മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 37

manjukalavum kazhinju

എഴുത്തുകാരി: അഭി

അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കുന്നതോറും മാധവ് ഒരു നൂലില്ല പട്ടം പോലെ പാറി നടക്കാൻ തുടങ്ങി... "നീ എന്റെ അടുത്ത് എന്ത് മാജിക് ആണ് കാണിച്ചത് മാധു...." അവന്റെ മുഖം കയ്യിലെടുത്തു അവൾ മെല്ലെ ചോദിച്ചു... മാധവ് അവളെ ഒന്നുകൂടി അവനോടു ചേർത്തു നിർത്തി. " നിനക്കറിയോ.... ഇപ്പൊ ഒരു നിമിഷം പോലും നീ ഇല്ലാതെ എനിക്ക് പറ്റില്ല..... മരിച്ചു പോകുന്ന പോലെ തോന്നുന്നു... " അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ മെല്ലെ പതിഞ്ഞു. ആർദ്രമായ അവളുടെ ശബ്ദം അവനിലേക്ക് ആഴ്ന്നിറങ്ങി.... പ്രണയർദ്രമായ അവളുടെ നോട്ടം അവന്റെ ചുണ്ടിലൊരു കുഞ്ഞു പുഞ്ചിരി വിരിയിച്ചു.... " ഇത് മാജിക് ആണെന്ന് ആര് പറഞ്ഞു........ " അവളുടെ മുടിയൊന്നു വകഞ്ഞു മാറ്റി കൊണ്ട് അവൻ ചോദിച്ചു. " അറിയില്ല.... പക്ഷെ..... എനിക്കെന്തൊക്കെയോ സംഭവിക്കുന്നു...... " അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് അവൾ പറഞ്ഞതും അവന് ചിരി വന്നു... " നോക്ക്......ഇങ്ങനെ ഒരു ഫീൽ നിക്ക് ന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.... അവരൊക്കെ.. "

ബാക്കി പറയും മുന്നേ മാധവ് അവളുടെ വിറയാർന്ന ശബ്ദത്തെ തേങ്ങലിനു വിട്ടു കൊടുക്കാതെ അവളുടെ അധരങ്ങളെ സ്വന്തമാക്കി കഴിഞ്ഞിരുന്നു.... വീണ്ടും ഭ്രാന്തമായ ഒരു ചുംബനം..... ആത്മാവിനെ തൊട്ടറിയും വിധം..... മഞ്ഞു വിതറിയ പാതയിൽ നിന്നും ഒരു തണുപ്പ് അവരിലേക്ക് പകരുന്ന പോലെ..... അധരങ്ങളിൽ നിന്നും അവന്റെ ചുംബനം തലങ്ങൾ ബേധിച്ചു കൊണ്ട് അവളിലൂടെ ഒഴുകിയറങ്ങിയിരുന്നു... ഒരു കുളിർ മഴയായി..... അവളെന്നെ നദിയിലൂടെ... ആ നനുത്ത ചെമ്പകം മഞ്ഞിൽ കുതിർന്നു തണുത്തു പോയി....... അവളുടെ നക്ഷത്ര കല്ലുള്ള മൂക്കുത്തിയിൽ അവന്റെ പല്ലുകൾ കുസൃതി കാണിച്ചു..... ചോരചുവപ്പാർന്ന അധരങ്ങൾ വീണ്ടും ചുവപ്പിൽ ലയിച്ചു....നിശ്വാസങ്ങൾ പോലും പരസ്പരം പ്രണയിച്ചു കൊണ്ട് വായുവിലലിഞ്ഞു.... പുറത്ത് തകർത്തു പെയ്യുന്ന പേമാരി അവരിലെ ഒത്തുചേരലിന് അകമ്പടിയായി.........

കാമത്തേക്കാൾ പ്രണയം അവരിൽ നിറഞ്ഞാടി... ഒടുവിൽ രാത്രിയുടെ ഏതോ യാമത്തിൽ അവന്റെ നെഞ്ചിലെ വിയർപ്പിൽ പറ്റിച്ചേർന്നു അവൾ കിടന്നു.... ചുണ്ടിലൊരു മായാത്ത പുഞ്ചിരിയുണ്ടായിരുന്നു....... അവളെന്നെ ചെമ്പകം അവനാകുന്ന മഞ്ഞിൽ ആ തണുപ്പിനെ ആവാഹിച്ചു കിടന്നു...... അവളുടെ ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പിന് പോലും അവന്റെ ഗന്ധമായിരുന്നു..... (ഇത് ഞാൻ അല്ല... 😌) __💛 രാവിലെ ഉറക്കം വിട്ടുന്നപ്പോൾ മാധവ് ബെഡിൽ ഉണ്ടായിരുന്നില്ല.... മായ സംശയത്തോടെ ചുറ്റും നോക്കി..... ബെഡ്ഷീറ്റ് പൊതിഞ്ഞു അവൾ ബാത്‌റൂമിലേക്കോടി.... തണുത്ത വെള്ളം ശരീരത്തിലേക്ക് അരിച്ചെത്തിയപ്പോൾ അനുഭവപ്പെട്ട നീറ്റൽ അവളെ ഇന്നലയിലേക്ക് കൊണ്ട് പോയി..... അവളുടെ ചുണ്ടിൽ പിന്നെയും ഒരു പുഞ്ചിരി.... കുളി കഴിഞ്ഞ് വന്നിട്ടും അവൾ മാധവിനെ കണ്ടില്ല..... രാവിലെ പോകാം എന്ന് പറഞ്ഞതായിരുന്നു... ചുറ്റും നോക്കിയിട്ട് അവന്റെ ഒരു ബാഗ് പോലും ഇല്ല..... ബെഡിനടുത്തുള്ള ടേബിളിൽ അവളൊരു കാർഡ് കണ്ടു..... അവളത് ഒരു പുഞ്ചിരിയോടെ എടുത്തു നോക്കി...

ഒരുനിമിഷം ഭൂമി രണ്ടായി പിളർന്നിരുന്നെങ്കിൽ എന്ന് തോന്നി അവൾക്ക്... കണ്ണീർ ഉറവപ്പൊട്ടി ഒഴുകാൻ തുടങ്ങി. " Thanku.... ❣️" അവളുടെ കണ്ണൊന്നു നിറഞ്ഞു.... കാലുകൾ കുഴഞ്ഞു pokunna പോലെ അവളൊന്നു പിറകിലേക്ക് വേച്ചു.... ആരുടെയോ നെഞ്ചിൽ തട്ടി നിന്നപ്പോൾ അവൾ പിടപ്പോടെ തിരിഞ്ഞു നോക്കി.... മാധവിനെ കണ്ടതും സർവ്വവും മറന്ന് അവളവനെ വാരി പുണർന്നിരുന്നു.... " എന്ത് പറ്റി.... മ്മ്... " അവൻ ആവലാതിയോടെ ചോദിചു. " ഞാൻ കരുതി മാധു പോയെന്നു... " അവൾ തേങ്ങൽ അടക്കി കൊണ്ട് പറഞ്ഞു.... " അങ്ങനെ ഞാൻ പോവോ മായ പെണ്ണേ..... " അവന്റെ ശബ്ദത്തിൽ ചെറുതിലെ നോവ് കലർന്നു.... അവൾ ആ ഒരു നിമിഷത്തെ കുറിച് ആലോചിച്ചു........ അവൾ മിണ്ടാതെ അവന്റെ നെഞ്ചിലേക്ക് പതുങ്ങി. " ഞാനെ.....ബാഗ് ഒക്കെ വക്കാൻ പോയതാ.... പോണ്ടേ നമുക്ക്... " അവൻ മെല്ലെ ചോദിച്ചു. അവൾ ഒന്ന് തലയാട്ടി. " സോറി മാധു.... " അവളുടെ ചുണ്ടുകളുടെ മന്ത്രണം അവന് കേൾക്കാമായിരുന്നു... " ഇത്തവണക്ക് ഞാൻ ക്ഷമിച്ചു.... ഇനി സ്വപ്നത്തിൽ പോലും ഇങ്ങനെ ചിന്തിച്ചു പോവരുത്....."

മായ അതിനു ഒരു പുഞ്ചിരിയോടെ തലയാട്ടി.... രാവിലത്തെ ഭക്ഷണവും കഴിച്ചു റൂം വെകേറ്റ് ചെയ്തു അവരിറങ്ങി.. " മാധു...... ഞാൻ നല്ല ത്രില്ലിൽ ആണ്..... ഇങ്ങനെ ബൈക്കിൽ ദൂരെ യാത്ര ചെയ്യുന്നത് ആദ്യായി ആണ്... " മായയുടെ ഉണ്ടക്കണ്ണുകൾ ഒന്ന് വികസിച്ചു. അവളുടെ നെറ്റിയിൽ ഒന്ന് ചുണ്ടമർത്തി അവൻ ബൈക്കെടുത്തു.... അവന്റെ പിറകിൽ അവനെ ചുറ്റി പിടിച്ചു അവളും... കാറ്റ് അവരെ പൊതിഞ്ഞു പിടിക്കുന്നതോറും അവൾ മാധവിനെ ഇറുക്കെ കെട്ടി പിടിക്കും...മായ വാതോരാതെ എന്തൊക്കെയോ സംസാരിക്കുണ്ട്.... അവനത് നേരെ കേൾക്കുന്നില്ലെങ്കിലും ഒരു മൂളലിൽ മറുപടി പറയും..... ഇടയ്ക്കു മായ അവന്റെ പുറത്ത് തല വച്ചു ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു..... __💛 " ഓയ്..... മായപ്പെണ്ണേ.... " മാധവ് പുറമിളക്കി വിളിച്ചു. മായ ഒന്ന് കുറുകി കൊണ്ട് കണ്ണു തുറന്നു. " എത്തിയോ.... " അവൾ ഒന്ന് മൂരി നിവർത്തി ചോദിച്ചു. അവനൊന്നു മൂളിഅവൾ താഴേക്ക് ചാദിയിറങ്ങി അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു നേരെ ചെമ്പക മരത്തിന്റെ അടുത്തേക്ക് പോയി..... മുകളിലേക്ക് നോക്കിയൊന്നു പുഞ്ചിരിചു...

" ഹാ..... നോക്ക് മാധവ്... അതിലൊക്കെ ആകെ മഞ്ഞാടാ.... " അവൾ മുകളിലേക്ക് കൈ ചൂണ്ടി. " നിന്നെ പോലെ.... " അവൻ ബൈക്കിൽ നിന്നും ഇറങ്ങി കൊണ്ട് പറഞ്ഞു. Maaya ഒന്ന് കണ്ണിറുക്കു മതിലിൽ വലിഞ്ഞു കയറി.... നേരം വെളുക്കുന്നെ ഉള്ളു... സൂര്യൻ മുഴുവനായും മറ നീക്കി പുരത്തേക്ക് വരാത്തത് കൊണ്ട് മഞ്ഞു തുള്ളികൾ നല്ല സുഖമായി വിശ്രമിക്കുകയാണ്....... മായ ഒരു കൊമ്പെതി പിടിച്ചു ഒരു പൂ പറിച്ചു മൂക്കിൽ ചേർത്തു വച്ചു... " ഹാ.... ഇങ്ങനെ ഇനിയും ഇങ്ങോട്ട് വരാൻ പറ്റുമെന്നു കരുതിയില്ല... " അവൾ മതിലിൽ നിന്നു ചാടാൻ നിന്നു. " ദെ പെണ്ണെ അതിന്റെ മുകളിൽ നിന്നു ചാടി കാലൊടിക്കേണ്ട.... രണ്ട് ദിവസം ആവാറായില്ലേ കുളിച്ചിട്ട് പോയി കുളിക്കെടി.... " ഒരു ആട്ടായിരുന്നു മാധവ്... അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി. " ന്നാ ന്റെ ഡ്രസ്സ്‌ ബാത്‌റൂമിൽ കൊണ്ട് തരോ നീ... ആദ്യം പോയി വാതിൽ തുറക്ക് മാട.... " അവളവനെ ഒന്ന് പുച്ഛിച്ചു. " ഹാ.... നീ ചെന്ന് കുളിക്ക്.... ദെ അവിടെ തോർത്ത്‌ ഉണ്ട്.... ഞാൻ കൊണ്ട് വന്നു തരാം... എന്നിട്ട് വന്നു ഒന്ന് ഉറങ്ങു... കണ്ണും മുഖവും ഒക്കെ കണ്ടില്ലേ പെണ്ണിന്റെ.... "

അവളുടെ കണ്ണൊന്നു തുടച്ചു അവൻ പറഞ്ഞതും മായ ബാത്റൂമിലേക്ക് പോയി... മാധവ് ബാഗ് ഒക്കെ എടുത്ത് വീട്ടിലേക്ക് കയറി... വാതിൽ തുറക്കാൻ നോക്കിയപ്പോഴാണ് അത് പൂട്ടിയിട്ടില്ല എന്ന് മാനസിലായത്... ചാവി വച്ചിടത് തിരഞ്ഞപ്പോ അത് കണ്ടില്ല... " ശ്യാം.... " എന്തോ ഓർത്തു അവൻ വാതിലിൽ മുട്ടി.... കുറേ സമയം അകത്തു നിന്നും അനക്കം കെട്ടില്ല.. പിന്നെ ആരുടെയോ കാലനക്കം കേട്ടതും വാതിലിൽ മുട്ടാൻ ഉയർത്തിയ അവന്റെ കൈ അവൻ താഴ്ത്തി... വാതിൽ തുറന്നു അവന്റെ മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ആളെ കണ്ട് അവന്റെ കയ്യിലെ ബാഗ് നിലത്തേക്ക് വീണു..... അവൻ ശ്വാസം എടുക്കാൻ മറന്നു പോയി ഒരു നിമിഷം... കണ്ട കാഴ്ച സത്യമാണെന്നു വിശ്വസിക്കാൻ അവൻ വല്ലാതെ പാട് പെട്ടു........ പെട്ടന്നാണ് ആ പെണ്ണ് അവന്റെ നെഞ്ചിലേക്ക് ഒതുങ്ങി കൂടിയത്... അവനാകെ ഒരു മരവിപ്പാണ് തോന്നിയത്... കണ്ണിലൊക്കെ ഇരുട്ട് മൂടുന്നു... " മാധവ്.... " അവളുടെ ശബ്ദം കേട്ടതും അവൻ ഞെട്ടി കൊണ്ട് പിറകിലേക്ക് രണ്ടടി നീങ്ങി നിന്നു. കണ്ട കാഴ്ച വിശ്വസിക്കാനാകുന്നെ ഇല്ല...സത്യമാണോ. മിഥ്യയൊ..

അതോ പഴയ പോലെ ഉള്ള തന്റെ തോന്നലോ... അവന്റെ മനസ്സ് ഉഴറി. " എന്താ നീ ഇങ്ങനെ നോക്കുന്നെ... " അവൾ പുഞ്ചിരിയോടെ ചോദിച്ചു. " മറന്നു പോയോ എന്നെ... " അവളുടെ ശബ്ദം ആർദ്രമായി...ഒരു കൈ അവന്റെ വലം കവിളിൽ ചേർത്ത് വക്കാൻ ഒരുങ്ങിയതും മായയുടെ വിളി കെട്ട് അവൻ തല ചിരിച്ചു.... പെട്ടന്ന് തന്നെ ബാഗിൽ നിന്നും അവൾക്കുള്ള ഡ്രെസ്സെടുത്തു ഒന്നും മിണ്ടാതെ അവൻ നടന്നു... അവൻ അവൾക്ക് ഡ്രസ്സ്‌ കൊടുത്ത് അവിടെ തന്നെ നിന്നു... ഹൃദയം നിലച്ചു പോയ പോലെ... കണ്ട കാഴ്ച സ്വപനമല്ലെന്നു അവന് തീർച്ചയായി. അപ്പോഴേക്കും മായ ഇറങ്ങി വന്നു തോർത്തു അവനു നേരെ നീട്ടി. " മ്മ്.... ന്റെ മുടിയുടെ കാരാറ് മുഴുവൻ നീ ഏറ്റെടുത്തതാ... " അവൾ കെറുവിച്ചു കൊണ്ട് അവനോട്‌ പറഞ്ഞു. അവൻ യന്ദ്രികാമായി അത് വാങ്ങി... അവളുടെ തല തുവർത്തി...

നെറ്റിയിൽ ഒരു മുത്തം കൂടി കൊടുത്തു. " മായ...." അവന്റെ ശബ്ദത്തിലെ ഇടർച്ച അവൾ ശ്രദ്ധിച്ചിരുന്നു. " നിനക്കെന്നെ വിശ്വാസം ഇല്ലേ... " അവന്റെ ചോദ്യം കെട്ട് അവൾ മുഖം ചുളിചു. " ഇന്ന് ഇവിടെ എന്ത് വന്നാലും നീ എന്നെ വിട്ട് പോവരുത്.... എന്റെ കൂടെ ഉണ്ടാവണം... " അവൻ പറഞ്ഞപ്പോൾ ശബ്ദം ഇടറി.. മായ കാര്യം മനസിലാക്കാതെ മുന്നിലേക്ക് നോക്കിയതും കണ്ടു അവരെ രണ്ട് പേരെയും നോക്കി നിൽക്കുന്നവളെ. മായായും അവന്റെ കയ്യിൽ നിന്നു പിടഞ്ഞു മാറി.. അവളും ആ നിമിഷം തരിച്ചു പോയ്‌. " മഹി.... " അവളിൽ നിന്നും അതിശയം കലർന്ന ഒരു ശബ്ധം പുറപ്പെട്ടു.. മാധവ് അപ്പോഴും തല താഴ്ത്തി നിൽക്കുകയാണ്‌... ഒരിക്കൽ ജീവനായിരുന്നവളും...... ഇന്ന് ജീവൻ ആയവൾക്കും മുന്നിൽ അവന് എന്ത് പറയും എന്നറിയാതെ നിന്നു പോയി... നിസ്സഹായത...!............ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story