീർ ഇറ്റ് വീണു...... " ഞാൻ... ഞാനെന്ത് ചെയ്യണം... " അവന്റെ ശബ്ദം തളർന്നു പോയി.. കണ്ണു മുഴുവൻ പ്രിയപ്പെട്ടവളിലായിരുന്നു... " നീ ചെയ്യേണ്ടത് സിമ്പിൾ ആണ് മാധവ്.... ദെ ഈ താലി എന്റെ കഴുത്തിൽ കെട്ടിയേക്ക്.... " മാധവ് ശെരിക്കും ഞെട്ടി. അവൻ അനുവിനെ കണ്ണു തുറുപ്പിച്ചു നോക്കി. " enthaa മാധവ്... മായയെ രക്ഷിക്കണ്ടെ... അല്ലെങ്കിൽ അവൾ രക്തം വാർന്നു മരിക്കില്ലേ.... ഹെ... ന്നാ... പിടിക്ക്.. " അനുവിന്റെ മുഖം ചുവന്നു... അവന് ഭൂമി രണ്ടായി പിളർന്നിരുന്നെങ്കിൽ എന്ന് തോന്നി. " ഞാനും നിന്നെ തന്നെ ആണ് സ്നേഹിച്ചത്... കൊല്ലങ്ങളായി.. നീ അത് എന്ത് കൊണ്ട് കണ്ടില്ലേ..ഏഹ്... എന്നിട്ട് ഈ പിഴച്ചവൾക്ക് വേണ്ടി നീ എന്നെ ഒഴിവാക്കി...." മുഖം അടച്ചു ഒരു അടിയായിരുന്നു മാധവ്.... പക്ഷേ അനു വീണ്ടും പറഞ്ഞു തുടങ്ങി. "പക്ഷെ അവൾക്ക് നിന്നെ വേണ്ടാ..... നിനക്ക് നല്ലൊരു ജീവിതം കിട്ടാൻ ഒഴിഞ്ഞു പോയതാ പാവം...

നീ എന്നെ കല്യാണം കഴിക്കില്ല എന്ന് എനിക്ക് നന്നായി അറിയാം അത് കൊണ്ടാ ഇയാളുടെ സഹായം ഞാൻ തേടിയത്...മായയോട് ഇയാൾക്ക് പകയുണ്ട്... പക്ഷെ ഞാൻ പറഞ്ഞത് കൊണ്ട് അവൾക്ക് നിന്നെ ജീവനോടെ കിട്ടും പക്ഷെ.... നീ നീ എന്നെ ഭാര്യയായി സ്വീകരിക്കണം.." അനു അവന്റെ മുന്നിൽ താലി ആട്ടി കൊണ്ട് പറഞ്ഞു " ഇതൊന്നും ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ലെടി...... ഛെ ... " അവൻ മുഖം വെറുപ്പോടെ തിരിച്ചു കൊണ്ട് പറഞ്ഞു. . " എനിക്ക് കിട്ടാതത് ഞാൻ പിടിച്ചു വാങ്ങും മാധവ്... കാരണം നീ കാരണം ഉണ്ടായ ഒരു മുറിവുണ്ട് എന്റെ നെഞ്ചിൽ.. " അവൾ അവന്റെ കയ്യിൽ താലി വച്ചു കൊടുത്തു.... " മ്മ്ഹ്ഹ്.... ഇത് നിന്റെ കഴുത്തിൽ എന്റെ കൈ കൊണ്ട് വീഴും എന്ന് നീ കരുതണ്ട മായ....ഈ ജന്മമെനിക്ക് തിരിച്ചു തന്നത് നീ ഒക്കെ കൊല്ലാനിട്ട ഈ പെണ്ണില്ലേ അവളാ..... എന്റെ ജീവൻ... അവളെ ഇല്ലാതാക്കി ഒറ്റ ഒരുത്തനും പിന്നെ ഈ ലോകത്ത് സന്തോഷത്തോടെ ജീവിക്കില്ല...... " മാധവ് എല്ലാവരെയും തട്ടി മാറ്റി മായക്ക് അടുത്തേക്ക് കുതിച്ചതും മായയുടെ വയറ്റിൽ ഒരുത്തൻ ആഞ്ഞു ചവിട്ടിയിരുന്നു.. " മായ...... "

അവനെ പിടിച്ചു വച്ച കൈകളിൽ നിന്നും അവൻ കുതറി... അവന്റെ അലർച്ച അവളുടെ ഹൃദയത്തിന്റെ ഉള്ളറകളിൽ ചെന്നു തട്ടി. കണ്ണുകൾ വലിച്ചു തുറക്കാൻ ഒരു ശ്രമം നടത്തി.... അവനെ കണ്ട് ചുണ്ടിൽ ഒരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു. " മാധു..... " ഇടറിയ ശബ്ദത്തിൽ അവൾ മന്ദ്രിച്ചു.... ഒരു വിറയലോടെ.... അവൻ പൊട്ടി കരഞ്ഞു പോയി.. അവനൊന്നും ചെയ്യാൻ കഴിയുന്നില്ല... നിസ്സഹായത... " അന്ന്... നീ എന്നെ പറഞ്ഞു വിടാൻ നോക്കിയപ്പോൾ പോവാതിരിക്കാൻ ഞാൻ വിജയേ കൂട്ടുപിടിച്ചു അവന്റെ ആളുകളെ കൊണ്ട് നിന്റെ മുന്നിൽ ഒരു കുഞ്ഞു നാടകം കളിച്ചു... അവന്റെ ശല്യം ഇനിയുണ്ടാവില്ല... അത് നീ എനിക്ക് ഒഴുവാക്കി തന്നു.... പക്ഷെ മായ... അവളുടെ ജീവൻ നിന്റെ കയ്യിലാ... നീ.... അവളെ രക്ഷിക്..... അന്ന് നിന്നെ അവൾ രക്ഷിച്ചില്ലേ... " അനു അവന്റെ കണ്ണിലേക്കു ഉറ്റു നോക്കി... അവന്റെ മുഖത്തെ ഭാവം ആർക്കും വേർതിരിച്ചു എടുക്കാൻ കഴിയുന്നില്ല... " ഒരു താലി കെട്ടിയെന്നു കരുതി നീ എന്റെ ഭാര്യ ആകില്ല..... നിനക്ക് വേണ്ടത് എന്റെ താലിയല്ലേ.. അത് നിനക്ക് ഞാൻ തരാം....... പക്ഷെ ഇവളെ എനിക്ക് തരണം... "

അനു അവനെ ഒരു പുഞ്ചിരിയോടെ നോക്കി. " ഇല്ല മാധവ്... താലി നീ എന്റെ കഴുത്തിൽ അണിയിക്കും..... എന്നേ ലീഗൽ ആയി നിന്റെ ഭാര്യയാക്കും... എന്റെ കൂടെ നീ പുതിയ ഒരു ജീവിതം തുടങ്ങും... അന്ന് മാത്രം മായയിൽ നിന്നു വേദനകൾ വിട്ട് മാറും.... നീ എന്നെ സ്വീകരിക്കാൻ വൈകുന്നത് എത്ര കാലമാണോ അത്രയും കാലം.... മായാ നരകിക്കും... ഇയാളുടെ അടുത്ത്.... " അനുവിന്റെ മുഖത്ത് ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു... മാധവിന്റെ കണ്ണുകൾ അഗ്നി പോലെ കത്തി ജ്വലിച്ചു..... അവൻ മായയെ ഒന്ന് നോക്കി... അവന്റെ ഹൃദയം പല ആവർത്തി മുറിഞ്ഞു...... " മായ.... " തൊണ്ടയിൽ നിന്നും ശബ്ധം പിടഞ്ഞു കൊണ്ട് പുറത്തേക്ക് ചിതറി വീണു..... അവൾ അവനെ ഒന്ന് നോക്കാൻ ശ്രമിച്ചു... അവളിൽ നിന്നും രക്തം ഒഴുകി കൊണ്ട് ഇരിക്കുന്നു... വൈകുന്തോറും അവളെ നഷ്ടമാവും... ഒരു ജീവൻ കൂടി ഞാൻ കാരണം... വയ്യ.... അവൻ കയ്യിലെ താലിയിലേക്ക് ഒന്ന് നോക്കി...... അവന്റെ ഉള്ളം ആർത്തലച്ചു കരഞ്ഞു..... അവിടെ മുഴുവൻ അവളുടെ പേരായിരുന്നു പ്രതിദ്വാനിച്ചത്.... അവന്റെ മായപ്പെണ്ണിന്റെ......!

അവൻ കണ്ണു ഇറുക്കിയടചു കൊണ്ട് താലി അനുവിന്റെ കഴുത്തിനു നേരെ നീട്ടി.... " i love you maadhu.... " മായയുടെ നേർത്ത ശബ്ദം അവന്റെ ഉള്ളറകളിലേക്ക് അന്തർധാനം ചെയ്തു.... അവന്റെ കൈകൾ നിശ്ചലമായി....അനു അവനെ തന്നെ നോക്കി നിന്നു...അവളിൽ നിന്നുമുള്ള ശ്വാസത്തിനു വേഗത കൂടി.. ഒരു ഏങ്ങലോടെ അവളുടെ നെഞ്ച് ഉയർന്നു.... " മായ..... " അവൻ അലറി..... അവന്റെ കയ്യിലുള്ള താലി അവൻ വലിച്ചൂരി ആ നൂല് അനുവിന്റെ കഴുത്തിൽ മുറുക്കി... " ആ..... മായ...... മാ.... യാ.... " അവൻ പൊട്ടി പൊട്ടി കരഞ്ഞു.... ഭ്രാന്തനെ പോലെ അനുവിന്റെ കഴുത്തിലെ പിടി മുറുക്കി...അവളുടെ കണ്ണുകൾ മേലേക്ക് മറഞ്ഞു.... " ആ..... " മാധവ് ഒരലർച്ചയോടെ താഴേക്ക് വീണു.....ഇരുമ്പ് ദണ്ടിൽ നിന്നും രക്തം അനുവിന്റെ മുഖത്തേക്ക് ചീറ്റി..... ആത്മാവ് അവനിൽ നിന്നും അകന്നു മാറാൻ ഒരു ശ്രമം നടത്തി.. അവന്റെ കണ്ണുകൾ മായയിൽ എത്തി നിന്നു.. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി താങ്ങിയിരുന്നു... കണ്ണുകൾ അവനിലായിരുന്നു.... അവനും മെല്ലെ ഒന്ന് പുഞ്ചിരിചു കണ്ണടയും മുന്നേ അവളെ ഒരിക്കൽ കൂടി പ്രണയത്തോടെ നോക്കി.. " മാധവ്..... " അനു ആന്തലോടെ അവന്റെ അടുത്ത് മുട്ട് കുത്തിയിരുന്നു... " മ്മ്.... അവളെയെടുത് വണ്ടിയിലിട്... അവളെയും.... ഹോസ്പിറ്റലിലേക്ക്.... എനിക്ക് വേണം..... മായ.....ഇവനെ കൊന്നു കളഞ്ഞേക്ക്..... " വീര സിംഹൻ വിജയിയെ പോലെ അട്ടഹാസിച്ചു.... അനു ശെരിക്കും ഞെട്ടി... അവളുടെ മുടികുത്തിനു പിടിച്ചു അവൾ അലറി കരഞ്ഞു..... " ഇത് വീരസിംഹൻ താടി..... നീ എൻ മകന്റെ പൊണ്ടാട്ടി താ..... ആനാൽ അവനുക്കു ഇനി ഒരു ജീവിതം ഇല്ല... നീ എന്റെ ഭാര്യ ആണ് ഇന്ന് മുതൽ." അനു വിറങ്ങലിച്ചു പോയി.............. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story