മഞ്ഞുപോലെ ❤️: ഭാഗം 17

manjupole

രചന: നീല മഴവില്ല്

കണ്ട് പടിക്കടി... സിദ്ധു അനുനോടായി പറഞ്ഞു.. അരുണിനെo ഋതുനേം ഒറ്റക്ക് വിട്ട് മാറി ഇരിക്കുകയാണ് ബാക്കി പടകൾ.. കൂട്ടത്തിൽ ഓരോ കളികളും നടക്കുന്നുണ്ട്... അതിന്റെ ഇടയിൽ ആണ് സിദ്ധു അനുന് കേൾക്കാൻ പാകത്തിന് പറഞ്ഞത്... അവള് അവളെ ലവറെ പ്രൊപ്പോസ് ചെയ്യണത് ഞാൻ ന്തിനാ കണ്ടു പടിക്കണേ... നിക്ക് ഒരു ചെക്കൻ വന്ന ഞാനും പ്രൊപ്പോസ് യ്യും...😃 അനു ചുണ്ട് കോട്ടി പറഞ്ഞു... സിദ്ധു പ്ലിങസ്യാ അവളെ നോക്കി... സാരില്ല ടാ... ഞങ്ങ മാത്രേ കണ്ടുള്ളു... കിച്ചു അവന്റെ തോളിൽ തട്ടി പറഞ്ഞു... അപ്പോഴേക്ക് എല്ലാരും അത് കേട്ട് ചിരിച്ചു... വിശക്കുന്നു... ഒന്നും ഇല്ലേ കഴിക്കാൻ... ഐശു വയറും തടവി ചുറ്റും നോക്കി ചോദിച്ചു... അപ്പൊ മോൾ കഴിച്ചിട്ടല്ലേ പോന്നെ...😤 മിത്തു അവളെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു... ഈൗ... അത് കഴിച്ചു.. എന്നാലും ഇപ്പൊ വിശക്കുന്നു...😌😌 നിഷ്കു മുഖത്തിട്ട് ഐശു പറഞ്ഞു... അവര് വരട്ടെ എന്നിട്ട് കഴിക്കാം... കിച്ചു അവളെ നോക്കി പറഞ്ഞു... അന്നാ അത് വരെ നമ്മക്ക് എന്തേലും കളിക്കാം... അമ്മു എല്ലാരേം നോക്കി കൊണ്ട് ചോദിച്ചു...

എല്ലാരും പരസ്പരം ഒന്ന് നോക്കി.. എന്നിട്ട് തലയാട്ടി... ശരി.. ന്താ കളിക്കാ... സിദ്ധു അമ്മുനോട് ചോദിച്ചു... അല്ലേടാ... ലേറ്റ് ആവോ.. ഇവർക്ക് വീട്ടിൽ പോണ്ടേ ... കിച്ചു സിദ്ധുനെ വിളിച്ചു ചോദിച്ചു... വിളിക്കാം ലെ അവരെ.. സിദ്ധുവും അത് ശരി വച്ചു ചോദിച്ചു ഏയ്‌.. നിക്ക്... കുറച്ചൂടെ നോക്കാം... വിളിക്കണ്ട... അനു അവനെ തടഞ്ഞു കൊണ്ട് പറഞ്ഞു.. അന്ന ഇപ്പൊ വിളിക്കണ്ട.. അഞ്ചു മിനിറ്റ് കൂടെ നോക്കാം... രാഹുലും അത് ശരി വച്ചു പറഞ്ഞു.. അത് വരെ നമക്ക് ബോട്ടിൽ കറക്കം...ട്രൂത് ഓർ ഡയർ മിത്തു പറഞ്ഞപ്പോ എല്ലാരും പരസ്പരം നോക്കി തലയാട്ടി... അച്ചു പോയി ഒരു കുപ്പി എടുത്ത് കൊണ്ട് വന്നു... എല്ലാരും വട്ടത്തിൽ ഇരുന്നു... ബോട്ടിലിന്റെ ബാക്ക് വന്ന ആള് പണി കൊടുക്കാം ന്ന് തീരുമാനിച്ചു അനു മുട്ട്കുത്തി ഇഴഞ്ഞു ചെന്ന് നല്ലോണം പ്രാർത്ഥിച്ചു ബോട്ടിൽ കറക്കി... തിരിച്ചു അവളുടെ സീറ്റിൽ ചെന്നിരുന്നു എല്ലാ കണ്ണുകളും ബോട്ടിലിന്റെ മുനയിൽ കണ്ണും നട്ട് ഇരിക്കാണ്... പതിയെ അത് അമ്മുന്റെ നേരെ വന്നു നിന്നു... അമ്മു ചുണ്ട് ചുളുക്കി എല്ലാരേം നോക്കി...

ട്രൂത് ഒരു ഡയർ?? രാഹുൽ അവളെ നോക്കി ചോദിച്ചു... ട്രൂത്...😌 പതിയെ അമ്മു പറഞ്ഞു... രാഹുൽ എന്ത് പണി കൊടുക്കും എന്നുള്ള രീതിയിൽ എല്ലാരേം ഒന്ന് നോക്കി... കിച്ചു അവനെ നോക്കി ഇളിച്ചു കൊണ്ട് സ്വയം നെഞ്ചത്ത് കൈ വച്ച് അവനെ കുറിച് ചോദിക്കാൻ പറഞ്ഞു.. രാഹുൽ ചിരിച് കൊണ്ട് ഇല്ലെന്ന് തലയാട്ടി... അമ്മു... ഭാവി വരനെ കുറിച്ചുള്ള സങ്കൽപങ്ങൾ പറ... രാഹുൽ കിച്ചുനെ ഒന്ന് നോക്കി അമ്മുനോട്‌ ചോദിച്ചു... ചോദ്യം കേട്ടതും എല്ലാരും കിച്ചുനെ ഒന്ന് നോക്കി അമ്മുനെ ശ്രദ്ധിച്ചു... എന്റെ ഭാവി വരനെ കുറിച്ചോ... മ്മ്മ്.... നല്ല താടി വേണം... അപ്പോ എല്ലാരും കിച്ചുനെ നോക്കി... ഇതിനും വലുപ്പം രോമത്തിന് ഉണ്ടെന്ന് തോന്നും...😂 കിച്ചുവും സ്വയം താടി ഉഴിഞ്ഞു... താടിയെ... എന്നോട് വേണ്ടായിരുന്നു...😬 എല്ലാരും പിന്നേം അമ്മുനെ നോക്കി നല്ല ജിം ബോഡി വേണം... എഗൈൻ എല്ലാരും കിച്ചു നെ നോക്കി.. അവിടെ കൈ ചുരുട്ടി പൊക്കി പിടിച്ചു ഞെക്കി നോക്കാണ്...🤭(പ്യാവം ഊതിയാ പറക്കണ മൊതലലിനോടാ ജിം ബോഡി🙈)

പിന്നെ അടിപൊളി കുക്ക് ആവണം😉... എന്നെ അടുക്കളയിൽ കേറ്റാൻ പാടില്ല😤 എഗൈൻ ആൻഡ് എഗൈൻ all are വാച്ചിങ് കിച്ചു🧐... അവിടെ അപ്പോഴും ദയനീയത😕... സിദ്ധു അമ്മ ഇല്ലാത്ത ടൈമിൽ കിച്ചു ന്റെ വീട്ടിൽ പോയപ്പോ കുടിച്ച ചായ ആലോചിച്ചു ചുമ തുടങ്ങി😒... കാര്യം മനസ്സിലായ കിച്ചു അവനെ നോക്കി ഒന്ന് ഇളിച്ചു😝 അമ്മു അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും പറയാൻ തുടങ്ങി... ബൈക്കിൽ ലോങ്ങ്‌ ഡ്രൈവ് ഒക്കെ ഇഷ്ടപെടുന്ന ആൾ ആവണം... എന്നെ ഇന്ത്യ മൊത്തം ബൈക്കിൽ കാണിക്കണം... ഇപ്പ്രാവശ്യം ചുമച്ചത് കിച്ചു ആണ്😭😭... മൂന്നാർ വൺ ഡേ ട്രിപ്പ്‌ പോയപ്പോ ഛർദിച്ച കിച്ചു നെ ഓർത്തു സിദ്ധു വായ പൊത്തി ചിരിക്കാൻ തുടങ്ങി... പിന്നെ എന്റെ സെയിം age ആവണം... അമ്മു തുടരുകയാണ് സുഹൃത്തുക്കളെ...😜😜 പിന്നെ.....ഉം.. ഉം.. ഓ... മതി മതി... ഇനി കേൾക്കാനുള്ള ശേഷി ഇല്ലാ😇... അനു... നീ അത് കറക്ക്. അച്ചു അവളെ വായ പൊത്തി കൊണ്ട് പറഞ്ഞു...😁 അനു വീണ്ടും ബോട്ടിൽ കറക്കി... ഇപ്പ്രാവശ്യം ബോട്ടിൽ അച്ചുന്റെ നേരെ തിരിഞ്ഞു...

ഒപോസിറ്റ് ഐശു ആയിരുന്നു... അവൾ അവനെ ഒന്ന് നോക്കി... ട്രൂത് ഒരു ഡയർ?? ട്രൂത്... അച്ചു പറഞ്ഞു... നിങ്ങൾ മൂന്ന് പേർക്കും മാത്രം അറിയാവുന്ന ഒരു രഹസ്യം... ഐശു ചോദിച്ചതും അച്ചു ബാക്കി രണ്ടെണ്ണത്തിനെo ഒന്ന് നോക്കി... അവരുടെ മുഖത്തും ഒരു മാതിരി ഭാവം ആയിരുന്നു... അച്ചു ഒന്ന് ചുറ്റും നോക്കി... അരുൺ ഈ അടുത്തൊന്നും ഇല്ലാ... പറയാം... പക്ഷെ ഈ എട്ട് പേരുടെ അപ്പുറത് പോവരുത്... പറ്റോ... കിച്ചുനേം സിദ്ധുനേം നോക്കി അവൻ ചോദിച്ചു... ഹാ ഓക്കേ.. ദേ.. കിച്ചു ഏട്ടാ.. സിദ്ധു ഏട്ടാ... അരുണേട്ടൻ അറിയരുത് ന്ന് ഒക്കെ...?? അമ്മു രണ്ടാളോടും താക്കിത് പോലെ പറഞ്ഞു... രണ്ടാളും തലയാട്ടി കൊടുത്തു... ഞങ്ങള് ഒരു വട്ടം.... ഒരൊറ്റ വട്ടം സിഗരറ്റ് വലിച്ചു😁😁😝 ഹോ.. ഇതാണോ വല്യ കാര്യം... അനു അവനെ നോക്കി ചോദിച്ചപ്പോ എല്ലാരും അവളെ ഒരു സംശയത്തിൽ നോക്കി... അല്ല.. ഒറ്റ വട്ടം അല്ലെ വലിച്ചെ.... അതോണ്ട് കുഴപ്പം ഇല്ലാന്ന്😝 അവള് ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു.. ബാക്കി ഒക്കെ അവളെ നോക്കി ഒന്ന് അമർത്തി മൂളി...

സിദ്ധു അച്ചുനേം രാഹുലിനെo മിത്തുനേം മാറി മാറി നോക്കി... സിദ്ധുഏട്ടാ... സത്യായിട്ടും ഒരൊറ്റ വട്ടം... ജസ്റ്റ് നോക്കാൻ മാത്രം... അല്ലാണ്ട് ഇല്ലാ... മിത്തു സിദ്ധു ന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു... അച്ചുവും രാഹുലും അവനെ പല്ല് ഞെരിച്ചു നോക്കി😬... (അവനാണല്ലോ ട്രൂത് ഒരു ഡയർ കളിക്കാം ന്ന് പറഞ്ഞെ...) പിന്നെ മൂന്നും കൂടി ഐശു നെ ഒന്ന് നോക്കി... വേണ്ടായിരുന്നു.... മിത്തുവും അച്ചുവും പറഞ്ഞു കൊണ്ട് മുഖം തിരിച്ചു... മറ്റേ മൊതല് ന്തായാലും നോക്കിയില്ലേ... ഇനി കുറച്ചു കഴിഞ്ഞ് മാറ്റാo എന്ന പോലെ നോക്കി കൊണ്ടിരിക്കുവാണ്...😂 കറക്കട്ടെ.... അനു ചോദിച്ചപ്പോ മിത്തു അവളെ ദയനീയമായി നോക്കി... അവള് ചെന്ന് ബോട്ടിൽ കറക്കി... വന്നത് രാഹുലിന്റെ നേരെ.. എല്ലാരും രാഹുലിനെ നോക്കിയപ്പോ മൂപ്പര് കണ്ണും കണ്ണും കൊള്ളയടിച്ചോണ്ട് ഇരിക്കാണ്... നോക്കി ഇരിക്കണ ആളും മോശല്ലാ... അവളൊന്നു ഒച്ച വച്ചിരുന്നങ്കി ഒന്ന് തല വെട്ടിച്ചിരുന്നെങ്കി കുട്ടി ഉണർന്നെനെ...😁 ട്ടൊ.... ഒക്കെ കൂടി ഒരുമിച്ച് ശബ്ദം വച്ചതും രണ്ടും ഡ്രീം വേൾഡ് (സ്വപ്ന ലോകം) ന്ന് ഭൂമിയിൽ ലാൻഡ് ആയി... ഇവിടെ രണ്ട് വയസ്സിനു മൂത്തവരു വരെ സിംഗിൾ പസ്സങ്ക പാടി നടക്കാ... അപ്പോഴാ അവന്റെ ഒരു..😬

കിച്ചു അമ്മു നെ ഒന്ന് നോക്കി രാഹുലിന്റെ നേരെ തിരിഞ്ഞ് പല്ല് കടിച് പറഞ്ഞു... അവൻ ഒന്ന് ഇളിച്ചു കൊടുത്തു സോറി പറഞ്ഞു കിച്ചു ഏട്ടൻ വിഷമിക്കണ്ട... നമക്ക് നാളെ തന്നെ കോളേജിന്ന് കിച്ചു ഏട്ടന് പറ്റിയ ഒരു കുട്ടി നെ കണ്ടു പിടിക്കാം...😉 പറഞ്ഞ ആളെ കിച്ചു ദയനീയമായി ഒന്ന് നോക്കി... അമ്മു മുപ്പത്തി രണ്ട് പല്ലും കാട്ടി ഇളിച്ചു കൊടുത്തു... ആ.. അത് വിട്.. അമ്മു.. നീയാ.. രാഹുലിന് പണി കൊടുക്കണേ... ചോദിച്ചോ... അച്ചു അവളെ നോക്കി പറഞ്ഞു ട്രൂത് ഒരു ഡയർ?? അവള് രാഹുലിന് നേരെ തിരിഞ്ഞ് ചോദിച്ചു ട്രൂത്...😌 അങ്ങോട്ടും ഇങ്ങോട്ടും നോക്കി പതിയെ അവൻ പറഞ്ഞു... അമ്മു ഒന്ന് ചിന്തിച്ചു നോക്കി... രാഹുലെട്ടന് എത്ര affairs ഉണ്ടായിട്ടുണ്ട്?? Success ആവാത്തതും പറഞ്ഞോട്ടാ... crush തോന്നിതെ... അമ്മുന്റെ സംസാരം കേട്ടപ്പോ രാഹുൽ ഒന്ന് ആലോചിച്ചു... ഏയ് ഇല്ലാ... crush തോന്നിട്ടുണ്ട്... ബട്ട്‌ അവരെ ഒന്നും ഞാൻ ഒന്നിൽ കൂടുതൽ വട്ടം കണ്ടിട്ടില്ല... affair ഉണ്ടായിട്ടില്ല... രാഹുൽ എല്ലാരേം നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു... അമ്മു അച്ചുന്റേം മിത്തുന്റേം മുഖത്തുക്ക് നോക്കി... അത് കണ്ടപ്പോ മനസ്സിലായി പറഞ്ഞത് സത്യാണ് ന്ന്... അന്ന പിന്നെ കറക്കട്ടെ.. അനു ചോദിച്ചു കൊണ്ട് ബോട്ടിൽ ചുറ്റി. തിരിഞ്ഞ് നിന്നതും അവളുടെ നേരെ...😉

ഒപോസിറ്റ് മിത്തു ആണ്... അവൻ അവളെ നോക്കി നല്ലോണം ഇളിച്ചു കൊടുത്ത്... അവള് ദയനീയമായി നോക്കി.... നേരം വൈകി... നമ്മക്ക് അവരെ വിളിച്ചു പോയാലോ... അനു വേം എണീക്കാൻ നോക്കി കൊണ്ട് പറഞ്ഞതും അച്ചു അവിടെ തന്നെ പിടിച്ചിരുത്തി... ചോദിക്കട മിത്തുനെ നോക്കി അച്ചു പറഞ്ഞു... ട്രൂത് ഒരു ഡയർ?? മിത്തു ഇളിച്ചു കൊണ്ട് അവളോട് ചോദിച്ചു... അവളൊന്നു ആലോചിച്ച ശേഷം പറഞ്ഞു... ഡയർ...😜 എല്ലാരും അവളെ നോക്കി പല്ല് ഞെരിച്ചു... മിത്തു പ്ലാൻ ഫ്ലോപ്പ് ആയ പോലെ തലക്ക് കൈ വച്ചു... ച്ചെ... നശിപ്പിച്ചു...😬 സിദ്ധു അവളെ നോക്കി പറഞ്ഞു... അവൾ എല്ലാർക്കും ഇളിച്ചു കൊടുത്തു... ആരാ ഒരു അഡ്വെഞ്ചർ ഒക്കെ ആഗ്രഹിക്കാത്ത😄 ഡയർ ഇപ്പൊ ന്താ കൊടുക്കാ...🤔 മിത്തു എല്ലാരോടും ആയി ചോദിച്ചു... എന്തേലും കൊടുക്ക്.. പുല്ല്😏 കിച്ചു വല്യ കാര്യമാക്കാതെ പറഞ്ഞു മിത്തു അനു നെ ഒന്ന് നോക്കി നിനക്ക് അഡ്വെഞ്ചർ വേണഒന്ന് ലെ... ദേ ഈ കുപ്പിൽ കടൽ വെള്ളം നിറച്ചു കൊണ്ട് വാ... മിത്തു പറയണ കേട്ട് എല്ലാരും ഒന്നും മനസ്സിലാവാതെ അവനെ നോക്കി... അനു ആണേലോ ഇതാ ഇത്ര വല്യ കാര്യം എന്ന പോലെ കുപ്പി എടുത്ത് എണീറ്റു... പിന്നെ നിറയ്ക്കുമ്പോഴെ കൈ ഉപയോഗിക്കാൻ പാടില്ല ട്ടൊ..😉

മിത്തു പറഞ്ഞതും അനു ഒന്ന് നിന്നു ഒരു സംശയത്തിൽ അവനെ നോക്കി... I മീൻ വായിൽ വെള്ളം എടുത്ത് നിറക്കണം😜😁 അതോടെ കേട്ടതും ബാക്കി ഒക്കെ ചിരി തുടങ്ങി😂😂 അനു ആണേ കുന്തം വിഴുങ്ങിയ പോലെ മിത്തുനേം നോക്കി നിന്നു...😇😇 ജീവിതത്തിൽ ഒരു അഡ്വെഞ്ചർ ഒക്കെ വേണ്ടേ....😝 മിത്തു അവളെ നോക്കി കൊണ്ട് പറഞ്ഞു... മറ്റുള്ളോർ ഇപ്പോഴും ചിരി നിർതിയിട്ട്ല്ലാ... ഡിസ്‌കൗണ്ട് കിട്ടോ..😌 അനു എല്ലാരേം നോക്കി നിഷ്കു ആയി ചോദിച്ചു... ഇല്ലാ മോളെ ഇല്ലാ... നിനക്ക് ഡിസ്‌കൗണ്ട് തരണ പരിപാടി ഞങ്ങ നിർത്തി😤... മര്യാക്ക് ട്രൂത് പറഞ്ഞ മതിയായിരുന്നില്ലേ...😄 അച്ചു അവളെ കളിയാക്കി കൊണ്ട് പറഞ്ഞു... ഒന്നൂടെ എല്ലാരേം നിഷ്കളങ്കമായി നോക്കി... ആരും മൈൻഡ് ആക്കിയില്ല... ഒന്ന് കോട്ടി കൊണ്ട് അവൾ കുപ്പി എടുത്ത് കടലിലേക്ക് നടന്നു. ഏയ് നിക്ക്... ഇപ്പൊ പോണ്ട... ഗെയിം full കഴിയട്ടെ... സിദ്ധു എല്ലാരേം ഒന്ന് നോക്കി സമ്മതം ചോദിച്ചു കൊണ്ട് അവളോട് പറഞ്ഞു... അനു കുപ്പി നടുവിൽ തന്നെ കൊണ്ട് വച്ച് അവളുടെ സ്ഥലത്ത് വന്നിരുന്നു... ഏയ്.. കറക്കിട്ട് ഇരിക്കായിരുന്നില്ലേ... കിച്ചു അവളെ നോക്കി ചോദിച്ചു.. ഞാനില്ല... നിങ്ങ തന്നെ കറക്കിക്കോ..😌 അനു പറഞ്ഞപ്പോ എല്ലാരും ഒന്നടക്കി ചിരിച്ചു...

അച്ചു പോയി ബോട്ടിൽ കറക്കി ബോട്ടിൽ സ്ലോ ആയതും ഐശു അവളെ നേർക്ക് വരണ കണ്ട് വേം കിച്ചുന്റെ അടുത്തേക് നീങ്ങി ഇരുന്നു... കറക്റ്റ് അവളുടെ സ്ഥലത്തിന്റെ നേരെ കുപ്പി നിന്നു... എല്ലാരും അവളെ നോക്കി... എന്നെ നോക്കണ്ട... ഞാൻ അല്ല... ഞാൻ ദേ ഇവിട ഇരിക്കണേ... കുപ്പി ദേ അങ്ങോ.... പറഞ്ഞു നിർത്തി കൊണ്ട് അവൾ അങ്ങോട്ട് നോക്കി... അവളെ പിന്നാലെ എല്ലാരും നോക്കിയപ്പോ കാണണത് കളി കണ്ടു ചിരിച് ഇരിക്കണ അരുണിനെo ഋതുനേം ആണ്.... ആഹ്.. ദേ അവരുടെ നേരെ ആണ് കുപ്പി... അവരോട് ചോദിക്ക്... ഐശു അവരെ ചൂണ്ടി പറഞ്ഞു... ഹാ.. നിങ്ങ എപ്പോ എത്തി... അമ്മു രണ്ടാളെo നോക്കി കൊണ്ട് ചോദിച്ചു... ദേ വന്നിരുന്നതെ ഉള്ളു😊 അരുൺ ചിരിച് കൊണ്ട് തന്നെ മറുപടി പറഞ്ഞു... അങ്ങനാണേ കളി നിർത്തലേ... ഫൂടടിച്ചു പോവാൻ നോക്കാം... രാഹുൽ എല്ലാരേം നോക്കി ചോദിച്ചു... അന്ന അങ്ങനാവട്ടെ... വേം ഭക്ഷണം കഴിച്ചു പോവാം.. നേരം വൈകി... അനു തിടുക്കപെട്ടു കൊണ്ട് പറഞ്ഞു... ശരി.. അന്ന... അനു നീ ടാസ്ക് കംപ്ലീറ്റ് ആക്കി...

അപ്പോഴേക്ക് ഞങ്ങ ഫുഡ്‌ റെഡി ആക്കാം... അച്ചു അവളെ നോക്കി കൊണ്ട് പറഞ്ഞപ്പോ അവൾ ചുണ്ട് ചുളുക്കി എല്ലാരേം നോക്കി... എല്ലാരും അച്ചുനെ ശരി വച്ച് തലയാട്ടി നിക്കാണ്... അവളൊന്നു ചിന്തിച് നിന്ന് പിന്നെ കുപ്പി എടുത്ത് നടന്നു... അതെ പകുതി മത്യാ..😉 തിരിഞ്ഞ് നിന്നു കൊണ്ട് അവൾ ചോദിച്ചു... പോരാ എന്നർത്ഥത്തിൽ എല്ലാരും ഒരുപോലെ തലയാട്ടി... ഒന്ന് പുച്ഛിച്ചു കൊണ്ട് അവൾ തിരിഞ്ഞ് നടന്നു അതെ... ഞാൻ കയ്യിൽ എടുത്ത് വായിൽ ആക്കിക്കോട്ടേ... അല്ലെ ഞാൻ മൊത്തത്തിൽ നനയും... വെള്ളത്തിന്റെ അടുത്തെത്തി അവള് വിളിച്ചു ചോദിച്ചു... അത് ഒക്കെ പക്ഷെ ഉടായിപ്പ് വല്ലോം ഒപ്പിച്ച മൂന്ന് കുപ്പി അത് പോലെ നിറപ്പിക്കും... കേട്ട... കിച്ചു ദൂരെ നിന്ന് വിളിച്ചു പറഞ്ഞു.. അനു കയ്യിൽ വെള്ളം എടുത്തു കണ്ണടച്ച് പിടിച്ചു വായിൽ ആക്കി അങ്ങന കുപ്പിയിൽ തുപ്പി... വായിൽ അപ്പോഴേക്ക് ഉപ്പ് നിറഞ്ഞരുന്നു... സോഡാ കുപ്പി പോലോത്ത വായ വട്ടം കുറഞ്ഞ കുപ്പി ആർന്നു... അതോണ്ട് തന്നെ കുട്ടിക്ക് അതത്ര എളുപ്പം അല്ലായിരുന്നു..😇

(സാരില്ല ചോദിച്ചു വാങ്ങിതല്ലേ...😤) എനി ഹെല്പ്...? കഷ്ടപെട്ട് വെല്ലാൻ നിറച്ചോണ്ട് ഇരിക്കുമ്പോഴാ സിദ്ധു ന്റെ ശബ്ദം കേട്ടത്.. അവൾ തല ഉയർത്തി അവനെ ഒന്ന് നോക്കി വായ കാണിക്ക് ഞാൻ കുറച്ചു വെള്ളം ആക്കി തരാ...😡😡 ഉള്ള കലിപ്പ് എല്ലാം കൂടി കൂട്ടി അവൾ പറഞ്ഞു... അയ്യോ ഞാനുദ്ദേശിച്ചത് കുപ്പി പിടിക്കണോന്നാ... അങ്ങനാണേ രണ്ട് കൈ കൊണ്ട് വെള്ളം കോരാലോ..😜 അവൾ സിദ്ധു നെ ഒന്ന് നോക്കി.. താഴേക്ക് നോക്കി കുപ്പി അവനു നേരെ നീട്ടി... രണ്ട് കൈ കൊണ്ടും വെള്ളം വായിൽ ആക്കി കുപ്പി അവന്റെ കയ്യിൽ നിന്ന് വാങ്ങി അവള് വെള്ളം പതിയെ നിറച്ചുകൊണ്ടിരുന്നു വല്ല ആവശ്യവും ഉണ്ടായിരുന്നോ..🤭 അടക്കി ചിരിച്ചു കൊണ്ട് സിദ്ധു ചോദിച്ചതും അനു വായിൽ ഉള്ള വെള്ളം മുഴുവൻ അവന്റെ മുഖത്തെക്ക് തുപ്പി... അവൻ ഒന്ന് പുറകിലെക്ക് ചാടി നിന്നു... മറ്റേ കൈ കൊണ്ട് മുഖം തുടച്ചു... എന്ത് പണിയാ നീ കാണിച്ചേ... അനുനെ ഒന്ന് നോക്കി കൊണ്ട് സിദ്ധു ചോദിച്ചു... വല്ല ആവശ്യവും ഉണ്ടായിരുന്നോ😂 അവനെ നോക്കി പൊട്ടിചിരിച് കൊണ്ട് അനു ചോദിച്ചു... സിദ്ധു അവൾക്ക് നേരെ കുപ്പി ഓങ്ങി... Noooo..... കഷ്ടപ്പെട്ട് നിറച്ചതാ... plzzzz.... അനു കൈ കൂപ്പി കൊണ്ട് പറഞ്ഞപ്പോ സിദ്ധു കുപ്പിയും അനുനേം മാറി മാറി നോക്കി...

പിന്നെ അനുനെ നോക്കി ഒന്ന് ആക്കി ചിരിച് കൊണ്ട് കുപ്പി ചെരിച്ചു... വേ... വേണ്ട...😌😌😭 അവനെ നോക്കി ചുണ്ട് പിളർത്തി കൊണ്ട് അനു പറഞ്ഞു... സിദ്ധു കുപ്പി നേരെ പിടിച്ചു അവൾക്ക് നേരെ നീട്ടി... അനു ചിരിച് കൊണ്ട് അത് വാങ്ങാൻ കൈ നീട്ടി... അവൻ കുപ്പി തിരിച്ചു വലിച്ചു... അവൻ പുരികം ചുളുക്കി അവനെ ഒന്ന് നോക്കി... കിസ്സ് മി....🙈 സിദ്ധു ഇളിച്ചു കൊണ്ട് അവളോട് പറഞ്ഞു... അവളൊന്നു അവനെ നോക്കി.. ന്താ... പൂതി... താൻ വേണേ അത് ചെരിച്ചു കളഞ്ഞോ... ഹും😏 ഒന്ന് പുച്ഛിച്ചു അനു തിരിഞ്ഞ് നടന്നു. സിദ്ധു ഓടി അവളെ മുന്നിൽ കയറി നിന്നു ഏയ്... പോവല്ലേ... ഞാൻ ചുമ്മാ പറഞ്ഞയാ... നിക്ക് നിന്റെ ഉമ്മ ഒന്നും വേണ്ട... തന്നത് തന്നെ മറന്നിട്ടില്ല😜 സിദ്ധു കള്ളചിരി ചിരിച് കൊണ്ട് പറഞ്ഞതും അനു അവനെ ഒന്ന് ഉന്തി തിരിഞ്ഞ് നടന്നു... നിക്ക്... നിനക്ക് കുപ്പി വേണ്ടേ... വീണ്ടും മുന്നിൽ കയറി നിന്ന് അവൻ ചോദിച്ചു... അവൾ അവനെ ഒന്ന് നോക്കി... കുപ്പിയും... പിന്നെ കൈ നീട്ടി... ഇന്നാ.. ഇത് പിടിച്ചോ... മിത്തുന് കൊണ്ടോയി കൊടുക്ക്... അവന്റെ പറച്ചിൽ കേട്ട് അവള് കുപ്പി ഒന്നൂടെ നോക്കി.. വെള്ളം മുക്കാൽ ഭാഗം ആയിട്ടുള്ളു... നിറഞ്ഞില്ലല്ലോ... അവനെ നോക്കി ചോദിച്ചു അവൾ കടലിന്റെ അടുത്തേക്ക് തന്നെ നടന്നു...

മതി ഇനി നിറക്കണ്ട... ഞാൻ പറഞ്ഞോളാം അവനോട്... ഇത്രേം ആയില്ലേ... സിദ്ധു പറഞ്ഞതും അവള് വിശ്വാസം വരാതെ അവനെ ഒന്നൂടെ നോക്കി... ശരിക്കും?? ശരിക്കും... ഇനി നിറക്കണ്ട...😊 അവളുടെ കവിൾ പിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞു... താങ്ക്യു😘 അവന്റെ കവിളിൽ ഒരുമ്മ കൊടുത്ത് കൊണ്ട് അനു പറഞ്ഞു... അത് കഴിഞ്ഞ എന്താ ചെയ്തേന്ന് അവൾക്ക് ബോധം വന്നേ... നാക്ക് കടിച് ഒറ്റ കണ്ണ് അടച്ചു എരി വലിച്ചു കൊണ്ട് അവൾ അവനെ ഒന്ന് ഒളിഞ്ഞു നോക്കി... കവിളിൽ കൈ വച്ച് സ്റ്റക്ക് ആയി നിക്കണുണ്ട്... നക്ഷത്രം കറങ്ങി നിന്നപ്പോ അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അനുനെ നോക്കി... അവൻ നോക്കണ കണ്ടതും അവൾ രണ്ട് കണ്ണും മുറുക്കെ അടച്ചു തല താഴ്ത്തി നിന്നു... ആഹാ... ഇതിപ്പോ ന്താ ഉണ്ടായേ...🤭 ചോദിച്ചപ്പോ വല്യ വെയിറ്റ് ആയിരുന്നുലോ...😃😃 സിദ്ധു ചിരി അടക്കി കൊണ്ട് പറഞ്ഞു... ഞഞാഞ്ഞാ... വല്ലാണ്ട് ചിരിക്കണ്ട... എനിക്ക് ഒരബദ്ധം പറ്റിതാ😬 അവന്റെ മുഖത്തെക്ക് നോക്കാതെ അവൾ പറഞ്ഞു അപ്പൊ അന്നോ...😜 സിദ്ധു അവളെ തല നേരെ പിടിച്ചു കൊണ്ട് ചോദിച്ചു... അത്... അന്നും ഒരബദ്ധം പറ്റിതാ..😌 അവള് വിക്കി കൊണ്ട് പറഞ്ഞു.. ഓഹോ... അതെന്താ എന്നെ കാണുമ്പോ മാത്രം അബദ്ധം പറ്റണേ..😉

ഞാൻ പോവാ...😏 അയ്യെടാ.. ഉത്തരം ഇല്ലല്ലേ... സാരില്ല.. ഇഷ്ടപെട്ട് ട്ടാ..😍 അവളെ പിടിച്ചു നിർത്തി കൊണ്ട് അവൻ പറഞ്ഞു... അവൾ കുതറി മാറി തിരിഞ്ഞ് നടന്നു... ഒന്ന് ചിരിച്ചു കൊണ്ട് സിദ്ധു പിന്നാലെയും.. അനുന് ചിരി വരുന്നുണ്ടായിരുന്നു.. പെട്ടെന്ന് ചിരി മാറ്റി സ്വയം തലക്കൊന്നു അടിച്ചു വേം നടന്നു... ദേ... ഫുഡ്‌ റെഡി ആക്കി കൊണ്ട് ഇരിക്കുമ്പോഴ അനു മിത്തുന്റെ പിന്നിൽ ചെന്ന് പറഞ്ഞെ... ആഹ്.. നീയിത് എവിടെ ആയിരുന്നു... ഹേ... മിത്തു ഏട്ടൻ അല്ലെ നിക്ക് ടാസ്ക് തന്നെ.. ദേ വെള്ളം... 😂നീയത് ചെയ്തോ... ഞാൻ ചുമ്മാ പറഞ്ഞത് ആയിരുന്നു... മിത്തു ചിരിച് കൊണ്ട് പറഞ്ഞതും അനു കുപ്പി അവന്റെ തലയിലൂടെ കമിഴ്ത്തി...😁😁 ഉപ്പ് വെള്ളം (വിത്ത്‌ ശുദ്ധമായ തുപ്പൽ😁) മിത്തുന്റെ മേൽ കൂടെ ഒലിച്ചു പോയികൊണ്ടിരിന്നു... അവൻ അവളെ ദയനീയമായി നോക്കി... അനു നല്ലോണം ഒന്ന് ഇളിച്ചു കൊടുത്തു... പൊട്ടിചിരി കേട്ട് തിരിഞ്ഞ് നോക്കിയപ്പോ പടകൾ മൊത്തം വയറും പൊത്തി ചിരിക്കുന്നുണ്ട്.... ഞാനൊന്ന് കുളിച്ചേച്ചുo വരാം...

മൊത്തത്തിൽ ഒന്ന് കുടഞ്ഞു കൊണ്ട് മിത്തു പറഞ്ഞു കടലിലേക്ക് നടന്നു... അച്ചുവും രാഹുലും പിന്നാലെയും... മൂന്നു പേരുടേം കുളി കഴിഞ്ഞ് വന്നപ്പോ സമയം ഒന്നേ കാൽ... വേം ഫൂടടിച്ചു... അപ്പോഴേക്കും അമ്മുന്റെ അച്ഛനും ഐശുന്റെ ചേട്ടനും വന്നിരുന്നു... എല്ലാരേം വീട്ടിൽക്ക് തിരിച്ചു... ###################### അതെ... ആ ഫോൺ ഒന്ന് തരോ... ഏട്ടന് വിളിക്കാനാ... വീട് എത്താറായതും അനു സിദ്ധുനെ തോണ്ടി കൊണ്ട് ചോദിച്ചു നീ പോക്കറ്റിൽ നിന്നെടുത്ത... സിദ്ധു മുന്നിലേക്ക് നോക്കി കൊണ്ട് തന്നെ അവളോട് പറഞ്ഞു... അനു കയ്യെത്തി അവന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു... കോൺടാക്ട്സിൽ തപ്പി കാശി ന്നുള്ള നമ്പർ ഒന്നും കണ്ടില്ല... dr. ആകാശ് ന്ന് നോക്കിട്ടും കണ്ടില്ല... വീട് എത്തിയപ്പോ അവൾ ബൈക്കിൽ നിന്നിറങ്ങി... സേവ് ചെയ്തിട്ടില്ല എന്ന് കരുതി നമ്പർ ഡയൽ ചെയ്തപ്പോ Aliyan എന്ന് സേവ് ചെയ്ത നമ്പർ തെളിഞ്ഞു വന്നു... അത് വായിച്ചതും അവൾ കലിപ്പിൽ അവനെ നോക്കി... എന്താന്ന് അറിയാൻ സിദ്ധു എത്തിച്ചു ഫോണിലേക്ക് നോക്കി... കാര്യം മനസ്സിലായപ്പോ അവൻ അവൾക്ക് ഒന്ന് ഇളിച്ചു കൊടുത്തു... ഏതു വകയിലാ താൻ എന്റെ ഏട്ടന്റെ പേര് അളിയൻ ന്ന് സേവ് ചെയ്തേ... തന്റെ പെങ്ങളെ കെട്ടിയ വകയിലാ??🤨

സിദ്ധുവിനെ തറപ്പിച്ചു നോക്കി അനു ചോദിച്ചു... അല്ല, അളിയന്റെ പെങ്ങളെ കെട്ടാൻ പോണ വകയിൽ...😜 ഓഹോ... അത് തന്നോട് ആരാ പറഞ്ഞെ.... നീയേന്നോട് തല്ലുടാൻ നിക്കാണ്ട് ഏട്ടനെ വിളിച്ചു പോവാൻ നോക്ക്... തല്ലിന് ഓരോ കാരണങ്ങൾ ഉണ്ടാക്കും.. എന്നിട്ട് എന്നെ പറഞ്ഞോ...😡 അവൾ ഏട്ടനെ വിളിച്ചു... താൻ പൊക്കോ... ഏട്ടൻ ഇപ്പൊ വരും... ഫോൺ തിരിച്ചു കൊടുത്ത് കൊണ്ട് അവൾ പറഞ്ഞു അളിയൻ വരട്ടെ... ഏൽപ്പിച്ചു പോവാം.. ആവശ്യം ഉള്ള മൊതല് ആണേ...😁 അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി അവൻ പറഞ്ഞു... അവള് പല്ല് കടിച് കൈ ചുരുട്ടി മുഖം തിരിച്ചു... അവൻ അവളെ നോക്കി ചിരിച്ചു... അനുനും ചിരി വന്നു... സിദ്ധു ശ്രദ്ധിക്കാതെ വേഗം അത് മറച്ചു... കാശി ഇറങ്ങി വന്നു സിദ്ധുന് കൈ കൊടുത്ത് ഫങ്ക്ഷനെ കുറിച്ചൊക്കെ ചോദിച്ചു... പിന്നെ രണ്ട് പേരോടും യാത്ര പറഞ്ഞു അവൻ വണ്ടി തിരിച്ചു പോയി............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story