മഞ്ഞുപോലെ ❤️: ഭാഗം 28

manjupole

രചന: നീല മഴവില്ല്

ഋതു... ഞാൻ ഇറങ്ങാണ് ട്ടൊ... നീ റെഡി ആയി കഴിയുമ്പോ അരുണേട്ടന് വിളിച്ചോളോ.. ഏട്ടൻ വന്നേന് ശേഷം പുറത്തേക്ക് ഇറങ്ങിയ മതി ട്ടാ... റെഡി ആയ ശേഷം ഋതുവിന്റെ റൂമിൽ വന്നു കൊണ്ട് മിത്തു പറഞ്ഞു എന്റെ പൊന്നു ഏട്ടാ... ഇത് ഇന്നലെ മുതൽ പറയണത് അല്ലെ... എനിക്ക് ഒക്കെ മനസ്സിലായി... പൊന്നു മോൻ പോയി ടെൻഷൻ ഇല്ലാതെ എക്സാം എഴുതാൻ നോക്ക്... മം... all the best ഉമ്മ്മ....😘 അവനെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്ത് കൊണ്ട് ഋതു പറഞ്ഞു ഉമ്മ... ബൈ.. അമ്മേ ഞാൻ പോണു ട്ടാ.. ഫുഡ്‌ കഴിച്ചു ഇറങ്ങാൻ നേരം മിത്തു വിളിച്ചു പറഞ്ഞു... പിന്നെ ബൈക്ക് എടുത്ത് കോളേജിലെക്ക് വിട്ടു.... ഗേറ്റ് കടക്കുമ്പോ തന്നെ കണ്ട് ആരെയോ വെയിറ്റ് ചെയ്‌തെന്ന പോലെ നിൽക്കുന്ന ദിയയെ... അവനെ കണ്ടതും ആ കണ്ണുകൾ തിളങ്ങി... മിത്തു ബൈക്ക് പാർക്ക്‌ ചെയ്തതും ദിയ ഓടി അവന്റെ അടുത്തേക്ക് വന്നു നീയെന്താ ഇത്ര നേരത്തെ... വാച്ചിലേക്ക് ഒന്ന് നോക്കി കൊണ്ട് അവൻ അവളോട് ചോദിച്ചു അത്.. ഞാൻ ചേച്ചിടെ കൂടെ വന്നതാ..

നിനക്ക് കുറച്ചൂടെ കഴിഞ്ഞ് വന്നാ പോരെ... ഇവിടെ ഈ നേരത്ത് വന്നിട്ട് എന്തെയ്യാനാ.... അവളെ കണ്ണുരുട്ടി നോക്കി കൊണ്ട് മിത്തു ചോദിച്ചു ഞാൻ മിത്തു ഏട്ടനെ കാണാൻ വന്നതാ...😌 ചുണ്ട് ഉന്തി ദിയ നിഷ്കളങ്കമായി പറയണ കേട്ട് മിത്തുന് ചിരി വന്നു എന്നെ കണ്ടിട്ട് എന്തിനാ... ഇന്നലെ കണ്ടതല്ലേ ചിരി മറച്ചു കൊണ്ട് പുരികം പൊക്കി അവൻ ചോദിച്ചു അതിന് മറുപടി പറയാതെ അവൾ കയ്യിൽ ഉണ്ടായിരുന്ന ഒരു ചെറിയ പേപ്പർ അവനു നീട്ടി അവന്റെ അടുത്തേക്ക് കുറച്ചൂടെ നീങ്ങി നിന്നു... ഇതൊക്കെ ഇമ്പോര്ടന്റ്റ്‌ questionസ് ആണെന്ന് ചേച്ചി പറയണ കേട്ടു... നോക്കിക്കേ മിത്തുഏട്ടാ.. പഠിച്ചത് തന്നെ ആണോന്ന്... ഒന്നൂടെ ഒന്ന് നോക്കിയോക്ക്... അവള് പേപ്പറിൽ ചൂണ്ടി ഓരോന്ന് പറയുമ്പോ അവൻ ചിരിച് കൊണ്ട് അവളെ നോക്കി നിൽക്കുവായിരുന്നു... പിന്നെ ദേ ഇത്... ചേച്ചി പറഞ്ഞു ഇത് sure ആണെന്ന്... ഇതെഴുതിയാ പാസ്സ് ഉറപ്പാ ന്ന് പറഞ്ഞു... മിത്തുന് ചിരി കണ്ട്രോൾ ചെയ്യാൻ പറ്റാതെ പുറത്തേക്ക് വന്നു... അത് കണ്ടു ദിയ നെറ്റി ചുളിച്ചു അവനെ ഒന്ന് നോക്കി...

ശരിക്കും വട്ടാണോ... അവളെ നോക്കി ചിരി ഒതുക്കി കൊണ്ട് അവൻ ചോദിച്ചു.. എന്നെ കളിയാക്കുവാണ് ലെ...😌 ഹാവൂ അത് മനസ്സിലായല്ലോ...🤭 പറയാനുള്ളത് പറഞ്ഞില്ലേ... ഇനി ക്ലാസ്സിൽ പൊക്കോ... മിത്തു പറഞ്ഞപ്പോ ദിയ ഒന്ന് ചുണ്ട് കോട്ടി തിരിഞ്ഞ് നടന്നു... സ്സ്... മറന്നു... പെട്ടെന്ന് തന്നെ അവൾ തിരിഞ്ഞ് അവനെ നോക്കി... അവൻ എന്ത് എന്നുള്ള ഭാവത്തിൽ അവളെ നോക്കിയതും ദിയ ഓടി വന്നു മിത്തുനെ കെട്ടിപിടിച്ചു കവിളിൽ ചുണ്ട് ചേർത്തതും ഒരുമിച്ചായിരുന്നു.... മിത്തു ഷോക്ക് അടിച്ച പോലെ നിന്നു... All the best mithu etta.. and love you പറഞ്ഞു കൊണ്ട് അവൾ അവനിൽ നിന്ന് അടർന്നു മാറി... പോട്ടെ... പറഞ്ഞു കൊണ്ട് ദിയ തിരിച്ചു നടക്കുമ്പോഴും മിത്തു അനങ്ങാതെ നില്ക്കായിരുന്നു... പിന്നെ ബോധം വന്നപ്പോ ക്ലാസ്സിൽ പോവാൻ തിരിഞ്ഞ മിത്തു കാണണത് തന്നെ തന്നെ നോക്കി നിൽക്കണ അച്ചുനേം രാഹുലിനെo ആണ്... അവൻ രണ്ടാളേം നോക്കി ഒന്ന് ഇളിച്ചു കൊടുത്തു... എന്താണ്... ഒരു കള്ളച്ചിരി(അച്ചു അവളെന്താ ഇത്ര നേരത്തെ വന്നേ...

(രാഹുൽ മിത്തു ഒന്ന് ഇളിച്ചു കൊണ്ട് അവർക്ക് സംഭവം പറഞ്ഞു കൊടുത്തു... അച്ചുവും രാഹുലും അത് കേട്ട് ചിരിച്ചു.. പിന്നെ ക്ലാസ്സിൽ പോയി... മിത്തു ദിയ കൊടുത്ത പേപ്പറിൽ ഉള്ള questions ഒക്കെ ഒന്ന് നോക്കി... പിന്നെ ഒന്ന് ചിരിച് കൊണ്ട് ബുക് മറച്ചു നോക്കി... ###################### അനു ക്ലാസ്സിൽ വന്ന വഴിക്ക് ഇന്നലെ സിദ്ധു നെ പ്രൊപ്പോസ് ചെയ്ത കാര്യം എല്ലാർക്കും പറഞ്ഞു കൊടുത്തു... മക്കൾ ബീച്ചിൽക്ക് തിരിയാനാണ് ലെ വണ്ടി നിർത്തിയെ... അമ്മു ചോദിച്ചപ്പോ അനു ഒന്ന് ഇളിച്ചു കൊടുത്തു... എടി ഇനി എന്തേലും ഫങ്ക്ഷൻ ഉണ്ടേൽ നമ്മക്ക് സിദ്ധു ഏട്ടനെ കൊണ്ട് പാട്ട് പാടിക്കണം ട്ടാ... ഉഫ് എന്ത് രസാന്നറിയോ കേക്കാൻ... അടിപൊളി ഒരു രക്ഷേം ഇല്ലാ...😍😍 അനു ഏതോ ഹാലിൽ ഇരുന്ന് പറഞ്ഞതും ഒക്കെ കൂടി ചുമക്കാൻ തുടങ്ങി... അനു പെട്ടെന്ന് ഞെട്ടി എല്ലാർക്കും ഇളിച്ചു കൊടുത്തു... അരുണേട്ടനോട്‌ ഞാൻ പറഞ്ഞതാ ബീച്ചിൽ പോയിട്ട് വരാന്ന്... അപ്പൊ അങ്ങേർക്ക് ജാട... വന്നത് തന്നെ ലേറ്റ് ആയിട്ടാ... സാദനം... ഋതു തടിക്കും കൈ കൊടുത്തു പറഞ്ഞു...

അയ്യോ... പാവം... ലെ അമ്മു അവളെ കളിയാക്കി ആര് പാവം... ന്നേ നാളെ കൊണ്ടുവാന്ന് പറഞ്ഞിണ്ട്..😂 അടിപൊളി... എന്തായി ആവോ ഏട്ടന്മാരെ എക്സാം... പെട്ടെന്ന് അനു ചോദിച്ചതും ഒക്കെ പിന്നെ അതായി ചർച്ച... ഇന്ന് ക്യാന്റീനിൽ ഞങ്ങ രണ്ടും പോസ്റ്റ്‌ ആവും... ഐശു ദിയനെ ചൂണ്ടി പറഞ്ഞു... ഹോ അല്ലെ എല്ലാ ദിവസോം നീ രാഹുലെട്ടന്റെ മടിയിൽ ഇരുന്നല്ലേ ചായ കുടിക്കാറു😤 ഋതു കെറുവിച്ചു കൊണ്ട് പറഞ്ഞപ്പോ ഐശു ഒന്ന് ചമ്മി... അല്ല, അങ്ങനല്ല...😆 ഇങ്ങനേം അല്ല... അയ്യെടി.. അമ്മു അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു പിന്നെ ഇന്റർവെൽ ആയപ്പോ ഒക്കെ കൂടി ക്യാന്റീനിൽ പോയി... ആശാൻമാര് വന്നിട്ടുണ്ടായില്ല... അവര് വന്നിട്ട് ചായ വാങ്ങാം ന്ന് കരുതി പെണ്പട ഓരോ വർത്താനം പറഞ്ഞിരുന്നു... സിദ്ധുവും കിച്ചുവും എല്ലാർക്കും ഉള്ള ചായ വാങ്ങിയിട്ടാണ് വന്നത്... കൂടെ കടിയും... ഓരോന്ന് പറഞ്ഞു ചായ കുടിച്ചിരുന്നു... ബെല്ലടിച്ചപ്പോ എല്ലാരും ക്ലാസ്സിൽക്ക് വിട്ടു... ###################### അമ്മുനെ ഉച്ചക്ക് അച്ഛൻ വന്നു കൊണ്ട് പോയി...

തറവാട്ടിൽ ഫങ്ക്ഷൻ ഉണ്ടെന്ന് പറഞ്ഞു... അച്ചുവും രാഹുലും മിത്തുവും എക്സാം കഴിഞ്ഞ് നേരെ ക്യാന്റീനിൽക്ക് വന്നു... എല്ലാരും ഫുഡ്‌ കഴിച്ചു ഇരിക്കുന്നുണ്ട്... എക്സാം കഴിഞ്ഞ ക്ഷീണത്തിൽ ഓരോരുത്തര് ഓരോ സീറ്റിൽ ചെന്നിരുന്നു... മിത്തുവിന് അനുവും അച്ചുവിന് ഋതുവും രാഹുലിന് ദിയയും വാരികൊടുത്തു... ഫൂടടി കഴിഞ്ഞ് എല്ലാരും ക്ലാസ്സിലേക്ക് പോയപ്പോ ദിയ മിത്തുനെ പിടിച്ചു നിർത്തി... എന്താടി.... പെട്ടെന്ന് ഞെട്ടി കൊണ്ട് മിത്തു ചോദിച്ചു... എക്സാം എങ്ങനെ ഉണ്ടായി.. അത് ചോദിക്കാൻ ആണോ ഇപ്പൊ എന്നെ പിടിച്ചു നിർത്തിയെ... എളുപ്പം ആർന്നു ന്ന് എല്ലാരും ചോദിച്ചപ്പോ പറഞ്ഞതല്ലേ... ഹോ... എന്തൊരു മനുഷ്യനാ ഇത്... നിങ്ങക്കൊന്നു നല്ല പോലെ സംസാരിച്ചുടെ... ഹും... ആ അത് പോട്ടെ... ഞാൻ പറഞ്ഞു തന്ന questions വല്ലോം വന്ന?? എഴുതിയ?? ഒറ്റ ശ്വാസത്തിൽ അവൾ ചോദിച്ചതും അവൻ ചിരിച് കൊണ്ട് അവളെ നോക്കി... ആ വന്നു.. എല്ലാം എഴുതി... പോരെ.. ഇനി ക്ലാസ്സിൽക്ക് ചെല്ല്... ആഹ്.. മതി.. നാളേം പറഞ്ഞു തരാവേ... ബൈ love you... അവനു ഒരു ഫ്ലൈയിങ് കിസ്സ് കൊടുത്തു ദിയ ക്ലാസ്സിൽക്ക് പോയി... ചിരിച് കൊണ്ട് മിത്തുവും... ###################### അമ്മു ഇല്ലാത്ത കാരണം ഇന്ന് അനുനെ സിദ്ധു ഡ്രോപ്പ് ചെയ്യാന്ന് പറഞ്ഞു...

രണ്ടും കൂടി ആദ്യം വണ്ടി ബീച്ചിൽക്ക് വിട്ടു... വണ്ടി നിർത്തി ഇന്നലെ ഇരുന്നോട്ത്ത്ക്ക് നടന്നപ്പോ ദേ ഇരിക്കുന്ന് അവിടെ അരുണും ഋതുവും... രണ്ടും ഒരു കിസ്സിനുള്ള തയ്യാറെടുപ്പിൽ ആണ്... അനുവും സിദ്ധുവും പരസ്പരം നോക്കി ഒന്ന് ചിരിച്ചു... പതിയെ ശബ്ദം ഇല്ലാതെ അവരുടെ പുറകിലൂടെ പോയി... അറ്റാക്ക് എന്ന് സിദ്ധു പറഞ്ഞതും രണ്ടും കൂടി ""ട്ടൊ"" എന്ന് ശബ്ദം വച്ചു അവരുടെ മുന്നിലേക്ക് ചാടി.... അരുണും ഋതുവും ഞെട്ടി ചുറ്റും നോക്കി... ഋതു പേടിച്ചിട്ട് അരുണിന്റെ മടിയിൽ ആണ് ഇരിപ്പ്😂 സിദ്ധുവിനെo അനുവിനെo കണ്ടപ്പോ രണ്ടും ശ്വാസം വലിച്ചു വിട്ടു... പിന്നെ അവരെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു... അല്ല.. നിങ്ങ എന്താ ഇവിടെ... അരുൺ അവരെ നോക്കി ചോദിച്ചു... ഞങ്ങൾക്ക് അതിനുള്ള ലൈസെൻസ് ണ്ട്... മക്കളെന്താ ഇവിടെ... സിദ്ധു പറഞ്ഞപ്പോ രണ്ടും ഒന്ന് ഇളിച്ചു ചുമലു കൂച്ചി... പിന്നെ നാലും ആ കല്ലിൽ പരസ്പരം ഓരോന്ന് പറഞ്ഞിരുന്നു... സെൽഫി എടുത്തും വെള്ളത്തിൽ കളിച്ചും ആ കുറച്ചു സമയം അവര് ഭംഗിയാക്കി കുറച്ചു കഴിഞ്ഞ് നാലും രണ്ട് വഴിക്ക് പിരിഞ്ഞു...

###################### രാത്രി ബുക്ക്‌ തുറന്ന് പഠിക്കാൻ ഇരുന്നപ്പോ മിത്തുന് പെട്ടെന്ന് ദിയയെ ഓർമ വന്നു... അവൻ ഫോൺ എടുത്ത് നോക്കി... വിളിച്ചിട്ട് ഇല്ലാ... എന്ത് പറ്റിയാവോ... വിളിക്കണ്ട സമയം കഴിഞ്ഞല്ലോ... അവളുടെ dp നോക്കി മിത്തു ഓരോന്ന് പറഞ്ഞിരിക്കലെ ദിയയുടെ ഫോണിൽ നിന്നും msg വന്നു... അവളുടെ ചാറ്റ് ലിസ്റ്റ് ഓൺ ആയി ഇരിക്കണ കാരണം അപ്പൊ തന്നെ ദിയക്ക് ബ്ലൂ ടിക് വീണു... മിത്തു രണ്ട് കണ്ണും അടച്ചു എരി വലിച്ചു... അവനു എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ലാ... പെട്ടെന്ന് തോന്നിയ ഉൾപ്രരണയിൽ അവൻ അവൾക്ക് വോയിസ്‌ കാൾ ചെയ്തു... റിങ് ചെയ്യുമ്പോഴും എടുത്താൽ എന്ത് പറയും എന്നായിരുന്നു അവൻ ചിന്തിച്ചേ... ഹലോ... ദിയയുടെ ശബ്ദം കേട്ടതും അവൻ ഒന്ന് ചിരിച്ചു... പെട്ടെന്ന് തന്നെ ചിരി മാഞ്ഞു... എന്ത് പറയും??? ഹലോ... അവനും പറഞ്ഞു ഏഹ്.. മിത്തു ഏട്ടനോ... ദിയ ഞെട്ടി കൊണ്ട് ചോദിച്ചു പിന്നെ എന്റെ ഫോണിന്ന് നിനക്ക് നിന്റെ മറ്റോന്റെ കാൾ വരോ... കലിപ്പിൽ അവൻ ചോദിച്ചു അല്ല,, ഞാൻ കരുതി ഋതു ആവും ന്ന്...

മിത്തു ഏട്ടൻ എന്നെ വിളിക്കാറില്ലല്ലോ... എന്ത് തോന്നി... എന്റെ ശബ്ദം കേൾക്കാൻ തോന്നിയോ... നാണം വാരി വിതറി ദിയ ചോദിക്കണ കേട്ടതും മിത്തുന് ചിരി വന്നു... ചിരിച്ചാൽ നാണം കെടും എന്നറിയാവുന്നത് കൊണ്ട് അവൻ അത് മറച്ചു അവളോട് പറഞ്ഞു അയ്യോ.. ന്താ പൂതി... കേൾക്കാൻ പറ്റിയ ശബ്ദവും...😤 നീ വിദ്യക്കൊന്നു ഫോൺ കൊടുത്തേ... ഞാൻ അവളെ കിട്ടാൻ വേണ്ടി വിളിച്ചത... അല്ലെ അവളോട് എനിക്ക് വിളിക്കാൻ പറ... അപ്പൊ ഏട്ടന് ചേച്ചിക്ക് നേരിട്ട് വിളിച്ചൂടെ... ഞാൻ വിളിച്ചിട്ട് കിട്ടിയില്ല.. അതാ.. മോൾ പിന്നെ എപ്പോഴും ഫോണിൽ ആണല്ലോ... അതാ പിന്നെ നിനക്ക് വിളിച്ചേ... ഓഹ്.. എന്നെ പുച്ചിക്കുന്നോ.. ചേച്ചി ഫോണിൽ നോക്കി ആണല്ലോ പടിക്കണേ... ന്നിട്ട് എന്തെ കിട്ടാഞ്ഞെ... നീ അവളോട് വിളിക്കാൻ പറ... എനിക്ക് വേറെ പണി ണ്ട്... അയ്യോ... ഞാൻ മറന്നു... പഠിച്ചോട്ടാ... ചേച്ചിയോട് ഞാൻ പറയാം... ബൈ.. love you... ummmmaaa😘 മിത്തു ചിരിച്ചു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു... ഇനിയും ചോദ്യം വന്നാൽ കുടുങ്ങും ന്ന് അവനു മനസ്സിലായി... ######################

ഹോ അങ്ങനെ അതും കഴിഞ്ഞു... ലാസ്റ്റ് എക്സാമുo കഴിഞ്ഞ് ക്യാന്റീനിൽ വന്നിരുന്നു കൊണ്ട് അച്ചു പറഞ്ഞു... എങ്ങനിണ്ടയെടാ... സിദ്ധു മൂന്നാളെo നോക്കി ചോദിച്ചു... കുറച്ചൊന്നു കറക്കി... കുഴപ്പില്ല... രാഹുലാണ് മറുപടി പറഞ്ഞത്... എല്ലാരും കൂടി ഫുഡ്‌ കഴിക്കണ ടൈമിൽ ആണ് ക്യാന്റീനിൽ ഒട്ടുമിക്ക ട്യൂണിലും msg നോട്ടിഫിക്കേഷൻ കേട്ടത്... കോളേജ് ഗ്രൂപ്പ്‌ ആവും.... ചുറ്റും നോക്കി കൊണ്ട് മിത്തു പറഞ്ഞു... നീ വായിച്ച മതി... കിച്ചു ഫോൺ എടുത്ത് നോക്കണ കണ്ടതും അരുൺ പറഞ്ഞു... "ഓണം സെലിബ്രേഷൻ 2020" ഓഗസ്റ്റ് 24ന് നടത്താൻ കോളേജ് യൂണിയൻ തീരുമാനിച്ചിരിക്കുന്നു... പരിപാടി ഇനങ്ങൾ താഴെ പറയുന്നു... പൂക്കള മത്സരം... മ്മ്മ് മതി മതി... സാദാരണ നടക്കുന്ന എല്ലാം... ഒക്കെ... കിച്ചു വായിച്ചു കൊണ്ടിരിക്കലെ അത് തടഞ്ഞു കൊണ്ട് അനു പറഞ്ഞു എന്നാലും ആ ഡേറ്റ് ഒന്ന് നോക്കിയേ ലെ... പാവങ്ങൾ സിദ്ധുനേം അനുനേം നോക്കി കഷ്ടം വച്ച് അരുൺ പറഞ്ഞു... ബാക്കി ഒക്കെ കൂടി ചിരിക്കാൻ തുടങ്ങി... ന്തോന്നു പാവം... 23 അല്ലല്ലോ... ഇരുപത്തി നാല് അല്ലെ... ഞങ്ങ സഹിച്ചു... അല്ലെ വാവേ... സിദ്ധു ഒക്കെതിനെo നോക്കി പറഞ്ഞു കൊണ്ട് അനുനോട്‌ ചോദിച്ചു... അതെ എന്ന് തലയാട്ടൻ നിന്ന അനു അവന്റെ വാവേ വിളി കേട്ടതും ഒന്ന് സ്റ്റക്ക് ആയി...

അവൾ ബാക്കി എല്ലാരേം ഒന്ന് നോക്കി... എല്ലാരും അനങ്ങാതെ തന്നെ ഇരിക്കാണ്... പെട്ടെന്ന് ഒക്കെ കൂടി ചിരി തുടങ്ങി... സിദ്ധു കാര്യം മനസ്സിലാവതെ അനു നെ നോക്കി... അവൾ ചിരിക്കുന്നില്ല പകരം അവനെ തുറിച്ചു നോക്ക്ന്നുണ്ട്... ഇതിനു മാത്രം താൻ എന്താ പറഞ്ഞെന്ന് ചിന്തിച് ഇരിക്കാണ് സിദ്ധു... 🎶🎶വാവാവേ.... വാവേ... വന്നുമ്മകൾ സമ്മാനം.... ഇങ്ക് തരാൻ മേലെ തങ്ക നിലാ കിണ്ണം... കുനുകുനെ നിൻ ചെറു മറുകിൽ ചാർത്താo ചന്ദനം.. പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നത് തൂ മിന്നൽ തട്ടാൻ....🎶🎶 തുടക്കം ഇട്ടത് ദിയ ആണേലും പിന്നെ ഒക്കെ കൂടി ഏറ്റു പാടാൻ തുടങ്ങി... അപ്പോഴാണ് സിദ്ധുവിന് കാര്യം മനസ്സിലായത്... അവൻ ഇളിച്ചു കൊണ്ട് എല്ലാരേം നോക്കി... അനു തല താഴ്ത്തി തന്നെ ഇരിക്കാണ്... വാവേ... തല പൊക്കി നോക്ക് വാവേ... ഇങ്ങനെ ഇരിക്കല്ലേ വാവേ... കിച്ചു അവളെ താടി പിടിച്ചു പൊക്കി കൊണ്ട് പറഞ്ഞതും അനു രണ്ട് കൈ കൊണ്ടും മുഖം പൊത്തി ഇരുന്നു... അതൂടെ കണ്ടതും ഒക്കെ വീണ്ടും ചിരിക്കാൻ തുടങ്ങി... ###################### ഫുഡ്‌ കഴിച്ചു എല്ലാരും ക്ലാസ്സിലേക്ക് പോയപ്പോഴും ദിയ മിത്തുനെ വെയിറ്റ് ചെയ്ത് ഇരിക്കാണ്... അവൻ കൈ കഴുകാൻ പോയി.. പക്ഷെ കുറച്ചു നേരം കഴിഞ്ഞിട്ടും തിരിച്ചു വരുന്നില്ല...

അവൾ വാഷ് ചെയ്യണ സ്ഥലത്ത് ചെന്ന് നോക്കിയപ്പോ അവിടെയും കാണുന്നില്ല... ക്ലാസ്സിൽ പോയിട്ടുണ്ടാവും ന്ന് മനസ്സിലായപ്പോ അവളും ക്ലാസ്സിൽക്ക് വിട്ടു... ഓരോന്ന് ചിന്തിച് ക്ലാസ്സിൽക്ക് പോകുന്ന വഴി ആണ് ആരോ അടുത്തുള്ള ക്ലാസ്സിൽക്ക് വലിച്ചത്... അവൾ ആദ്യം ഒന്ന് ഞെട്ടി... പിന്നെ കലിപ്പിൽ തിരിഞ്ഞ് നിന്നു... ആരാട്... കലിപ്പിൽ തിരിഞ്ഞതും കൈ കെട്ടി നിക്കണ മിത്തുനെ കണ്ടു ദിയ പറയാൻ വന്നത് വിഴുങ്ങി... പേടിച്ചു😌😌 അവൾ ചുണ്ട് ചുളുക്കി അവനോട് പറഞ്ഞു ആണോ... നീയെന്താ ഇത്ര നേരായിട്ട് ക്ലാസ്സിൽ പോവാതെ... ഞാൻ മിത്തു ഏട്ടനെ കാത്ത് നിന്നതാ... കയ്യ് കഴുകാൻ പോയ ആളെ കാണണ്ടേ... അല്ല,, എങ്ങനിണ്ടയി എക്സാം... അത് സിദ്ധു ഏട്ടൻ ചോദിച്ചപ്പോ നീ അറിഞ്ഞില്ലേ... എന്നാലും എന്നോട് നേരിട്ട് പറഞ്ഞൂടെ... ഡെയിലി ഞാൻ ചോദിക്കുമ്പോ ഇതെന്നെ അല്ലെ പറയണേ... അത്ര സമയം ഒന്നും വേണ്ടല്ലോ കുഴപ്പമില്ല എന്ന് പറയാൻ... പരാതി പറയും പോലെ അവനോട് കെറുവിച്ചു കൊണ്ട് അവൾ പറഞ്ഞു... മിത്തു ഒന്ന് ചിരിച് കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു...

ഇടം കയ് കൊണ്ട് അവളെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു... ദിയ ഞെട്ടി അവനെ നോക്കി... കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വന്നിട്ട്ണ്ട്... റിപ്ലൈ ഇല്ലാഞ്ഞിട്ടും എന്തിനാ ഇങ്ങനെ പിന്നാലെ വീണ്ടും വീണ്ടും വരണേ... പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു... ഇ... ഇഷ്ടം ഉള്ളോണ്ട്... അ.. അല്ലെ... അത്രേം അടുത്ത് ആദ്യമായി നിക്കണ ഒരു ബുദ്ധിമുട്ട് അവളുടെ വാക്കുകളിൽ വ്യക്തമായിരുന്നു... നീയെന്തിനാ വിക്കണേ... അവളെ ചെവിയോരത്തായ് അവൻ ചോദിച്ചതും ഉള്ള ശക്തിയിൽ അവനെ തള്ളി മാറ്റി കൊണ്ട് അവൾ ആഞ്ഞു ശ്വാസം വലിച്ചു വിട്ടു കൊണ്ടിരുന്നു.... ഇത്ര അടുത്ത് നിന്ന വിക്കല്ലാ.. ചെലപ്പോ എന്റെ മരണം വരെ നടക്കും... പുറം തിരിഞ്ഞ് നിന്ന് കിതച്ചു കൊണ്ട് ദിയ പറഞ്ഞതും മിത്തു ഒന്ന് ചിരിച് കൊണ്ട് വീണ്ടും അവളെ അടുത്തേക്ക് നടന്നു...

അവളെ പുറകിലൂടെ വട്ടൻ പിടിച്ചു അവളെ ചെവിയിൽ ചുണ്ട് ചേർത്തു... I love you...❤️ പതിയെ അവൻ പറഞ്ഞതും ദിയക്ക് ശരീരം മൊത്തം കുളിരു കോരുന്ന പോലെ തോന്നി... അവൾ ആ നിൽപ്പ് കുറച്ചു നേരം നിന്നു... എന്താ ഒന്നും മിണ്ടാതെ... അതെ നിൽപ്പ് തുടർന്ന് മിത്തു ചോദിച്ചതും ദിയ അവന്റെ കൈ എടുത്ത് അവളെ ഇടനെഞ്ചിൽ ചേർത്ത് വച്ചു... അവളുടെ ഹാർട്ട്‌ ബീറ്റ് അരിഞ്ഞതും മിത്തു അവളെ തിരിച്ചു നിർത്തി... ദിയയുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു.... അയ്യേ... കാന്താരി കരയാ... എന്തെ ഞാൻ പറഞ്ഞത് ഇഷ്ടായില്ലേ... മിത്തു ചോദിച്ചതും ദിയ അവനെ മുറുക്കെ കെട്ടിപിടിച്ചു.... ചിരിച് കൊണ്ട് മിത്തുവും അവളെ ചേർത്ത് പിടിച്ചു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story