മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 38

manjukalavum kazhinju

എഴുത്തുകാരി: അഭി

എന്താ മാധവ് ഇതൊക്കെ..... " മഹി അവന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു...മാധവ് മായയെ ഒന്ന് നോക്കി. അവളുടെ കണ്ണൊക്കെ നിറയാൻ ആയിട്ടുണ്ട്... " മായപ്പെണ്ണേ അകത്തേക്ക് ചെല്ല്..... നീ വാ.... " മഹിയുടെ കൈ പിടിച്ചു മായയോട് അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചു. മായയുടെ കൈ ഒരു നിമിഷം അവന്റെയും മഹിയുടെയും കയ്യിൽ പതിഞ്ഞു... വീണ്ടുമൊരു പേടി.... " മാധവ്..... ഇതാരാ.... " മഹിയുടെ ശബ്ദം ഒന്ന് വിറച്ചു.... മാധവ് ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് മായ അവനെ ഒരു മരവിപ്പൊടെ നോക്കി. " എന്റെ ഭാര്യ..... " മാധവ് പറയുന്നത് കെട്ട് മഹിയിൽ ഒരു ഞെട്ടൽ ഉണ്ടായി... പക്ഷെ മായയിൽ എവിടെയോ ഒരു കുഞ്ഞു സന്തോഷം... അത് തന്റെ സ്വാർത്ഥത ആണോന്നു അവൾ ഭയന്നു... അതെ സ്വാർത്ഥത തന്നെയാണ്.... " അ.... അപ്പൊ ഞാനോ... " മഹിയുടെ ശബ്ദം വിറച്ചു. മായയുടെ കണ്ണുകൾ വീണ്ടും മാദവിലേക്ക് നീണ്ടു.അവൻ തല താഴ്ത്തി നിൽക്കുകയാണ്... അവനു ഉള്ളാകെ നീറി പുകയുകയാണ് എന്ന് മായക്ക് മനസിലായിരുന്നു...

അവന്റെ അവസ്ഥയിൽ തകർന്നു പോയി അവൾ.. " ഏട്ടത്തി ..ഇത്രയും കാലം എവിടെ ആയിരുന്നു.... " ശ്യാമിന്റെ ശബ്ദം കേട്ടപ്പോൾ മഹി ഒന്ന് തിരിഞ്ഞു. " എടാ... ഞാൻ.... നിനക്കറിയില്ലേ.. " മഹി അവരെ എല്ലാവരെയും അത്ഭുതത്തോടെ നോക്കി. " ഇല്ല.... അറിയില്ല.... ഈ പാവം ഇവിടെ തീ തിന്നു ജീവിച്ചിരുന്നു കൊറേ കാലം... അപ്പൊ എവിടെ ആയിരുന്നു...ഏട്ടത്തി മരിച്ചു പോയെന്ന് ഏട്ടത്തിയുടെ പപ്പാ വിളിച്ചു പറഞ്ഞു ഞങ്ങളോട്..... " അത് കേട്ടു ഞെട്ടിയത് മഹിയായിരുന്നു... " എന്തൊക്കെ നിങ്ങളീ പറയുന്നത്... മാധവ്... " അതും പറഞ്ഞു മഹി മാദവിന്റെ കയ്യിൽ പിടിച്ചു. അവൻ അത് പോലെ നിന്നു എന്നല്ലാതെ ആരെയും നോക്കിയില്ല.. " ഡാ.... ഞാൻ.... ഞാൻ വന്നു.... അന്ന്... അന്ന് എന്നെ പപ്പാ കൊണ്ട് പോയി ഹോസ്പിറ്റലിൽ നിന്നു...... ഞാൻ ഓക്കേ ആയപ്പോൾ നിന്നെ കാണണം എന്ന് പറഞ്ഞു വാശി പിടിച്ചു... പപ്പാ അന്നേരം എന്നോട് പറഞ്ഞു നിനക്ക് എന്നെ വേണ്ടെന്ന്.... ഞാൻ ചീത്ത ആയി എന്ന് നീ പറഞ്ഞുന്നു... തകർന്നു പോയെടാ ഞാൻ അന്ന്.... പിന്നെ പിന്നെ ഞാൻ എങ്ങും പോയില്ല...

പപ്പയെ കാണാനോ സംസാരിക്കാനോ ഞാൻ നിന്നില്ല.നിന്നോട് എനിക്ക് ദേഷ്യം തോന്നി പോയി..... പിന്നെ കുറെ കാലം ഞാൻ ബാംഗ്ലൂരുവിൽ പപ്പയുടെ ബിസിനസ്സ് നോക്കി നടത്തി... അന്നൊക്കെ എനിക്ക് നിന്നോട് വല്ലാത്ത ദേഷ്യം ആയിരുന്നു.....ഞാൻ വേറെ കല്യാണം കഴിച്ചില്ല..... എന്റെ മമ്മ മരിച്ചു... മരിക്കുന്നതിന് മുന്നേ ആണ് എന്നോട് മമ്മ പപ്പാ പറഞ്ഞത് നുണ ആണെന്ന് പറഞ്ഞത്..... നിന്നോട് മാപ്പ് ചോദിക്കണം എന്ന് തോന്നി... വല്ലാത്തൊരു വേദന ആയിരുന്നെടാ നെഞ്ചിൽ...... മഹി മരിച്ചു പോയി...എന്നെ വേറെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചു പപ്പാ വീണ്ടും വന്നു... നിന്റെ അടുത്തേക്ക് വരാൻ എനിക്ക് പേടി ആയിരുന്നു... പക്ഷെ ഇനി നിന്നാൽ ഞാൻ ചത്തു പോവും.....നീ കെട്ടിയ താലി പോലും ഞാൻ ഊറി വച്ചിട്ടില്ല നോക്ക്... " മാധവ് എല്ലാം ഒരു ഞെട്ടലോടെ ആണ് കേട്ടത്... അവന് ചുറ്റും തല കറങ്ങുന്ന പോലെ തോന്നി... മഹിയുടെ കണ്ണീർ അവന്റെ ഹൃദയം തകർത്തു... മായയും അതെ അവസ്ഥയിൽ തന്നെ ആയിരുന്നു...... നടക്കുന്നത് എന്താണെന്ന് അവൾക് മനസിലായില്ല... ഒരു ആശ്രയതിനെന്നോണം അവൾ മാധവിന്റെ കയ്യിൽ ഒന്ന് മുറുക്കെ പിടിച്ചു അവന്റെ പുറത്ത് തല ചാരി നിന്നു.... അവളുടെ തേങ്ങൽ ഉയർന്നു...

" നീ.... നീ ഇവന്റെ ഭാര്യ ആണൊ... അപ്പൊ ഞാൻ... ഞാനാരാ.... " മഹിയുടെ ചോദ്യം കൂരമ്പ് പോലെ മായയിൽ തറഞ്ഞു കയറി. " മാധവ്..... I am sorry.... I really really sorry..... I love you... " മായയിൽ നിന്നും മാധവിനെ വേർപ്പെടുത്തി മഹി അവനെ വാരി പുണർന്നു നെഞ്ചിൽ വീണു പൊട്ടികരഞ്ഞു... മായക്ക് ഭൂമി രണ്ടായി പിളർന്നിരുന്നെങ്കിൽ എന്ന് തോന്നി.. അവളുടെ കണ്ണൊന്നു നിറഞ്ഞു. മാധവ് പകച്ചു പോയി..... അവന് ചുറ്റും നടക്കുന്നത് എന്താണെന്ന ബോധം ഉണ്ടായിരുന്നില്ല.... മായക്ക്‌ നെഞ്ച് തകർന്നു രക്തം കിനിയുന്നുണ്ടെന്നു തോന്നി..... അവൾ കണ്ണു തുടച്ചു വാശിയിൽ പോകാൻ നിന്നതും അവളുടെ കയ്യിൽ മാധവിന്റെ പിടി വീനിരുന്നു.. മായ ഒന്ന് ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.... അവന്റെ കണ്ണുകൾ ചുവന്നു കലങ്ങിയിരിക്കുന്നു... അവ തന്നോട് പോകരുതേ എന്ന് അപേക്ഷിക്കുന്ന പോലെ..... അവൾക്ക് തല കറങ്ങുന്ന പോലെ കണ്ണിൽ ഇരുട്ട് കയറുന്നു...... മായ മൗനമായി തേങ്ങി.. ആ തേങ്ങൽ പോലും അവനെ തളർത്തരുത് എന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു... മഹി അവന്റെ നെഞ്ചിൽ വീണു പൊട്ടി കരയുന്നുണ്ടെങ്കിലും മായയും മാധവും പരസ്പരം നോക്കി നിൽക്കുകയാണ്... "ഏട്ടത്തി......" ശ്യാം മഹിയെ അടർത്തി മാറ്റി.... മായ തല താഴ്ത്തി നിന്നു.

" മാധവ്..... ഞാൻ... ഞാൻ... ഞാനല്ലെടാ നിന്റെ ഭാര്യ.... പറ.... എന്നെ നീ ജീവനെ പോലെ സ്നേഹിച്ചതല്ലേ.... ഹെ.... എന്നിട്ട് എന്നിട്ട് നീ എന്നെ മറന്നു പോയോ..... അതോ പപ്പാ പറഞ്ഞ പോലെ ഞാൻ ചീത്ത ആയെന്നു നിനക്ക് തോന്നുന്നുണ്ടോ..... " മഹി തേങ്ങി. " മഹി.... " മാധവിന്റെ ഇടർച്ചയുള്ള ശബ്ദം.... മായയുടെ കയ്യിൽ നിന്നും അവന്റെ കൈ മെല്ലെ അയ്ഞ്ഞു.... മായ അവളുടെ കൈ തിരികെ വീഴുന്നത് നോക്കി കാണുകയായിരുന്നു... ഏതോ ഗർത്ഥത്തിലേക്ക് വീണ പോലെ.......ആകാശത്തിന്റെ ഉയരങ്ങളിൽ ഏതോ ഒരു കൊടുമുടിയിൽ നിന്നും പൊടുന്നനെ താഴേക്ക് പതിച്ച പോലെ തോന്നി മായക്ക്...... " ഏട്ടാ......." ശ്യാമിന്റെ ശബ്ദം കേട്ടതും മാധവ് അവനെ ഒന്ന് നോക്കി.... അവന് എന്ത് പറയണം എന്ന് അറിയുന്നുണ്ടായിരുന്നില്ല.. " ഞാൻ..... ഞാൻ അങ്ങനെ പറയും എന്ന് നീ വിശ്വസിച്ചു അല്ലെ മഹി...... നിനക്ക് നിനക്ക് തോന്നുന്നുണ്ടോ ഞാൻ... ഞാനങ്ങനെ പറയും എന്ന്...... നിന്റെ പപ്പാ പറഞ്ഞതും വിശ്വസിച്ചു ഇത്രയും കാലം നീ അവിടെ കഴിഞ്ഞപ്പോൾ ഞാനും ഇവിടെ നീറി നീറി മരിക്കുകയായിരുന്നു.... അറിയോ നിനക്ക് ഞാൻ മരിക്കാൻ പോലും നോക്കിയിട്ടുണ്ട്...." മാധവ് അവളെ നോക്കി കൊണ്ട് പറഞ്ഞു. " നീ എന്റെ... എന്റെ സാഹചര്യം ഒന്ന് മനസിലാക്ക്..... ഞാൻ...

" മഹി അവളുടെ കണ്ണു അമർത്തി തുടച്ചു....അവൾ മായ്ക്ക് നേരെ തിരിഞ്ഞു... അവളുടെ കണ്ണുകളിൽ ദേഷ്യമായിരുന്നു.... മായ ഒരു നിമിഷം എല്ലാം സ്വപ്നം ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി.... " മായ.... എന്റെയാ അവൻ... " അത് കേട്ടതും മായ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി. " മഹി..... അവൻ നിന്റെ ആയിരുന്നു... ആ മാധവ് മരിച്ചു പോയി... ഇപ്പൊ അവന്റെ മനസ്സിൽ നീയില്ല മഹി.... എനിക്ക് നിന്റെ അവസ്ഥ മനസിലാവുന്നുണ്ട്... പക്ഷെ... മാധുനെ വിട്ട് തരാൻ മാത്രം നീ എന്നോട് പറയല്ലേ.... വയ്യ.... ആ പാവത്തിനെ ഇനിയുള്ള കാലവും പച്ചക്ക് കൊല്ലാൻ........ " മായയുടെ ശബ്ദം ഒന്നിടറി.... അവൾ മാധവിനെ നോക്കി. " അവനെന്താ അറിയോ മഹി നിന്നോട് അവനെ വിശ്വാസം ഇല്ലായിരുന്നോ എന്ന് ചോദിക്കാത്തത്..... ഒരു നിമിഷം അവൻ എന്നെയും തെറ്റിദ്ധരിച്ചു പോയിരുന്നു.... അവനെ നമ്മൾ രണ്ട് പേരും കൂടി കൊല്ലുകയാണിപ്പോ..... പചമാംസം കത്തി കരിയുന്ന പോലെ...." മായ മാധവിന്റെ അടുത്തേക്ക് നടന്നു അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് മഹിയെ നോക്കി. " മാധു..... " അവൾ മെല്ലെ വിളിച്ചതും അവൻ മായയെ ഇറുക്കെ പുണർന്നിരുന്നു.... അവന്റെ ഹൃദയം ഒരു കടലായിരുന്നു..... അന്നേരം.... വലിയ വലിയ തിരമാലകൾ മാത്രമുള്ള ആശാന്തമായാ കടൽ...

" എനിക്കൊന്നും അറിയില്ലായിരുന്നു മായ..... ഞാൻ... ഞാനിപ്പോ സ്വയം ഒരു ക്രൂരനായ പോലെ തോന്നുന്നു.... " അവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു... മായക്ക് നെഞ്ച് കീറി മുറിയുന്ന പോലെ തോന്നി... " മാധവ്..... " മഹിയുടെ ശബ്ദം കേട്ടതും അവനൊന്നു തല ഉയർത്തി നോക്കി.... പൊടുന്നനെ അവൾ മായയെ പിടിച്ചു മാറ്റാൻ നോക്കിയതും മാധവ് അത് പോലെ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. " പറ്റില്ല മഹി.... ഒരു നിമിഷം പോലും ഇവളില്ലാതെ നിക്ക് പറ്റില്ല... " അവന്റെ സ്വരത്തിൽ ഒരു അപേക്ഷ കലർന്നിരുന്നു. മഹിയുടെ ചുണ്ടിൽ വിരിഞ്ഞ കുഞ്ഞു പുഞ്ചിരി അവനെ അതിശയിപ്പിച്ചു... അവളുടെ പുഞ്ചിരി ഒടുവിൽ ഒരു പൊട്ടിച്ചിരിയിൽ അവസാനിച്ചു.... മായായും മാധവും അവളെ ഞെട്ടലോടെ നോക്കി... " പേടിക്കണ്ട.... നിന്റെ മായയെ പറിച്ചു മാറ്റില്ല ഞാൻ.... " മഹി പുഞ്ചിരിയോടെ പറഞ്ഞു. " ആൽബി ..... " മഹി വിളിച്ചപ്പോൾ അകത്തു നിന്നും ഒരാൾ വരുന്നത് കണ്ട് മായായും മാധവും ഒരു പോലെ അവരെ നോക്കി. " ശെരിക്കും ഞാൻ വന്നത് നിന്നോട് സോറി ചോദിക്കാൻ തന്നെയാ....

നിന്റെയും മായപ്പെണ്ണിന്റെയും കാര്യം എന്നോട് ശ്യാം പറഞ്ഞിരുന്നു...... അപ്പോഴാ ഉള്ളിലെ നീറ്റൽ ഒന്ന് അടങ്ങിയത്..... മാത്രം അല്ല..... ഇത് ഇതെന്റെ husbend ആണ്... " ഞെട്ടാൻ ബാക്കി ഒന്നും ഇല്ലാത്തത് കൊണ്ട് മായായും മാധവും അവരെ രണ്ട് പേരെയും നോക്കി നിന്നതെ ഉള്ളു... " പേടിക്കണ്ടടാ.... നീ ഇവളെ വിട്ട് കളയോ അറിയാൻ ഞാൻ ഒരു നാടകം കളിച്ചതല്ലേ...... നിന്നോട് ദേഷ്യം ഒക്കെ ആയിരുന്നു രണ്ട് കൊല്ലം മുന്നേ വരെ... അതിനിടക്ക് ആണ് ഞാൻ ഇവനുമായി അടുക്കുന്നത്.... അവിടെ എന്നെ ചികിൽസിച്ചത് ഇവനായിരുന്നു..... എന്നെ ഇവന് ഇഷ്ടം ആയിരുന്നു...... പപ്പാ കല്യാണം കഴിക്കാൻ നിർബന്ധിച്ചപ്പോ പിന്നെ ഇവനെ തന്നെ കെട്ടി ഞാൻ... ഒരു കൊല്ലം ആയി മാര്യേജ് കഴിഞ്ഞിട്ട് പക്ഷെ..... നിന്റെ ഡിവോഴ്സ് കിട്ടാതെ ഞങ്ങടെ രജിസ്റ്റർ മാര്യേജ് നടക്കില്ല..... മമ്മ മരിച്ചപ്പോ ആണ് ഞാൻ സത്യം അറിഞ്ഞേ... എനിക്ക് താങ്ങായി അന്ന് ഇവനുണ്ടായിരുന്നു...... നിനക്ക് ഇപ്പൊ എന്ത് അവസ്ഥ ആയിരുന്നു അത് തന്നെ ആയിരുന്നു എന്റേം... ഞാൻ എല്ലാം മറന്നത് ഇവനിലൂടെയാ....

" മഹി ആൽബിയൊട് ചേർന്നു നിന്നു പറയുന്നത് കെട്ട് മായ ചിരിക്കണോ കരയാനോ എന്ന് അറിയാതെ നിന്നു.... " അപ്പൊ നീ വന്നത് ഡിവോഴ്സ് വാങ്ങാൻ ആയിരുന്നോ... 🙄" അറിയാതെ മാധവിന്റെ ആത്മാഗതം പുരത്തേക്ക് വന്നു. " ഒരു നിമിഷം എന്നെ നീ കൊന്നു കളഞ്ഞല്ലോ മഹി.... " അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. " ഏയ്യ്....... ശ്യാം എല്ലാം പറഞ്ഞു..അപ്പോഴാ എനിക്ക് ഒന്ന് സമാധാനം ആയത്... എങ്ങനെ നിന്നോട് ഡിവോഴ്സ് ചോദിക്കും എന്ന് കരുതി നിൽക്കായിരുന്നു ഞാൻ..... " മഹി ഒന്ന് ശ്വാസം വിട്ടു കൊണ്ട് പറഞ്ഞു. " എന്നാലും ഏട്ടത്തിയുടെ അഭിനയത്തിന് ഓസ്കാർ തരണം...... എന്റെ മായേച്ചി പാവം... " ശ്യാം പറയുന്നത് കെട്ട് മഹി ചിരിച്ചു. " സോറി ഡാ.... " അവനോട് ഒന്ന് ചേർന്ന് നിന്നു മഹി പറഞ്ഞു. മാധവ് അവളുടെ പുറത്തൊന്നു കൊട്ടി. " എല്ലാം വിധി ആണ് മാധവ്... അങ്ങനെ സമാധാണിക്കണം... " ആൽബി മാധവിന്റെ തോളിൽ ഒന്ന് തട്ടി. " അതെ... അതെ... എല്ലാം വിധിയുടെ വിളയാട്ടം... " ശ്യാം വീണ്ടും അത് പറഞ്ഞു പൊട്ടി ചിരിച്ചു.. ആ പുഞ്ചരി മായയിലേക്കും പകർന്നു.

" ഞങ്ങൾ വന്നിട്ട് കുറച്ച് ദിവസം ആയി.... നിന്റെ അച്ചൻ വന്നിരുന്നു എന്നോട് മാപ്പ് ഒക്കെ ചോദിച്ചു.... " മാധവ് ഒന്നും മിണ്ടാതെ കെട്ട് നിന്നു... ഒരു മഴ തോർന്ന പോലെ അവന്റെ ഹൃദയം തണുക്കുകയായിരുന്നു...__💛 " മായ...... മാധവിനെ കൊണ്ട് പോവാനാ ഞാൻ വന്നിരുന്നെങ്കിൽ നീ എനിക്ക് തരുമായിരുന്നോ അവനെ... " അടുക്കളയിൽ നിൽക്കുമ്പോൾ ആണ് മഹി ചോദിക്കുന്നത്....മായ അവളെ ചുണ്ട് കൂർപ്പിച്ചു നോക്കി. " മാധു പറഞ്ഞു എന്നോട് അവനെ വിട്ട് പോവരുതെന്ന്....ഞാൻ വിട്ട് തരില്ലാ... പക്ഷെ അവൻ എന്നോട് പോകാൻ പറഞ്ഞ ഞാൻ പോവും....മഹി അവന് വേണ്ടി വാശി പിടിച്ചിരുന്നെങ്കിലും ഞാൻ പോവും.... അവൻ നീറുന്നത് കാണാൻ എനിക്ക് വയ്യ.... നെഞ്ച് തകരുന്ന പോലെ തോന്നി.... നിക്ക് മഹിയോട് ദേഷ്യം തോന്നി.... " കുഞ്ഞു കുട്ടികൾ പറയുന്ന പോലെ മായ പരിഭവം പറഞ്ഞു. " ഞാൻ.... ഞാൻ മഹി ചേച്ചി എന്ന് വിളിക്കട്ടെ... " മായ വീണ്ടും ചോദിച്ചു. മഹി ഒന്ന് കണ്ണിറുക്കി കാണിച്ചു. " മ്മ്....... എങ്ങോട്ടും കൊണ്ട് പോണില്ല നിന്റെ മാധുനെ..... നിങ്ങടെ അതെ അവസ്ഥ തന്നെ ആണ് എന്റേം ആൽബിയുടേം... "

മഹി പഞ്ചാരിച്ചു കൊണ്ട് ഛായ എടുത്തു തിരിഞ്ഞു നിന്നു..... മായ ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് അവളുടെ പിറകെ പോയി... " മാധവ്..... അനു.... അനുവിനെ എനിക്കൊന്ന് കാണാൻ പറ്റോ... " പ്രതീക്ഷിക്കാതെ ആയിരുന്നു മഹിയുടെ ചോദ്യം.... മാധവിന്റെ മുഖം വലിഞ്ഞു മുറുകുന്നത് അവർ കണ്ടു... " എന്തിനാ... " മാധവ് അലസമായി ചോദിച്ചു. " എന്റെ കയ്യിൽ കിട്ടിയാ രണ്ടെണ്ണം ആഞ്ഞൊന്നു കൊടുക്കാനാ... " മഹി പുച്ഛത്തോടെ പറഞ്ഞു. " നിനക്കും ഉണ്ടോ അവളോട് കടം വീട്ടാൻ.... " മഹി അത്ഭുതത്തോടെ ചോദിച് " രണ്ട് കടം ഉണ്ട്.... ഒന്ന് എന്നെ ചതിച്ചതിനു.... പിന്നെ എന്റെ അനിയത്തി കുട്ടിയെ കരയിപ്പിച്ചതിനു.. " മഹി മായയെ ചേർത്ത് പിടിച്ചു. " ഏഹ്... " മാധവ് അവളെ മുഖം ചുളിച്ചു നോക്കി. " നീയില്ലാത്ത നേരത്ത് അന്നങ്ങനെ ഒക്കെ സംഭവിക്കാൻ കാരണം അവളാ... എല്ലാം അവനോട് വിളിച്ചു പറഞ്ഞിരുന്നത് അനുവാ......അവൻ അന്ന് പറഞ്ഞിരുന്നു അനുവിന് നിന്നോടുള്ള ഇഷ്ടവും എല്ലാം...... " മാധവിന്റെ മുഖം വലിഞ്ഞു മുറുകി... ദേഷ്യം കൊണ്ട് അവന്റെ കണ്ണുകൾ കുറുകി... " മ്മ്.... "

അവനൊന്നു അമർത്തി മൂളി. " നിങ്ങൾ എന്നാ പോവാ ഏട്ടത്തി.. " ശ്യാം ചായ കുടിക്കുന്നതിടയിൽ ചോദിച്ചു. " പോണം.... എന്തായാലും mutual divorce കിട്ടുന്ന വരെ കാണും... " മഹി പറഞ്ഞു.__💛 രാത്രി ചുമരിനോട് ചേർന്ന് പതിഞ്ഞു കിടക്കുന്ന മായയെ കണ്ട് മാധവിന്റെ ഹൃദയം വല്ലാതെ അവളിലേക്ക് ചുരുങ്ങി..... ഒരു തരം തണുപ്പ്.... " മായപ്പെണ്ണേ.... " അവളുടെ കാതോരം അവന്റെ ശബ്ധം കേട്ടപ്പോൾ മായ തിരിഞ്ഞു അവനെ ചുറ്റി പിടിച്ചു നെഞ്ചിൽ മുഖം പൂഴ്ത്തി " മാധു.... മാധു എന്നെ വേണ്ട പറയുമായിരുന്നോ.... " പരിഭവം നിറഞ്ഞ അവളുടെ ഹൃദ്യയം വല്ലാതെ ആർദ്രമാക്കി. അവനവളെ ചേർത്ത് പിടിച്ചു. തുടരും.... 💛 മരിച്ചു പോയ മഹി എങ്ങനെ വന്നേ എന്നുള്ള ചോദ്യത്തിന് ഉത്തരം..... മഹി മരിച്ചെന്നു ആയിരുന്നു എല്ലാവരും വിശ്വസിച്ചത്...താഴെയുള്ള ഭാഗം വായിച്ചാൽ ചിലപ്പോ നിങ്ങൾക്ക് ഓർമ വരും. (((മുറ്റത്തു മുഴുവൻ ആൾക്കൂട്ടമായിരുന്നു മാധവ് അകത്തേക്ക് വരുമ്പോൾ.... അവൻ കാര്യമറിയാതെ ഒന്ന് പകച്ചു പോയി....... അകത്തു നിന്നും കൂട്ട നിലവിളി ഉയർന്നപ്പോൾ ഒരു ആന്തലോടെ അവൻ അകത്തേക്ക് ഓടി....

.വെള്ള പുതപ്പിച്ച ശരീരത്തിന് ചുറ്റും ആരൊക്കെയോ ഇരുന്നു കരയുന്നു....ആ കാഴ്ച കണ്ടപ്പോഴേക്കും അവന്റെ ശരീരം മുഴുവൻ മരവിച്ചു പോയി.... കണ്ണുകൾ ഈറനണിഞ്ഞോ..... ഇല്ല... അവ തണുത്തു മരവിച്ചു പോയി..... മുന്നോട്ട് ചലിക്കാൻ പോലും ആകാതെ അവൻ അവിടെയിരുന്നു.... അവളുടെ നനുത്ത അധരങ്ങൾ വരണ്ടു പോയിരിക്കുന്നു... തുറന്നു പിടിച്ച വാ അടക്കാനെന്നോണം തുണി കെട്ടിയിട്ടുണ്ട്....... " മഹി........ "*** മാധവ് കണ്ണുകൾ വലിച്ചു തുറന്നു.... അവന്റെ ഹൃദയം എന്തിനെന്നില്ലാതെ മിടിച്ചു....കണ്മുന്നിൽ അങ്ങനെയൊരു കാഴ്ച അവൻ ഇന്നേ വരെ കണ്ടിട്ടില്ല... പക്ഷെ.... അവന്റെ സ്വപ്നങ്ങളിൽ മുഴുവനായും ഇടയ്ക്കു ആ കാഴ്ച വരാറുണ്ട്..... മഹി മരിച്ചു പോയെന്നു വിശ്വസിക്കാൻ അവന് കഴിഞ്ഞിരുന്നില്ല... പക്ഷെ അങ്ങനേ തോന്നുമ്പോഴാണ് അവൻ സ്വയം വേദനിപ്പിക്കുന്നതും ആത്മഹത്യക്ക് ശ്രമിക്കുന്നതും.....)))............ തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story