മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 36

manjukalavum kazhinju

എഴുത്തുകാരി: അഭി

രാത്രി മഴ തകർത്തു പെയ്യാൻ തുടങ്ങിയിരുന്നു...... തുറന്നിട്ട ജനൽപാളികളിലൂടെ മഴ തുള്ളികൾ മുറിയിലേക്ക് പതിച്ചു.... മായ കണ്ണു തുറന്നു..... മാധവിന്റെ നെഞ്ചിലാണ് പതിഞ്ഞു കിടക്കുന്നത്....... ബെഡിൽന്റെ തെല്ലിൽ ആണ് അവൾ കിടക്കുന്നത്... മുടിയൊക്കെ നിലത്തേക്ക് വീണു കിടക്കുകയാണ്...... അകത്തേക്ക് അനുവാദാമില്ലാതെ കടന്നു വന്ന മഴ തുള്ളികൾ അവളുടെ മുടിയിഴകളിൽ ഒളിച്ചിരിക്കുകയാണ്... മായ അവന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റു..... അവളുടെ ചുണ്ടോന്നു കൂർത്തു... " ഓഹ്..... " അവൾ ദേഷ്യം വന്നു.. മുടിയാകെ നനഞ്ഞു പോയിട്ടുണ്ട്.... അവൾ ഒന്ന് നെടുവീർപ്പിട്ടു ഫോണിന്റെ ഫ്ലാഷ് ഓൺ ആക്കി വീഴാതെ പോയി ജനൽ അടച്ചു...... മുറിയിൽ തന്നെ ഉള്ള തോർത്തെടുത്തു പിന്നെ അതിലേക്ക് നോക്കി മുഖം ചുളിച്ചു മുടിയിലെ വെള്ളം ഒന്ന് കുടഞ്ഞു... " ഇതൊക്കെ ഇനി വെട്ടി കളയണം..." ഇടയ്ക്കു അവൾ പിറുപിറുക്കുന്നുണ്ട്. " അത് വീട്ടിക്കളഞ്ഞാൽ എങ്ങനെ മായപ്പെണ്ണേ..... നിനക്ക് കൊറേ മുടിയുള്ളത് തന്നെ ആണ് രസം.. " മാധവിന്റെ ശബ്ദം കേട്ടപ്പോൾ മായ ടോർച് അവന് നേരെ അടിച്ചു. " ആഞ്ഞോ.... എന്നാ മാടൻ നോക്ക്... "

അവൾ ഒന്ന് മുഖം കോട്ടി. " എനിക്ക് തന്നെ ഇഷ്ടം പോലെ ഉണ്ടല്ലോ മായപ്പെണ്ണേ..." മായ അത് കെട്ട് ചിരിച്ചു.... മാധവ് മായയുടെ അടുത്തേക്ക് എണീറ്റു ചെന്നു. " എത്ര തവണ പറഞ്ഞിട്ടുണ്ട് നിന്നോട് മുടി ഇങ്ങനെ ഭദ്ര കാളിയെ പോലെ അഴിച്ചു ഇടേണ്ട.... കിടക്കുമ്പോ എങ്കിലും നിനക്ക് അതൊന്നു കെട്ടി വച്ചൂടെ.... " അവൻ ശാസനയോടെ അവളുടെ കയ്യിൽ നിന്നും ടവൽ വാങ്ങി പോയി ലൈറ്റ് ഇട്ട്. " ഞാൻ ഇന്നലെ കെട്ടി വച്ചിട്ട് തന്നെ കിടന്നത്..... ഇങ്ങനെ അഴിഞ്ഞു വീണതാ..... " അവൾ ചുണ്ട് കൂർപ്പിച്ചു. " ആഹ്.... അഴിഞ്ഞു വീഴുമെങ്കിൽ ഒരു ബൺ ഇട്ട് കെട്ടണം.... ഇല്ലാതെ എപ്പോഴും ഭദ്ര കാളിയെ പോലെ നടക്കരുത്..... അവളുടെ ഒരു ചൂല്... " മുടി തോർത്തുന്നതിനിടയിൽ അവൾ പറയുന്നുണ്ട്. " ഞാൻ മുടി വെട്ടും.... ഇത് എത്രയാ... നിക്ക് വയ്യ നോക്കാൻ... അല്ലേൽ മാടൻ കരാർ എടുക്കേണ്ടി വരും ന്റെ മുടിടെ കാര്യത്തിൽ.... " അവൾ മുഖം കോട്ടി. " ആ.... അത് നമുക്ക് ആലോചിക്കാം... ഇനി വന്നു കിടക്കു... " അവളുടെ മുടി ഒന്ന് കുടഞ്ഞു കൊണ്ട് അവൻ പറഞ്ഞു. മായ ടേബിളിൽ ഇരുന്ന ബൺ എടുത്ത് മുടി കേട്ടാനൊരുങ്ങു. മാധവ് അവളുടെ തലക്ക് ഇട്ടൊന്നു കോട്ടി.

" എന്താ... " അവൾ കണ്ണു കൂർപ്പിച്ചു... " നനഞ്ഞ മുടി ആണോടി ഭദ്ര കാളി കെട്ടി വെക്കുന്നെ... " അവളുടെ കയ്യിലെ ബൺ വാങ്ങി വച്ചു അവൻ. " ശോ ഇതെന്ത് കഷ്ടാ... " മായാ ചവിട്ട് തുള്ളി ബെഡിൽ അരുകിലേക്ക് നീങ്ങി കിടന്നു... മാധവിനു ചിരി വന്നു.. " മായപ്പെണ്ണേ......നിനക്ക് തണുക്കുന്നില്ലേ.. " ഇടയ്ക്കു അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ അടിയിൽ നിന്നും പുതപ്പ് വലിച്ചു ദേഹത്തേക്കിട്ടു... " മാധുന് വേണ്ടേ... " അവന്റെ ദേഹത്തേക്ക് പുതപ്പിട്ട് അവൾ അവനെ ഒന്ന് ചുറ്റി പിടിച്ചു കിടന്നു. " ഉറക്കം വരുന്നില്ലല്ലേ.... എന്റെ ഉറക്കം ഒക്കെ പോയി... " ഇടയ്ക്കു മായ സംസാരിച്ചു കൊണ്ട് avane നോക്കി. മാധവ് നല്ല ഉറക്കമാണ്.... മായ ഒന്ന് ഉയർന്നു കൊണ്ട് അവന്റെ കവിളിൽ മുത്തി... " അവൻ ഒന്ന് കണ്ണു തുറന്നു നോക്കി.. " അവൾ അത് കണ്ട് പിന്നെയും അവന്റെ നെഞ്ചിലേക്ക് വലിഞ്ഞു. " ഉറങ്ങിയില്ലേ മാധു.... " അവൾ ചമ്മലോടെ ചോദിച്ചു. " മ്മ്.... " അവൻ ഒന്ന് മൂളി കൊണ്ട് പിന്നെയും കണ്ണടച്ച്.... അവനിൽ നിന്നും ഭർത്താവിന്റെ ഒരു അധികാരവും അവൾക്ക് അനുഭവപ്പെട്ടില്ല... എല്ലാത്തിനും മായക്ക് കുറച്ച് സമയം ആവശ്യമാണ്...

മനസ്സിലെ മുറിവേല്ലാം പൂർണമായി ഉണങ്ങണം.....ഉള്ളിൽ അപ്പോഴും ഒരു വേദന ഉണ്ടായിരുന്നു... പക്ഷെ അവന്റെ സാമിപ്യത്തിൽ ആ പ്രണയത്തിൽ അവളെല്ലാം മറവിക്ക് വിട്ടു കൊടുത്തു...... ____________💛 " മായപ്പെണ്ണേ.... " അവൻ അവളുടെ മുഖത്ത് തട്ടി ഒന്ന് വിളിച്ചു. " നീക്ക്..... " അവൾ ഒന്ന് കുറുകി കൊണ്ട് തിരിഞ്ഞു കിടന്നു. " നോക്ക് ഞാൻ ഭക്ഷണം വാങ്ങി വരുമ്പോഴേക്കും കഴിച് റെഡി ആയി വാ..... ഒരിടത് പോവാനുണ്ട്... " അവളുടെ കവിളിൽ ഒന്ന് കടിച്ചപ്പോൾ അവൾ ചാടി എഴുന്നേറ്റു.... അവനെ ഉണ്ടാക്കണ്ണ് തുറുപ്പിച്ചു നോക്കി പിന്നെ പിന് തലയാട്ടി... മാധവ് വന്നപ്പോഴേക്കും മായ ഒരു സാരി ഉടുത്തു നിൽക്കുന്നത് കണ്ടു..അവളുടെ നെഞ്ചിൽ പതിഞ്ഞു കിടക്കുന്ന താലിയിലേക്കും ചുവന്ന അവളുടെ സീമന്ത രേഖയിലേക്കും നോക്കിയപ്പോൾ മനസ്സിൽ വല്ലാത്തൊരു തണുപ്പ്... " മ്മ്.... കഴിക്ക്..... " അവൻ അവൾക്ക് ഒരു പൊതി നീട്ടി. " പോവല്ലേ മാധവ്... നിക്ക് ഈ ഫുഡ്‌ ഒക്കെ കഴിച്ചു മടുത്തു.... " അവൾ ചുണ്ട് കൂർപ്പിച്ചു " ആഹ്.... നമ്മൾ നാളെ പോകും... " അവനൊന്നു ചിരിച്ചു " ബൈക്കിൽ ആണൊ പോവാ മാധു..."

അത് ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ വല്ലാതെ വികസിച്ചു. " ഹാ... അല്ലാതെ ബൈക്ക് ഇവിടെ ഇട്ട് പോവാൻ ഒക്കോ... " അവൻ പറഞ്ഞു. കഴിച്ചു കഴിഞ്ഞ് മാധവിന്റെ കൂടെ അവളിറങ്ങി എങ്ങോട്ടെന്ന് അവൾ ചോദിച്ചില്ല.... അവൻ പറഞ്ഞതും ഇല്ല.... "രാമായ്യയുടെ വീട്...." അവളുടെ കണ്ണൊന്നു വിടർന്നു... " വാ.... " മാധവിന്റെ കൈ പിടിച്ചു അവൾ ആ ചെറിയ വീട്ടിലേക്ക് കയറി. " മോളെ.....വാ..... കമലം... ഇങ്കെ വന്നു പാറ്.... ഉക്കാറ് മാധവ്... " രാമായ്യയുടെ മുഖത്ത് അത്രമേൽ സന്തോഷമായിരുന്നു അയാൾ മായയുടെ തലയിൽ ഒന്ന് തലോടി പിന്നെ നെറ്റിയിൽ ഒന്ന് ചുംബിച്ചു. " സുമംഗലി ആയിരിക്കട്ടെ എന്റെ മോള്.. " അയാളുടെ കണ്ണൊന്നു നിറഞ്ഞു. " കതിർ എങ്കെ രാമയ്യ.... " മായ ചുറ്റും ഒന്ന് നോക്കി. " അങ്കെരിക്ക്.... അവനിക് വരുന്ന മാസം എക്സാം....ഞാൻ വിളിക്കാം... " അതും പറഞ്ഞു ഛായ കൊണ്ട് കമലം അകത്തേക്ക് വന്നു. " രാമയ്യയുടെ മകനാണ് മാധു കതിർ... ഇത് കമലമ്മ... " അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. " എനിക്കറിയാലോ പെണ്ണേ... " വിജയ് ചിരിച്ചു കൊണ്ട് പറഞ്ഞു. " അവനെങ്കെ കമലമ്മ... " മാധവ് ചോദിക്കുന്നത് കെട്ട് മായ അവനെ സംശയത്തോടെ നോക്കി. " ഉള്ളേരിക്ക്.... ഇന്ന് റൊമ്പ നേരം വലി ഇരിക്കതു.... വാ.... " മായ കാര്യം മനസിലാതെ മാധവിനെ നോക്കി. " എന്താ മാധു... "

അതിനുത്തരം പറയാതെ മാധവ് അവളോട് കമലയുടെ കൂടെ ചെല്ലാൻ ആംഗ്യം കാണിച്ചു. " മാധു വാ..... " അവൾ അവന്റെ കൈ പിടിച്ചു. " മ്മ്ഹ്ഹ്.... പോയി വാ..... " അവൻ കണ്ണിറുക്കി കാണിച്ചപ്പോൾ അവൾ കമലയുടെ പിറകെ പോയി... ഒരു മുറിയിലേക്ക് കയറിയപ്പോൾ കണ്ടു ബെഡിൽ കിടക്കുന്ന വിജയിയെ.... അവൾക്ക് ഒരുതരം നിർവികാരത ആയിരുന്നു... സങ്കടമോ സന്തോഷമോ തോന്നിയില്ല.... മായയെ കണ്ടതും വിജയുടെ കണ്ണൊന്നു നിറഞ്ഞു..... അവൻ അവളെ നോക്കാൻ വളരെ പ്രയാസപ്പെട്ടു. " എപ്പിഡിയിരിക്ക് വിജയ്.... " അവൾ താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു. " മന്നിച്ചിട് മന്നിച്ചിട് മായ..... ഞാൻ സെയ്തത് തപ്പ്..... മന്നിച്ചിട്... " അവന്റെ കണ്ണാകെ നിറഞ്ഞു. മായക്ക് ഒരേ സമയം പുച്ഛവും സഹതാപവും തോന്നി. " വിജയ്.... ഒരു കാര്യത്തിൽ എനിക്ക് സന്തോഷം ഉണ്ട്.... നന്ദിയും ഉണ്ട്... ഞാനിപ്പോ മാധവിന്റെ ഭാര്യയാണ്.... നീ അന്ന് ഡിവോഴ്സ് തന്നില്ലായിരുന്നെങ്കിൽ....." അവളൊന്നു നെടുവീർപ്പിട്ടു. " പഴയതൊന്നും എന്റെ മനസിലില്ല... നിന്നോട് ദേഷ്യമുണ്ട് ഇപ്പോഴും... അത് നീ എന്നെ അവർക്ക് വലിച്ചെറിഞ്ഞു കൊടുത്തത് കൊണ്ട് മാത്രം അല്ല. പ്രണയിച്ചു ചതിച്ചത് കൊണ്ട് കൂടിയാ...

അത് കൊണ്ട് എനിക്ക് അതിനേക്കാൾ എത്രയൊ ഇരട്ടി എന്നെ സ്നേഹിക്കുന്ന മാധവിനെ കിട്ടി.....അവന് കൊടുക്കാൻ പരിശുദ്ധിയായ ഒരു ശരീരം എനിക്കില്ല എന്ന് തോന്നിയിട്ടുണ്ട്... പക്ഷെ നീ അടക്കം പിച്ചി ചീന്തിയ മായ എന്നോ മരിച്ചു പോയി... അവൾക്ക് പുനർജ്ജന്മം നൽകിയത് അവനാണ്... ഇന്ന് അവന്റെ താലി ആണ് എന്റെ കഴുത്തിൽ.... ഞാൻ പരിശുദ്ധിയുള്ളവളാണ് എല്ലാ തരത്തിലും..... " അവൾ താലിയിൽ ഒന്ന് അമർത്തി പിടിച്ചു വിജയുടെ കണ്ണിലേക്കു നോക്കി തന്നെ പറഞ്ഞു...ഒരിറ്റ് പോലും കണ്ണു നീർ പൊഴിക്കാതെ.... മാദവിനോടുള്ള പ്രണയമായിരുന്നു അവളിൽ നിറഞ്ഞു നിന്നത്... " തെറ്റ്‌ മനസിലാക്കി നിനക്ക് നല്ല ബുദ്ധി തോന്നിയത് നല്ലത്.... ഞങ്ങൾ നാളെ പോവും.... എന്നാ ശെരി... " അതും പറഞ്ഞു തിരിഞ്ഞു പോകുന്ന മായയെ വിജയ് വേദനയോടെ നോക്കി. എവിടെയൊക്കെയോ ഒരു നഷ്ടബോധം അവനെ വന്നു പൊതിഞ്ഞു. പ്രണയിച്ചിരുന്നോ അവളെ താൻ എപ്പോഴെങ്കിലും....? " ഏയ് മായ..... " പുറത്തേക്കിറങ്ങിത്തും കതിർ അവൾക്ക് അപ്പുറത്തെ ഒരു വീടിന്റെ ടെറസിൽ നിന്നും കൈ വീശി. " ഞാൻ വരാ.... " അതും പറഞ്ഞു അവൻ താഴേക്ക് ഓടി.... അവന് അവൾ സഹോദരിയായിരുന്നു.... " എപ്പിഡിയിരിക്കെടി... " അവക്ക് ചേർത്ത് പിടിച്ചു അവൻ ചോദിച്ചു. " റൊമ്പ റൊമ്പ ഹാപ്പി.... "

അവളുടെ മുഖത്തെ പുഞ്ചിരി അവനിലേക്കും പകർന്നു.മാധവിനെ കണ്ടപ്പോൾ അവൾ അവനോട്‌ ചേർന്നു നിന്നു... മാധവ് അവളെ ചേർത്തു പിടിച്ചു. " എന്നാ ഞങ്ങൾ ഇറങ്ങട്ടെ..... നാളെ ഞങ്ങൾ നാട്ടിലേക്ക് പോകും... രാമയ്യ... കമലമ്മ... കതിർ... " അവർ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി... എല്ലാവരുടെയും മനസ്സ് നിറഞ്ഞു... മായക്ക് മനസ്സ് മുഴുവൻ ഒരു തണുപ്പായിരുന്നു... എന്തെന്നില്ലാത്ത സന്തോഷം..... അവൾ ബൈക്കിൽ അവനെ ചുറ്റി പിടിച്ചു ചെവിയിൽ ഒന്ന് മുത്തി. " thanku..... " അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ___________💛 രാത്രി മാധവ് നേരത്തെ കിടന്നു... മായ കുളി കഴിഞ്ഞ് വന്നപ്പോഴേക്കും മാധവ് നല്ല ഉറക്കമായിരുന്നു..... മുടിയിൽ നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ട്.. " ആഹ്... ഹാ.... അങ്ങനെ ഒറ്റക്ക് ഉറങ്ങേണ്ട.... " മായ അതും പറഞ്ഞു അവളുടെ മുടിയിലെ വെള്ളം മുഴുവൻ അവന്റെ മുഖത്തേക്ക് കുടഞ്ഞു. മാധവ് ഒന്ന് ഞെട്ടി. " എന്താടി ഭദ്ര കാളി... ഒരു വെള്ളപ്പൊക്കത്തിനുള്ള വെള്ളം ഉണ്ടല്ലോ നിന്റെ തലയിൽ... പോയി തല തോർത്തിയിട്ട് വാടി... " ഒരു അലർച്ചയായിരുന്നു... മായ അതൊന്നും കാര്യമാക്കാതെ നിന്നു ചിരിക്കുകയാണ്... അവളുടെ നക്ഷത്രകല്ലുള്ള മൂക്കുത്തിക്ക് എന്തെന്നില്ലാത്ത തിളക്കം ഉണ്ട് എന്നവന് തോന്നി..... ഒരു നിമിഷം മനസ്സ് കൈ വിട്ട് പോയി.... മായയുടെ കൈ പിടിച്ചു വലിച്ചു അവൻ ബെഡിലേക്കിട്ടു. പെട്ടന്നായത് കൊണ്ട് അവളൊന്നു ഞെട്ടി.... അവന്റെ മുഖം തന്നിലേക്കടുത്തതും മായ കണ്ണുകൾ ഇറുക്കെ അടച്ചു...

ഹൃദയം വല്ലാതെ മിടിക്കുന്നു.....അവൾ ആ നനുത്ത ചെമ്പകം ആയി മാറുകയായിരുന്നു....... മഞ്ഞിൽ കുതിർന്ന ആ നനുത്ത ചെമ്പകം...! പെട്ടന്ന് മാധവ് അവളിൽ നിന്നും എഴുന്നേറ്റ്... " സോറി... ഞാൻ... " അവനാകെ എന്തോ പോലെ തോന്നി... ഒരു നിമിഷം മനസ്സ് അവന് പിടി കൊടുത്തില്ല.....മായക്ക് അവന്റെ മനസ്സിൽ നടക്കുന്ന വേലിയേറ്റം മനസിലാക്കുന്നുണ്ടായിരുന്നു.... അവൾ പെട്ടന്നായിരുന്നു അവന്റെ മടിയിൽ കയറി ഇരുന്നത്.... അവന്റെ അധരങ്ങളെ അവൾ സ്വന്തമാക്കി.... മാധവ് ഒന്ന് ഞെട്ടി... അവന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങും വിധം അവന്റെ അധരങ്ങളിലൂടെ ഹൃദയത്തിലേക്ക് ഒരു യാത്ര.... അവന്റെ കൈകൾ മെല്ലെ മായയുടെ മുഖമാകെ ഓടി നടന്നു.. ആ ചുംബനം അവൻ ഏറ്റെടുത്തിരുന്നു... ദീർഘമായ ചുംബനം....... അത്രമേൽ ഭ്രാന്തമായി.... കിതച്ചു കൊണ്ട് മായ അവനിൽ നിന്നും വിട്ട് മാറി.. " എനിക്കറിയാം മാധു.... പക്ഷെ.... എല്ലാ ഭാരങ്ങളും ഞാൻ അവിടെ അവന്റെ അടുത്ത് തന്നെ ഇറക്കി വച്ചു.... ഇപ്പൊ ഞാൻ മാധുന്റെ മാത്രം മായയാ.... " I want to be your..... For ever..... ❣️"അവന്റെ കണ്ണുകളിലേക്ക് അവളുടെ കണ്ണുകൾ ആഴ്ന്നിറങ്ങി.. ആർദ്രമായ അവളുടെ നോട്ടം മുഴുവനായുമവന്റെ ഹൃദയത്തിൽ പതിച്ചു........ മായാജാലം....!............. തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story