മഞ്ഞുപോലെ ❤️: ഭാഗം 16

manjupole

രചന: നീല മഴവില്ല്

ദേ എല്ലാരും ഒരു മിനിറ്റ് ഇവിടെ ശ്രദ്ധിച്ചേ... അടുത്ത ആഴ്ച മുതൽ നിങ്ങടെ ഡിഗ്രി ടെ രെജിസ്ട്രേഷൻ തുടങ്ങാണ്... സർട്ടിഫിക്കറ്റ്സ് ഇനിയും കൊണ്ട് വരാത്തവരൊക്കെ ഈ ആഴ്ച തന്നെ എത്തിക്കണം കേട്ടോ... അല്ലെങ്കി നേരിട്ട് യൂണിവേഴ്സിറ്റിൽ പോയിട്ട് ചെയ്യേണ്ടി വരും....ഇനി പറഞ്ഞില്ല ന്ന് വേണ്ട... (ഹോ... കേട്ട് കേട്ട് മടുത്ത കാരണം ഇത്ര എളുപ്പത്തിൽ എഴുതാൻ പറ്റി 😜😜- അല്ലേടി) അത് പോലെ തന്നെ ബികോം പഠിക്കാൻ താല്പര്യം ഉള്ളോർ ഉണ്ടെങ്കി ഓഫീസിൽ ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ മാറണം... രജിസ്റ്റർ ചെയ്യുന്നേന് മുന്നേ... അപ്പൊ ഒകെ താങ്ക്യു മിസ്സ്‌ പറഞ്ഞു കൊണ്ട് ക്ലാസ്സിൽ നിന്നിറങ്ങി പോയി... നിങ്ങ സർട്ടിഫിക്കറ്റ്സൊക്കെ കൊടുത്ത?? ഐശു എല്ലാരേം മാറി മാറി നോക്കി കൊണ്ട് ചോദിച്ചു... ഞാൻ അത് കൊടുത്തിട്ട ഇവിടെ ചേർന്നേ... -അമ്മു ഞാനും കൊടുത്തു.. -ഋതു എന്റെ ഡൽഹി ന്ന് വന്നിട്ടില്ല.. ഈ ആഴ്ച എത്തും... -അനു ഞാൻ വാങ്ങിട്ട് പോലുല്ല😁 നാളെ പോയി വാങ്ങാം... അപ്പൊ ഞാൻ നാളെ ലീവ് ട്ടാ😉 -ഐശു അയ്യെടി... ലീവ് ന്ന്... രാവിലെ പോയി വാങ്ങിട്ട് ഇങ്ങോട്ട് വായോ.. ഏട്ടൻ കൊണ്ടാക്കുലെ... ഋതു അവളെ കളിയാക്കി കൊണ്ട് പറഞ്ഞു... ആടി അങ്ങനാണേ ഞങ്ങൾക്ക് ചേട്ടനേം കാണാലോ...😉 -അനു

(ഇത് വായിച്ചു നൊസ്റ്റു അടിച്ച ഞാൻ ഉത്തരവാദി നഹി ഹേ... 🤭) ആഹാ പൂതി കൊള്ളാലോ... ഐശു അനുനെ ആകമാനം നോക്കി കൊണ്ട് പറഞ്ഞു... 😆😆.... നമ്മക്ക് ഇതൊക്കെ അല്ലെ ഒരു നേരം പോക്ക്... ശരിയാടി ഇവൾക്ക് ഇവിടെ ആരേം നോക്കാൻ പറ്റില്ല ല്ലോ... all കോളേജ് ബോയ്സ്സെസ് are മൈ brothers except സിദ്ധു ഏട്ടൻ എന്നല്ലേ ഇവളെ slogan...😂😂😂 ഋതു പറഞ്ഞപ്പോ എല്ലാരും വായ പൊത്തി ചിരിക്കാൻ തുടങ്ങി... അനു കൊഞ്ഞനം കുത്തി തിരിഞ്ഞ് ഇരുന്നപ്പോ നേരെ കണ്ടത് സ്നേഹയെ... ഇന്നലത്തെ സംഭവവും പണിഷ്മെന്റ് ഒക്കെ ഒരു നിമിഷം അവളുടെ ഉള്ളിലൂടെ കടന്ന് പോയി... ഒന്ന് തല കുടഞ്ഞു അവൾ നേരെ ഇരുന്നു... അതെ... ക്ലാസ്സ്‌ മാറാൻ താല്പര്യം ണ്ട... ബികോമിൽക്ക്.... മെൽവിൻറെ അതെ ടോണിൽ അമ്മു ഋതു നെ നോക്കി ചോദിച്ചു... അതെന്താ ബികോമിൽ വല്ല പകർച്ചവ്യാധിയും ഉണ്ടോ... ജെയ്സൺ ന്റെ സെയിം ടോണിൽ ഋതുവും... ബാക്കി രണ്ടും അത് നോക്കി ചിരിച് ഇരുന്നു... ###################### എടി വാ ക്യാന്റീനിൽ പോവാം...

ഇന്റർവെൽ ആയിട്ടും നോട്ടിൽ ഓരോന്ന് കുത്തി കുറിച് ഇരിക്കണ അനു നോട്‌ അമ്മു പറഞ്ഞു എടി ഞാനില്ലേടി... എനിക്ക് വയ്യന്നാ തോന്നണേ... അനു തലയിലും വയറിലുമൊക്കെ കൈ വച്ച് പറഞ്ഞു... ആണല്ലേ... അന്ന മോൾ ഇവിടെ ഇരുന്നോ... സിദ്ധു ഏട്ടനെ ഇങ്ങോട്ട് വിടാം... അപ്പൊ എളുപ്പയി... ഋതു പറഞ്ഞ കേട്ടതും അനു ചാടി എണീറ്റ് മുന്നിൽ നടന്നു... സ്നേഹയോട് കുറച്ചു കഴിയുമ്പോ ക്യാന്റീനിലേക്ക് വരാൻ പറഞ്ഞു ഋതുവും പിന്നാലെ നടന്നു... ഇന്നെന്താ... അനു തലയും താഴ്ത്തി ഇരിക്കണേ... അച്ചു അവളുടെ അടുത്ത് വന്നിരുന്നു തലയിൽ ഒന്ന് കൊട്ടി കൊണ്ട് ചോദിച്ചു തല ഉഴിഞ്ഞു കൊണ്ട് ചുണ്ട് പിളർത്തി അവള് അവനെ ഒന്ന് നോക്കി... ഓഹ്... ഇന്ന് നിന്റെ പണിഷ്മെന്റ് ആണല്ലോ ലെ... അച്ചു ചോദിച്ചപ്പോ ചുണ്ട് ചുളുക്കി അവള് അതെ എന്ന് തലയാട്ടി... മിത്തുഏട്ടാ... വട രണ്ടെണ്ണം എക്സ്ട്രാ എനിക്ക്... ചായ വാങ്ങാൻ പോണ മിത്തുനെ നോക്കി അനു പറഞ്ഞു... എന്തിനാ ന്നുള്ള ഭാവത്തിൽ അവൻ അവളെ ഒന്ന് നോക്കി... ടെൻഷൻ കൊണ്ട😝 മിത്തു ഒന്ന് ചിരിച് കൊണ്ട് തിരിഞ്ഞ് നടന്നു... അയ്യേ ഇതിനും മാത്രം ടെൻഷൻ വരാൻ ഒന്നും ഇല്ലല്ലോ.. അപ്പൊ ആദ്യം പറഞ്ഞതോ... രാഹുൽ അവളെ നോക്കി ചോദിച്ചതും അവള് ഞെട്ടി അവനെ നോക്കി...

അതോ ഇനി ആദ്യത്തെ മതിയോ... അച്ചു ചോദിച്ചതും അവൾ വേണ്ടെന്ന് തലയാട്ടി എനിക്കൊരു ടെൻഷനും ഇല്ലാ... ഇതെന്നെ മതിയേ...🙏 എല്ലാവരും പൊട്ടിച്ചിരിച്ചു... കിച്ചുവും അരുണും സിദ്ധുവും വന്നതും മിത്തുവും ചായ കൊണ്ട് വന്നു... ചായ കുടിച്ചിരിക്കലെ ആണ് മൃതുല എന്നൊരു വിളി കേട്ടെ... എല്ലാരും തിരിഞ്ഞ് നോക്കിയപ്പോ സ്നേഹ.. അനു വേം ഇങ്ങോട്ട് തന്നെ തിരിഞ്ഞ് ചായ കുടിക്കാൻ തുടങ്ങി... എന്തിനാ എന്നെ വിളിച്ചേ... അവള് എല്ലാരേം ഒന്ന് നോക്കി കൊണ്ട് ചോദിച്ചു ഹാ.. എടി അനുന് ഒരു കാര്യം പറയാൻ വിളിച്ചത... ഋതു അനുനെ ചൂണ്ടി കൊണ്ട് പറഞ്ഞു എന്നോടോ... എല്ലാരേം നോക്കണ കൂട്ടത്തിൽ സിദ്ധുനെ ഒന്നൂടെ നോക്കി അവൾ ചോദിച്ചു അനു... പറഞ്ഞോടി... അമ്മു അനുന്റെ നേരെ തിരിഞ്ഞ് പറഞ്ഞു അനു എല്ലാരേം ഒന്ന് നോക്കി സ്നേഹടെ അടുത്തേക്ക് ചെന്നു... നമക് മാറി നിക്കാം... അവളെ നോക്കി അനു ചോദിച്ചു അയ്യെടി ഇവിടെ നിന്ന് പറഞ്ഞമതി... സിദ്ധു നീയും ചെല്ല് കിച്ചു പറഞ്ഞപ്പോ സിദ്ധു എണീറ്റ് അനുന്റെ അടുത്ത് ചെന്ന് നിന്നു...

അത്... പിന്നെ.. സ്നേഹ... അവള് വിക്കണ കേട്ട് സ്നേഹ വരെ വിയർത്തു.. ഇന്നലത്തെ പോലെ വല്ലോം പറയാനാണോ ന്ന് കരുതി.. കൂടെ സിദ്ധുവും ഉണ്ടല്ലോ.. സ്നേഹ... ഞാൻ ഇന്നലെ നിന്നോട് വെറുതെ പറഞ്ഞതാട്ടൊ... സിദ്ധു ഏട്ടന് നിന്നെ ഇഷ്ടാന്നൊക്കെ... ചുമ്മാ സിദ്ധു ഏട്ടനെ ദേഷ്യം പിടിപ്പിക്കാൻ... പിന്നെ.... അനു ഒന്ന് പറഞ്ഞു നിർത്തി മം ബാക്കി കൂടി പറ അനു... സിദ്ധു അവളെ നോക്കി പറഞ്ഞു ഞാനും സിദ്ധു ഏട്ടനും വന്ന അന്ന് മുതലേ ഇഷ്ടത്തിലാണ്😬(expression ആലോചിക്കുക..സ്നേഹയോട് ചിരിച് സിദ്ധുനെ നോക്കി പല്ല്ഞെരിച്ചണ് പറയണേ) നീ ആരോടും പറയാൻ ഒന്നും നിക്കണ്ട... ഇന്നലെ ജസ്റ്റ് ഒരു തമാശക്ക് സിദ്ധു ഏട്ടനെ ചൂടാക്കാനാ ഞാൻ ഏട്ടന്റെ മുന്നിൽ വച്ച് തന്നെ അങ്ങനെ പറഞ്ഞെ... സോറി ട്ടൊ... സിദ്ധു ന്റെ കയ്യിലൂടെ അവളുടെ കൈ ചേർത്ത് പറഞ്ഞു... ആഹ്... its ഒകെ... ഞാനും അത് കാര്യാക്കി എടുത്തില്ല... നിനക്ക് ക്ലാസ്സിൽ വച്ച് തന്നെ പറഞ്ഞ മതിയായിരുന്നു..😊 പോട്ടെ... അതിന് അവളൊന്നു തലയാട്ടി കൊടുത്തു... സ്നേഹ തിരിഞ്ഞ് നടന്നു... അനു സിദ്ധുന്റെ കൈ വിട്ട് ബെഞ്ചിൽ ഇരുന്ന് കിച്ചു കുടിച് കൊണ്ടിരുന്ന ചായ തട്ടിപറിച് വാങ്ങി കുടിച്ചു... ഹോ.. ഇത്ര എളുപ്പയിരുന്നോ... വെറുതെ ടെൻഷൻ അടിച്ചു...

അനു ആരോടെന്നില്ലതെ പറഞ്ഞു... എന്നാലും സ്നേഹ ലാസ്റ്റ് പറഞ്ഞപ്പോ അവളുടെ സൗണ്ട് ചെറുതായിട്ടൊന്ന് ഇടറി ട്ടാ... ഋതു എല്ലാരേം ഒന്ന് നോക്കികൊണ്ട് പറഞ്ഞു ശരിയാ.. ആ കുട്ടി ഇവിടുന്ന് പോവുമ്പോ അതിന്റെ കണ്ണ് കലങ്ങിയിരുന്നു അച്ചു കൂടി പറഞ്ഞപ്പോ അനു പെട്ടെന്ന് സൈലന്റ് ആയി മുഖം ഉയർത്തി നോക്കി... കുഴപ്പായോ.. ഇനി ഇങ്ങനൊന്നും ചെയ്യരുത് ട്ടാ... നമ്മൾ പറയണത് ബാക്കി ഉള്ളോർ എങ്ങനാ എടുക്കാന്ന് നമക്ക് അറിയാൻ പറ്റില്ല... ഇന്നലെ തന്നെ പറഞ്ഞിരുന്നേ ഇത്ര പോലും ആവില്ലയിരുന്നു... നീ ഇപ്പൊ തിരുത്തിയത് കൊണ്ട് വല്യ കുഴപ്പമില്ല... ഇനീം പറഞ്ഞില്ലയിരുന്നു എങ്കി ആ കുട്ടി വെറുതെ ഓരോന്ന് ചിന്തിച് കൂട്ടിയേനെ... കിച്ചു അവളെ തലോടി കൊണ്ട് പറഞ്ഞു ഞാൻ... ഞാൻ അത്രക്കൊന്നും ചിന്തിച്ചില്ല... സോറി.. കിച്ചുന്റെ തോളിൽ ചാരി കൊണ്ട് അവൾ പറഞ്ഞു... പോട്ടെ... അത് വിട്.. ഇപ്പൊ പറഞ്ഞുലോ... മതി... എണീറ്റ് ക്ലാസ്സിൽ പൊക്കോ... എല്ലാരും എണീറ്റ് ക്ലാസ്സിൽ ക്ക് നടന്നു... അല്ല... ഒരു സംശയം പെട്ടെന്ന് തിരിഞ്ഞ് നിന്നു അനു ചോദിച്ചു എല്ലാരും അവളുടെ മുഖത്തേക്ക് എന്താന്നുള്ള ഭാവത്തിൽ നോക്കി... സിദ്ധു ഏട്ടന് ശരിക്കും അവളെ പ്രേമിചൂടെ... അപ്പൊ അവൾക്ക് സങ്കടപെടണ്ടല്ലോ 😉

അവള് പറഞ്ഞു നിർത്തുമ്പോഴേക്കും ഡീ ന്ന് സിദ്ധുന്റെ വിളി വന്നിരുന്നു... അനു ജീവനും കൊണ്ടോടി... ബാക്കി എല്ലാരും അത് കണ്ടു തലയിൽ കൈ വച്ച് ചിരിച്🤦‍♂️... എല്ലാരും ക്ലാസ്സിൽ ക്ക് നീങ്ങി... ഐശു ഇന്നലെ പറഞ്ഞ കാര്യം ന്തായി... ഏട്ടൻ സമ്മതിച്ചോ സിദ്ധു ഐശു ന്റെ അടുത്തേക്ക് വന്നു ചോദിച്ചു ആഹ്... സിദ്ധു ഏട്ടാ... ആക്കിതരാം ന്ന് പറഞ്ഞു അപ്പൊ രാത്രി.. ഒക്കെ... 🔹🔸🔹 നിനക്ക് എന്തിന്റെ കേടാ അനു... ജസ്റ്റ് for a രസം😁 ഉവ്വ നിനക്ക് ഇന്നലെ ആദ്യം പറഞ്ഞ പണിഷ്മെന്റ് തന്നെ മതിയായിരുന്നു... അയ്യോ... ഓര്മിപ്പിക്കല്ലേ പൊന്നെ... ഞാൻ ഇന്നലെ അത് സ്വപ്നം കണ്ടു നല്ല രസായിരിക്കും ലെ... ഗ്രൗണ്ടിന്റെ നടുവിൽ നിന്ന് ഉറക്കെ ഒരു പ്രൊപോസൽ...😂 അയ്യെടി... എനിക്ക് ഇപ്പൊ തന്നെ തല കറങ്ങണ പോലെ...😇 ###################### അമ്പത്തി നാല്..അമ്പത്തി അഞ്ചു.... അമ്പത്തി ആറ്‌... കലണ്ടർ നോക്കി കണക്ക് കൂട്ടാണ് അനു എന്താ.. അനു നീയീ കൂട്ടി ഇരിക്കണേ... അങ്ങോട്ട് വന്ന കാശി ചോദിച്ചു ഇനി പിറന്നാളിന് അമ്പത്തി എട്ട് ദിവസം കൂടി... ന്റെ പൊന്നു അനു... നീയത് എന്തിനാ ഡെയിലി കൂട്ടി നോക്കണേ... ഇന്നലെ അമ്പത്തി ഒൻപതു ആയിരുന്നു... അപ്പൊ ഇന്ന് അമ്പത്തി എട്ട് ആന്ന് നിനക്ക് അറിഞ്ഞൂടെ...

എന്നലും ഏട്ടാ.... ഒരെന്നാലും ഇല്ല... നീയത് എടുത്ത് വച്ചേ.. ഓഹ് ഞങ്ങൾക്ക് ആർക്കും ഇവിടെ പതിനെട്ടു വയസ്സ് ആയിട്ടില്ലല്ലോ... ദേ ഏട്ടാ... നീയിങ്ങനെ ചൂടാവല്ലേ... ഞാനൊരു തമാശ പറഞ്ഞതല്ലേ... സനു വിളിച്ചിരുന്നു.... നിങ്ങക്ക് എന്തോ ഫങ്ക്ഷൻ ഉണ്ടെന്ന് പറഞ്ഞു... സിദ്ധു വരുന്ന്... ഹാ.. അതെട്ടാ... ഞാൻ ഇന്നലെ പറഞ്ഞില്ലേ... ഓഹ്... പോയിട്ട് വേം വരണം ട്ടൊ... വീണേടെ ഫോൺ എടുത്തോ... ഇവിടെ എത്തുമ്പോ എനിക്ക് വിളിച്ച മതി... ഫോൺ ഒന്നും വേണ്ട... ഞാൻ അവരടെ ഫോണിൽ നിന്ന് വിളിക്കാം... അന്ന അങ്ങനെ... അവൻ വന്ന പുറത്തേക്ക് ഞാൻ ആക്കി തരാട്ടാ... 😊😊😊😊 ദേ പെണ്ണെ എല്ലാ കുരുത്തകെടിനും കൂട്ടി നിന്ന് ലാസ്റ്റ് എനിക്ക് പണി തരല്ലേട്ടാ... ഞാൻ അങ്ങനെ ചെയ്യോ...🙈 ഹാ കെട്ടിച് വിടണ വരെല്ലേ... ക്ഷമിക്കാം...😁 ഏട്ടാ...😬😬 😂😂... കിടന്നോ ഒറങ്ങണ്ട... പിന്നെ ഇന്ന് പോക്ക് നടക്കുല...😜 ഏട്ടൻ പോയേ... അവസരം കിട്ടിയ എന്നെ ട്രോളൻ വന്നോളും...😌 ആവശ്യം എന്റെ ആയി പോയി😤 😉അന്ന ഞാൻ അച്ഛനും അമ്മേം കിടന്നിട്ട് വരാം.. ആഹ്... അങ്ങനെങ്കെ അങ്ങനെ.... ###################### ഹലോ... കാശി ഡോക്ടർ അല്ലെ... ഞാനാ സിദ്ധു ആഹ്... നീ എത്തിയോ... ഞാൻ ഇവിടെ പുറത്തുണ്ട് അവിടെ നിക്ക്..

. ഞാൻ അവളെo കൊണ്ട് പുറത്തേക്ക് വരാം ആഹ്... കാശി കാൾ കട്ട്‌ ആക്കി അനു ന്റെ മുറിൽ പോയി... അവള് ജനാല തുറന്നിട്ട്‌ പുറത്തേക്ക് നോക്കി ഇരിക്കായിരുന്നു... സിദ്ധു അവിടെ ബൈക്കിൽ വന്നു നിക്കണണ്ട്.. അവൾ ജനൽ ചാരി വച്ചു ജസ്റ്റ് ഒന്ന് റെഡി ആയി നിന്നു... കാശി ഡോറിൽ മുട്ടിയപ്പോ അവൾ ചെന്ന് വാതിൽ തുറന്ന് അവന്റെ ഒപ്പം താഴേക്ക് പോയി... ഏട്ടാ... ഞാൻ പോയിട്ട് വരാം... ബൈക്കിന്റെ അടുത്തെത്തി അനു പറഞ്ഞു... പോട്ടെ... സിദ്ധു കാശി നെ നോക്കി ചോദിച്ചു ഓക്കേ അളിയാ... കാശി പറഞ്ഞപ്പോ അനു അവനെ ഒന്ന് തറപ്പിച്ചു നോക്കി... അനിയാന്നാ വിളിച്ചേ... അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് കാശി തിരുത്തി... സിദ്ധു ഒന്ന് ചിരിച് കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ആക്കി... അതെ... ഇച്ചിരി ഇങ്ങോട്ട് നീങ്ങി ഇരുന്നോണ്ട് കുഴപ്പം ഒന്നും ഇല്ലാ ട്ടാ ഒരു km അപ്പുറത് ചെന്നിരിക്കണ അനു നെ കണ്ണാടി കൂടെ നോക്കി സിദ്ധു പറഞ്ഞു ആർക്ക്..🤨? അല്ല എനിക്ക്...😝 അന്ന എനിക്ക് കുഴപ്പം ഉണ്ട്...😤 ഹോ വല്യ ജാഡ... ആ ജാഡ തന്ന്യാ... നിന്റെ ഏട്ടന് വരെ സമ്മത.. പിന്നെ നിനക്ക് ന്താ കുഴപ്പം അതെ... ഏട്ടൻ എന്നെ ദേഷ്യം പിടിപ്പിക്കാനാ അങ്ങനൊക്കെ പറയണേ... അല്ലാണ്ട് നിങ്ങ കരുതണ പോലെ ഏട്ടന് സമ്മതം ഒന്നും അല്ല..😏

ഞാനൊന്നും പറയണില്ല... ഇതിനൊക്കെ ഞാൻ കെട്ടു കഴിഞ്ഞ് പകരം വീട്ടും... ആരുടെ കെട്ട് നമ്മടെ... ഉവ്വ സ്വപ്നം കണ്ടോ... 😂😂😂ഇപ്പൊ ഡെയിലി അതെന്ന്യാ സ്വപ്നം കാണണേ😜😜 നേരെ നോക്കി ഓടിച്ചേ😡 ###################### നിങ്ങളെല്ലാരും ഇവിടെ നിന്ന മതി.. രാഹുലെ.. നീ ഇവരുടെ കൂടെ നിക്ക്... സമയാവുമ്പോ വന്ന മതി.. ശരി സിദ്ധു ഏട്ടാ... കിച്ചു നീ വാ നമക്ക് എല്ലാം സെറ്റ് ചെയ്യാം... മിത്തു നീയും വാ.. രാഹുലെട്ടാ... ഞങ്ങളെ എല്ലാരേം നോക്കാനാ ഇവിടെ നിർത്തിയെ... ഐശുനെ മാത്രല്ല😜 അനു രാഹുലിന്റെ ചെവി പിടിച്ചു അവളുടെ നേരെ തിരിച്ചു കൊണ്ട് പറഞ്ഞു... അവനൊന്നു ഇളിച്ചു കൊടുത്തു ചെവി ഉഴിഞ്ഞു... പതിനൊന്നു മുക്കാൽ കഴിഞ്ഞു അമ്പതും കഴിഞ്ഞു അമ്പത്തഞ്ചുo കഴിഞ്ഞു... സമയം പതിനൊന്നു അമ്പത്തി ഒൻപത്...⏲️ രാഹുലിന്റെ ഫോണിൽക്ക് സിദ്ധു ന്റെ മിസ്സ്‌ കാൾ വന്നതും കാൾ കട്ട്‌ ആക്കി പതിയെ എല്ലാരേം കൊണ്ട് അവൻ മുന്നോട്ട് നടന്നു... സിദ്ധുവും അരുണും കിച്ചുവും അച്ചുവും മിത്തുവുമെല്ലാം അവിടെ നിക്കണുണ്ട്... രാഹുൽ ഇവരെ അവിടെ നിർത്തി കേക്ക് എടുത്ത് മുന്നോട്ട് പോയി... പന്ത്രണ്ട് മണി ആയതും സിദ്ധു അരുണിനെ പിടിച്ചു പിന്നിൽക്ക് തിരിച്ചു... 🎊🎊HAPPY BIRTH DAY🎊🎊

എല്ലാം കൂടി പറയണം കേട്ട് അരുൺ ഞെട്ടി കണ്ണൊക്കെ തിരുമ്മി ഒന്നൂടെ നോക്കി... പതിയെ പുഞ്ചിരിച്ചു... ഹാപ്പി bd മുത്തേ...😍 സിദ്ധു വും കിച്ചുവും ഒരുമിച്ച് കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു... happy bd etta...😘 അച്ചു അവനെ കെട്ടിപിടിച് ഒരുമ്മ കൊടുത്തു... രാഹുലും മിത്തുവും കെട്ടിപിടിച്ചു വിഷ് ചെയ്തു.. പെണ്പടകൾ ഓരോന്ന് ചെന്ന് വിഷ് ചെയ്തു... ഋതു മാത്രം പോയില്ല... അരുൺ അവളെ ഒന്ന് നോക്കി... പിന്നെ നോട്ടം മാറ്റി അപ്പോഴേക്ക് രാഹുൽ കേക്ക് ഒക്കെ സെറ്റ് ചെയ്ത് എല്ലാരേം വിളിച്ചു... അരുണിന്റെ തലയിൽ ഒരു തൊപ്പി വച്ച് കൊടുത്തു... കയ്യിൽ knife കൊടുത്ത് മുറിക്കാൻ പറഞ്ഞു... സന്തോഷ ജന്മദിനം കുട്ടിക്ക് സന്തോഷ ജന്മദിനം കുട്ടിക്ക് പെണ്പടകൾ പാടണ കേട്ട് ബാക്കി തലയിൽ കൈ വച്ച്... പിന്നെ അവരും കൂടെ പാടി.. അരുൺ ആദ്യത്തെ പീസ് അച്ചുന് കൊടുത്തു... പിന്നെ സിദ്ധുന് കിച്ചുന് മിത്തുന് രാഹുലിന്.... അത് കഴിഞ്ഞ് പെണ്പടകൾക്കും... എല്ലാർക്കും വായിൽ വച്ച് കൊടുത്തപ്പോ ഋതു കയ്യിൽ വാങ്ങിയേ ഉള്ളു.. Bd പാർട്ടി എല്ലാ കൊല്ലത്തെ പോലെ തന്നെ ആവും ന്നാ കരുതിയെ... its റിയലി സർപ്രൈസ്ഡ്... നിങ്ങളൊക്കെ എങ്ങനെ... അരുൺ എല്ലാരേം നോക്കി ചോദിച്ചു... നമ്മളൊരുമിച്ചുള്ള ആദ്യത്തെ bd അല്ലെ...

അപ്പൊ എങ്ങനെ ആയാലും എത്തണ്ടത് ഞങ്ങടെ കടമ അല്ലെ...💙 അനു അവനോട് ചേർന്ന് നിന്ന് പറഞ്ഞു താങ്ക്യു ഇത് പോലെ ഒരു സർപ്രൈസ് പ്രതീക്ഷിച്ചില്ല... താങ്ക്സ് കുറച്ചു എടുത്ത് വച്ചോ... സർപ്രൈസ് കഴിഞ്ഞിട്ടില്ല ഇനീം ഇണ്ട്... അമ്മു ചിരിച് കൊണ്ട് അവനോട് പറഞ്ഞു.. നാല് പേരും കൂടി അവനു ഒരു ഗിഫ്റ്റ് കൊടുത്തു പൊളിച്ചു നോക്കാൻ പറഞ്ഞു... അരുൺ ഒന്ന് എല്ലാരേം നോക്കിയ ശേഷം അതിന്റെ പൊതിഞ്ഞ പേപ്പർ പൊളിക്കാൻ തുടങ്ങി... ഒരു ഫ്രെയിം ആയിരുന്നു... കമഴ്ത്തി പിടിച്ച ഉണ്ടായിരുന്നെ... അവൻ തിരിച്ചു പിടിച്ചു നോക്കിയതും അവന്റെ കണ്ണ് വിടർന്നു... അവന്റെ ഒരു ഫോട്ടോ വരച്ചതായിരുന്നു അത്... അവൻ എല്ലാരേം ഒന്നൂടെ നോക്കി... എല്ലാരും ചിരിച് നിക്കായിരുന്നു... അവനും ഒന്ന് ചിരിച്ചു... സിദ്ധുവും കിച്ചുവും വാങ്ങിയ ഗിഫ്റ്റ് കൊടുത്തു... രാഹുലും മിത്തുവും കൊടുത്തു... അച്ചു spl ആയി വേറെ കൊടുത്തു... എല്ലാം കഴിഞ്ഞ് കേക്കും മുഖത്ത് ആക്കി കുറെ സെൽഫിയും എടുത്ത് ജക പൊക.... ഇനിയാണ് ശരിക്കുള്ള ഗിഫ്റ്റ്.. നീയിവിടെ ഇരിക്ക്... ഞങ്ങ ഇപ്പൊ വരാം... കിച്ചു അവനോട് പറഞ്ഞു അവനെ അവിടെ ഒരു ബെഞ്ചിൽ ഇരുത്തി അവരെല്ലാരും കുറച്ചപ്പുറതെക്ക് മാറി... ഒറ്റക്ക് ഇരുന്നപ്പോ അവനു പെട്ടെന്ന് ഋതുനെ ഓർമ വന്നു...

തനിക്ക് മാത്രായി ഒരു പുഞ്ചിരി പോലും ഇന്ന് അവളുടെന്ന് കിട്ടിയില്ല... ശരിക്കും വെറുപ്പ് ആവോ... പക്ഷെ എന്തിന്... അവൾക് വെറുക്കാൻ മാത്രം ഞങ്ങ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലല്ലോ... ശരിക്കും എന്താവും അവളെ മനസ്സിലിരുപ്പ്... I LOVE YOU❤ അരുൺ ഓരോന്ന് ചിന്തിച്ചിരിക്കലെ ചെവിക്കരുകിൽ ഒരു നിശ്വാസം തട്ടി തെറിച്ചു പോയി... അവൻ ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോ ആരും ഉണ്ടായിരുന്നില്ല... തോന്നൽ ആവുംന്ന് കരുതി മുന്നോട്ട് നോക്കിയപ്പോ ഋതു ചിരിച്ചു കൊണ്ട് നിക്കുന്നു... അവൻ വിശ്വാസം വരാതെ ഒന്നുടെ നോക്കി... അരുണേട്ടാ.... അവള് ആർദ്രമായി വിളിച്ചു... അവൻ എന്താ എന്നുള്ള രീതിയിൽ അവളെ നോക്കുക മാത്രമാണ് ചെയ്തത്... അവൾ അവന്റെ അരികിൽ വന്നു നിന്നു അവന്റെ കണ്ണുകളിൽ നോക്കി.... I LOVE YOU❤️❤️ അവനെ തന്നെ നോക്കി ചിരിച് കൊണ്ട് അവള് പറഞ്ഞതും അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു... പിന്നെ ന്തേ ന്നേ വിഷ് ചെയ്യാഞ്ഞെ... അവനാദ്യം ചോദിച്ചത് അതാ... ചുമ്മാ.. ഇങ്ങനെ പറയാം ന്ന് കരുതി... അപ്പൊ ഞാൻ കേക്ക് തന്നപ്പോഴോ😌 അവൻ അവളെ തന്നെ നോക്കി ചോദിച്ചു... ആ വിഷമം ഞാൻ തീർത്ത തരാം.. പറഞ്ഞു കൊണ്ട് അവൾ ഒരു കഷ്ണം കേക്ക് അവന്റെ വായിൽ വച്ച് മറ്റേ അറ്റം അവള് കടിച്ചെടുത്തു... അവൻ ഒന്ന് ചിരിച് കൊണ്ട് കേക്ക് ഉള്ളിലാക്കി... ഇപ്പൊ സങ്കടം മാറിയ... അവള് അവനെ നോക്കി ചോദിച്ചു... ഏറെക്കുറെ...😉

ചിരിച് കൊണ്ട് അവനും പറഞ്ഞു... കണ്ണടച്ചേ... അവള് പറഞ്ഞപ്പോ അവൻ ഒന്ന് സംശയിച്ചു നോക്കിയിട്ട് കണ്ണ് അടച്ചു പിടിച്ചു... കയ്യിൽ അവളുടെ കൈ എന്തൊക്കെയോ ചെയ്യുന്ന പോലെ തോന്നി... അവൾ തുറക്കാൻ പറഞ്ഞപ്പോ അവൻ കണ്ണ് തുറന്ന് കയ്യിലേക്ക് നോക്കി.. ഒരു വാച്ച്... അതിന്റെ ഉള്ളിൽ രണ്ട് പേരുടെയും പിക് എഡിറ്റ്‌ ചെയ്ത് വച്ചിട്ടുണ്ട്... അവൻ അത് നോക്കി ചിരിച് കൊണ്ട് അവളെ നോക്കി... അവൾ എങ്ങനിണ്ട് ന്ന് പുരികം പൊക്കി ചോദിച്ചു... സൂപ്പർ👌 ന്ന് അവനും കൈ കൊണ്ട് കാണിച്ചു... അവള് വേറെ ഒരു പൊത്തി എടുത്ത് കൊടുത്തു... അവൻ അത് തുറന്ന് നോക്കി അവളെ നോക്കി ചിരിച്ചു... ന്താ അതിൽ... ഞാൻ കണ്ടില്ല... അച്ചു ഏട്ടൻ തരാൻ പറഞ്ഞതാ... പറഞ്ഞു കൊണ്ട് അവന്റെ കയ്യിൽ നിന്ന് വാങ്ങി മറച്ചു നോക്കിയതും അവള് അവള് ഞെട്ടി തലയിൽ കൈ വച്ചു... ഇന്നലെ ക്യാന്റീനിൽ അരുൺ അവൾക്ക് വാരി കൊടുക്കുന്ന പിക് ആയിരുന്നു അത്... അവളൊന്നു നാക്ക് കടിച്ചു അരുണിനെ നോക്കി... അവൻ വായ പൊത്തി ചിരിക്കുന്ന കണ്ടു... അവളും ഒന്ന് ചിരിച്ചു... ഋതു അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ കാലിൽ കയറി കഴുത്തിലൂടെ കയ്യിട്ടു... അവൻ അവളെ അരയിലൂടെ രണ്ട് കൈ കൊണ്ടും ലോക്ക് ചെയ്തു...

ഞാൻ പറഞ്ഞിട്ടും എന്നോട് എന്തെ തിരിച്ചൊന്നും പറയാതെ... കുസൃതിയോടെ അവൾ ചോദിച്ചു... എന്ത്..? മനസ്സിലാവാത്ത പോലെ അവൻ ചോദിച്ചു എന്ത് ന്നാ... ഞാൻ നേരത്തെ എന്താ പറഞ്ഞെ... ചുണ്ട് ചുളുക്കി അവൾ ചോദിച്ചു.. ന്താ പറഞ്ഞെ.. ഞാൻ കേട്ടില്ല.. ഹും ഞാൻ പോവാ.... അവന്റെ കയ്യിൽ നിന്നും കുതറി കൊണ്ട് അവൾ പറഞ്ഞു.. അവൻ ഒന്നുടെ ചേർത്ത് പിടിച്ചു... ഏയ് പോവല്ലേ... ചുമ്മാ പറഞ്ഞതാ... അവൾ അവന്റെ മുഖത്തേക്ക് നോക്കിയേ ഇല്ലാ... ഋതുസേ....😍 അവൻ അവളെ താടി പിടിച്ചു ഉയർത്തി കൊണ്ട് വിളിച്ചു... അവള് കണ്ണ് താഴ്ത്തി തന്നെ നിന്നു... Love u too...😘 അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു... അവൾ ചെറുതായി ചിരിച് അവന്റെ മുഖത്തേക്ക് നോക്കി.. വീണ്ടും അവന്റെ കഴുത്തിലൂടെ കയ്യിട്ട് കാലിൽ കേറി നിന്നു... നടന്നോ....😁 എങ്ങോട്ട്... എങ്ങോട്ട് വേണേലും...😝

അവൻ അവളേം കൊണ്ട് നടക്കാൻ തുടങ്ങി... അരുണേട്ടന് എപ്പോഴാ എന്നെ ഇഷ്ടായെ... നിന്നെ ഫസ്റ്റ് കണ്ടപ്പോ തൊട്ട്... നിനക്കോ... അരുണേട്ടനെ ഫസ്റ്റ് കണ്ടപ്പോ തൊട്ട്😝 അതെപ്പോഴാ..🤨 ടു യേർസ് ago🙈🙈🙈 Whaaaatttt????😲😲 സത്യം..💙 എന്നെ എങ്ങനാ കണ്ടേ... അച്ചു ഏട്ടന്റെ ഫോണിൽ😜 ഫോട്ടോ യോ😂 മം... ഋതു ഇതുവരെ നടന്ന എല്ലാ സംഭവങ്ങളും പറഞ്ഞു കൊടുത്തു... അപ്പൊ നീ കോളേജിൽ ചേർന്നതും....🤨 അരുണേട്ടനെ കാണാൻ വേണ്ടി😂 ദൈവമേ😇😇 സാദനെ... എന്നിട്ട് എന്തായിരുന്നു അവളെ വെയിറ്റ്... 😁😁ഈൗ.... അരുണേട്ടൻ അറിയാതെ അരുണേട്ടനെ പ്രേമിക്കാനും ഉണ്ട് ഒരു സുഖം... ഉവ്വ്... രണ്ട് കൊല്ലം സുഗിച്ചത് പോരെ... അന്ന് അരുണേട്ടന് എന്നെ അറിയില്ലല്ലോ... അറിഞ്ഞ തന്നെ പ്രേമിക്കുല്ലല്ലോ... ഹാ അതും ശരിയാ... ഓരോന്നും പറഞ്ഞും ചിരിച്ചും ആ കടൽകരയിലൂടെ അവർ നടന്നു................. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story