മഞ്ഞുപോലെ ❤️: ഭാഗം 37

manjupole

രചന: നീല മഴവില്ല്

എന്താ.... അമ്മ അവളെ നോക്കി ചോദിച്ചു... പെട്ടെന്ന് ഞെട്ടി അനു അമ്മയെ നോക്കി... ഏ... ഒന്നുല്ല.. ഞാനിപ്പോ വരാം വിക്കി പറഞ്ഞു കൊണ്ട് അനു തിരിഞ്ഞു ഓടി പടികൾ കയറി അനു... നീ നേരത്തെ താഴേക്ക് ഇറങ്ങി പോയപ്പോ എന്നെ എന്താവിളിച്ചെ... വല്യേട്ടൻ ന്നോ മുകളിലേക്ക് എത്തിയപ്പോ അനുനേ കണ്ട കാശി ചോദിച്ചു ഏഹ് ഞാനോ... ഞാൻ ഏട്ടൻ ന്നാണ് വിളിച്ച... വല്യേട്ടൻ ന്നൊക്കെ ഈ ഏട്ടനെ ഞാൻ എപ്പോഴേലും വിളിചുണ്ടോ... ഏട്ടന് തോന്നിയതാവും അവന്റെ മുഖത്തു നോക്കാതെ അതും പറഞ്ഞു അവൾ മുറിയിൽ കേറി... ഹോ.. എന്റെ ദൈവമേ.. എഴുന്നേറ്റ് ആദ്യം സിദ്ധു ഏട്ടനെ കണ്ടപ്പോ കരുതി സിദ്ധു ഏട്ടന്റെ വീട്ടിൽ ആണെന്ന്... അതാ എണീറ്റപ്പോ തന്നെ ചെന്ന് കുളിച്ചത്... രണ്ട് വീട്ടിലും മാറിമാറി നിക്കണ കാരണം പെട്ടെന്ന് വീട് കണ്ടപ്പോ മനസ്സിലായും ഇല്ല... ഇനി ഇപ്പൊ ന്ത് ചെയ്യും... സിദ്ധു ഏട്ടനെ കണ്ട ആകെ നാണക്കേട് ആവുലോ🙆 അനു ഓരോന്ന് ചിന്തിച്ചു മുറിയുടെ വാതിൽ അടച്ചു അവൾ സിദ്ധു ന്റെ അടുത്തേക്ക് ചെന്നു സിദ്ധു ഏട്ടാ...

എണീറ്റെ... നോക്ക് എണിക്ക്.. ഇന്നലെ എവിടെയാ കിടന്നെന്നു വല്ല ബോധം ണ്ടോ... കുലുക്കിയിട്ടും എണീക്കുന്നില്ല ന്ന് കണ്ടതും അവള് കുറച്ചു വെള്ളം കുടഞ്ഞു.... ഉറക്കം തെറ്റിയ സിദ്ധു കണ്ണു തുറക്കാതെ തന്നെ അവളെ പിടിച്ചു വലിച്ചു കട്ടിലിലേക്ക് ഇട്ടു ഇറുക്കെ കെട്ടിപിടിച്ചു ദേ സിദ്ധു ഏട്ടാ. എനിക്ക് ദേഷ്യം വരുന്നുണ്ടേ... എണീക്ക്‌.. ഇതെന്റെ വീടാ മനുഷ്യ... ഇന്നലെ ഇവിടെ വന്നതൊക്കെ മറന്നോ സഹികെട്ട് അനു ഇച്ചിരി ഉറക്കെ പറഞ്ഞതും സിദ്ധു ഞെട്ടി കണ്ണു തുറന്ന്.. എണീറ്റ് ഇരുന്നു ഇളിച്ചു കൊണ്ട് അനുനേ നോക്കിയപ്പോ അവൾ അവനെ കൂർപ്പിച്ചു നോക്കി കൊണ്ടിരിക്കുവാണ്... ഇനി എന്ത് ചെയ്യും അവൻ പതിയെ അനുനേ നോക്കി ചോദിച്ചു വന്ന വഴി തിരിച്ചു ചാട്😠 കലിപ്പിൽ അനു പറഞ്ഞു അയ്യോ... ഇപ്പോളോ... എനിക്ക് പേടിയാ ഹോ.. ഇങ്ങനൊന്നു🙆... ഇപ്പൊ ഇതിലെ ഇറങ്ങിയ നേരെ അച്ഛന്റെ മുന്നില ചെന്ന് പെട...😬 അനു... എന്റെ ബൈക്കു അവിടെ മതിലിന്റെ അവിടെ ഇരിക്കാ പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ അവളെ നേരെ തിരിഞ്ഞു പറഞ്ഞു ദൈവമേ...

അച്ഛനങ്ങാനും കണ്ട... അനു ബെഡിൽ നിന്ന് ചാടി എണീറ്റു സിദ്ധു ഒന്ന് ചിന്തിച്ചു നിന്നിട്ട് വേം ഫോണ് എടുത്തു അരുണിന് വിളിച്ചു കാര്യങ്ങളൊക്കെ പറഞ്ഞപ്പോ അരുൺ അച്ചുനേം കൂട്ടി വന്നു ബൈക്കു അവിടുന്ന് മാറ്റാം ന്ന് പറഞ്ഞു... സിദ്ധു ഏട്ടൻ ചെന്ന് ഫ്രഷ് ആയി വാ.. ഞാൻ ചായ കൊണ്ടരാം... അവൾ അവനെ നോക്കി പറഞ്ഞു താഴേക്ക് ഇറങ്ങി അല്ല,അനു നീയെന്ത് പറഞ്ഞു ചായ കൊണ്ടുവരാ അതൊക്കെ ഞാൻ നോക്ക... ഏട്ടൻ ചെന്ന് ഫ്രഷ് ആവ് അനു താഴേക്ക് പോയി അമ്മയുടെ കണ്ണു വെട്ടിച്ചു ചായ എടുത്തു മുകളിലേക്ക് കയറി... അപ്പോഴേക്ക് സിദ്ധു ഫ്രഷ് ആയി വന്നു... അനു ചായ കൊടുത്തപ്പോ സിദ്ധു അവളെ നോക്കി ഒന്ന് ചിരിച്ചു... അനു തിരിച്ചു അവനെ കൂർപ്പിച്ചു നോക്കി ഈ.. സോറി പെണ്ണേ... ഉറങ്ങി പോയി..അറിഞ്ഞില്ല അനുവിനെ പിന്നിൽ നിന്നും പുണർന്നു കൊണ്ട് സിദ്ധു പറഞ്ഞു... അനുവും ചിരിച്ചു... ഫോണിലേക്ക് അരുണിന്റെ കാൾ വന്നപ്പോ അവൻ ജനാലയുടെ അടുത് പോയി കർട്ടൻ മാറ്റി... അരുണും അച്ചുവും ഒരു ബൈക്കിൽ വന്നിറങ്ങി.. അരുൺ പയർ കീ വച്ചു സിദ്ധുന്റെ ബൈക്കു ഓണ് ആക്കി രണ്ടും രണ്ട് ബൈക്കിൽ ആയി തിരിച്ചു പോയി..

അനുവും സിദ്ധുവും പരസ്പരം നോക്കി ചിരിച്ചു ഹോ... സമദാനം ആയി.... സിദ്ധു നെഞ്ചിൽ കൈ വച്ചു പറഞ്ഞു ആ... ക്ലാസ്സി ചെല്ലുമ്പോഴാണ് ബാക്കി നാറാൻ കെടക്കണേ... ഋതുവും മിത്തു ഏട്ടനും ഒക്കെ ഇപ്പോഴേക്കും കാര്യം അറിഞ്ഞിണ്ടാവും😬 അനു പതം പറഞ്ഞു സിദ്ധു നെ കൂർപ്പിച്ചു നോക്കി ഹാ.. അത് വിട്... നീ... നാണം കേടാത്തതൊന്നും അല്ലല്ലോ... അവളെ വലിച്ചു നെഞ്ചിലേക്കിട്ട് സിദ്ധു പറഞ്ഞു... അനു ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ ഒരു കുത്ത് കൊടുത്തു... സിദ്ധു വിന്റെ ഫോണ് ബെല്ലടിച്ചത് കേട്ട് അവൻ എടുത്തു നോക്കി... അച്ഛനായിരുന്നു.. അവൻ അനുനോട് മിണ്ടല്ലേ എന്ന് ആക്ഷൻ കാണിച്ചു ഫോണ് അറ്റൻഡ് ചെയ്തു ആഹ്..ഹലോ അച്ഛാ... ട നീ എവിടാ... അമ്മ പറഞ്ഞു നീ ഇന്നലെ വന്നില്ലന്ന് അതച്ച... ഞാൻ ഇന്നലെ അരുണിന്റെ വീട്ടിലാ കിടന്നേ.. ഞാൻ കുറച്ചു കഴിഞ്ഞ വരാം കണ്ണടച്ചു പിടിച്ചാണ് സിദ്ധു ഗോപിടെ അടുത് കള്ളം പറഞ്ഞത് ആഹ്... നീ വരണ വഴി അനുനേം കൂട്ടിക്കോ... ആഹ്.. അച്ഛാ കുറച്ചു കഴിയും... ഞാൻ കൊണ്ട് വരാം കുറച്ചൊന്നും കഴിയേണ്ട...

ഇപ്പൊ ന്നെ അവളേം കൂട്ടി വാ... അല്ലെ അവളെ ഞാൻ ചെന്ന് കൂട്ടം.. നീ തിരക്ക് കഴിയുമ്പോ വന്നതി അച്ഛൻ പറയണ കേട്ട് അനുവും സിദ്ധുവും ഞെട്ടി പരസ്പരം നോക്കി... അത് വേണ്ട... ഞാൻ കൊണ്ട് വരാം.. വേം വരാ ഹാ.. വേഗം വന്നോ.. ഇന്ന് ഞങ്ങൾക്ക് ഫൈനൽ ആണ് സിദ്ധു ചിരിച്ചു കൊണ്ട് ഫോണ് കട്ട് ആക്കി അനുനേ നോക്കി.. അവളും ചിരിക്കാണ് അച്ഛന് ഇപ്പൊ കളിക്കാൻ നല്ല ഇന്റർസ്റ് ആണ്... ആഹ്... കൊളസ്‌ട്രോൾ നല്ലോണം കുറഞ്ഞിണ്ട... രണ്ടാളും ഓരോന്ന് പറഞ്ഞിരിക്കലെ ആണ് വാതിലിൽ തട്ട് കേട്ടത്... കൂടെ വീണയുടെ വിളിയും അനു ശ്വാസം വലിച്ചു വിട്ടു ചെന്ന് വാതിൽ തുറന്നു എടി..നീയത് എന്തിരുപ്പ... ഇതിനകത്.. വല്ലോം കഴിക്കണ്ടേ.. ഇന്ന ഈ ചായ കുടിച്ചേ... എന്നിട്ട് ചെന്ന് വല്ലോം കഴിക്ക... സിദ്ധു രാവിലെ വരും ന്ന് നീയെന്നെ അല്ലെ ഇന്നലെ പറഞ്ഞേ കൊണ്ട് വന്ന ചായ ഗ്ലാസ് അവളെ കയ്യിൽ കൊടുത്തു വീണ പറഞു.. ഏടത്തി ഈ ചായേം കൊണ്ട് വന്നതാണോ ഞാൻ ദേ ഇതിനെ കുളിപ്പിക്കാൻ കേറിയതാ... നീ ഒന്നും കഴിച്ചിട്ടില്ലല്ലോ അപ്പൊ ചായ കൂടെ എടുത്തു... നീ എന്താ താഴേക്ക് വരാതെ.. എന്തേലും വയ്യായ ഉണ്ടോ... ഏടത്തി ഒന്ന് ഉള്ളിലേക്ക് കേറിയെ.. ഞാൻ പറയാ അനു പറയണ കേട്ട് ഒന്ന് സംശയിച്ചു വീണ അകത്തോട്ട് കേറി...

എന്താടി.. എന്ത് പറ്റി അവളെ മൊത്തത്തിൽ നോക്കി വീണ ചോദിച്ചതും അവൾ സിദ്ധു ന് നേരെ ചൂണ്ടി കാണിച്ചു ഹാ.. നീ വന്നോ... നേരത്തെ എത്തിലോ... എപ്പഴ വന്നേ.. ഞാൻ കണ്ടില്ലല്ലോ വീണ അവന്റെ അടുത്തേക്ക് ചെന്നു കൊണ്ട് ചോദിച്ചു... അച്ചു ഇറങ്ങി അവന്റെ ഒക്കത് കേറി ഇരുന്നു... സിദ്ധു ഏട്ടൻ ഇന്നലെ രാത്രി വന്നതാ അനു ശബ്ദം കുറച്ചു പതിയെ വീണയുടെ ചെവിയിൽ ആയി പറഞ്ഞു... ഹോ.. ഇന്നലെ രാ.... ഏഹ്... എപ്പോ വന്നു ന്ന്?? ഒരു ഒഴുക്കിൽ ചോദിച്ചു പെട്ടെന്ന് കാര്യം കത്തിയപ്പോ ഞെട്ടി കൊണ്ട് അനു നെ നോക്കി... രണ്ടാളും നിഷ്‌കു ആയി നിന്നു... ഇത് സ്ഥിരാണോ... സിദ്ധു നെ നോക്കിയാണ് ചോദിച്ചത് അല്ല,, ഫസ്റ്റ് ടൈം ആണ്😌 അപ്പൊ അന്ന് പിറന്നാളിനോ അതിന് ശേഷം ഫസ്റ്റ് ടൈം ആ😁 അവന്റെ എസ്പ്രെഷൻ കണ്ട് വീണ ഒന്ന് ചിരിച്ചു... ഏടത്തി... ഇവനെ ആരും അറിയാണ്ട് പുറത് കടത്താൻ സഹായിക്കണം അല്ലെ.... അനു വിളിച്ചപ്പോഴേക്ക് വീണ മുഴുമിച്ചു മ്മ്‌മ്മം...😝 രണ്ടാളും ഒരുപോലെ തലയാട്ടി... ഇവിടെ നിക്ക് ഞാനിപ്പോ വരാ.. സിദ്ധു ഈ ചായ കുടിക്ക്..

അനു നീ താഴെ പോയി കുടിച്ചോ സിദ്ധു ഏട്ടന് ഒക്കെ ഞാൻ ചായ കൊടുത്തു... മനുഷ്യൻ കുറെ നേരയി ടെന്ഷന് അടിച്ചു വിസന്നിരിക്കുന്നു ചായ മൊത്തം ഒറ്റ വലിക്ക് കുടിച്ചു കൊണ്ട് അനു പറഞ്ഞു... രണ്ടും ഇവിടെ ഇരിക്ക്... ഞാൻ വരാം.. അച്ചു വാ... ല്ല... നാൻ വതൂല... മ്മ പോത്തോ... സിദ്ധു നെ ഒന്നൂടെ കെട്ടിപിടിച്ചു കൊണ്ട് അച്ചു പറഞ്ഞു... ഇതിനെ ഏട്ടന്റെ കയ്യിൽ കൊടുത്ത താഴെ എത്തന നേരം കൊണ്ട് കുളിപ്പിക്കാൻ പറയാ... അച്ചു വാ.. കുളിച്ചിട്ട് സിദ്ധു ന്റെ അടുത്തേക്ക് വരാ... ആദ്യം അവരോടും പിന്നെ അച്ചുനോടും ആയി വീണ പറഞ്ഞു പോവാൻ കൂട്ടാക്കാതെ വന്നപ്പോ കുളിച്ച ടാറ്റ കൊണ്ട് പോവാന്ന് പറഞ്ഞപ്പോ അച്ചു വീണാടെ കയ്യിലേക്ക് പോയി കുറച്ചു കഴിഞ്ഞതും വീണ തിരിച്ചു വന്നു... വാ വേം ഇറങ്... തിരക്കിട്ട് കൊണ്ട് വീണ പറഞ്ഞു... സിദ്ധു ചെരുപ്പ് രണ്ടും കയ്യിൽ എടുത്തു പതിയെ റൂമിനു വെളിയിൽ ഇറങ്ങി... ആദ്യo വീണ നടന്നു... പിന്നെ സിദ്ധു പുറകിലായി ഓരോന്ന് ജപിച്ചു കൊണ്ട് അനുവും... ഏടത്തി അച്ഛൻ ഉണ്ടോ... അച്ഛനെ നാളികേരം ചിരകാൻ എൽപ്പിച്ചെക്ക സിദ്ധു പതിയെ ചോദിച്ചതും വീണ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞു..

സിദ്ധുവിന് വന്ന ചിരി ഒതുക്കി സ്റ്റെപ് ഇറങ്ങി... 🎶🎼ഓല തുമ്പതിരുന്നുയലാടും ചെല്ല പൈങ്കിളി.... എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടി...🎼🎵 കാശി പാട്ടും പാടി കുളിപ്പിക്കാണ് അച്ചുനേ... അച്ഛേ... ശിദു... ടാറ്റ കൊന്തോവാ പഞ്ഞല്ലോ.... ആഹ്.. സിദ്ധു വന്നിട്ട് എന്റെ മോളെ ടാറ്റ കൊണ്ടൊവും ട്ട.. അപ്പൊ ക്ക് നമ്മച്ചു സുന്ദരി ആവണ്ടേ മോളെ തോർത്തി കൊണ്ട് കാശി പറഞ്ഞു വേം ബെനം... ചിധു പോവും... കാശി മോൾക്ക് ഒരു കുപ്പായോം ഇട്ട് കൊടുത്തു അവളേം കൊണ്ട് താഴേക്ക് പോയപ്പോ കാണണത് വാതിൽ പടിക്കൽ നിക്കണ സിദ്ധുനേം അനുനേം വീണനേം ആണ് ആഹ്... സിദ്ധു നീ എത്തിയോ... പെട്ടെന്ന് കാശി ടെ ശബ്ദം കേട്ടതും വീണയും അനുവും ഞെട്ടി അവനെ നോക്കി... സിദ്ധു വാതിൽക്കൽ എത്തിയ ആശ്വാസത്തിൽ ആയിരുന്നു... ആഹ്.. ദേ വന്നേ ഉള്ളു അവൻ എങ്ങാനോക്കകയോ പറഞ്ഞു വാ.. കേറ് അവിടെന്നെ നിക്കല്ലേ... അല്ല, നീയെന്താ ചെരുപ്പ് കയ്യിൽ പിടിച്ചിരിക്കണേ.... കാശി ചോദിച്ചപ്പോ മൂന്ന് ജോഡി കണ്ണുകൾ അവന്റെ ചെറുപ്പിലേക്ക് നീണ്ടു...

അവൻ ബാക്കി രണ്ടിനും ഒന്ന് ഇളിച്ചു കൊടുത്തു ചെരുപ്പ് താഴെ ഇട്ടു.... ഇല്ല... ഞാൻ അരുണിന്റെ കൂടെ ആണ് വന്നത്... ചെരുപ്പ് ഇട്ടിണ്ടായില്ല.. ആ മിണ്ടിൽ തന്നെ ഇങ്ങോട്ട് കേറി.. അതാ... ചെരുപ്പ് പുറത്തു കൊണ്ടിട്ട കൊണ്ട് സിദ്ധു പറഞ്ഞു... ശബ്ദം കേട്ട് അച്ഛനും അമ്മയും അടുക്കളയിൽ നിന്ന് വന്നു... പിന്നെ സിദ്ധുനെ വിളിച്ചിരുത്തി വിശേഷങ്ങൾ ചോദിക്കാലയി.. ചായ കൊടുക്കലായി.. അപ്പോഴാണ് അനു ഒന്ന് ശ്വാസം വിട്ടത്... ഫുഡ് കഴിക്കാൻ ഇരുന്നപ്പോ അരുണിനെ വിളിച്ചു വണ്ടി കൊണ്ടുവരാൻ പറഞ്ഞു... ഫുഡഡി കഴിഞ്ഞപ്പോഴേക്ക് അരുണും എത്തി... ബൈക്കു കൊടുത്തു അച്ചുന്റെ വണ്ടിൽ അവൻ തിരികെ പോയി... അച്ചുനേം എടുത്തു ബൈക്കിൽ ഇരുത്തി സിദ്ധു റോഡ് വരെ ഒന്ന് കറങ്ങി. പിന്നെ തിരിച്ചു വന്നു അനുനേം കൊണ്ട് വീട്ടിലേക്ക് വിട്ടു.... ######################## 🎶🎼പണ്ടെങ്ങാണ്ടോ രണ്ടാള് തമ്മിൽ തമ്മിൽ ഒന്നായ സന്തോഷത്തിൻ നാളാനിന്ന്...🎼🎶 പിറ്റേന്ന് രാവിലെ ഹാളിൽ നിന്ന് പാട്ട് കേട്ടാണ് രേവതി അടുക്കളയിൽ നിന്നും ഗോപി റൂമിൽ നിന്നും പുറത്തേക്ക് വന്നത്...

വന്നു നോക്കുമ്പോ ആറു മക്കളും നിരന്നു നിക്കുന്നുണ്ട്... നടുവിൽ അത്യാവശ്യം വലുപ്പമുള്ള ഒരു കേക്കും... ഹാപ്പി ആനിവേഴ്സറി...🎊 ആറാളും ഒരുമിച്ചു പറഞ്ഞു... രേവതിയും ഗോപിയും പരസ്പരം നോക്കി ചിരിച്ചു... രണ്ടാലേം പിടിച്ചു കേക്കിന്റെ അടുത്ത കൊണ്ട് വന്ന് നിർത്തി കത്തി കയ്യിൽ കൊടുത്തു... കേക്ക് മുറിച്ചു പരസ്പരം വായിൽ വച്ചു കൊടുത്തു... പിന്നെ മക്കൾക്കും കൊടുത്തു... മക്കളെ വക ഗിഫ്റ്റും കൊടുത്തു.... ഉച്ചക്ക് നമ്മക്ക് സദ്യ വക്കം.... സനു എല്ലാരോടും കൂടി പറഞ്ഞു... അതൊക്കെ ഞാൻ റെഡി ആക്കാം.. ഹാ.. ഒക്കെ... അമ്മേ.. അമ്മ എന്ത് പറഞ്ഞിട്ടും കാര്യമില്ല...ഇന്ന് ഞങ്ങ എല്ലാരും അടുക്കളേൽ കേറും.... അനു രേവതിയെ തടഞ്ഞു കൊണ്ട് പറഞ്ഞു അതേന്നെ.. ഞാനും കീർത്തിയും ഉത്സാഹത്തോടെ പറഞ്ഞു ഞാനില്ല... ഞാൻ അവിടെ അടങ്ങി ഒതുങ്ങി ഇരുന്ന മതി... കേട്ട... അനു കീർത്തിയെ അതേ ടോണിൽ പറഞ്ഞു കൊണ്ട് കളിയാക്കി... എല്ലാരും ചിരിച്ചു കൊണ്ട് പണികളിലേക്ക് തിരിഞ്ഞു... വല്യേട്ടനെ കൊണ്ട് നാളികേരം ചിരകിപ്പിച്ചും കുഞ്ഞേട്ടന് പച്ചക്കറി അരിയാൻ കൊടുത്തും സിദ്ധുനെ സവാള അരിയാൻ ഏല്പിച്ചും പെണ്ണുങ്ങള് പാചകത്തിലേക്ക് കടന്നു... അച്ഛൻ ഇല കീറാൻ പോയി... ഉച്ച ആയപ്പോഴേക്ക് സദ്യ റെഡി...

എല്ലാരും ഒരുമിച്ചു ഇരുന്ന് തന്നെ ഭക്ഷണം കഴിച്ചു.... കുറച്ചു നേരം വിശ്രമിച്ചു എല്ലാം കൂടെ കറങ്ങാൻ ഇറങ്ങി.... രാത്രി ആണ് തിരിച്ചു വന്ന് കെരുന്നെ..... ######################## രണ്ടാഴ്ചക്കുള്ളിൽ തന്നെ ഏട്ടന്മാരെ 5th സെം എക്സാo തുടങ്ങി... അത് കഴിഞ്ഞപ്പോഴേക്ക് ക്രിസ്തുമസ് സെലിബ്രേഷനും വക്കാഷൻ ഒക്കെ വന്നു.... എല്ലാം നല്ല അടിപൊളി ആയിട്ട് തന്നെ നടന്നു.... വക്കാഷൻ കഴിഞ്ഞു കോളേജിലേക്ക് കാലു കുത്തിയ പെൻപടകൾക്ക് കിട്ടിയ വാർത്ത അടുത്ത ആഴ്ച തുടങ്ങുന്ന 1st സെം എക്സാമിനെ കുറിച്ചായിരുന്നു.... second സെം പകുതിയായ കാരണം 1st സെമസ്റ്റർ ഒക്കെ ഒന്നിന്നെ തുടങ്ങേണ്ട അവസ്ഥ ആയിരുന്നു... രണ്ടീസം സ്റ്റുഡി ലീവ് കിട്ടി... ഒന്നിടവിട്ടുള്ള ക്സാഎം ആയതുകൊണ്ട് വല്യ കുഴപ്പം ഒന്നും ഉണ്ടായില്ല.... പെട്ടത് ആശന്മാരും ഏട്ടന്മാരും ആണ്.. സ്റ്റുഡി ലീവും ക്സാഎം ഒക്കെ കാരണം തമ്മിൽ കണലെ കുറവായിരുന്നു.... ലാസ്റ്റ് ക്സാഎം കഴിഞ്ഞു പുരത്തിറങ്ങുമ്പോ അവരെ കാത്തു എല്ലാരും നിക്കുന്നുണ്ടായിരുന്നു... എല്ലാരും ഓടി അവരുടെ അടുത്തെത്തി പരീക്ഷ വിവരങ്ങൾ ചോദിച്ചു...

പിന്നെ കെട്ടിപ്പിക്കൽ ആയി.. പരാതി പറച്ചിൽ ആയി.. ആകെ ബളഹം.... കപ്പിൾസ് ഒക്കെ ഓരോ മൂലയിലേക്ക് ഒതുങ്ങിയപ്പോ അമ്മു ചെന്ന് അച്ചുന്റെ അടുത്ത് ഇരുന്ന് സെൽഫി എടുക്കൽ തുടങ്ങി... കിച്ചു ദൂരെ അവളെ നോക്കി ഒറ്റക്ക് ഇരുന്നു ######################## പിറ്റേന്ന് രാവിലെ ക്ലാസ്സിലേക്ക് വന്ന അനു കാണണത് തല കുമ്പിട്ട ഇരിക്കുന്ന അമ്മുനെ ആണ്.. ദിയായും ഋതുവും കാര്യം അന്വേഷിക്കുന്നുണ്ട്... ഐശു വന്നിട്ടില്ലഅനുവും അവരെ അടുത്തേക്ക് ചെന്നു. എം കാര്യം ചോദിച്ചപ്പോ അവളൊന്നും പറയിനില്ല ന്നാ പറഞെ... അമ്മു... എന്താ പറ്റിയെ... കാര്യം പറയെടി... അനു അവളെ തട്ടി വിളിച്ചു അവളെ അടുത്തു ഇരുന്ന് കൊണ്ട് ചോദിച്ചു... അമ്മു അവളെ ഒന്ന് നോക്കി.. അനുനേ കെട്ടിപിടിച്ചു.. എനിക്ക് കിച്ചു ഏട്ടനെ ഒന്ന് കാണണം... അത്ര മാത്രേ അമ്മു പറഞ്ഞുള്ളു... ആരും പിന്നെ പരസ്പരം ഒന്നും ചോദിച്ചില്ല... അനു സിദ്ധുനെ വിളിച്ചു മൂന്നാളോടും ക്യാന്റീനിലേക്ക് വരാൻ പറഞ്ഞു.. അമ്മുനേം കൂട്ടി അവരും നടന്നു ക്യാന്റീനിലേക്ക്... അവര് വന്നപ്പോ കൂടെ ഏട്ടന്മാരും ണ്ടായിരുന്നു...

ന്താണ്..ന്താ പറ്റിയെ... എന്തേ ഇങ്ങോട്ട് വിളിച്ച... സിദ്ധു വന്ന വഴി ചോദിച്ചപ്പോ എല്ലാരും അമ്മുനെ നോക്കി... കിച്ചു അവളെ അടുത്തേക്ക് നടന്നു... അമ്മുസേ... ന്താ പറ്റിയെ... കിച്ചു അവളെ തോളിൽ തട്ടി ചോദിച്ചതും അമ്മു എണീറ്റ് അവനെ മുറുക്കെ കെട്ടിപിടിച്ചതും ഒരുമിച്ചായിരുന്നു.... എല്ലാരും പരസ്പരം ഒന്ന് നോക്കി... കിച്ചു ആകെ ഷോക്ക് ആയി നിക്കാണ്... എന്താടി പറ്റിയെ... ന്താ പ്രശനം അവളെ പുറത്ത് തട്ടി കൊണ്ട് അവൻ ചോദിച്ചു.... I love you kichu etta... I love you forever അതേ നിൽപ്പ് തുടർന്ന് കൊണ്ട് അമ്മു പറഞ്ഞു.... കിച്ചു ഒന്ന് ഞെട്ടിയെങ്കിലും പതിയെ പുഞ്ചിരിച്ചു കൊണ്ട് അവളെ തട്ടി... അതേനിക്കറിയാലോ... എന്താ ഉണ്ടായേ... ഇപ്പൊ.. നീ വല്ല സ്വപ്‍നോം കണ്ടോ... അവളെ അടർത്തി മാറ്റി കൊണ്ട് അവൻ അവളെ രണ്ട് ഷോള്ഡറിലും പിടിഹ് കൊണ്ട് ചോദിച്ചു അമ്മു ഇല്ലെന്ന് തലയാട്ടി... പിന്നെന്താ പറ്റിയെ... വേറെ വല്ല കൊന്തന്മാരും കാണാൻ വന്നോ കിച്ചു കളിയായി ചോദിച്ചപ്പോ അമ്മു അവനെ ചുണ്ട് പിളർത്ത ഒന്ന് നോക്കി അച്ഛൻ കല്യാണലോചിക്കട്ടെ ന്ന് ചോദിച്ചു😔😔

അമ്മുന്റെ മറുപടി കേട്ട് ആദ്യം ഒന്ന് നിശബ്ദം ആയെങ്കിലും കിച്ചു പെട്ടെന്ന് തന്നെ പൊട്ടിച്ചിരിച്ചു... പതിയെ എല്ലാരും ചിരി തുടങ്ങി എന്റെ പൊന്നോ... ഇതിനാണോ നീ ഇങ്ങനെ ഇരുന്നിരുന്നെ... അച്ഛൻ കല്യാണാലോചിക്കട്ടെ ന്ന് ചോദിച്ചു...ലെ... അത്രല്ലേ ഉണ്ടായുള്ളൂ.... ആലോചിച്ചിട്ടും ഇല്ല,ഉറപ്പിച്ചിട്ടും ഇല്ല... പിന്നെന്താ പ്രശനം... അച്ഛൻ ആലോചിക്കും. നിക്ക് വേണ്ട കിച്ചു ഏട്ടാ.. ഞാൻ എങ്ങനാ അച്ഛനോട് ഇത് പറയാ... എനിക്ക് പറ്റില്ല... അപ്പൊ ഇത്ര നാളും എന്നെ പിന്നാലെ നടത്തിയത് ആണല്ലേ... എനിക്കറിയാമായിരുന്നു.... കിച്ചു പറയണ കേട്ടിട്ടും അമ്മു ചിരിച്ചില്ല.... കിച്ചു അവളെ ഒന്നൂടെ ചേർത്ത പിടിച്ചു... ആഹ്.. വിട്... ഞാൻ സംസാരിക്കാം നിന്റെ അച്ഛന്റെ അടുത്.. നീ പറയണ്ട... ഒകെ... ഇന്ന് തന്നെ സംസാരിക്കാം... ചിരിച്ചെ... അമ്മു കഷ്ടപ്പെട്ട് ചിരിച്ചെന്ന വരുത്തി.... എല്ലാം കൂടി അവളെ പിന്നേം കളിയാക്കി എന്നുണ്ടെലും അമ്മു നല്ല മൂഡിൽ ആയിരുന്നില്ല.... കിച്ചു ഇന്ന് തന്നെ സംസാരിക്കാം എന്ന് പറഞ്ഞ ആശ്വാസത്തിൽ ആയുരുന്നു വൈകുന്നേരം വരെ...

രാത്രി അച്ഛൻ വീട്ടിൽ എത്തിയതും അമ്മു കിച്ചുന് വിളിച്ചു... കിച്ചു ഏട്ടാ... കണ്ടോ അച്ഛനെ... അച്ഛൻ ന്താ പറഞ്ഞേ... eeh.. പറ കിച്ചു ഏട്ടാ... എന്തേ ഇത്ര നേരം വിളിക്കാഞെ... പറ അവൾ ഒറ്റ ശ്വാസത്തിൽ അവനോട് ഓരോന്ന് ചോദിച്ചു കൊണ്ടേയിരുന്നു അമ്മു... നിന്റെ അച്ഛനും അമ്മയ്ക്കും നീ ഒറ്റ മോളാ... നിന്നെ നല്ല ഒരു വീട്ടിലേക്ക് പറഞ്ഞയാക്കണം എന്ന അവർക്ക് നല്ല ആഗ്രഹം ഉണ്ടാവും... നീ മറന്നേക്ക്.. എല്ലാം... എന്നേം... എന്റെ ഇഷ്ടത്തെയും... എല്ലാം... ഞാൻ വക്കട്ടെ... ബിസി ആണ്... കിച്ചു ഫോണ് വച്ചപ്പോഴും അമ്മു അതേ നിൽപ്പ് നിന്നു... പിന്നെ പെട്ടെന്ന് തോന്നിയ ഉൾപ്രേരണയിൽ അച്ഛൻറെ അടുത്തേക്ക് ഓടി............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story