മഞ്ഞുപോലെ ❤️: ഭാഗം 19

manjupole

രചന: നീല മഴവില്ല്

ഏട്ടാ... ദേ ദേവി വിളിക്കുന്നു... മിത്തുവിന്റെ ഫോൺ എടുത്ത് കൊണ്ട് ഋതു വിളിച്ചു പറഞ്ഞു... ഏട്ടാ... കേട്ട... ഓഹ് ബാത്‌റൂമിൽ ആണോ... റൂമിലേക്ക് കയറി വന്നു കൊണ്ട് ഋതു പറഞ്ഞു... അപ്പോഴേക്ക് കാൾ കട്ട്‌ ആയി.. ഒന്ന് നോക്കി കൊണ്ട് അവൾ ഫോൺ അവിടെ വച്ചു തിരിച്ചു നടന്നു... ഏട്ടാ... ഒരു ദേവി വിളിക്കുന്നു... എടുക്കാണേ.... വീണ്ടും ഫോൺ ബെല്ലടിച്ചപ്പോ വിളിച്ചു പറഞ്ഞു കൊണ്ട് ഋതു ഫോൺ അറ്റന്റ് ചെയ്തു... ഹലോ.... മിത്തു ഏട്ടാ... എവിടെയാ... ഞാൻ എത്ര നേരായി വിളിക്കുന്നു... ഋതു എന്തേലും പറയുന്നതിന് മുന്നേ അപ്പുറത് ശബ്ദം കേട്ട്.. ഋതു ഒന്ന് സംശയിച്ചു വിളിച്ച പേര് ഒന്നുടെ നോക്കി.. Devi👻 ന്നാണ് സേവ് ചെയ്തേക്കണേ... ഇനി devil മാറിതാണോ...🤔... ഹലോ... മിത്തു ഏട്ടാ.. കേക്കുന്നുണ്ടോ... മറുപടി ഒന്നും ഇല്ലാതെ വന്നപ്പോ അവിടുന്ന് വീണ്ടും വിളി വന്നു.... ഹലോ... ഋതു വിന്റെ ശബ്ദം കേട്ടതും അപ്പുറത് കാൾ കട്ട്‌ ആയി... അപ്പൊ ണ്ട് മിത്തു ഓടി വരണ്... ഋതു നെ കണ്ടതും ആൾ ഒന്ന് സ്റ്റക്ക് ആയി... എന്താ...? അവന്റെ വരവ് കണ്ടു ഋതു ചോദിച്ചു... ന്ത്‌???

ചുറ്റുപാടും നോക്കി കൊണ്ട് മിത്തു അവളെ നോക്കി ചോദിച്ചു എന്തിനാ ഓടിയെ... ഏഹ്.. ഞാനോ... ഞാൻ ചുമ്മാ..😁 അല്ല നീ എന്താ ഫോണിൽ... ഫോൺ എന്റെ കയ്യിൽ തന്നെയായിരുന്നില്ലേ.. പിന്നെന്താ ഒരു ചോദ്യം🤨 Aah... അല്ല.. നീ നിന്റെ റൂമിൽ ആയിരുന്നില്ലേ...😌 ഞാനൊരു ദേവി വിളിച്ചപ്പോ കൊണ്ട് വന്നതാ... അവനെ ഒന്ന് സൂക്ഷിച് നോക്കി കൊണ്ട് ഋതു പറഞ്ഞു... ദേ... ദേവിയോ...😳 അത... അതാരാ ഞെട്ടൽ പതിയെ വിക്കായി പുറത്ത് വന്നു ഏട്ടന് വിക്കുണ്ടോ.... അവനെ സസൂക്ഷ്മo വീക്ഷിച്ചു കൊണ്ട് ഋതു ചോദിച്ചു... എനിക്ക് വിക്ക് ഒന്നും ഇല്ലാ.. നീ ഫോൺ തന്നെ.... ഫോൺ ഒക്കെ തരാ... ഒരു മിനിറ്റ്.. ഞാനൊന്ന് നോക്കട്ടെ... നീയെന്ത് നോക്കട്ടെ ന്ന് തന്നെ... ഫോൺ എത്തി പിടിക്കാൻ നോക്കി കൊണ്ട് മിത്തു പറഞ്ഞു.. ഋതു ഒഴിഞ്ഞ മാറി റൂമിന്റെ ഒരു മൂലയിലേക്ക് പോയി... ഏട്ടന്റെ devil ഇതിൽ കാണാനില്ലല്ലോ...

പകരം കാൾ ഹിസ്റ്ററി നിറച്ചു ഒരു devi ണ്ട്..😉 അത് devil തന്ന്യാ... l നീ കാണാണ്ട് ആവും... ഏഹ്.. ഞാൻ കാണാണ്ടോ... ഇതിൽ ഇല്ലാ... മാത്രല്ല, emoji വ്യത്യാസം ഉണ്ട്... അത് മാറിലോ... ആഹ്.. എനിക്കറിയാൻ പാടില്ല.. നീ ഇത് എന്തൊക്കെയാ പറയണേ... ദേ.. ഏട്ടാ ന്ന് വിളിച്ച നാവ് കൊണ്ട് വേറെ വല്ലോം വിളിക്കണ്ടേ മര്യാക്ക് സത്യം പറഞ്ഞോ... ന്ത്‌... സത്യം...😕 Devil എങ്ങനാ ദേവി ആയെ...😉 അത്... തെറ്റി... അമ്മേ.... മിത്തു പറഞ്ഞു പൂർത്തിയാക്കും മുന്നേ ഋതു ഉറക്കെ വിളിച്ചു... മിത്തു ഓടി വന്നു അവളെ വായ പൊത്തി... പിശാശ്ശെ... ഓളി എടുക്കല്ലേ... അതെന്താ ഏട്ടന് പേടി ഉണ്ടോ...🤨 ചെറുതായിട്ട്🙈 അന്ന പറ... devil എന്ന് എപ്പോ എങ്ങനെ devi ആയി???????? നീ ഇവിടെ ഇരി.... ഞാൻ പറയാം... അവൻ അവളെ അവിടെ ബെഡിൽ ഇരുത്തി അവനും ഇരുന്നു... ഹാ ഇനി പറ... devil എങ്ങനെ ദേവി ആയി🤨 അത്... പിന്നെ... നിന്നോട് ഞാൻ ഒരു പൂച്ചക്കണ്ണിനെ പറ്റി പറഞ്ഞിരുന്നില്ലേ.. അന്ന് ഫ്രഷേഴ്‌സ് ഡേടെ പിറ്റേന്ന് നമ്മളെ നോക്കിത്....

ഏത്... അന്ന് ഏത്തo ഇടണ ടൈമിൽ നിങ്ങളെ തന്നെ നോക്കി നിന്നിരുന്നു ന്ന് പറഞ്ഞതോ... യായ... ദാറ്റ്‌ ഗേൾ... അവളാ ആള്😉😜 അതേട്ടന് എങ്ങനെ മനസ്സിലായി... അതൊക്കെ മനസ്സിലായി മോളെ... കുറെ നാളായി ഞാനും അതിനെ ശ്രദ്ധിക്കുന്ന്... ഇന്നലെ ഞാൻ നോക്കണ കണ്ടപ്പോ ഞെട്ടി നോട്ടം മാറ്റി... അപ്പോ തന്നെ നിക്ക് ഏകദേശം ഉറപ്പായി... പിന്നെ എനിക്ക് ഉറപ്പിക്കാൻ ഒരുപാട് വഴിയും കിട്ടി...🙈 അമ്പട... കള്ളാ... എനിക്ക് കാണിച് താ... നാത്തൂൻ ആക്കാൻ പറ്റോ ന്ന് നോക്കട്ടെ..😜 അങ്ങനിപ്പോ മോൾ നാത്തൂനെ കണ്ടു പിടിക്കേണ്ട... ആദ്യം നേരെ ചൊവ്വേ മുന്നിൽ വന്നു പറയാനുള്ള ധൈര്യം ഉണ്ടോന്ന് നോക്കട്ടെ... ന്നിട്ട് ആലോചിക്കാം നാത്തൂൻ ആകണോ വേണ്ടേ ന്ന്... കേട്ട ആ.. അപ്പൊ ചെക്കന് പൂതി ഉണ്ടല്ലേ... അയ്യെടി... പൂതി... മ്മ്മ് മനസ്സിലായി... മനസ്സിലായി... പോടീ😁 വെറുതല്ല... ഇത്രേം ശല്യം ആയിട്ടും ആ നമ്പർ ബ്ലോക്ക് ആക്കാതെ ലെ.. 😆😆മോളു ചെല്ല്... ചെന്ന് നിന്റെ കെട്ട്യോനേം സ്വപ്നം കണ്ടു കിടക്കാൻ നോക്ക്.. കേട്ടല്ല... മ്മ്മ് മനസ്സിലാവനുണ്ട് ട്ടാ... ടി... ഇത് അവിടെ ചെന്ന് വിളമ്പാൻ നിക്കണ്ട കേട്ടല്ല... ഞാൻ രാഹുലിനോടും അച്ചുനോടും ഒന്നും പറഞ്ഞിട്ടില്ല... ഞാനായിട്ട് ആരോടും പറയാൻ നിക്കനില്ല..

ഋതു ഒന്ന് ചിരിച് കൊണ്ട് മിത്തുന്റെ കവിളിൽ ഒന്ന് തട്ടി റൂമിലേക്ക് ഓടി പോയി.. മിത്തു ചിരിച് കൊണ്ട് ബെഡിലേക്ക് വീണു... ആ സമയം അവന്റെ ഫോൺ റിങ് ചെയ്തു ചിരിച് കൊണ്ട് തന്നെ അവൻ കാൾ അറ്റന്റ് ചെയ്ത് ചെവിയിൽ വച്ചു... ഹലോ... ചുണ്ടിലെ പുഞ്ചിരി മായാതെ തന്നെ അവൻ വിളിച്ചു ഹലോ... അപ്പുറത് നിന്ന് അരുണിന്റെ ശബ്ദം കേട്ടതും അവൻ ഞെട്ടി ഫോണിലെക്ക് നോക്കി.... അരുണിന്റെ നമ്പർ കണ്ടതും അവൻ നാക്ക് കടിച് എരി വലിച്ചു... സ്വയം തലക്ക് ഒന്ന് കൊട്ടി ഫോൺ ചെവിയിൽ വച്ചു... ഹലോ... പിന്നേം അരുണിന്റെ ശബ്ദം ആഹ്.. ഹലോ അരുണേട്ടാ പറ... ഋതു ഉണ്ടോ ടാ... ആഹ്.. ഞങ്ങൾ കഴിച്ചു... ചാളക്കറി ആയിരുന്നു😁 ഒന്ന് ആക്കി കൊണ്ട് മിത്തു പറഞ്ഞു... ഈ...😬 അവന്റെ ഒരു...... അവള് കിടന്ന?? ആഹ്.. ഇപ്പൊ അങ്ങോട്ട് പോയേ ഉള്ളു... കിടന്നു കാണും... നീയൊക്കെ എന്തോന്ന് ആങ്ങള ആട... പെങ്ങൾക് ഒരു ഫോൺ പോലും വാങ്ങി കൊടുക്കാതെ....😌 അയ്യോ.. ന്താ.. വിഷമം... അവൾക്ക് ഫോൺ ണ്ട്... സിം എടുത്തിട്ടില്ല...

ഇത്വരെ അതിന്റെ ആവശ്യം ഇല്ലായിരുന്നുലോ... ഒന്ന് കടുപ്പിച്ചു കൊണ്ട് കളിയാക്കി മിത്തു പറഞ്ഞു.... ഈൗ...😝 അവൾക്ക് ഒന്ന് കൊടുക്കോ... ഇപ്പൊ ഒന്ന് കൊടുത്ത എനിക്ക് തിരിച്ചു രണ്ടെണ്ണം കിട്ടും... നാളെ നേരിട്ട് കൊടുത്തോ...😂 ദേ.. ഇനി ഇജ്ജാതി വർത്താനം പറഞ്ഞ... നാളെ അല്ല... ഇപ്പൊ ഞാൻ അവിടെ വന്നു തല്ലും...😤 ഈ...😆 ആഹ്... അവൾക്ക് ഫോൺ കൊടുക്കോ.... അമ്മേടെ ഫോണിൽക്ക് വിളിച്ചോ... കിട്ടും... ആട... അടി കിട്ടും... 😂 അല്ല... ഞാൻ അവൾക്ക് അമ്മേടെ ഫോൺ കൊടുത്തിട്ട് അവളോട് വിളിക്കാൻ പറയാ... ഒരു മിനിറ്റ്... കട്ട്‌ ആക്കിക്കോ... അവള് വിൽക്കും... ആഹ്... താങ്ക്യു മുത്തേ...😘 ###################### അതേ... ഇന്ന് ചായ മാത്രം പോരാട്ടൊ... നിക്ക് നല്ല വിശപ്പ് ഉണ്ട്... കഴിക്കാൻ കനത്തിൽ എന്തേലും വേണം... ക്യാന്റീനിൽ എല്ലാരും എത്തി ചായ വാങ്ങാൻ ഇറങ്ങിയപ്പോഴാണ് അനു അത് പറഞ്ഞെ..... കനത്തിൽ ഒരു അമ്മിക്കല്ലു എടുക്കട്ടെ😂😂😂 മിതു ചിരിച് കൊണ്ട് പറഞ്ഞതും ഒക്കെ പല്ല് കടിച് അവനെ നോക്കി... ആഹ്... അളിയൻ വന്നേ... ഒരു കാര്യം പറയാനുണ്ട്...

മറന്നിരിക്കയായിരുന്നു... ഓർമിപ്പിച്ചത് നന്നായി... അവന്റെ കഴുത്ത് പിടിച്ചു ഞെരുക്കി കൊണ്ട് അതും പറഞ്ഞു അരുൺ അവനേം കൊണ്ട് കുറച്ചു മാറി നിന്നു.... ചായയും അപ്പവും വാങ്ങി അച്ചുവും രാഹുലും വന്നപ്പോഴേക്കും സമ്മാനദാനം കഴിഞ്ഞ് അരുണും മിതുവും എത്തി... മിത്തു ഞൊണ്ടിയാണ് വന്നേ ന്ന് മാത്രം😜 അനു പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു എനിക്കും ഇന്നെന്തോ ഭയങ്കര വിശപ്പ് പോലെ... അനു മോളെ ഒരു പിടി തന്നെ.... കിച്ചു പറഞ്ഞു കൊണ്ട് അവൾക്ക് നേരെ വായ കാണിച്ചു..... അവള് ഒരു പിടി വാരി അവനു വാരി കൊടുത്തു... എനിക്കും എന്തോ... വിശക്കുന്ന പോലെ... മിത്തുവും പറഞ്ഞു കൊണ്ട് വായ കാട്ടി വന്നു.... പിന്നെ ഓരോ വായ ആയി അനുന്റെ മുന്നിൽ പ്രത്യക്ഷപെടാൻ തുടങ്ങി... അതിനനുസരിച്ചു അപ്പവും കറിയും വാങ്ങി.... വന്ന വായിൽ അപ്പം വച്ച് കൊടുത്ത് കഴിഞ്ഞ് കയ്യിൽ ഒരു ചുംബനം പോലെ തോന്നിയപ്പോഴ അനു ആൾടെ മുഖത്തേക്ക് നോക്കിയേ... സിദ്ധു ഇളിച്ചു കൊണ്ട് അപ്പം വായിൽ ആക്കി അവളെ കൈ വിട്ടു... അവള് അവനെ ഒന്ന് തറപ്പിച്ചു നോക്കി...

പിന്നെ അത് മൈൻഡ് ആക്കാതെ എല്ലാർക്കും വാരി കൊടുത്തു... കൂട്ടത്തിൽ സിദ്ധുവിനും ഒൻപതു പേർക്കും വാരി കൊടുത്തു അനുന് തിന്നാൻ കിട്ടിയില്ല..😕 (ഫീൽ ദാറ്റ്‌ അവസ്ഥ...☹️ അനുഭവിച്ചവർക്ക് അറിയാം😝🤭) അതേ... ഇനി മുട്ട ഇല്ലാട്ടോ... കറി മാത്രെ ഉള്ളു... മൂനാം റൗണ്ട് കൂട്ടാൻ വാങ്ങാൻ പോയി വന്നു രാഹുൽ പറഞ്ഞു... 🎵ആ മൊട്ടയില്ലല്ലോ മൊട്ടയില്ലല്ലോ മൊട്ടക്കറിയിൽ മൊട്ടയില്ലല്ലോ🎵 കിച്ചു ആദ്യം പാടിയതും അനു ഒഴികെ എല്ലാരും ഡെസ്കിൽ കൊട്ടി പാടാൻ തുടങ്ങി.... ###################### ടാ... മിത്തു നീ വരണില്ലേ..... ഇന്റർവെൽ ആയിട്ടും പുറത്തിറങ്ങതെ നിന്ന മിത്തുവിനോദ് രാഹുൽ ചോദിച്ചു... നിങ്ങ ഇറങ്ങിക്കോ... ഞാൻ ദേ എത്തി... അഞ്ചു മിനിറ്റ്.... അവൻ പറഞ്ഞതും അച്ചുവും രാഹുലും തലയാട്ടി ക്യാന്റീനിലേക്ക് പോയി.... ഇതേ സമയം ഇവര് ക്യാന്റീനിലേക്ക് വരണത് കാത്ത് വഴിയിലേ മരത്തിന്റെ മറവിൽ നിക്കുകയാണ് നമ്മടെ മിത്തുന്റെ നായിക.... (ദേ മിത്തുന്റെ നടി... ഇനി കണ്ടില്ല ന്ന് പറയരുത്🙈🙈)

അകലെ നിന്നും അച്ചുവും രാഹുലും വരണ കണ്ടതും അവള് പുറകിലേക്ക് ഒന്നൂടെ നോക്കി... ആക്കൂട്ടത്തിൽ മിത്തുവിനെ കാണാതെ വന്നപ്പോ അവള് ഒന്ന് സംശയിച്ചു നിന്ന് ബിൽഡിംഗ്ന്റെ ഉള്ളിലേക്ക് തല എത്തിച്ചു ഒക്കെ നോക്കി... ഇല്ലെന്ന് ഉറപ്പായതും അവനു വിളിക്കാനായി തിരിഞ്ഞ അവള് മുന്നിൽ നിക്കണ മിത്തുനെ കണ്ടു ഞെട്ടി രണ്ടടി പിറകിലെക്ക് മാറി.... എന്താ... അതെന്ന്യാ ഞാനും ചോദിക്കണേ എന്താ...🤨 ഇച്ചിരി ഗൗരവത്തിൽ മിത്തു ചോദിച്ചു(ചുമ്മാ ഷോ..😜) അ... ആ... ആരാ.... പതിയെ വിക്കി വിക്കി അവള് ചോദിച്ചു... ഞാനോ.... ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല..???? അവന്റെ ചോദ്യം കേട്ടതും അവള് ഇല്ലെന്നും ഉണ്ടെന്നും തലയാട്ടി... ഞാൻ പറഞ്ഞു തരാട്ടോ... എന്നും പറഞ്ഞു മിത്തു പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു.... 🎵പ്രിയന് മാത്രം ഞാൻ തരും മധുരമീ പ്രണയം....🎵 അവളുടെ ഫോൺ ബെല്ലടിക്കണ കേട്ടതും അവനു പെട്ടെന്ന് ചിരി വന്നു... അത് ഒതുക്കി കൊണ്ട് ഗൗരവത്തിൽ തന്നെ അവളെ നോക്കി... അവള് ഫോൺ കട്ട്‌ ആക്കി കൊണ്ട് അവനെ നോക്കി ഒന്ന് ഇളിച്ചു.... മം... ന്തേയ്‌....???

അവൻ പുരികം പൊക്കിയും താഴ്ത്തിയും അവളോട് ചോദിച്ചു.... മംച്ചുo.... തോൾ കുലുക്കി കൊണ്ട് അവൾ പറഞ്ഞു.... ഇനി എന്തോന്ന് നോക്കി നിക്കാ... ഓടെടി.... കൈ ഓങ്ങി കൊണ്ട് അവൻ പറഞ്ഞു.... അവള് കിട്ടിയ ജീവനും കൊണ്ട് ഓടി... മിത്തു അത് നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ക്യാന്റീനിലേക്ക് പോയി.... ###################### ടി... നിങ്ങ എന്താ ഇവിടെ നിക്കണേ... വീട്ടിൽ പോണില്ലേ... വൈകീട്ട് ബസ് സ്റ്റോപ്പിൽ നിക്കണ അനുനേം അമ്മുനേം കണ്ടു വന്ന കിച്ചു ചോദിച്ചു... ഞങ്ങടെ ബസ് മിസ്സായി... ഇനി മാറി കേറി പോണം... അപ്പൊ അത് വെയിറ്റ് ആക്കാ.... അമ്മു ആണ് മറുപടി പറഞ്ഞെ... ആഹ് ആക്കിതരണോ... സിദ്ധു അവരെ നോക്കി ചോദിച്ചു... ആഹ്... ബേണം... അമ്മു ചാടി കേറി പറഞ്ഞു... അനു വേണ്ടെന്ന് പറയാൻ നോക്കിയെങ്കിലും അമ്മു അപ്പോഴേക്ക് അവരുടെ അടുത്തേക്ക് നടന്നു... അന്ന ഞാൻ കിച്ചു ഏട്ടന്റെ കൂടെ കേറാം.. അനു സിദ്ധുവിനെ ഒന്ന് പാളി നോക്കി കൊണ്ട് പറഞ്ഞു.... അതെന്താ നിനക്ക് എന്റെ ബൈക്കിൽ കേറിയാ....

ഇത്തിരി കടുപ്പിച്ചുള്ള അവന്റെ സംസാരം കേട്ടതും അനു ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി... അവൻ അപ്പോഴും ഗൗരവത്തിൽ തന്നെയായിരുന്നു... അവൾ ഒന്നും മിണ്ടാതെ അവന്റെ പുറകിൽ ചെന്ന് കയറി... അമ്മു കിച്ചുവിന്റെ പിറകിലും... സിദ്ധു അവർക്ക് ഒന്ന് ചിരിച് കൊടുത്ത് വണ്ടി തിരിച്ചു... അല്ല... അരുണേട്ടൻ എവിടെ.... (അമ്മു അവൻ ഋതു ന്റെ കൂടെ പോയി.... അനു യാത്ര മുഴുവൻ നിശബ്ദമായിരുന്നു.... സിദ്ധു കണ്ണാടിയിൽ കൂടെ അവളെ ഒന്ന് നോക്കി.... അനു... അവളെ ഒരു അനക്കവും ഇല്ലാ എന്ന് കണ്ടതും അവൻ വിളിച്ചു... മ്മ്മ്... അവൾ ഒന്ന് മൂളുക മാത്രേ ചെയ്തുള്ളൂ... നീയെന്തേ പെട്ടെന്ന് സൈലന്റ് ആയെ... അല്ലേൽ തിരിച്ചു പറയണത് ആണല്ലോ... അവൻ സോഫ്റ്റ്‌ ആയികൊണ്ട് അവളോട് ചോദിച്ചു... മം ച്ചുo... ഒന്നുല്ല...

ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ടാണോ... ഞാനെ ചുമ്മാ പറഞ്ഞതാ... നീ എന്താ പറയാന്ന് അറിയാൻ... പിന്നെ അമ്മുനും കിച്ചുനും ഒരു പ്രൈവസി ആവൂലെ... അവൻ പറയണ കേട്ടതും അവൾ അവനെ ഒന്ന് നോക്കി... പതിയെ ഒന്ന് ചിരിച് കൊടുത്തു... ഞാൻ ഒന്ന് ചൂടായപ്പോഴേക്കും പെണ്ണ് പേടിച്ചോ...😜 അയ്യേ... അതിനും അനു മറുപടി ഒന്നും പറയാതെ ഒന്ന് ചിരിച് കൊടുത്ത് പുറത്തേക്ക് നോക്കി ഇരുന്നു... ###################### പിറ്റേന്ന് രാവിലെ ക്ലാസ്സിൽ വന്ന വഴി എല്ലാരും ഓരോ വിശേഷങ്ങൾ പറഞ്ഞിരിക്കുകയാണ്.... ക്ലാസ്സിൽ മിസ്സ്‌ വന്നതും എല്ലാരും സൈലന്റ് ആയി... ക്ലാസ്സ്‌ എടുത്ത് കൊണ്ടിരിക്കണ ടൈമിൽ ആണ് ക്ലാസിനു പുറത്ത് നിന്നും ഒരു വിളി കേട്ടത്... എക്സ്ക്യുസ്മീ.............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story