മഞ്ഞുപോലെ ❤️: ഭാഗം 7

manjupole

രചന: നീല മഴവില്ല്

അന്തം വിട്ടു ഒന്നനങ്ങാൻ കൂടെ പറ്റാണ്ട് സിദ്ധു നെ തന്നെ നോക്കി നിക്കണ അനു നെ കണ്ടതും ബാക്കി എല്ലാം കൂടി ചിരി തുടങ്ങി.... മേശയിൽ കമിഴ്ന്നു കിടന്നും വയർ പൊതിയും ഷാൾ വായിൽ തിരുകിയും കണ്ട്രോൾ ചെയ്യാൻ നോക്കിയിട്ടും പറ്റാതെ അതൊരു പൊട്ടിച്ചിരിയിലേക്ക് വഴി മാറാൻ അതികം സമയം ഒന്നും വേണ്ടി വന്നില്ല... ക്യാന്റീനിൽ ഉള്ള ബാക്കി പിള്ളേർ ശ്രദ്ധിക്കാൻ തുടങ്ങിയതും എല്ലാരും ഒന്നടങ്ങി... അനു ഇപ്പോഴും സിദ്ധു നെ തന്നെ നോക്കി നിക്കാ... സിദ്ധു അനു നേം... (കുട്ടിക്ക് ഇപ്പളും സംഭവം ന്താ ന്ന് അങ്ങിട് പിടി കിട്ടിയിട്ടില്ല😂😂) 🎵കണ്ണും കണ്ണും..... തമ്മിൽ തമ്മിൽ...🎵 കിച്ചു പാടിയതും അനു വേം നോട്ടം തെറ്റിച്ചു തല താഴ്ത്തി ഇരുന്നു... 😂😂😂awesome feeling is kissing your best friend without any reason.... ആ ബെസ്റ്റ് ഫ്രണ്ട് എന്നുള്ളത് അവിടുന്ന് വെട്ടാനുള്ള ടൈം ആയിട്ടുണ്ട്....😂😂 രാഹുൽ പറഞ്ഞു നിർത്തിയതും എല്ലാം കൂടി വീണ്ടും ചിരി തുടങ്ങി... അനു ഇപ്പോഴും തല താഴ്ത്തി ഇരിക്കാണ്.. അനുസേ... മതി തല പൊക്കിക്കോ...

എന്തായാലും ഞങ്ങൾ എല്ലാം കണ്ട്...😉 മിത്തു പറഞ്ഞപ്പോ അനു പയ്യെ തല പൊക്കി എല്ലാരേം നോക്കി വളിച്ച ചിരി ചിരിച്ചു... ഞാൻ... പെട്ടെന്ന്... അമ്മു ആണെന്ന് വിചാരിച്ചു...ഈൗ😁 ഉരുളണ്ട... എല്ലാം വ്യക്തമായി കണ്ട്.. അരുൺ പറഞ്ഞതും അവള് സിദ്ധു നെ കലിപ്പിച്ചു ഒന്ന് നോക്കി.... ഡോ താനെന്താ ഇവിടെ.... എണീറ്റെ.. ഞാനെന്തിന് എണീക്കണം... നീയെന്റെ ക്യാമുകി അല്ലെ 😉 അവളെ ചൂട് പിടിപ്പിക്കാൻ എന്നോണം സിദ്ധു ചോദിച്ചു... 😬😬തനിക്ക് എന്താ വേണ്ടേ... അന്ന് അവിടെ ഇരുന്നപ്പോ തന്റെ നാല് കൊല്ലത്തെ അനന്തരാവകാശo പറഞ്ഞു വന്നു... ഇന്നിപ്പോ ഇവിടെ ഇരുന്നാലും സ്വസ്ഥത തരില്ലേ... അതിനു ഞാൻ നിന്നെ ഒന്നും ചെയ്തില്ലല്ലോ... നീയല്ലേ എന്നെ.... പറഞ്ഞു കൊണ്ട് സിദ്ധു കവിൾ തടവി കാണിച്ചു... അത് കണ്ട് അനു വേം അവനിൽ നിന്ന് നോട്ടം തെറ്റിച്ചു... തന്നോട് ആരാ എന്റെ അടുത്ത് വന്നിരിക്കാൻ പറഞ്ഞെ... അനു.. നീ ഒന്ന് നിർത്... കുട്ടികൾ ശ്രദ്ധിക്കും... വാ നീ എന്റെ ഇപ്പുറത്ത് ഇരിക്ക്... രാഹുൽ അവളെ പിടിച്ചു അവന്റെ ഇടത്തോട്ട് ഇരുത്തി... ഞാൻ ക്ലാസ്സി പോവാ...😏

എഴുന്നേറ്റ് നടക്കാൻ തുടങ്ങിയ അനു വിനെ മിത്തു അവിടെ തന്നെ പിടിച്ചിരുത്തി... നിക്ക് പോവല്ലേ... സിദ്ധു ഏട്ടൻ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ... അപ്പോഴേക്ക് പിണങ്ങി പോണു... ശരി.. നീയത് വിട്ടേ... ദേ നിന്റെ lays.. വാങ്ങിട്ടു നീ തിന്നു പോലുല്ലല്ലോ... അവൾക്ക് നേരെ lays നീട്ടി കൊണ്ട് മിത്തു പറഞ്ഞപ്പോ അവൾ അവന്റെ കയ്യോടെ ആ lays കടിച്ചു... ആഹ്... മരപ്പട്ടി... എന്റെ കൈ... ഈൗ ചോറി...😂😂 അതോടെ കണ്ടതും എല്ലാരും ചിരിച്ചു... പെട്ടെന്ന് മിത്തുന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ടതും എല്ലാം സൈലന്റ് ആയി... ഹലോ.... .....(അപ്പുറത് മൗനം) ഹലോ... കേൾക്കുന്നുണ്ടോ... .... (വീണ്ടും മൗനം) രണ്ട് മൂന്ന് വട്ടം പറഞ്ഞിട്ടും മറുപടി ഇല്ലാതെ വന്നപ്പോ മിത്തു കാൾ കട്ട്‌ ചെയ്തു... ആരാടാ...(അച്ചു ആ... ആർക്കറിയാം... നീ തിരിച്ചു വിളിച്ചോക്ക്...(രാഹുൽ എന്തിന്... ആവശ്യം ഉള്ളോർ ആണേ ഇങ്ങോട്ട് വിളിക്കും... അന്ന വേണ്ട... ക്ലാസ്സിൽ എത്തിയിട്ടും ബാക്കി മൂന്നെണ്ണത്തിന്റെ ചിരിക്ക് ഒരു അവസാനം വന്നിട്ടില്ലയിരുന്നു... പട്ടികളെ... നിർത്തെടി ചിരി... നിങ്ങൾക്കൊന്നു പറഞ്ഞാലെന്തായിരുന്നു...😬

അതിനു പറയാനുള്ള ടൈമ് കിട്ടണ്ടേ... അപ്പോഴേക്ക് നീ വിളിക്കലുo കിസ്സടിക്കലൊക്കെ കഴിഞ്ഞില്ലേ..😂(അമ്മു ശെടാ... ഒന്ന് നോക്കിട്ട് ഉമ്മ കൊടുത്ത മതിയായിരുന്നു..😌 സിദ്ധു ഏട്ടനണെന്ന് അറിഞ്ഞു കൊടുക്കാനോ😂😂(ഋതു പറഞ്ഞു തീരുമ്പോഴേക്കും കിട്ടി... നടു പുറത്ത് തന്നെ.... എന്നാലും അവരെങ്ങനാ കറക്റ്റ് നമ്മടെ അടുത്ത് തന്നെ വരണേ എപ്പോളും..😌 അതിനിപ്പോ എന്താണ്... സിദ്ധു ഏട്ടൻ അടിപൊളി അല്ലെ... നിനക്ക് പ്രേമിച്ചാൽ എന്താ... ഐശു സോഷ്യൽ ഡിസ്റ്റൻസ് കീപ് ചെയ്ത് കൊണ്ട് ചോദിച്ചു...(പേടി ഉണ്ടേ😇) അനു അവളെ ഒന്ന് രൂക്ഷമായി നോക്കി... അതൊന്നും ശരിയാവില്ല.... അച്ചു ഏട്ടനും രാഹുലെട്ടനും മിത്തുഏട്ടനും ഉള്ള കാരണ... അല്ലെ അവരെ മുന്നി ചെന്ന് പെടില്ലയിരുന്നു... ഇതിനു മാത്രം ഇപ്പൊ ന്താ പ്രശ്നം...(അമ്മു അതൊന്നും പറഞ്ഞ ആർക്കും മനസ്സിലാവില്ല... എന്താടി... എന്താ പ്രശ്നം ന്ന് പറ... നമ്മക്ക് നോക്കാന്നേ... ഋതു അവളെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു അതൊന്നും ഇല്ലെടി... എനിക്ക് അങ്ങേരെ മുന്നിൽ നിക്കാൻ ഒന്നും പറ്റില്ല...

അതെന്തേ നിനക്ക് സിദ്ധു ഏട്ടനെ കാണുമ്പോ തന്നെ വെറുപ്പാവാൻ മാത്രം എന്താ...(അമ്മു എടി... അങ്ങനൊന്നും ഇല്ല... എനിക്ക് പക്ഷെ പ്രേമിക്കാൻ ഒന്നും പറ്റില്ല... അപ്പൊ നിനക്ക് സിദ്ധു ഏട്ടനെ ഇഷ്ടാണ് ലെ...😁(ഐശു ഇഷ്ടപ്പെടാതിരിക്കാൻ മാത്രം അങ്ങേർക്ക് കൊഴപ്പങ്ങളൊന്നും ഇല്ലല്ലോ... പക്ഷെ പറ്റില്ല.... എന്താന്ന് ചോദിക്കല്ലേ plz... ഞാൻ പിന്നെ പറയാം... എപ്പോലെങ്കിലും... ഏയ്... നീ ഇങ്ങനെ ഡെസ്പ് ആവല്ലേ... ഞങ്ങൾ ഒന്നും ചോദിക്കിണില്ല... നീ തന്നെ ടൈമ് ആവുമ്പോ പറ...(അമ്മു നിനക്ക് ഇപ്പൊ സിദ്ധു ഏട്ടന്റെ മുന്നിൽ നിന്ന് മാറി നടക്കണം... അന്ന ബാക്കി എല്ലാരും വേണം താനും... അത്രേ അല്ലെ ഉള്ളൂ...(ഋതു മ്മ്മ് അന്ന നമുക്ക് ഒരു കാര്യം ചെയ്യാ... നിന്റെ കല്യാണം ഉറപ്പിച്ചതാണെന്ന് പറയാം... അത് കേട്ട് അനു അവളെ ഒന്ന് നോക്കി... അത് ശരിയാവില്ല... അങ്ങേരെ ഏട്ടനും എന്റെ ഏട്ടനും ഒരേ ഹോസ്പിറ്റലിലാ വർക്ക്‌ ചെയ്യണേ... പൊളിയും.. അന്ന പിന്നെ നിനക്ക് വേറെ ലൈൻ ഉണ്ടെന്ന് പറയാം...(അമ്മു മം നീ കൊണ്ട് തരോ... എനിക്ക് ചെക്കനെ..😡

അതിപ്പോ ഏതേലും സീനിയർ ചേട്ടന്റെ കാലു പിടിച്ച പോരെ..😉(ഐശു അതിനു ഇങ്ങേരു ഒക്കെത്തിനെo പിടിച്ചു എന്റെ ആങ്ങള ആക്കിയെക്കല്ലേ...😌 😂😂അതും ശരിയാ.. ഒരൊറ്റ സീനിയർ ചേട്ടനും ഇനി അക്കാര്യം പറഞ്ഞു തമാശക്ക് പോലും ഇവളുടെ അടുത്ത് വരില്ല...(ഋതു ടി ഇപ്പൊ ന്നേ ഇട്ട് വാരാണ്ട് വല്ല വഴി ണ്ടോന്ന് പറ... നീ അടങ്... നമ്മക്ക് നോക്കാം... ഞാൻ മിത്തു ഏട്ടനോട് പറയണോ..(ഋതു എടി.. അതൊന്നും വേണ്ട... അവരാരും അറിയണ്ട... നിങ്ങ അത് വിട്... പോട്ടെ... ഞാൻ എങ്ങനേലും അഡ്ജസ്റ് ചെയ്തോളാം... ഹാ.. അന്ന അങ്ങനവട്ടെ... നിനക്ക് വേറെ പ്രോബ്ലം ഒന്നും ഇല്ലല്ലോ... ചെലപ്പോ കുറച്ചു കഴിയുമ്പോ നിനക്ക് സിദ്ധു ഏട്ടനെ അക്‌സെപ്റ് ചെയ്യാൻ പറ്റിയാലോ...(അമ്മു അതിന് അനു ഒന്ന് മൂളി കൊടുത്തു... ################### എടാ കിച്ചു ഇന്നെന്താ വൈറ്റ് ഷർട്ട്‌ ഒക്കെ... രാവിലെ കിച്ചു നെ കണ്ട വഴിക്ക് അരുൺ ചോദിച്ചു.. അതിന് കിച്ചു ഷോൾഡർ പൊക്കി എങ്ങനുണ്ട് എന്ന് ചോദിച്ചു... അതിപ്പോ നീ എന്ത് ഇട്ടാലും ഇതല്ലേ മോന്ത... പ്രത്യേകിച്ചു ഒന്നുല്ല... ന്താ കാര്യം ന്ന് പറ... അതോ... ഞാനെ... കിച്ചു അരുണിന്റെ ബട്ടൺ സ് പിടിച്ചു തിരിച്ചു നാണത്തോടെ പറഞ്ഞു തുടങ്ങി... നീയെന്താടാ.. വല്ല നാടോടി നൃത്തം കളിക്കാൻ പോണുണ്ടോ... ഇല്ലാത്ത ഭാവം ഒക്കെ മുഖത്തു...

കിച്ചു നെ പിടിച്ചു മാറ്റി കൊണ്ട് അരുൺ പറഞ്ഞു... കിച്ചു..... വിളി കേട്ട് അരുണും കിച്ചുവും തിരിഞ്ഞ് നോക്കി... സിദ്ധു ആയിരുന്നു... സിദ്ധു അടുത്തെത്തിയതും മൂന്നും കൂടി ഒരുമിച്ചു നടക്കാൻ തുടങ്ങി... അല്ലേടാ കിച്ചു... നീയെന്താ ന്ന് വെള്ളെലൊക്കെ.. കിച്ചു നെ അടിമുടി നോക്കി കൊണ്ട് സിദ്ധു ചോദിച്ചു... ഞാനെ... ഇന്ന് അമ്മുനെ പ്രൊപ്പോസ് ചെയ്യാൻ പോവാ... ഇളിച്ചു കൊണ്ട് നിലത്തു കളം വരച്ചു കിച്ചു പറഞ്ഞു... പറഞ്ഞു കഴിഞ്ഞതും അരുണും സിദ്ധുവും കൂടി ചിരി തുടങ്ങിയിരുന്നു... രണ്ടും ഇളിക്കാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ...😏 അല്ല.. നിന്റെ മുഖം കണ്ടു ചിരിച്ചത...anyway all the best സിദ്ധു പറഞ്ഞു നിർത്തി... ദൈവമേ ഇവനെ നീ തന്നെ കാത്തോളണേ... അരുൺ പറഞ്ഞത് കേട്ട് സിദ്ധു ചിരിച്ചു തെണ്ടികളെ... തളർത്താണ്ട് ഒന്ന് അനുഗ്രഹിക്കടാ... തല കുമ്പിട്ടു കൊണ്ട് കിച്ചു പറഞ്ഞു പോയി വിജയിച്ചു വരൂ... സഹോദര...🙌🙌 അരുണും സിദ്ധുവും രണ്ട് കൈ കൊണ്ടും അനുഗ്രഹം കൊടുത്ത് കൊണ്ട് പറഞ്ഞു... കിച്ചു ഒന്ന് ചിരിച്ചിട്ട് മുന്നോട്ട് നടന്നതും ഒരു ബോൾ വന്നു നെഞ്ചത് സ്റ്റിക്കർ പതിപ്പിച്ചതും ഒരുമിച്ചായിരുന്നു🤭

ബോൾ അപ്പൊ തന്നെ കുട്ടികൾ വന്നു സോറി പറഞ്ഞു എടുത്തോണ്ട് പോയി... കിച്ചു ഒന്ന് സ്വയം നോക്കിയപ്പോ നോക്കണ്ടായിരുന്നു എന്ന് തോന്നിപോയി... ""Oh god!!! Why me?? 😭😭😭😭"" തലേ ദിവസത്തെ മഴ മുഴുവൻ ആ ബോളിൽ ഉണ്ടായിരുന്നു... ഏതാണ്ട് surf excel ന്റെ പരസ്യത്തിൽ നിക്കണ കുട്ടിടെ പോലുണ്ട്...😂😂 അവൻ തിരിഞ്ഞ് നോക്കിയപ്പോ സിദ്ധു ചുമരിൽ കൈ വച്ച് അതിൽ തല ചാരി തിരിഞ്ഞ് നിക്കുന്നുണ്ട്... അവൻ സിദ്ധു ന്റെ ഷോൾഡരിൽ കൈ വച്ചു വിളിച്ചു... ടാ... നിനക്കെന്താട പറ്റിയെ... ചുവന്ന കണ്ണുമായി തിരിഞ്ഞ് നിന്ന സിദ്ധു നെ കണ്ടു കിച്ചു ചോദിച്ചു... എ... എനിക്ക് ഒന്നും... പറ്റില്യാ... നിനക്ക്..... സിദ്ധു ന് വാക്ക് ഒന്നും മുഴുവൻ ആക്കാൻ പറ്റുന്നുണ്ടായിരുന്നില്ല... തെണ്ടി... ചിരിക്കാലെ നടു പുറം നോക്കി ഒന്ന് പൊട്ടിച്ചിട്ട് കിച്ചു പറഞ്ഞു... നിന്നെ നോക്കുമ്പോ ചിരിക്കാണ്ടിരിക്കാൻ പറ്റണില്ല..😂 ഒരു വിധം ചിരി അടക്കി കൊണ്ട് സിദ്ധു പറഞ്ഞു... അല്ല ഒന്നൂടെ ഉണ്ടായിരുന്നുലോ... എനിക്ക് വേണ്ടി മുട്ടിപ്പായ് പ്രാർത്ഥിച്ച ഒരുത്തൻ....

എവിടെ ആ നാറി സിദ്ധുo കിച്ചുo കൂടി തിരിഞ്ഞും മറിഞ്ഞും നോക്കിയപ്പോ നിലത്തു കുമ്പിട്ടിരുന്ന് വയറും പൊത്തി ചിരിക്കണ അരുണിനെ ആണ് കണ്ടേ... കിച്ചു ചെന്ന് അവന്റെ പുറത്ത് ഒന്നാ കൊടുത്തപ്പോ ചിരി ഒതുക്കി അവൻ എഴുന്നേറ്റു... കിച്ചു നെ നോക്കിയതും അവൻ വീണ്ടും ചിരിക്കാൻ തുടങ്ങി.... തെണ്ടികളെ.... നിങ്ങടെ അനുഗ്രഹം വാങ്ങി ഒരു കാര്യത്തിന് പുറപ്പെടുമ്പോഴെ ഞാൻ ആലോചിക്കണമായിരുന്നു... അരുൺ എന്തോ പറയാൻ വേണ്ടി കിച്ചു നെ നോക്കിയതും അവന്റെ അവസ്ഥ കണ്ടു വീണ്ടും ചിരി പൊട്ടി അവൻ തിരിഞ്ഞ് നിന്നു... ചിരി നിർത്തിട്ട് എന്തേലും ഒരു വഴി പറഞ്ഞു താടാ... പട്ടികളെ.... കിച്ചു... ഇത് നന്നായി ഉരച്ചു കഴുകേണ്ടി വരും...(സിദ്ധു സിദ്ധു.... പോർ റബ്ബ് പോർ...(അരുൺ ഇവിടെന്തേ വല്ല പരസ്യം നടക്കുന്നുണ്ടോ...😡😡 എടാ.. ഞാൻ എങ്ങനെ ഇന്ന് പ്രൊപ്പോസ് ചെയ്യും... അത് പറ... എന്റെ സ്വപ്‌നങ്ങൾ 😭😭😭.. എന്റെ ഇല്ല പ്ലാനും പൊളിഞ്ഞില്ലേ 😭 കിച്ചു ന്റെ പറച്ചിൽ കേട്ട് അരുണും സിദ്ധുവും തലയിൽ കൈ വച്ച് നിന്നു... അവനിപ്പോ പ്രൊപ്പോസ് ചെയ്യാണ്ടാ...😬 നാറി(അരുൺ നീ എക്സ്ട്രാ വല്ല ഷർട്ടും കൊണ്ട് വന്നിട്ടുണ്ടാ..??(സിദ്ധു കിച്ചു നിഷ്കളങ്കമായി ഇല്ല ന്ന് തലയാട്ടി... അപ്പൊ നീ ഇനി എങ്ങനെ ക്ലാസ്സിൽ പോവും... സിദ്ധു ചോദിച്ചപ്പോ കിച്ചു കൈ മലർത്തി കൊണ്ട് ''ആ'' ന്ന് കാണിച്ചു... അതവന് അറിയില്ല... ന്നിട്ട് പ്രൊപ്പോസ് ചെയ്യാൻ പറ്റാത്തതാ വിഷമം😤 എടാ.. എന്തേലും വഴി പറഞ്ഞു താടാ... ഇങ്ങനെ നടന്ന എല്ലാരും കളിയാക്കി കൊല്ലും... അവൻ പറഞ്ഞപ്പോ സിദ്ധു ചുറ്റും നോക്കി... പെട്ടെന്ന് എന്തോ കണ്ട പോലെ സിദ്ധു പറഞ്ഞു.... ഐഡിയ...✌️✌️........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story