മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 35

manjukalavum kazhinju

എഴുത്തുകാരി: അഭി

നിങ്ങളിനി എന്നാ നാട്ടിലേക്ക്.... " ശ്യാം ബാഗ് തോളിലിറ്റ് ചോദിച്ചു. മുറിയിൽ കിടന്നുറങ്ങുന്ന മായയെ ഒന്ന് നോക്കി മാധവ് ഒന്ന് പുഞ്ചിരിച്ചു... " വരാം.... കുറച്ച് കൂടി പണിയുണ്ട്.. " മാധവ് ഒന്ന് കണ്ണിറുക്കി. " ഏട്ട..... ഹോസ്പിറ്റലിൽ നിന്നു ഒരു കാര്യം പറയാൻ പറ്റിയില്ലാ... " ശ്യാം മുഖം താഴ്ത്തി കൊണ്ട് പറഞ്ഞു. " എന്താടാ..... " മാധവ് ചോദിച്ചു. ശ്യാമിന് എന്ത് പറയണം എന്നറിയില്ല.... ആകെ ഒരു തരം ഭയം.... " അത്... പിന്നെ ഏട്ടാ..... അന്ന്.. " ബാക്കി പറയും മുന്നേ മാധവിന്റെ അടുത്തേക്ക് കണ്ണു തിരുമ്മി വരുന്ന മായയെ കണ്ട് അവൻ നിർത്തി. " പോവാട്ടോ മായേച്ചി....... " അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു അവൻ പുറത്തേക്ക് ഇറങ്ങി.... മായ അവന്റെ തലയിലൊന്നു തലോടി... " നമ്മളെന്താ മാധു പോവാത്തെ... " മായ അവന്റെ തോളിലേക്ക് ചാഞ്ഞു. " ആദ്യം മായപ്പെണ്ണിന്റെ മുറിവൊക്കെ ഒന്ന് ഉണങ്ങട്ടെ....... അടുത്ത ആഴ്ച നമുക്ക് പോവാം.... അപ്പോഴേക്കും കെട്ടൊക്കെ അഴിക്കും.... " അവളുടെ കവിളിൽ ഒന്ന് തലോടി കൊണ്ട് അവൻ പറഞ്ഞു. മായ അവനെ ഒന്ന് വട്ടം ചുറ്റി പിടിച്ചു... "മാധുന്റെ കെട്ടൊക്കെ വേഗം അഴിച്ചില്ലേ... ഇപ്പൊ വേദന ഉണ്ടോ..." അവന്റെ തലയിൽ ഒന്ന് തൊട്ട് കൊണ്ട് അവൾ ചോദിച്ചു.... " എന്റെ വേദന ഒക്കെ പോയി........ "

മാധവ് അവളെയും കൊണ്ട് സോഫയിലേക്ക് ഇരുന്നു.... മായ അവന്റെ മടിയിൽ തല വച്ചു കിടന്നു. " എന്താ പറ്റിയെ.... വേദനിക്കുന്നുണ്ടോ ഇപ്പഴും.... " മാധവ് വാത്സല്യത്തോടെ ചോദിച്ചു. " മ്മ്ഹ്ഹ്...... " അവൾ ഇല്ലെന്നു തലയാട്ടി... അവൻ അവളുടെ മുടിയിലൂടെ മെല്ലെ ഒന്ന് തലോടി.. " മാധു..... വിജയ്...... അവനെങ്ങനെ ഉണ്ട്..... " മായയുടെ ചോദ്യം കെട്ട് അവനൊന്നു പുഞ്ചിരിച്ചു. " ഇപ്പൊ കുഴപ്പമില്ല ഇല്ലാന്നാ പറഞ്ഞെ രാമയ്യ.... ഒരു കാലു കൊണ്ട് വലിയ ഉപകാരം ഒന്നുമില്ല.... സ്റ്റിക്ക് വച്ചു നടക്കാം... " മായ ഒന്ന് മൂളി. " അത്രക്ക് വേണ്ടായിരുന്നു മാധു.... " അവൾ പറയുന്നത് കെട്ട് മാധവ് ഒന്ന് മുഖം ചുളിച്ചു... " ദെ എന്റെ കയ്യിന്ന് ഒന്ന് കിട്ടിയാ ഉണ്ടല്ലോ..... നിന്നെ ചെയ്തതിനു അവന് ഇതൊന്നും പോരാ... പിന്നെ കൊല്ലണ്ട ന്നു നീ പറഞ്ഞേ കൊണ്ടാ... " അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. " കൊന്നാൽ പിന്നെ മാധു ജയിലിൽ പോകേണ്ടി വരില്ലേ... ഞാൻ പിന്നേം ഒറ്റക്കാവില്ലേ....... അവന് തെറ്റ്‌ മനസിലായില്ലേ മാധു...... ക്ഷമിക്കാൻ കൂടി നമുക്ക് പറ്റണ്ടേ... " അവൾ മലർന്നു കിടന്നു കൊണ്ട് അവനെ നോക്കി. അവനൊന്നു കുനിഞ്ഞു അവളുടെ നെറ്റിയിൽ മുത്തി... " ശ്രമിക്കാഞ്ഞിട്ടല്ല പെണ്ണെ.... എന്തോ കഴിയുന്നില്ല... " അവൻ മെല്ലേ പറഞ്ഞു. " മാധു..... " മായ പിന്നെയും വിളിച്ചു. " മഹി...... മഹി വ.... "

ബാക്കി പറയും മുന്നേ അവൻ അവളുടെ ചുണ്ടിൽ വിരൽ വച്ചു.... അവളുടെ കണ്ണൊന്നു തിളങ്ങി. " i love you.... " അവളുടെ ചെവിയിൽ ചുണ്ട് ചേർത്ത് കൊണ്ട് അവൻ പറഞ്ഞു.... മായക്ക് ദേഹം കുളിരു കോരി... അവന്റെ നിശ്വാസം... അത്രമേൽ അവളിൽ ആഴ്ന്നിറങ്ങി... ആ നനുത്ത ചെമ്പകമായി അവൾ... മഞ്ഞിൽ കുതിർന്ന നനുത്ത ചെമ്പകം...! __💛 "ദച്ചൂ......" ശ്യാം അവളുടെ അടുത്ത് വന്നിരുന്നു. പെട്ടന്ന് അവനെ കണ്ടപ്പോൾ അവളുടെ കണ്ണൊന്നു വിടർന്നു. പിന്നെ അവന്റെ നെഞ്ചിലേക്ക് ചാരി. " എന്താടാ.... " അവളുടെ മുഖം കണ്ട് അവൻ ചോദിച്ചു. " മ്മ്ഹ്ഹ... എങ്ങനെണ്ട് മായേച്ചിക്ക്... അവരെന്ന വരാ..... എത്ര ദിവസായി ശ്യാമേട്ടനെ കണ്ടിട്ട്. " അവൾ ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു. " അടുത്ത ആഴ്ച എന്നൊക്കെ പറഞ്ഞു... നീ പോയോ അങ്ങോട്ട്... " ദച്ചു ഒന്ന് തലയാട്ടി... " എന്ത് ചെയ്യും ശ്യാമേട്ടാ ഇനി.... മ്മ്.. " അവളുടെ ശബ്ദത്തിൽ വിഷാദം കലർന്നു. " ഇനി ഒന്നും ചെയ്യാനില്ല.... ഏട്ടനോട് പറയാൻ ഒരവസരം കിട്ടിയില്ല.. ഏട്ടന്റെ സന്തോഷം കണ്ടിട്ട് ഒന്നും അങ്ങോട്ട് പറയാൻ പറ്റുന്നില്ല ദച്ചൂ... " ശ്യാംമും ആലോചനയിലാണ്ടു...__💛

മായ കുളിച്ചു വന്നപ്പോൾ കാണുന്നത് ബെഡിൽ ഇരിക്കുന്ന ഒരു പട്ട് സാരിയാണ്... കാഞ്ചിപുരം പട്ട്.തൊട്ടടുത്തു കുറച്ചു മുല്ല പൂവും... അവൾ സംശയത്തോടെ അതിലേക്ക് നോക്കി. അതിനു താഴെ ഒരു കാർഡ് ഇരിക്കുന്നത് കണ്ടപ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞു. " വേഗം സാരി ഉടുത്ത അമ്പലത്തിലേക്ക് വാ..... I am waiting for you... " അവൾ നിറഞ്ഞ പുഞ്ചിരിയോടെ ആ മജന്താ കളർ ഉള്ള സാരി ഉടുത്തു... മുടി അഴിച്ചിട്ടു മുല്ലപ്പൂ ചൂടി... ചുവന്ന ഒരു പൊട്ടു വച്ചു.. കണ്ണൊന്നു നീട്ടിയെഴുതി....കണ്ണാടിയിലേക്ക് വീണ്ടും വീണ്ടും നോക്കാൻ തോന്നി അവൾക്ക്... എന്തെന്നില്ലാത്ത സന്തോഷം അവളെ വന്നു പൊതിയുന്നുണ്ടായിരുന്നു.... അമ്പലത്തിൽ കയറിയപ്പോൾ അവളുടെ കണ്ണുകൾ തിരഞ്ഞത് മാദവിനെയാണ്.... ആളുകൾക്കിടയിൽ അവന് വേണ്ടി അവളുടെ കണ്ണുകൾ പാഞ്ഞു നടന്നു...കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ ഉള്ളു നിറഞ്ഞ സന്തോഷമായിരുന്നു അവളിൽ......കഴുത്തിൽ പതിഞ്ഞ ഒരു തണുപ്പ്.... അവൾ ഞെട്ടി കൊണ്ട് കണ്ണു തുറന്നു..... അവന്റെ ചുംബനം അപ്പോഴേക്കും അവളെ തേടിയെത്തിയിരുന്നു.....

" പ്രൊപോസൽ ചെയ്യാനൊന്നും സമയം കിട്ടിയില്ല മായപ്പെണ്ണേ.... ഞാൻ നിന്നെ കെട്ടിയിട്ടുണ്ട് ട്ടോ..... മായ ധ്രുവാ മാധവ്........ " അവളുടെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു. കണ്ണുകൾ ഈറനണിഞ്ഞു. അത് പെയ്യും മുന്നേ അവളുടെ സിന്ദൂരരേഖ ചുവന്നു...മായ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... അവന്റെ ചുംബനം അവളുടെ നെറുകയിൽ കുങ്കുമത്തിൽ പതിഞ്ഞു... " മാധു......." അവളുടെ ശബ്ദം ഒന്ന് വിറച്ചു. " മ്മ്.... " അവളോട് ചേർന്ന് നിന്നു ഒന്നുകൂടി തൊഴുതു അവൻ തിരിഞ്ഞു നടന്നു. " മ്മ്ഹ്ഹ്... " അവന്റെ കയ്യിലൂടെ കയ്യിട്ടു കൊണ്ട് അവൾ ചേർന്നു നടന്നു...ഉള്ളം വല്ലാതെ ആർത്തലച്ചു ചിരിക്കുന്നു... ആരൊക്കെയോ അലമുറയിട്ട് കരയുന്നു....!! __💛 "ഡോ.... മാട..." മായ അരയിൽ കൈ കുത്തി അവനെ കൂർപ്പിച്ചു നോക്കി. അവൻ ഫോണിൽ നിന്നും തല ഉയർത്തി നോക്കി. " എന്തേയ്..... "വലിയ മൈന്റ് ഒന്നും ഇല്ലാതെ അവൻ വീണ്ടും ഫോണിലേക്ക് നോക്കി. " കുന്തം..... ഇവിടെ വാ......' അവൾ അവന്റെ കൈ പിടിച്ചു മുറിയിലേക്ക് നടന്നു... " കിടക്..... നിനക്ക് ഉറക്കം ഒന്നുല്ലേ... " കെറുവിച്ചു കൊണ്ട് അവൾ ചോദിചു.

" ഇല്ലാ..... " അവൻ ചുമൽ കൂച്ചി. " എന്നാ കിടക്ക്... നിക്ക് ഉറക്കം വരുന്നുണ്ട്.... " അവൾ അവനെ ബെഡിലേക്ക് തള്ളി. അവൻ കാര്യം അറിയാതെ അവളെ ഒന്ന് സംശയത്തോടെ നോക്കി. " നോക്കണ്ടാ.... " അതും പറഞ്ഞു അവന്റെ നെഞ്ചിലേക്ക് തല വച്ചവൾ കിടന്നപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവളുടെ നെറ്റിയിൽ ഒന്ന് ചുണ്ടമർത്തി... മനഃപൂർവം മുറിയിലേക്ക് വരാതെ ഇരുന്നതാണ്... ഒരു ഭർത്താവിന്റെ ഒരു അധികാരവും അവൻ കാണിക്കാൻ ആഗ്രഹിച്ചില്ല.... അവളുടെ മനസ്സിലെ കനൽ അടങ്ങുന്ന വരെ അവളെ ചേർത്തു പിടിക്കാൻ താങ്ങി നിർത്താൻ ഒരു തോൾ... അത് മാത്രം.... അവനറിയാം ഇപ്പോഴും അവളിലെവുടെയൊക്കെയോ ഒരു അഗ്നിയുണ്ട്... കേട്ടാടാങ്ങാതെ ആളി കത്തുന്നു.... " മാധു..... " അവന്റെ നെഞ്ചോടു ചേർന്നു ഒന്നുകൂടി അവനെ കെട്ടി പിടിച്ചു അവൾ വിളിച്ചു. " മ്മ്..... " അവനൊന്നു മൂളി. " ഇങ്ങനെ എന്നും ഈ നെഞ്ചിൽ തല വച്ചു ഉറങ്ങണം...... വല്ലാത്ത സന്തോഷം തോന്നുന്നു മാധു.... " അവൾ പറയുന്നത് കെട്ട് അവൻ ചിരിച്ചു. അവന്റെയും ഉള്ള് സന്തോഷത്തിലായിരുന്നു...മറുപടിയെന്നോണം ഒന്നുകൂടി അവളുടെ കുങ്കുമ ചുവപ്പിൽ ചുണ്ടമർത്തി അവളെ നെഞ്ചോട് ചേർത്തു പിടിച്ചു...... പ്രണയം......! അടങ്ങാത്ത പ്രണയത്തിന്റെ ശേഷിപ്പുകൾ..... എന്നോ മരിച്ചു വീണ അവരുടെ പുനർജ്ജന്മം....... പുതിയൊരു സ്വപ്നം..... മായയുടെയും മാധവിന്റെയും പുതിയ ലോകം....!............. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story