മഞ്ഞുപോലെ ❤️: ഭാഗം 40

manjupole

രചന: നീല മഴവില്ല്

ഏട്ടാ.. ഏട്ടാ... എണീറ്റെ... മിത്തുനെ കുലുക്കി കൊണ്ട് ഋതു വിളിച്ചു... എന്താടി... ഈ നേരത്ത്... ഉറക്കം പോയ ഈർഷ്യയിൽ മിത്തു ചോദിച്ചു... അതെ... ഏട്ടാ... നമുക്ക് ഒന്ന് പുറത്ത് പോവാം... ഈ നേരത്തോ... ക്ലോക്കിലേക്ക് നോക്കി കൊണ്ട് മിത്തു ചോദിച്ചു മം നിഷ്കു പോലെ ഋതു തലയാട്ടി... ഋതു ഇത് രാവിലെ പതിനൊന്നു മണി അല്ല... പാതിരാത്രി ആ... നീയൊന്ന് പോയെ വീണ്ടും കട്ടിലിലേക്ക് കിടന്നു കൊണ്ട് മിത്തു പറഞ്ഞു ഏട്ടാ... plz... അന്ന നീ കാര്യം പറ... ചുമ്മാ നൈറ്റ്‌ റൈഡ് ഒന്നും പോവാൻ നീ പറയില്ല... ന്താന്ന് പറഞ്ഞ പോണോന്ന് ആലോചിക്കാം... അത് പിന്നെ... അരുണേട്ടൻ... അരുണേട്ടൻ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല... ശ്ശോ.. ഇതിനാണോ.. നീ എന്നെകൊണ്ട് അവിടെ വരെ വണ്ടി ഓടിക്കാൻ പറയണേ.. ഏട്ടന് എന്തേലും പണി ഉണ്ടാവും.. അല്ലെ ഉറങ്ങി പോയിട്ടുണ്ടാവും.. നാളെ വിളിച്ച പോരെ... അതല്ല... ഏട്ടാ.. ഞാൻ അച്ചു ഏട്ടനെ വിളിച്ചു... അപ്പൊ പറഞ്ഞു അരുണേട്ടന് പനിയാന്ന്... എനിക്ക് അത് കേട്ടിട്ട് ഒരു സമാദാനം ഇല്ല... ഒന്ന് കാണാൻ തോന്നുന്നു... plz.. ഏയ്‌ നീ ഡൌൺ ആവല്ലേ...

വാ ഞാൻ ഫ്രഷ് ആവട്ടെ.. നീ കീ എടുത്ത് പതിയെ നടക്ക്... മം താങ്ക്യു... 😘 മിത്തു ന് ഒരുമ്മ കൊടുത്ത് അവള് കീ എടുത്ത് പുറത്തേക്ക് നടന്നു... ഒന്ന് ചിരിച് കൊണ്ട് ഫ്രഷ് ആയി മിത്തു പിന്നാലെo... ###### ഏട്ടാ.... ഇവിടെ നിർത്തിയാ മതി... ശബ്ദം കേൾക്കണ്ട... വീടിന്റെ കുറച്ചു ഇപ്പുറത്ത് എത്തിയപ്പോ ഋതു പറഞ്ഞു... വല്യ വീടാലെ... വീട് ഒന്നാകെ നോക്കി കൊണ്ട് അവള് പറഞ്ഞപ്പോ മിത്തു ചിരിച്ചു.. നമ്മടെ വീടിന്റെ സെയിം മോഡൽ ആ ഇത്... ഇത്തിരി കൂടി വലുപ്പം ഉണ്ടെന്ന് മാത്രം... മം... ഒന്ന് മൂളി കൊണ്ട് അവള് ഫോൺ എടുത്ത് ഡയൽ ചെയ്തു... ഹലോ... അച്ചു ഏട്ടാ... എന്താ ഋതു.... എന്താ ഈ ടൈമിൽ.. അടുക്കള വാതിൽ ഒന്ന് തുറന്ന് തരോ... ഞാനെ എന്റെ വീട്ടില ഉറങ്ങുന്നേ... നിന്റെ വീട്ടിൽ അല്ല... ഞാൻ ഏട്ടന്റെ വീടിന്റെ പിന്നിൽ ഉണ്ട്..😁 😲ഏഹ്... എന്താ.. അതൊക്കെ ഇവിടെ വന്നിട്ട് പറയാം... വേം വായോ... ഋതു ഫോൺ കട്ട്‌ ചെയ്തു... കുറച്ചു കഴിഞ്ഞതും അടുക്കള പുറത്തെ ലേറ്റ് ഓൺ ആയി... വാതിലും തുറന്ന് അച്ചു പുറത്തേക്ക് വന്നു... ഋതു ഒന്നിളിച്ചു കൊടുത്തു...

നീയെന്താടി ഈ നേരത്ത് ഇവിടെ... ഒറ്റക്കാണോ... ഏഹ്..?? എന്റെ പോന്നു അച്ചു... അരുണേട്ടന് പനി ആണ് ഇപ്പൊ കാണണം ന്ന് പറഞ്ഞു ന്നേ ഉറക്കത്തിന്ന് എണീപ്പിച്ചു കൊണ്ട് വരണതാ... വണ്ടി വല്ലോടുത്തുo മറിയാഞ്ഞത് ഭാഗ്യം... മിത്തു ഒരു കോട്ടുവാ ഇട്ടു കൊണ്ട് പറഞ്ഞു... അച്ചു അവളുടെ തലക്ക് ഒരു കിഴുക്ക് കൊടുത്ത് ചിരിച്ചു അങ്ങനെ പനി ഒന്നും ഇല്ലെടി... ചെറിയ ചൂടുണ്ട്... ക്ഷീണം കാരണം ഉറങ്ങി പോയതാ... എന്തായാലും എനിക്കിപ്പോ കാണണം... ഏതാ മുറി... ഉള്ളിലേക്ക് കയറി കൊണ്ട് ഋതു ചോദിച്ചു... നിങ്ങക്ക് മുൻവശത്തു കൂടി വന്ന പോരായിരുന്നോ... എന്തെ ഇവിടെ നിന്നെ... അതോ... അത് ഞാൻ അമ്മേടെ കൈ പിടിച്ചു വലതു കാൽ വച്ച് കേറണ്ട സ്ഥലല്ലേ... ഇപ്പൊ അമ്മേനെ ഉണർത്തുന്നത് മോശം അല്ലെ...😁 ഇങ്ങനൊന്ന്🤦‍♂️ സ്വയം തലക്കടിച്ച് കൊണ്ട് അച്ചു പറഞ്ഞു... അവൾക് പടി ചവിട്ടണതാ കൊഴപ്പം... ഉള്ളി കേറണതിന് ഒരു കൊഴപ്പോo ഇല്ല..😬 മിത്തു പറഞ്ഞപ്പോ അവൾ ഒന്ന് ഇളിച്ചു കൊണ്ട് പടികൾ കയറി...

പിന്നാലെ അച്ചുവും മിത്തുവും.. സ്വന്തം വീട് പോലെ കേറി പോണത് കണ്ട... മിത്തു പറഞ്ഞപ്പോ ഋതു പിന്നിൽ നിന്ന് സ്വന്തം വീട് തന്ന്യാ ന്ന് പതിയെ വിളിച്ചു പറഞ്ഞു... അച്ചു മുറി ചൂണ്ടി കാണിച് കൊടുത്തപ്പോ ഋതു വേം ഓടി പോയി... അതെ വേം വന്നോളൂ... ഇന്ന് അവിടെ കൂടാന്ന് കരുതണ്ട... മിത്തു ഋതു കേൾക്കാൻ പാകത്തിന് പറഞ്ഞു ഉറപ്പില്ല... ഞാൻ ശ്രമിക്കാം... ഇളിച്ചു കൊണ്ട് പറഞ്ഞു ഋതു മുറിയിൽ കയറി.. അരുൺ കട്ടിലിൽ കമിഴ്ന്നു കിടക്കുന്നുണ്ട്... ഋതു ചെന്ന് കട്ടിലിൽ വച്ച കൈ മെല്ലെ ഉയർത്തി അതിന്റെ ഉള്ളിൽ കയറി കിടന്നു... ചെറുതായി പുഞ്ചിരിച്ചു കൊണ്ട് ഉറങ്ങുന്ന അവന്റെ മുഖത്തു നോക്കി കൊണ്ട് അവളും കിടന്നു.. നെറ്റിയിൽ തൊട്ട് നോക്കി.. ചൂട് വല്ലാണ്ട് ഒന്നും ഇല്ല... വിളിക്കണോ വിളിക്കണ്ടേ എന്നൊരു കൺഫ്യൂഷൻ വന്നു.. ലാസ്റ്റ് വിളിക്കണ്ട എന്ന് തീരുമാനിച്ചു... അവന്റെ കവിളിൽ അമർത്തി ഒന്ന് ചുംബിച്ചു... love u അരുണേട്ടാ😘 പതിയെ അവന്റെ ചെവിക്കരികിൽ പറഞ്ഞു അവിടെയും മൃതുവായ് ഒന്ന് ചുംബിച്ചു കൊണ്ട് അവൾ അവന്റെ കൈ പിടിയിൽ നിന്നും ഇറങ്ങി...

പക്ഷെ അപ്പോഴേക്കും അവളുടെ സാമീപ്യം മനസ്സിലാക്കിയെന്നോണം അവൻ പതിയെ കണ്ണ് തുറന്നു... കണ്മുന്നിൽ അവളെ കണ്ടപ്പോ ചെറുതായി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞ് കിടന്നു... പെട്ടെന്ന് എന്തോ ബോധം വന്നപോലെ എണീറ്റിരുന്ന് അവളെ ഒന്നൂടെ നോക്കി.. സ്വപ്നമല്ലാ എന്നുറപ്പായതും അവൻ ചാടി ഇറങ്ങി അവളുടെ അടുത്ത് ചെന്നു ഋതു.. നീ.. നീയെന്താ ഇവിടെ... അരുണേട്ടനെ കാണാൻ.. ആവലാതി പിടിച്ചുള്ള അവന്റെ ചോദ്യത്തിനു ചിരിച് കൊണ്ടവൾ മറുപടി പറഞ്ഞു... നീയെങ്ങനെ വന്നു ന്ന്... അടുക്കള വഴി... അച്ചു... പറഞ്ഞു തീരുന്നതിനു മുന്നേ ഇടത് കവിളിൽ അവന്റെ വലം കൈ പതിഞ്ഞിരുന്നു.. നിനക്കെന്താ ഭ്രാന്ത് ആണോ ഋതു... രാത്രി ഒറ്റക്ക് ഇങ്ങനെ ഇറങ്ങി നടക്കാൻ.. ഏഹ്... വല്ലോം പറ്റിയിരുന്നെങ്കിലോ... വീട്ടിൽ ആരേലും നോക്കിട്ട് കാണാണ്ട് ആയാൽ അവരെന്താ കരുത... നിനക്ക് തോന്നിയത് ഒക്കെ അങ്ങോട്ട് ചെയ്യാം ന്നാണോ... അരുണേട്ടാ... അത്... ഞാൻ.. അരുണേട്ടന് പനിയാന്ന് അച്ചു ഏട്ടൻ പറഞ്ഞു.. അപ്പോ അരുണേട്ടനെ കാണാൻ... ഒറ്റ... അപ്പൊ...

നീ ഇങ്ങോട്ട് ഓടി പുറപ്പെട്ടു ലെ... എനിക്ക് പനി വന്ന മാറും... നീ വന്നു മരുന്ന് വച്ച് തരേണ്ട ആവശ്യം ഒന്നും ഇല്ല... അതോടെ കേട്ടതും ഋതു ശരിക്കും കരഞ്ഞു പോയിരുന്നു... സോറി... അത്രേം പറഞ്ഞു കൊണ്ട് ഋതു ഓടി പുറത്തേക്ക് പോയി ദൈവമേ... ഇവളിനീ ഒറ്റക്ക് തിരിച്ചു പോണ്ടേ... ബൈക്കിന്റെ ചാവി എടുത്ത് കൊണ്ട് അരുണും പിന്നാലെ ഇറങ്ങി.. ### ഏട്ടാ... വാ പോവാം.. കരച്ചിൽ ഒതുക്കി കൊണ്ടാണ് ഋതു പറഞ്ഞത്... ആഹ് കഴിഞ്ഞോ.. ഇതിനാണോ നീ ബഹളം വച്ച് എന്റെ ഉറക്കം കളഞ്ഞു അവിടുന്ന് പോന്നത്... ഞാൻ ദേ ഇവിടെ കിടന്ന് ഉറങ്ങാൻ പോവായിരുന്നു... ചിരിച്ചു കൊണ്ട് മിത്തു പറഞ്ഞു അതിനു ഒന്ന് ചിരിക്കയല്ലതെ അവൾ ഒന്നും പറഞ്ഞില്ല... അന്ന പോട്ടെടാ അച്ചു... മം ബൈ.. ടി ഏടത്തി.... ഏട്ടൻ എണീറ്റ?? അച്ചു പറഞ്ഞു നോക്കിയത് അരുണിന്റെ മുഖത്തെക്കാ.. ഹാ... അരുണേട്ടാ.. എങ്ങനിണ്ട്.... പനി കുറഞ്ഞ... അരുണിനെ കണ്ട മിത്തു ചോദിച്ചു.. ഋതു തല ഉയർത്തി നോക്കിയതെ ഇല്ല... അതൊക്കെ മാറിട്ടുണ്ടാവും... ഋതു നല്ല മരുന്ന് കൊടുത്തിട്ടുണ്ടവും... അല്ലേടി.. ചിരിച് കൊണ്ട് അച്ചു പറഞ്ഞപ്പോഴും ഋതു ഒന്നും മിണ്ടിയില്ല... നീയും വന്നിട്ടുണ്ടായിരുന്നോ... ഋതു നേം മിത്തുനേം മാറി നോക്കി കൊണ്ട് അരുൺ ചോദിച്ചു... അല്ലാതെ.... ഏട്ടന് വിളിച്ചു കിട്ടാണ്ട ഇവള് ഇവന് വിളിച്ചേ...

അപ്പോഴാ അറിഞ്ഞേ പനി ആയത്കൊണ്ട് ഏട്ടൻ നേരത്തെ ഉറങ്ങിന്ന്.. അത് കേട്ടപ്പോ തുടങ്ങി ഒരാൾക്ക് ഏട്ടനെ കാണാണ്ട്.... എന്നെ ഉറക്കത്തിൽ നിന്ന് എണീപ്പിച്ച കൊണ്ട് വരണേ... അത് കേട്ടതും അരുണിന് ആകെ സങ്കടമായി... പാവം തന്റെ പെണ്ണ്...താൻ കാര്യം അറിയാതെ അടിച്ചും പോയി.. തനിക്ക് പനി ആണെന്ന് കേട്ടിട്ടു ഓടി വന്ന അവളെ വെറുതെ വിഷമിപ്പിച്ചു... അവൻ നോക്കിയപ്പോ ഋതു ഇപ്പോഴും തല താഴ്ത്തി നിക്കാ... ഋതുസേ... ഏട്ടൻ കനത്തിൽ വല്ലോം തന്ന... നീയിങ്ങനെ നാണിച്ചു നിക്കണ്... അച്ചു ചിരിച് കൊണ്ട് പറഞ്ഞപ്പോ മിത്തുവും കൂടെ ചിരിച്ചു... അന്ന ഞങ്ങ ഇറങ്ങട്ടെ... ന്നും പറഞ്ഞു മിത്തു ഇറങ്ങാൻ നിന്നപ്പോ അരുൺ പറഞ്ഞു... എടാ.. നിങ്ങ കുറച്ചു നേരം കൂടി ഇരുന്ന് സംസാരിക്ക്... ഞങ്ങ ഇപ്പൊ വരാം... ഋതുന്റെ അടുത്തേക്ക് വന്നു കൊണ്ട് അരുൺ പറഞ്ഞു... പറഞ്ഞു കഴിഞ്ഞില്ലേ നിങ്ങടെ... അന്ന ആയിക്കോട്ടെ... അച്ചുവേ.. നമ്മക്ക് ഉറങ്ങാം... ബാ മിത്തു കട്ടിലിലേക്ക് ഇരുന്ന് കൊണ്ട് പറഞ്ഞു... ഋതു ന് വല്യ മാറ്റം ഒന്നും ഇല്ലാന്ന് കണ്ടതും അരുൺ അവളെ എടുത്ത് കൊണ്ട് റൂമിലേക്കു പോയി... റൂമിൽ എത്തി അവളെ താഴെ നിർത്തി അവൻ വാതിൽ കുറ്റി ഇട്ടു ഋതുസേ... പിണക്കാണോ.. അവളുടെ താടി പിടിച്ചു ഉയർത്തി കൊണ്ട് അവൻ ചോദിച്ചു...

അപ്പോഴും അവള് കണ്ണ് താഴ്ത്തി തന്നെ പിടിച്ചു... I'm sorry.... ഞാൻ അറിഞ്ഞില്ല... നീ മിത്തുന്റെ കൂടെയ വന്നേന്ന്... ഞാൻ കരുതി ഒറ്റക്കാവും ന്ന്... അങ്ങനെ ആണേ നിനക്ക് എന്തേലും സംഭവിച്ച ഒന്നോർത്തു നോക്കിയേ... പിന്നെ ഞാൻ...പെട്ടെന്ന് അതൊക്കെ ഓർത്തു... അതാ ഞാൻ ന്റെ പെണ്ണിനെ തല്ലിയെ... സോറി... എന്നെ കാണാൻ വന്നിട്ടും നിന്നെ ഞാൻ ഒന്നും അറിയാണ്ട് തല്ലി... ക്ഷമിക്കെടി എന്നോട്... അല്ലെ നീ എന്നെ തിരിച്ചു തല്ലു... ഇങ്ങനെ മിണ്ടാണ്ട് നിക്കല്ലേ... മരിക്കണ പോലെ തോന്നുവാ.... പറഞ്ഞു തീർന്നപ്പോഴേക്കും അരുൺ കരഞ്ഞു പോയിരുന്നു.. അവന്റെ കണ്ണീർ അവളുടെ കൈകളിൽ തട്ടി തെറിച്ചു.. അവളും കരയുകയായിരുന്നു.. അവൻ പതിയെ അവളുടെ മുഖം ഉയർത്തി ഋതുസേന്ന് വിളിച്ചതും അവള് അവന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു.... പനി ആണെന്ന് കേട്ടപ്പോ എനിക്ക്... ഒന്ന് കാണാൻ തോന്നി... അതാ ഞാൻ ഓടി വന്നേ... എനിക്ക്... അത്രേം ഇഷ്ടയോണ്ടാ....ഞാൻ പറഞ്ഞു തീരും മുമ്പേ അവളുടെ അധരങ്ങൾ അവൻ സ്വന്തമാക്കിയിരുന്നു... രണ്ട് പേരും മത്സരിച്ചു ചുംബിച്ചു....

ദീർഘ നേരത്തെ ചുംബനത്തിനു ശേഷം അടർന്നു മാറിയപ്പോ അവൾ അവന്റെ മുഖം മുഴുവനും ചുംബനങ്ങൾ കൊണ്ട് മൂടി... I love you arunetta... ❤️❤️ Love you too rithuse... അവന്റെ നെഞ്ചിൽ ചേർന്ന് നിന്നു അവൾ... അവളുടെ മുടിയിഴകൾ തലോടികൊണ്ട് അവനും... നമ്മക്ക് ഒരു റൈഡ് പോയാലോ... അതെ പടി നിന്ന് കൊണ്ട് അരുൺ ചോദിച്ചു... ശരിക്കും?? അവനിൽ നിന്ന് അടർന്നു മാറി കൊണ്ട് ഋതു ചോദിച്ചു വേണ്ട പനീയല്ലേ... പിന്നെ പോവാം... പനിയൊക്കെ പമ്പ കടന്നു... നീ നല്ല മരുന്നല്ലേ തന്നെ... കള്ള ചിരി ചിരിച് കൊണ്ട് അരുൺ പറഞ്ഞു... പിന്നെ... ഞാൻ മരുന്ന് തന്നില്ലേലും മാറും ന്ന് പറഞ്ഞ പനിയാ..😏 ഒന്ന് പിണങ്ങി കൊണ്ട് അവൾ പറഞ്ഞു... മാറും...പക്ഷെ സമയമെടുക്കും... മരുന്ന് തന്ന കാരണം പെട്ടെന്ന് മാറി..😜 ആണോ🙈 അവന്റെ പറച്ചിൽ കേട്ട് ഋതു അവനെ നോക്കി ചോദിച്ചു സത്യം!! അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു.... അവൾ അവന്റെ കവിളിൽ മൃതുവായി ചുംബിച്ചു... അന്ന പോവാം... വാ.. അവന്മാർ ഉണ്ടോന്ന് ചോദിക്കട്ടെ അരുൺ ചെന്ന് മിത്തുനോടും അച്ചുനോടും കാര്യം പറഞ്ഞു...

ഞങ്ങൾ ഇല്ലാ... നിങ്ങ പോയി വാ.. അങ്ങനാണേ നീ വീട്ടിൽക്ക് വിട്ടോ... ഞാൻ ഋതു നെ അവിടെ ഇറക്കി തരാം... അരുൺ മിത്തുനോടായി പറഞ്ഞു അത് നല്ല കാര്യ... ന്ന ഞാൻ പോട്ടെ .. നിങ്ങ വരുമ്പോ വിളിച്ച മതി... പിന്നെ നാല് മണിക്ക് മുന്നേ വന്നോളൂ.. അച്ഛൻ നാലര കഴിഞ്ഞ എണീക്കും താങ്ക്സ് ടാ... അരുൺ ആഞ്ഞു മിത്തുനെ കെട്ടിപിടിച്ചു... ഡീ വാ... അവരില്ല ന്ന്... നമ്മക്ക് പോവാം അരുൺ ഋതുനേം കൊണ്ട് പടികൾ ഇറങ്ങി മുന്നോട്ട് നടന്നു... ഏട്ടാ.. ഞാൻ പുറകിലൂടെയാ വന്നേ... ഹേയ്... അതെന്താ.. ഫ്രണ്ടി കൂടെ ആർന്നല്ലോ എളുപ്പം... അപ്പൊ ഋതു കാരണം അരുണിന് പറഞ്ഞു കൊടുത്തു... അരുൺ ചിരിച് കൊണ്ട് അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തു.. എന്ത് രസാലെ അരുണേട്ടാ... രാത്രി ഇങ്ങനെ കറങ്ങാൻ... നമ്മൾ ഒരുമിച്ചുള്ള ഓരോ നിമിഷവും മനോഹരമാണ് പ്രിയേ...❤️ ഏട്ടന്റെ ഫോൺ ബെല്ലടിക്കുന്നുണ്ടോ.. ഏയ് ഇല്ലാ. നീയെന്താ ചോദിച്ചേ.. അല്ല സാഹിത്യം ഒക്കെ കേട്ടെ... അതോണ്ട് ചോദിച്ചതാ😜 കുരുട്ടെ.. ആക്കിയത് ആണല്ലേ.. 😂😂😂😂😂.... love you arunettaa....😘

അവനെ ചുറ്റി പിടിച്ചു കവിളിൽ മുത്തി കൊണ്ട് അവൾ പറഞ്ഞു... നേരെ ബീച്ചിൽക്കാണ് വണ്ടി വിട്ടത്... അവിടെ എത്തി വണ്ടിയിൽ നിന്നിറങ്ങി രണ്ടും കൈ കോർത്തു നടക്കാൻ തുടങ്ങി ###################### സിദ്ധു ഏട്ടാ.................. ഉറക്കെ അനു വിളിച്ചു ഹൌ... ന്റെ അനു ഞാൻ നിന്റെ മടിലല്ലേ കിടക്കണേ എന്തിനാ ഓളി എടുക്കണേ... വിളി കേക്ക് സിദ്ധു ഏട്ടാ... ഒന്നൂടെ ട്ടോ... ചുണ്ട് ചുളുക്കി കൊണ്ട് അനു പറഞ്ഞു മ്മ് വിളിക്ക്.. സിദ്ധു ഏട്ടാ............. ഒന്നൂടെ ഉച്ചത്തിൽ അവള് വിളിച്ചു എന്തോ..................... അതെ പോലെ അവനും വിളി കേട്ടു I love u....................... love u... love u.... പ്രതിധ്വനി മുഴങ്ങി കേട്ടുകൊണ്ടേ ഇരുന്നു... Love u toooooooooooooooooooooooo പറഞ്ഞു നിർത്തി രണ്ടാളും കിതച്ചു... I love you sidhu etta..... അവന്റെ നെറ്റിയിൽ ഒന്ന് മുത്തി കൊണ്ട് അവൾ പറഞ്ഞു... അവൻ അവളെ കഴുത്തിലൂടെ പിടിച്ചു തന്നിലെക്ക് അടുപ്പിച്ചു...

ചുണ്ടുകളിൽ ചുംബിക്കാനൊരുങ്ങി... ട്ടോ... ശബ്ദം കേട്ട് രണ്ടാളും ഞെട്ടി നോക്കിയപ്പോ ദേ ഇളിച്ചോണ്ട് നിക്കണ് അരുണും ഋതുവും... ഹേയ്... ഇതെപ്പോ വന്നു അവരെ കണ്ടു സിദ്ധു നെ മടിയിൽ നിന്ന് മാറ്റി അനു ചോദിച്ചു... ദേ ജസ്റ്റ്‌ വന്നു ഇറങ്ങിയതെ ഉള്ളൂ... അപ്പോഴാ നിങ്ങടെ ഓളി കേട്ടെ... ഋതു പറഞ്ഞു കുറച്ചൂടെ കഴിഞ്ഞ് വന്ന മതിയായിരുന്നു😌😌 സിദ്ധു അരുണിനെ നോക്കി പറഞ്ഞു പ്രതികാരം അത് വീട്ടാനുള്ളതാണല്ലോ😃 അരുൺ സിദ്ധു നെ നോക്കി പറഞ്ഞു അല്ല... ഋതു നീ എങ്ങനെ ചാടി... അനു ചോദിച്ചപ്പോ ഋതു ഫുൾ സ്റ്റോറി പറഞ്ഞു കൊടുത്തു... ഏഹ്... പനിയോ... ന്നിട്ട് മാറിയോ ടാ... രാവിലെ കുഴപ്പം ഒന്നും ണ്ടായില്ലല്ലോ.... ആഹ്... ചെറുതെ ഉണ്ടായുള്ളൂ.. മാറി.. കിച്ചു ന്റെ കുറവ് ഉണ്ട് ലെ... വിളിച്ചാലോ... അരുൺ ചോദിച്ചപ്പോ സിദ്ധു പറഞ്ഞു വിളിച്ചോക്ക് എന്തായാലും കുറുകി ഇരിക്കാവും... വരണുണ്ടേ വരട്ടെ... ഒന്ന് മൂളി കൊണ്ട് അരുൺ കിച്ചുന് വിളിച്ചു... ###################### അമ്മുസേ.. പറയെട... കിച്ചുഏട്ടൻ പറ... പിന്നെന്താ... കഴിഞ്ഞ ഒരു മണിക്കൂർ ആയിട്ട് നീ ഈ പിന്നെന്താ വേറെന്താ റിപീറ്റ് ചെയ്യല്ലേ...

ഒന്നുല്ലേ എന്തേലും പറ... അല്ലെ ഞാൻ കട്ട്‌ ആക്കട്ടെ... ഏയ്... കട്ടാക്കല്ലേ... കട്ടാക്കല്ലേ... കുറച്ചുടെ... അയ്യാ... എന്താന്നോക്ക്... ആ ഫ്രഷേഴ്‌സ് ഡേക്ക് ഒന്ന് വിളിച്ചപ്പോ ന്തായിരുന്ന് ജാട... ഇപ്പൊ ഞാൻ കട്ട്‌ ആക്കാൻ പാടില്ല... ഈൗ... ച്നേഹo കൊണ്ടല്ലേ...😘 ഉവ്വ...😃... എടിയേ... അരുൺ വിളിക്കുന്നു.. ഒരു മിനിറ്റെ... കിച്ചുഏട്ടാ.. വിളിക്കണം ട്ടാ.. അല്ലെ കട്ട്‌ ആക്കണ്ട ഹോൾഡ് ചെയ്ത മതി... മ്മ്മ്... ഹോൾഡ് ആക്കാണേ... ആ... കിച്ചു അമ്മുന്റെ കാൾ ഹോൾഡ് ആക്കി അരുണിന്റെ കാൾ അറ്റന്റ് ചെയ്തു.... ന്താടാ പുല്ലേ... ഉറക്കം ഇല്ലേ... അയ്യോ... മോൻ ഉറങ്ങായിരിക്കുലേ... ആ കാൾ ഒന്ന് merge ചെയ്ത അറിയാ ഉറങ്ങണോ ന്ന്..😬 😆😆😆അത്.. പിന്നെ.. ഞാൻ നിന്റെ കാര്യാ പറഞ്ഞെ.. ഉവ്വ.. നീ ബീച്ചിൽക്ക് വാ... സിദ്ധു ണ്ട് ഇപ്പോളോ... ഞാനൊന്നും ഇല്ലാ... ആ കോപ്പിന് വല്ല പുതിയ പ്രൊജക്റ്റ്‌നെ കുറിച്ച് പറയാനാവും.. മോൻ ഒറ്റക്ക് കേട്ടോ..

ആഹ്.. ഇല്ലെങ്കി വേണ്ട.. അനുവും ഋതുo ഒക്കെ ണ്ട്.. നീ അമ്മുനെo കൊണ്ട് വരണേ ഒന്ന് കൂടാം ന്ന് കരുതി പറഞ്ഞതാ.. അപ്പൊ ശരി മോൻ സൊള്ളിക്കോ... അല്ല... അരുണേ.. ഏത് ബീച്ച...😝 ഹാ.. അങ്ങനെ പണ... സ്ഥിരം പ്ലേസ്... ഹാ ഞങ്ങ ദേ വരണ്... നീ കട്ട്‌ ആക്കി.. മ്മ്... വേഗം അരുൺ കട്ട്‌ ചെയ്തതും കിച്ചു അമ്മുന്റെ കാൾ കണക്ട് ആക്കി... കാര്യം പറഞ്ഞു.. ശരിക്കും കൊണ്ട്പോവോ.. കിച്ചുഏട്ടാ... ആടി.. നീ റെഡി ആയി നിക്ക്.. ഞാൻ വരുമ്പോ വിളിക്കാ. നീ അപ്പൊ പുറത്തിറങ്ങിയാ മത് ട്ടാ.. ഹാ... കാൾ കട്ട്‌ ആക്കി കിച്ചു വീട്ടിൽ നിന്നിറങ്ങി... അമ്മുന്റെ വീടിന്റെ കുറച്ചു മുന്നായി വണ്ടി നിർത്തി അവൻ അമ്മുന് വിളിച്ചു... അവൾ അപ്പൊ തന്നെ പുറത്തിറങ്ങി വന്നതും അവൻ അവൾക്ക് വെളിച്ചം അടിച്ചു കൊടുത്തു... ടി പതുക്കെ... അമ്മുനോട് വിളിച്ചു പറഞ്ഞു നേരെ നോക്കിയതും കയ്യും കെട്ടി അവരെ നോക്കി നിക്കണ അമ്മുന്റെ അച്ഛനെ കണ്ടു കിച്ചു ഞെട്ടി... 😲

പോവാം... ബൈക്കിൽ കേറി അമ്മു ചോദിച്ചതും അവൻ അവളെ ഒന്ന് നോക്കി... അമ്മുസേ... കിച്ചു വിളിച്ചപ്പോ അമ്മു എന്താ എന്ന ഭാവത്തിൽ അവനെ നോക്കി... അച്ഛൻ... 😲 അവൻ പതിയെ വിക്കി കൊണ്ട് പറഞ്ഞതും അമ്മുവും തിരിഞ്ഞ് അച്ഛനെ നോക്കി... അയ്യോ കിച്ചു ഏട്ടൻ പേടിക്കണ്ട. അച്ഛനെ ഞാൻ കൂട്ടിനു വിളിച്ചതാ... അമ്മു പറയണ കേട്ട് കിച്ചു ഞെട്ടി അവളെ നോക്കി എന്നിട്ട് സ്വയം തലക്കടിച്ചു... എന്നിട്ട് അച്ഛനെ നോക്കി ഒന്ന് ചിരിച്ചു... പോയിട്ട് വരാം എന്ന് പറഞ്ഞു നേരെ ബീച്ചിൽക്ക് വിട്ടു.... കിച്ചു ഏട്ടാ..... i lub uuh❤️ കാറ്റത്തു കൈ രണ്ടും വിടർത്തി പിടിച്ചു അമ്മു ഉറക്കെ പറഞ്ഞു... പിന്നെ കിച്ചുനെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ഉമ്മ വച്ചു... കിച്ചു ഒന്ന് ചിരിച് കൊണ്ട് വണ്ടി ഓടിച്ചു ട്ടോ.... ആഹ്... എത്തിയോ... ആഹ്... അല്ല,, ഋതു എങ്ങനെ ചാടി അമ്മുവിന്റെ ചോദ്യത്തിന് ഋതു നടന്ന സംഭവം പറഞ്ഞുകൊടുത്തു കുറെ നേരം ഒരുമിച്ചിരുന്ന് വർത്താനം പറഞ്ഞിരുന്ന് അവര് മൂന്നും മൂന്ന് വഴിക്ക് പിരിഞ്ഞു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story