മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 34

manjukalavum kazhinju

എഴുത്തുകാരി: അഭി

വിരിഞ്ഞു നിൽക്കുന്ന മേഖപാളികൾ... കണ്ണെത്താ ദൂരത്തോളം അത് ഒരു സാഗരം പോലെ നീണ്ടു കിടക്കുന്നു...... മാധവ് അതിലൊരു മേഖത്തിൽ ഇരുന്നു ഉച്ചത്തിൽ അലറി.. " മായ......... I LOVE YOU."അതിനു മറുപടിയെന്നോണം അവളുടെ പൊട്ടി ചിരി കേട്ടു.... അവളിലേക്ക് ഓടി അടുത്തതും പെട്ടന്ന് അവളൊരു അഗാധമായ താഴവരയിലേക്ക് പതിച്ചു.. "മായ...."അവൻ ഒന്ന് ഞെട്ടി. മാധവ് കണ്ണു തുറന്നപ്പോൾ കാണുന്നത് സീലിംഗിൽ തിരിയുന്ന ഫാൻ ആണ്.. അവന് തല വെട്ടി പൊലിയുന്ന വേദന തോന്നി.... മനസിലേക്ക് പ്രിയപ്പെട്ടവളുടെ മുഖം ഓടിയെത്തിയപ്പോൾ അവൻ ചാടിയെഴുന്നേറ്റു.... " മാ..... മായ...," അവന്റെ ശബ്ദം കെട്ട് അവിടെയുള്ള നേഴ്സ് ഓടി വന്നു.... അപ്പോഴേക്കും രാമയ്യ അവന്റെ അടുത്തേക്ക് വന്നു.. " രാമയ്യ..... മാ... യ.... " അവന്റെ ശബ്ദം ഇടറി.....രാമയ്യയുടെ മുഖം താഴ്ന്നു... " അറിയില്ല....... ഒന്നും പറയാനായിട്ടില്ല.... നീ ബോധമില്ലാതെ കിടന്നിട്ട് ഇന്നേക്ക് രണ്ട് ദിവസമായി...... " അയാൾ അവന്റെ തലയിലൂടെ ഒന്ന് തലോടി.. മായയെ കാണാനും ഒന്ന് ചേർത്തു പിടിക്കാനും അവന്റെ ഉള്ളം വല്ലാതെ കൊതിച്ചു പോയി....

അവന് ക്ഷമയുടെ അവസാന കാണികയും നഷ്ടമായപ്പോൾ കയ്യിലെ സൂചി വലിച്ചെറിഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി... തലക്ക് വല്ലാത്ത ഭാരം അവൻ അത് പോലെ തന്നെ അവിടെയിരുന്നു.... " പേടിക്കാൻ ഒന്നുല്ലാ.... അവൾ വരും.." അയാൾ അവന് ധൈര്യം പകരുമ്പോഴും യാതൊരു പ്രതീക്ഷയും അയാളിൽ അവശേഷിചിരുന്നില്ല. " ഞങ്ങൾ... എങ്ങനെ ഇവിടെ... " മാധവ് അയാളെ ഒന്ന് നോക്കി. " നിങ്ങൾ എവിടെ ആണെന്ന് അറിയാൻ വിജയുടെ അടുത്ത് പോയി... അവണു നല്ല കുറ്റബോധം ഉണ്ട്... രുദ്രയിൽ നിന്നാണ് നിങ്ങൾ എവിടെ എന്നറിഞ്ഞത് ആദ്യം ഒന്നും അവൾ പറഞ്ഞില്ല.... വിജയേ നീ തല്ലി ചതച്ചതിലുള്ള ദേഷ്യം.... എന്റെ കയ്യിൽ നിന്നും ഒന്ന് കിട്ടിയപ്പോൾ സ്ഥലം പറഞ്ഞു തന്നു.... അങ്ങോട്ടേക്ക് ഓടി എത്തിയതും കാണുന്നത് അനുവിനെ ബലമായി പിടിച്ചു കൊണ്ട് പോവുന്ന വീരസിംഹനെ.... എന്റെ കൂടെ എസ്പിയും അയാളുടെ ഫോർസും കളക്ടറുടെ നിർദേശപ്രകാരം അങ്ങോട്ട് എത്തിയിരുന്നു........ എല്ലാവരെയും അറസ്റ്റ് ചെയ്തു..... മായക്ക് ഒരു തരി ശ്വാസം പോലും ഉണ്ടായിരുന്നില്ല....

പക്ഷെ പൾസ് ഉണ്ടായിരുന്നു... വേഗം ഹോസ്പിറ്റലിൽ എത്തിച്ചു.... അനുവിനെ നാട്ടിലേക്ക് അയച്ചു..... " മാധവ് നിർവികാരതയോടെ എല്ലാം കേട്ടു നിന്നു.... അവന് ദേഷ്യം അടക്കാനായില്ല. "മാധവ്.........." സിസ്റ്റർ വിളിച്ചപ്പോൾ അവൻ ഒന്ന് തല ഉയർത്തി നോക്കി. " മായ..... അവർക്ക് നിങ്ങളെ ഒന്ന് കാണണം എന്ന്.... " അവന്റെ കണ്ണുകൾ പ്രതീക്ഷയോടെ തിളങ്ങി.... അവൻ രാമയ്യയുടെ സഹായത്തോടെ icu വിലെക് കയറി...... ഒരുപാട് വയറുകൾക്കിടയിൽ അവശയായി കിടക്കുന്നു അവന്റെ പ്രാണൻ.... അവിടെ മൊത്തം ഉള്ള ബീപ് സൗണ്ട് അവനെ ആകെ പ്രാന്ത് പിടിപ്പിച്ചു. മാധവിന്റെ ഉള്ളു നീറി.... അവളെ ഒന്ന് നോക്കാൻ പോലും അവന് ശക്തി ഇല്ലായിരുന്നു...മെല്ലെ അവളുടെ കയ്യിൽ കൈ ചേർത്തപ്പോൾ അവളിൽ നിന്നും കണ്ണീർ ചാലിട്ട് ഒഴുകി... " മ..... ധു.... " അവ്യക്തമായി അവളുടെ ശബ്ദം.... അവന് ഒന്ന് മൂളാൻ പോലും ശക്തിയില്ലാതെ ആയി.. " സോ.... റി........ നിക്ക്...... അപ്പൊ.... " അവൾ ശ്വാസം എടുക്കാൻ പ്രയാസപ്പെട്ടു കൊണ്ട് കിതച്ചു. " മായപ്പെണ്ണേ... " അവൻ അവളുടെ തലയിൽ ഒന്നുതലോടി..... അവന്റെ ശബ്ദവും ചിലമ്പിച്ചു പോയി.

" ന്നേ..... കല്യാണം.... കഴി... ക്ക്‌.... മാധു... മ്മ്..... നിന്റെ.... ഭാര്യ..... ആ... ആയി മ... രിക്കണം........ " അവളുടെ ശബ്ദം വിറച്ചു.... ഒളിച്ചു വച്ച കണ്ണീറൊരു പേമാരിയായി പെയ്തിറങ്ങി... അവൻ ഒന്നും മിണ്ടാതെ അവളുടെ നെറ്റിയിൽ മുത്തി. " എനിക്ക് വേണം പെണ്ണെ...."അവന്റെ ശബ്ദത്തിൽ ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു. " വയ്യ...... വേ.... ദനിക്കുന്നു..... നി... ക്ക്‌.... ഈ... ശ്വരൻ ഇനി... ഒരു... അവസ... രം തരോ..... നിന്റെ..... കൂടെ ഒരു.... ദിവസം.... നിന്റെ... ഭാര്യയായി ജീവിക്കാൻ... മ്മ്.. " അവളിൽ നിന്നുയർന്ന തേങ്ങലുകൾ അവനെ തളർത്തി കളഞ്ഞു. " മ്മ്...... " അവൻ മെല്ലെ ഒന്നുതലയാട്ടി.. ശബ്ദം മരിച്ചു പോയി. " മാ.... ധു.....ഇഷ്ട...... ഒരു.... പാട്.... മാ.... യക്കു മാഥുന്റെ കൂടെ ജീവിക്കണം.... എന്നെ.... എന്നെ രക്ഷിക്കാൻ പ.. "ബാക്കി പറയും മുന്നേ അവൾ ശ്വാസം ആഞ്ഞു വലിച്ചു... അവന്റെ നെഞ്ചോന്നു പിടചു.. അപ്പോഴേക്കും ഡോക്ടർസ് ഓടി വന്നു.... അവൻ അപ്പോഴും അവളുടെ കയ്യിൽ മുറുക്കി പിടിച്ചിരിക്കുകയാണ്... ആരൊക്കെയോ അവനെ പുരത്തേക്ക് ആക്കി.... അവന്റെ ഹൃദയം മുഴുവൻ അവളുടെ ശബ്ദം അലയടിക്കുകയായിരുന്നു...... " മാധവ്..... " അവന്റെ തോളിൽ കൈ വച്ച രാമയ്യയുടെ തോളിലേക്ക് വീണു അവൻ പൊട്ടി കരഞ്ഞു. " ന്നേ ഒറ്റക്കാക്കി അവൾക്ക് പോവാനൊന്നും പറ്റില്ല.... അല്ലെ രാമയ്യ.....

അങ്ങനെ പോയാ പിന്നെ അവൾ തന്ന ഈ ജീവിതം പിന്നെ.... പിന്നേ എന്തിനാ.......... " അവന്റെ കണ്ണീരായാളുടെ ഷർട്ടിൽ കുതിർന്നു.... അയാൾക്ക് അവനെ സമാധാനിപ്പിക്കാനറിയില്ലായിരുന്നു..... " മോനെ..... " മാധവ് മെല്ലെ ഒന്ന് തല ഉയർത്തി നോക്കി. ദേവൻ...! " അച്ഛൻ.... " അവന്റെ മനസ്സ് മന്ദ്രിച്ചു.... അയാളെ അവൻ നിസ്സഹായത്തോടെ നോക്കി നിൽക്കുക മാത്രം ചെയ്തു.... ____________💛 " എങ്ങനെയുണ്ട് ഡാ.... " ദേവന്റെ ശബ്ദത്തിൽ വാത്സല്യം കലർന്നു. മാധവ് ഒന്നും മിണ്ടാതെ എന്തോ ആലോചനയിൽ ബെഡിൽ കിടന്നു... അവന്റെ അടുത്തേക്ക് അപ്പോഴാണ് ദച്ചു വരുന്നത്. അവനെ കണ്ടതും അവൾക്ക് കരച്ചിലടക്കാൻ ആയില്ല.... അവളെ ഒന്ന് സമാധാനിപ്പിച്ചു... ശ്യാം ദച്ചുവിനെയും കൊണ്ട് പുറത്തേക്ക് പോയി... " ഡാ...... നിന്നെ ഡിസ്ചാർജ് ചെയ്യും ഇന്ന്..... നാട്ടിലേക്ക് പോവാം... " ദേവന്റെ ശബ്ദം കേട്ടതും അവൻ കത്തുന്ന കണ്ണുകളോടെ അയാളെ തുറുപ്പിച്ചു നോക്കി. " അവിടെ ആരാ..... മാധവിന്റെ ജീവൻ ഇവിടെ ആണ്...... ഞാൻ എങ്ങോട്ടും ഇല്ല.... നിങ്ങളോടാരും ഇങ്ങോട്ട് കെട്ടിയെടുക്കാൻ പറഞ്ഞില്ലല്ലോ... " അവൻ മുറുകിയ ശബ്ദത്തോടെ പറഞ്ഞു കണ്ണുകൾ ഇറുക്കിയടച്ചു.... അയാൾ അവനെ ദയനീയമായി ഒന്ന് നോക്കി....അവനെ കാത്തിരിക്കുന്ന വെല്ലുവിളി അയാളെ ഭയപ്പെടുത്തി.

" മാധവ്.... ഞാൻ പറയുന്നത് കേൾക് നീ....... " അയാൾ ഒന്ന് കൂടി അവനെ അനു നയിപ്പിക്കാൻ ഒരു ശ്രമം നടത്തി. " ശ്യാം...... വിളിച്ചോണ്ട് പോകുന്നുണ്ടോ നീ..... " മാധവ് അലറി.... അവന്റെ മനസാകെ കലങ്ങി മറഞ്ഞു ഒരു സാഗരം പോലെ സങ്കർഷം നിറഞ്ഞതായിരുന്നു... അതിലെ ഓരോ തിരകളും മന്ദ്രിച്ചത് അവളുടെ പേരായിരുന്നു... ____________💛 മാധവ് പിന്നീടു ശ്യമിനെയോ ദച്ചുവിനെയോ ദേവനെയോ കാണാൻ കൂട്ടാക്കിയില്ല.....ദച്ചുവിനെയും ദേവനെയും തിരിച്ചയചു ശ്യാം ആശുപത്രിയിൽ നിന്നു..... എങ്കിലും മാധവ് തികച്ചും മൗനം ആയിരുന്നു.... പഴയ മാധവ് ആകുന്ന പോലെ ഒരു തോന്നൽ.... വേർപ്പാട്..... എത്രമാത്രം വേദനനിറഞ്ഞതാണ് അത്.... ഭീകരമായ ആ അവസ്ഥ അവരെ രണ്ട് പേരെയും ആകെ പിടിച്ചു കുലുക്കി... അവൻ വീണ്ടും ആ സങ്കട കടലിലേക്ക് മുങ്ങി പോവുകയാണോ....? രണ്ട് മൂന്നു ദിവസങ്ങൾക്ക് ശേഷം.... മായക്ക് ബോധം വന്നു എന്ന് അറിഞ്ഞതിനു ശേഷം മാധവ് നിലത്തൊന്നും ആയിരയുന്നില്ല.... അവന്റെ കണ്ണുകൾ തിളങ്ങി.... ശ്യാമിന് അവന്റെ സന്തോഷം ഒരേ സമയം സന്തോഷവും ഭീതിയും നൽകി..

മായയെ റൂമിലേക്ക് മാറ്റി..... " മായപ്പെണ്ണേ....." അവളുടെ അരികിൽ ഇരുന്നു അവൻ മെല്ലെ വിളിച്ചു. അവൾ കണ്ണൊന്നു വലിച്ചു തുറന്നു. " മാധു...... " അവന്റെ വയറിലൂടെ കയ്യിട്ട് അവൾ അവന്റെ നെഞ്ചോട് ചേർന്ന് കിടന്നു.... രണ്ട് പേരുടെയും മനസ്സിൽ പ്രതീക്ഷകൾ നാമ്പിട്ട് തുടങ്ങിയിരുന്നു... " മ്മ്...... " അവളുടെ നെറ്റിയിൽ അവനൊന്നു അമർത്തി മുത്തി. അവരെ കണ്ട് ശ്യാമിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു. " മരുന്നു കഴിക്കാനുണ്ട്..... " അവൻ അവളുടെ കവിലൂടെ ഒന്ന് തലോടി. " മാധുനില്ലേ..... " അവൾ തല ഉയർത്തി നോക്കി. " മ്മ്.... ഞാൻ കഴിച്ചോളാം... " അവളുടെ കയ്യിലെ കെട്ടിലൂടെ അവൻ മെല്ലെ ഒന്ന് കയ്യോടിച്ചു. " ഞാൻ മരിച്ചു പോകും എന്ന് കരുതി.. " അവൾ ദയനീയമായി അവനെ നോക്കി. " എന്റെ ജീവനല്ലേ... അങ്ങനെ അങ്ങ് പോകാനൊന്നും ഞാൻ സമ്മതിക്കില്ല.. " അവൻ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.... മായയുടെ പാറി പറന്ന മുടി അവൻ ഒതുക്കി വച്ചു... പിന്നെ മെല്ലെ അത് മുടഞ്ഞിട്ടു കൊടുത്തു.. ഒരു കുഞ്ഞിനെ പോലെ അവൾ അവന്റെ മുന്നിലിരുന്നു... " മായപ്പെണ്ണേ..... " അവൻ മെല്ലെ വിളിച്ചു. " എന്തിനാ നിന്നെ ഇട്ട് പോയെ എന്ന് മാത്രം ചോദിക്കല്ലേ മാധു.... നിക്ക് ഉത്തരം അറിയില്ല.... പക്ഷെ.... ഇനി... ആർക്കു വേണ്ടിയും ഒന്നിനും വേണ്ടിയും മായ മാധവിനെ വിട്ട് പോവില്ല... " അവൾ ഒന്നുകൂടി അവനെ കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു............... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story