മഞ്ഞുപോലെ ❤️: ഭാഗം 13

manjupole

രചന: നീല മഴവില്ല്

അനന്യ കുട്ടി തൊപ്പി കാരി എപ്പോ കല്യാണം..... അനു നെ നടുവിൽ നിർത്തി എല്ലാം ചുറ്റും കറങ്ങി പാട്ട് പാടാണ്.... അടുത്തെന്റെ അടുത്ത മാസം...😬 മാറിയേ... കള്ള ദേഷ്യം നടിച്ചു കൊണ്ട് അനു പറഞ്ഞു... അനു ഇന്ന് ക്ലാസ്സിൽ എത്തണ വരെ തൊപ്പി ഊരാൻ പാടില്ലട്ടൊ... അച്ചു അവളെ നോക്കി പറഞ്ഞു... അനു അതിനെന്താ... ന്നുള്ള കണക്ക് തലയാട്ടി കൊടുത്തു... (കുട്ടിക്ക് ഇതൊന്നും വല്യ നാണക്കേട് അല്ലെന്നേ... കൊക്ക് എത്ര കുളം കണ്ടതാ...😉😉) അന്ന ക്ലാസ്സിൽ പൊക്കോ... മിത്തു പറഞ്ഞതും പെണ്പടകളുടെ മുഖം മാറി... ഇനി ഇപ്പൊ പോണോ... നോക്ക്യേ ഇരുപത് മിനിറ്റ് പോലുല്ല ഇന്റർവെല്ലിന്.... ഋതു വാച്ചിൽ നോക്കി കൊണ്ട് പറഞ്ഞു... ആന്നെ മാത്രല്ല... ഇടക്ക് കയറി ചെന്ന ആ മിസ്സ്‌ എന്തേലും പണി തരും😌 അനു നിഷ്കു മുഖത്തു ഫിറ്റ്‌ ആക്കി പറഞ്ഞു.... ബെസ്റ്റ്.... നിങ്ങള് പിന്നെ എന്തിനാ ഡിഗ്രിക്ക് ചേർന്നെ.... തിന്നാനോ.... രാഹുൽ കൈ രണ്ടും അരയിൽ കുത്തി ചോദിച്ചു... അല്ല കോളേജ് ലൈഫ് അടിപൊളി അല്ലെ.... അമ്മു ചാടി കേറി പറഞ്ഞു... അപ്പൊ കോളേജ് കാണാൻ വന്നതാ... പഠിക്കാൻ അല്ലല്ലേ... സിദ്ധു അമ്മു ന്റെ ചെവി പിടിച്ചു കൊണ്ട് ചോദിച്ചു... ആ സിദ്ധു ഏട്ടാ വിട്... പഠിക്കേo ചെയ്യാം... ഐനിപ്പോ ക്ലാസ്സിൽ കേറണം എന്നൊന്നും ഇല്ലല്ലോ...

ഈ ഡിസ്റ്റൻസ് ആയി പഠിക്കുന്നോരൊക്കെ ക്ലാസ്സിൽ കേറിട്ടാ...😤 ഹാ... എന്തിനും പിന്നെ ന്യായങ്ങൾ ഉണ്ടാവുലോ.. അരുൺ എല്ലാരേം നോക്കി പറഞ്ഞു... അരുണേട്ടാ... അരുണേട്ടൻ പോയി പ്രൊജക്റ്റിന്റെ പോയ്ന്റ്സ് എടുത്ത് വാ... ഞമ്മക്ക് അത് നോക്കാം... ഐശു അവനെ നോക്കി പറഞ്ഞു ഞങ്ങളെ പേരും പറഞ്ഞു ക്ലാസ്സിൽ കേറാതെ ഇരിക്കാനാലെ... ഒക്കെതിനും... ഈൗ.... കിച്ചു ചോദിച്ചപ്പോ നാലും നന്നായി ഒന്ന് ഇളിച്ചു കൊടുത്തു ###################### സിദ്ധു നീ അറിഞ്ഞ... അനു ന്റെ കല്യാണം ഉറപ്പിച്ചതാടാ... വീട്ടിൽ എത്തി ഫ്രഷ് ആവാൻ റൂമിൽ കയറിയതാന് സിദ്ധു... ആ നേരത്ത സനുന്റെ എൻട്രി... അവൻ ഒന്ന് തിരിഞ്ഞ് നോക്കി... ആ മുഖത്തെ നിഷ്കളങ്കത കണ്ടതും അവനു കാര്യം മനസ്സിലായി... ടാ... നീ കേട്ട... അനു ഇല്ലേ.. അവളുടെ കല്യാണം ഉറപ്പിച്ചതാന്ന്.... കാശി ഡോക്ടർ പറഞ്ഞതാ അയിന്?? അയിന..... ടാ... അനു... അനന്യ... അന്ന് നീ ബോൾ തലക്കടിച്ചത്... ഞാൻ വന്നു ഇൻജെക്ഷൻ എടുത്തത്... മറന്ന... ആ അനു... നിനക്ക് പ്രേമിക്കണം ന്ന് പറഞ്ഞില്ലേ അവള്....

വല്യേട്ടന് എന്താ പറ്റ്യേ... എനിക്കൊന്നും പറ്റിയില്ല... നിനക്ക് വല്ലോം പറ്റിയ... എനിക്കെന്ത് പറ്റാൻ... ഇതൊന്നും കേട്ടിട്ട് നിനക്ക് ഒന്നും തോന്നുന്നില്ലേ... ഏതു കേട്ടിട്ട് അനു ന്റെ കല്യാണം ഉറപ്പിച്ചതാന്ന് കേട്ടിട്ട്.. ഹ.. എന്താ തോന്നണ്ടേ... വിഷമം...😌 ഹേ... ഞാനെന്തിനാ വിഷമിക്കണേ... അത് നല്ല കാര്യം അല്ലെ... (ഇവനിതെന്താ പറ്റ്യേ... ഞാൻ പറഞ്ഞത് തന്ന്യല്ലേ ഇവൻ കേട്ടെ🤔 -ലെ വല്യേട്ടൻ ആത്മ) അപ്പൊ നിനക്ക് അവളെ ഇഷ്ടല്ലേ... ഹോ അങ്ങനൊന്നും ഇല്ലാന്നെ... ഞാനാ പരിപാടി നിർത്തി... അല്ല... എന്ന കല്യാണം ന്ന് പറഞ്ഞ... ഒരു സദ്യ വേസ്റ്റ് ആക്കണ്ട ല്ലോ..😉 അതും പറഞ്ഞു സിദ്ധു താഴേക്ക് ഇറങ്ങി പോയി... സ്പോട്ടിൽ സഞ്ജു റൂമിലേക്ക് റൂമിലേക്ക് കയറി വന്നു... പല്ല് കടിച് പിടിച്ചണ് വന്നത് എടാ... നീ കേട്ട... അവനു അനു നെ ഇഷ്ടല്ല ന്ന്... 😡😡😬ന്റെ ഏട്ടാ... അവനു മനസ്സിലായി ഏട്ടൻ അവനെ പറ്റിച്ചതാന്ന്... അപ്പൊ അവൻ തിരിച്ചും പണിതത.... ഞാൻ അപ്പോഴും പറഞ്ഞതാ ഞാൻ പോവാന്ന്... അതിന് ഞാൻ ജസ്റ്റ് കാര്യം മാത്രല്ലേ പറഞ്ഞുള്ളു... അയ്യോ... ഓവർ ആക്കി ചളമാക്കി...😤 അപ്പൊ ഞാൻ ദീപ്തിനോട്‌ പറഞ്ഞപ്പോ അവള് വിശ്വാസിച്ചുലോ... ആഹ്... ഏട്ടനെ നമ്പി നമ്പിയാണ് ഏടത്തി ഇങ്ങനായെ..🤦‍♂️ ഈൗ.... അടുത്ത പ്രാവശ്യം ഞാൻ കലക്കും ഒന്ന് ഇളിച്ചു കൊണ്ട് സനു പറഞ്ഞു ദേ...

. അടുത്തുള്ള ഫ്ലവർ vase കയ്യിൽ എടുത്ത് സനു ന് നേരെ ഓങ്ങി കൊണ്ട് സഞ്ജു വിളിച്ചു... സഞ്ജു... നോ... അവനെ തടഞ്ഞു കൊണ്ട് സനു കൈ പിടിച്ചു... നമ്മക്ക് അമ്മ ഉണ്ടാക്കിയ പലഹാരം കഴിച്ചു ഇതിനൊരു പരിഹാരം കാണാ... വാ😁 അന്ന വാ... ഫ്ലവർ vase താഴെ വച്ച് സനു ന്റെ തോളിലൂടെ കയ്യിട്ട് സഞ്ജു പറഞ്ഞു... രണ്ടും കൂടെ താഴേക്ക് ഇറങ്ങി പോയി... ###################### ഹലോ... ഹലോ... മിത്തു ഏട്ടാ....😍 എന്താ... 😬 ഞാൻ കരുതി ഫോൺ എടുക്കില്ല ന്ന്...🙈 നിനക്ക് എന്തിന്റെ കേടാ.. വിളിക്കല്ലേ ന്ന് പറഞ്ഞ കേൾക്കില്ലേ... ഞാനെ ഒരു കാര്യം ചോദിക്കാൻ വിളിച്ചത... ലൈബ്രറിൽ ഞാൻ പോയിട്ടും ഇല്ലാ... ലെറ്റർ കണ്ടിട്ടും ഇല്ലാ... എനിക്ക് അതിന്റെ ആവശ്യം ഇല്ലാ... ഇനി വിളിക്കരുത് ട്ടാ... അയ്യോ അതല്ല... അങ്ങനൊരു ലെറ്റർ ഒന്നും ഇല്ലാ... ഞാൻ ചുമ്മാ പറഞ്ഞതാ... ആയിരുന്നോ... അയ്യോ ഞാൻ ആകെ പേടിച് പോയി... ഈൗ... അതെ ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ അവസാനത്തെ ആയിരിക്കണം പറ്റോ..... അങ്ങനെ പറയല്ലേ... ഇഷ്ടം ഉള്ളോണ്ടല്ലേ വിളിക്കണേ... വേറെ ആരേം കിട്ടിയില്ലേ... ഇങ്ങനെ വിളിച്ചു ശല്യപ്പെടുതണതൊക്കെ വല്യ കാര്യാന്നാ വിചാരം... അയ്യോ അങ്ങനല്ല... എനിക്ക് മുന്നിൽ വരാൻ പേടി ആയിട്ടല്ലേ...

എന്നെ ഇഷ്ടമാണെന്ന് പറ... അന്ന അടുത്ത സെക്കന്റ്‌ ഞാൻ മുന്നിൽ വരാം...😁 വേണം ന്നില്ല... ശല്യം ഒഴിച് തന്ന മതി😬 Plz... ഏട്ടാ... എനിക്ക് കൊതിയാവാ നിങ്ങടെ ഗ്രൂപ്പിൽ ചേരാൻ... ഇന്ന് തന്നെ എത്ര നേരം നോക്കി നിന്നുന്ന് അറിയോ.... ഞാനും ഉച്ചക്ക് ശേഷം ക്ലാസ്സിൽ കേറിയില്ല... ഏട്ടനും അച്ചു ഏട്ടനും രാഹുൽ ഏട്ടനും പിജി തെ ചേട്ടന്മാരും ഒക്കെ അവരെ എന്ത് രസായിട്ടാ നോക്കണേ... എനിക്ക് ഏട്ടന്മാർ ഒന്നും ഇല്ലല്ലോ... നിങ്ങടെ കൂടെ ചേർന്ന എന്നേം അവര് അത്പോലെ നോക്കുലെ..😌😌 നിനക്ക് ആങ്ങളനെ കിട്ടാനാണോ നീ എന്നെ കരുവാക്കണേ...🤨 അതല്ല... മിത്തു ഏട്ടനെ പിന്നാലെ വന്ന.. ഞാൻ അവരെ ശ്രദ്ധിക്കാൻ തുടങ്ങിയെ... കാണുമ്പോ ഒരു പൂതി അതാ.... നീ വച്ചിട്ട് പോയേ.... അവളുടെ പൂതി.... മിത്തു ഫോൺ കട്ട്‌ ആക്കി ബെഡിലേക്ക് ഇട്ടു.. ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ടു... ###################### ഋതുസെ.... വെള്ളം... സൺ‌ഡേ അച്ചുo രാഹുലും കൂടി വീട്ടിൽ ക്ക് വന്നേക്കാണ്... ഋതു പ്രൊജക്റ്റ്‌ എഴുതായിരുന്നു... അതിനിടയിൽ അരുണിന്റെ കാര്യം പറയാൻ ബെസ്റ്റ് ടൈം ആന്ന് കരുതി മുന്നിൽക്ക് വന്നതാ... അപ്പൊ രാഹുൽ വെള്ളം എടുക്കാൻ പറഞ്ഞയച്ചു.... വെള്ളം കൊണ്ട് കൊടുത്തു അവള് അവരുടെ അടുത്ത് ഇരുന്നു...

നിന്റെ എഴുതി കഴിഞ്ഞോ... അച്ചു അവളെ നോക്കി ചോദിച്ചു... കുറച്ചൂടെ ഉണ്ട്... അത് ഇന്ന് കഴിയും... പിന്നെ ചില ഡൌട്ട്സും.. അത് നാളെ ചെന്നിട്ട് എഴുതി കൊടുക്കാം... നീ എഴുതണേൽ അരുണേട്ടന്റെ പേര് എഴുതി കൊടുക്കാലെ 😉 രാഹുൽ അവളെ ദേഷ്യം പിടിപ്പിക്കാൻ എന്ന വണ്ണം ചോദിച്ചപ്പോ അവള് അവനെ ഒന്ന് നോക്കി പൊന്നു രാഹുലെ മിണ്ടാതിരി... അവള് ആ പ്രൊജക്റ്റ്‌ അങ്ങനെ കീറി കളയും... അച്ചു അവളെ നോക്കി കൊണ്ട് തന്നെ പറഞ്ഞു.. ഋതു ഒന്ന് മിത്തുനെ നോക്കി... അവൻ ന്തേയ്‌ ന്ന് പുരികം പൊക്കി ചോദിച്ചു... അവള് ഒന്ന് ഇളിച്ചു കൊടുത്തപ്പോ അവനു കാര്യം മനസ്സിലായി... അവളോട് പറയാൻ കണ്ണ് കൊണ്ട് കാണിച്ചു എന്താടാ ആങ്ങളയും പെങ്ങളും കണ്ണ് കൊണ്ട് രഹസ്യം പറയണേ... അത് ഒന്നുല്ലട... ഇവൾക്ക് ഒരാളെ ഇഷ്ടാന്ന്..... അത് കേട്ട് ഋതു ഞെട്ടി മിത്തുനെ നോക്കി.. ചിരിച്ചു കൊണ്ടിരുന്ന അച്ചുന്റെയും രാഹുലിന്റെയും മുഖം പെട്ടെന്ന് മാറി... കുറച്ചു നാളായി ത്രെ... നമ്മളോട് ആദ്യം പറയണം ന്ന് പറഞ്ഞു ആളോട് പോലും പറയാതെ ഇരിക്കാ... എന്നോട് തന്നെ രണ്ടീസം മുന്ന പറയണേ... അച്ചുന് ആകെ വിഷമം ആയി... കുറച്ചു സമയം എടുത്താലും അവള് അരുണേട്ടൻനെ ഇഷ്ടപ്പെടും എന്നാ കരുതിയെ...

പക്ഷെ മറ്റൊരു ഇഷ്ടം ഉണ്ടാവും ന്ന് കരുതില... ചമ്മിയ നിർവൃതിയിൽ അവരെ മുഖത്ത്ക്ക് നോക്കിയ ഋതു കാണണത് മുഖത്ത് ചിരി വരുത്താൻ പാട് പെടുന്ന അരുണിനെയും രാഹുലിനെയുമാണ്... എടാ... നിങ്ങക്ക് ഇതെന്ത് പറ്റി... അവരെ മുഖം കണ്ടു മിത്തു ചോദിച്ചു... രാഹുൽ എന്തോ പറയാൻ തുടങ്ങിയതും അച്ചു ഇടയിൽ കയറി ആഹാ... കാന്താരി... ന്നിട്ട് ഇപ്പോഴാണോ പറയാൻ തോന്നിയെ.. ആട്ടെ ആരാ ആള്... അച്ചു ചോദിക്കണ കേട്ട് ഋതുവും മിത്തുവും പരസപരം നോക്കി... എടാ പൊട്ടാ.. വേറെ ആര്... ഈ സാദനത്തിനു ആദ്യമേ അരുണേട്ടനെ ഇഷ്ടായിരുന്നു ന്ന്... മിത്തു ഒന്ന് ചിരിച് കൊണ്ട് പറഞ്ഞതും അച്ചുവും രാഹുലും ഞെട്ടി കൊണ്ട് എന്ത് എന്ന് ഒപ്പം ചോദിച്ചു... പിന്നെ രണ്ടാളും ഋതു നെ ഒന്ന് നോക്കി.... അവള് രണ്ടാൾക്കും ഒന്ന് ഇളിച്ചു കൊടുത്തു പതിയെ പിന്നിലേക്ക് നീങ്ങി നീങ്ങി തിരിഞ്ഞ് ഓടി... ടി... നിക്കടി... പിടിക്കടാ അവളെ... പറഞ്ഞു കൊണ്ട് രാഹുൽ പിന്നാലെ ഓടി... അച്ചുവും... ഋതു ടേബിളിന് ചുറ്റും കറങ്ങി... അച്ചു നെ കണ്ടതും മുകളിലേക്ക് ഓടി... റൂമിൽ കേറി കതക് അടക്കാൻ നിന്നതും അച്ചു തള്ളി തുറന്ന് അകത്തേക്ക് കയറി... പിന്നാലെ രാഹുലും... മിത്തുവും... ഋതു കട്ടിലിന്റെ സൈഡിൽ ക്ക് ഓടിയപ്പോ രാഹുലും അച്ചുവും രണ്ട് സിടിലൂടെ പോയി അവളെ പിടിച്ചു വച്ചു..

ഋതു രണ്ട് കൈ കൊണ്ടും കണ്ണ് പൊത്തി.. അയ്യേ പെണ്ണിന്റെ നാണം കണ്ടില്ലേ... കൈ മാറ്റി കൊണ്ട് രാഹുൽ പറഞ്ഞു... അവളൊന്നു ഇളിച്ചു കൊടുത്തു... അല്ല ആ ചട്ടി തലേം ഓഞ്ഞ മൂക്കും കൊമ്പൻ മീശയും ഒക്കെ ഉള്ള കൊരങ്ങനെ നിനക്ക് എങ്ങന ഇഷ്ടായി... 😬 ഋതു വിന്റെ അതെ ഡയലോഗ് രാഹുൽ തിരിച്ചു ചോദിച്ചപ്പോ അവള് വീണ്ടും കണ്ണ് പൊത്തി... ഹാ അതാ ഏറ്റോം കോമഡി... ഇവൾക്കെ love at first sight ആ... ടു യേർസ് ago.... മിത്തു പറഞ്ഞപ്പോ ഋതു അവനെ നോക്കി പല്ല് ഞെരിച്ചു😬... അച്ചുവും രാഹുലും നോക്കണ കണ്ടപ്പോ എക്സ്പ്രെഷൻ ചേഞ്ച്‌ ആക്കി😌😌😌 അച്ചു.. ഫോൺ എടുക്കട... അരുണേട്ടന് വിളിക്ക്.. എല്ലാം പറ... അല്ലെ ഇങ്ങോട്ട് വരാൻ പറ... കാണട്ടെ കള്ളി നെ രാഹുൽ പറഞ്ഞപ്പോ അച്ചു ഫോൺ എടുത്ത് അരുണിന്റെ നമ്പർ ഡയൽ ചെയ്യാനൊരുങ്ങി... ഋതു വേം ഫോൺ പിടിച്ചു വാങ്ങി... വേണ്ട അച്ചു ഏട്ടാ.. plz.. ഞാൻ നേരിട്ട് പറയാം അതല്ലേ ശരി.. അപ്പോഴേക്കും അപ്പുറത് ന്ന് ഹലോ എന്ന് അരുണിന്റെ ശബ്ദം കേട്ടു... ഋതു കേട്ട ഊക്കിൽ പെട്ടെന്ന് തിരിച്ചും ഹലോ പറഞ്ഞു... പിന്നെയാ ബോധം വന്നേ... അവൾ വേം നാക്ക് കടിച്ചു... അരുണേട്ടാ... അരുണേട്ടന് ഫോൺ... എന്താ പറയണ്ടേന്നറിയാതെ ഋതു അതും പറഞ്ഞു ഫോൺ അച്ചൂന് നേരെ നീട്ടി...

അച്ചു അവളെ നോക്കി ഒന്ന് ആക്കി ചിരിച്ചു... ആഹ്... എന്റെ ഫോണും എടുത്ത് വന്നു എന്റെ ഏട്ടന് വിളിച്ചു കുറുകാലെ... ന്നിട്ട് എന്നെ കണ്ടപ്പോ ഫോൺ നീട്ടുന്നോ...😜😜 വായ പൊത്തി ചിരിച് കൊണ്ട് അച്ചു പറഞ്ഞതും ഋതു എപ്പോ എന്ന മട്ടിൽ അവനെ നെറ്റി ചുളിച്ച് നോക്കി...😡 ഏഹ് ഞാനോ.. അച്ചു ഏട്ടനല്ലേ ലച്ചു ആണ് സംസാരിക്കാൻ പറഞ്ഞു തന്നെ... ഇന്ന് വിളിക്കാത്തത് കൊണ്ട് പിണങ്ങി ന്നും പറഞ്ഞു..😤 അതെ നാണയത്തിൽ തിരിച്ചടിച്ച് കൊണ്ട് ഋതു ചോദിച്ചു... പ്രേമിക്കാനുള്ള ലൈസൻസ് കൊടുക്കാത്ത കാരണം ഫോൺ വിളി ഒന്നും അനുവദിച്ചിട്ടില്ല ന്ന് ഋതു ന് അറിയാം... ടി.. ടി.. ഞാനെപ്പോഴ ലച്ചു ആന്ന് പറഞ്ഞെ... ഞാൻ എപ്പോഴാ അരുണേട്ടന് വിളിച്ചേ... ഹോ പൊന്നെ🙏... ഞാൻ വിളിച്ചത... പോരെ.. തന്നെ ഫോൺ😌... ഹാ... അങ്ങനെ വരട്ടെ😝.. ഇന്നാ... അച്ചു ഫോൺ വാങ്ങി ചെവിട്ടിൽ വച്ചു... അരുൺ ഇതെല്ലാം കേട്ട് ചിരിക്കായിരുന്നു... അച്ചു ഹലോ പറഞ്ഞപ്പോ അവനും തിരിച്ചു ഹലോ പറഞ്ഞു... ഏട്ടാ... ന്റെ കൈ തട്ടിതാ ഫോൺ... ശരി അന്ന... മം ശരി... അരുൺ ഒന്ന് ചിരിച് കൊണ്ട് ഫോൺ വച്ചു... ###################### രാവിലെ വന്ന വഴി പ്രൊജക്റ്റ്‌ എടുത്ത് എല്ലാരും ക്യാന്റീനിൽ ക്ക് വിട്ടു... അവിടെ ചെന്ന് ഡൌട്ട്സ് ഒക്കെ ക്ലിയർ ആക്കുവായിരുന്നു...

അമ്മു സിദ്ധുവിന് പ്രൊജക്റ്റ്‌ കൊടുത്തു.... അവൻ അതൊന്ന് മറച്ചു നോക്കിയതും നാക്ക് കടിച് തലയിൽ കൈ വച്ചു നിന്നു... ശെടാ... ന്താ സിദ്ധു ഏട്ടാ... എന്ത് പറ്റി... വല്ലോം തെറ്റിയ... അവന്റെ മുഖം കണ്ടു ആവലാതി പൂണ്ടു അമ്മു ചോദിച്ചു... നിനക്ക് ഞാൻ തന്ന മോഡൽ എവടെ... അവൻ ചോദിച്ചപ്പോ അവള് അതെടുത്തു കൊടുത്തു അത് മറച്ചു നോക്കി തലയിൽ കൈ വച്ച് അവൻ അവിടെ ഇരുന്നു... സിദ്ധു ദാ എന്താടാ പറ്റ്യേ... കിച്ചു അവന്റെ തോളിൽ തട്ടി ചോദിച്ചു... ടാ.. ഞാൻ ഇവൾക്ക് കൊടുത്തത് ഫോർത്ത് സേം പ്രൊജക്റ്റ്‌ ആട... ഇക്കൊല്ലതെ... കിച്ചു ന്റെ മുഖത്ത് ദയനീയമായി നോക്കി കൊണ്ട് സിദ്ധു പറഞ്ഞു... അത് കേട്ട് കിച്ചുവും അരുണും തലയിൽ കൈ വച്ചു.... ന്താ ഏട്ടാ... എന്താ പറ്റ്യേ.. അമ്മു ഒന്നും മനസ്സിലാവാതെ ചോദിച്ചു... ഞങ്ങൾക്ക് ഇന്ന് വക്കണ്ടത് സെക്കന്റ്‌ സേം പ്രൊജക്റ്റ്‌ ആ... നീ എഴുതിത് ഫോർത് സേം പ്രൊജക്റ്റ്‌ ആ... അരുൺ എല്ലാരേം മാറി മാറി നോക്കി പറഞ്ഞു... അപ്പൊ നീ കൊടുക്കുമ്പോ നോക്കിയില്ലേ... കിച്ചു അവനെ നോക്കി ചോദിച്ചു... എടാ... എനിക്ക്... ഞാൻ ശ്രദ്ധിച്ചില്ല... sub ന്റെ നെയിം മാത്രേ നോക്കിയുള്ളൂ.... ഇനി ഇപ്പൊ ന്താ ചെയ്യാ... ഉച്ചക്ക് വക്കണ്ടേ....

ഋതു ചോദിച്ചപ്പോ ഒരു പിടിയും ഇല്ലാതെ സിദ്ധു രണ്ട് കൈ കൊണ്ടും മുഖം പൊത്തി ടേബിളിൽ ഇരുന്നു... സിദ്ധു ന്റെ മുഖം കണ്ടതും അനുവിന് ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു... കണ്ണ് അവനിൽ തന്നെ തറഞ്ഞു നിന്നു... അവൻ കയ്യെടുത്തു എല്ലാരേം നോക്കി ഒന്ന് ചിരിച്ചു... അമ്മു ന്റെ അടുത്തേക്ക് പോയി... സോറി ടി.. വെറുതെ നിന്റെ കയ്യും കഴച്ചു സമയോം പോയി... ഞാൻ കാരണം... സിദ്ധു അവളെ നോക്കി പറഞ്ഞപ്പോഴും അനു അവനെ തന്നെ നോക്കി നില്ക്കായിരുന്നു... ദേ സിദ്ധു ഏട്ടാ.. ഈ വക സോറി താങ്ക്സ് ഒക്കെ കൊണ്ട് എന്റെ അടുത്തേക്ക് വന്നാലുണ്ടല്ലോ.😡... ഇപ്പൊ ന്താ ഉണ്ടായേ... ചെറുതായ് സേം ഒന്ന് മാറി പോയി... കഴിഞ്ഞ് പോയത് ഒന്നും അല്ലല്ലോ... വരാനുള്ളതല്ലേ... അപ്പോ ലാഭല്ലേ.. അടുത്ത സേം എഴുതണ്ടല്ലോ.😁 അമ്മുന്റെ വർത്താനം കേട്ട് സിദ്ധു അവളെ കവിളിൽ ഒന്ന് തലോടി പതിയെ ചിരിച്ചു.... എടാ... നിങ്ങള് വക്ക്, ഞാൻ നാളത്തേക്ക് സമയം ചോദിച്ചു നോക്കട്ടെ... കിട്ടുമായിരിക്കും... കിച്ചുനേം അരുണിനെo നോക്കി സിദ്ധു പറഞ്ഞു... വെറുതെ എന്തിനാ ടീച്ചർസിനെ ദേഷ്യം പിടിപ്പിക്കണേ... വിചാരിച്ച ഇന്ന് തന്നെ തീർക്കാവുന്നതെ ഉള്ളു... അവന്റെ മുഖം കണ്ടു അനു പറഞ്ഞു... ഉച്ചക്ക് വക്കണം...

കൂടി പോയ നാല് മണിക്കൂറെ കാണു... അരുൺ പറഞ്ഞു നാല് മണിക്കൂറെ ഉള്ളു എന്നല്ല... നാല് മണിക്കൂർ ഇണ്ടല്ലോ ന്ന് ചിന്തിക്ക്... ഞാൻ എഴുതാം... അത്യാവശ്യം സ്പീഡ് ഉണ്ട് എനിക്ക്... ഞാൻ തീർത് തരാം... അനു ടേബിളിൽ ഇരുന്ന് കൊണ്ട് പറഞ്ഞു... പക്ഷെ അനു... നിന്റെ കൈ... ഐശു അവളെ ഒരു സംശയത്തിൽ നോക്കി... മാറു ഞാൻ എഴുതാം... വേണ്ട ഐശു... കൈ ഒക്കെ മാറി.. എത്ര ദിവസായി... നിങ്ങളൊക്കെ എഴുതി ക്ഷീണിച്ചു ഇരിക്കല്ലേ... ഞാൻ എഴുതിക്കോളാം.... കിച്ചു ഏട്ടാ... മോഡൽ താ... അനു സിദ്ധുവിനെ ഒന്ന് നോക്കി കിച്ചുവിനോട് പറഞ്ഞു... സിദ്ധുവിന് അവളങ്ങനെ പറഞ്ഞു കേട്ടപ്പോ തന്നെ പാതി ആശ്വാസം പോലെയായിരുന്നു... എന്ന അവളുടെ കൈ പൊള്ളിയത് ആലോചിച്ചപ്പോ അവനു പാവം തോന്നി.... അനു... വേണ്ട... മാറു.... നീ പറഞ്ഞ പോലെ നാല് മണിക്കൂർ ഉണ്ടല്ലോ... അപ്പൊ ഞാൻ തന്നെ എഴുതാം... സിദ്ധു അവളുടെ അടുത്ത് ഇരുന്ന് കൊണ്ട് പറഞ്ഞു... വേണ്ട... ഇനി അതിൽ വല്ല മണ്ടത്തരവും കാണിച് വക്കാൻ... സിദ്ധു ഏട്ടൻ അവിടെ ചെന്നിരുന്നു ഹെഡ് സെറ്റ് വച്ച് പാട്ടും കേട്ടിരിക്കു... കഴിയുമ്പോ വിളിക്കാം... ഒരു ചെറു ചിരിയോടെ അവള് പറയണ കേട്ടതും അവനു പെട്ടെന്ന് ചിരി വന്നു... അവളുടെ വർത്താനം കേട്ട് എല്ലാരും ചിരിച്ചു...

ആരേലും എനിക്ക് ഇതൊന്ന് പെട്ടെന്ന് വായിച് തരാണ് എന്നുണ്ടെങ്കിൽ ഞാൻ വേം എഴുതാം... അനു അവരെ നോക്കി പറഞ്ഞപ്പോ മൂന്നും കൂടി ഞാൻ വായിച്ച തരാം എന്ന് പറഞ്ഞു ഓടി വന്നു.... (എന്താ കാരണം... അങ്ങനാണേ ഉച്ച വരെ ക്ലാസ്സിൽ കേറണ്ടല്ലോ 😝😝😝) വേണ്ട... ഞാൻ വായിച് കൊടുത്തോളാം നിങ്ങ ക്ലാസ്സിൽ പൊക്കോ... ഇന്നലെ തന്നെ ഉച്ചക്ക് ശേഷം കേറിലല്ലോ... സിദ്ധു എഴുതാനുള്ളത് കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... മൂന്നും അവനെ ദയനീയമായി നോക്കി... അവൻ മൈൻഡ് ആകാതെ അനു ന് വായിച് കൊടുക്കാൻ തുടങ്ങി... അപ്പൊ അവര് ബാക്കി രണ്ടിനേം നോക്കി... ഇവളില്ലാതെ ഞങ്ങ എങ്ങനാ...😌😌 മൂന്നും ഒരേ എക്സ്പ്രഷൻ ഇട്ട് ചോദിച്ചു... അയ്യെടാ... മൂന്ന് പേർക്കും കൂടിയുള്ള തലച്ചോർ അനു ന്റെ തലേലല്ലേ ഇരിക്കണേ.. അവളില്ലാതെ കേറുലത്രെ😤 കിച്ചു ഋതു ന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു പറഞ്ഞു.... അന്ന ഞാനൊരു കാര്യം പറയട്ടെ... ഐശു അവരെ നോക്കി കൊണ്ട് ചോദിച്ചു... മം... ന്താ... വല്ല പൊട്ടത്തരം ആണേ അപ്പൊ ക്ലാസ്സിൽ കേറ്റും ഞാൻ... അരുൺ പറഞ്ഞു... അന്ന ഞാൻ പറയണില്ല... ഒന്നിളിച്ചു കൊണ്ട് അതും പറഞ്ഞു ഐശു ഋതുന്റെ പിന്നിൽ ഒളിച്ചു.. ഏട്ടന്റെ മുത്ത് പറ... നോക്കട്ടെ നല്ലത് വല്ലോം ആണോന്ന്...

കിച്ചു ഐശുന്റെ അടുത്ത് നീങ്ങി നിന്നു കൊണ്ട് പറഞ്ഞു... (നിന്ന് കിട്ടണേ എഴുതി കഴിയണ വരെ അമ്മുനെ അടുത്ത് കിട്ടുലോ😜... തതണ് ഐശു നെ പതപ്പിച്ചു നിന്നെ🙈... പെങ്ങള് സ്നേഹം രണ്ടാമത്😝... ഇതിനെയാണ് പുര കത്തുമ്പോ വാഴ വെട്ടന്ന് പറയാ...😎...) അതില്ലേ കിച്ചു ഏട്ടാ... സിദ്ധു ഏട്ടന്റെ ഫോർത്ത് സേം പ്രൊജക്റ്റ്‌ ചെയ്ത് കഴിഞ്ഞുലോ... ഇനി ഇപ്പൊ ആ പ്രൊജക്റ്റ്‌ വരുമ്പോ സിദ്ധു ഏട്ടൻ ആദ്യം ചെന്ന് വക്കുലെ... അതിന്...? അമ്മുവും അരുണും ഋതുവും കിച്ചുവുമെല്ലാം ഒരു സംശയത്തോടെ അവളെ നോക്കി അപ്പൊ നിങ്ങളുടെo ഇപ്പൊ തന്നെ എഴുതി വച്ച നിങ്ങക്കും ആദ്യം വക്കാലോ...😎 ഹോ.. ഭയങ്കരി...😀😬😬 കിച്ചു അവളെ ആകെപാടെ നോക്കി കൊണ്ട് പറഞ്ഞു... താങ്ക്യു താങ്ക്യു😎😎 കിച്ചു ഏട്ടന്റെ ദേ അമ്മു എഴുതും... അരുണേട്ടന്റെ ഋതുവും... നമ്മക്ക് വേം തീർക്കാം... (അവസാനത്തെ പല്ല് ഞെരിപ്പ് കുട്ടി അറിഞ്ഞില്ല ന്ന് തോന്നുന്നു...) ഋതുവും അമ്മുവും അവളെ കൊല്ലാനുള്ള ദേഷ്യത്തിൽ നോക്കുന്നുണ്ട്... ഒന്നാമത് എഴുതി കഴച്ചിരിക്ക... അവളുടെ ഒരു കോപ്പിലെ ഐഡിയ.😬 ഹാ അത് ശരിയാലെ... കിച്ചു.. അപ്പൊ അമ്മുവും ഋതുവും എഴുതാൻ ഇവിടെ നിക്കട്ടെ... നമുക്ക് ഐശുനെ ക്ലാസ്സിൽ ആക്കാം... അത് കേട്ടതും ഐശു ചാടി ബെഞ്ചിൽ കേറി പേപ്പറും പേനo എടുത്ത് ഇരുന്നു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story