മഞ്ഞുരുകും കാലം : ഭാഗം 37

Manjurukumkalam

രചന: ഷംസീന

"താനിതെവിടേക്കാ...?" ഉച്ചയുറക്കം കഴിഞ്ഞെഴുന്നേറ്റ കാശി കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരുങ്ങുന്ന ദീപ്തിയെ കണ്ടു ചോദിച്ചു... "അമ്പലത്തിലേക്ക്.. അമ്മക്കിവിടുത്തെ അമ്പലത്തിൽ പോവണമെന്ന് ദീപാരാധന തൊഴാൻ,,ഇനിയിപ്പോ നാളെ അവർ പോയി കഴിഞ്ഞാൽ പറ്റില്ലല്ലോ.." സെറ്റ് സാരിയുടെ ഞൊറിവിൽ ഒരു സൂചി പിൻ കൂടി കുത്തികൊണ്ട് ദീപ്തി കാശിയുടെ നേരെ തിരിഞ്ഞു... "സന്ധ്യയാവാറായി എഴുന്നേറ്റ് ഫ്രഷായി ഞങ്ങളുടെ കൂടെ അമ്പലത്തിലേക്ക് പോരൂ... " "ഞാനില്ലെടോ എനിക്ക് കുറച്ചു പണിയുണ്ട് നാളെ മുതൽ ഓഫീസിൽ പോവേണ്ടതല്ലേ... " കാശി പുതപ്പ് മാറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റു... "ഉറപ്പാണോ.." ദീപ്തി ആശ്ചര്യത്തോടെ ചോദിച്ചു... "പിന്നെ വേണ്ടേ... എന്റെ ഒരേ ഒരു ഭാര്യ ആദ്യമായിട്ടൊരു കാര്യം പറഞ്ഞതല്ലേ കേട്ടില്ലെന്ന് വേണ്ടാ..." "എങ്കിൽ ഞാനിത് ചെന്നു മല്ലികാമ്മയോടൊക്കെ പറയട്ടെ... " സന്തോഷം കൊണ്ടവൾ ധൃതികൂട്ടി.. "അതൊക്കെ സമയം പോലെ പറഞ്ഞാൽ മതി ഇപ്പൊ ചേട്ടനിവിടെ ഒരുമ്മ തന്നേ... "

അവൻ കുറുമ്പോടെ കവിളിൽ തൊട്ട് കൊണ്ട് മുഖം അവളുടെ മുന്നിലേക്ക് നീട്ടി...അവൾ ഒരടി പിറകിലേക്ക് നീങ്ങി.. "അയ്യോ അത് പറ്റില്ല.. നിക്ക് അമ്പലത്തിൽ പോവേണ്ടതാണ്... " "എനിക്കുള്ളത് തരാതെ തന്നെ ഇവിടുന്ന് വിടില്ല... " കാശിയിൽ കുറുമ്പ് നിറഞ്ഞു... "എന്നാൽ കണ്ണടക്ക്... " ഒരു നിമിഷം ആലോചിച്ച ശേഷമവൾ പറഞ്ഞു... അവൾ പറഞ്ഞത് പ്രകാരം അവൻ കണ്ണുകൾ അടച്ചു.. ദീപ്തി അവന്റെ അടുത്തേക്ക് ചെന്നു ഏന്തി വലിഞ്ഞു അവന്റെ കവിളിൽ അമർത്തി കടിച്ചു മുറിക്ക് പുറത്തേക്കോടി... "ഔച്... " വേദനിച്ച ഭാഗമവൻ ചെറു ചിരിയോടെ തഴുകി അവൾ ഓടുന്നതും നോക്കി നിന്നു... അവളുടെ കിലുക്കാംപെട്ടി പോലെയുള്ള ചിരി അവന്റെ കാതുകളിൽ അലയടിക്കുന്നുണ്ടായിരുന്നു... ***** കാശിയൊഴികെ മറ്റെല്ലാവരും കൂടി അമ്പലത്തിലേക്ക് പോയി... ശ്രീ കോവിലിനു മുന്നിൽ കൈകൾ കൂപ്പി നിൽക്കുമ്പോൾ ഒരു പ്രാർത്ഥനയേ അവളുടെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ...തന്റെ കാശ്യേട്ടൻ ഇതുപോലെ എന്നും സന്തോഷത്തോടെയിരിക്കണേയെന്ന് പഴയത് പോലുള്ള ഒരു അവസ്ഥയിലേക്ക് ഇനി പോവരുതെന്നും...

മിഴിയിൽ നിന്നും അറിയാതൊരു തുള്ളി ബാഷ്പം ആ നടയിൽ വീണു ചിന്നിചിതറി... "വാ ഏട്ടത്തി പോവാം... " അവളുടെ മിഴികൾ നിറയുന്നത് കണ്ടിട്ടാവണം ഗോപു അവളേയും കൂട്ടി അവിടെ നിന്നും പോയി... "ദേവിയുടെ മുന്നിലിങ്ങനെ കരഞ്ഞു കൊണ്ട് നിൽക്കാൻ പാടില്ല ഏട്ടത്തി... ദേവിക്കത് ഇഷ്ടമല്ലെന്ന് കുഞ്ഞിൽ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്...വളരെയധികം ശക്തിയുള്ള ദേവിയാണ് നമ്മുടെ ഏത് ആഗ്രഹവും ഈ നടയിൽ വന്നു പറഞ്ഞാൽ സഫലമായിരിക്കും..." ഗോപു പറഞ്ഞതും അവൾ ഒരിക്കൽ കൂടി തിരിഞ്ഞു ആ നടയിലേക്ക് നോക്കി... തന്റെ ആഗ്രഹവും സഫലമാക്കണേ എന്നവൾ കണ്ണുകൾ കൊണ്ട് ദേവിയോട് അപേക്ഷിച്ചു... അമ്പലത്തിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ നാടകം നടക്കുന്നുണ്ടെന്ന് പറഞ്ഞു അവരെല്ലാം അങ്ങോട്ട് പോയി... കുറച്ചു സമയം ദീപ്തിയും അവരോടൊപ്പം ഇരുന്നെങ്കിലും കാശി വീട്ടിൽ തനിച്ചാണല്ലോ എന്ന ചിന്ത അവളെ അസ്വസ്ഥതയാക്കി...അവൾ ഗോപുവിനെയും കൂട്ടി വീട്ടിലേക്ക് മടങ്ങി... ഗോപു വീടിന്റെ പഠിപ്പുര വരെ ദീപ്തിക്ക് കൂട്ടുവന്നു ക്ഷേത്രത്തിലേക്ക് തന്നെ മടങ്ങി...

നാടകം കഴിയാൻ ചിലപ്പോൾ നേരം വൈകുമെന്നും അവരോട് ഭക്ഷണം കഴിച്ചു കിടന്നോളാനും ചെറിയമ്മ അവിടുന്ന് പോരുന്നതിനു മുന്നേ ദീപ്തിയോട് പറഞ്ഞിരുന്നു... പഠിപ്പുര കടന്ന ദീപ്തി വേഗത്തിൽ മുന്നോട്ട് നടന്നു... ഉമ്മത്ത് വെളിച്ചമൊന്നും കാണാത്തതിൽ അവൾക്കിത്തിരി പരിഭ്രമം ഉണ്ടായിരുന്നു...രണ്ട് മൂന്ന് തവണ കാളിങ് ബെൽ അടിച്ചെങ്കിലും കാശി വന്നു വാതിൽ തുറന്നില്ല...ക്ഷമ നശിച്ച ദീപ്തി കയ്യിലുള്ള സ്പേർ കീ ഉപയോഗിച്ചു വാതിൽ തുറന്നു...ചുറ്റും ഇരുട്ടായത് കൊണ്ട് അവൾക്കുള്ളിൽ നേരിയ ഭയം അനുഭവപ്പെട്ടു... തപ്പിതടഞ്ഞു ലൈറ്റ് തെളിയിക്കും മുന്നേ പ്രകാശിക്കുന്നൊരു മെഴുതിരി വെട്ടം അവൾക്കു മുന്നിലേക്ക് നീണ്ടു വന്നു... മങ്ങിയ വെളിച്ചത്തിൽ പ്രകാശിക്കുന്ന കാശിയുടെ മുഖം കണ്ടതും അവൾക്കുള്ളിലെ ഭയം എങ്ങോ ഓടി മറഞ്ഞു.... "പേടിച്ചു പോയോ...? " അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ടവൻ ചോദിച്ചു... ദീപ്തി വിതുമ്പലടക്കി തലകുലുക്കി അവന്റെ മാറോട് ചേർന്നു...അവളുടെ ഹൃദയതാളം സാധാരണഗതിയിൽ ആവുന്നത് വരെ അവനും അവളെ പൊതിഞ്ഞു പിടിച്ചു...

കയ്യിലുള്ള മെഴുകുതിരി അണച്ചു കൊണ്ടവൻ ദീപ്തിയുടെ കണ്ണുകൾ തന്റെ കൈകൾ കൊണ്ട് മൂടി.. "കാശിയേട്ടാ എന്താ ഈ കാണിക്കുന്നേ.. നിക്ക് പേടിയാവുന്നുണ്ട്ട്ടോ.. കൈ എടുക്ക്... " "ശൂ..." അവൻ അവളോട് മിണ്ടരുതെന്ന് പറഞ്ഞു... അവളേയും കൂട്ടി മുകളിലെ മുറിയിലേക്ക് പോയി... കാശി എന്തിനായിരിക്കും തന്റെ കണ്ണുകൾ മൂടിയിട്ടുണ്ടാവുക എന്നുള്ള ആകാംഷ അവൾക്കുള്ളിൽ അധികരിച്ചു... കാശി മുറിയുടെ വാതിൽ തുറന്നതും അവളുടെ നാസികയിലേക്ക് ഗന്ധരാജന്റെ സുഗന്ധം തുളച്ചു കയറി.. അവൾ ശ്വാസം ആഞ്ഞു വലിച്ചതും കാശി അവളുടെ കണ്ണുകളിൽ നിന്നും കൈകളെ പതിയെ അടർത്തി മാറ്റി... ദീപ്തി കാശിയെ തിരിഞ്ഞൊന്ന് നോക്കി ബാൽക്കണിയിലേക്ക് നടന്നു... അവിടേക്ക് നടക്കുന്തോറും ഗന്ധരാജന്റെ നറുമണം അവരെയൊട്ടാകെ പൊതിഞ്ഞു... നിലാവിന്റെ പ്രഭയാൽ മനോഹരമായി വിരിഞ്ഞു നിൽക്കുന്ന വെളുത്ത പൂക്കൾ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി...

പതിയെ ആ പൂക്കളിലൂടെ തന്റെ നീളൻ വിരലുകൾ ചലിച്ചു തുടങ്ങിയപ്പോഴേക്കും കാശി അവളെ പിന്നിൽ പുണർന്നു കഴിഞ്ഞിരുന്നു... അവളുടെ തോളിലേക്ക് താടി കുത്തി നിർത്തി... അവന്റെ താടി രോമങ്ങൾ അവളിൽ ഇക്കിളിയുണർത്തി... ദീപ്തി കഴുത്തൊന്ന് വെട്ടിച്ചു... അത് കണ്ട കാശി അവന്റെ താടിരോമങ്ങൾ കൊണ്ട് അവളുടെ കഴുത്തിലൂടെ ഉരസി കൊണ്ടിരുന്നു... ദീപ്തിയിൽ ചിരി പൊട്ടി...അവൾ ചിരിയോടെ തന്നെ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു... അപ്പോഴേക്കുമവൻ അതിൽ നിന്നുമൊരു പൂവിറുത്ത് അവളുടെ ഇടതൂർന്ന ചുരുളൻ മുടിയിഴകൾക്കിടയിലേക്ക് വെച്ചിരുന്നു... അവനതിന്റെ ഗന്ധം തന്റെ നാസികയിലേക്ക് വലിച്ചെടുത്തു... അതിനോടൊപ്പം അവളുടെ കാച്ചെണ്ണയുടെ സുഗന്ധവും അവന്റെ സിരകളിലെ രക്തയോട്ടം വർധിപ്പിച്ചു... പൊടുന്നനെ കാശി അവളെ തിരിച്ചു ചുവന്ന അധരങ്ങൾ കവർന്നു..

ദീപ്തിയുടെ മിഴികൾ വിടർന്നു... ആദ്യമായിട്ടാണ് അവനിൽ നിന്നും ഇതുപോലൊരു ചുംബനം,, അവന്റെ ചുണ്ടുകളുടെ ഇളം ചൂടിൽ അവളുടെ വിടർന്ന കണ്ണുകൾ കൂമ്പിയടഞ്ഞു...ഒട്ടും വേദനിപ്പിക്കാതെ അവൻ അവളുടെ അധരങ്ങളിലെ തേൻ നുകർന്നു... ഇരുവരും തീവ്രമായ ചുംബനത്തിൽ അലിഞ്ഞു ചേർന്ന നിമിഷം കാശിയവളെ കൈകളിൽ കോരിയെടുത്തു ബെഡിലേക്ക് കിടത്തി...അവളുടെ മാറിലെ സാരിയെ വലിച്ചു മാറ്റിക്കൊണ്ടവൻ അവിടേക്ക് മുഖം പൂഴ്ത്തി... അവളിൽ നിന്നും വമിക്കുന്ന കർപ്പൂര ഗന്ധം അവന്റെ ഹൃദയതാളം പോലും തെറ്റിക്കുന്നതായിരുന്നു... കാശിയുടെ വിരലുകളും അധരങ്ങളും അവളിൽ പുതിയ സഞ്ചാരപാതകൾ തേടി ഒഴുകി കൊണ്ടിരുന്നു... അതനുസരിച്ചു ദീപ്തിയുടെ നഖങ്ങൾ അവനിൽ ചോര പൊടിച്ചു...ദീർഘനേരത്തെ പ്രണയ ലാളനകൾക്കൊടുവിൽ രാത്രിയുടെ ഏതോ യാമത്തിൽ അവൻ തന്റെ പാതിയെ പൂർണമായും സ്വന്തമാക്കി...തന്റെ മനസ്സും ശരീരവും പൂർണമായും അവനിലേക്ക് അർപ്പിച്ചു അവളും അവനു സ്വന്തമായി...

ചെറു കിതപ്പോടെ നഗ്നമായ മാറിലേക്ക് തല ചായ്ച്ചവനെ അവൾ ചേർത്ത് പിടിച്ചു... **** മുറിയിൽ അങ്ങിങ്ങായി ചിന്നി ചിതറി കിടക്കുന്ന വസ്ത്രങ്ങൾ പെറുക്കിയെടുത്ത് ബാത്റൂമിലേക്ക് കയറുമ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്നു തുടുത്തിരുന്നു... കട്ടിലിൽ കമിഴ്ന്നു കിടന്നുറങ്ങുന്ന വിഷ്ണുവിനെ കാണുന്തോറും അവളിൽ മനോഹരമായൊരു ചിരി വിടർന്നു... അവൾ കുളി കഴിഞ്ഞിറങ്ങിയിട്ടും വിഷ്ണു ഉറക്കം വിട്ടിട്ടില്ലായിരുന്നു... കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്ന് സിന്ദൂരം തൊടുമ്പോഴാണ് കഴുത്തിൽ ചുമന്നു കിടക്കുന്ന പാട് അവൾ ശ്രദ്ധിച്ചത്...തലേന്ന രാത്രിയിലെ കാര്യം ആലോചിച്ചവൾ സ്വയം നെറ്റിയിലടിച്ചു... ഉറക്കം എണീറ്റ വിഷ്ണു കാണുന്നത് കഴുത്തിലെ ചുമന്നു കിടക്കുന്ന പാടിലേക്ക് നോക്കി ചുണ്ടു പിളർത്തുന്ന ശ്രുതിയെയാണ്.. അതേ സമയം തന്നെ അവളും അവനെ കണ്ടിരുന്നു...അവനൊന്ന് ചിരിച്ചു അവളെ അടുത്തേക്ക് വിളിച്ചു... ചമ്മൽ കൊണ്ടവൾ അവന്റെ മുഖത്തേക്ക് നോക്കാതെ ബെഡിനോരം വന്നിരുന്നു.. "ഇതുപോലൊന്ന് ഇവിടെയും തരട്ടെ...? "

അവളുടെ പിടക്കുന്ന മിഴിയിലേക്ക് നോക്കി കൊണ്ടവൻ പ്രണയപരവശനായി ചോദിച്ചു.. "അയ്യേ വഷളൻ.. നാവെടുത്താൽ വഷളത്തരം മാത്രമേ പറയൂ.." അവൾ അവന്റെ ചെവിതുമ്പിലൊന്ന് നുള്ളി.. "പറയാൻ മാത്രമല്ല കാണിക്കാനും അറിയാം... " പറയുന്നതിനൊപ്പം വിഷ്ണു അവളേയും കൊണ്ട് പുതപ്പിനുള്ളിലേക്ക് കയറിയിരുന്നു... ശീതീകരിച്ച ആ നാലു ചുവരുകൾക്കുള്ളിൽ അവരുടെ പ്രണയ സല്ലാപങ്ങളും പൊട്ടി ചിരികളും അലയടിച്ചു... **** "കാശിയേട്ടാ,,, കളിക്കാതെ എഴുന്നേറ്റെ,, ഇന്ന് ഓഫീസിൽ പോവാമെന്ന് പറഞ്ഞിരുന്നതല്ലേ..." മൂടി പുതച്ചുറങ്ങുന്ന കാശിയെ ദീപ്തി കുലുക്കി വിളിച്ചു.. "ഇനി നാളെ പോവാം ദീപ്തി,, ഇന്നലത്തെ രാത്രിയിലെ ക്ഷീണം ഇതുവരെ പോയില്ല... " കാശി ചിണുങ്ങി... ദീപ്തി നാണം കൊണ്ട് മറുപടി പറയാൻ കഴിയാതെ നിന്നു...കാശി തല വഴി മൂടിയ പുതപ്പ് മാറ്റി ഒറ്റക്കണ്ണാലെ അവളെ നോക്കി...

പരവേഷത്തോടെ കഴുത്തിലെയും നെറ്റിയിലെയും വിയർപ്പൊപ്പി നിൽക്കുകയാണവൾ... "എന്റെ ദീപ്തി കൊച്ച് വിളിച്ചതല്ലേ എഴുന്നേൽക്കാതെ ഇരിക്കേണ്ട... " കുസൃതിയോടെ പറഞ്ഞിട്ടവൻ എഴുന്നേറ്റിരുന്നു.. ദീപ്തി കയ്യിലുണ്ടായിരുന്ന ചൂട് ചായ അവന്റെ മുന്നിലേക്ക് നീട്ടി... കാശി കണ്ണിറുക്കി കാണിച്ചു അത് വാങ്ങി കുടിച്ചു കൊണ്ടിരുന്നു... ദീപ്തി അപ്പോഴേക്കും അവന് ഓഫീസിലേക്ക് പോവുമ്പോൾ ഇടാനുള്ള ഷർട്ടും മുണ്ടും ഇസ്തിരിയിട്ടു... കാശി അധികവും മുണ്ടാണ് ഉടുക്കാറ് അവനും അത് തന്നെയാണ് പ്രിയം.... കറുപ്പ് നിറത്തിലുള്ള ഷർട്ടും അതിനോട് ചേർന്ന കറുത്ത കരയുള്ള മുണ്ടും... കുളിച്ചു റെഡിയായി വന്ന കാശി മുണ്ടും ഷർട്ടും എടുത്തിട്ടു... കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീവുമ്പോൾ ദീപ്തി അവനു മുന്നിൽ വന്നു നിന്ന് ഷർട്ടിന്റെ ഓരോ ബട്ടൺ സായി ഇട്ടുകൊടുത്തു... "ഇപ്പോൾ കാണാൻ സുന്ദരനായിട്ടുണ്ട്.. "

അവൾ കാശിയുടെ താടിക്കുള്ളിലൂടെ കവിളിലൊന്ന് നുള്ളി.. "അല്ലെങ്കിൽ എന്നെ കാണാൻ ചന്തമില്ലേ..? " "ചന്തമൊക്കെയുണ്ട്..!എന്നാലും ഈ മുടിയും താടിയുമൊക്കെ വെട്ടിയൊതുക്കിയാൽ ഒന്നൂടെ ഭംഗി ഉണ്ടാവും..." അവൾ വളർന്നു വലുതായ അവന്റെ താടിയിലേക്കും മുടിയിലേക്കും നോക്കി... "അങ്ങനെ താനിപ്പോ അതിന്മേൽ കണ്ണ് വെക്കേണ്ടാ.." കാശി അവളുടെ കൈ മാറ്റി താടി ഒന്നൊതുക്കി... "പോയി ചായ എടുത്ത് വെക്ക് ഭാര്യേ... " ചുണ്ടു പിളർത്തി പിണക്കം നടിച്ചു നിൽക്കുന്നവളുടെ കുളിപിന്നൽ കെട്ടിയതിലൊന്ന് പിടിച്ചു വലിച്ചു പറഞ്ഞുകൊണ്ട് കാശി താഴേക്ക് പോയി... പിറകെ പിറുപിറുത്തു ദീപ്തിയും... കാശി എല്ലാവരോടും യാത്ര പറഞ്ഞു മരിച്ചു പോയ തന്റെ അച്ഛന്റേയും അമ്മയുടെയും അസ്ഥിതറയിൽ പോയി അനുഗ്രഹം വാങ്ങി ഓഫീസിലേക്ക് പുറപ്പെട്ടു... പോവുന്ന വഴിയിൽ ഗോപുവിനെ കോളേജിലും ദീപ്തിയുടെ അമ്മയെയും കുട്ടികളേയും വീട്ടിലുമിറക്കി... കാശിയുടെ കാർ ഗേറ്റ് കടന്നുവരുന്നത് കണ്ടതും മേനേജർ അകത്തു നിന്നും ഓടി വന്നു....

അവൻ പുറത്തിറങ്ങിയതും അയാൾ ബഹുമാനത്തോടെ അവനെ അകത്തേക്ക് ക്ഷണിച്ചു...ഓഫീസിലേക്ക് ഇടയ്ക്ക് വന്നുപോകുമെന്നല്ലാതെ എംഡി പൊസിഷൻ ആദ്യമായാണ് കാശി ഏറ്റെടുക്കുന്നത്... ഇതുവരേയും കാര്യങ്ങൾ നോക്കിയിരുന്നത് ചെറിയമ്മയായിരുന്നു ഇപ്പോൾ അവർക്കും വയ്യാത്തത് കൊണ്ട് കാര്യങ്ങളെല്ലാം താൽക്കാലികമായി മേനേജറെ ഏൽപ്പിച്ചിരിക്കുകയായിരുന്നു... അവനെ കണ്ടതും സ്റ്റാഫുകളെല്ലാം എഴുന്നേറ്റ് നിന്നു..അവനും അവർക്കായൊരു മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ചു... "വരൂ സർ... " അയാൾ എംഡിയുടെ കേബിന്റെ വാതിൽ തുറന്നു അകത്തേക്ക് ക്ഷണിച്ചു... പിടക്കുന്ന ഹൃദയത്തോടെ അവൻ അകത്തേക്ക് കയറി... അവിടെയുള്ള ഓരോ വസ്തുക്കൾക്കും തന്റെ അച്ഛന്റെ വിയർപ്പിന്റെ ഗന്ധമാണെന്നവന് തോന്നി.. നിറകണ്ണുകളോടെ അവൻ കസേരയുടെ അടുത്തേക്ക് നടന്നു...

തന്റെ അച്ഛൻ ആ കസേരയിൽ ഇരുന്നു ചിരിയോടെ തന്നെ അവിടേക്ക് ക്ഷണിക്കുന്നതായി തോന്നി... ആ കസേരയിലൊന്ന് തഴുകി അവൻ അതിലേക്ക് അമർന്നിരുന്നു കണ്ണുകളടച്ചു... ഒരു നിമിഷം അവനു മുന്നിലൂടെ ചോരയിൽ കുളിച്ചു കിടക്കുന്ന തന്റെ അച്ഛന്റേയും അമ്മയുടേയും മുഖം മിന്നിമാഞ്ഞു അതോടൊപ്പം തന്റെ പ്രിയപ്പെട്ടവളുടെ പുഞ്ചിരിക്കുന്ന മുഖവും... തനിക്കെന്തെങ്കിലും സംഭവിച്ചാൽ അവൾ തളർന്നു പോവുമെന്ന ചിന്ത പതറിപ്പോയ അവന്റെ മനസ്സിനെ വീണ്ടെടുത്തു..താൻ ഇനിയും ആ പഴയ കാശിയിലേക്ക് തിരികെ പൊയ്ക്കൂടാ എന്ന് ഒരു നൂറാവർത്തി അവന്റെ ബുദ്ധിയും മനസ്സും പറഞ്ഞുകൊണ്ടിരുന്നു... ആത്മസംയമനം വീണ്ടെടുത്തവൻ കണ്ണുകൾ തുറന്നു.. മേനേജരോട് അവിടുത്തെ സ്റ്റാഫുകളെ കുറിച്ചും രീതികളെ കുറിച്ചും മനസ്സിലാക്കിയ ശേഷം അയാളെ പറഞ്ഞുവിട്ടു കാശി തന്റെ ജോലി തുടങ്ങി.. വീട്ടിൽ അവനെയോർത്ത് അവളും ഉരുകികൊണ്ടിരുന്നു.......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story