മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 39

manjukalavum kazhinju

എഴുത്തുകാരി: അഭി

രാത്രി ചുമരിനോട് ചേർന്ന് പതിഞ്ഞു കിടക്കുന്ന മായയെ കണ്ട് മാധവിന്റെ ഹൃദയം വല്ലാതെ അവളിലേക്ക് ചുരുങ്ങി..... ഒരു തരം തണുപ്പ്.... " മായപ്പെണ്ണേ.... " അവളുടെ കാതോരം അവന്റെ ശബ്ധം കേട്ടപ്പോൾ മായ തിരിഞ്ഞു അവനെ ചുറ്റി പിടിച്ചു നെഞ്ചിൽ മുഖം പൂഴ്ത്തി " മാധു.... മാധു എന്നെ വേണ്ട പറയുമായിരുന്നോ.... " പരിഭവം നിറഞ്ഞ അവളുടെ ഹൃദ്യയം വല്ലാതെ ആർദ്രമാക്കി. അവനവളെ ചേർത്ത് പിടിച്ചു. "മ്മ്ഹ്ഹ്....." അവളുടെ നെറ്റിയില്നോന്നു അമർത്തി മുത്തി. അവൾ അവനെ തല ഉയർത്തി ഒന്ന് നോക്കി... " എന്തേ.... " അവൻ പുഞ്ചിരിയോടെ ചോദിച്ചു... അവളൊന്നു ഉയർന്നു മെല്ലെ അവന്റെ ചുണ്ടിനരുവിലായി ചുണ്ട് ചേർത്ത് കിടന്നു.... " മാധു....... " ആർദ്രമായ അവളുടെ ശബ്ദം ഒരു കാറ്റ് പോലെ അവനിലേക്ക് അരിച്ചെത്തി. " ന്തോ...."അവൻ അവളുടെ മുടിയിൽ ഒന്ന് തലോടി കൊണ്ട് വിളി കേട്ടു.. " മഹിയേച്ചിയോട് മാധുനു ഇപ്പഴും ഇഷ്ടാണോ.... " കുശുമ്പ് നിറഞ്ഞ അവളുടെ ശബ്ധം കേൾക്കെ അവന് ചിരി വന്നു. " മ്മ്.... " അവനൊന്നു മൂളി... " അപ്പൊ ന്നോടോ... ". അവൾ വീണ്ടും ചോദിച്ചു

" ന്റെ പെണ്ണെ ഈ സ്നേഹം ഇങ്ങനെ കോല് വച്ചു അളന്നു മുറിക്കാൻ ഒന്നും പറ്റില്ല.... അവളുടെ ഓരോ ചോദ്യം കേൾക്കണം..നീ വെറുതെ ക്ളീഷെ ഡയലോഗ് അടിക്കല്ലേ ട്ടോ... " മാധവ് ചുണ്ട് കൊട്ടി പറഞ്ഞതും അവനെ വിട്ട് മായ അപ്പുറം തിരിഞ്ഞു കടന്നു.. മാധവിനു ചിരി വന്നു... അവളുടെ വയറിലൂടെ കയ്യിൽ അവൻ അവളെ അടുത്തേക്ക് നീക്കി കിടത്തു കൊണ്ട് പിൻകഴുത്തിൽ മുത്തി... അവളൊന്നു പിടിഞ്ഞു കൊണ്ട് നീങ്ങി കിടന്നു... അവൻ പിന്നെയും അവളെ വലിച്ചു അടുത്ത് കിടത്തി..ഒന്നുകൂടി നീങ്ങാൻ അവളൊരു ശ്രമം നടത്തി. " ഇനി നീങ്ങിയ ഞാൻ തൂക്കിയെടുത് പുറത്തേക്ക് കളയും പറഞ്ഞേക്കാം..... " അവന്റെ ശബ്ദം onnu കാനത്തതും മായ അങ്ങനാതെ കിടന്നു.... അവളുറങ്ങി എന്ന് തോന്നിയപ്പോൾ മാധവ് അവളുടെ മേലേക്ക് പുതപ്പിട്ട് കൊടുത്തു.. ___💛 " ആൽബി...... " മഹി കിടന്നിട്ട് ഉറക്കം വരാത്ത പോലെ വിളിച്ചു. " ഞങ്ങൾ രണ്ടാളും തെറ്റ്‌ ചെയ്തോ.. " അവൾ അവന് നേരെ തിരിഞ്ഞു കിടന്നു. ആൽബി അവളെ ചേർത്ത് പിടിച്ചു. " ന്താ മഹി ഇത്... നീ അതൊന്നും വിട്ടില്ലേ....

ഒക്കെ സാഹചര്യങ്ങൾ കൊണ്ടല്ലേ.....നിങ്ങളുടെ കാരണം അല്ലല്ലോ ഒന്നും.... " മഹി അതിനൊന്നു മൂളി. " ന്തേ.... നഷ്ടബോധം തോന്നുന്നോ നിനക്ക്.... " കുസൃതി നിറഞ്ഞിരുന്നു അവന്റെ ശബ്ദം " ന്റെ കർത്താവേ.... ദെ ഞാൻ നിന്നെ വല്ല പൊട്ട കിണറ്റിലും കൊണ്ട് പോയിടും. " മഹി അവനെ നോക്കി കണ്ണു കൂർപ്പിച്ചു. ആൽബി ചിരിച്ചു. " അവൻ മായയെ കെട്ടിയില്ലായിരുന്നെങ്കിൽ എനിക്ക് ആലോചിക്കാൻ കൂടി വയ്യ... നിന്റെ കൂടെ ഞാൻ ഒരിക്കലും സന്തോഷത്തോടെ ജീവിക്കുമായിരുന്നില്ല...... അവനും എന്റെ സന്തോഷമായിരുന്നു... ഇപ്പോഴും... അവനും എനിക്ക് പ്രധാനം ആണ്...... ഓരോ മനുഷ്യർക്കും ഇടയിൽ കർത്താവ് എത്ര ഭംഗി ആയാണ് കളിക്കുന്നത് എന്ന് നോക്കിയേ.... പ്രതീക്ഷിക്കാതെ എന്തൊക്കെയോ സംഭവിക്കുന്നു അല്ലെ...... " അവന്റെ കരവലയത്തിൽ കിടന്നു അവൾ തല ഉയർത്തി. ആൽബി അപ്പോഴേക്കും ഉറങ്ങിയിരുന്നു... ജീവിതം എത്ര മനോഹരം ആണ്....!! _💛

" ദചുമ്മാ..... " ശ്യാം വിളിച്ചതും ദച്ചു അവനെ കണ്ണു കൂർപ്പിച്ചു നോക്കി. " ന്തേ..... " അവൻ കാര്യം അറിയാതെ ചോദിച്ചു. " ഇതാരാ ഫോണാ.... " അവൾ ചോദിക്കുന്നത് കെട്ട് അവൻ ചുണ്ട് കൊട്ടി. " എന്റെ അല്ലെ.... " അവനും ഒരു സംശയം.. " അല്ലേ... അപ്പൊ ഇതാരാ.... " അതിലൊരു ഫോട്ടോ എടുത്ത് കാണിച്ചു കൊണ്ട് അവൾ ചോദിച്ചു. " ഇത് അവളല്ലേ.... " അവൻ മുഖം ചുളിച്ചു. " ആഹ്.... അവൾ തന്നെ.... ഇതെങ്ങനെ ninte ഫോണിൽ.. " ദച്ചു ഗൗരവത്തോടെ ചോദിച്ചു. " അവൾ എവിടെന്നു നിക്ക് മെസ്സേജ് അയച്ചതാ..... ഡൌട്ട് ചോദിച്ചു.. " അവൻ പറഞ്ഞു. " എത്ര വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് ആ തെണ്ടി നീരുനോട് സൊള്ളരുത് എന്ന്.... അവൾ ശേരിയല്ല.... ദെ എന്റെ കയ്യിന്ന് വാങ്ങിക്കും.... ഞാൻ നിന്നെ ഡിവോഴ്സ് ചെയ്യും നോക്കിക്കോടാ.... " ദച്ചു പറയുന്നത് കെട്ട് അവന് ചിരി വന്നു. " അതിനു നമ്മുടെ കല്യാണം കഴിഞ്ഞില്ലല്ലോ ദച്ചു.... " അവൻ ചിരിയോടെ ചോദിച്ചതും ദച്ചൂന് കലി കയറു. " ഇല്ല... നിന്നെ ഞാൻ കെട്ടില്ല.... പോ.. " അവൾ മുഖം കൊട്ടി തിരിഞ്ഞു നടന്നു. " ആയിക്കോട്ടെ... എന്നാ ഞാൻ ഈ ഡയറി മിൽക്ക് നീരു നു കൊടുക്കട്ടെ.. "

മിട്ടായി കവറിന്റെ ശബ്ദം കേട്ടതും ദച്ചു കൊതിയോടെ തിരിഞ്ഞു നോക്കി..... ദച്ചു അതവന്റെ കയ്യിൽ നിന്നും തട്ടി പറിച്ചു വാങ്ങി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... പിന്നെ ഫോണിൽ നീരുവിന്റെ നമ്പർ ബ്ലോക്ക്‌ ചെയ്തു അവന് തിരിച്ചു കൊടുത്തു..... ശ്യാമിന് ചിരി വന്നു... " പിന്നെ......... ഞാൻ ജോലിക്ക് വേണ്ടി ഒരു ഇന്റർ വ്യൂ അറ്റൻഡ് ചെയ്യാൻ പോവാ." ശ്യാം ഒന്ന് തിരിഞ്ഞിരുന്നു. " എന്നാ വരാ.... " അവൾ ചുണ്ട് കൊട്ടി ചോദിച്ചു. " വരാം.... ഇവിടെ ഒന്നും അല്ല.... പൂനെ.." അവൻ പറയുന്നത് കെട്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചാരി നിന്നു. " ഒരു ജോലി ശരിയായിട്ടു വേണം നിന്നെ വന്നു ചോദിക്കാൻ... " അവൻ കള്ള ചിരിയോടർ പറഞ്ഞു. " തന്നില്ലലോ.... " അവൾ പുരികം പൊക്കി ചോദിച്ചു. " ഞാൻ വേറെ കെട്ടും... " പറഞ്ഞു തീരും മുന്നേ ആഞ്ഞു ഒരു അടിയായിരുന്നു പുറത്ത്.... ശ്യാം ഒന്ന് പിറകിലേക്ക് മലർന്നു. " ഡീ കുട്ടി പിശാചെ... " അത് കേട്ടതും ദച്ചു ഒരു ഓട്ടമായിരുന്നു... അതാവസാനിച്ചത് നേരെ ദേവന്റെ മുന്നിൽ... അവരെ രണ്ട് പേരെയും മാറി മാറി നോക്കുന്നത് കണ്ടപ്പോൾ ശ്യാമിന് ഏകദേശം എല്ലാം മനസിലായി...__💛

"നീ എന്താടാ ആലോചിക്കുന്നേ..." പുറത്തേക്ക് കണ്ണു നാട്ടിരിക്കുന്ന മാധവിനോട് മഹി ചോദിച്ചു. അവൻ ഒന്ന് പുഞ്ചിരിച്ചു. " അന്ന്.... അന്ന് നീ മരിക്കാതെ എങ്ങനെ ആണ് പോലീസ് എന്നെ കൊണ്ട് പോയത്..... " മാധവ് അവളെ സംശയത്തോടെ നോക്കി. " അത്... പപ്പയുടെ സ്വാധീനം വച്ചു എനിക്ക് വേണ്ടി പപ്പാ കളിച്ച കളിയാ.... ഇവിടുത്തെ പോലീസ് കാർ അതിനു നിന്നു കൊടുത്തു... ഞാൻ അങ്ങനെ ഒരു അവസ്ഥയിൽ പെട്ടെന്നത് മീഡിയായിൽ വാർത്ത ആവരുതെന്നും പിന്നെ നീ ഇനി എന്നെ അന്വേക്ഷിച്ചു വരാതിരിക്കാനും ഒരു പ്ലേ ആയിരുന്നു ത്രെ.... നിന്നെ അറസ്റ്റ് ചെയ്തപ്പോ എല്ലാവരും അത് വിശ്വസിച്ചു..പക്ഷേ നിന്റെ അറസ്റ്റ് രേഖ പെടുത്തിയില്ല.... ആളെ കിട്ടാഞ്ഞിട്ടല്ലായിരുന്നു അത് നിധിൻ ആണെന്ന് പപ്പാക്ക് അറിയാമായിരുന്നു... അത് കൊണ്ടല്ലേ അജ്ഞത വാഹനം ഇടിച്ചു അവൻ ആ കിടപ്പ് കിടക്കുന്നെ.... പപ്പാക്ക് അവനുള്ള ശിക്ഷ കൊടുക്കാൻ നിർബന്ധം ആയിരുന്നു....... നിന്നെ പിന്നെ ഇറക്കിയും വിട്ടു... ഇതൊക്കെ ഞാൻ ഈയിടെ ആണ് അരിയുന്നത്.... പപ്പാക്ക് അതിനൊക്കെ നല്ല കുറ്റബോധം ഉണ്ട്. " മഹി പറയുന്നത് കെട്ട് അവന്റെ ചുണ്ടിൽ പുച്ഛം കലർന്ന ഒരു ചിരി വിരിഞ്ഞു. " So are you happy now.... " അവൻ ചോദിക്കുന്നതിനു അവളൊരു പുഞ്ചരിയോടെ തലയാട്ടി..

അപ്പോഴാണ് മായ വന്നു മാധവിന്റെ തോളിലൂടെ കയ്യിട്ട് ചേർന്നു ഇരുന്നത്... മാധവ് അവളെ ഒന്ന് ചേർത്ത് പിടിച്ചു. മഹി അവരെ രണ്ട് പേരെയും ഒന്ന് നോക്കി അകത്തേക്ക് പോയി... " എന്തെ..... " മാധവ് അവളുടെ നേരെ തല ചെരിച്ചു. അവൾ ഒരു ബൺ അവന് നേരെ നീട്ടി... മാധവിന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. അവൻ അത് വിദഗ്തമായി മറച്ചു കൊണ്ട് അത് കാണാത്ത പോലെ തിരിഞ്ഞിരുന്നു. " ഡോ മാട.... " മായ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.അവന്റെ നീളമുള്ള മുടി പിടിച്ചു വലിച്ചു അവന്റെ ചെവിയിൽ അമർത്തി കടിച്ചു.... മാധവ് വേദന കൊണ്ട് അവളെ പിടിച്ചു വച്ചു. " എന്താടി.... മനുഷ്യന്റെ ചെവി കടിച്ചെടിക്കോ നീ.... " അവൻ അവക്ക് ശാസനയോടെ നോക്കി. " ആഹ്.... " അവൾ കുറുമ്പോടെ മുഖം തിരിച്ചു.... " എന്റെ മുടി കെട്ടി തരാൻ പറഞ്ഞിട്ട് നിന്നോട്.... " അവൾ അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി " എനിക്ക് വയ്യ.... " അവൻ അവന്റെ മുടി പിറകിലേക്ക് വെട്ടിചു കൊണ്ട് പറഞ്ഞു.മായ അവന്റെ തോളിൽ അമർത്തി കടിച്ചതും അവൻ പുഞ്ചരിയോടെ അവളെ നെഞ്ചിൽ അടക്കി പിടിച്ചു....മായയുടെയും ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു.... മാധവ് ബൺ എടുത്ത് അവളുടെ മുടിയൊന്നു കെട്ടി കൊടുത്തു...... അവളുടെ നക്ഷത്ര കല്ലുള്ള മൂക്കുത്തിയിൽ ഒന്ന് ചുംബിചു.... അവളുടെ കണ്ണുകൾ അവനെ പ്രണയർദ്രമായി നോക്കി... അപ്പോഴാണ് പുറത്ത് ഗേറ്റ് തുറന്നു ആരോ കയറി വരുന്നത്.... മാധവ് ആളെ കണ്ടതും അകത്തേക് കയറി പോയി... മായ ചുണ്ട് കൂർപ്പിച്ചു........... തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story