മഞ്ഞുപോലെ ❤️: ഭാഗം 35

manjupole

രചന: നീല മഴവില്ല്

വാവേ... ആപ്പുറം ഇപ്പുറോം തിരിഞ്ഞിരുന്നു രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ആടി കളിക്കാണ്‌ മ്മ്മം.... അതില്ലേ... നീ നേരത്തെ അമ്മുനോട് ന്താ പറഞ്ഞേ ഞാൻ എന്ത് പറഞ്ഞു എന്നെ,എപ്പോ തൊട്ട് ഇഷ്ടായിന്ന പറഞ്ഞേ അതുവരെ അവന്റെ അതേ ടോണിൽ മറുപടി കൊടുത്ത ആടി കൊണ്ടിരുന്ന അനു അവൻ ചോദിച്ചത് കേട്ട് പെട്ടെന്ന് സ്റ്റക്ക് ആയി... ഞാനോ... ഞാനെന്ത് പറഞ്ഞു അവള് വിക്കി കൊണ്ട് മറ്റെങ്ങോ നോക്കി ചോദിച്ചു നിനക്കെന്റെ ഫോട്ടോ കണ്ടപ്പോ തന്നെ ഇഷ്ടായിന്നോ... ഞാനുള്ളത് കൊണ്ട ഇവിടെ ചേർന്നേന്നോ... അങ്ങനെ എന്തൊക്കെയോ. തിരിഞ്ഞു അവളെ മുന്നിൽ കേറി നിന്ന് അവൻ പറഞ്ഞു ഈ.... പറമ്പിൽ ഉണ്ടായിരുന്നു ലെ😆 ആ ഉണ്ടായിരുന്നു😊 അയ്യോ... അതൊക്കെ ഞാൻ ചുമ്മ പറഞ്ഞതാ... അവരെ പറ്റിക്കാൻ... അങ്ങാനൊന്നും ഇല്ല😝 അയ്യോ... എന്തൊരു ലോല... കരിക്കിന്റെ female വേർഷൻ ഇറങ്ങുമ്പോ ലോലന് പകരം പോവാ... ഈഈ...😁😁 എന്നിട്ട് മോൾ ഇതുപറ.. ഫോട്ടോ കണ്ടപ്പോ ഇഷ്ടായിട്ട് ഇഷ്ടായിട്ട് എന്ത്... പിന്നെ ഒന്നുല്ല.. മൂന്ന് മാസം കഴിഞ്ഞപ്പോ അതിന്റെ തലേലും ആയി.. കഥ കഴിഞ്ഞു ആഹ്.. കഥ കഴിഞ്ഞു ന്ന് പറയല്ലേ... കഥ തുടങ്ങി ന്ന് പറ... അപ്പൊ തലേല് ആയിന്ന് സമ്മതിച്ചുലെ😃😃😉

അതേ..തലേല് ആയി...ന്തേ ചുമക്കാൻ വല്ല ബുദ്ധിമുട്ടും ണ്ടോ😡 മ്മച്ചും😜... സന്തോഷം മാത്രം... അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു... അവളും ചിരിച്ചു സിദ്ധു ഏട്ടാ... ആഹ്..പറഞ്ഞോളൂ അതില്ലേ.. അച്ചു ഏട്ടനും രാഹുലേട്ടനും മിത്തു ഏട്ടനും ഒക്കെ എന്നെ മൈൻഡ് ആകില്ലല്ലോ... അപ്പൊ.. അതിന് അവർക്കുള്ള പണി കൊടുക്കണം അല്ലെ... Mm😝 അതൊക്കെ കൊടുക്കാം... നീയിനി ഇത് ആരോടും പറയാൻ നിക്കണ്ട... ബാക്കി ഉള്ളോരോടും പറഞ്ഞോ അരുണും കിച്ചുവും ഒന്നും അറിയണ്ടന്ന്... ആഹ്.... എന്ന ക്ലാസ്സി പൊക്കോ... മമഹം..ഞാൻ പോവൂല.. സിദ്ധു ഏട്ടനും പോണ്ട next മന്ത് 3rd സെം എക്സാം ആണ് ഓഹ്.. അതൊക്കെ ജയിക്കും ഉവ്വ... എക്സാം ആവുമ്പോ നിന്നെ വീട്ടിലേക്ക് കൊണ്ട് വരൂലാന്ന് അമ്മ ഭീഷണി പെടുത്തി വച്ചേക്കാ അയ്യേ... ഇതെന്താ കുഞ്ഞു കുട്ടിയോ 😃അമ്മമാരെ ഓരോ ഭീഷണി.. കാർട്ടൂൺ കാണിക്കില്ല, സൈക്കിൾ തരില്ല എന്നൊക്കെ പറയണ പോലെയാ സ്വന്തം കേട്ട്യോളെ കാണിക്കില്ല ന്ന്😂 സിദ്ധു പറയണ കേട്ട് അനുവും ചിരിച്ചു അല്ല,

സിദ്ധു ഏട്ടന്റെ എക്സാo ഒക്കെ അമ്മ ശ്രദ്ധികറുണ്ടോ അമ്മ നോക്കാറില്ല... ഏടത്തി നോക്കും...ചുമ്മാ അടിപൊളി.... ######################### ഉച്ചക്ക് ക്യാന്റീനിൽ അനു ഏട്ടന്മാരെ ഒപോസിറ് സീറ്റിൽ ആണ് ഇരുന്നെ... ബാക്കി പെൻപട അച്യുനേം രാഹുലിനേം മിത്തുനേം നോക്കിയപ്പോ തന്നെ അനു പറഞ്ഞത് ശരിയാണെന്ന് തോന്നി... അനു അവരെ നോക്കിയേ ഇല്ല... ആശന്മാർ വന്നപ്പോ സിദ്ധു നേരെ ഐശുന്റെo അമ്മുന്റേം നടുക്ക് കേറി ഇരുന്നു.... അരുൺ വന്നു അനന്റെ അടുത് ഇരുന്നു... ടാ.. നീയെന്തേ എന്റെ ഭാര്യയുടെ അടുത്... eeh എണീറ്റ.. സിദ്ധു എല്ലാരേം ഒന്ന് നോക്കി അരുണിനോട് പറഞ്ഞു... അനു അവനെ എന്താ എന്നുള്ള ഭാവത്തിൽ നോക്കുന്നുണ്ട്... ബാക്കി പെൻപട സിദ്ധു ഏട്ടൻ എന്താ ഇങ്ങനെ പയയുന്നെ എന്ന ഭാവം... അച്ചുവും രാഹുൽ മിത്തുവും പ്രതീക്ഷിച്ച എന്തോ കേട്ട പോലെ... കിച്ചുവും അരുണും അവനെ ഒന്ന് കൂർപ്പിച്ചു നോക്കി നീ പോടാ ഊളെ... അവന്റെ ഒരു ഭാര്യ... അനു.. ഏട്ടന് ചോറു വാരി തന്നെ.. സിദ്ധു നെ നോക്കി പുച്ഛിച്ചു കൊണ്ട് അരുൺ അനുന്റെ നേരെ തിരിഞ്ഞു...

അനു സിദ്ധു നെ നോക്കിയപ്പോ അവൻ ചിരിച്ചു കൊണ്ട് കണ്ണടച്ചു കാണിച്ചു... അനുവും ചിരിച്ചു കൊണ്ട് അരുനിന് ചോറ് വാരി കൊടുത്തു അതേ... ഇവള് നിന്നെക്കാൾ മുന്നേ ഏട്ടന് ന്ന് വിളിച്ചത് എന്നെയ... അതോണ്ട് നിന്നെക്കാൾ എന്തുകൊണ്ടും അവകാശം ഞങ്ങൾക്ക് തന്യ.... ഭാര്യ ഒക്കെ അങ്ങു വീട്ടിൽ ..കെട്ടല്ല,😤😤😤 വായിലുള്ള ചോറു ചവച്ചരച്ചു കൊണ്ട് അരുൺ അവനെ നോക്കി പറഞ്ഞു... ഹല്ല പിന്നെ ഗോപികമാരെ ഇടയിൽ ഇരുന്നിട്ട അവന്റെ കഥാപ്രസംഗം... തൂ... അനു... ഏട്ടനും തന്നെ ഒരു പിടി... ഇരുന്നിടത് നിന്ന് എണീറ്റ് അനുന്റെ അപ്പുറത് വന്നിരുന്നു കിച്ചു പറഞ്ഞു... അനു ചിരിച്ചു കൊണ്ട് അവനും കൊടുത്തു ഒരു പിടി... എന്നിട്ട് ബാക്കി മൂന്നിനെയും ഒന്ന് ഇടം കണ്ണിട്ട് നോക്കി... മൂന്നാളും തല താഴ്ത്തി ചോറ് തിന്നാണ് ഞാനാദ്യയിട്ട് ഇവിടുന്ന് എട്ടാന്ന് വിളിച്ചത് നിങ്ങളേം അല്ല..... ഒന്ന് നീട്ടി കൊണ്ട് അനു പറഞ്ഞു.. ഞാൻ ആദ്യമായിട്ട് ന്ന പറഞ്ഞില്ലല്ലോ.. അവനെക്കാൾ മുന്നേ എന്നല്ലേ പറഞ്ഞേ... ഹോ നമ്മക്ക് second ചാൻസ് അല്ലെ ആദ്യം ഇച്ചിരി കലിപ്പിലും പിന്നെ പിണങ്ങിയും അരുൺ പറഞ്ഞു ഹോ...

ഞാൻ ഒന്നും പറഞ്ഞില്ല ന്റെ പൊന്നു.... എനിക്ക് എന്നെ സ്നേഹിക്കുന്നൊരു തന്ന്യാ വലുത്... ഒരു പിടി കൂടി അരുനിന് വാരി കൊടുത്തു കൊണ്ട് അനു ഒന്ന് അമർത്തി പറഞ്ഞു ഐശു... ഏട്ടന് ഒരുപിടി തന്നെ... അമ്മു നീയും തന്നെ... ആഹാ അങ്ങനെ വിട്ട പറ്റില്ലല്ലോ.. എനിക്കും ണ്ട് പെങ്ങമ്മര് രണ്ടാലേം മാറി മാറി നോക്കിക്കൊണ്ട് അരുണിനെ നോക്കി സിദ്ധു പറഞ്ഞു... എല്ലാരും ചിരിച്ചു കൊണ്ട് കഴിക്കുമ്പോഴും മൂന്നാള് സൈലന്റ് ആയിരുന്നു... വിചാരങ്ങളൊക്കെ തെറ്റായി പോയ ഭാവം ആയിരുന്നു അവരെ മുഖത്ത്... അച്ചു തല ഉയർത്തി അനുനേ ഒന്ന് നോക്കി... അനു അവരെ പിന്നെ നോക്കിയേ ഇല്ലാ എല്ലാരും ഫുഡ് കഴിച്ച എണീറ്റ് പോയപ്പോ സിദ്ധു അവളോട് അവിടെ തന്നെ ഇരിക്കാൻ പറഞ്ഞു.. അവൻ കൈ കഴുകാൻ പോയി... ടാ നിങ്ങ ക്ലാസ്സിലേക്ക് വിട്ടോ.. ഞാനിപ്പോ വരാം.. അരുണിനേം കിച്ചുനേം നോക്കി പറഞ്ഞു കൊണ്ട് അവൻ തിരിച്ചു നടന്നു... അച്ചുവും രാഹുലും മിത്തുവും ക്ലാസ്സിൽ കേറാതെ ഗ്രൗണ്ടിൽ ഇരിക്കാണ്‌... എന്നാലും നമ്മ അങ്ങനെ ചിന്തിക്കാൻ കൂടി പടില്ലാർന്നു ലെ അച്ചു കയ്യിലുള്ള കല്ല് ദൂരേക്ക് എറിഞ്ഞു കൊണ്ട് പറഞ്ഞു

ആഹ്‌ന്നെ... അനു പറഞ്ഞത് ശരിക്ക് കൊണ്ടു... സിദ്ധു ഏട്ടന് യാതൊരു എതിർപ്പും ഇല്ല... ചുമ്മാ ഓരോന്ന് സ്വയം ചിന്തിച്ചു കൂട്ടി മിത്തുവും അവനെ പിന്താങ്ങി അവള് നമ്മളെ അല്ലേ.. ആദ്യം എട്ടാന്ന് വിളിച്ച... എപ്പോഴും നമ്മടെ കൂടെ തന്നെ ണ്ടായി... ചെ..മോശായി പോയി... വളരെയധികം മോശായി പോയി പെട്ടെന്ന് സിദ്ധു ന്റെ ശബ്ദം കേട്ടതും മൂന്നും തിരിഞ്ഞു നോക്കി... അവൻ കൈ കെട്ടി ഗൗരവത്തിൽ തന്നെ നിക്കായിരുന്നു... നിങ്ങ ക്ലാസ്സി പോണില്ലേ ആഹ്... പോണം... രാഹുൽ വിക്കി പറഞ്ഞു കൊണ്ട് എണീറ്റു അതിനു മുന്നേ മക്കൾ ഒന്ന് കാന്റീനിൽ ചെന്ന് കിട്ടാനുള്ളത് ഒക്കെ കണക്ക് പറഞ്ഞു വാങ്ങാൻ നോക്ക്.. മൂന്നിനേം കൂർപ്പിച്ചു നോക്കി സിദ്ധു പറഞ്ഞു സിദ്ധു ഏട്ടാ...ഞങ്ങൾ... മിത്തു എന്തോ പറയാൻ വന്നതും സിദ്ധു തടഞ്ഞു എനിക്ക് ആരേം എസ്പ്ലനാഷൻ ഒന്നും കേൾക്കേണ്ട... നിങ്ങ ഇതുവരെ ചിന്തിച്ചു കൂട്ടിയത് ഒക്കെ തെറ്റായി പോയി എന്ന് ബോധ്യം ഉണ്ടേ പോയി പരിഹാരം കാണാo.. അല്ലേ നിങ്ങക്ക് ഇഷ്ടമുള്ളത് തീരുമാനിക്കാം കനത്തിൽ അതും പറഞ്ഞു സിദ്ധു തിരിച്ചു നടന്നു...

സിദ്ധു ഏട്ടാ... sry.. ഞങ്ങ പെട്ടെന്ന് അച്ചു അവന്റെ കൈ പിടിച്ചു മിണ്ടരുത് ഒറ്റണം.. നിങ്ങളെ ഒക്കെ സ്വന്തം അനിയന്മാരായിട്ടെ ഇതുവരെ കണ്ടിട്ടുള്ളു... നിങ്ങ അങ്ങനെ കണ്ടില്ല എന്നുള്ളത് അറിഞ്ഞില്ല, നിങ്ങടെ ചിന്ത ഒക്കെ ഞൻ അവിടെ പറഞ്ഞപ്പോ കേട്ടല്ലോ അവരെ മറുപടി... അത് തന്ന്യാ അവര് പറയാ എന്നറിഞ്ഞിട്ടും ഞാൻ ചോദിച്ചത് നിങ്ങക്ക് അത് മനസ്സിലാക്കി തരാന.. അവര് അന്നും ഇന്നും അനുനെ പെങ്ങൾ ആയിട്ടെ കണ്ടിട്ടുള്ളു... അല്ലാതെ എന്റെ ഭാര്യ എന്നൊരു മാറ്റം അവൾക്കും വന്നിട്ടില്ല, അവർക്കും തോന്നിട്ടില്ല...ഞാൻ ഒന്നും പറയനില്ല.. അനു കാന്റീനിൽ ഇരിക്കുന്നുണ്ട്.. ഈ പ്രശനം തീർക്കണം എന്ന് ആഗ്രഹം ഉണ്ടേ പോയി തീർക്കാം... ഞാൻ പോണു സിദ്ധു തിരിഞ്ഞു നടന്നപ്പോ മൂന്നും പരസ്പരo മുഖത്തോട് മുഖം നോക്കി വാ... കാലു പിടിച്ചിട്ടാണേലും പരിഹാരം കാണാ.. അച്ചു രണ്ടിനേം നോക്കി പറഞ്ഞു എടാ... ഇപ്പൊ ആള് നല്ല ചൂടിൽ ആവും ..പോണോ... ഏത്തം ഇടാൻ വയ്യാത്തൊണ്ട രാഹുൽ അവന്റെ കൈ പിടിച്ചു ചോദിച്ചതും രണ്ടും അവനെ പല്ലിരുമ്മി നോക്കി വാടാ😠

മിത്തു കലിപ്പിൽ പറഞ്ഞതും രാഹുൽ മുന്നിൽ നടന്നു.... നീ ചെല്ലു... കാന്റീൻ എത്തിയതും അച്ചുനേ മുന്നിലേക്ക് തള്ളി രാഹുൽ പറഞ്ഞു... വാ ഒരുമിച്ചു പോവാ... മിത്തു രണ്ടിനേം വലിച്ചു മുന്നിൽ നടന്നു... അനു ഒരു ബെഞ്ചിൽ സിദ്ധുനേം വൈറ് ആക്കി ഇരുന്ന് ഡെസ്കിൽ തല വച്ചു കിടപ്പായി... അച്ചു ചെന്ന് അവളെ ഒരു സിഡിലും മിത്തു മറ്റേ സൈഡിലും രാഹുൽ മുന്നിൽ ഒരു കസേര ഇട്ടും ഇരുന്നു.... അടുത് ആളനക്കം തോന്നി കണ്ണു തുറന്നു നോക്കിയ അനു ഇവരെ കണ്ടപ്പോ എണീറ്റ് പോവാൻ നോക്കി... അച്ചുവും മിത്തുവും കാലു കുറുകെ വച്ച കാരണവും രാഹുൽ തൊട്ട് ഫ്രണ്ടിൽ ഇരിക്കണ കാരണവും അവൾക്ക് പുറത്തേക്ക് കടക്കാൻ പറ്റിയില്ല... അനു അവിടെ തന്നെ ഇരുന്ന് മൂന്നിനേം കൂർപ്പിച്ചു നോക്കി.... മൂന്ന് പേരും നല്ല ആയിരത്തിഅഞ്ഞൂറിന്റെ ഇളി ഇളിച്ചു കൊടുത്തു അനു മൈൻഡ് ആക്കാതെ പുറത്തേക്ക് ദൃഷ്ടി പായിച്ചു ടാ.. മിത്തു... കഴിഞ്ഞ ആഴ്ച നമ്മടെ പെങ്ങളെ പിറന്നാൾ ആയിരുന്നില്ലേ... അച്ചു മിതുനെ ഇടംകണ്ണിട്ട് നോക്കി പറഞ്ഞു ആഹ്... ആയിരുന്നുലോ...

പക്ഷെ ഏട്ടന്റെ കല്യാണം ആയിരുന്ന കാരണം അതങ്ങു ആഘോഷിക്കാൻ പറ്റില്യാ... മിതുവും ഏറ്റ് പറഞ്ഞു കല്യാണം കാരണം മാത്രം അല്ലല്ലോ,, നമ്മ മനഃപൂർവo വിഷ് ചെയ്യാഞ്ഞതല്ലേ... ഗിഫ്റ് പോലും സ്വന്തമായി ഒന്ന് കൊടുത്തില്ലല്ലോ രാഹുൽ പറഞ്ഞ കേട്ട് മൂന്നും മുഖത്തോട് മുഖം നോക്കി മുൻ കൂട്ടി prepare ചെയ്യാത്ത നാടകം ആയതിനാൽ ഡയലോഗ് ഒക്കെ അവർക്ക് തന്നെ മനസ്സിലാവുന്നുണ്ടായിരുന്നില്ല...😝 അനു എല്ലാം ശ്രദ്ധിക്കുന്നുണ്ട് എങ്കിലും അവരെ നോക്കുന്നില്ലായിരുന്നു ആഹ്... നമ്മ സർപ്രൈസ് ഒക്കെ പ്ലാൻ ചെയ്തതല്ല ലെ...(മിത്തു ആഹ്... ഒരാഴ്ച്ച പിണങ്ങി നടന്നു ഒക്കെ സെറ്റ് ആക്കം ന്ന് കരുതിതാ... ഹാ അത് പൊളിഞ്ഞു രാഹുൽ വിഷയത്തിലേക്ക് കടന്നു.. മറ്റു രണ്ടും ഇതൊക്കെ ഇപ്പൊ എന്ന ഭാവം അല്ല,പൊളിഞ്ഞുന്നല്ല, പെങ്ങളൂട്ടിടെ സങ്കടം കാണാൻ പറ്റാണ്ട് വേണ്ടെന്ന് വച്ചുന്നു പറ മിത്തുവും എന്തൊക്കെയോ പറയുന്നു.... അതെന്നെ... അപ്പൊ അടുത ആഴ്ചത്തെ സർപ്രൈസ് നമ്മക്ക് നാളെ കൊടുക്കാം ലെ അച്ചു പറഞ്ഞപ്പോ എന്തൊക്കെയോ എസ്പ്രെഷൻ മുഖത്തിട്ടു രണ്ടും തലയാട്ടി....

അല്ല,,, സർപ്രൈസ് കൊടുക്കാൻ പെങ്ങള് വേണ്ടേ.... രാഹുൽ അനുനേ തന്നെ നോക്കി പറഞ്ഞതും അനു വന്ന ചിരി ഒരു വിധത്തിൽ ഒതുക്കി... പറ്റാതെ വന്നപ്പോ അവള് ഡെസ്കിൽ തല വച്ചു കിടന്നു... പെങ്ങളോട് ഇപ്പൊ പറയണ്ട... നമ്മക്ക് നാളെ നേരിട്ട് കൊടുക്കാം .. അച്ചു ചിരി കടിച്ചു പിടിച്ചു പറഞ്ഞു അതേ.... ഇതു നമ്മ മൂന്ന് പേരും അല്ലാതെ അഞ്ചാമതൊരാൾ അറിയരുത് ഒക്കെ... രഹസ്യം പറയുന്ന പോലെ കുറച്ചൂടെ കുമ്പിട്ട മിത്തു പറഞ്ഞതും അനുന്റെ ചിരി പുരത്തോട്ട് വന്നിരുന്നു... അത് കണ്ടതും മൂന്നും ശ്വാസം വലിച്ചു വിട്ടു പതിയെ പുഞ്ചിരിച്ചു... അനു ചിരി ഒന്ന് ഒതുങ്ങിയതും മുന്നിൽ നോക്കിയപ്പോ ഇളിച്ചു നിക്കണ മൂന്നെണ്ണത്തിനെ കണ്ട് ചിരി മാറ്റി മുഖത് ഗൗരവം വച്ചു.... അവള് എണീറ്റ് പോവാൻ നിന്നതും മൂന്നും മുന്നിൽ നിരന്നു നിന്നു... അനു മുഖ മുയർത്തി നോക്കിയപ്പോ മൂന്നും കൈ രണ്ടും രണ്ടു ചെവിയിലും വിലങ്ങനെ പിടിച്ചു ഏത്തം ഇടാൻ തുടങ്ങി... അവളെ ത ന്നെ നോക്കി കറുമ്പ ഇല്ലാതെ നല്ല വൃത്തിക്ക് അവര് ഏത്തം ഇടന്ന കണ്ടതും അനു ചിരിച്ചു കൊണ്ട് മൂന്നിനെയും തട്ടി...

എണീക്കാൻ ആക്ഷൻ കാട്ടി... നേരെ നിന്നു കൊണ്ട് മൂന്നും അവളെ നോക്കിയപ്പോ അച്ചു ചിരിച്ചു കൊണ്ട് അവൾക്ക് നേരെ കൈ വീശി കാണിച്ചു... അവൾ അവനോട് ചേർന്ന് നിന്നതും ബാക്കി രണ്ടും അവളെ പൊതിഞ്ഞു... സോറി മൂന്നും ഒരേപോലെ പറഞ്ഞപ്പോ അനു എല്ലാരേം നോക്കി ചിരിച്ചു... ഹോ,, ഇനി സ്വസ്ഥയിട്ട് ക്ലാസ്സിൽ ഇരിക്കാം... രാഹുൽ ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു എന്ന മക്കൾ ക്ലാസ്സിൽക്ക് വിട്ടോ... ഞാനും പോണു... അനു അവരെ നോക്കി പറഞ്ഞു തിരിഞ്ഞു നടന്നു... പെട്ടെന്ന് തന്നെ നിന്നു അവർക്ക് നേരെ തിരിഞ്ഞു അതെ... ആ നാളത്തെ സർപ്രൈസ് അങ്ങോട്ട് ഒഴിവാക്കിയേരു... അങ്ങനൊരു സർപ്രൈസ് ഇല്ലന്നും എന്റെ bdക്ക് റൂം മുഴുവനുള്ള കലാവിരുതിൽ പകുതിയും നിങ്ങടെ വക ആയിരുന്നുന്നും എനിക്കറിയ... ഇനി ഇപ്പൊ പറഞ്ഞ വാക്ക് പാലിക്കാൻ മക്കൾ കഷ്ടപ്പെട്ട് ഇല്ലാത്ത സർപ്രൈസ് ഒരുക്കണ്ട.. കേട്ടല്ല അനു മൂന്നിനേം നോക്കി പറഞ്ഞതും ആദ്യം ഒന്ന് ഞെട്ട്ട്ട് മൂന്നും ഇളിച്ചോണ്ട് തലയാട്ടി ######################### അനന്റെ ക്ലാസ്സിൽ ക്ലാസ് എടുത്തൊണ്ടിരിക്കണ ടൈമിൽ കീർത്തി പെട്ടെന്ന് തലചുറ്റി വീണു... കുട്ടികൾ എല്ലാം ഓടി വട്ടം കൂടി നിന്നു... പലരും തട്ടി വിളിച്ചു നോക്കി... ആരോ സ്റ്റാഫ് റൂമിലേക്ക് ഓടി...

അനു വേഗം അമ്മുനോട് പറഞ്ഞു സിദ്ധുന്റെ ക്ലാസ്സിലേക്ക് ഓടി സർ,, മുന്നിൽ കിതച്ചു കൊണ്ട് വിളിക്കണ അനുനേ കണ്ട് മാഷ് പേടിച്ചു അകത്തേക്ക് വിളിച്ചു... അവൾ ക്ലാസ്സിൽ കയറിയതും ചുറ്റും നോക്കാൻ തുടങ്ങി... കുട്ടികളൊക്കെ അവളെ കണ്ട പാടെ സിദ്ധുനെ നോക്കി ചിരിച്ചു... അനു തന്നെയാണ് നോക്കുന്നത് എന്നറിഞ്ഞതും സിദ്ധു സീറ്റിൽ ഇരുന്ന് കൈ പൊക്കി കാണിച്ചു അവളെ മുഖം ശ്രദ്ധിച്ചതും അവൻ എന്തേ എന്ന കൈ കൊണ്ടും കണ്ണ് കൊണ്ട്o ആക്ഷൻ കാട്ടി സിദ്ധു ഏട്ടാ,,, ഏടത്തി.. അല്ല,കീർത്തി മിസ്സ്... മിസ്സ് വീണു അവള് എങ്ങാനൊക്കെയോ പറഞ്ഞു... സിദ്ധു അപ്പൊ തന്നെ സാറിനോട് പറഞ്ഞു ക്ലാസ്സിൽ നിന്നിറങ്ങി... പുറത്ത് കടന്നതും അനു അവന്റെ കൈ പിടിച്ചു ഓടി... ക്ലാസ്സിൽ എത്തിയപ്പോ കീർത്തി ഒരു ബെഞ്ചിൽ ഇരിക്കുന്നുണ്ട്... സിദ്ധു അവളെ അടുത്തേക്ക് ചെന്ന് ഏടത്തി... എന്താ പറ്റിയെ ഒന്നൂല്ലേടാ... തല കറങ്ങിത്താ... നീ ഒന്ന് ഏട്ടനെ വിളിക്ക്... ചിരിച്ചു കൊണ്ടാണ് കീർത്തി പറഞ്ഞത് ഹാ ഇരിക്ക്... ഞാൻ വിളിക്കാം സിദ്ധു ക്ലാസ്സിൽ നിന്നിറങ്ങി ഫോണ് എടുത്തു കുഞ്ഞേട്ടന് ഡയല് ചെയ്തു...

സിദ്ധു ഏട്ടാ... അനു പിന്നിൽ നിന്ന് വിളിച്ചപ്പോ അവൻ അവളെ ഒന്ന് നോക്കി... മുഖം ആകെ ടെൻഷൻ അടിച്ചു ഒരുമാതിരി ആയിട്ടുണ്ട്... നീ എന്തിനാ ഇങ്ങനെ പേടിക്കണേ... ഇതാ വക്കീൽ പണി കൊടുത്താവുള്ളു... chill അപ്പോഴേക്ക് മറുപുറത് കാൾ അറ്റൻഡ് ആയി... ഹാലോ... സിദ്ധു... ആ... സിദ്ധു തന്നെ... താൻ ഇവിടെ ആടോ... തന്റെ ഭാര്യ ഇവടെ എല്ലാരേം മുന്നിൽ നാണം കേട്ട് ഇരിക്കാ... താൻ അവിടെ വായിനോക്കി ഇരുന്നോ... എല്ലാരും കൂടി അതിനെ എന്തേലും ചെയ്യന്നതിന് മുന്നേ വിളിച്ചോണ്ട് പോടോ എന്ത്...സിദ്ധു നീ എന്താ പറയണേ... ഞാൻ ഇനി ഒന്നും പറയനില്ല.. ഭാര്യയെ ജീവനോടെ വേണങ്കി വേംവന്നു കൊണ്ടൊയ്ക്കോ.... അനു ന് ഒന്ന് സൈറ്റ് അടിച്ചു കൊടുത്തു അതും പറഞ്ഞു അവൻ കാൾ cut ആക്കി.... കുറച്ചു കഴിഞ്ഞപ്പോ തന്നെ സഞ്ജു എത്തി... ആളെ മുഖം ത ന്നെ എന്താ കാര്യം ന്നറിയാണുള്ള വ്യഗ്രത ആണ്... പുറത്ത് തന്നെ സിദ്ധു നെ കണ്ടതും സഞ്ജു അവന്റെ അടുത്തേക്ക് ചെന്നു... എന്താടാ... എന്താ ണ്ടായെ...കീർത്തി എവിടെ വെപ്രാളപ്പെട്ടു കൊണ്ട് സഞ്ജു ചോദിച്ചപ്പോ അവൻ ഒരു മുറി ചൂണ്ടി കാട്ടി...

സഞ്ജു വേം ഓടി അങ്ങോട്ട് പോയി... അവനെ കണ്ടപ്പോ അവിടെ ഉള്ള എല്ലാവരും ഒന്നടക്കി ചിരിച്ചോണ്ട് പുറത്തേക്ക് പോയി... കീർത്തി എന്താ എന്താ പറ്റിയെ... കീർത്തി മറുപടി പറയാതെ സഞ്ജു ന്റെ കൈ എടുത്തു അവളെ വയറിൽ വച്ചു... ആദ്യം കത്തിയില്ലെങ്കിലും സംഭവം മനസ്സിലായപ്പോ അവൻ അവളെ നോക്കി കണ്ണ് കൊണ്ട് ആണോ ന്ന ചോദിച്ചു... അതേ എന്ന് കീർത്തി തലയാട്ടുമ്പോഴേക്ക് സഞ്ജു ന്റെ കണ്ണിൽ നിന്നും കണ്ണനീർ അടർന്നു വീണിരുന്നു... അവൻ കീർത്തിയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു വാ നമ്മക്ക് ഒന്ന് ഹോസ്പിറ്റലിൽ പോവാം... സഞ്ജു അവളെ പിടിചു എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു.. പുറത്തേക്ക് ഇറങ്ങിയപ്പോ കണ്ടത് ഇളിച്ചോണ്ട് നിക്കണ അനിയനേം അനിയതിയെo... സഞ്ജു പല്ലു ഞെരിച്ചു സിദ്ധുനെ നോക്കിയപ്പോ... അവൻ വീണ്ടും ഇളിച്ചു കൊടുത്തു നിനക്ക് തരാടാ പട്ടി...😬😬

വിട്ടിലേക്ക് വായോട്ട.... അവരോട് അതും പറഞ്ഞു കീർത്തി ടെ ലീവും പറഞ്ഞ അവര് പോയി ######################### ക്ലാസ് കഴിഞ്ഞു കപ്പിൾസ് ഒക്കെ സൊള്ളലും കഴിഞ്ഞു പോവാൻ ഇറങ്ങിയപ്പോ അച്ചവും രാഹുലും ഒരു ബൈക്കിൽ ഇരിക്കുന്ന കണ്ടു... അനു എന്തോ ചിന്തിച്ചു സിദ്ധു നെ നോക്കിയതും പൊയ്ക്കോ എനർത്തിൽ അവൻ തലയാട്ടി... അനു ചിരിച്ചു കൊണ്ട് ഓടി പോയി അച്യുന്റേം രാഹുലിൻറേം നടുക്ക് കയറി ഇരുന്നു.... എല്ലാർക്കും കൂടി ബീച്ചിൽ പോയാലോ സിദ്ധു അവന്റെ ബൈക്കിൽ കയറി ഇരുന്നു എല്ലാരോടും കൂടി ചോദിച്ചപ്പോ എല്ലാർക്കും സമ്മതം... ഋതു ഓടി സിദ്ധു ന്റെ ബൈക്കിന്റെ പിന്നിൽ കേറി... ദിയ കിച്ചു ന്റെ പിന്നിലും അമ്മു അരുണിന്റെ പിന്നിലും ഐശു മിത്തുന്റെ പിന്നിലും കയറി.... അല്ല,,, ഞാൻ വേണേ മിത്തുന്റെ കൂടെ ഇരിക്കാം ട്ടോ രാഹുൽ ഇളിച്ചോണ്ട് പറഞ്ഞതും അനു അവനെ കൂർപ്പിച്ചു ഒന്ന് നോക്കി അവിടെ തന്നെ ഇരുത്തി.... എല്ലാം കൂടെ നേരെ ബീച്ചിലേക്ക്........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story