മഞ്ഞുപോലെ ❤️: ഭാഗം 10

manjupole

രചന: നീല മഴവില്ല്

എടി... നീയിത് എവിടെയായിരുന്നു... എപ്പോ പോയതാ.. അനു ക്ലാസ്സിലേക്ക് കയറി വന്നപ്പോ ഒന്നും അറിയാത്ത പോലെ ഐശു ചോദിച്ചു... എന്നെ കീർത്തി മിസ്സ്‌ ഒന്നും വിളിച്ചിട്ടില്ല ടി... അങ്ങേര് പണി തന്നതാ... എങ്ങേരു??? അമ്മുവും തകർത്ത് അഭിനയിക്കുകയാണ്... നിങ്ങടെ ഒക്കെ സിദ്ധു ഏട്ടൻ...😏 അനു ചിലതൊക്കെ വെട്ടി കാര്യങ്ങൾ ചുരുക്കി പറഞ്ഞു കൊടുത്തു... (അവര് ലൈവ് ആയി കണ്ടത് നമക്ക് മാത്രല്ലേ അറിയൂ...😉) അച്ചോടാ... പാവം... നോക്കട്ടെ കൈ പൊള്ളിയത്... ഋതു കൈ നോക്കി കൊണ്ട് ചോദിച്ചു... ഏഹ്... നിന്നോട് ആരാ പറഞ്ഞെ എന്റെ കൈ പൊള്ളി ന്ന്... അനു ചോദിക്കണ കേട്ട് ഋതു നാക്ക് കടിച്ചു... പിന്നിൽ നിന്നിരുന്ന അമ്മുവും ഐശുവും തലയിൽ കൈ വച്ചു... അല്ല... ചെയ്ത് ശീലില്ലാത്ത ജോലി അല്ലെ... പോരാതെ സ്റ്റീലും... അതാ ചോദിച്ചേ... ഇനി പൊള്ളിയില്ലേ... ഋതു ഒപ്പിച് കൊണ്ട് പറഞ്ഞു... ശരിയാ... പൊള്ളിടി... ഞാൻ ശ്രദ്ധിച്ചില്ല... അയേൺ ബോക്സ്‌ ആന്ന് കരുതി നടുവില പിടിച്ചു ഹോ ഭാഗ്യം... പിടിക്കപെടാത്ത സന്തോഷത്തിൽ ഋതു പറഞ്ഞു... എന്താ..🤨 അല്ല... ഇത്രേ അല്ലെ പറ്റിയുള്ളൂ... ഭാഗ്യം ന്ന് പറഞ്ഞതാ... എനിക്ക് മനസ്സിലായി ട്ടാ... എനിക്ക് പൊള്ളിയത് കൊണ്ടല്ലേ നീ ഭാഗ്യം ന്ന് പറഞ്ഞെ... ഋതു നെ നോക്കി ചുണ്ട് പിളർത്തി അനു പറഞ്ഞപ്പോ ഋതു ആണെന്നും അല്ലെന്നും തലയാട്ടി...

എടി അപ്പൊ സിദ്ധു ഏട്ടൻ സഹായിക്കാo ന്ന് പറഞ്ഞില്ലേ... ഐശുവിന് സംശയം...(അഭിനയം നാച്ചുറൽ ആവണം ലോ😜) ആ.. പറഞ്ഞു... ഞാൻ സമ്മതിച്ചില്ല... സിദ്ധു ഏട്ടന്റെ കൈ പൊള്ളും ന്ന് പേടിച്ചാണോ നീ വേണ്ടന്ന് പറഞ്ഞെ... അമ്മുവിന് ത്വര... ആ... നിനക്ക് എങ്ങനെ മനസ്സിലായി... അനു പെട്ടെന്ന് ചോദിച്ചു... പിന്നെയാ എന്താ പറഞ്ഞെ ന്നുള്ള ബോധം വന്നത്... അപ്പോഴേക്ക് എന്ത് ന്ന് മൂന്നാൾടേം കൊറസ് വന്നിരുന്നു... അല്ല... അങ്ങേര് പൊള്ളി... മ്മ് മ്മ്മ് ഞങ്ങൾക്ക് എല്ലാം മനസ്സിലാവണുണ്ട് ട്ടാ.... നടക്കട്ടെ... ന്ത്‌ നടക്കട്ടെ ന്ന്... ദേ നിങ്ങ എന്തോ ചോദിച്ചു... ഞാൻ ഇല്ലാത്ത ബോധത്തിൽ എന്തോ പറഞ്ഞു... അത്രേ ഉള്ളൂ... കേട്ട... അനു കലിപ്പ് മോഡ് ഓൺ... (അല്ലേലും ഉത്തരം മുട്ടുമ്പോ കലിപ്പണല്ലോ പോം വഴി😁) ഹോ... ഐകോട്ടെ നമ്മളൊന്നും ചോദിക്കിണില്ലേ.... ന്നിട്ട് നീയെങ്ങന അവിടുന്ന് പൊന്നെ... അരുണേട്ടൻ തന്നെ വന്നു വാതിൽ തുറന്ന് തന്നോ... ഋതു എറിഞ്ഞു നോക്കി ഏഹ്... ആഹ്... തുറന്ന് തന്നു... ഈ പിരീഡ് ക്ലാസ്സ്‌ ഇല്ലെടി?? അനു ടോപ്പിക്ക് ചേഞ്ച്‌.. ഇല്ല... ഇന്ന് മനു സർ ലീവ് ആ.. ഐശു പറഞ്ഞു കഴിഞ്ഞ പിരീഡ് ക്ലാസ്സ്‌ ഉണ്ടായില്ലേ അമ്മു... എന്നെ ചോദിച്ച?? ഏഹ് നിന്നെയോ... വിക്കി പറഞ്ഞു കൊണ്ട് അമ്മു ഐശു നെ നോക്കി...

അവൾ കണ്ണ് കൊണ്ട് എന്തോ കാണിച്ചു ആടി ചോദിച്ചു വന്നിട്ടില്ല ന്ന് പറഞ്ഞു... ഏഹ്... ഇനി കാണുമ്പോ വന്നപ്പോ ലേറ്റ് ആയി ന്ന് പറയലെ... അല്ലെ ആകെ പണി കിട്ടും... അമ്മുവും ഋതുവും ഐശുവും അതെയതെ എന്ന് പറഞ്ഞു ഒരുപോലെ തലയാട്ടി... നിങ്ങളെന്താടി ഒരു മാതിരി ത്രീ കിങ്‌സിലെ നടി മാരെ പോലെ ഒരേ ആക്ഷൻ മാത്രം ഇട്ടോണ്ട് ഇരിക്കുന്നു... ഹേയ്.. അത് പിന്നെ ഒരേ സന്ദർഭം അല്ലെ.. അതാ ഒരേ ആക്ഷൻ.. ഋതു തപ്പി പിടിച്ചു കൊണ്ട് പറഞ്ഞു... പിന്നെ ഒരു കാര്യം കൂടി അറിഞ്ഞേടി... ഞങ്ങ അറിയാത്ത ഏത് കാര്യമാ ഇവള് പറയാൻ പോണേന്നുള്ള ആകാംഷ യിൽ മൂന്നു പേരും കാതോർത്തു... കീർത്തി മിസ്സ്‌ ഇല്ലേ... ആാാാ ഉണ്ട്... അവിടെ സെയിം ആക്ഷൻ അത് അങ്ങേരെ ഏടത്തി ആടി... ചേട്ടന്റെ ഭാര്യ... ഞെട്ടി... ഋതു ഞെട്ടി.. അമ്മു ഞെട്ടി.. ഐശു ഞെട്ടി.. ഹേ... ആണോ പിന്നേം കോറസ് അനു ഒന്ന് തലയാട്ടി മിസ്സിനോട്‌ പരാതി പറഞ്ഞത് പറഞ്ഞു കൊടുത്തു... ആ ഷർട്ട്‌ കിച്ചു ഏട്ടന്റെ ആടി... നിനക്ക് കിട്ടണ്ട പണിയാ ഞാൻ വാങ്ങിയെ... അമ്മുനെ നോക്കി അനു പറഞ്ഞു അത് സിദ്ധുഏട്ടന്റെ ഐഡിയയാ😂 ഐശു പറഞ്ഞപ്പോ അനു ന്ത്‌ ന്നുള്ള ഭാവത്തിൽ അവളെ നോക്കി... അത് പിന്നെ... കിച്ചു ഏട്ടന്റെ ഷർട്ട്‌ ആയിട്ടും സിദ്ധു ഏട്ടൻ നിന്നെ കൊണ്ട് കഴുകിക്കണം എങ്കി ഏട്ടൻ നിനക്ക് പണി തന്നതാവും.. അല്ലാണ്ട് കിച്ചു ഏട്ടൻ അങ്ങനെ ചെയ്യില്ലല്ലോ ന്നാ അവള് ഉദ്ദേശിച്ചത്... അല്ലേടി ഐശു നെ നോക്കി പല്ല് ഞെരിച്ച് കൊണ്ട് അമ്മു പറഞ്ഞു നിർത്തി...

അതെയതെ... അതാ ഞാൻ ഉദ്ദേശിച്ചത്.... പരുങ്ങി കൊണ്ട് ഐശു പറഞ്ഞു.... (ഇതെവിടെ ചെന്ന് അവസാനിക്കുവോ എന്തോ🤭) അല്ലേടി അതെന്താ കിച്ചു ഏട്ടൻ ആവില്ല ന്ന് നിനക്ക് ഇത്ര ഉറപ്പ്... കിച്ചു ഏട്ടൻ അങ്ങനൊന്നും ചെയ്യില്ല ത്രെ... എന്നാ പിന്നെ അങ്ങേർക്ക് വേണ്ട ന്ന് പറയിക്കർന്നില്ലേ.. ചെയ്തോ... ഏയ് ഞാൻ അങ്ങനല്ല പറഞ്ഞെ.. കിച്ചു ഏട്ടൻ .... അമ്മു കിടന്ന് വിക്കണ കണ്ട ഋതു വേം ഇടയിൽ കയറി അനുവേ... നമ്മടെ കിച്ചു ഏട്ടൻ പണി പറ്റിച്ചു ട്ടോ... ഋതു പറയണ കേട്ട് അനുവും ഐശുവും ഞെട്ടി നോക്കി.. (ഐശു അതൊന്നും അറിഞ്ഞിട്ടില്ലല്ലോ.. അതാ പെട്ടെന്ന് എക്സ്പ്രഷൻ മാറിയേ😁) അങ്ങേര് ഇവളെ പ്രൊപ്പോസ് ചെയ്തേടി... വെറുതല്ല... ഭവതിക്ക് അങ്ങോട്ട് ഒരു ചായ് വ്.... ന്നിട്ട് നീയെന്ത് പറഞ്ഞു അതിന് എന്നോട് പറഞ്ഞത് ഞാൻ പ്രണയത്തെ പറ്റി ചിന്തിക്കുമ്പോ കിച്ചു ഏട്ടനെ ഓർക്കാനാ... ഇപ്പൊ ഒന്നും പറയണ്ടന്ന്... ഓഹ് മറ്റേ സംഗതി... 🎵പെണ്ണ് കെട്ടിന് കുറിയെടുക്കുമ്പോ ഒരു നറുക്കിന് ചേർക്കണേ🎵 ഋതു പാടി തുടങ്ങിയപ്പോ അനുവും കൂടി കൂടെ പാടി യായ 🙈🙈... അതെന്നെ... അങ്ങേര് അത് പാടി ടി😂😄😄 ഏഹ് കിച്ചു ഏട്ടൻ പാടിയോ ഞാൻ ഇങ്ങേരെ വർത്താനം കേട്ടപ്പോ ആകെ ഷോക്ക് ആയില്ലേ... ഇയാൾ ഇത്ര പെട്ടെന്ന് പറയും ന്ന് കരുതി ല...

അപ്പൊ ന്റെ മൈൻഡ് മാറാൻ പാടിയത... അത് കേട്ട് എല്ലാരും ചിരിച്ചു അല്ല... നിന്നോട് ആരാ പറഞ്ഞെ അമ്മു ഋതു നെ നോക്കി ചോദിച്ചു അത് നിന്നോട് പറയാനാ അരുണേട്ടൻ എന്നെ അവിടുന്ന് മാറ്റിയെ... ഇതൊക്കെ എപ്പോ🤔 ഐശുവും അനുവും ഒരുമിച്ച് ചോദിച്ചു അത്... നിന്നെ കാണാണ്ട് തപ്പി വന്നതാ ഞങ്ങ രണ്ടും... അപ്പൊ എന്നെ അരുണേട്ടൻ വായ പൊത്തി കൊണ്ട് പോയി കിച്ചു ഏട്ടൻ ഇവള്ടെ അടുത്ത് ചെന്ന്... ഹാ.... അങ്ങനെ... എന്നിട്ട് അരുണേട്ടൻ നിന്നോട് വല്ലോം പറഞ്ഞോ അങ്ങനെ ഒന്നും തുറന്ന് പറഞ്ഞില്ല... ഋതു നടന്നത് മൊത്തം പറഞ്ഞു കൊടുത്തു... പാവം... നിനക്ക് പറയാർന്നില്ലേ... അനു ചോദിച്ചു എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ..😂 മ്മ് പറഞ്ഞ മതി... ###################### ഇന്റർവെല്ലിന് ക്യാന്റീനിൽ പോയപ്പോ പടകളൊക്കെ സ്ഥിരം സ്ഥലത്ത് ഇരിക്കുന്നുണ്ട്.. ആശാൻമാർ വന്നിട്ടില്ല.. വേം വാടി ന്നും പറഞ്ഞു അനു ചെന്ന് അച്ചു ന്റെ അടുത്ത് ഇരുന്നു... തൊട്ടപ്പുറത്ത് ഐശു നെ പിടിച്ചിരുത്തി... ഇവിടുന്ന് അനങ്ങിയാ കൊല്ലും ന്ന് ഭീഷണിയും😂😂 (ഇനിയും നാണം കെടാൻ വയ്യാത്തോണ്ട😁) ഇത് കണ്ടു ബാക്കി എല്ലാരും ഭയങ്കര ചിരിയായിരുന്നു... അച്ചു ഏട്ടാ... ചായ പറ അനു അച്ചുവിനെ തോണ്ടി പറഞ്ഞു... കൈ ഐശുവിന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്😉 പറഞ്ഞിട്ടുണ്ടടി... ആവട്ടെ... ഓരോ വർത്താനം പറഞ്ഞിരിക്കലെ ഋതു നെ നോക്കിയപ്പോ അവളെങ്ങോട്ടോ ചൂണ്ടി കണ്ണ് കൊണ്ട് എന്തോ കാണിച്ചു...

അനു നോക്കിയപ്പോ സിദ്ധുവും അരുണും കിച്ചുവും നടന്നു വരുന്നതാണ് കണ്ടത്... അവൾ ഐശു ന്റെ കയ്യിൽ ഒന്നൂടെ മുറുകെ പിടിച്ചു ഋതു നെ നോക്കി... അവൾ അപ്പോഴും എന്തോ ആക്ഷൻ കാണിക്കുന്നുണ്ട്... അനുന് ഒന്നും മനസ്സിലായില്ല എന്ന് കണ്ടതും ഋതു കൈ കൊണ്ട് തടഞ്ഞു ഇച്ചിരി ഉറക്കെ കൂടെ നിക്കണം ട്ടാ ന്ന് പറഞ്ഞു... അവര് അടുത്തെത്തിയതും ഋതു അനു നെ ഒന്ന് നോക്കി കൊണ്ട് ടേബിളിൽ കൊട്ടി പാടാൻ തുടങ്ങി 🎵കായലരികത്ത് വലയെറിഞ്ഞപ്പോ വള കിലുക്കിയ സുന്ദരി.....🎵 അനു ന് കാര്യം മനസ്സിലായതും അവളും പാടാൻ തുടങ്ങി... 🎵ആ പെണ്ണ് കെട്ടിന് കുറിയെടുക്കുമ്പോ ഒരു നറുക്കിന് ചേർക്കണേ...🎵 അമ്മുനെ നോക്കി അനുവും കിച്ചു നെ നോക്കി ഋതുവും പാടി... പാട്ട് കേട്ടതും കസേരയിൽ ഇരിക്കാൻ വന്ന കിച്ചു 'ടാ സഞ്ജു... എന്താ.. ഞാൻ ദേ വരണ്...' ന്നും പറഞ്ഞു എണീറ്റു ടാ ഏത് സഞ്ജു... നീ എങ്ങോട്ടാ പോണേ അരുൺ അവനോട് ചോദിച്ചു ഏതേലും സഞ്ജു... നിനക്ക് വല്ല നഷ്ടം ണ്ടോ.. ഹേ.. ഇത് നല്ല കൂത്ത്... എനിക്ക് സംസാരിക്കാനും സ്വാതന്ത്ര്യം ഇല്ലേ... എന്തൊക്കെയോ പരസ്പര ബന്ധം ഇല്ലാതെ പറഞ്ഞു കിച്ചു എണീറ്റ് പോയി... ഇവനിതെന്ത്‌ പറ്റി... കിച്ചു പോണ വഴിയേ നോക്കി സിദ്ധു പറഞ്ഞു... അത് കേട്ടതും അനുവും ഋതുവും ഐശുവും ചിരിക്കാൻ തുടങ്ങി... അമ്മുവിനാണേ ചിരിക്കണോ വേണ്ടേ ന്നുള്ള അവസ്ഥ.... അത് കണ്ടു ആണ്പടകളൊക്കെ അവരെ നോക്കി എന്തിനാ ചിരിക്കണേ...

രാഹുൽ ചോദിച്ചപ്പോ ഋതു എല്ലാം പറഞ്ഞു കൊടുത്തു... അപ്പൊ എല്ലാം കൂടി ചിരി തുടങ്ങി... വെറുതല്ല... പാട്ട് കേട്ടിട്ട് ഓടിയതാണല്ലേ... മിത്തു ചിരിച് കൊണ്ട് പറഞ്ഞു അവരുടെ ചിരി ഒന്ന് അടങ്ങി ന്ന് കണ്ടതും കിച്ചു തിരികെ വന്നു... ഇരിക്കാൻ പോയപ്പോ അനു അവനെ ഐശുന്റേം അവളുടെo ഇടയിൽ ഇരുത്തി... ന്താ അനുമോളെ... ഇളിച്ചു കൊണ്ട് കിച്ചു ചോദിച്ചു... ഒന്നും ഇല്ല... കണ്ണടച്ചു തോൾ കുലുക്കി കൊണ്ട് അനു പറഞ്ഞു... കിച്ചു ചായ എടുത്ത് ചുണ്ടിൽ ചേർത്ത് വച്ചതും എല്ലാരും കൂടി പാടാൻ തുടങ്ങി 🎵കണ്ണിനാലെന്റെ കരളിനുരുളിയി -ലെണ്ണ കാച്ചിയ നൊമ്പരം...🎵 🎵ഖൽബിലറിഞപ്പോളിന്ന് ഞമ്മള് കയറ് പൊട്ടിയ പമ്പരം...🎵 എല്ലാരും കൂടി പാടിയതും കിച്ചു കുടിച് കൊണ്ടിരുന്ന ചായ തൊണ്ടയിൽ കുടുങ്ങി ചുമ തുടങ്ങി... അനു ആണേ കിട്ടിയ അവസരo മുതലാക്കി തല തല്ലി പൊളിക്കുന്നുണ്ട്...(കുട്ടിക്ക് ദണ്ണം ഉണ്ടേ... ഒരു ഷർട്ട്‌ കഴുകി വെളുപ്പിച്ചു... പോരാത്തതിന് കയ്യും പൊള്ളി.😌.. പ്രതികാരം അത് വീട്ടാനുള്ളതാണല്ലോ😉) കിച്ചു അവളെ ദയനീയമായി ഒന്ന് നോക്കി... അവള് നന്നായി ഒന്ന് ഇളിച്ചു കൊടുത്തു... കൈ എടുത്തു... ഇനി അറിയാൻ ആരേലും ബാക്കി ഉണ്ടോ😇 അനു നേം ഋതുനേം മാറിമാറി നോക്കി കിച്ചു ചോദിച്ചു...

രണ്ടും ചുമലു കുലുക്കി കണ്ണടച്ചു കാട്ടി... മിത്തുന്റെ ഫോൺ ബെല്ലടിക്കുന്ന കേട്ട് എല്ലാരും സൈലന്റ് ആയി... മിത്തു ആണേലോ നമ്പർ കണ്ടതും കാൾ കട്ട്‌ ആക്കി... ആരാടാ.. ഐഡിയ കാരാണോ എടുത്ത് നോക്കാതെ കട്ട്‌ ആക്കണ കണ്ടു രാഹുൽ ചോദിച്ചു അല്ലേടാ... ഇത് ഇന്നലെ വന്നില്ലേ സെയിം നമ്പറാ... പക്ഷെ എടുത്ത ഒന്നും മിണ്ടൂല.. നമ്മ ചോദിക്കുന്നതിന് റിപ്ലൈ ഇല്ല... ഇപ്പൊ അഞ്ചാറു വട്ടം ആയി ഏഹ്.. ഇനി വല്ല അജ്ഞാത കാമുകിയും🤔 അനു എന്തോ ചിന്തിക്കണ പോലെ കാട്ടി പറഞ്ഞു..അതോടെ എല്ലാ തലയിലും ഇനി ആവോ ന്നുള്ള ചിന്തയായി... മിത്തു മാത്രം വല്യ മൈൻഡ് വക്കാണ്ട് ചായ കുടിച്ചിരുന്നു... ബെല്ലടിച്ചപ്പോ എല്ലാരും അതാത് ക്ലാസ്സിലേക്ക് മടങ്ങി... ###################### ഉച്ചക്ക് ആരോടും ഫുഡ്‌ കൊണ്ട് വരണ്ട ന്ന് സിദ്ധു ഇന്നലെയെ പറഞ്ഞു വച്ചിരുന്നു... അവന്റെ വക എല്ലാർക്കും ബിരിയാണി... ഉച്ചക്ക് ഫസ്റ്റ് ബെൽ അടിച്ചപ്പോ തന്നെ പെണ്പടകളെല്ലാം ടേബിളിൽ ഹാജർ വച്ചു... കുറച്ചു കഴിഞ്ഞപ്പോ അച്ചുവും രാഹുലും മിത്തുവും വന്നു.

സിദ്ധുവും കിച്ചുവും അരുണും വന്നതോടെ കോളം തികഞ്ഞു... എല്ലാർക്കും ബിരിയാണി അല്ലെ... പോകുന്നതിന് മുന്നേ ഒന്നൂടെ ഉറപ്പിക്കാൻ കിച്ചു ചോദിച്ചു... കിച്ചു ഏട്ടാ... എനിക്ക് ബിരിയാണി വേണ്ട... വല്ല സാൻഡ്വിച്ചുo മതി... വിശപ്പില്ല... ഏഹ്... നീയല്ലേ ഇന്നലെ എന്താ വേണ്ടേ ന്ന് ചോദിച്ചപ്പോ ബിരിയാണി മതി ന്ന് പറഞ്ഞെ... ഋതു അവളെ നോക്കി കൊണ്ട് ചോദിച്ചു ഇപ്പൊ തിന്നാൻ തോന്നണില്ല... വേണ്ട അതെന്താ വേണ്ടാതെ... നിനക്ക് ഭയങ്കര ഇഷ്ടല്ലേ ബിരിയാണി അച്ചു ഒരു സംശയം എന്നോണം ചോദിച്ചു ഇപ്പൊ വേണ്ട അച്ചു ഏട്ടാ... അതോണ്ടാ ആ വേണ്ടേ നിര്ബന്ധിക്കിണില്ല.. സാൻവിച്ചു വാങ്ങി തരാം അരുൺ പറഞ്ഞു കൊണ്ട് ബിരിയാണി വാങ്ങാൻ പോയി... ബിരിയാണി വന്നതും എല്ലാവരും തീറ്റ തുടങ്ങി... അനു സാൻവിച് പൊതിഞ്ഞ കവർ അടർത്തി മാറ്റി തിന്നാൻ തുടങ്ങി... ആഹ... ബിരിയാണി അടിപൊളി👌👌 അനു കേൾക്കാൻ എന്നോണം ഋതു പറഞ്ഞു.... അനുവിന് കഴിക്കാൻ തോന്നിയെങ്കിലും മിണ്ടിയില്ല... അമ്മുവും ഓരോന്ന് പറഞ്ഞു കൊതിപ്പിക്കാൻ നോക്കി... എടി മതി മതി... ഒരു പിടി താ അമ്മുവിന്റെ നേരെ നോക്കി അനു പറഞ്ഞു അയ്യോ ഞാനൊന്നും തരില്ല... വേണേ വേടിച് കഴിച്ചോ അമ്മു കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു അന്ന ഋതു നീ താ..

. ഋതുവിന് നേരെ വായ നീട്ടി കൊണ്ട് അനു പറഞ്ഞു നിനക്ക് ചോദിച്ചപ്പോ വിശപ്പില്ല ന്നല്ലേ പറഞ്ഞെ... അപ്പൊ കഴിക്കണ്ട.. അവളെ കളിയാക്കി ഋതുവും തിരിഞ്ഞിരുന്നു.... ഓഹ്.. ഒക്കെത്തിനും വല്യ ജാട... എന്റെ കൈ പൊള്ളിയത് കൊണ്ടല്ലേ... സ്സ്സ്സ്.... പറഞ്ഞു നിർത്തി കൊണ്ട് അനു നാക്ക് കടിച്ചു... എന്തോ രഹസ്യം പറഞ്ഞ കണക്ക് അത് കേട്ടതും സിദ്ധു നു ആകെ ഒരു മാതിരി ആയി... ബാക്കി ഉള്ളൊരുo ആകെ വല്ലാണ്ട് ആയി... അച്ചുവും രാഹുലും മിത്തുവും ന്താ സംഭവം ന്ന് മനസ്സിലാവാതെ ഇരിക്കുന്നുണ്ട്... നിങ്ങ കഴിച് വാ... ഞാൻ ക്ലാസ്സിൽ പോട്ടെ... ഇനിയും നിന്ന ചോദ്യങ്ങൾ വരും ന്ന് മനസ്സിലാക്കി അനു വേം അവിടുന്ന് എണീറ്റു... അല്ല അനു നിന്റെ കൈ എങ്ങനാ പൊള്ളിയെ... അച്ചു അവളെ പിടിച്ചു നിർത്തി കൊണ്ട് ചോദിച്ചു... അത് വീട്ടിൽ നിന്ന് പൊള്ളിയതാ... കുഴപ്പില്ല... ഞാൻ പോട്ടെ ആർക്കും മുഖം കൊടുക്കാതെ അനു ക്ലാസ്സിലേക്ക് നടന്നു... ഇവൾക്കിതെന്താ പറ്റ്യേ... മിത്തു അവള് പോണ വഴി നോക്കി പറഞ്ഞു... അവളെ കൈ പൊള്ളിട്ടുണ്ടായിരുന്നു...

ശേ.. ഞാനത് മറന്നു സ്വയം തലക്കടിച്ചു കൊണ്ട് ഐശു പറഞ്ഞു.. ഞാൻ നോക്കിട്ട് വരാം... ഋതു പറഞ്ഞു കൊണ്ട് എഴുന്നേറ്റപ്പോ സിദ്ധു തടഞ്ഞു ഞാൻ പോവാം... ഒന്നില്ലേലും ഞാൻ കാരണല്ലേ... നിങ്ങ കഴിക്ക്... സിദ്ധു ബിരിയാണി എടുത്ത് അനുവിന്റെ പിന്നാലെ പോയി... ഏഹ്... സിദ്ധു ഏട്ടൻ കാരണമാണോ രാഹുൽ ചോദിച്ചപ്പോ കിച്ചു സംഭവം പറഞ്ഞു കൊടുത്തു അപ്പൊ അവൾക് അത് നേരത്തെ പറഞ്ഞാലേന്താ... അച്ചു ചോദിച്ചു പാവം... ആരേം അറിയിക്കേണ്ട ന്ന് വിചാരിച്ചുണ്ടാവും... ഞങ്ങ കണ്ടതോന്നും അവൾ അറിഞ്ഞിട്ടില്ല... അരുൺ പറഞ്ഞു നിർത്തി.. എനിക്ക് മതി... ഇനി കഴിച്ച ഇറങ്ങില്ല ഋതു തീറ്റ നിർത്തി ബിരിയാണി പൊതിഞ്ഞു കൊണ്ട് പറഞ്ഞു നമുക്ക് ക്ലാസ്സിൽ പോയിട്ട് വാരി കൊടുക്കാം... വാ ഐശു പറഞ്ഞപ്പോ മൂന്നും എണീറ്റു ഏയ്... നിക്ക് സിദ്ധു ഏട്ടൻ പോയിട്ട് ഇല്ലേ... വന്നിട്ട് നിങ്ങക്ക് പോവാം.. അവിടെ ഇരിക്ക് രാഹുൽ പറഞ്ഞപ്പോ അവര് അവിടെ തന്നെ ഇരുന്നു ###################### ക്ലാസ്സിലേക്ക് നടക്കണ വഴിയാ അനുനെ ആരോ ഒരു ക്ലാസ്സിലേക്ക് വളിച്ചത്.. തിരിഞ്ഞ് നോക്കിയപ്പോ സിദ്ധു ഹോ... കൊല്ലോ.. ഈ സോറി...🙃 മങ്ങിയ ചിരി ചിരിച് കൊണ്ട് സിദ്ധു പറഞ്ഞു... എന്താ..🤨 അത് പിന്നെ.. ഞാൻ കാരണല്ലേ നിന്റെ കൈ പൊള്ളിയെ...

അതെ താൻ കാരണം തന്ന്യാ എന്റെ കൈ പൊള്ളിയെ... അയിന്?? അത് കൊണ്ടാണല്ലോ നിനക്ക് ബിരിയാണി തിന്നാൻ പറ്റാഞ്ഞെ അതെ... അത്കൊണ്ട് തന്ന്യാ ബിരിയാണി കഴിക്കാൻ പറ്റാഞ്ഞെ... അയിന്?? ആം സോറി രണ്ട് കയ്യും ചെവിയിൽ വച്ച് കൊഞ്ചി കൊണ്ട് സിദ്ധു പറഞ്ഞു ഓ.. വല്യ ഉപകാരം... എടുത്ത് വച്ചു.. ഇനിയെന്താ... നീയെന്താ കൈ പൊള്ളിയത് ഞാൻ കാരണം ആണെന്ന് പറയാഞ്ഞേ എനിക്ക് ആരേം നാണം കെടുത്തണം എന്നൊന്നും ഇല്ല...നേരത്തെ അറിയാണ്ട് വായിൽ നിന്ന് വീണു പോയതാ... ഋതുനും അമ്മുനും ഐശുനും അറിയാം.. ഇനി താൻ ആയിട്ട് എല്ലാരേം അറിയിക്കാൻ നിക്കണ്ട.. അത് കേട്ട് അവനു എന്തെന്നില്ലത്ത സന്തോഷം തോന്നി... ഇന്നാ ഇത് കഴിച്ചോ... ബിരിയാണി അവൾക്ക് നേരെ നീട്ടി കൊണ്ട് അവൻ പറഞ്ഞു എനിക്കൊന്നും വേണ്ട... അവനെ ഒന്ന് ഒളി കണ്ണിട്ട് നോക്കി കൊണ്ട് അവള് പറഞ്ഞു സിദ്ധു പൊതി തിരിച്ചു എടുത്തു... അമ്മു കണ്ണ് കൂർപ്പിച്ചു അവനെ നോക്കി... അവൻ നിർബന്ധിക്കും എന്നാ അവള് വിചാരിച്ചേ... ഹും...😏 പുച്ഛിച്ചു പോവാൻ തിരിഞ്ഞതും അവൻ ഒരു കൈ കൊണ്ട് അവളെ പിടിച്ചു അവനു അഭിമുഖമായി നിർത്തി... ഒരു പിടി ബിരിയാണി വാരി അവൾക്ക് നേരെ നീട്ടി... അനു കണ്ണ് തള്ളി സിദ്ധു നെ നോക്കി...

അവൻ ചിരിച് കൊണ്ട് നിക്കാണ്.. മ്മ് തിന്നോ.. ദേഷ്യം മാറിയില്ലേ കൈ കൂടെ കടിച്ചോ... അവന്റെ വർത്താനം കേട്ടതും അനു അറിയാണ്ട് ചിരിച് പോയി.. ചിരി മായ്ച്ചു അവനെ ഒന്ന് നോക്കി അവന്റെ കയ്യോടെ ആ ബിരിയാണി കഴിച്ചു ഒരു കടിയും കൊടുത്തു കൈ വിട്ടു... അവൻ ചിരിച് കൊണ്ട് ബിരിയാണി പൊതി അവൾക്ക് നേരെ നീട്ടി.. ചെല്ല്... അവര് വാരി തരും കഴിച്ചോ.. അതോ ഞാൻ വാരി തരണോ😉 അയ്യെടാ..😏 ഒന്ന് പുച്ഛിച്ചു കൊണ്ട് അവന്റെ കയ്യിൽ നിന്നും ബിരിയാണി വാങ്ങി... തന്നോട് ക്ഷമിച്ചിട്ടൊന്നും ഇല്ലാ.. ബിരിയാണി ആയത് കൊണ്ട... കേട്ട ഒന്നൂടെ അവനെ നോക്കി പുച്ഛിച്ചു അവള് പുറത്തേക്ക് നടന്നു... ചുണ്ടിൽ മായാതെ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... അവള് പോയതും അവൻ ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടു.. ഒന്ന് ചിരിച് കൊണ്ട് അവനും ക്യാന്റീനിലേക്ക് വിട്ടു ######################

അനു... ഐശുവും ഋതുവും അമ്മുവും ക്ലാസ്സിൽ വരുമ്പോ അനു ടസ്കിൽ തല വച്ച് കിടക്കാണ്.. ഐശു വിളിച്ചതും അനു തല പൊക്കി നോക്കി... സോറി... പറഞ്ഞു കൊണ്ട് അമ്മുവും ഋതുവും ഐശുവും അനുവിനെ വട്ടം കെട്ടിപിടിച്ചു... പെട്ടന്ന് ഓർത്തില്ല ടി... നിനക്ക് ഒന്ന് പറയാറ്ന്നില്ലേ... ഋതു പറഞ്ഞപ്പോ അമ്മുവും ഐശുവും അത് ശരിവച്ച് തലയാട്ടി... അയ്യേ.. വിട്ടേ... നിനക്ക് ഈ സെന്റി ഒന്നും ശരിയാവണില്ല ട്ടാ.. എന്നാലും നിനക്ക് വിഷമായില്ലേ അമ്മു ചുണ്ട് പിളർത്തി കൊണ്ട് ചോദിച്ചു ഇല്ലെടി... ഒട്ടും?? ഇല്ലെന്നേ.. ഞാൻ അവരെ ഒന്നും അറിയിക്കേണ്ട ന്ന് കരുതിയാ പറയാഞ്ഞേ.. പെട്ടെന്ന് നാവിൽ വീണു പോയി.. അതാ എണീറ്റ് പൊന്നെ.... അവരൊക്കെ അറിഞ്ഞു... സിദ്ധു ഏട്ടൻ പറഞ്ഞു പറയണ്ടായിരുന്നു.... ഇന്നാ ബിരിയാണി.. വാ ഞാൻ വാരി തരാം... ഐശു പറഞ്ഞപ്പോ അനു സിദ്ധു കൊടുത്ത പൊതി എടുത്ത് കൊടുത്തു സിദ്ധു ഏട്ടൻ തന്നതാ... നിങ്ങ വന്നിട്ട് കഴിക്കാം എന്ന് കരുതി... ഐശു ഒരു പൊതിയിലേക്ക് എല്ലാം കൊട്ടി.. അവള് തന്നെ ബാക്കി മൂന്നാൾക്കും വാരികൊടുത്തു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story