മഞ്ഞുപോലെ ❤️: ഭാഗം 27

manjupole

രചന: നീല മഴവില്ല്

സിദ്ധു ഏട്ടാ... ഒരു പാട്ട് പാടോ സിദ്ധുനെ തോണ്ടി കൊണ്ട് അനു ചോദിച്ചോ... നിനക്ക് പാടണേ നീ പാടിക്കോ... നേരെ നോക്കി തന്നെ സിദ്ധു പറഞ്ഞു... എനിക്ക് പാടാനല്ല കേൾക്കാനാ😤 എന്താപ്പോ പൂതി.. ഞാൻ പാടൂല... ഹും... അന്ന ആ ഫോൺ ഒന്ന് തരോ... നിന്റെ ഫോൺ എവടെ... അത് ഞാൻ കോളേജിൽ കൊണ്ട് വരാറില്ല.. അത് പിന്നെ നിനക്ക് എന്തിനാ വാങ്ങി തന്നേക്കണേ.. സിദ്ധു ഏട്ടന് വിളിക്കാൻ..😁 കലിപ്പിൽ അവൻ ചോദിച്ചപ്പോ ഇളിച്ചു കൊണ്ട് അനു പറയണ കേട്ടതും സിദ്ധുവിനും ചിരി വന്നു... പക്ഷെ സിദ്ധു ഏട്ടൻ എന്നെ വിളിക്കൂലല്ലോ...😏 അതിന് അവൻ മറുപടി ഒന്നും പറഞ്ഞില്ല... അമ്മു ഇല്ലാത്ത സമയം ഒക്കെ ഒറ്റക്ക് പോണ്ടി വന്നാലോ... ഫോൺ എപ്പോഴും കയ്യിൽ വേണം കേട്ട... സിദ്ധു പറഞ്ഞപ്പോ അനു ഒന്ന് മൂളി കൊടുത്ത്.. ഇപ്പൊ ഫോൺ തരോ ഒന്ന്... പോക്കറ്റിൽ ഉണ്ട്.. എടുത്തോ... ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ കൊടുത്തു കൊണ്ട് സിദ്ധു പറഞ്ഞു.. അനു ഫോൺ എടുത്ത് കാശിയുടെ നമ്പർ ഡയലോഗ് ചെയ്ത് ചെവിയിൽ ബച്ചു...

ഹലോ ഏട്ടാ... ഏട്ടൻ വീട്ടിൽ എത്തിയോ... അവൾ സംസാരിക്കുന്ന കേട്ട് സിദ്ധു ഒരു സംശയത്തോടെ മിററിൽ കൂടി അവളെ നോക്കി... ഫോണിൽ ആണെന്ന് കണ്ടതും അവൻ ഒന്നും മിണ്ടിയില്ല ഹാ.. ഞാനെ സിദ്ധു ഏട്ടനെ കൂടെയ വരണേ... ഞങ്ങ ബീച്ചിൽ പോയിട്ടേ വരൂ... കുറച്ചു ലേറ്റ് ആവും... അമ്മയോട് ഒന്ന് പറഞ്ഞേരെ ട്ടാ... അവൾ പറയണ കേട്ടതും സിദ്ധു പെട്ടെന്ന് ബ്രേക്ക്‌ ഇട്ടു... ഇല്ലാ.. അതികം വൈകൂല.. അപ്പൊ ശരി... ബൈ... അനു ഫോൺ കട്ട്‌ ആക്കി വണ്ടിയിൽ നിന്നിറങ്ങി... നീയെന്താ ഏട്ടനോട് പറഞ്ഞെ... സിദ്ധു അവളെ നോക്കി ചോദിച്ചു... അപ്പോഴേക്ക് അവര് വണ്ടി നിർത്തിയത് കണ്ടു കിച്ചുവും ബ്രേക്ക്‌ ഇട്ടു... എന്തടാ എന്ത് പറ്റി... അവരെ അടുത്ത് നിർത്തി കൊണ്ട് കിച്ചു ചോദിച്ചു... ഒന്നുല്ല കിച്ചു ഏട്ടാ.. എനിക്ക് ഡബിൾ സൈഡ് ഇരിക്കാൻ വേണ്ടി നിർത്തിയത... നിങ്ങ വിട്ടോ.. സിദ്ധു പറയാൻ വരുമ്പോഴേക്കും അനു പറഞ്ഞു... ആഹ്.. അന്ന ശരി അതും പറഞ്ഞു കിച്ചു വണ്ടി മുന്നോട്ട് എടുത്തു.. അവര് പോയതും സിദ്ധു അനുനെ കണ്ണുരുട്ടി നോക്കി...

അനു അവനൊന്നു ഇളിച്ചു കൊടുത്തു.. എൻഗേജ്മെന്റ് കഴിഞ്ഞിട്ട് സിദ്ധു ഏട്ടൻ എന്നെ എങ്ങോട്ടും കൊണ്ട് പോയില്ലല്ലോ...😌 കല്യാണത്തിന് ഇനി രണ്ടാഴ്ച കൂടിയല്ലേ ഉള്ളു... നിഷ്കളങ്കമായി ചുണ്ട് ചുളുക്കി അനു പറയണ കേട്ടതും സിദ്ധു പതിയെ ഒന്ന് പുഞ്ചിരിച്ചു... അനു plz എന്ന് കണ്ണ് കൊണ്ട് ആക്ഷൻ കാട്ടി... സിദ്ധു ചിരിച് കൊണ്ട് അവളോട് കയറാൻ പറഞ്ഞു... ###################### അമ്മുസേ.... കിച്ചു വിളിച്ചതും അമ്മു ഒന്ന് മൂളി കൊടുത്തു ഓരോരുത്തരും സെറ്റ് ആയി വരുവാണ്... നമ്മ മാത്രം ഇതുവരെ ഒരു കരക്കെത്തിയിട്ടില്ല... ഞാനാ ആദ്യം പ്രൊപ്പോസ് ചെയ്തേ.... എന്നിട്ടും.... കിച്ചു പറഞ്ഞു നിർത്തി... അപ്പോഴും അമ്മു ഒന്ന് മൂളുക മാത്രേ ചെയ്തുള്ളു... ടി... നിന്നോട് ആണ് ഞാൻ പറയണേ... ആഹ്.. പറഞ്ഞോ കേൾക്കുന്നുണ്ട്... കേട്ട പോരാ... മറുപടി പറയ്യ്... നിനക്ക് എന്നെ ഇഷ്ടല്ലേ... കിച്ചു ഏട്ടാ.. എന്റെ അച്ഛനും അമ്മയ്ക്കും ആണായിട്ടും പെണ്ണായിട്ടും ഞാൻ മാത്രേ ഉള്ളു... അതിനൊരു മാറ്റം വരുത്താൻ അല്ലെ ഞാനും പറയണേ... 😬

അതല്ല... അപ്പൊ അവര് കണ്ടെത്തി തരുന്ന ഒരാളെയെ ഞാൻ സ്വീകരിക്കു... അല്ലാതെ ഞാൻ കണ്ടെത്തി അവര് കെട്ടിച് തരുന്ന ആളെയല്ല... മാത്രല്ല,,, ആങ്ങളമാരില്ലാത്ത എനിക്ക് ഇവിടെ വന്നപ്പോ കിട്ടിയ നല്ല ചേട്ടന്മാരിൽ ഒരാൾ തന്നെയാണ് കിച്ചുഏട്ടൻ... അല്ലാതെ മതി... അമ്മു... നിർത്ത്... ഇതിന് എപ്പോഴേലും ഒരു മാറ്റം വരാണേ പറഞ്ഞാമതി... ഒരു മാറ്റവും ഇല്ലാതെ ഞാൻ ഉണ്ടാവും... സ്ഥാലം എത്തി.. ഇറങ്ങിക്കോ... കിച്ചു പറഞ്ഞപ്പോഴാണ് അമ്മു പുറത്തേക്ക് നോക്കണേ... അവൾ ബൈക്കിൽ നിന്നിറങ്ങി... കിച്ചു ഏട്ടാ... ഫീൽ ആയോ ഞാൻ പറഞ്ഞത്... അവന്റെ മുന്നിലേക്ക് നിന്ന് അമ്മു ചോദിച്ചു ഇല്ലാന്ന് പറഞ്ഞ കള്ളം ആവും... പക്ഷെ കുഴപ്പില്ല... ഉള്ളു തുറന്ന് സത്യം പറഞ്ഞല്ലോ... എല്ലാരോടും അടുക്കുമ്പോഴും എന്നോട് ചെറിയ അകൽച്ച കാണിച്ചപ്പോൾ കരുതി ഉള്ളിൽ ഫീലിംഗ്സ് ഉള്ള കാരണം ആവുംന്ന്... എന്ന എന്റെ പെരുമാറ്റം കൊണ്ട് കാണിച്ചത ന്ന് മനസ്സിലായില്ല.... അയ്യേ... എന്ത് ചീഞ്ഞ കോമഡി ആടോ...

കിച്ചു പറഞ്ഞു നിർത്തും മുന്നേ അമ്മു പറയണ കേട്ട് കിച്ചു ഇളിച്ചു കൊണ്ട് അവളെ നോക്കി... ഏറ്റില്ലല്ലേ... ഏയ്... ഭയങ്കര മോശായി പോയി... ഹി... അന്ന പിന്നെ ഞാൻ പൊക്കോട്ടെ... ഹോ ആയിക്കോട്ടെ... പിന്നെ ഇപ്പൊ പറഞ്ഞ മാതിരി ഉള്ള വർത്താനം ഇനി പറഞ്ഞ എന്റെന്ന് നല്ലത് കിട്ടും... ഹാ... അപ്പൊ ബൈ... സീ u... മം ബൈ... കിച്ചു പോണത് അമ്മു ഒരു ചിരിയോടെ നോക്കി നിന്നു.... ###################### സിദ്ധു ഏട്ടാ... നമ്മക്ക് ആ കല്ലിൽ ഇരിക്കാം.. അവിടെ അതികം ആരും വരില്ല... ബീച്ചിൽ വണ്ടി നിർത്തി ഇറങ്ങിയപ്പോ അനു സിദ്ധുനേം വിളിച്ചു ഒരു സൈഡിൽ കൂട്ടി ഇട്ട കല്ലിന്റെ അടുത്തേക്ക് നടന്നു... ഞാൻ വെള്ളത്തിൽ ഇറങ്ങട്ടെ... കുറച്ചു നേരം കടലിൽ നോക്കിയിരുന്ന ശേഷം അനു സിദ്ധുനോട്‌ ചോദിച്ചു നിനക്ക് വെള്ളത്തിൽ ഇറങ്ങാനാ ഇപ്പൊ വന്നേ... അന്ന സിദ്ധു ഏട്ടൻ എന്നോട് എന്തേലും പറ..😌 എന്തെ നിനക്ക് എന്നോട് സംസാരിച്ചുടെ...🤨 അത് ശരി... അപ്പൊ ഞാൻ സംസാരിക്കാണ്ട് ആണോ... പറയണ്ടേ...

പിന്നെ അനു അവനോട് ഓരോന്ന് അങ്ങോട്ട് സംസാരിച്ചു കൊണ്ടേയിരുന്നു... അവൻ നല്ലൊരു കേൾവിക്കാരൻ ആയി എല്ലാം കേട്ടിരുന്നു... സിദ്ധു ഏട്ടന് എന്നെ ചെറുപ്പത്തിൽ എപ്പോഴെങ്കിലും കണ്ടതായി ഓർമ ഉണ്ടോ...??? അനു ചോദിക്കണ കേട്ടപ്പോ സിദ്ധു ഒന്ന് ചിരിച് കൊണ്ട് അവളെ നോക്കി... അങ്ങനെ നീയാണ് എന്നൊന്നും ഇല്ലാ... പക്ഷെ എന്റെ എട്ടാം വയസ്സിലാ നീ നാട്ടിൽ വരണേ... മൂന്നിൽ പഠിക്കണ ടൈമ്... അപ്പൊ ആരൊക്കെയോ വീട്ടിൽ വന്നതും നീയായി കളിച്ചതും ഒക്കെ ഒരു നേരിയ ഓർമ... ഓർമകളിൽ മുഴുകി സിദ്ധു പറയുമ്പോ അവനിൽ മുഴുകി ഇരിക്കയായിരുന്നു അനു... ഞാൻ ഇപ്പൊ വരാവേ... അനു എഴുന്നേറ്റ് കൊണ്ട് അതും പറഞ്ഞു കല്ല് ഇറങ്ങി താഴേക്ക് നടന്നു... പോന്നു അനു... പതുക്കെ... കല്ല് ഇളകി കിടക്കാ... അവളുടെ പോക്ക് കണ്ടു അവൻ വിളിച്ചു പറഞ്ഞു.. ആഹ്.. ഞാൻ സൂക്ഷിച്ചു തന്നെയാ ഇറങ്ങണേ... കല്ലിൽ നിന്ന് ചാടി ഇറങ്ങി കൊണ്ട് ആണ് അനു പറഞ്ഞെ... സിദ്ധു രണ്ട് കൈ കൊണ്ടും തലയിൽ കൈ വച്ച് അവളെ നോക്കി...

കുഴപ്പം ഒന്നും ഇല്ലന്ന് കണ്ടതും അവൻ നീട്ടി ശ്വാസം വലിച്ചു വിട്ടു... അനു മണലിൽ എന്തൊക്കെയോ എഴുതുന്നുണ്ട്... സിദ്ധു അവളെ നോക്കി അവിടെ ഇരുന്നു... കുറച്ചു കഴിഞ്ഞതും അനു കയറി വന്നു... നീ വെള്ളത്തിൽ ഇറങ്ങാൻ അല്ലെ പോയേ... അവൾ അവന്റെ അടുത്ത് വന്നു ഇരുന്നപ്പോ സിദ്ധു അവളെ നോക്കി കൊണ്ട് ചോദിച്ചു... ഏയ്... ഞാൻ ചുമ്മാ മണലിൽ പേര് എഴുതാൻ പോയതാ... കടൽ കാണാൻ വന്ന അത് നിർബന്ധ😁 ബല്ലാത്തജാതി... അവളെ നോക്കി ചിരിച് കൊണ്ട് സിദ്ധു പറഞ്ഞു... നമ്മക്ക് ആ ലാസ്റ്റ് കല്ലിൽ ഇരിക്കാ.. വാ അപ്പൊ കുറച്ചൂടെ അടുത്ത് കടൽ കാണാ... അനു സിദ്ധുന്റെ മുഖത്ത് നോക്കി കെഞ്ചി ചോദിച്ചതും അവൻ എണീറ്റ് മുന്നിലേക്ക് നടന്നു... അനു പിന്നാലെയും... സിദ്ധു കല്ലിൽ ഇരുന്നപ്പോഴേക്കും അനു പിന്നിൽ നിന്ന് അവന്റെ കണ്ണ് രണ്ടും പൊത്തി പിടിച്ചു.... അനു... നീയെന്താ കാണിക്കണേ... അവൻ ചോദിച്ചപ്പോ അനു മറുപടി ഒന്നും പറഞ്ഞില്ല... പക്ഷെ തന്റെ തൊട്ട് പിറകിൽ തന്നെ അവൾ ഉണ്ടെന്ന് സിദ്ധുണ് മനസ്സിലായിരുന്നു...

അനു കൈ മാറ്റിയതും സിദ്ധു കണ്ണ് രണ്ടും മുറുക്കെ അടച്ചു പതിയെ തുറന്നു..... I LOVE YOU SIDHUETTAA......❤️ ചെവിയിൽ ഒരു നേർത്ത ശബ്ദം.. കൂടെ അനുവിന്റെ സ്നേഹമുദ്രണം... സിദ്ധു രണ്ട് കണ്ണും മുറുക്കെ അടച്ചു കൊണ്ടാണ് അതിനെ സ്വീകരിച്ചത്... പതിയെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു... അവൻ തല മാത്രം ചെരിച്ചു അവളെ ഒന്ന് നോക്കി... നിറഞ്ഞ പുഞ്ചിരിയോടെ അവനെ നോക്കി ഇരിക്കാണ്.. അവൻ നോക്കിയപ്പോ മുന്നോട്ട് നോക്കാൻ കണ്ണ് കൊണ്ട് ആക്ഷൻ കാട്ടി... സിദ്ധു ഒന്ന് നെറ്റി ചുളിച്ചു മുന്നിൽക്ക് നോക്കിയതും മണലിൽ വലിയ ഒരു love ഷേപ്പിൽ i love u sidhuetta... എന്നെഴുതി വച്ചിട്ടുണ്ട്... ചുറ്റും ഒരുപാട് love ഷേപ്പ് വരച്ചു വച്ചിട്ടുണ്ട്... സിദ്ധു🖤അനു എന്ന് എല്ലാ love ഷേപ്പിലും എഴുതിയിട്ടുണ്ട്... സിദ്ധു തിരിഞ്ഞ് അനുനെ നോക്കി... എങ്ങനിണ്ട് ന്ന് അവൾ പുരികം പൊക്കി ചോദിച്ചു... അവൻ അതിനും പുഞ്ചിരിക്ക മാത്രേ ചെയ്തുള്ളൂ... അവൾ എണീറ്റ് അവന്റെ മടിയിൽ കയറി ഇരുന്നു... കഴുത്തിലൂടെ കൈ രണ്ടും കോർത്തു.. അവൻ അവളെ അരയിലൂടെ വട്ടം പിടിച്ചു...

രണ്ടാളും പരസ്പരം നോക്കി പുഞ്ചിരിച്ചു... അനു അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു... മൂക്കിൽ മൂക് വച്ചുരസി... Love you സിദ്ധുഏട്ടാ... അവൾ അവന്റെ കണ്ണിൽ നോക്കി പറഞ്ഞപ്പോഴും അവൻ ചിരിച് കൊണ്ട് അവളെ നോക്കി... സിദ്ധു ഏട്ടന്റെ നാവ് ഇറങ്ങി പോയ.😡 പെട്ടെന്ന് കലിപ്പായി അനു ചോദിച്ചതും അവൻ ഒരു സംശയത്തോടെ അവളെ നോക്കി ഇല്ലാന്ന് കാണിച്ചു നാവു കാട്ടി കൊടുത്തു... ഉണ്ടല്ലേ... അപ്പൊ തിരിച്ചു പറഞ്ഞാൽ എന്താ...😤 അനു ചോദിച്ചു കൊണ്ട് മുഖം തിരിച്ചതും സിദ്ധു ഒന്ന് ചിരിച് കൊണ്ട് അവളെ കവിളിൽ ഉമ്മ വച്ചു... Love you too വാവേ... അവളുടെ ചെവിയോരത്തായി അവൻ പറഞ്ഞു... അനു ഒന്ന് ചിരിച് കൊണ്ട് വീണ്ടും അവന്റെ കഴുത്തിലൂടെ കയ്യിട്ടു... നിനക്കിത് കുറച്ചൂടെ നേരത്തെ പറഞ്ഞാൽ എന്തായിരുന്നു കുഴപ്പം... അവളെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ ചോദിച്ചു... മം ച്ചുo... ചുമ്മാ... അവള് ചുമലു കുലുക്കി കൊണ്ട് പറഞ്ഞു...അവന്റെ മടിയിൽ നിന്നിറങ്ങി സൈഡിൽ ഇരുന്നു... നമ്മക്ക് നടക്കാം...

അവനെ ഒന്ന് നോക്കി കൊണ്ട് അനു ചോദിച്ചു... സിദ്ധു ഒന്ന് തലയാട്ടി കൊണ്ട് കല്ലിൽ നിന്നിറങ്ങി... അവൾക്ക് നേരെ ഇറങ്ങാൻ വേണ്ടി കൈ നീട്ടി... അവള് ഇല്ലെന്ന് തോൾ കുലുക്കി അവനെ പിടിച്ചു തിരിച്ചു നിർത്തി അവന്റെ പുറത്ത് കയറി... ആ വണ്ടി വിട്ടോ .. അനു പറഞ്ഞതും സിദ്ധു ചിരിച് കൊണ്ട് കുറച്ചു മുന്നോട്ട് നടന്നു... ആ... ഉപ്പും ചാക്ക് ഉപ്പും ചാക്കെ... സിദ്ധു കുറച്ചു ഉച്ചത്തിൽ വിളിച്ചു പറഞ്ഞപ്പോ അനു അവന്റെ കഴുത്തിൽ ഇട്ട രണ്ട് കയ്യും ചെറുതായി ഒന്ന് മുറുക്കി... അ ഉ...വി... ടി.. അടഞ്ഞടഞ്ഞു സിദ്ധുന്റെ ശബ്ദം കേട്ടതും അനു കയ്യ് അഴച്ചു... അന്ന.. എന്നെ നന്നായി പൊക്കി ഒന്ന് പാടിയെ... അനു പറഞ്ഞു തീർന്നപ്പോ സിദ്ധു ഒന്ന് ഇളിച്ചു കൊണ്ട് പാടാൻ തുടങ്ങി 🎶പഞ്ചായത്തിലെ മോന്ജ് കൊരുത്തവളാരിവളോ..🎶 🎶നല്ല പഞ്ചാര പുഴ പായസകപ്പിലെ മുന്തിരിയോ...🎶 സിദ്ധു അവളെ നോക്കി ഇളിച്ചുകൊണ്ട് പാടിയപ്പോ അനു മുഖം വീർപ്പിച്ചു അവനെ നോക്കി... വാവച്ചി.... അവൻ പതിയെ വിളിച്ചിട്ടും അനു മൈൻഡ് ആക്കിയില്ല... 🎶

ആദ്യം തമ്മിൽ കാണും ഞൊടിയിൽ.... കൊതിച്ചു നിന്നെ മിന്നും മുത്തേ കണ്ണിന് മണിയെ... ആരും കാണാ നേരം പതിയെ... അടുത്ത് വന്നു മെയ്യിൽ ചേരാൻ ഉള്ളം പിടയെ.... ഇടതൂർന്നു പെയ്യും തോരും മഴപോൽ ഇടനെഞ്ചിൽ ഈണം നെയ്യും കുളിരെ... നിന്നിലലിയാൻ മാത്രം ഞാൻ പിറന്നുവെന്ന് തോന്നി ഈ നിമിഷം....🎶 സിദ്ധു പുഞ്ചിരിച്ചു കൊണ്ട് പാടണ കേട്ടതും അനു ഏതോ ലോകത്തു എന്നപോലെ അവനെ നോക്കി ഇരുന്നു... അവൻ പാട്ട് നിർത്തിയതും അവൾ അവന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു... അവനിൽ നിന്ന് പതിയെ അടർന്നു താഴെ ഇറങ്ങി... I love yu sidhu ettaaaaaaaaaaa അനു കൈ രണ്ടും ചുണ്ടിന് മറ വച്ച് ഉറക്കെ വിളിച്ചു പറഞ്ഞു.... പിന്നെ തിരിഞ്ഞ് സിദ്ധുനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... പോവാം... കുറച്ചു കഴിഞ്ഞപ്പോ അവൻ അവളെ നോക്കി ചോദിച്ചു... ആഹ്.. വായോ... പതിയെ എഴുന്നേറ്റ് കൊണ്ട് അവൾ പറഞ്ഞു നിനക്ക് ഐസ്ക്രീം വേണോ... സിദ്ധു നടത്തം നിർത്തി അവളെ നോക്കി കൊണ്ട് ചോദിച്ചപ്പോ അവൾ വേണ്ടെന്ന് തല കുലുക്കി...

എനിക്ക് lays മതി...😌 അനു പറയണ കേട്ട് സിദ്ധു ഒന്ന് ചിരിച് കൊണ്ട് മുന്നോട്ട് നടന്നു... അനു ഓടി അവന്റെ അടുത്തെത്തി നിന്നു... അവന്റെ കയ്യും പിടിച്ചു നടന്നു... Lays വാങ്ങി കൊടുത്ത് അവര് നേരെ ബൈക്കിന്റെ അടുത്തേക്ക് നടന്നു... സിദ്ധു ബൈക്കിൽ കേറി ഇരുന്ന് അനുനോട്‌ കേറാൻ ആക്ഷൻ കാട്ടി... അനു ബൈക്കിൽ കേറി ഇരുന്ന് സിദ്ധുന്റെ കവിളിൽ ഒരുമ്മ കൊടുത്തു.... ഇതെന്തിനാ വാവേ... പെട്ടെന്ന് കിട്ടിയ ഉമ്മയുടെ ഹാങ്ങ്‌ ഓവറിൽ കവിളിൽ കൈ വച്ച് സിദ്ധു ചോദിച്ചു... സിദ്ധു ഏട്ടാ... അവൾ വിളിച്ചപ്പോ അവൻ എന്തെ എന്ന ഭാവത്തിൽ അവളെ നോക്കി.... ""Awesome feeling is kissing your favorite person without any reason"" 😂😂😂 പൊട്ടിച്ചിരിച്ചു കൊണ്ട് അനു പറഞ്ഞതും സിദ്ധുവും കൂടെ ചിരിക്കാൻ തുടങ്ങി.... പിന്നെ ബൈക്ക് എടുത്ത് നേരെ അനുന്റെ വീട്ടിൽക്ക് വിട്ടു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story