മഞ്ഞുപോലെ ❤️: ഭാഗം 18

manjupole

രചന: നീല മഴവില്ല്

അനന്യ... തന്നെ കീർത്തി മിസ്സ്‌ വിളിക്കുന്നുണ്ട്... ഗ്രൗണ്ടിൽ ഉണ്ട് ഒരു കുട്ടി വന്നു അങ്ങനെ പറഞ്ഞതും അനു ബാക്കി ഉള്ളോരേ ഒന്ന് നോക്കി. എന്നിട്ട് അവളുടെ സ്ഥലത്ത് തന്നെ ഇരുന്നു ഡീ നിന്നെയ വിളിക്കണേ... പോണില്ലേ അമ്മു അവളെ തോണ്ടി കൊണ്ട് ചോദിച്ചു... പിന്നെ എനിക്ക് വയ്യ പോവാൻ... ഇത് മിസ്സ്‌ ഒന്നും ആവില്ല. എനിക്കുള്ള വല്ല പണിയും ആവും... എടി.. ഒരിക്കൽ അങ്ങനെ കിട്ടി ന്ന് വച്ച് ഇപ്പോഴും സിദ്ധു ഏട്ടൻ തന്നെ ആവണം എന്നില്ല... അല്ലേലും ഒരേ പണി വല്ലോരും രണ്ട് വട്ടം കൊടുക്കോ... ഋതു അനുനെ നോക്കി പറഞ്ഞു... ആഹ്.. ഇതുപോലെ നമ്മ ചിന്തിക്കും ന്ന് കരുതി അങ്ങേരു പിന്നേം തരും... എനിക്ക് വയ്യ... കൈ വേദന ഇനിയും മാറിട്ടില്ല...😕 എടി.. നീയൊന്ന് നോക്ക്... പണി തരാൻ ആണേ ഗ്രൗണ്ടിൽക്ക് വിളിക്കൂലല്ലോ... അമ്മു അവളെ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു അത്ര നിർബന്ധം ആണേ നിങ്ങൾ പോയി നോക്ക്... ഹല്ല പിന്നെ... അന്ന നീ ഈ വരാന്തൽ നിന്ന് നോക്ക്... അപ്പൊ അറിയാലോ ഐശു പറഞ്ഞപ്പോ അവൾ എല്ലാരേം ഒന്ന് നോക്കി എണീറ്റ് വരാന്തയിൽ ചെന്ന് നോക്കി...

അപ്പൊ ദൂരെ ഗ്രൗണ്ടിൽ കീർത്തിയും കാശിയും നിന്ന് സംസാരിക്കുന്നതാണ് കണ്ടേ... അവൾ ക്ലാസ്സിൽക്ക് തന്നെ തിരിച്ചു ഓടി... എടി.. ഏട്ടൻ വന്നതാ... മിസ്സ്‌ ഗ്രൗണ്ടിൽ ഉണ്ട്... ഇപ്പൊ ന്തായി... ഞാൻ പോട്ടെ... നിങ്ങ വരണുണ്ടോ... ഞങ്ങ ഇവിടെ നിന്ന് നോക്കാം... നീ പൊക്കോ അനു ഓടി ഗ്രൗണ്ടിൽക്ക് ചെന്ന്.... ആഹ്.. അനന്യ... തന്നെ എത്ര നേരായി വിളിച്ചിട്ട് എവിടെ ആയിരുന്നു..? അവളെ കണ്ട പാടെ കീർത്തി ചോദിച്ചു... അത്... ഞാൻ ക്ലാസ്സിൽ... അല്ല ഏട്ടൻ ന്താ ഇവിടെ... നിന്റെ സർട്ടിഫിക്കറ്റ്സ് ഒക്കെ വന്നു... അപ്പൊ അതെടുത്തു നേരെ ഇങ്ങോട്ട് വന്നു... ഹാ... കാശി അത് അനുന് കൊടുത്തു... അപ്പൊ ഒരാൾ അവരുടെ അടുത്തേക്ക് ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിൽ ഇട്ട് കൊണ്ട് വന്നു... ഹാ... അനു... ഇതാണ് സനൽ... സിദ്ധുന്റെ ഏട്ടൻ...😜 അവളെ ഒന്ന് ആക്കി ചിരിച് കൊണ്ട് കാശി അവളോട് പറഞ്ഞു... അവൾ അവനെ നോക്കി പല്ല് ഞെരിച്ചു സനുന് ചിരിച് കൊടുത്തു... ഹലോ... ന്നേ മനസ്സിലായോ... ഞാനാ അന്ന് ഇൻജെക്ഷൻ എടുക്കാൻ വന്നേ... സനു അവൾക്ക് ഷേക്ക്‌ഹാൻഡ് കൊടുത്തു കൊണ്ട് പറഞ്ഞു..

അവൾ കാശി നെ ഒന്നൂടെ നോക്കി കൊണ്ട് സനുന് തിരിച്ചും ഷേക്ക്‌ ഹാൻഡ് കൊടുത്തു... ഹേ.. കാശി ഏട്ടൻ പറഞ്ഞ അനു മിണ്ടാപൂച്ച അല്ലല്ലോ... സനു അവളെ നോക്കി ചിരിച്ചോണ്ട് ചോദിച്ചു... അവൾ ഒന്ന് ചിരിക്ക മാത്രേ ചെയ്തുള്ളൂ... ###################### ടാ സിദ്ധു... നീ വന്നേ... കിച്ചു സിദ്ധുനെ വലിച്ചു വരാന്തയിൽ കൊണ്ട് വന്നു... എന്താടാ... കാര്യം അറിയാതെ അവനെ നോക്കി സിദ്ധു ചോദിച്ചു... അരുണും എത്തി... ദേ നോക്കിയേ... ഗ്രൗണ്ടിൽക്ക് ചൂണ്ടി കൊണ്ട് കിച്ചു പറഞ്ഞപ്പോ അരുണും സിദ്ധുവും കൂടി അങ്ങോട്ട് നോക്കി... അപ്പൊ കണ്ടത് സനുനോട്‌ കളിച്ചു ചിരിച് സംസാരിക്കണ അനുനെ ആണ്... കൂടെ കാശിയും കീർത്തിയും ഉണ്ട്... അല്ല... വല്യേട്ടന് ഇവളെ നേരത്തെ അറിയോ... അരുൺ അങ്ങോട്ട് തന്നെ നോക്കി കൊണ്ട് ചോദിച്ചു... ഏയ്.. ചാൻസ് ഇല്ലാ... കാശി ഏട്ടൻ പറഞ്ഞു അറിഞ്ഞതാവും.. പിന്നെ അന്ന് കുത്തിവക്കാൻ വന്നപ്പോ ജസ്റ്റ് കണ്ടിട്ടുണ്ട്. അത്ര തന്നെ... സിദ്ധു ഒന്ന് ആലോചിച്ചുകൊണ്ട് പറഞ്ഞു.. നീ ചെല്ലടാ... എന്താ സംസാരിക്കുന്നത് എന്നറിയാലോ...

കിച്ചു സിദ്ധുനെ നിർബന്ധിച്ചു കൊണ്ട് പറഞ്ഞു... അപ്പ... ഞാനില്ല... വല്യേട്ടൻ ന്നേ നാണം കെടുത്തി കൊല്ലും... സിദ്ധു തല ഒന്ന് കുടഞ്ഞു കൊണ്ട് പറഞ്ഞു... കിച്ചുവും അരുണും ഒന്ന് ചിരിച് കൊണ്ട് വീണ്ടും ഗ്രൗണ്ടിൽക്ക് നോക്കി... കുറച്ചു കഴിഞ്ഞ് അവര് പോവാൻ ഇറങ്ങി... കാശി അവളെ ചേർത്ത് പിടിച്ചു ന്തോ പറഞ്ഞതും അവളെ അവനെ ഒന്ന് തള്ളി വല്യേട്ടന്റെ അടുത്തേക്ക് നീങ്ങി നിന്നു... പിന്നെ രണ്ടാളും യാത്ര പറഞ്ഞു പോയി.... ###################### ഏയ്... ഇന്നെന്താ നേരം വൈകിയേ... ക്യാന്റീനിൽ കയറി ചെന്ന വഴി രാഹുൽ പെണ്പടകളോട് ചോദിച്ചു.. ഡീറ്റെയിൽസ് ഒക്കെ submit ചെയ്യാൻ പോയി... സ്റ്റാഫ്‌ റൂമിൽ.. അത് കഴിഞ്ഞ് നേരെ ഇങ്ങോട്ട് വന്നു... ഋതു ആണ് മറുപടി പറഞ്ഞത്... ചായ വാങ്ങിയില്ലേ... ഐശു ടേബിളിൽ നോക്കി കൊണ്ട് ചോദിച്ചു... നിങ്ങ വന്നിട്ട് വാങ്ങാം ന്ന് കരുതി.. നാലിനും ചൂട് വേണല്ലോ... അച്ചു പറഞ്ഞു കൊണ്ട് എണീറ്റു... അല്ല... പിജി പട എത്തിയില്ലേ... അനു മൊത്തം ഒന്ന് കണ്ണോടിച്ചു കൊണ്ട് ചോദിച്ചു... അവര് ദേ വരണ്...

മിത്തു ചൂണ്ടി കൊണ്ട് പറഞ്ഞു... ന്താണ്.. അടുത്ത് വന്നിരുന്നു കൊണ്ട് സിദ്ധു ചോദിച്ചു.. അല്ല അനു ചോദിക്കായിരുന്നു നിങ്ങ വന്നില്ലേ ന്ന്...😃 രാഹുൽ അവളെ ഒന്ന് ഒളിഞ്ഞു നോക്കി സിദ്ധുനോട്‌ പറഞ്ഞു... സിദ്ധു ഒന്ന് ചിരിച് കൊണ്ട് അവളെ നോക്കി... അനു അപ്പോഴേക്ക് ചായേം കൊണ്ട് വരണ അച്ചുനെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്... നിനക്ക് വല്യേട്ടനെ നേരത്തെ അറിയോ അനു... കിച്ചു ചോദിച്ചപ്പോ അനു മനസ്സിലാവാത പോലെ അവനെ നോക്കി... ഇന്ന് നീ വർത്താനം പറഞ്ഞിരുന്നില്ലേ... സിദ്ധു ന്റെ ഏട്ടൻ.... dr. സനൽ... അങ്ങേരെ നിനക്ക് പരിചയം ഉണ്ടോന്ന്... അരുൺ അവൾക്ക് ക്ലിയർ ആക്കി കൊടുത്തു... ഞാൻ ഇന്നാ ആദ്യായിട്ടാ കാണണേ.. ഏട്ടൻ പറയാറുണ്ട്... പിന്നെ അന്ന് ഇൻജെക്ഷൻ എടുക്കാൻ വന്നപ്പോ ആള് എന്നെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു... സിദ്ധു നെ ഒന്ന് നോക്കി തല ഉഴിഞ്ഞു കൊണ്ട് അനു പറഞ്ഞു... അവൾ നോക്കണ കണ്ട സിദ്ധു അവൾക്ക് ഒന്ന് ഇളിച്ചു കൊടുത്തു ട്രിണിo ട്രിണിo ട്രിണിo മിത്തുന്റെ ഫോൺ ബെല്ലടിക്കണ കേട്ടതും ഒക്കെ കൂടി ചിരിക്കാൻ തുടങ്ങി... ഒപ്പം ചുറ്റും നോക്കുന്നുo ഉണ്ട്... രണ്ട് മൂന്ന് ആഴ്ച ആയില്ലേടാ... അതിങ്ങനെ വിളിച്ചോണ്ട് ഇരിക്കണ്.. നീ എന്തേലും ഒന്ന് പറ.. മുന്നിൽ വരോന്നു നോക്കാലോ...

അരുൺ അവനെ നോക്കി കൊണ്ട് പറഞ്ഞു മിത്തു ഒന്നും മിണ്ടാതെ ഇരുന്നേ ഉള്ളു... ചായ കുടി ഒക്കെ കഴിഞ്ഞ് എല്ലാരും ക്ലാസ്സിൽക്ക് വിട്ടു... ###################### മിത്തു ദേ... ടാ.. നിന്റ നോട്ട്... ക്ലാസ്സിലെ വിദ്യ മിത്തുന് നോട്ട് കൊണ്ട് കൊടുത്തതും അച്ചുവും രാഹുലും മിത്തുനെ ഒന്ന് സൂക്ഷിച്ചു നോക്കി... നീയെപ്പോഴാടാ ഇവൾക്ക് നോട്ട് എഴുതാൻ കൊടുത്തേ... രാഹുൽ അവനെ തന്നെ നോക്കി ചോദിച്ചപ്പോ അവൻ ഒന്ന് ഇളിച്ചു കൊടുത്തു... നാളെ നോട്ട് വക്കണ്ടേ... എന്റെ ആണേ കംപ്ലീറ്റ് അല്ലാർന്നു😌... അപ്പൊ ഇവള് എഴുതിതരാം ന്ന് പറഞ്ഞു😜... ദാറ്റ്‌സ് all😁 നിഷ്കു വാരി വിതറി മിത്തു പറഞ്ഞു... ഓഹ്... ഞങ്ങടെ ഒക്കെ കംപ്ലീറ്റ് ആണല്ലോ...😡 അച്ചു അവന്റെ മാത്രം കംപ്ലീറ്റ് ആയ വിഷമത്തിൽ പറഞ്ഞു... നിങ്ങടെ ഋതുനും ഐശുനും ഒക്കെ കൊടുക്ക്... ഞാനും അത് തന്ന്യാ കരുതിയെ... അപ്പൊ ഇവള എഴുതി തരാം ന്ന് പറഞ്ഞത്... അതോണ്ട് ഇവൾക്ക് കൊടുത്തു വിദ്യ... നീ ഇവനു എഴുതികൊടുത്തുലേ... ഞങ്ങളോട് ഒരു വാക്ക് പോലും ചോദിച്ചില്ലല്ലോ... രാഹുൽ വിദ്യയെ നോക്കി ചോദിച്ചു എടാ.. കഴിഞ്ഞ തവണ അവനു ഞാനാ എഴുതി കൊടുത്തേ... അപ്പൊ ഇപ്പ്രാവശ്യം എഴുതണോന്ന് ചോദിച്ചു... അത്ര തന്നെ... ഇവന്റെ ഇല്ലേ ഞാൻ നിങ്ങടെ എഴുതില്ലേ...😉

പിന്നെ ഇവൻ നിക്ക് ഡയറി മിൽക്ക് വാങ്ങിതരാം ന്ന് പറഞ്ഞു😁 ഉവ്വേ... എന്നിട്ട് ഇത് നീ അല്ലല്ലോ എഴുതിയത്..🤨?? അച്ചു ബുക്ക്‌ മറച്ചു കൊണ്ട് ചോദിച്ചപ്പോ മിത്തുവും രാഹുലും ബുക്കിലേക്ക് നോക്കി... ഞാൻ.. ഞാൻ തന്ന്യാ എഴുതിയെ... വേറെ ആര്... അയ്യെടാ... ഒന്ന് പതറി കൊണ്ട് വിദ്യ പറഞ്ഞു... സത്യം പറ... നീയാണോ.. അച്ചു അവളെ തന്നെ നോക്കി ചോദിച്ചു... ഏയ്... വീട്ടിൽ അനിയത്തി ഇല്ലേ..😤 മറുപടി വരുമ്പോഴേക്കും രാഹുൽ പറഞ്ഞു... അതെനിക്ക് കൈ കഴച്ചപ്പോ... കുറച് വിദ്യ ഒന്ന് ചിരിച് കൊണ്ട് പറഞ്ഞു മിത്തു വീണ്ടും ബുക്കിൽ നോക്കി അവളെ നോക്കി... എഴുതിയത് അനിയത്തി... ഡയറി മിൽക്ക് നിനക്ക് ലേ... കള്ളി മിത്തു അവളെ നോക്കി ചോദിച്ചു അല്ല... അവൾക്ക് കൊടുക്കാം ന്ന് പറഞ്ഞു😌 അന്ന മോൾ ഇത് പിടിക്ക്... എഴുതിക്കോ... രണ്ട് ഡയറി മിൽക്ക് എക്സ്ട്രാ... രാഹുൽ രണ്ട് ബുക്ക്‌ അവളുടെ കയ്യിൽ കൊടുത്ത് കൊണ്ട് പറഞ്ഞു ഇത് രണ്ടെണ്ണം ഉണ്ടല്ലോ... നാളെ വക്കണ്ടേ... രണ്ടാളേം മാറി മാറി നോക്കി കൊണ്ട് അവൾ ചോദിച്ചു ഒന്ന് നിനക്ക്... ഒന്ന് അനിയത്തിക്ക്... എങ്ങനിണ്ട്...😜

അച്ചു അവളോട് പറഞ്ഞതും അവൾ ഒന്ന് തലയാട്ടി ബുക്കും കൊണ്ട് പോയി... മൂന്നും അവള് പോണത് നോക്കി ചിരിച്ചു... പാവം.... മൂന്നും ഒരുമിച്ച് പറഞ്ഞു.... ###################### വൈകുന്നേരം ഇന്റർവെലിനു ഒരു പിരീഡ് മുന്നേ ക്ലാസ്സ്‌ മുങ്ങി വന്നതാണ് പെണ്പട... 🎵ഞങ്ങളെല്ലാരും ഡിഗ്രിക്കാണല്ലോ.. ക്ലാസ്സ്‌ കട്ട്‌ ആക്കി വന്നതാണല്ലോ... വന്നു നോക്കുമ്പോ...... പാട്ടും പാടി ക്യാന്റീനിൽ കടന്നപ്പോ കാണണത് ടേബിളിൽ കിടന്നുറങ്ങണ ആശാന്മാരെ... ആഹാ... നിങ്ങക്ക് ക്ലാസ്സ്‌ കട്ട്‌ ആക്കാം... ഞങ്ങ ഇറങ്ങാൻ പാടില്ല ലെ... ഐശു അവരെ മൂന്നുപേരെയും തട്ടി വിളിച്ചു... നിങ്ങളെന്താ ഇവിടെ... വാച്ചിലേക്ക് നോക്കി കൊണ്ട് കിച്ചു ചോദിച്ചു... നിങ്ങ എന്താ ഇവിടെ...😉 അനു അവനെ നോക്കി തിരിച്ചു ചോദിച്ചു... ഞങ്ങക്ക് ക്ലാസ്സ്‌ ഇല്ലാ... അരുൺ ബാക്കി രണ്ട് പേരെയും നോക്കി പറഞ്ഞു.. അന്ന ഞങ്ങക്ക് ക്ലാസ്സിൽ കേറാൻ മടി ആയിട്ട ഇറങ്ങിയത്😜... ഋതു ഇളിച്ചു കൊണ്ട് പറഞ്ഞു കിച്ചുന്റെ അടുത്ത് ചെന്നിരുന്നു... ബാക്കി മൂന്നും ഓരോ സീറ്റിലും... അതെ... ഞാനും കൂടെ ഉണ്ടേ.....

ബാക്കി ആറു പേരും മൂന്ന് ലോകത്ത് ആണ് എന്ന് കണ്ടതും ഐശു ടേബിളിൽ അടിച്ചു കൊണ്ട് ഉറക്കെ പറഞ്ഞു... അതോടെ എല്ലാരും ക്യാന്റീനിൽ എത്തി... (അത് പിന്നെ കിച്ചുവും അമ്മുവും ദുബായിൽ ബുർജ് ഖലീഫയിൽ ആയിരുന്നു... അരുണും ഋതുവും കാശ്മീരിൽ ആപ്പിൾ പറിക്കാൻ പോയേക്കായിരുന്നു... അനുവും സിദ്ധുവും ഹിരോഷിമ കാണാൻ പോയതാ... ബോംബ് വല്ലോം ബാക്കി ഉണ്ടോന്ന് അറിയാലോ😝) ആറു പേരും ഐശുന് ഒന്ന് ഇളിച്ചു കൊടുത്തു... അപ്പൊ താണ്ട് അച്ചുവും രാഹുലും മിത്തുവും വരണ്... ഹാ നിങ്ങ ന്താ ഇവിടെ.. രാഹുൽ ഏഴാളെo നോക്കി ചോദിച്ചു... ഞങ്ങ ബോർ അടിച്ചപ്പോ വന്നതാ.. അനു രാഹുലിനെ നോക്കി പറഞ്ഞു... അടിപൊളി.... ഞങ്ങളും... അച്ചു അവളെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു... അന്ന ചെന്ന് എല്ലാർക്കും ചായ പറ... കൂടെ ചിരിയും... എനിക്ക് രണ്ടെണ്ണം എക്സ്ട്രാ😁 അമ്മു അച്ചുനെo രാഹുലിനെo എണീപ്പിച്ചു കൊണ്ട് പറഞ്ഞു... ചിരിയോ..🤨?? മിത്തു അവളെ നോക്കി തന്നെ ചോദിച്ചു... പരിപ്പ് വട😜..... അമ്മു ഇളിച്ചു കൊണ്ട് തന്നെ പറഞ്ഞു..

. അച്ചുവും രാഹുലും സ്വയം തലക്കടിച്ചു കൊണ്ട് ചായക്ക് എണീറ്റ് പോയി... അപ്പൊ തന്നെ തിരിച്ചു വന്നു... ടാ... ടൈമ് ആയിട്ടില്ല ന്ന്.... ചായ വച്ചിട്ടേ ഉള്ളു... തിരിച്ചു വന്നു കൊണ്ട് രാഹുൽ പറഞ്ഞു ഒരു സീറ്റിൽ ഇരുന്നു.... 🎵ചായ കടക്കാരാ... നിന്റെ ചായെൽ മധുരമില്ല.... വെള്ളത്തിനു ചൂടുമില്ല... ചായപൊടി തീരെയില്ല....🎵 ക്യാന്റീനിൽ ടേബിളിൽ കൊട്ടി പാടുകയാണ് നാലും മൂന്നും മൂന്നും പത്തുപേര്.... ചായ റെഡി ആയപ്പോ ചായയും ചിത്രഗുപ്തനും എത്തി... ഒക്കെ കൂടി തീറ്റ തുടങ്ങി.... നമ്മക്ക് ഗ്രൗണ്ടിൽ പോയാലോ... ഋതു എല്ലാരേം നോക്കി ചോദിച്ചു... പോയിട്ട്??? എല്ലാരുടേം മുഖ ഭാവം അതായിരുന്നു... പോയിട്ട് നമ്മക്ക് എന്തേലും കളിക്കാം...😉 ന്ത്‌ കളിക്കും...?? അച്ചു അവളെ നോക്കി ചോദിച്ചു... കളി ഇപ്പൊ ന്ത്‌ വേണേലും കളിക്കാലോ... അത് നമ്മക്ക് തീരുമാനിക്കാം... വായോ ഋതു എല്ലാരേം നോക്കി പറഞ്ഞു എണീറ്റു... പിന്നാലെ എല്ലാരും എണീറ്റ് ഗ്രൗണ്ടിൽക്ക് നടന്നു..... വട്ടം കൂടി ഇരുന്ന് കളി തീരുമാനിക്കുകയാണ് എല്ലാരും... ഫുട്ബോൾ കളിച്ചാലോ... ഐശു പറഞ്ഞപ്പോ ബോയ്സ് എല്ലാരും അവളെ ഒന്ന് നോക്കി...

നിനക്ക് കളിക്കാൻ അറിയോ🤨 അവളെ നോക്കി കൊണ്ട് രാഹുൽ ചോദിച്ചു... ഓഹ് അതിപ്പോ അറിയാൻ എന്തിരിക്കുന്നു.... ഒരു ബോൾ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് തട്ടിയ പോരെ... വലേൽ വീണ ഗോൾ😎 🤦‍♂️ഒക്കെ സ്വയം തലയിൽ അടിച്ചു അവളെ നോക്കി... ന്തേയ്‌ നോക്കണേ😌😌 എല്ലാരേം നോക്കി അവൾ ചോദിച്ചു... ഒന്നുല്ലേയ്... വേറെ വല്ലോം പറ.. കബഡി കളിച്ചാലോ... അനു പറഞ്ഞപ്പോ എല്ലാരും പരസ്പരം നോക്കി തലയാട്ടി... അആഹ്... അത് നല്ല ഐഡിയ ആണ്... മിത്തു പറഞ്ഞു ബട്ട്‌ ഓൺ കണ്ടിഷൻ... കപ്പൾസ് ഒക്കെ ഒരേ ടീമിൽ ആവണം... അച്ചു എല്ലാരേം നോക്കി പറഞ്ഞു... U മീൻ???? കിച്ചു അവനെ നോക്കി ഒരു സംശയം പോലെ ചോദിച്ചു... അതായത് കളി മുഴുവൻ ആവണം എങ്കി കിച്ചുഏട്ടനും അമ്മുവും ഒരേ ടീമിൽ ആവണം... ഏട്ടനും ഋതുവും ഒരേ ടീമിൽ ആവണം... അത്പോലെ സിദ്ധു ഏട്ടനും അനുവും... രാഹുലും ഐശുവും ഒരേ ടീമിൽ ആവണം... അച്ചു എല്ലാരേം ഒന്ന് നോക്കി കൊണ്ട് പറഞ്ഞു നിർത്തി ഓഫ് കോഴ്സ്... ഞാനും യോജിക്കുന്നു... മിത്തു അവനെ നോക്കി കൊണ്ട് പറഞ്ഞു ഞാനും...😉

(അനു ഞങ്ങളും(ഐശു&അമ്മു അന്ന പിന്നെ ഞാനും(ഋതു ബാക്കി പടകൾ ഒന്ന് മുഖമുഖം നോക്കി ഒരേ എക്സ്പ്രെഷൻ ഇട്ട് ഇരുന്നു....😌😌 അങ്ങനെ അച്ചു തന്നെ ടീം തിരിച്ചു 1)അച്ചു, രാഹുൽ, ഐശു, ഋതു, അരുൺ 2)സിദ്ധു, അനു, കിച്ചു, അമ്മു, മിത്തു കളി തുടങ്ങി... അച്ചു പറഞ്ഞ പോലെ കപ്പിൾസ് ഒക്കെ ഒരേ ടീമിൽ ആയത് കൊണ്ട് വല്യ പ്രശ്നം ഒന്നും ഉണ്ടായില്ല... അങ്ങനെ ഇന്റർവെൽ വരെ അടിച്ചു പൊളിച്ചു കളിച്ചു ക്ഷീണിച്ചു എല്ലാവരും അവിടെ തന്നെയുള്ള പടിയിൽ ഇരുന്നു... അരുൺ വന്നു ഋതുന്റെ മടിയിൽ കിടന്നു... കിച്ചു അമ്മുവിന്റെ അടുത്തേക്ക് നടക്കുമ്പോഴേക്കും മിത്തു വന്നു അമ്മുവിന്റെ മടിയിൽ കിടന്നു.... കിച്ചു അവനെ ഒന്ന് നോക്കിയപ്പോ അവൻ ഇളിച്ചു കൊടുത്തു... അതുപോലെ അച്ചുവും രാഹുലും അനുവിന്റെo ഐശുന്റേം അടുത്ത് വന്നു കിടന്നു... പിന്നെ കിച്ചുവും സിദ്ധുവും പടിയിൽ തന്നെ കിടന്നു.... കാറ്റ് ഒക്കെ കൊണ്ട് ക്ഷീണം ഒക്കെ മാറി എല്ലാരും ക്ലാസ്സിലെക്ക് വിട്ടു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story