മഞ്ഞുപോലെ ❤️: ഭാഗം 12

manjupole

രചന: നീല മഴവില്ല്

എവിടെ നോക്കിയടി നടക്കണേ... ഇടിച്ച ചെക്കൻ ചൂടായി കൊണ്ട് പറഞ്ഞു അനു നെ നോക്കി... അയ്യോ പെങ്ങള് ആയിരുന്നോ... സോറി ട്ടോ... ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചില്ല... ഒന്നും പറ്റിയില്ലല്ലോ ലെ.. അനുവിന് കാലിൽ നിന്ന് ഒരു തരിപ്പ് കേറി പോണത് അവൾ അറിഞ്ഞു... ഹോ... ഒരു പെങ്ങള്..😬 അവളൊന്നു നോക്കി ഇളിച്ചു കൊടുത്തു... പല്ല് കടിച് പിടിച്ചു ഒരിളി അന്ന ഞാൻ പൊക്കോട്ടെ.. അതെ ഏട്ടാ... എന്താ പേര്... പേരൊക്കെ പറയാം സിദ്ധു ഏട്ടന്റെ അടുത്ത് ചെന്ന് കംപ്ലയിന്റ് ചെയ്യല്ലേ ട്ടാ... അയ്യേ...🙆‍♀️ (ഇതൊരുമാതിരി തുറുപ്പുഗുലാനിലെ സ്നേഹടെ അവസ്ഥ പോലെ... ചേച്ചി ഗുലാനോട്‌ പറയല്ലേട്ടാ... ചേച്ചി ഗുലാൻ ചേട്ടൻ എങ്ങനാ...😂😂😂 സാരില്ല... സ്വയം വരുത്തി വച്ചതല്ലേ അനുഭവിച്ചോ😜) അതെ ഏട്ടാ.. അത് അന്ന് ടാസ്ക് കിട്ടിതല്ലേ... അതിപ്പോഴും പറയണോ😌😌 ടാസ്ക് ആണേലും നിങ്ങ നല്ല ജോഡി ആട്ടോ... made for each other 😬😬plz... കൊല്ലല്ലേ... ന്താ ഏട്ടന്റെ പേര് മനീഷ്... you ക്യാൻ കാൾ മി മനു പൊന്നു മനു ഏട്ടാ... ആം അനന്യ... u ക്യാൻ കാൾ മി അനു ഒരു അനന്യ... not പെങ്ങൾ🙏 പെങ്ങളെ പെങ്ങൾ എന്നല്ലതെ ഏട്ടൻ ന്ന് വിളിക്കാൻ പറ്റോ...😅 (എന്റെ അത്ര ഗതി കെട്ടവൾ ഈ ലോകത്ത് ആരേലും ഉണ്ടാവോ😌 -ലെ അനു ന്റെ ആത്മ) അന്ന ആങ്ങളേ ഞാൻ പൊക്കോട്ടെ...😕

ഹോ... ഐകോട്ടെ പെങ്ങളെ..🤓 (പുല്ല്.. മര്യാക്ക് അവരടെ കൂടെ ഓടിയാ മതിയായിരുന്നു വയർ കൊളുത്തി പിടിച്ചാലും ഞാൻ മാത്രം സഹിച്ച മതിലോ😌) മനുനോട്‌ യാത്ര പറഞ്ഞു തിരിഞ്ഞതും കുറച്ചു ബാക്കിലായി ഇളിച്ചോണ്ട് നിക്കണ സിദ്ധു നെ ആണ് കാണണേ..🤭 അനു കലിപ്പിൽ അവന്റെ അടുത്തേക്ക് ചെന്നു... ഡോ. തനിക്ക്.. അവള് പറഞ്ഞു തുടങ്ങുമ്പോഴേക്കും അവൻ അവളുടെ വായ പൊത്തി പിടിച്ചു ഒരു ക്ലാസ്സ്‌ റൂമിലേക്ക് കയറി... ഹാ ഇനി പറ.. പതുക്കെ... തനിക്ക് എന്തിന്റെ കേട് ആടോ... മര്യാക്ക് ആ പെങ്ങള് വിളി മാറ്റി തന്നോ...😬 അതിന് ഞാൻ അല്ലല്ലോ നിന്നെ പെങ്ങൾ ന്ന് വിളിക്കണേ... വിളിക്കുന്നോരോട് പോയി പറ മാറ്റാൻ... 😬😬ഇയാളോട് ഞാൻ എന്ത് ദ്രോഹം ആടോ ചെയ്തേ... എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിക്കണേ... അതിന് ഞാൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ... നിനക്ക് ഒരു പ്രൊട്ടക്ഷൻ തന്നതല്ലേ... ഞാൻ ഇവിടുന്ന് പോയാലും നിന്നെ ആരും കൊത്തി കൊണ്ട് പോവരുത് ലോ...😉 അങ്ങനെ വല്ലോരും കൊത്തിയാലോന്നും പോണ ഐറ്റം അല്ല ഞാൻ..😤 താനും വല്ലാണ്ട് കൊത്താൻ നോക്കണ്ട...😏 ഉവ്വ അത് കാണാം... എറിയാ ഒരു കൊല്ലം കൂടി... അത് കഴിഞ്ഞ നീ പിന്നെ എന്റെ വീട്ടിൽ ഉണ്ടാവും... സ്ഥിരം...😁

അയ്യെടാ... അതിനു മുന്നേ ഞാൻ എന്റെ കെട്ട്യോൻറെ വീട്ടിൽ എത്തിയിട്ട് ഉണ്ടാവും... നിന്നെ ഞാനെ കെട്ടു....😛 ഒന്ന് പോയെടോ...😏 അനു ഒന്ന് പുച്ഛിച്ചു കൊണ്ട് തിരിഞ്ഞ് നടന്നു... അപ്പൊ തന്നെ സിദ്ധു അവളെ കൈ പിടിച്ചു അവനു അഭിമുഖമായി നിർത്തി... അനു ആദ്യം ഒന്ന് ഞെട്ടി... പിന്നെ എന്തെ എന്നുള്ള ഭാവത്തിൽ അവനെ നോക്കി... സിദ്ധു അവളെ കൈ നിവർത്തി പിടിച്ചു പൊള്ളിയ ഭാഗത്തു ഒന്ന് തലോടി... ഇന്നലെ രാത്രി എങ്ങനാ ഭക്ഷണം കഴിച്ചേ... സൗമ്യമായി ചിരിച് കൊണ്ട് അവൻ ചോദിച്ചു... അവൾക്ക് പെട്ടെന്ന് അച്ഛൻ പറഞ്ഞതും സിദ്ധു വാരി കൊടുത്തതുമെല്ലാം ഓർമ വന്ന്... അതോർത്തു ചെറുതായി ഒന്ന് ചിരിച്ചു... പിന്നെ വേം മുഖത്ത് ഗൗരവം വരുത്തി കൊണ്ട് അവനെ നോക്കി... അതൊക്കെ എന്തിനാ താൻ അറിയണേ... കഴിച്ചില്ലല്ലേ... പിന്നെ എനിക്ക് എന്തിനാ അച്ഛനും അമ്മയും ആങ്ങളയുമൊക്കെ😤... നല്ല പോലെ കഴിച്ചു... വയർ നിറയെ... ഇതാദ്യം പറഞ്ഞ പോരായിരുന്നോ🤭 അവൻ വായ പൊത്തി ചിരിച്ചു ഒഞ്ഞു പോടോ😏 അനു അവനെ പുച്ഛിച്ചു തിരിഞ്ഞ് നടന്നതും അവൻ അവളെ വട്ടം പിടിച്ചു അവനു നേരെ നിർത്തി... അനു ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി... പിടി അഴിക്കാനും നോക്കുന്നുണ്ട്... വിട്...😡

പിടി വിടാം... പക്ഷെ ഒരു കാര്യം നീ അനുസരിക്കണം... അവൾ ഒന്ന് ശങ്കിച്ചു കൊണ്ട് അവനെ നോക്കി... എ... എന്താ... വിക്കി കൊണ്ടാണ് അത് ചോദിച്ചത്.. ഇനി മേലാൽ ദേ ഇപ്പൊ വിളിച്ച പോലെ ടാ ന്നോ താൻ ന്നോ ഇയാൾ ന്നോ ഒന്നും വിളിക്കാൻ പാടില്ല... കേട്ട... അയ്യെടാ... അതെന്റെ ഇഷ്ടം... പറഞ്ഞു തീരുമ്പോഴേക്കും അവൻ പിടി ഒന്നൂടെ മുറുക്കിയിരുന്നു... ആ വിട്... വിട്... വിളിക്കൂല വേറെ വഴിയില്ലാതെ അനു പറഞ്ഞു.. അപ്പൊ ഇനി മുതൽ എന്ത്ന്ന വിളിക്കാ.... അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ ചോദിച്ചു സി... സിദ്ധു... സിദ്ധു ഏട്ടൻ... അവനെ നോക്കാതെ വിക്കി വിക്കി അവൾ പറഞ്ഞു... മുഖത്ത് നോക്കി വിളിച്ചേ... അവള് നോക്കിയപ്പോ ആ മുഖത്ത് ഒരു കള്ളചിരി ഉണ്ടായിരുന്നു... അനു കണ്ണ് ഒന്ന് ഇറുക്കി അടച്ചു... ശ്വാസം വലിച്ചു വിട്ടു അവന്റെ മുഖത്തേക്ക് നോക്കി... സിദ്ധു ഏട്ടൻ... പറഞ്ഞു കഴിഞ്ഞതും അവൻ പിടി വിട്ടു രണ്ട് കൈ കൊണ്ടും അവളുടെ കവിള് പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.. ഗുഡ് ഗേൾ... അപ്പൊ ഏട്ടന്റെ ചക്കര പൊക്കോ... ക്ലാസ്സ്‌ ഉള്ളതല്ലേ... പിടി വിട്ട് കൊണ്ട് അവൻ പറഞ്ഞതും അവള് അവന്റെ കാലിൽ ഒരു ചവിട്ട് കൊടുത്ത് ഓടി പോയി... താൻ പോടാ മരത്തലയാ...😤😤😤

ഡീീ... പോടാ... അനു ഓടി പോയി... നിന്നെ ഞാൻ എടുത്തോളാം... ട്ടാ കാല് ഉഴിഞ്ഞു കൊണ്ട് സിദ്ധു വിളിച്ചു പറഞ്ഞു... ###################### അല്ല... അനു നീ ഇത് എവിടെ ആയിരുന്നു... ക്യാന്റീനിൽ നിന്ന് ഇത്ര ദൂരണ്ട ഇങ്ങോട്ട്... അതല്ലെടി... എന്നെ ആ കൊദ്ധു പിടിച്ചു വച്ചേക്കായിരുന്നു... അനു എല്ലാം പറഞ്ഞു കൊടുത്തു... ഒരു കോളേജ് മൊത്തം ആങ്ങളമാരാ...😂😂😂😂😂 അമ്മു പറഞ്ഞതും എല്ലാരും ചിരിക്കാൻ തുടങ്ങി... ഹാ ചിരിക്കടി ചിരിക്ക്... എന്റെ വേദന ഞാൻ ആരോട് പറയും😌 താൻ താൻ ചെയ്യും പാപങ്ങൾ താൻ താൻ അനുഭവിചീടും ന്ന... ഋതു എന്തോ വല്യ കാര്യം പോലെ പറഞ്ഞു അതങ്ങനല്ലല്ലോ...🤔 അനു ഒന്ന് ആലോചിച്ച കൊണ്ട് പറഞ്ഞു എങ്ങനായാലും എന്താ... മോളായിട്ട് ചോദിച്ചു വാങ്ങിതല്ലേ... സഹിച്ചോ അനു.... നമ്മൾക്ക് സഹിക്കാൻ പറ്റാത്ത ദേഷ്യം വരണ കാര്യങ്ങൾ ഉണ്ടാവുമ്പോ ഒന്ന് ആലോചിക്കണത് നല്ലതാ... അമ്മു ഉപദേശം പോലെ പറഞ്ഞു എന്ത്...🙄?? Anu ഒന്നും മനസ്സിലാവാതെ ചോദിച്ചു... എല്ലാം നമ്മുടെ സ്വന്തം കയ്യിലിരിപ്പ് കൊണ്ടാണെന്ന്...😁😁😁 അമ്മു പറഞ്ഞതെ ഓർമ കാണു.. ബോധം വരുമ്പോ ഡെസ്കിൽ തല വച്ചു കിടക്കാ...😁😁 എനിക്കെന്താടാ...😇😇😇 ഒന്നുല്ലടാ.... മോൾ ചാച്ചിക്കോ...😉

ഋതു അവളെ തട്ടി കൊടുത്ത് കൊണ്ട് പറഞ്ഞു... ആ പിരീഡ് കഴിഞ്ഞു... പിന്നത്തെ പിരീടും കഴിഞ്ഞ് നൂൺ ഇന്റർവെൽ ആയി... ###################### ഉച്ചക്ക് ആശാൻമാര് ക്യാന്റീനിൽ വരുമ്പോ ഏഴെണ്ണം നല്ല തീറ്റ തുടങ്ങിട്ടുണ്ട്... അനു ന് ഐശു ആണ് വാരി കൊടുക്കണേ... കിച്ചു വന്നപ്പോ അനു അവന്റെ കൈ പിടിച്ചു അവളുടെ അടുത്ത് ഇരുത്തി...സിദ്ധു നെ ഒന്ന് ഇടംകണ്ണിട്ട് നോക്കി... അവൻ ഋതുനോട്‌ എന്തോ പറയാണ്... അവള് കിച്ചുനെ തോണ്ടി.. കിച്ചു അനുനെ നോക്കിയപ്പോ വായ നിറയെ ചോർ ആണ്... ആള് എന്തോ പറയുന്നുo ആക്ഷൻ കാണിക്കുന്നുo ണ്ട്... നീയാദ്യം അത് കഴിക്ക് ഇന്നിട്ട് പറ... അവളുടെ കവിളിൽ പിച്ചി കൊണ്ട് കിച്ചു പറഞ്ഞു... ആാാാ.... അവളുടെ അലർച്ച കേട്ട് അവൻ വേം കയ്യേടുത്തു... എന്താ... എല്ലാരും ഒരേ ശബ്ദത്തിൽ ചോദിച്ചതും അനു കവിളിൽ കൈ വച്ച് സിദ്ധുനെ തുറിച്ചു നോക്കി... അവനും സംഭവം എന്താന്ന് പിടി കിട്ടാതെ നോക്കണുണ്ട്... അനു.. എന്താ പറ്റ്യേ... ഐശു അവളെ ഷോൾഡറിൽ കൈ വച്ച് ചോദിച്ചതും അവൾ സിദ്ധു നെ നോക്കി പറഞ്ഞു... ഒന്നുല്ല... ഒരു കരടി പിടിച്ചു വലിച്ചതാ... അവൾ പറയണ കേട്ട് കിച്ചു ഞാനോ കരടി എന്ന ഭാവത്തിൽ അവളെ നോക്കിയതും അവള് സിദ്ധുനെ നോക്കണ കണ്ടു അവനെ നോക്കി...

അവന്റെ മുഖത്തെ കള്ളചിരി കണ്ടതും എല്ലാർക്കും കാര്യം മനസ്സിലായി... ഒക്കെ കൂടി ചിരിക്കാൻ തുടങ്ങി... സിദ്ധു എല്ലാരേം നോക്കി ഒന്ന് ഇളിച്ചു കൊടുത്തു... എല്ലാരും ഭക്ഷണം കഴിക്കൽ തുടർന്ന്... അല്ല അനു ഞാൻ വന്നപ്പോ നീയെന്താ ചോദിച്ചേ... കിച്ചു അവളെ നോക്കി ചോദിച്ചു നിങ്ങ എന്തേ ലേറ്റ് ആയെന്ന ചോയിച്ചേ ആഹ്.. അങ്ങനെ... മണ്ടേ ഒരു പ്രൊജക്റ്റ്‌ വക്കണം... ഞങ്ങളെ സെക്കന്റ്‌ സേം എക്സാം അടുത്ത്... അപ്പൊ അതിൽ ഇരിക്കായിരുന്നു... ഏഹ്.... ന്നിട്ട് കഴിഞ്ഞോ... ഏയ്‌... തുടങ്ങിട്ടില്ല...😁 അടിപൊളി.. എനി ഹെല്പ്??? നീ എഴുതി തരോ...😉 പത്തമ്പത് പേജ് ഉണ്ട്... അത് സാരില്ല... ഞാൻ എഴുതാം... ശനിo ഞായറും ഉണ്ടല്ലോ... അന്ന പിന്നെ എന്റെ കൂടി എഴുതിക്കോ...😜😜 അരുൺ അനു നെ നോക്കി പറഞ്ഞു... അതെ... ദേ ഒപോസിറ്റ് ഇരിക്കുന്നവളോട് പറ...😉 അനു ഋതു നെ ചൂണ്ടി പറഞ്ഞു... അത്രേം ടൈമ് അരുണിനെ നോക്കി ഇരുന്നിരുന്ന അവൾ അവൻ നോക്കണ കണ്ടതും വേം അച്ചുന്റെ നേരെ തിരിഞ്ഞു... അപ്പൊ എനിക്ക് ആരാ എഴുതി തരാ😌😌 സിദ്ധു നിഷ്കു പോലെ ചോദിച്ചു... പിന്നെന്തിനാ ചേട്ടാ.. ഈ അനിയത്തി കുട്ടി.😉 അമ്മു സിദ്ധുന് നേരെ ഒരു പിടി ചോറ് നീട്ടി കൊണ്ട് പറഞ്ഞു... അവൻ ചിരിച് കൊണ്ട് അത് വാങ്ങി കഴിച്ചു...

അനുന്റെ കൈ പൊള്ളി ക്കല്ലേ. കിച്ചു ഏട്ടന് ഞാൻ എഴുതി കൊടുക്കാം... അനു ന് വാരി കൊടുത്ത് കൊണ്ട് ഐശു പറഞ്ഞു.. നീയേ അരുണേട്ടന് എഴുതി കൊടുത്തോ... കിച്ചു ഏട്ടന്റെ ഞാൻ എഴുതാം ഋതു ഐശുനെ നോക്കി കൊണ്ട് പറഞ്ഞു.. അത് കേട്ട് കിച്ചു ചിരിച്ചേങ്കിലും അവന്റെ കണ്ണ് നിറഞ്ഞിരുന്നു.. അയ്യേ കിച്ചുഏട്ടൻ എന്തിനാ കരയണേ... കിച്ചു ന്റെ നേരെ തിരിഞ്ഞ അനു അവന്റെ കണ്ണ് നിറഞ്ഞത് കണ്ടു ചോദിച്ചു... അവൻ പെട്ടെന്ന് കണ്ണ് തുടച് ചിരിച് കൊണ്ട് ഒന്നും ഇല്ലെന്ന് തലയാട്ടി... പെങ്ങള് ഇല്ലാന്നുള്ള വിഷമം മാറീലെ... കിച്ചുവേ.... ഒന്ന് ഇല്ലാതെന് നീ വിഷമിച്ചപ്പോ ദൈവം നാലെണ്ണ... sry മൂന്നെണ്ണത്തിനെ തന്നില്ലേ.... നാല് പറഞ്ഞു പിന്നെ അമ്മുനെ നോക്കി സോറി പറഞ്ഞു കൊണ്ട് സിദ്ധു മൂന്ന് എന്ന് തിരുത്തി പറഞ്ഞു അത് കണ്ടു എല്ലാരും ചിരിച്ചു... കൂടെ കിച്ചുവും... അതിനാണോ കിച്ചുഏട്ടന്റെ കണ്ണ് നിറഞ്ഞെ... പിന്നെ ഞങ്ങൾ ഒക്കെ ആരാ... അവന്റെ കണ്ണ് തുടച് കൊടുത്ത് ഒരു പിടി അവനു നേരെ നീട്ടി കൊണ്ട് അനു പറഞ്ഞു... അവൻ ഒന്ന് ചിരിച് കൊണ്ട് ആ പിടി കഴിച്ചു... ഐശു മതി... ഇനി നീ കഴിക്ക് ഞാൻ കിച്ചു ഏട്ടന് വാരി കൊടുക്കാം.. ബെസ്റ്റ് നിനക്ക് വാരി തിന്നാൻ പറ്റാത്ത കാരണ ഞാൻ നിന്നെ തീറ്റിക്കണേ..

മാറ് ഞാൻ വാരി കൊടുക്കാം ഐശു അവളെ കയ്യിൽ നിന്ന് ചോറ് വാങ്ങാൻ നോക്കി കൊണ്ട് പറഞ്ഞു... വേണ്ട വേണ്ട കയ്യിക്ക് വല്യ കുഴപ്പം ഒന്നും ഇല്ലാ ഞാൻ വാരി കൊടുക്കാം... ഐശുവിനെ സമ്മതിക്കതെ അനു തന്നെ ഒരു പിടി വാരി അവനു നേരെ നീട്ടി... കിച്ചു ചിരിച് കൊണ്ട് അത് കഴിച്ചു.. അനു ഇടം കണ്ണിട്ട് സിദ്ധുനെ നോക്കി. നിറഞ്ഞ പുഞ്ചിരി ഉണ്ടായിരുന്നു ആ മുഖത്ത്... അതെ... അവനു മാത്രല്ല... ഞങ്ങക്ക് ആർക്കും പെങ്ങമ്മാര് ഇല്ലാ... ആകെ ഉള്ളത് മിത്തുനാ... അതും എനിക്ക് പെങ്ങളല്ലാതെ പോയി... അരുൺ പറഞ്ഞു അവസാനം ഋതു നെ ഒന്ന് നോക്കി... അവൻ നോക്കിയത് അറിഞ്ഞു കൊണ്ട് തന്നെ ഋതു വന്ന ചിരിയെ ഉള്ളിൽ തന്നെ പിടിച്ചു വച്ചു... അരുൺ പറഞ്ഞതും പിന്നെ അവിടെ ആകെ മൊത്തം വാരി കൊടുക്കൽ തന്നെയായിരുന്നു.... അങ്ങോട്ടും ഇങ്ങോട്ടും വാരി കൊടുത്ത് പാത്രം മൊത്തം കാലിയാക്കി... ചോറ് തീറ്റ കഴിഞ്ഞ് ഇറങ്ങാൻ നേരത്ത നല്ല ഇടി വെട്ടി മഴ പെയ്തെ... ഷീറ്റ് കൊണ്ടുള്ള മേൽക്കൂര ആയതിനാൽ കാന്റീൻ ഇപ്പൊ എത്ര ബഹളം വച്ചാലും കേൾക്കില്ല എന്ന പോലെയാണ്... എല്ലാവരും ക്ലാസ്സിൽ പോകാതെ അവിടെ തന്നെ ഇരുന്നു... കോളേജ് തുറന്ന് ആദ്യത്തെ മഴ... ഒന്ന് നനയാൻ പോലും പറ്റണില്ല... ക്ലാസ്സ്‌ കഴിയണ വരെ തോരല്ലേ... അനു മഴയിലേക്ക് നോക്കി ആരോടെന്നില്ലതെ പറഞ്ഞു... അതിന് കോളേജ് തുറന്ന് രണ്ട് ആഴ്ച അല്ലെ ആയുള്ളൂ... മഴ വരാൻ കിടക്കുന്നേ ഉള്ളൂ മോളെ..

ഋതു അവളോട് പറഞ്ഞു നേരെ നോക്കിയത് തന്നെ തന്നെ നോക്കി ഇരിക്കണ അരുണിനെ ആണ്... പെട്ടെന്ന് അവൾക്കും തന്റെ കണ്ണുകളെ പിൻവലിക്കാൻ പറ്റിയില്ല... ഐശുവും രാഹുലും മഴ തുടങ്ങിയപ്പോ തൊട്ടുള്ള നോട്ടം ആണ്... ആരെങ്കിലും കണ്ണ് ചിമ്മിയാ തോൽക്കും എന്ന മത്സരം പോലെ ഇമ ചിമ്മതെ നോക്കി ഇരിക്കാണ്... അനുനോട്‌ എന്തോ പറയാൻ തിരിഞ്ഞ അമ്മു കാണണത് കിച്ചു ദൂരെക്ക് നോക്കി എന്തോ ആലോചിച് ഇരിക്കണതാണ്... അവൾ ആണേ അവനെ തന്നെ നോക്കി ഇരുന്നു... അവൻ പെട്ടെന്ന് നോക്കിയപ്പോ കണ്ടത് അവനെ നോക്കി ഇരിക്കണ അമ്മു നെ... അങ്ങനെ അവിടേം കണ്ണും കണ്ണും.... തമ്മിൽ തമ്മിൽ... സിദ്ധു അനു നെ നോക്കി ഇരിക്കാണേലും അനു പരമാവധി നോക്കണ്ട എന്ന് വിചാരിച്ചു എങ്കിലും ഇടക്ക് നോക്കി പോവും... പിന്നെ നോട്ടം മാറ്റും... നോക്കും മാറ്റും... അങ്ങനെ അവിടേം കഥകൾ കൈമാറും അനുരാഗമേ...... നിമിഷങ്ങളും മിനിട്ടുകളും കടന്ന് പോയി... മഴ ശക്തി കൂടിയതല്ലാതെ കുറഞ്ഞില്ല....ഇവരുടെ നോട്ടങ്ങളും... ഇനിയും രക്ഷ ഇല്ലാ എന്ന് തോന്നിയ കൂട്ടത്തിലെ തത്കാലിക സിംഗിൾ പസ്സങ്കകൾ അവസാന അടവ് എന്നോണം പാടാൻ തുടങ്ങി.... 🎵കോളേജ് കാന്റീന് ശിവനേ..... പ്രേമകിളികൾക്ക് ഹെവനേ.....🎵 🎵

ആ കോളേജ് കാന്റീന് ശിവനേ..... പ്രേമകിളികൾക്ക് ഹെവനേ.....🎵 രണ്ടും കൂടി ടേബിളിൽ കോട്ടി ഉറക്കെ പാടാൻ തുടങ്ങിയതും എല്ലാം ഞെട്ടി നോട്ടം പിൻവലിച്ചു... ക്യാന്റീനിൽ ഉള്ള ബാക്കി പിള്ളേരും അവരെ നോക്കാൻ തുടങ്ങി... (അല്ല പിന്നെ.... കുറെ നേരായി രണ്ടും അങ്ങോട്ടും ഇങ്ങോട്ടും നോക്കണേ... എവടെ... എട്ട് ജോഡി കണ്ണുകളും നാല് ലോകത്താ...🙈 അസൂയ വെറും അസൂയ😁😉) മഴയുടെ ശക്തി കുറഞ്ഞിട്ടുo ഇവിടെ ആരും അറിഞ്ഞിട്ടില്ല.. മിത്തു പാട്ട് നിർത്തി കൊണ്ട് പറഞ്ഞതും എല്ലാം ആയിരുന്നോ എന്ന പോലെ പരസ്പരം നോക്കി... ഹാ... അങ്ങോട്ട് നോക്കണ്ട... ഞങ്ങ പറയാം... അച്ചു പറഞ്ഞപ്പോ എല്ലാം കൂടി അച്ചുനേം മിത്തുനേം നോക്കി ഇളിച്ചു കൊടുത്തു... മഴ മാറി... ക്ലാസ്സിൽ പോയാലോ... അച്ചു രാഹുലിനെ നോക്കി ചോദിച്ചപ്പോ പോണോ അന്ന പോവാം എന്ന പോലെ തലയാട്ടി അവൻ എണീറ്റു... എന്ത് കണ്ടോണ്ട് ഇരിക്ക... ചെന്ന് ക്ലാസിൽ കേറു പിള്ളേരെ... മിത്തു പെണ്പടകളെ നോക്കി പറഞ്ഞു ഇനി ഇപ്പൊ പോണോ... ഈ പിരീഡ് കൂടി കഴിഞ്ഞ് പോയ പോരെ... അനു ഒന്ന് ചിണുങ്ങി കൊണ്ട് ചോദിച്ചു... അതെന്നേ വാ നമ്മക്ക് അന്താക്ഷേരി കളിക്കാം... ഋതു അച്ചുന്റെ കൈ പിടിച്ചു വച്ച് കൊണ്ട് പറഞ്ഞു ഹോ... ഞങ്ങൾ കണ്ടു... ഇനി ഇന്ന് വയ്യ...

എണീറ്റെ ഒക്കെ ക്ലാസ്സിൽ പോ... അച്ചു കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു അല്ല ആശാൻമാർക്ക് ക്ലാസ്സോന്നും ഇല്ലേ... അല്ലെ ഞങ്ങളെ ആട്ടി പായിക്കണതാണല്ലോ.... മിത്തു ചോദിച്ചു... പ്രൊജക്റ്റ്‌ ചെയ്യാൻ സമയം തന്നേക്കാ... അതോണ്ട് ക്ലാസ്സ്‌ ഇല്ലാ... അരുൺ ആണ് മറുപടി പറഞ്ഞെ അന്ന അത് കംപ്ലീറ്റ് ആക്കാൻ നോക്ക്... വായ നോക്കി ഇരിക്കാണ്ട്.. അച്ചു അരുണിനെ നോക്കി കൊണ്ട് പറഞ്ഞു... ഹാ പറഞ്ഞ പോലെ ഇവർക്ക് നമ്മളല്ലേ പ്രൊജക്റ്റ്‌ എഴുതി കൊടുക്കാം ന്ന് പറഞ്ഞെ... അപ്പൊ അതൊക്കെ വാങ്ങി അടുത്ത പിരീഡ് ക്ലാസ്സിൽ കേറാം.. മടിയുടെ അടുത്ത ഡയലോഗ് പുറത്തിറക്കി ഐശു പറഞ്ഞു... അച്ചോടാ... അത് വൈകീട്ട് പോവുമ്പോ വാങ്ങാം... നാളും ക്ലാസ്സിൽ പോവാൻ നോക്ക്... അത് രാഹുലാണ്... കാരണം എന്താ അവൻ പോയിട്ട് ഇവര് പോയില്ലേ ബാക്കി മൂന്നും കണ്ണും കണ്ണും നോക്കി ഇരിക്കും... അതെന്നെ അസൂയ😝😝 ലാസ്റ്റ് നാലും കൂടി പോവാൻ എഴുന്നേറ്റപ്പോ ആശാൻമാരും ദേ എണീക്കുന്നു... അല്ല... നിങ്ങ എങ്ങോട്ടാ... അച്ചു അവരെ നോക്കി ചോദിച്ചു ഇനി ഇപ്പൊ ക്ലാസ്സിൽ ഇരുന്ന് ചെയ്യാം... 😌 കിച്ചു ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു അങ്ങനെ എല്ലാം കൂടി പുറത്തിറങ്ങിയപ്പോഴാ അമ്മു അത് കാണണേ.... എന്ത്??? എന്ന് നിങ്ങ ചോദിക്കും വേറൊന്നും അല്ല...

കുറച്ചു മഴവെള്ളം ഒലിച്ചു പോയി കൊണ്ടിരിക്കുന്നു അതിലിപ്പോ എന്താ കാര്യം...?? അതല്ലേ ചിന്തിച്ചേ... അത് പിന്നെ... ഈ മടിയൻമാർക്ക് ക്ലാസ്സിൽ കേറാൻ എന്തേലും ഒരു കാരണം ഉണ്ടാവും... അന്ന കേറാതിരിക്കാനോ ഒരുപാട് കാരണങ്ങൾ കണ്ടെത്താം... ഹായ്... ദേ...😋 പറഞ്ഞു കൊണ്ട് അമ്മു മഴവെള്ളം ചൂണ്ടി കാട്ടി... എല്ലാരും നോക്കിയിട്ടും പ്രത്യേകിച്ചു ഒന്നും കാണുന്നില്ല... എന്താ അവിടെ..🧐🧐? ചുറ്റും നോക്കി കൊണ്ട് സിദ്ധു ചോദിച്ചു മഴ വെള്ളം ഒഴുകി പോണ കണ്ട...😁 😬😬😬 ഇതായിരുന്നു ആണ്പടകളുടെ എക്സ്പ്രഷൻ എങ്കി പെണ്പടകൾ 🤗🤗🤗 ഈ എക്സ്പ്രഷൻ ഇട്ടാണ് നിൽപ്പ്.... (ഒരേ മനസ്സ് ആന്നെ... ഒരാള് മനസ്സി കണ്ട ബാക്കി ഒക്കെ മാനത്തു കാണും😛) മഴ വെള്ളം കണ്ടിട്ടാണോ നീ കിടന്ന് തുള്ളിയെ😬 അരുൺ അവളെ നോക്കി ചോദിച്ചു അത് പിന്നെ ഇക്കൊല്ലതെ ആദ്യത്തെ മഴയല്ലേ.... എന്നിട്ടും നമ്മ അതിനെ മൈൻഡ് ആക്കാതെ വിട്ട അതിന് വിഷമാവൂലെ...😌😌 അനു നിഷ്കു ഭാവത്തിലാ നിൽപ്പ് ഹേ... എന്ത്... മിത്തു ഒന്നും മനസ്സിലാവാതെ ചോദിച്ചു അതില്ലേ... നമ്മള് പണ്ട് ചാറ്റൽ മഴ കാണുമ്പോഴേക്കും പേപ്പർ കീറി വഞ്ചി ഇണ്ടാക്കാറില്ലേ... ഇപ്പൊ നല്ലൊരു മഴ പെയ്തിട്ടും അതൊന്നും ചെയ്തില്ലങ്കി നമ്മളൊക്കെ ഭയങ്കര പരിഷ്കാരികളാന്ന് മഴക്ക് തോന്നുലെ...😁😁

അനുവും നിഷ്കുവിൽ ഒട്ടും പിറകിലല്ല... ആന്നെ... വന്ന വഴി മറക്കാൻ പാടില്ലന്നാ....🙂 എന്റെ വകയും കിടക്കട്ടെ ഒരു ഡയലോഗ് എന്ന പോലെ ഋതു പറഞ്ഞു അന്ന മോൾ കണ്ണടച്ച് പെട്ടെന്ന് ക്ലാസ്സിലേക്കുള്ള വഴി ഒന്ന് പറഞ്ഞെ... അച്ചു അവളെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു... അത്... അതോ.. നേരെ... വലത്ന്ന് ഇടത്തോട്ട് പോയിട്ട്... പിന്നെ മോളിൽ... ഋതു എന്തൊക്കെയോ പറയുന്നു എടി... നമ്മടെ ക്ലാസ്സ്‌ താഴെയാ ഐശു ഋതുനെ തോണ്ടി പതിയെ പറഞ്ഞു ആ... മോളിൽ നിന്ന് താഴേക്ക് വരണം ആഹ്.. മതി മതി... ക്ലാസ്സിൽ പോ... സിദ്ധു അവരെ എല്ലാരേം നോക്കി കൊണ്ട് പറഞ്ഞു... സിദ്ധു ഏട്ടാ plz... ഒരൊറ്റ വഞ്ചി... അത് കഴിഞ്ഞ് ഞങ്ങ പൊക്കോളാം.. ഇനി ഞാനും ഒന്നും പറഞ്ഞില്ലന്ന് വേണ്ട... എന്ന് കരുതി ഐശു പറഞ്ഞു അച്ചു എല്ലാരേം ഒന്ന് നോക്കി... എല്ലാരും plz... എന്ന് കണ്ണ് കൊണ്ട് കാണിച്ചു... ഒറ്റോന്ന്.... പറ്റോ... ചിരി കടിച് പിടിച്ചു ഇത്തിരി ഗൗരവത്തിൽ അച്ചു പറഞ്ഞു ആഹ്... എല്ലാം കൂടി ഒരുമിച്ച് തുള്ളി പറഞ്ഞു... അടുത്ത ആൾ എതിർക്കുന്നതിനു മുന്നേ ഋതു പോയി ഒരു ന്യൂസ്‌ പേപ്പർ എടുത്ത് വന്നു ഓരോരുത്തർക്ക് ഓരോ പേജ് കൊടുത്തു... നിങ്ങക്ക് വേണോ... ഋതു അവരെ നേരെ നോക്കി ചോദിച്ചതും എല്ലാം വേണ്ട എന്ന് തലയാട്ടി...

അങ്ങനെ തോണി ഉണ്ടാക്കൽ തുടങ്ങി... 🎵ചെറു തിങ്കൾ തോണി എൻ പുഞ്ചിരി പോലൊരു തോണി🎵-ഋതു (നിൻ പുഞ്ചിരിന്നുള്ളത് കുട്ടിക്ക് തെറ്റിയതല്ലാട്ടൊ) 🎵അല്ലിയാമ്പൽ കടവിലന്നരക്കു വെള്ളം അന്ന് നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പ് വള്ളം🎵-അനു 🎵ചെറു തോണി പാട്ടുണർന്നുവോ അത് മെല്ലെ തീരമെത്തിയോ🎵-അമ്മു 🎵വഞ്ചിയിൽ പഞ്ചാര ചാക്ക് വച്ചു ഹോയ്.. തുഞ്ചത്തിരുന്ന് തുഴഞ്ഞു കുഞ്ചു ഹോയ് ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു ഹോയ്🎵-ഐശു നാലും പാട്ട് പാടി വഞ്ചി, വള്ളം, തോണി എന്നിവ ഉണ്ടാക്കുകയാണ്... ബാക്കി ആറെണ്ണം തലക്ക് കൈ കൊടുത്ത് ഇരിക്കുന്നുണ്ട്... അവരെ കാട്ടി കൂട്ടൽ കണ്ടു ചിരിക്കുന്നുo ഉണ്ട്... ആ വഞ്ചി റെഡി... വഞ്ചി റെഡി... അക്കാര്യത്തിൽ എക്സ്പേർട്ട് ആയത് കൊണ്ട് മാർക്കിടൽ ഒന്നും ഉണ്ടായില്ല... വഞ്ചി ഐലസാ പാടി നാലും വെള്ളത്തിൽ ഒഴുക്കി വിട്ടു... ഇനി ക്ലാസ്സിൽ പോവാലോ... മിത്തു ചോദിച്ചപ്പോ നാലും നിഷ്കളങ്കമായി ഇല്ലാ ന്ന് തലയാട്ടി... ആരെ വഞ്ചിയാ ആദ്യം എത്താ ന്ന് അറിയണ്ടേ... 🤦‍♂️🤦‍♂️🤦‍♂️

ഒക്കെ സ്വയം തലക്കടിച്ചു അവിടെ ചെന്നിരുന്നു 🎵പണ്ടൊരു മുക്കുവൻ മുത്തിന് പോയി....🎵 🎵ആ.. പടിഞ്ഞാറെ കാറ്റത്തു മുണ്ട്.. അല്ല മുങ്ങി പോയി...🎵 പാടി ഇരിക്കലെ അനു ന്റെ വഞ്ചി വെള്ളത്തിൽ മുങ്ങി... അവള് ചുണ്ട് ഉന്തി ഋതു നെ നോക്കി... ആദ്യം ഐശു ന്റെ വഞ്ചി ആണ് അറ്റത് എത്തിയെ... പിന്നെ അമ്മുന്റെ എത്തി... ഋതുന്റെ മൂന്നാമതും... ആ.. വാ ഇനി ക്ലാസ്സിൽ പോവാം അനു പറഞ്ഞു കൊണ്ട് തിരിഞ്ഞ് നടന്നു ഏയ് പോവല്ലേ... തോറ്റോർക്ക് സമ്മാനം ഉണ്ട്... അച്ചു കളിയാക്കി പറഞ്ഞതും അനു എല്ലാരേം ഒന്ന് നോക്കി... ""ചെലോലത് റെഡ്യാവും ചെലോലത് റെഡ്യാവില്ല... ന്റത് റെഡ്യായില്ല... അതിലെനിക്ക് ഒരു വെശ്മോം ഇല്ലാ... എങ്ങനായാലും ഞമ്മക്ക് ഒരു കൊയപ്പംഇല്ലാ..."" അനു എല്ലാരേം നോക്കി ഫായിസ് മോന്റെ പോലെ പറഞ്ഞതും ഒക്കെ കൂടി ചിരിക്കാൻ തുടങ്ങി... അച്ചു അവളെ തലക്ക് ഒരു കോട്ടയം കൊടുത്ത് അവളെ ചേർത്ത് പിടിച്ചു... അനു ഒളിഞ്ഞു സിദ്ധുനെ നോക്കിയപ്പോ അവൻ ചിരിച്ചോണ്ട് അവളെ തന്നെ നോക്കി നിക്കായിരുന്നു... കിച്ചുവും അരുണും രാഹുലും മിത്തുവും എല്ലാം വന്നു അവൾക്ക് ഒരു കടലാസ് തൊപ്പി വച്ച് കൊടുത്തു.... പണ്ട് സ്കൂളിൽ തോറ്റ കുട്ടികൾക്ക് വച്ച് കൊടുക്കൂലെ... ദാറ്റ്‌ തൊപ്പി......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story