മഞ്ഞുരുകും കാലം : ഭാഗം 42

Manjurukumkalam

രചന: ഷംസീന

(ഞാൻ മുന്നേ എഴുതിയ പാർട്ട് ആർക്കും മനസ്സിലാവാത്തത് കൊണ്ടും ഇഷ്ടപ്പെടാത്തത് കൊണ്ടും മൊത്തത്തിൽ തിരുത്തി എഴുതിയിരിക്കുകയാണ്.. നേരത്തെ എഴുതിയ പാർട്ടുമായി ഇതിന് യാതൊരു സാമ്യവും ഇല്ല... ഇനിയും കൺഫ്യൂഷൻ ആവുന്നേണ്ടേൽ 41 ആം part ഒരു തവണ കൂടെ വായിച്ചു അതിന് ശേഷം ഇത് വായിക്കുക..) തുടർന്നു വായിക്കുക... പിറ്റേന്ന് തന്നെ എല്ലാവരും തിരിച്ചു മാണിക്യമംഗലത്തേക്ക് പോയി... തിരികെ പോവുന്നതിൽ ഏറ്റവും അധികം വിഷമിച്ചത് ഗോപുവായിരുന്നു... ദിവ്യയേ കാണാൻ കഴിയില്ലല്ലോ എന്ന സങ്കടമായിരുന്നു ചെറുക്കന്.... വീട്ടിൽ എത്തിയതും കാശി ഓഫീസിലേക്കാണെന്നും പറഞ്ഞു പോയി... ഗോപുവിനെ മല്ലികാമ്മ ഉന്തി തള്ളി കോളേജിലേക്ക് പറഞ്ഞുവിട്ടു... ഡിഗ്രി ലാസ്റ്റ് ഇയർ ആണ് ഗോപു... ഒറ്റ സപ്ലി പോലും ഇല്ലാതെ പാസാവണം എന്നാണ് കാശിയുടെ ഓർഡർ...പക്ഷെ അത് നടക്കുമോ എന്ന് ദൈവത്തിനറിയാം.... ദീപ്തി മുറി തൂത്തു വാരുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത് കേട്ടത്.. നോക്കുമ്പോൾ കാശിയുടെ ഫോണാണ്...

"ഫോൺ എടുക്കാതെയാണോ പോയത്... " ആത്മഗതിച്ചു കൊണ്ടവൾ ചൂല് അവിടെയിട്ട് ഫോണെടുക്കാൻ ചെന്നു.. അടുത്തെത്തിയപ്പോഴേക്കും അത് കട്ടായിരുന്നു... അവൾ കാൾ ലിസ്റ്റ് എടുത്ത് നോക്കിയപ്പോൾ ഏതോ പരിചയമില്ലാത്ത നമ്പറാണ്.ഫോൺ ടേബിളിൽ തന്നെ വെച്ച് പകുതിയിൽ വെച്ച പണിയിലേക്ക് തിരിഞ്ഞപ്പോഴാണ് വീണ്ടും ബെൽ കേട്ടത്... കട്ടാവുന്നതിന് മുന്നേ തന്നെ അവൾ അതെടുത്ത് ചെവിയോട് ചേർത്തു... "ഹെലോ.." മറുപുറത്ത് നിന്നും ഒരു സ്ത്രീ ശബ്ദം കേട്ടതും അവളൊന്ന് സംശയിച്ചു നിന്നു... "ഹലോ.. കാശി..." വീണ്ടും ആ സ്ത്രീ ചോദിച്ചതും ദീപ്തി മറുപടി കൊടുത്തു... "ആരാണ് സംസാരിക്കുന്നെ...? "കാശിയില്ലേ...?" ദീപ്തിയുടെ ശബ്ദം കേട്ടതിനാൽ ആവണം മറുപുറത്ത് നിന്നയാൾ കാശിയേ ചോദിച്ചത്... "ഓഫീസിൽ പോയിരിക്കുകയാണ്,, ഫോൺ ഇവിടെ മറന്നു വെച്ചു..." ദീപ്തി ആളാരാണെന്നറിയാൻ പറഞ്ഞു....

"കാശി എപ്പോൾ വരും...? " "അതറിയില്ല,,, വരുമ്പോൾ ഞാൻ പറയാം,,, ആര് വിളിച്ചെന്നു പറയണം...!" കുറച്ചു നേരത്തേക്ക് മറുപടിയൊന്നും കിട്ടിയില്ല... "ഹലോ... " ദീപ്തി വീണ്ടും ചോദിച്ചു... "നീലിമ വിളിച്ചിരുന്നെന്ന് പറഞ്ഞാൽ മതി,, കാശിക്ക് മനസ്സിലാവും... " അത്രയും പറഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു.. ദീപ്തിക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല... എന്തെങ്കിലും അത്യാവശ്യ കാര്യം ആയിരിക്കുമെന്ന് അവളും കരുതി... കാശി വന്നിട്ട് പറയാമെന്നു കരുതി അവൾ തന്റെ ജോലിയിലേക്ക് തിരിഞ്ഞു... **** "ദിവ്യാ...താൻ ഇന്നെങ്കിലും ഒരു മറുപടി താ...എത്ര ദിവസമായി ഞാൻ തന്റെ പിറകെയിങ്ങനെ നടക്കുന്നു..." രാകേഷ് ബൈക്ക് ദിവ്യയുടെ മുന്നിൽ കുറുകെ നിർത്തി കൊണ്ട് ചോദിച്ചു... "ഞാൻ പറഞ്ഞല്ലോ ചേട്ടാ എനിക്ക് താല്പര്യമില്ല...ചേട്ടൻ വഴിമാറിയാട്ടെ..." ദിവ്യ മുഖം കറുപ്പിച്ചു കൊണ്ട് പറഞ്ഞു അവനെ മറികടന്നു പോയി......

രാകേഷ് കുറച്ചു കാലമായി ദിവ്യയുടെ പിറകെ ഇഷ്ടമാണെന്ന് പറഞ്ഞു കൂടിയിട്ട്... അവൾ പല തവണ ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും അവൻ വിടാതെ പിടികൂടിയിരിക്കുകയാണ്... അവനെ കുറിച്ച് സ്കൂളിലും പുറത്തും നല്ല അഭിപ്രായമല്ല കേൾക്കുന്നത് അത് കൊണ്ട് തന്നെ ദിവ്യക്ക് അവനെ കാണുന്നതേ വെറുപ്പാണ്.. "എന്നെ ഇഷ്ടപ്പെടാതിരിക്കാനുള്ള കാരണമാണ് ദിവ്യാ ഞാൻ ചോദിച്ചത്... എനിക്ക് നല്ലൊരു ജോലിയില്ലേ,, സാലറിയില്ലേ,,, സൗന്ദര്യമില്ലേ,,, വീടില്ലേ ... എന്ത് കൊണ്ടും തന്നെ കെട്ടാനുള്ള എല്ലാ യോഗ്യതയും എനിക്കുണ്ട്..." രാകേഷ് ബൈക്കിൽ നിന്നിറങ്ങി അവളുടെ പിറകെ ചെന്നു ചോദിച്ചു... "ഇല്ലെന്ന് ഞാൻ പറഞ്ഞില്ലല്ലോ...!എനിക്ക് താല്പര്യമില്ലെന്നേ പറഞ്ഞുള്ളൂ... " പറയുന്നതിനൊപ്പം അവൾ ചുറ്റും ദീപുവിനെ തിരഞ്ഞു... നോട്ട് ബുക്ക്‌ വാങ്ങി വരാമെന്നും പറഞ്ഞു പോയതാണ് ദീപു നേരമിത്രയായിട്ടും അവനെ കാണാനേ ഇല്ല...

"പ്ലീസ് ദിവ്യ ഒരേ ഒരു തവണ ഇഷ്ടമാണെന്ന് പറഞ്ഞാൽ മതി പ്ലീസ്,,,പിന്നെ ഞാൻ ഒരു ശല്യത്തിനും വരില്ല..... " രാകേഷ് അവളോട് കെഞ്ചികൊണ്ടിരുന്നു...ദിവ്യക്കാണേൽ ഭയമായി തുടങ്ങി... വീട്ടിലേക്കുള്ള ഇടറോഡ് കടന്നതിനാൽ ആ പരിസരത്തെങ്ങും ഒരു മനുഷ്യകുഞ്ഞു പോലും ഉണ്ടായിരുന്നില്ല...അവൾ മനസ്സിൽ ദീപുവിനെ ചീത്ത വിളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവൻ ഓടിക്കിതച്ചു വരുന്നത് കണ്ടത്... അവനെ കണ്ടതും അവൾക്ക് തെല്ലൊരാശ്വാസമായി...ദീപുവിനെ കണ്ടപ്പോൾ രാകേഷ് ബൈക്കും എടുത്ത് വേഗത്തിൽ അവിടെ നിന്നും പോയി... "എന്താ ദിവ്യേ പ്രശ്നം,,, അയാളെന്താ ഇവിടെ.... " രാകേഷ് പോവുന്നത് കണ്ട ദീപു നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു... "സ്ഥിരം പല്ലവി തന്നെ...ആദ്യം സ്കൂൾ ഗേറ്റിന് മുന്നിലായിരുന്നു ഇപ്പൊ ഇവിടെ വരെയെത്തി..."

അവളൊരു നെടുവീർപ്പോടെ പറഞ്ഞു... "നിനക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞൂടെ.... " ദേഷ്യത്തിൽ ചോദിച്ചുകൊണ്ട് ദീപു കയ്യിലുള്ള ബുക്ക്‌ ദിവ്യയുടെ ബാഗിലേക്ക് വെച്ചുകൊടുത്തു.. "ഞാൻ പറയാഞ്ഞിട്ടാണോ അങ്ങേര് പിറകിൽ നിന്ന് പോവണ്ടേ... " അവൾക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു... "ഇതിങ്ങനെ വിട്ടാൽ ശെരിയാവില്ല... നമുക്ക് അച്ഛനോടോ കാശിയേട്ടനോടോ പറയാം.. അല്ലേൽ പിന്നീടിത് വലിയൊരു പ്രശ്നമാവും... " "ഇപ്പൊ വേണ്ട ദീപു... ഇനിയും അയാളൊരു ശല്യത്തിന് വരുകയാണേൽ പറയാം... നീ നടന്നേ ഇപ്പൊ തന്നെ ഒത്തിരി വൈകി... " ദിവ്യ വേഗതയിൽ മുന്നോട്ട് നടന്നു... അവൾ പറഞ്ഞതിനെ കുറിച്ചാലോചിച്ചു കൊണ്ട് ദീപു പിറകേയും... **** വൈകീട്ട് വീട്ടിലെത്തിയ കാശി ചായ കുടിക്കുമ്പോഴാണ് ദീപ്തി നീലിമ വിളിച്ച കാര്യം പറയുന്നത്... സാധാരണ രീതിയിൽ പറഞ്ഞത് കൊണ്ട് തന്നെ കാശിക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല...

കുറച്ചു കഴിഞ്ഞു തിരിച്ചു വിളിക്കാമെന്ന് അവനും പറഞ്ഞു... ഓഫീസിലെ വർക്കുകളെല്ലാം ഒരുവിധം കംപ്ലീറ്റ് ചെയ്തതും കാശി ലാപ് അടച്ചുവെച്ച് മൂരി നിവർന്നു.. അപ്പോഴാണ് നീലിമയുടെ കാര്യം ഓർമ വന്നത്... അവൻ ഫോണെടുത്തു കാൾ ഡീറ്റെയിൽസ് എടുത്ത് നോക്കി.. അതിൽ നീലിമ എന്ന് സേവ് ചെയ്തു വെച്ചിരിക്കുന്നത് കണ്ടതും അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു... ആ ചിരി മായാതെ നോക്കിയതോ ദീപ്തിയുടെ മുഖത്തേക്കും... "എന്തേ വെറുതെയിരുന്ന് ചിരിക്കുന്നേ...?" തലയിലെ തോർത്ത്‌ അഴിച്ചെടുത്തു കൊണ്ടവൾ ചോദിച്ചു... "അല്ല ഞാൻ ആലോചിക്കുവായിരുന്നു,,, ലോകത്തിൽ ആദ്യമായിട്ടായിരിക്കും ഒരു പെണ്ണ് ഭർത്താവിന്റെ മുൻ കാമുകിയുടെ പേര് വെണ്ടയ്ക്ക അക്ഷരത്തിൽ ഫോണിൽ സേവ് ചെയ്തു വെക്കുന്നത്... " "കാശ്യേട്ടാ... " അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞതും ദീപ്തി ചിണുങ്ങി കൊണ്ട് വിളിച്ചു...

"ഞാൻ ചുമ്മാ പറഞ്ഞതാടോ,, വാ നമുക്കൊരുമിച്ചു നീലിമക്ക് വിളിക്കാം... " "അതൊന്നും വേണ്ടാ കാശ്യേട്ടൻ തന്നത്താനേ അങ്ങ് വിളിച്ചാൽ മതി...എനിക്ക് വേറെ ജോലിയുണ്ട്..." "ജോലിയൊക്കെ വിളിച്ചു കഴിഞ്ഞതിനു ശേഷം... ഇപ്പൊ താനിവിടെയിരിക്ക്..." മുറിക്ക് പുറത്തേക്ക് പോവാൻ നിന്നവളെ പിടിച്ചു വലിച്ചു കൊണ്ടവൻ തന്നോടൊപ്പം ഇരുത്തി... എന്നിട്ട് അവളുടെ മുന്നിൽ വെച്ച് തന്നെ നീലിമക്ക് കാൾ ചെയ്തു... "ഹലോ... " "ഹലോ.. കാശിയാണോ..." "അതേ,, നീലിമയെന്താ വിളിച്ചത്... എന്തെങ്കിലും അത്യാവശ്യം ഉണ്ടോ...." അവൻ ഫോൺ സ്പീക്കറിൽ ഇട്ടുകൊണ്ട് ചോദിച്ചു... "കാശിക്ക് ബുദ്ധിമുട്ടില്ലെങ്കിൽ എനിക്ക് കുറച്ചു പണം തരണം...വേറെ ആരോടും ചോദിക്കാൻ ഇല്ലാത്തത് കൊണ്ടാണ് കടമായിട്ട് തന്നാൽ മതി... ടൗണിലുള്ള ഞങ്ങളുടെ ഫ്ലാറ്റ് വിറ്റ് കഴിഞ്ഞാൽ ഉടനെ തിരികെ തരാം...."

"തിരികെ തരുന്ന കാര്യമൊക്കെ നമുക്ക് പിന്നെ ആലോചിക്കാം...തനിക്കിപ്പോൾ എത്ര വേണം...?" ദീപ്തിയെ നോക്കി കൊണ്ടവൻ ചോദിച്ചു... അവൾ ഭാവമേതുമില്ലാതെ നീലിമയുടെ വാക്കുകൾക്ക് കാതോർത്തിരിക്കുകയായിരുന്നു...... "എനിക്കൊരു ആറ് ലക്ഷം രൂപവേണം കാശി... ബാങ്കിൽ നിന്നൊരു ലോൺ എടുത്തിരുന്നു വിശ്വത്തിന്റെ ചികിത്സക്ക്‌ അതിന്റെ തവണ മുടങ്ങി... മൊത്തത്തിൽ അടച്ച് ലോൺ ക്ലോസ് ചെയ്താൽ തലവേദനയില്ലല്ലോ എന്ന് കരുതിയാണ് ഫ്ലാറ്റ് വിൽക്കാൻ തീരുമാനിച്ചത്... അത് വാങ്ങിക്കാമെന്നേറ്റ ആൾ നാട്ടിലില്ലതാനും രണ്ടാഴ്ച പിടിക്കും അദ്ദേഹം നാട്ടിലേക്കെത്താൻ അതുവരെ എനിക്കൊന്ന് പിടിച്ചു നിൽക്കാനാണ്... " അവൾ തന്റെ ദയനീയാവസ്ഥ അവനോട് തുറന്നു പറഞ്ഞു... അത് കേട്ട ദീപ്തിയുടെ കണ്ണുകളും നിറഞ്ഞു... "താൻ അക്കൗണ്ട് നമ്പർ ഈ നമ്പറിലേക്ക് വാട്ട്‌സ്അപ്പ് ചെയ്യ് ഞാൻ ട്രാൻസ്ഫർ ചെയ്തേക്കാം... "

"താങ്ക്യൂ കാശി,, ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല... " നീലിമ അതീവ സന്തോഷത്തോടെ പറഞ്ഞു... " സുഹൃത്തുക്കൾക്കിടയിൽ നന്ദിയുടേയും കടപ്പാടിന്റെയും ആവശ്യമില്ല നീലിമ,,, തനിപ്പോഴും എന്റെ ആ പഴയ സുഹൃത്ത് തന്നെയാണ് അതിൽ മാറ്റമൊന്നും ഉണ്ടാവില്ല.... " ഇടറുന്ന വാക്കുകളാൽ പറഞ്ഞുകൊണ്ടവൻ ഫോൺ കട്ട്‌ ചെയ്തു... തങ്ങൾക്കിടയിലെ സൗഹൃദം തിരിച്ചു കിട്ടിയതിന്റെ സന്തോഷം നീലിമയുടെ മുഖത്തും ഉണ്ടായിരുന്നു.... **** ഉമ്മറത്തെ തിണ്ണയിലിരുന്ന് സുജയുടെ കുഞ്ഞിനെ കൊഞ്ചിക്കുവാണ് ശ്രുതി....ഇത്തിരി കുഞ്ഞൻ കുഞ്ഞി കണ്ണുകൾ ചിമ്മി ഇളം പുഞ്ചിരി പൊഴിക്കുമ്പോൾ അവളും അതിനോടൊപ്പം ചുണ്ടുകൾ വിടർത്തും... അതിന്റെ മൃദുലമായ കവിളിൽ കവിളിട്ടുരസിയും മൂക്കിൻതുമ്പിൽ ഉമ്മവെച്ചും അവളതിനെ താലോലിച്ചു കൊണ്ടിരുന്നു... ഇത് കണ്ട് കൊണ്ടാണ് വിഷ്ണു കടയിൽ നിന്നും വന്നത്... "മാമേടെ പൊന്നാ... " ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തോടെ അവൻ വിളിച്ചു... അത് അറിഞ്ഞിട്ടാവണം കുറുമ്പിയൊന്ന് ഞെരങ്ങി...

വിഷ്ണു ഇരു കൈകളും നീട്ടിയപ്പോൾ ശ്രുതി കുഞ്ഞിനെ പതിയെ അവന്റെ കൈകളിലേക്ക് വെച്ച് കൊടുത്തു... "സ്വന്തമായിട്ടൊരു കൊച്ചിനെ കളിപ്പിക്കാനുള്ള സമയമൊക്കെ രണ്ട് പേർക്കും ആയി... " കുഞ്ഞിനെ താലോലിക്കുന്നത് കണ്ട സുധ അവരെ നോക്കി പറഞ്ഞു... ശ്രുതിയാകെ ചമ്മലോടെ വിഷ്ണുവിനെ നോക്കാതെ അകത്തേക്ക് പോയി.... കുഞ്ഞിന്റെ കവിളിൽ അരുമയോടെ ചുണ്ടുകളമർത്തി വിഷ്ണു അതിനെ സുധയുടെ കയ്യിലേക്ക് കൊടുത്തു... "അമ്മ പറഞ്ഞത് കേട്ടില്ലേ...എനിക്കും നിനക്കും ഒരു കുഞ്ഞുണ്ടാവാനുള്ള പ്രായമൊക്കെ ആയെന്ന്..." ജനലഴിയിൽ പിടിച്ചു പുറത്തേക്ക് കണ്ണുകൾ പായിച്ചു നിൽക്കുന്ന ശ്രുതിയെ പിന്നിൽ നിന്നും പുണർന്നു കൊണ്ടവൻ കാതിൽ പതിയെ മൊഴിഞ്ഞു... അവളുടെ അധരങ്ങൾ വിടർന്നു... ആ നിമിഷം മുതൽ അവളും ഒരു അമ്മയാവാൻ കൊതിച്ചു... നാണത്താൽ പൂത്തുലഞ്ഞു കൊണ്ടവൾ തിരിഞ്ഞു നിന്ന് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.... ചെറു പുഞ്ചിരിയോടെ അവനും തിരികെ അവളെ ചേർത്ത് പിടിച്ചു........... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story