മഞ്ഞുപോലെ ❤️: ഭാഗം 39

manjupole

രചന: നീല മഴവില്ല്

ഹാപ്പി ബർത്ത്ഡേ അച്ചുട്ടാ... അച്ചു ക്യാന്റീനിലേക്ക് കടന്നതും എല്ലാം കൂടി ഒരുമിച്ചു പറഞ്ഞു... ശബ്ദം കേട്ട് അച്ചു പെട്ടെന്ന് ഒന്ന് ഞെട്ടിയെങ്കിലും ചിരിച്ചു കൊണ്ട് എല്ലാരേം നോക്കി.... ഇപ്പൊ അറിഞ്ഞുള്ളൂ എല്ലാരും... അതോ മറന്നോ അവൻ എല്ലാരേം മാറി മാറി നോക്കി ഏയ്.. ഞങ്ങ മറന്നൊന്നും ഇല്ല.. ഇങ്ങനെ പറയാന്ന് കരുതി ദിയ അവനെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു ഓഹോ... എന്നിട്ട് എവിടെ എനിക്കുള്ള ഗിഫ്റ്റ് ഒക്കെ അച്ചുന്റെ ചോദ്യം കേട്ട് പെൻപടകളൊക്കെ അവനെ നോക്കി നല്ല അസ്സലായി ഇളിച്ചു കൊടുത്തു.. മ്മ്‌മ്മം.. തോന്നി... ആഹ്.. അതൊക്കെ പോട്ടെ... ഞങ്ങൾക്കുള്ള ചെലവ് എടുക്ക്... അനു അവന്റെ നേരെ കൈ നീട്ടി... ഗിഫ്റ്റ് തന്നോർക്കെ ചെലവുള്ളു... അയ്യട അച്ചു പറഞ്ഞപ്പോ അനു അവനെ നോക്കി കൊഞ്ഞനം കുത്തി.. ഇന്ന് ഉച്ചക്ക് വിടൂലെ... എല്ലാരും നേരെ ബീച്ചിലേക്ക്... bd പാർട്ടി അവിടെ ഒക്കെ?? സിദ്ധു ചോദിച്ചപ്പോ എല്ലാം ഒറ്റ സ്വരത്തിൽ ഒകെ പറഞ്ഞു അച്ചു... നീ ഋതുനേം കൊണ്ട് പൊക്കോ... ഞാൻ അങ്ങോട്ട് വന്നോളം....

വൈകീട്ട് എല്ലാരും ബീച്ചിലേക്ക് തിരിക്കാൻ നേരത്തു അരുൺ അച്ചുനോട് പറഞ്ഞു... അവൻ ഒന്ന് തലയാട്ടി ഋതുനേം വിളിച്ചു ബൈക്കിന്റെ അടുത്തേക്ക് പോയി... അരുണേട്ട... ഞാൻ പറഞ്ഞത് മറക്കണ്ട... ബൈക്കിൽ കേറാൻ നിന്ന അനു ഓടി വന്ന് അരുണിനോട് പറഞ്ഞു ഇല്ലെടി... കൊണ്ട് വരാ അവളോട് അതും പറഞ്ഞു അരുൺ ബൈക്കു നേരെ വിട്ടു എല്ലാരും ബീച്ചിൽ എത്തി.. ഓരോ കപ്പിൾസ് ആയിട്ട് ഓരോ മൂലക്ക് ഒതുങ്ങി... അച്ചുവും ഋതുവും ഒരു സീറ്റിൽ ഇരുന്ന്... അത് ശരി.. എന്റെ bd പാർട്ടി പറഞ്ഞിട്ട് എല്ലാരും സൊള്ളാൻ വന്നതാണല്ലേ അച്ചു എല്ലാ കപ്പിൾസിനേം നോക്കി പറഞ്ഞു... ലച്ചു വിളിച്ചില്ലെ അച്ചു ഏട്ടാ ഋതു അച്ചുനോട് ചോദിച്ചപ്പോ അവൻ ഇല്ലെന്ന് തലയാട്ടി അതെന്താ... അവൾക്ക് അറിയില്ലേ പിറന്നാൾ ആണെന്ന് അതൊക്കെ അറിയാം... 12 മണിക്ക് msg അയച്ചിരുന്നു... പിന്നെ ഒരു വിവരോം ഇല്ല.. നെറ്റും ഓഫാ.. ക്ലാസ്സിലായത് കൊണ്ട് വിളിക്കാനും പറ്റില്ല... ഹാ... അച്ചു ഫോണിൽ ലച്ചു ന്റെ ib തുറന്ന് msg അയച്ചോണ്ടിരുന്നു.. ഡബിൾ ടിക് പോലും വീഴുന്നുണ്ടായിരുന്നില്ല..

അവൻ കലിപ്പിൽ ഫോണ് ഓഫ് ആക്കി പോക്കറ്റിൽ ഇട്ട് നേരെ നോക്കിയപ്പോ കണ്ടത് അരുണിനൊപ്പം നടന്നു പോണ ഋതു നെ ആണ്... ഒന്ന് തല ചെരിച്ചു നോക്കിയപ്പോ ചിരിച്ചോണ്ട് ഇരിക്കണ ലച്ചുനേ കണ്ട് അവൻ ഒരുസംശയതോടെ അവളെ നോക്കി... അരുണേട്ടൻ പറഞ്ഞിട്ടാ ഞാൻ ഡാറ്റ ഓഫ് ആക്കി വച്ചത്😌 അവന്റെ മുഖം കണ്ടപ്പോ ലച്ചു അല്പം അവന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് പതിയെ പറഞ്ഞു... അച്ചു ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു പിന്നെ കപ്പിൾസ് ഒക്കെ റിട്ടേൻ വന്ന് കേക്ക് ഒക്കെ സെറ്റ് ആക്കി... അച്ചു കേക്ക് മുറിച്ചു എല്ലാർക്കും വായിൽ വച്ചു കൊടുത്തു.... അരുൺ ഒരു ഫോണ് കൊടുത്തു... സിദ്ധുവും കിച്ചുവും കൂടി ഒരു വാച്ചാണ് കൊടുത്ത... മിത്തുവും രാഹുലും അവന്റെ പിക് വരച്ചത് ഫ്രെയിം ചെയ്ത കൊടുത്തു. പെൻപടകൾ ഒരു ജോഡി ഡ്രെസ് എടുത്തു കൊടുത്തു... ലച്ചു കയ്യിലിടുന്ന ഒരു വള പോലത്തെ കൊടുത്ത്.. അതിൽ Lavanya Akshay ന്ന് നല്ല ഡിസൈനിൽ എഴുതിയിട്ടുണ്ട്... അത് കഴിഞ്ഞു എല്ലാരുo വട്ടം കൂടി ഇരുന്ന് വർത്താനം പറയാൻ തുടങ്ങി...

സിദ്ധു ഏട്ടാ... ഒരു പാട്ട് പാടോ... അന്ന് റീസെപ്ഷനു പാടിയപ്പോ ന്ത് ഫീൽ ആയിരുന്നു.. അടിപൊളി... ലച്ചു കെഞ്ചി കൊണ്ട് സിദ്ധു നോട് പറഞ്ഞു... മതി കൊച്ചേ... ഇത്രയൊന്നും പൊക്കണ്ട... അവൻ പാടിക്കോളും.. ഹോ അവനൊക്കെ ന്താ ഡിമാൻഡ്... കിച്ചു കെറുവിച്ചു കൊണ്ട് പറഞ്ഞ കേട്ട് എല്ലാരും ചിരിച്ചു എന്ന പിന്നെ അവൻ പടട്ടെ... ഇന്ന് നീ പാടിക്കോ കിച്ചു... സിദ്ധു പറഞ്ഞു നിർത്തുമ്പോഴേക്ക് രണ്ട് പേരുടെ ""noooo"" ന്നുള്ള അലർച്ച കേട്ടിരുന്നു നീ ഇവൻ പാടിയാതൊക്കെ മറന്നോ... അരുൺ സിദ്ധു നെ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു ഞാൻ പെട്ടെന്ന് പറഞ്ഞുപോയത...സോറി ടാ അല്ല നീയെന്തിനാ അലറിയെ... അനു അമ്മുനെ നോക്കി കൊണ്ട് ചോദിച്ചു... ഞാനെന്നും കേക്കണത് ആണല്ലോ😁 ആ.. ഇനി എല്ലാരും കൂടി എന്റെ നെഞ്ചത്തോട്ട് കേറ്... ഹും... ഞാനൊന്നും പറഞ്ഞില്ല... കലാകാരൻ പാട് സിദ്ധു നെ നോക്കി പുച്ഛിച്ചു കൊണ്ടു കിച്ചു പറഞ്ഞു നിർത്തി കൂടെ പാടോ.. എല്ലാരേം ഒന്ന് നോക്കി സിദ്ധു ചോദിച്ചപ്പോ ഒക്കെ തലയാട്ടി സമ്മതിച്ചു... 🎵പിന്നിൽ വന്ന് കണ്ണു പൊത്തം🎵 🎵

പിന്ന് കൊണ്ട് കണ്ണിൽ കുത്താം🎵 ഒരു വരി സിദ്ധു പാടിയതിന് പിന്നാലെ അനു പാടണ കേട്ട് എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞു ""നശിപ്പിച്ച്"" ഈ... അത് പിന്നെ പെട്ടെന്ന്... വരി മാറി പോയി... സോറി എല്ലാരേം തുറിച്ചു നോട്ടം കണ്ട് കാര്യം മനസ്സിലായ അനു അതും പറഞ്ഞു നന്നായി ഒന്ന് ഇളിച്ചു കൊടുത്തു എല്ലാരും ഒന്ന് നീട്ടി മൂളി... അതേ... ശരിക്കും അത് കഴിഞ്ഞുള്ള വരി എന്താ... ഓർത്തിട്ട് കിട്ടണില്ല.. അനു പിന്നേം പതുക്കെ ചോദിച്ചു അതിനെങ്ങനാ മര്യാക്കുള്ള പാട്ടൊക്കെ ഇജ്ജാതി വേർഷൻ അല്ലേ കേക്കുള്ളൂ.. അരുൺ അവളെ നോക്കി കണ്ണുരുട്ടി അതേ... ഇനി നീ പാടണ്ട... കേട്ടല്ല... സിദ്ധു വാർണിങ് കൊടുത്തു... 🎵പിന്നിൽ വന്നു കണ്ണു പൊത്തം... കണ്ടുവെന്ന് കള്ളം ചൊല്ലാം കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം.. ഓണവില്ലുംകൈകളിലേന്തി ഊഞ്ഞാലാടാം പീലി നീട്ടുന്ന കോല മയിലാം മുകിലോടുന്ന മേട്ടിലൊളിക്കാം സ്വർണ മീനായ് നീന്തി തുടിക്കാം വഞ്ചി പാട്ടിന്റെ വിള്ളിലേറാo🎵 🎵

വെണ്ണില ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ... മുണ്ടകൻ കൊയ്ത് കഴിഞ്ഞു ആറ്റക്കിളി പോകും നേരം മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ....🎵 സിദ്ധു പാടി നിർത്തിയപ്പോ എല്ലാരും ഒരുമിച്ചു കയ്യടിച്ചു.... പിന്നെ കുറച്ചു നേരം കൂടി ഇരുന്ന് എല്ലാം വീട്ടിലേക്ക് തിരിച്ചു ######################## FARE WELL PARTY 2021 കോളേജ് കവാടത്തിനു മുന്നിലും ഗ്രൗണ്ടിലും ഒക്കെയായി കുറെ ഫ്ളക്സുകൾ തൂക്കിയിട്ടുണ്ട്... ആരുടെ മുഖത്തും വല്യ സന്തോഷം ഒന്നും ഇല്ല... ഇന്നത്തോടെ പിജി ഫൈനൽ യേർ സും ഡിഗ്രി 3rd യർസും ക്യാമ്പ്‌സിനോട് വിട പറഞ്ഞു പോവാണ്... ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച ആ കലാലയതെ ഓരോ ചുമരും അവർക്ക് അത്ര മേൽ പ്രിയപ്പവട്ടതാണ്... ഓരോ മരച്ചുവടിനും പറയാൻ കഥകൾ ഒരുപാടുണ്ട്... പല നല്ല സൗഹൃദങ്ങളുടെയുo തുടക്കമായതിനെ കുറിച്ചു,, കൊച്ചു കൊച്ചു കുസൃതികൾ ഒപ്പിക്കുന്ന റാഗിംഗിനെ കുറിച്ചു,, പ്രണയം പങ്കിട്ട പ്രണയിനികളെ കുറിച്ചു,, വിപ്ലവം വിതറിയ സഖാക്കളെ കുറിച്ചു,,

അങ്ങനെ ഒരുപാട്.... 11 മണിയോടെ എല്ലാവരും കോളേജ് ഓഡിറ്റോറിയത്തിൽ ഒത്തു കൂടി... എല്ലാ പരിപാടികളിലും എന്ന പോലെ പ്രിൻസി യും മറ്റു ടീച്ചേഴ്സും എന്തൊക്കെയോ പറഞ്ഞു ഇറങ്ങി പോയി... എല്ലാ പരിപാടികൾക്കും പിജി ഫസ്റ്റ് യർ പിള്ളേരാണ് നേതൃത്വം നൽകിയിരുന്നത്... അത് കഴിഞ്ഞു സീനിയേഴ്സിന് ജൂനിയർ പിള്ളേരെ വക യാത്രയയപ്പ് ആയിരുന്നു.. പാട്ടും കഥകളും മറ്റു ഒരുപാട് പരിപാടികൾ സീനിയേഴ്സിനായി അവര് അവതരിപ്പിച്ചു കുറെ പരിപാടികൾ കഴിഞ്ഞതും സിദ്ധുവിനെ സ്റ്റേജിലേക്ക് വിളിച്ചു.... പാട്ട് തന്നെയായിരുന്നു ഉദ്ദേശം... സിദ്ധു സ്റ്റേജിലേക്ക് കയറിയതും ഒരു ചെക്കൻ വന്നു അവനു മൈക്ക് കൊടുത്തു... ഹലോ.... സിദ്ധു മൈക്കിലൂടെ ഹെലോ പറഞ്ഞതും എല്ലാവരും ഒന്നടക്കം കയ്യടിച്ചു സന്തോഷം അറിയിച്ചു... കഴിഞ്ഞ നാല് കൊല്ലവും ഈ സ്റ്റേജിൽ ഞാനധികവും കയറിയിട്ടുള്ളത് പാട്ടിനു വേണ്ടി തന്നെയാണ്... പക്ഷെ ഇന്ന് ആ പാട്ട് ഞാനൊരാൾക്ക് ഡെഡിക്കേറ്റ് ചെയ്താണ് പാടണത്... വിളിച്ചോട്ടെ ആളെ... പെങ്ങളെ ..

കേറി വാ സിദ്ധു ചോദിച്ചു തീരും മുന്നേ സ്റ്റേജിൽ നിന്ന ഒരുത്തൻ മൈക്കിലൂടെ പറഞ്ഞു... സിദ്ധു ചിരിച്ചു കൊണ്ട് അനുനേ നോക്കി.... Miss Ananya Sidharth... come on.... സിദ്ധു ഉറക്കെ പറഞ്ഞു... അനു എല്ലാരേം ഒന്ന് നോക്കിക്കൊണ്ട് സ്റ്റേജിലേക്ക് നടന്നു.... ഇപ്പോളെ ആ പേര് അതിന്റെ പിന്നിൽ വച്ചു കൊടുക്കണോ.... സിദ്ധു ഏട്ടാ.... കൂട്ടത്തിലാരോ കമെന്റ് അടിച്ചതും സിദ്ധു അയാളെ നോക്കി ചിരിച്ചു... സ്റ്റേജിന് താഴെ എത്തിയ അനുനേ സിദ്ധു ചെന്ന് കൈ പിടിച്ചു സ്റ്റേജിലേക്ക് കേറ്റി.. ഗയ്‌സ്.... This is Ananya.... Wife of sidharth gopinathan... പറയുന്നതിനൊപ്പം അവൻ അവളുടെ ഷാളിനിടയിൽ നിന്നും താലി എടുത്തു പുറത്തേക്കിട്ടു.... എല്ലാവരും ഒരു നിമിഷം ഞെട്ടി എങ്കിലും പിന്നീട് ഉച്ചത്തിൽ കയ്യടിച്ചു.... സിദ്ധു കല്യാണം കഴിഞ്ഞ സന്ദർഭം എല്ലാം ചുരുക്കി അവർക്ക് പറഞ്ഞു കൊടുത്തു.. പിന്നെ പാടാൻ വേണ്ടി മൈക്ക് ഒക്കെ സെറ്റ് ആക്കി.. മ്യൂസിക് play ആക്കാൻ പറഞ്ഞു.... 🎶എൻ ഉയിരേ.. നീ അണയും നേരമോ എൻ മനസ്സിൽ നിൻ മായാ നിസ്വനo🎶 ആദ്യ വരി കേട്ട് സദസ്സ് ഒന്നടങ്കം കയ്യടി ഉയർന്നു...

പിന്നെ എല്ലാവരും പാട്ടിൽ ലയിച്ചു നിശബ്ദമായി ഇരുന്നു... രണ്ടു വരി പടിയതും സിദ്ധു മൈക്ക് അനുന് നേരെ നീട്ടി 🎵മെല്ലെ തേടിയണഞ്ഞു നിലാവിലൊതുങ്ങും താരകം പോലവേ...🎵【അനു】 🎵എന്നിൽ ചേർന്നു കിനാവിലൊരോമൽ കുളിരും വീശി നീ പോകയോ... എൻ വരമായ് നീയേ....(2) നിൻ വിരലിൽ കൈ ചേർത്ത് ഞാനെന്നുമെൻ.......🎵【സിദ്ധു】 🎵എൻ ഉയിരേ.. നീ അണയും നേരമോ🎵【അനു】 🎵എൻ മനസ്സിൽ നിൻ മായാ നിസ്വനo 【സിദ്ധു】 🎵നീ.... വന്നു ചാരെ ഈ രാവിൽ മാറിൽ ചേരാൻ.. ഈറനായി എന്നിൽ ഒഴുകുന്നു ലോലയായ് നീ...🎵【സിദ്ധു】 🎵നീ പെയ്യും മഞ്ഞായ് എൻ നോവിൽ സ്നേഹ തേനായ്.. പൊൻനാളം പോലെ പടരുന്ന ശ്വാസമായി നീ...🎵 【അനു】 🎵ഇണയായ് നീയേ പുണരുന്ന സംഗീതമായ്....🎵 【സിദ്ധു】 🎵ഇരവിൽ നമ്മൾ ഇനിയെന്നുമൊന്നാകവേ....🎵 【അനു】 🎵എൻ ഉയിരായ് നീയേ....(2) നിൻ വിരലിൽ കൈ ചേർത്ത് ഞാനെന്നുമെൻ.......🎵 【സിദ്ധു】 🎵എൻ ഉയിരേ.. നീ അണയും നേരമോ🎵 【അനു】 🎵എൻ മനസ്സിൽ നിൻ മായാ നിസ്വനo🎵

【സിദ്ധു】 🎵നീ... മിന്നും മുത്തായ് എന്നുള്ളിൽ വർണ്ണചെണ്ടായ് ആത്മാവിൽ പെയ്യും അനുരാഗമായി മാറി🎵 【അനു】 🎵നീ... തിങ്കൾതെല്ലായ് എൻ കാതിൽ ചേരും പാട്ടായ് ജന്മങ്ങൾ തേടും അനുഭൂതിയായ് മാറി🎵 【സിദ്ധു】 🎵ഒഴുകാനെന്നും നീ എന്നിലൊന്നാകവേ...🎵 【അനു】 🎵നിറവായ് നീയേ ഹൃദയം കവർന്നിലെയോ...🎵 【സിദ്ധു】 🎵എൻ ഉയിരായ് നീയേ....(2) നിൻ വിരലിൽ കൈ ചേർത്ത് ഞാനെന്നുമെൻ.....🎵 【സിദ്ധു】 🎵എൻ ഉയിരേ.. നീ അണയും നേരമോ എൻ മനസ്സിൽ നിൻ മായാ നിസ്വനo🎵 【അനു】 🎵മെല്ലെ തേടിയണഞ്ഞു നിലാവിലൊതുങ്ങും താരകം പോലവേ...🎵 【സിദ്ധു】 🎵എന്നിൽ ചേർന്നു കിനാവിലൊരോമൽ കുളിരും വീശി നീ പോകയോ...🎵 【അനു】 🎵എൻ വരമായ് നീയേ....(2) നിൻ വിരലിൽ കൈ ചേർത്ത് ഞാനെന്നുമെൻ.......🎵【സിദ്ധു】 പാടി നിർത്തിയിട്ടും കുറച്ചു നേരം സദസ്സ് നിശബ്ദമായി തന്നെ നിന്നു.... പിന്നെ തുടങ്ങിയ കയ്യടി കുറെ കഴിഞ്ഞാണ് ഒന്ന് അടങ്ങിയത്.... പിന്നെയും ഒരുപാട് പരിപാടികൾ നടന്നു....

പടകൾ അതിനൊന്നും നിക്കാതെ നേരെ ബീച്ചിലേക്ക് വിട്ടു... അനുവും സിദ്ധുവും ഒഴികെ എല്ലാം കരഞ്ഞു അലമ്പാക്കി... അച്ചുവും രാഹുലും മിത്തുവും ഒക്കെ പിജി ഇവിടെ തന്നെ ആണ് ചെയ്യണേന്ന് പറഞ്ഞിട്ടും എന്തിനോ വേണ്ടി എന്ന പോലെ ഐശുവും ദിയയും കാരയുന്നുണ്ട്.... അനു ന് സിദ്ധു നെ പിരിയുന്ന സങ്കടം ഇല്ലെങ്കിലും കിച്ചുവിന്റെയും അരുണിന്റെയും ഒപ്പമുള്ള നിമിഷങ്ങളൊക്കെ മനസ്സിലൂടെ കടന്നു പോയപ്പോ കണ്ണുകളിൽ നിന്ന്നീർക്കണങ്ങൾ പുറത്തേക്ക് ചിതറി..... കുറേ നേരം അവിടെ തന്നെ ഇരുന്ന് എല്ലാവരും.... ######################## രണ്ടാഴ്ചക്കുള്ളിൽ തന്നെ ആശാന്മാരെ 4th സെം exam സ്റ്റാർട്ട് ആയി.... വക്കാഷൻ ആയത്കൊണ്ട് ആർക്കും തമ്മിൽ കാണാനൊന്നും പറ്റിയില്ല.... എകസാം കഴിഞ്ഞ അന്നു തന്നെ അനുനേ സിദ്ധു വീട്ടിലേക്ക് കൊണ്ട് വന്നു... പിറ്റേന്ന് കിച്ചുന്റേം അമ്മുന്റേം എൻഗേജ്‌മെന്റ് ആയിരുന്നു. എല്ലാവരും നേരത്തെ തന്നെ അമ്മുന്റെ വീട്ടിലെത്തി ... അവളെ ഒരുക്കിയത് എല്ലാം അനുവും ഋതുവും ഒക്കെ ചേർന്നാണ്... സിദ്ധു വും അരുണും ഏട്ടന്മാരും കിച്ചുന്റെ ഒപ്പമാണ് വന്നത്... എല്ലാരുടെയും പൂർണ സമ്മതത്തോടെ കിച്ചു അമ്മുവിന്റെ വിരലിൽ മോതിരം അണിയിച്ചു... അമ്മു തിരിച്ചും....

സെപ്റ്റംബറിൽ കല്യാണവും ഉറപ്പിച്ചു.. അപ്പോഴേക്ക് അവരുടെ കമ്പനി യും സ്റ്റർട് ആവും... പിന്നത്തെ ആഴ്ച ആണ് അരുണിൻറേം ഋതുന്റേം നിശ്ചയം കഴിഞ്ഞത്.... കല്യാണം അടുത്ത കൊല്ലം.. അങ്ങനെ അവർക്കും പരസ്യമായി പ്രേമിക്കാനുള്ള ലൈസെൻസ് കിട്ടി.... ഐശുന്റെ വീട്ടിൽ കല്യാണലോചന നടക്കുന്നുണ്ട് എങ്കിലും അവള് ഏട്ടനോട് രാഹുലിന്റെ കാര്യങ്ങളൊക്കെ പറഞ്ഞു അത് തൽക്കാലത്തേക്ക് നിർത്തി വച്ചു.... ######################## ഇന്ന് കീർത്തിയെ ഏഴാം മാസം വീട്ടിൽ കൊണ്ട് പോകുന്ന ചടങ്ങ് ആണ്... അതികം ആരെയും ക്ഷണിച്ചിട്ടൊന്നും ഇല്ല... എന്നാലും ദീപ്തിയുടെയും അനുന്റെയും ഫാമിലി എല്ലാം വരും... ഭക്ഷണം രേവതി തന്നെ ഉണ്ടാക്കാം എന്നേറ്റു... അനുന്റെ അമ്മയും രാവിലെ തന്നെ എത്തിയ കാരണം അടുക്കള പണി രണ്ടു അമ്മമാരും ഏറ്റെടുത്തു... സഹായികളായി ദീപ്തിയും അനുവും... വല്യേട്ടനും സിദ്ധുവും ഓരോന്ന് ഒരുക്കാനും പിടിക്കാനും ഓടി നടക്കുന്നുണ്ട്... സഞ്ജു ആണേ കീർത്തിയുടെ പിന്നിൽ നിന്ന് മാറുന്നില്ല...

പ്യാവം നല്ല വിഷമം ണ്ട്... ഉച്ചയായപ്പോഴേക്ക് കീർത്തിയുടെ വീട്ടിൽ നിന്നും പലഹാരങ്ങളൊക്കെ കൊണ്ട് ആളുകൾ എത്തി... പോവാൻ നേരം കീർത്തി ഏടത്തി ആകെ കരഞ്ഞു സീൻ ആക്കി.... കെട്ടിച്ചു വിട്ടപ്പോ ഇങ്ങോട്ട് വരാൻ കരഞ്ഞവളാ... കുറച്ചീസം അങ്ങോട്ട് നിക്കാൻ കൊണ്ട് പോണെന് കരയണെ... വന്നവരിലാരുടെയോ കമെന്റ്... എല്ലാവർക്കും ചിരിക്കാനുള്ള വകയായിരുന്നെങ്കിലും കീർത്തിയുടെ മുഖം തെളിഞ്ഞില്ല... കീർത്തിയുടെ അമ്മയോട് സംസാരിച്ചു ഒരാഴ്ച കഴിഞ്ഞ ഇങ്ങോട്ട് തന്നെ കൊണ്ടുവരാം എന്ന് രേവതി തീരുമാനിച്ചു.... സഞ്ജുനോട് മാത്രം പറഞ്ഞില്ല.... രാത്രി എല്ലാ പരിപാടിസും കഴിഞ്ഞു ഉറങ്ങാനായി റൂമിലേക്ക് കയറി വന്ന അനുവിനെ സിദ്ധു പിന്നിൽ നിന്നും മുറുക്കെ കെട്ടിപിടിച്ചു... മ്മ്‌മ്മം... ന്താണ്.... തല ചെരിച്ചു കൊണ്ട് അനു ചോദിച്ചു മ്മ് ചും... ചുമ്മാ... മ്മ്‌മ്മം.... അല്ല,,, ഇന്ന് കീർത്തി ഏടത്തി കരഞ്ഞ പോലെ നീയും കരയോ എന്തിനു?? ഇതുപോലെ വീട്ടിലേക്ക് കൊണ്ട് പോവണ ചടങ്ങിന്... ന്തേ കരയണോ....

ആഹ്.. വേണം... അപ്പൊ ഞാൻ നിന്നെ ഇങ്ങോട്ട് തന്നെ കൊണ്ടു വരും.... അയ്യട... ഞാനൊന്നും കരയില്ല,,, സ്വന്തം വീട്ടിൽ നിക്കാൻ കിട്ടണ ചാൻസ് അല്ലെ... ഹോ പറച്ചിൽ കേട്ട തോന്നും നീ ഈ കഴിഞ്ഞ 18 കോല്ലോം ഇവിടെ ആയിരുന്നെന്ന് ഈ... അങ്ങനല്ല.... എന്നാലും ഇനി ഇപ്പൊ ആ സമയം ഒക്കെ ആവുമ്പോഴേക്ക് ഞാൻ ഏറെക്കുറെ ഇവിടെ തന്നെ ആവില്ലേ.... നമുക്ക് ആ സമയം പെട്ടെന്ന് ആക്കിയലോ😉 കാള വാല് പൊക്കണ കണ്ടപ്പോഴേ ഞാൻ ഊഹിച്ചു... ഈ....😁😁 ആ വെള്ളം മോൻ വാങ്ങി വച്ചേരെ... ഏയ് അങ്ങനെ പറയരുത്... പിന്നെ എങ്ങനെ പറയണം.... എങ്ങനേം പറയണ്ട... അത് പറയലും സിദ്ധു അവളെ അധരങ്ങൾ കവർന്നിരുന്നു.... ചുണ്ടുകൾ വേർപ്പെടുത്താതെ തന്നെ സിദ്ധു അവളെയും എടുത്തു ബെഡിലേക്ക് കിടന്നു.... ദീർഘ സമയത്തിനു ശേഷം ചുണ്ടുകൾ പിരിയുമ്പോ രണ്ടാളും നന്നേ കിതച്ചിരുന്നു.... സ്വന്തമാക്കിക്കോട്ടെ...ഞാൻ അവളുടെ കാതോരത്തായ് അവന്റെ ശബ്ദം.... സ്വന്തം തന്നെയല്ലേ.... ചിരിച്ചു കൊണ്ട് അതും പറഞ്ഞു അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി.... അവളുടെ സമ്മതം കിട്ടിയതും അന്ന് അവൻ അവളിലേക്ക് മഴയായ് പെയ്തിറങ്ങി...... ########################

മൂന്ന് മാസത്തെ ഒരു ബിസിനസ്സ് കോഴ്സിന് വേണ്ടി കിച്ചുവും അരുണും സിദ്ധുവും ബാംഗ്ലൂർക്ക് ട്രെയിൻ കേറി..... ശനിയാഴ്ച അടക്കം ക്ലാസ് ഉണ്ടായിരുന്നെങ്കിലും ക്ലാസ് കഴിഞ്ഞു കിട്ടിയ വണ്ടിക്ക് മൂന്നും നാട്ടിൽ വരും... പിന്നെ ഞായറാഴ്ച അർധരാത്രി മടങ്ങും.... മൂന്ന് മാസം മൂന്ന് മിനിറ്റ് പോലെ കടന്നു പോകും എന്ന് പറഞ്ഞെങ്കിലും ആറു പേർക്ക് മൂന്ന് വർഷത്തേക്കാൾ ഭയനകമായിരുന്നു... കോഴ്സ് കഴിഞ്ഞു കമ്പനി തുടങ്ങാനുള്ള അനുമതിയും കൊണ്ടാണ് അവര് നാട്ടിൽ കാല് കുത്തിയത്.... അതിന്റെ അടുത്ത ഏറ്റവും നല്ല മുഹൂർത്തത്തിൽ തന്നെ ഗോപിയും വിശ്വനും G V ഗ്രൂപ്സിന്റെ ഒരു പുതിയ കമ്പനിയുടെ മുഴുവൻ ഉത്തരവാദിത്വവും അവർക്ക് വിട്ടു കൊടുത്തു.... പിന്നീടുള്ള ദിവസങ്ങൾക്ക് വേഗത കൂടുതൽ ആയിരുന്നു... ഇടക്കുള്ള കറക്കവും പകലോളം നീളുന്ന ഫോണ് വിളികളുമായി പ്രണയിനികൾ അവരുടെ പ്രണയം പരസ്പരം പകർന്ന് നല്കികൊണ്ടിരുന്നു.... അന്ന് രണ്ടു മൂന്ന് തവണ അരുണിനെ വിളിച്ചിട്ടും കിട്ടാതെയാണ് ഋതു അച്ചുവിന്റെ നമ്പറിലേക്ക് കാൾ ചെയ്തത്... അച്ചു ഏട്ടാ... അരുണേട്ടൻ വന്നില്ലേ ഇതുവരെ... വിളിച്ചിട്ട് എടുക്കുന്നില്ല.... ഏട്ടന് പനിയാ ഋതു... കിടക്കാണ്‌... എനിക്ക് പകരും ന്ന് പറഞ്ഞു എന്നെ അപ്പുറത്തെ റൂമിലേക്ക് തട്ടി... ആള് നല്ല ഉറക്കാ ഹാ... ഉറങ്ങിക്കോട്ടെ... ഭക്ഷണം വല്ലോം കഴിച്ചോ... ആ.. അമ്മ കഞ്ഞി കൊടുത്തു... ഞാൻ നാളെ വിളിക്കാം.. അന്ന അച്ചു ഏട്ടൻ കിടന്നോ... മ്മ്‌മ്മം... ശരി അപ്പൊ.. ഗുഡ് നൈറ്റ്... മ്മ്‌മ്മം.............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story