മഞ്ഞുപോലെ ❤️: ഭാഗം 4

manjupole

രചന: നീല മഴവില്ല്

കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രം..... കഥയായ് കണ്ടു വായിക്കുക.... -------------------------------- ഉച്ചക്ക് ശേഷമാണ് ഫ്രഷേഴ്‌സ് ഡേ പരിപാടി വച്ചിട്ടുള്ളത്... അതിന്റെ ഫുൾ ചാർജ് അച്ചുവിനാണ്... രാവിലെ മുതൽ നാൽവർ സംഗം അവന്റെ പിന്നാലെ യാണ്... എന്തൊക്കെയാ പണി... ഞങ്ങക്ക് എളുപ്പം ഉള്ളത് തരണേ എന്നൊക്കെ പറഞ്ഞോണ്ട്... അതിന് ഒന്ന് ചിരിക്ക മാത്രേ അവൻ ചെയ്തുള്ളു... ആ ചിരിയിൽ നിന്ന് തന്നെ എന്തൊക്കെയോ ചീഞ്ഞു നാറുന്നത് അവർക്ക് മനസ്സിലായി... മായി മായി സമയമായി... വരൂ നമുക്ക് ഹാളിലേക്ക് പോകാം ഹാൾ ഫുള്ളി ഡെക്കറേഷൻ ചെയ്ത് അടിപൊളി ആക്കിയിട്ടുണ്ട്... സ്റ്റേജിൽ പ്രിൻസിയുടെയും മറ്റും പ്രസംഗങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്... അച്ചു രാഹുൽ മിത്തു സ്റ്റേജിനു താഴെയായി നിക്കുന്നുണ്ട്... സ്റ്റേജിനെ രണ്ടായി തിരിച്ചിട്ടുണ്ട്... B.Com, M.Com ഒരു സൈഡിലും BBA, MBA മറ്റേ സൈഡിലും... മുന്നിൽ ഡിഗ്രിക്കാരും ബാക്കിൽ പിജി ക്കാരും... പ്രസംഗങ്ങളെല്ലാം കഴിഞ്ഞ് പ്രിൻസിയും ടീച്ചർസും അവിടുന്ന് പോയപ്പോ തന്നെ കുറെ ബോക്സും കൊണ്ട് അച്ചുവും കൂട്ടരും സ്റ്റേജിലേക്ക് കയറി...

അച്ചു മൈക്ക് കയ്യിലെടുത്ത് സംസാരിച്ചു തുടങ്ങി... ഹായ് all... ഇന്നിവിടെ സംസാരത്തിന് സ്ഥാനമില്ല എന്നറിയാം... എന്നാലും ഒന്ന് രണ്ട് കാര്യങ്ങൾ നിങ്ങളെ ശ്രദ്ധയിൽ കൊണ്ട് വരാൻ വേണ്ടി പറയാണ്... എല്ലാ സ്റ്റുഡന്റ്സിനെയും ചിലപ്പോ ഉൾകൊള്ളിക്കാൻ കഴിഞ്ഞെന്ന് വരില്ല എന്നാലും ഒരുവിധം ഒക്കെ ശ്രമിച്ചിട്ടുണ്ട്... പിന്നെ ഇവിടെ നിന്ന് കിട്ടുന്ന പണികൾ എല്ലാം തമാശ എന്നാ രീതിയിൽ മാത്രം കാണാൻ ശ്രമിക്കുക... നാളെ കോളേജ് ലൈഫ് ഓർക്കുമ്പോ കിട്ടണ നല്ല ഓർമകളിൽ സൂക്ഷിക്കാൻ... അതിന്റെ പേരിൽ ആരും പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കല്ലേ ന്ന്... പിന്നെ നമ്മടെ പിജി ചേട്ടന്മാർക്ക് നമ്മക്ക് ഇതുപോലെ ഫ്രഷേഴ്‌സ് ഡേ ഒന്ന് കൊടുക്കാൻ പറ്റാത്തത് കൊണ്ട് ഇതിൽ അവരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്... അപ്പൊ തുടങ്ങല്ലേ.... അച്ചു ഉറക്കെ ചോദിച്ചതും സദസ്സ് പൊട്ടും വിധം ഓളി ഉയർന്നു... അപ്പൊ ഒക്കെ ഫ്രെണ്ട്സ്... ഫസ്റ്റ് B.com ഇൽ നിന്നാണ് തുടങ്ങുന്നത്... ഇവിടെ രണ്ട് ബൗൾ ഉണ്ട്...ഒന്നിൽ നിങ്ങടെ പെയറും മറ്റേതിൽ നിങ്ങൾക്കുള്ള ടാസ്കുമാണ്..

പേര് വിളിക്കുമ്പോ വന്നു രണ്ടിൽ നിന്നും ഓരോ തുണ്ട് എടുത്ത് ടാസ്ക് കംപ്ലീറ്റ് ആക്കാ... മനസ്സിലായില്ലേ... അപ്പോഴും ആഹ് എന്നൊരു ബഹളമായിരുന്നു... അങ്ങനെ കുട്ടികളെ പേര് വിളിക്കാൻ തുടങ്ങി... ഏതെങ്കിലും ഒരു സീനിയറും ഒരു ടാസ്കും ആയിരുന്നു... എന്തേലും ഫുഡ്‌ റെസിപ്പി സീനിയർക്ക് പറഞ്ഞു കൊടുക്കുക... അയാൾ അത് ഉണ്ടാക്കുന്ന പോലെ കാണിക്കുക... ഇഷ്ടപെട്ട പയ്യനെ വീട്ടുകാരെ മുന്നിൽ പരിചയപെടുത്തുക, couple ഡാൻസ്, പ്രൊപോസൽ സീൻ, etc.... അങ്ങനെ നല്ല രസകരമായ പണികൾ തന്നെയായിരുന്നു... ബികോം കഴിഞ്ഞ് BBA തുടങ്ങി...അതുവരെ ചിരിച് കൊണ്ടിരുന്ന BBA കാരുടെ ചിരി പതിയെ മാഞ്ഞു തുടങ്ങി... ഓരോരുത്തരെ ആയി വിളിക്കാൻ തുടങ്ങി... മൃതുല-BBA 1st yr പേര് കേട്ടതും ഉള്ളിലെ പേടി പുറത്ത് കാണിക്കാതെ ഋതു സ്റ്റേജിലേക്ക് നടന്നു... രാഹുലും അച്ചുവും ഓരോ ബൗളുമായി അവളുടെ അടുത്തേക്ക് ചെന്ന് നിന്നു... അവൾ രണ്ട് പേരെയും മാറി മാറി നോക്കി പെയർ ബൗളിൽ നിന്ന് ഒന്നെടുത്തു... തുറന്ന് വായിച്ചു ഞെട്ടി നിക്കണ ഋതു ന് നേരെ അച്ചു മൈക്ക് ചൂണ്ടി...

അവള് അച്ചു നെയും രാഹുലിനെയും നോക്കുമ്പോ രണ്ടും ചിരി അടക്കി പിടിച്ച നിക്കണേ... അവള് മൈക്കിൻറെ നേരെ ചെന്ന് കണ്ണടച്ച് വിളിച്ചു ARUN -MBA FINAL YEAR അരുൺ ഞെട്ടി അവരെ നോക്കി പിന്നെ പതിയെ സ്റ്റേജിലേക്ക് നടന്നു... അരുൺ വന്നതും അച്ചു ബൗൾ അവനു നേരെ നീട്ടി അവൻ അതിൽ നിന്ന് ഒന്നെടുത്തു തുറന്ന് വായിച്ചു ആദ്യം നോക്കിയത് ഋതു നെ ആണ്... അവള് നഖം കടിച് എന്താന്നുള്ള ആകാംഷയിൽ നിക്കാണ്... അച്ചു അവനു നേരെ മൈക്ക് നീട്ടിയപ്പോ അരുൺ അത് വാങ്ങി തുണ്ട് ഒന്നൂടെ നോക്കി വായിച്ചു.. One day of a husband and wife വായിച്ചു കഴിഞ്ഞതും അവൻ നോക്കിയത് ഋതു നെ ആണ് അവിടെ കിളികൾ ഒക്കെ ചുറ്റും പറന്നു നടക്കുന്നുണ്ട്... അവൾ അച്ചുനേം രാഹുലിനെയും തറപ്പിച്ചു ഒന്ന് നോക്കി... രണ്ടും ഞാനൊന്നും അറിഞ്ഞില്ല രാമ നാരായണ എന്നും പറഞ്ഞു ബൗളിന്റെ ഭംഗി നോക്കി നിൽക്കുന്നുണ്ട്... അനുവും അമ്മുവും ഐശുവും ചിരിക്കണ കണ്ട ഋതു ൻറെ ന്ന് കിട്ടുലോ ന്ന് കരുതി കുനിഞ്ഞു ഇരുന്ന് ചിരിക്കാണ്... സിദ്ധുവും കിച്ചുവും അരുണിന് all the best ഒക്കെ കൊടുക്കുന്നുണ്ട്...

അച്ചുവും രാഹുലും അപ്പൊ തുടങ്ങിക്കോ ന്നും പറഞ്ഞു അരുണിന്റെന്ന് മൈക്കും വാങ്ങി സ്റ്റേജിൻറെ സൈഡിലോട്ട് പോയി... പോണ വഴി രാഹുൽ 'അതെ oneday ആണ് നൈറ്റ്‌ അല്ലാട്ട' ന്ന് അവർ കേൾക്കാൻ പാകത്തിന് പറഞ്ഞു.. ഋതു അപ്പൊ തന്നെ അവന്റെ കാലിന് ഒരു ചവിട്ട് കൊടുത്തു... അപ്പൊ തുടങ്ങിക്കോ ന്ന് അച്ചു മൈക്കിലൂടെ പറഞ്ഞതും സദസ്സ് കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു.. ഋതു അരുണിനെ നോക്കാതെ ഒരു മൂലയിൽ ചെന്ന് നിന്നു.. പെട്ടെന്ന് ന്തോ ബൾബ് കത്തിയ പോലെ ഋതു സംസാരിച്ചു തുടങ്ങി... അരുണേട്ടാ... അരുണേട്ടാ... ദേ പണിക്ക് പോണ്ടേ എണീറ്റെ... അവളുടെ സംസാരം കെട്ട അരുൺ ഞെട്ടി അവളെ നോക്കി.. പിന്നെ അച്ചു നേം.. അവൻ ചിരിച് കൊണ്ട് റിപ്ലൈ കൊടുക്കാൻ പറഞ്ഞപ്പോ അരുൺ വളിച്ച മുഖത്തോടെ അവിടെ ഒരു ബഞ്ചിൽ ചെന്നിരുന്നു... ഋതു അവന്റെ അടുത്തേക്ക് ചെന്നു... ദേ എണീക്കുന്നുണ്ടൊ... അരുൺ അച്ചുനെ നോക്കി.. അവിടുന്ന് ജയസൂര്യ ചോക്ലേറ്റ് ഇൽ സീൻ പറഞ്ഞു കൊടുക്കുന്ന പോലെ ചായ ചോദിക്ക് ചായ ചോദിക്ക് ന്ന് ആക്ഷൻ കാട്ടുന്നുണ്ട്... ഋതു... സ്വീറ്റ് ആയിട്ട് ഒരു ചായ തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ഋതു വിനെ നോക്കി അരുൺ പറഞ്ഞു പിന്നെ നിങ്ങക്ക് ഇവിടെ ഉപ്പ് ഇട്ടിട്ടാണോ ചായ തരാറു😏..

ഒരു ലോഡ് പുച്ഛം വിതറി ഋതു പറഞ്ഞു തിരിഞ്ഞ് നടന്നപ്പോ അരുൺ പ്ലിങസ്യാ അച്ചു നെ നോക്കി... അവിടെ വയറും പൊത്തി കൂട്ടചിരി ആണ്... സിദ്ധുവും കിച്ചുവും പെണ്പടകളും ഇതെന്നെ അവസ്ഥ... ഋതു തിരിഞ്ഞ് നിന്ന് ഓരോ ജോലി ചെയ്യുന്ന പോലെ കാണിക്കുകയാണ്... ഇനീം എണീറ്റില്ലേ ഞാൻ വെള്ളം കോരി ഒഴിക്കും ട്ടാ... പറഞ്ഞില്ല ന്ന് വേണ്ട... പണ്ടത്തെ MBA കാരനാത്രെ... പറഞ്ഞിട്ടെന്താ കാര്യം കൂലി പണിയ... ഋതു കിട്ടിയ അവസരം പരമാവധി മുതലാക്കി കത്തി കയറുന്നുണ്ട്... അരുണിന് ആണേ മിണ്ടാനും മിണ്ടാതിരിക്കാനും പറ്റാത്ത അവസ്ഥ... അവൻ ഋതു ൻറെ അടുത്ത് ചെന്ന് അവൾക്ക് അഭിമുഖം ആയി നിന്നു... ഇന്നെന്താ നല്ല കലിപ്പിൽ ആണല്ലോ... മ്മ്മ്... എന്ത് പറ്റി... ഇത്തിരി സൗമ്യമായി അരുൺ ചോദിച്ചതും ഋതു അവനെ നോക്കാണ്ട് തിരിഞ്ഞ് നിന്നു... അതെ അരുണേട്ടൻ പോയി കുളിച് പണിക്ക് പോവാൻ നോക്കിയേ എനിക്ക് ഒരു കുഴപ്പവും ഇല്ലാ... അരുൺ അവളെ തിരിച്ചു നിർത്തി ഒന്നുമില്ലേ എന്ന് ചോദിച്ചപ്പോ ഋതു അവന്റെ കൈ തട്ടി മാറ്റി അരുണേട്ടൻ പോണുണ്ടോ... പത്തമ്പത് വയസ്സായി... കളിക്കാൻ നിക്കാ... കെട്ടിക്കാൻ ഒരു മോൾ ഉണ്ട് ന്ന് ഒരു വിചാരവും ഇല്ലാ... ഋതു പറഞ്ഞു തീരുമ്പോഴേക്കും അമ്പതോ😲

ന്ന് മൊത്തത്തിൽ ഒരു കോറസ് നമ്മടെ പിള്ളേരുടെ വക ഉയർന്നിരുന്നു... അരുണിന്റെ ദയനീയമായുള്ള നോട്ടം കണ്ടു അച്ചു സ്റ്റേജിലേക്ക് വന്നു... ആഹ് മതി മതി.... രണ്ടാളും നല്ല അടിപൊളി ആയി ചെയ്തു ലെ... ഒന്ന് ആക്കി ചിരിച്ചോണ്ട് അച്ചു പറഞ്ഞു.. എന്നാലും അമ്പത് ഞങ്ങ പ്രതീക്ഷിചില്ല ട്ടൊ... ഞങ്ങ പുതുമോഡി യാ ഉദ്ദേശിച്ചേ... ഏഹ് ആണോ നേരത്തെ പറയണ്ടേ...😏 ന്നും പറഞ്ഞു ചുണ്ട് കോട്ടി ഋതു ഇറങ്ങി പോയി... അരുൺ സിദ്ധുൻറെ അടുത്തെക്കും... ഋതു വിന്റെ മുഖം കണ്ടതും ഒക്കെ കൂടി ചിരിക്കാൻ തുടങി... ഞഞ്ഞാഞാ... വല്ലാണ്ട് ചിരിക്കേണ്ട.. ഞാനെ അവസാനത്തെ അല്ല.. ആദ്യത്തെ യാ.. നിങ്ങടെ ഒക്കെ വരാൻ കിടക്കുന്നെ ഉള്ളൂ😏 ഋതു പറഞ്ഞതും എല്ലാരുടേം ചിരി സ്വിച്ച് ഇട്ട പോലെ നിന്നു... അപ്പോഴേക്കും അവിടെ അടുത്ത കുട്ടികളെ വിളിക്കലും ടാസ്ക് കൊടുക്കലൊക്കെ കഴിഞ്ഞിരുന്നു... പിന്നേം രണ്ട് മൂന്നാളെ കൂടി വിളിച്ചു അമ്മുനെ വിളിച്ചു... അമ്മു പേടിച് സ്റ്റേജിലേക്ക് കയറി ചെന്നു... ബൗളും കൊണ്ട് വന്ന രാഹുലിനെയും മിതുവിനെയും ഒന്ന് ദയനീയമായി നോക്കി അവള് ഒരു ലോട്ട് എടുത്തു... KISHOR-MBA FINAL YEAR അടിപൊളി..... കിച്ചു ഇരുന്നിടത്തു ഇരുന്ന് പറഞ്ഞു... ഞാൻ പോവൂല 😔... എന്തായാലും എനിക്ക് കിട്ടി... നീയും ചെന്ന് വാങ്ങടാ...

അതും പറഞ്ഞു അരുൺ അവനെ ഉന്തി തള്ളി വിട്ടു... അപ്പൊ തന്നെ സിദ്ധുവും കൂടെ പോയി... കിച്ചു സ്റ്റേജിലേക്ക് കയറി പോയപ്പോ സിദ്ധു അച്ചുവിന്റെ അരികിൽ ചെന്ന് നിന്നു... അച്ചുസെ... എന്റെ പേരങ്ങാനും ആക്കൂട്ടത്തിൽ ഉണ്ടേൽ അങ്ങ് വെട്ടിയെരെ... നാണം കെടുന്നതിനേക്കാൾ നല്ലതല്ലേ... അപ്പൊ അച്ചു ഒന്ന് ചിരിച് കാണിച്ചു... ഇനി ഇപ്പൊ ഒന്നും ചെയ്യാൻ പറ്റില്ല സിദ്ധു ഏട്ടാ.. വരണ പോലെ വരും... സ്റ്റേജിലേക്ക് കയറിയ കിച്ചു മിതു ൻറെ കയ്യിലെ ബൗളിൽ നിന്നും ഒരു ലോട്ട് എടുത്തു വായിച്ചു... Phone call of lovers അമ്മു കേട്ടപ്പോ ഞെട്ടി എങ്കിലും ഇതല്ലേ കിട്ടിയുള്ളൂ എന്ന ആശ്വാസം ആയിരുന്നു... കിച്ചു ആണേ ഇത് ഞാൻ പൊളിക്കും എന്ന ചിന്തയിലും... അപ്പൊ തുടങ്ങിക്കോ എന്ന് പറഞ്ഞു രാഹുൽ പോയതും കിച്ചു അമ്മുവിന് നേരെ തിരിഞ്ഞു... അമ്മുസേ നമ്പർ ഒന്ന് തന്നെ... മ്മ്മ് എന്തിനാവോ... വിളിക്കാൻ..😜 അയ്യാ... മോൻ ഫോൺ ചുമ്മാ ചെവിയിൽ വച്ച മതി.. ഉണ്ടാക്കണ്ട...😏😏 ചമ്മി നാറിയ നിർവൃതിയിൽ കിച്ചു അവളെ ഒന്ന് പാളി നോക്കി...അമ്മു ഒന്ന് പുച്ഛിച്ചു കൊണ്ട് ഒരു മൂലയിൽ ചെന്നിരുന്നു... അപ്പോ തന്നെ അച്ചു ഫോൺ റിങ് ചെയ്യുന്ന ടോൺ മൈക്കിൽ പ്ലേ ചെയ്തതും രണ്ടാളും ഫോൺ ചെവിയിൽ വച്ചു... ഹലോ അമ്മുസേ...😜

ഹാ ഹലോ... എന്താ ഈ നേരത്ത്... എങ്ങനേലും തീർക്കാനുള്ള തന്ത്ര പാടിലായിരുന്നു അമ്മു... അത് പിന്നെ ചുമ്മാ.... വിളിക്കാൻ തോന്നി വിളിച്ചു... ന്താണ് വിശേഷം അത് ചോദിച്ചു ഇപ്പൊ വച്ചല്ലേ ഉള്ളൂ... മണിക്കൂർ പോലും ആയില്ലല്ലോ... ഇടയിൽ പ്രത്യേകിച്ചു ഒന്നും സംഭവിച്ചിട്ടില്ല... ഇവരൊക്കെ എന്താ ദൈവമേ ഇങ്ങനെ എന്നാ expression ആണ് കിച്ചു അടക്കമുള്ള ആണ്പടകളുടെ മുഖത്തു... വേറെന്താ...(അമ്മു നല്ലതന്നെ... പിന്നെന്താ... പ്രത്യേകിച്ചു ഒന്നുല്ല.... വേറെ?? പിന്നെ??? വേറെന്താ... പിന്നെന്താ... വേറെ?? പിന്നെ??? വേറെന്താ... പിന്നെന്താ... (ഈ പിന്നെന്താ.. വേറെന്താ ഒഴിവാക്കാൻ പറ്റോ.. 😜അത് നിർബന്ധം ആണല്ലോ😉😉😉... അനുഭവം ഉള്ളോർ ഒന്ന് പറയണേ...😂) കിച്ചു ഏട്ടൻ ഇപ്പൊ ന്തിന വിളിച്ചേ അതാ ഇപ്പൊ ഞാനും ആലോചിക്കണേ 😌 എന്താ... അല്ല,, ന്തായാലും വിളിച്ച സ്ഥിതിക്ക്.... വിളിച്ച സ്ഥിതിക്ക്.... എന്നോട് പറ.... ന്തോന്നു....🤨? 🙈🙈 i.... കിച്ചു ഏട്ടാ... അമ്മ വരണുണ്ട്.... ഞാൻ പിന്നെ വിളിക്കാവേ.... അമ്മു ഫോൺ കട്ട്‌.... കിച്ചു ൻറെ ഫ്യൂസ് go out 😁😁😁😁 എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ എന്നാ ചിന്തയിലാ കിച്ചു... കുട്ടിക്ക് ഒന്നും അങ്ങ്ട് പിടി കിട്ടിയിട്ടില്ല... കിച്ചു ഏട്ടാ... ഇങ് പോര്... കർട്ടൻ താഴ്ത്തി... മിതു വിളിച്ചു പറയണ കേട്ട കിച്ചു അവനെ നോക്കി ഒന്നിളിച്ചു കൊടുത്തു സ്റ്റേജിൽ നിന്നും പുറത്തിറങ്ങി... സിദ്ധു അവന്റെ പുറത്ത് തട്ടി ആശ്വാസിപ്പിക്കുന്നുണ്ട്.... പോട്ടെടാ.. സാരില്ല... ചുളുവിൽ ഒപ്പിക്കാൻ നോക്കിയതല്ലേ...

സിദ്ധു പറഞ്ഞപ്പോ കിച്ചു അവന്റെ കൈ തട്ടി മാറ്റി... പോടാ തെണ്ടി.... നിന്റെ പെണ്ണിന് നിന്നെ തന്നെ കിട്ടും ടാ... എന്നിട്ട് അവള് നിന്നെ നാണം കെടുത്തി നിന്റെ....ഉം ഉം.. കിച്ചു nooooo..... കിച്ചു പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ സിദ്ധു അവന്റെ വായ പൊത്തി... ബെസ്റ്റ് ഫ്രണ്ടിനെ പ്രൊപ്പോസ് ചെയ്തും, തേച്ച ചെക്കന് പണി കൊടുത്തും, combo ബിസിനസ്‌ പാർട്ണർസ് ആയും പരിപാടി തകൃതി ആയി മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോഴാണ് അനുവിന്റെ കുരുക്ക് വീണത്... അനു സ്റ്റേജിൽ ചെന്ന് നിന്നതും സിദ്ധു അച്ചുവിന്റെ അടുത്ത് പോയി... എടാ എന്റെ ശത്രുവിനെ കൊടുത്താലും വേണ്ടില്ല... എന്നെ കൊലക്ക് കൊടുക്കല്ലേടാ.... അങ്ങാനും എന്റെ പേര് വീണ ഒന്ന് മാറ്റി വിളിച്ചേക്കണേ... നിനക്ക് നിന്റെ എന്ത് വേണേലും ചെയ്ത് തരാം plzz..... സിദ്ധു കൈ കൂപ്പി പറഞ്ഞതും അച്ചുവിനു ചിരി പൊട്ടി... സിദ്ധു ഏട്ടന് ഇത്ര പേടിയോ...😂 ഞങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ല സിദ്ധു ഏട്ടാ... അതൊക്കെ മുന്നേ എഴുതി ഇട്ടതല്ലേ... അതിപ്പോ സിദ്ധു ഏട്ടൻ ആണെന്ന് ഉറപ്പൊന്നും ഇല്ലല്ലോ... അച്ചു ബൗൾ എടുത്ത് അനുൻറെ അടുത്തേക്ക് പോയി... അവള് ലോട്ട് എടുത്ത് തുറന്നതും ശ്വാസം ആഞ്ഞു വലിച്ചു മൈക്കിലൂടെ പേര് വിളിച്ചു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story