മഞ്ഞുകാലവും കഴിഞ്ഞ്: ഭാഗം 4

manjukalavum kazhinju

എഴുത്തുകാരൻ: അഭി

എന്താടാ ഇവിടെ... " അവർ കലി തുള്ളി കൊണ്ട് ചോദിച്ചു. " ഞാൻ ഡ്രസ്സ്‌ എടുക്കാൻ വന്നതാ അമ്മയെന്താ ഇവിടെ... " ഒരു കൂസലും ഇല്ലാതെ ശ്യാം പറയുന്നത് കേട്ട് മായക്ക് ചിരി ഇങ്ങെത്തി. " ഇതവളല്ലേ അവന്റെ പുതിയ.... " അവർ വെറുപ്പോടെ മായയെ നോക്കി.. മായ ഒന്നും പറയാതെ താഴേക്ക് നോക്കി നിന്നതെ ഉള്ളൂ... " അമ്മക്കിപ്പോ എന്താ വേണ്ടേ.... " ശ്യാം അവരോട് കയർത്തു.. " ഇമ്മാതിരി പെണ്ണുങ്ങളോടാണോ നിന്റെയൊക്കെ കൂട്ട്.... ഹാ.... ഇതേ പോലെ തന്തയും തള്ളയും പറയുന്നത് കേൾക്കാതെ അവന്റെ കൂടെ ഇറങ്ങി തിരിച്ച പെണ്ണിന്റെ ഗതി കണ്ടല്ലോ... നീയവന്റെ ആരായി ആണ് കൊച്ചേ കയറി വന്നിരിക്കുന്നെ... നാട്ടുകാർ ഓരോന്നു പറയുന്നത് കേട്ടല്ലോ... "

മായക്ക് ദേഷ്യവും സങ്കടവും വന്നു... അവളെ പറഞ്ഞതിനല്ല.... അവളുടെ അച്ഛനെയും അമ്മയെയും കുറിച്ച് പറഞ്ഞപ്പോൾ... സങ്കടം കൊണ്ടല്ല.... വെറുപ്പ് കൊണ്ട്... " ദെ അമ്മേ... അമ്മ പോവാൻ നോക്കിക്കേ.. മായേച്ചി ചെല്ല്... " ശ്യാം മായയുടെ തോളിൽ ഒന്ന് തട്ടി... മായ ഒന്ന് തല ഉയർത്തി... പിന്നെ അവരെയൊന്നു രൂക്ഷമായി നോക്കി. " നിങ്ങൾ പറഞ്ഞ പോലെ എനിക്ക് തന്തയും തള്ളയും ഇല്ല.... അവര് മരിച്ചു പോയി... പിന്നെ നാട്ടുകാർ പറയുന്ന പോലെ തന്നെ അതിനു വേണ്ടി തന്നെയാണ് ഞാൻ അവന്റെ അടുത്തേക്ക് വന്നത്... ഇനിയെന്തെങ്കിലും അറിയണോ... " കത്തുന്ന കണ്ണുകളോടെ മായ അവരെ നോക്കി... ദച്ചു തറഞ്ഞു നിന്നു..... മായ വെട്ടിതിരിഞ്ഞു കൊണ്ട് പോയി.

" പെണ്ണിന്റെ അഹങ്കാരം കണ്ടില്ലേ.. അസത്തു... ശിവ... ശിവ... " അവർ അമ്പലത്തിലേക്ക് കയറി പോയി. " ദച്ചു...... " തറഞ്ഞു നിൽക്കുന്നവളെ ശ്യാം മെല്ലെയൊന്നു കൊട്ടി " പോട്ടെടി..... മായേച്ചി സങ്കടം കൊണ്ട് പറഞ്ഞതാവും.... മ്മ്... വാ... " അവൻ അവളുടെ കൈ പിടിച്ചു നടന്നു. " നമുക്ക് ഐസ് ക്രീം വാങ്ങിയാലോ... " നടക്കുന്നതിനിടയിൽ ശ്യാം ചോദിച്ചു... അവനറിയാമായിരുന്നു അവൾ അത് കേട്ട് ആകെ സങ്കടത്തിലാണ്... അവളൊന്നും പറഞ്ഞില്ല അവന്റെ കൈക്കുള്ളിലൂടെ കയ്യിട്ടു പിടിച്ചു തല ചെരിച്ചു മെല്ലെ നടന്നു.... " ദചൂട്ടി... നിനക്കറിയില്ലേ നിന്റെ ഏട്ടനെ... ഏട്ടനങ്ങനെ ഒന്നും ചെയ്യില്ലെന്ന്.... പിന്നെ എന്താടി പൊട്ടി... " അവൻ അവളുടെ തലയിലൂടെ തലോടി.. അവൾ ഒന്ന് മൂളി.

" അമ്മ ചീത്ത പറഞ്ഞാൽ എന്റെ ദചൂട്ടി ഒന്നും പറയണ്ട.... വേഗം മുറിയിൽ പോയി വാതിൽ അടച്ചോണം.. " അവൻ കണ്ണിറുക്കി പറഞ്ഞപ്പോൾ അവൾക്ക് ചിരി വന്നു.. ചവിട്ടി തുള്ളി കയറി വരുന്ന മായയെ കണ്ടപ്പോൾ മാധവ് ഒന്ന് എത്തി നോക്കി. " എന്റെ വീട് പൊളിക്കോടി നീ... " ഒരു വഴക്കിനു തുടക്കമിടാണെന്നോണം അവൻ കെറുവിച്ചു. " ചത്തു മലക്കാൻ പോകുന്ന നിൻക്കിനി എന്തിനാടോ വീടു മാട.... " അവൾ കാലു കൊണ്ട് ദേഷിച്ചു ചുമരിൽ ആഞ്ഞു ചവിട്ടി. " ഡീ ഭദ്ര കാളി.... " അവൻ അവളെ ദേഷിച്ചു നോക്കി. " പോടോ.... " അവൾ അവനെ പുച്ഛിച്ചു തിരിയാൻ നിന്നതും മാധവ് അവളുടെ കൈ പിടിച്ചു വച്ചു.... അവളുടെ കൈത്തണ്ടയിൽ ഞെരിച്ചു.. " സ്സ്..... ആ.... വിടടോ... "

ഉണങ്ങിയ മുറിവിൽ നിന്നും ചോര പൊടിഞ്ഞപ്പോൾ അവൾ അലറി...അവന്റെ പിടുത്തതിന്റെ ശക്തി കൂടി. " എന്താടി ചവിട്ടി തുള്ളുന്നെ അടങ്ങി നിക്കെടി... " അവൻ ഒന്നുകൂടി അമർത്തി.. ഇത്തവണ അവൾ അനങ്ങാതെ നിന്നു.. പക്ഷെ കണ്ണുകൾ വേധന കൊണ്ട് ഇറുക്കിയടച്ചു... പിന്നെ കാലു കൊണ്ട് മാധവിന്റെ കാലിൽ ബ്ലോക്ക്‌ ചെയ്തു... മുന്നോട്ട് തട്ടി..... ബാലൻസ് കിട്ടാതെ മായയെയും കൊണ്ട് അവൻ നിലത്തേക്ക് വീനിരുന്നു.... അവളുടെ നീണ്ട മുടിയിഴകൾ അവന്റെ മുഖത്ത് ഒരു പുതപ്പ് പോലെ വന്നു വീണു.... അതിനു കുന്തിരിക്കത്തിന്റെ ഗന്ധമായിരുന്നു.....അവളുടെ ഹൃദയമിടിപ്പിന്റെ വേഗത അത്രത്തോളം ഉയർന്നിരുന്നു.... " ഓ.... നിന്റെ ഈ ചൂല് കൊണ്ട് ഒന്നെണീച്ചു പോടീ... "

അവൻ അലറി... മായ ഞെട്ടി കൊണ്ട് അവന്റെ നെഞ്ചിൽ അമർത്തി കൈ കുത്തി എഴുന്നേറ്റ് ഒരു ഓട്ടമായിരുന്നു മുറിയിലേക്ക്... അവൾ നെഞ്ചിൽ കൈ വച്ചു അനങ്ങാതെ നിന്നു........ ചെന്നിയിൽ നിന്നും വിയർപ്പ് കുത്തിയൊഴുകുന്നു...... ____________💛 വീട്ടിലേക്ക് വാങ്ങിയ സാധനങ്ങൾ എല്ലാം കഴിഞ്ഞു.... മായ അടുക്കളയിൽ ആകെ ഒന്ന് പരതി...... പിന്നെ ഹാളിലേക്ക് ചെന്നു. " ഡോ മാട.... " മാധവ് തല ഉയർത്തിയില്ല. " എന്തെങ്കിലും വാങ്ങി കൊണ്ട് വരണം... എല്ലാം കഴിഞ്ഞു... എന്റെൽ ഇനി കാശില്ല..... " അവൾ ചുമരിൽ ചാരി നിന്നു. " നിന്റെ കയ്യിൽ ഇല്ലെങ്കിൽ നീ തിന്നണ്ട.... എനിക്ക് നിർബന്ധം ഒന്നുമില്ല.... " അവൻ അവളെ മൈന്റ് ചെയ്യാതെ ഫോണിലേക്ക് നോക്കി... മായക്ക് ദേഷ്യം വന്നു..

" എന്നാ കാശ് താടോ... " അവൾ കെറുവിച്ചു. " നിന്നെ ഊട്ടാൻ എനിക്ക് കരാർ ഒന്നുല്ല... എവിടെ നിന്നോ വന്നു.. നീ ചത്താലും ജീവിച്ചാലും എനിക്കെന്താ... " അവൻ ദേഷിച്ചു പറഞ്ഞു. മായ വെട്ടി തിരിഞ്ഞു കൊണ്ട് മുറിയിലേക്ക് പോയി.. അവൾക്ക് വയറ് വിശന്നു പൊരിയുന്നുണ്ടായിരുന്നു.... തലയിണക്കു മുകളിൽ വയറ് അമർത്തി കിടന്നപ്പോൾ പാതി ആശ്വാസം തോന്നി... ഉച്ചയായപ്പോൾ മായ ഏന്തി വലിഞ്ഞു ഉമ്മറത്തേക്ക് പോയി... പക്ഷെ പടി വരെ എത്തിയില്ല.... തല കറങ്ങുന്ന പോലെ... കണ്ണിലൊക്കെ ഇരുട്ട് കയറുന്നു...... അവളുടെ ശരീരം ഭരമില്ലാത്ത ഒരു തൂവൽ കണക്കെ നിലം പതിച്ചു... മാധവ് ഹോട്ടലിൽ നിന്നു ഉച്ച ഭക്ഷണം കഴിച്ചു തിരിച്ചു വരുമ്പോൾ അണ് ഉമ്മറപ്പടിയിൽ ചോര വാർന്നു കിടക്കുന്ന മായയെ കണ്ടത്... അവനൊന്നു ഞെട്ടി.. പിന്നെ അവളുടെ അടുത്തേക്ക് ഓടി...

അവൾക്ക് ബോധമുണ്ടായിരുന്നില്ല.. നെറ്റി പൊട്ടിയോഴുകുന്ന രക്തത്തിൽ അവളുടെ മുടി വീണു കിടക്കുന്നു....അവളെ കൈകളിൽ കോരിയെടുതു ആശുപത്രിയിലേക്ക് ഓടുമ്പോൾ എന്തെന്നില്ലാത്ത ഒരു കുറ്റബോധം അവനെ വന്നു പൊതിയുന്നുണ്ടായിരുന്നു... എന്തിനെന്നില്ലാതെ ചങ്ക് പിടക്കുന്നുണ്ടയായിരുന്നു... പറഞ്ഞറിയിക്കാനാവാത്ത ഒരു സങ്കടം അവനെ വന്നു പൊതിയുന്നുണ്ടായിരുന്നു... " തലയിൽ നല്ല മുറിവുണ്ട്.... കുറച്ചു ദിവസം നല്ല റസ്റ്റ്‌ വേണം തലക്ക്.... പിന്നെ ഭക്ഷണം ഒന്നും കഴിക്കാറില്ലേ...," ഡോക്ടർ ചോദിക്കുന്നത് കേട്ട് മാധവ് ഒന്നും മിണ്ടിയില്ല.. " മുറിവ് ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്... ഒരു ട്രിപ്പ്‌ ഗ്ളൂക്കോസ് കയറ്റട്ടെ... എന്നിട്ട് പോവാം... വൈഫിനോട് ഭക്ഷണം നന്നായി കഴിക്കാൻ പറയണം..... "അത് കേട്ട് മാധവിന്റെ കണ്ണു തള്ളി... ഭാര്യ..... അല്ല എന്ന് പറയാൻ നാവു പൊന്തിയെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.........

ഗ്ളൂക്കോസ് കയറ്റി കിടക്കുന്ന മായയെ കണ്ടപ്പോൾ അവന്റെ മനസ്സിൽ മുഴുവനും അവനെ കുറിച്ചുള്ള ചിന്തകൾ തന്നെ ആയിരുന്നു... ഞാൻ എന്നാണ് ഇത്ര ദുഷ്ടനായി മാറിയത്..... തിരിച്ചു മായയെ വീട്ടിലേക്ക് കൊണ്ട് പോവുമ്പോൾ വീട്ടിലേക്ക് ആവശ്യം ഉള്ളതെല്ലാം വാങ്ങുന്നുണ്ടായിരുന്നു അവൻ... ഇതെല്ലാം കണ്ട് മായക്ക് അത്ഭുതമായി.... ____________💛 " ഡോ..... " മായ ബെഡിൽ കിടക്കുകയായിരുന്നു... എവിടെ നിന്നോ മാധവ് കയറി വരുന്നത് കണ്ട് അവൾ അലറി.. അവൻ തിരിഞ്ഞു നോക്കാതെ നിന്നു. " താനെന്താ ചാവാനുള്ള മോഹം വേണ്ടെന്ന് വച്ചോ... " മായ കെറുവിച്ചു കൊണ്ട് ചോദിച്ചു... അപ്പോഴാണ് മാധവും അതിനെ കുറിച്ച് ആലോചിക്കുന്നത്... കുരച്ചു ദിവസങ്ങളായി അങ്ങനെ ഒരു ചിന്ത പോലുമില്ല തനിക്ക്.... ഇവളോട് വഴക്ക് കൂടി ആ ചിന്ത എങ്ങോ മാഞ്ഞു പോയി. " പുന്നാര മോളെ.... നിന്റെ തലയിൽ മാത്രമേ ഇപ്പൊ സ്റ്റിച് ഒള്ളു...

കിടന്നു കാറിയ നിന്നെ തെക്കോട്ടു കെട്ടിയെടുക്കേണ്ടി വരും... " അവൻ തിരിഞ്ഞു നിന്നു കൊണ്ട് അലറി... മായ ഒന്ന് പകച്ചു.... " ഓ.... പിന്നെ തേക്ക് നിന്റെ അമ്മാവൻ അല്ലെ എന്നെ സ്വീകരിക്കാൻ... " മായയും വിട്ടു കൊടുക്കാതെ ചുണ്ട് കൂർപ്പിച്ചു.. " ദെ എന്റെ കയ്യിന്നു വാങ്ങാൻ ഉള്ള പരിവാടി ആണോടി നിനക്ക്... " അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. " ഓ പിന്നെ... " അവൾ അവനെ പുച്ഛിച്ചു. " എനിക്കൊരു വീട് കണ്ടു പിടിച്ചു താടോ മാട....ഇവിടെ ഒന്നും എനിക്കറിയില്ല.. " അവൾ ഗൗരവത്തിൽ പറഞ്ഞപ്പോൾ അവൻ അവളെ ദേഷിച്ചു നോക്കി kond മുറിയിലേക്ക് കയറി പോയി.... " എന്റെ ഉത്തരവാദിത്വം ഇനി താൻ ഏറ്റെടുത്തോ... " ബെഡിൽ കിടന്നു കൊണ്ട് അവൾ വിളിച്ചു കൂവി...

എവിടെ നിന്നോ മാധവ് അങ്ങോട്ട് കയറി വന്നു... അവളൊന്നു പതറി..... ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി......കണ്ണുകൾ എന്തോ പരതുന്നു... അവൻ ഇപ്പൊ അവളുടെ മുഖത്തിന്‌ നേരെ മുൻപിൽ.... " ഇനി നീ ഒരു അക്ഷരം മിണ്ടിയ... തൂക്കിയെടുത്തു വെളിയിൽ കളയും പറഞ്ഞേക്കാം.... " അവന്റെ ചുടുനിശ്വാസം അവളുടെ മുഖം ചുംബിച്ചപ്പോൾ മായ ഒന്നുകൂടി പതറി.. അവൾ കണ്ണുകൾ ഇറുക്കിയടച്ചു.... ഇല്ലെന്ന് തലയാട്ടി... ___________💛 " ഡീ അസത്തെ.... " സുഭദ്രയുടെ ശബ്ദം കേട്ടപ്പോൾ ദച്ചു പുറത്തേക്ക് എത്തി നോക്കി.. അപ്പുറത്തു അമ്മായിയെ കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യങ്ങളുടെ കിടപ്പ് മനസിലായി. " നീയിന്നലെ ആ പിഴച്ച പെണ്ണിന്റെ കൂടെ അമ്പലത്തിൽ പോയൊരുന്നോ...

" സുഭദ്ര kathunna കണ്ണുകളോടെ ചോദിച്ചു... ദച്ചു മൗനം പാലിച്ചു നിന്നതെ ഉള്ള്.......അവൾ മെല്ലെ ഒന്ന് പാളി നോക്കി... ശ്യാം അവളെ നോക്കി കണ്ണു കൊണ്ട് എന്തോ ഗോഷ്ടി കാണിക്കുന്നുണ്ട്.. " ആ പെണ്ണാണെങ്കിൽ ഒരു അഹങ്കാരി ആണ് സുഭദ്രേ... എന്റെ മുഖത്തു നോക്കി അവൾ പറഞ്ഞത്... അയ്യോ.. "" അവർ താടിക്ക് കൈ വച്ചു കൊണ്ട് പറഞ്ഞു... ശ്യാം ദച്ചുവിനോട് കൈ കൊണ്ട് എന്തോ ആംഗ്യം കാണിക്കുന്നുണ്ട്.... " ഡീ.... പറയടി... " സുഭദ്ര ദച്ചുവിന്റെ ചെവി പിടിച്ചു തിരിച്ചു... " ആ...... ആ..... വിട്... " ദച്ചു നിലത്തു നിന്നു തുള്ളി... ശ്യാം അങ്ങോട്ട് വന്നു ദച്ചുവിനെ അവന്റെ പിറകിലേക്ക് നിർത്തി... " അവളെ തല്ലണ്ട അമ്മായി... " അവളെ ഒരു കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു അവൻ പറഞ്ഞു...

ദച്ചു അവന്റെ പുറത്തെ ഷർട്ടിൽ തെരുത് പിടിച്ചു. " നീ അകത്തേക്ക് ചെല്ല് ദച്ചൂട്ടി... " ശ്യാം അവളോട് പറഞ്ഞു... ദച്ചു പേടിയോടെ അകതേക്കോടി.. " നീ ആണ് അവളെ ഇങ്ങനെ വഷളാക്കുന്നെ... " അമ്മയുടെ സംസാരം ആക്കൽ കേൾക്കുന്നുണ്ടായിരുന്നു... പക്ഷെ ശ്യാം.... അവളുടെ എല്ലാ നെഗറ്റീവിനെയും പോസിറ്റീവ് ആക്കാൻ കഴിവുള്ളവൻ.... അവളുടെ ഇഷ്ടങ്ങൾ സ്വയം അറിഞ്ഞു ചെയ്യുന്നവൻ.... __________💛 " ടോ..... " മായയുടെ അലർച്ച കേട്ടപ്പോൾ തന്നെ മാധവിനു എരിഞ്ഞു കയറി. " എന്താടി.... " അവൻ അവളെ ദേഷിച്ചു നോക്കി. " താൻ എങ്ങോട്ടാ ബാഗ് ഒക്കെ എടുത്ത്.. എനിക്ക് വീടോഴിഞ്ഞു തരാൻ ആണൊ.. " അവൾ അവനേ പാളി നോക്കി.

" ആടി... നിന്റെ കെട്ടിയോന്റെ കൂടെ പൊറുതിക്ക് വേണ്ടി ഞാൻ ഒഴിഞ്ഞു പോവാ.... " അവൻ കെറുവിച്ചു. " എങ്ങോട്ടായാലും താൻ ഇങ്ങോട്ട് വന്നേ... എന്റെ കുറച്ച് ഡ്രെസ് ഉണ്ട് അത് അലക്കിയിടണം... അല്ലെങ്കിൽ പിന്നെ എനിക്കിടാൻ ഒന്നും ഉണ്ടാവില്ല. പിന്നെ എനിക്ക് വിശക്കുന്നുണ്ട്.... വല്ലതും ഉണ്ടാക്കി തരണം... അതൊന്നും ചെയ്യാതെ താൻ എങ്ങോട്ടാ... " അവൾ വിളിച്ചു ചോദിക്കുന്നത് കേട്ട് അവൻ അവളെ ദേഷിച്ചു നോക്കി.. " നിനക്ക് വച്ചുണ്ടാക്കി തരലൊന്നും എന്റെ പണിയല്ല..... എന്റെ മെക്കിട്ട് എടുക്കല്ലേ എന്ന് നിന്നോട് ഞാൻ ഒരായിരം പ്രാവശ്യം പറഞ്ഞതല്ലെടി... " അവൻ അലറി കൊണ്ട് ചോദിച്ചപ്പോൾ അവളൊന്നു വിറച്ചു... " മാടൻ.... " അവൾ അവനെ നോക്കി പിറുപിറുത്തു...

" ദെ... " മാധവ് കൈ ഓങ്ങി.... അവൾ പേടിയോടെ ഒരു വശത്തേക്ക് ചുരുണ്ടു കൂടി....അവൻ കൈ താഴ്ത്തി കൊണ്ട് അവളെ തുറിച്ചു നോക്കി... അവളുടെ പിടക്കുന്ന മിഴികളിലും അധരങ്ങളിലും ഒരു നിമിഷം അവന്റെ കണ്ണുകൾ ഉടക്കി...... അവൻ കണ്ണൊന്നു ഇറുക്കിയടച്ചു.... പിന്നെ അടുക്കളയിലേക്ക് പോയി.... ഒരു ബ്രെഡ് ന്റെ പാക്കും ജാമും ആയി അവളുടെ അടുത്തേക്ക് വന്നു മേശയുടെ മുകളിൽ വച്ചു തിരിഞ്ഞു പോയി. " ഇയാൾ എങ്ങോട്ടാ ഫോർമൽ ഡ്രസ്സിൽ" മായ അവൻ പോകുന്ന വഴിയേ നോക്കി ഇരുന്നു... പിന്നെ അവൻ കൊണ്ട് വച്ച ബ്രെഡും ജാമും എടുത്ത് കഴിച്ചു... തണുപ്പ് കാലം കഴിയാറായി....

ചെമ്പകം ഇപ്പോഴും പൂത്തു തളിർത്തു നിൽക്കുകയാണ്..... അവളിലെ കൊഴിഞ്ഞു പോയ വസന്തം പൂക്കാൻ തുടങ്ങിയോ.....? അറിയില്ല.... പക്ഷെ ഇനിയൊരു വസന്തത്തിന് വേണ്ടി ആ പെണ്ണിന്റെ സിരകളിലെ രക്തം തിളക്കുന്നില്ല... ആഗ്രഹങ്ങളും മോഹങ്ങളും എവിടെയോ കൊഴിഞ്ഞു പോയി...ഇനി ആ വേരിൽ വസന്തം തീർക്കാൻ അത്രമേൽ തീവ്രമായ എന്തെങ്കിലും കണ്ടെത്തേണ്ടതുണ്ട്...............തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story