മഞ്ഞുരുകും കാലം : ഭാഗം 45

Manjurukumkalam

രചന: ഷംസീന

"ഇപ്പോൾ കിട്ടിയ വാർത്ത...വിദ്യാർഥിനിയായ പെൺകുട്ടിക്ക് ക്രൂരപീഡനം... പീഡിപ്പിച്ചു കഴിഞ്ഞ ശേഷം പ്രതികൾ പെൺകുട്ടിയുടെ മുഖത്ത് ആസിഡോഴിച്ചു പൊള്ളലേൽപ്പിച്ചു ... കൂടെയുണ്ടായിരുന്ന വിദ്യാർഥിയായ സഹോദരനും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്... പ്രണയം നിരസിച്ചതാണ് വൈരാഗ്യത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം... പെൺകുട്ടിയെയും സഹോദരനെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു... ഇരുവരും പ്ലസ് ടു വിദ്യാർത്ഥികളാണ്...പെൺകുട്ടിക്ക് ബോധം വന്നാൽ മാത്രമേ പ്രതികളെ കുറിച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് പോലീസ് വ്യക്തമാക്കി..." ഒരു ഓൺലൈൻ മീഡിയയുടെ വാർത്ത കേൾക്കുകയായിരുന്നു കാശി...അവന്റെ ഉള്ളിൽ എന്തെന്നില്ലാത്തൊരു ആതി ഉടലെടുത്തു.... ദീപുവും ദിവ്യയും സ്കൂളിൽ നിന്നും തിരിച്ചു വന്നോ എന്നറിയാനായി അവൻ മാഷിന്റെ ഫോണിലേക്ക് വിളിക്കാൻ തുടങ്ങുമ്പോഴാണ് വിഷ്ണു കാൾ ഫോണിലേക്ക്‌ വന്നത്... അവനെന്തിനായിരിക്കും ഈ നേരത്ത് വിളിക്കുന്നതെന്ന് ചിന്തിച്ചു കൊണ്ട് കാശി ഫോൺ എടുത്തു...

"ഹെലോ..." "കാശി താനൊന്ന് സിറ്റി ഹോസ്പിറ്റൽ വരെ വരണം... നമ്മുടെ ദീപുവിനും ദിവ്യക്കും..." ബാക്കി പറയാൻ കഴിയാതെ വിഷ്ണു പൊട്ടി കരഞ്ഞു കൊണ്ടിരുന്നു... "കരയാതെ കാര്യം പറ വിഷ്ണു... കുട്ടികൾക്ക് എന്ത് പറ്റിയെന്നാ... " വേവലാതിയോടെ കാശി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.... "കാശി ആദ്യം ഹോസ്പിറ്റലിലേക്ക് വാ.. ഇവിടെ വന്നിട്ട് എല്ലാം പറയാം..." തളർച്ചയോടെ പറഞ്ഞുകൊണ്ട് വിഷ്ണു ഫോൺ കട്ട്‌ ചെയ്തു... കേട്ടതൊന്നും സത്യമാവരുതേ എന്ന പ്രാർത്ഥനയോടെ അവൻ ഹോസ്പിറ്റലിലേക്ക് തിരിച്ചു... ആശുപത്രി പരിസരമാകെ ആളുകൾ കൊണ്ട് നിറഞ്ഞിരുന്നു...പോലീസുകാരും മീഡിയക്കാരും രാഷ്ട്രീയ പ്രവർത്തകരും അങ്ങനെയെന്നു വേണ്ട എല്ലാവരും ആശുപത്രിക്കു മുന്നിൽ തടിച്ചു കൂടിയിരുന്നു... കാശിക്ക് എന്താണ് കുട്ടികൾക്ക് സംഭവിച്ചതെന്ന് അപ്പോഴും വ്യക്തമല്ലായിരുന്നു...

ഏറുന്ന ഹൃദയമിടിപ്പോടെ അവൻ ആളുകളെ വകഞ്ഞു മാറ്റി അകത്തേക്ക് കയറി... Icu വിന് മുന്നിൽ തകർന്നിരിക്കുന്ന മാഷിനെയും രാധയേയും കണ്ട് അവന്റെ ഉള്ള് പിടഞ്ഞു... അവൻ ഓടി അവരുടെ അടുത്തേക്കെത്തി... "മോനേ കാശി നമ്മുടെ കുട്ടികൾ... " മാഷ് വിതുമ്പലടക്കി... "കുട്ടികൾക്ക് എന്ത് പറ്റിയെന്നാ...പറ മാഷേ ദീപുവും ദിവ്യയും എവിടേ... " അവൻ മാഷിനെ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു.... "കാശി വാ നമുക്കങ്ങോട്ട് മാറി നിൽക്കാം...ഞാൻ എല്ലാം പറയാം..." വിഷ്ണു അവനേയും കൂട്ടി അപ്പുറത്തേക്ക് മാറി നിന്നു കാര്യങ്ങളെല്ലാം പറഞ്ഞു... അവന്റെ മനസ്സും ശരീരവും ഒരുപോലെ തളരുന്നുണ്ടായിരുന്നു.... വേച്ചു വീഴാൻ പോയ അവനെ വിഷ്ണു താങ്ങി നിർത്തി അവിടെ ഉണ്ടായിരുന്ന ബെഞ്ചിലേക്കിരുത്തി... "കാശി ദാ ഡോക്ടർ വരുന്നുണ്ട്... " തലതാഴ്ത്തിയിരുന്നു കരയുന്ന കാശ്ശിയോടായി പറഞ്ഞിട്ട് വിഷ്ണു അവനെയും കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് പോയി... "നിങ്ങൾ പേഷ്യന്റ്സിന്റെ... " കാശിയേയും വിഷ്ണുവിനെയു കണ്ട് ഡോക്ടർ ചോദിച്ചു.. "സഹോദരന്മാരാണ്... "

വിഷ്ണുവായിരുന്നു മറുപടി പറഞ്ഞത്... "എങ്കിൽ വരൂ നമുക്ക് മുറിയിലേക്കിരിക്കാം... " ഡോക്ടർ പറഞ്ഞതും കാശി മാഷിനേയും അമ്മയേയും നോക്കി ഡോക്ടറുടെ മുറിയിലേക്ക് കയറി... "ഡോക്ടർ കുട്ടികൾക്ക്... " കാശി വ്യാകുലതയോടെ ചോദിച്ചു... "അത് തന്നെയാണ് ഞാൻ പറഞ്ഞുവരുന്നത് mr... " "കാശി... " "ആ കാശി... ആൺകുട്ടി അപകട നില തരണം ചെയ്തിട്ടുണ്ട്... തലയുടെ മുൻ വശത്തായിട്ടാണ് അടിയേറ്റിരിക്കുന്നത്... അടിയുടെ അഘാതത്തിൽ ബോധം അപ്പോൾ തന്നെ പോയിരുന്നു... പേടിക്കാനൊന്നും ഇല്ല.. എന്തായാലും രണ്ട് ദിവസം ഒബ്സെർവേഷനിൽ കിടക്കട്ടെ .." "ദിവ്യ... " കാശിയുടെ ചോദ്യത്തിന് അയാൾ ആലോചനയോടെ കസേരയിലേക്ക് ചാരിയിരുന്നു... "ഡോക്ടർ... " വിഷ്ണുവിന്റെ വിളികേട്ട് അദ്ദേഹം ചിന്തയിൽ നിന്നും ഉണർന്നു മുന്നിലേക്കൊന്നാഞ്ഞിരുന്നു ... "ആ കുട്ടി ഇപ്പൊൾ ക്രിട്ടിക്കൽ സ്റ്റേജിലാണ് ...ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല... ക്രൂരമായ പീഡനം തന്നെയാണ് നടന്നിരിക്കുന്നത്... മുഖം പകുതിയോളം പൊള്ളലേറ്റിട്ടുണ്ട്...തലയുടെ പിന്നിലായി കല്ലുകൊണ്ടോ മറ്റോ പരിക്കേൽപ്പിച്ചിട്ടുണ്ട്...കൈക്കും കാലിനും പൊട്ടലുണ്ട്...

ഇരുപത്തി നാല് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ല..." അദ്ദേഹം അത്യധികം വിഷമതയോടെ പറഞ്ഞു... കാശിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... തന്റെ പ്രാണൻ പോലും പകുത്തു പോവുന്ന വേദനയവൻ അനുഭവിച്ചു കൊണ്ടിരുന്നു... ഈ അവസ്ഥ എങ്ങനെ മറികടക്കുമെന്ന് അവനും അറിയില്ലായിരുന്നു... "അവരെ ഒന്ന് കാണാൻ... " വിഷ്ണു മുന്നിലേക്ക് ആഞ്ഞിരുന്ന് കൊണ്ട് ചോദിച്ചു... "ഇപ്പോൾ പറ്റില്ല .. വേണമെങ്കിൽ നാളെ രാവിലെ ഒരാൾ കയറിക്കണ്ടോളൂ... ഞാൻ നഴ്സിനോട്‌ പറഞ്ഞേക്കാം..." "താങ്ക് യു ഡോക്ടർ... " വിഷ്ണു അദ്ദേഹത്തോട് നന്ദി പറഞ്ഞു കാശിയോടൊപ്പം പുറത്തേക്കിറങ്ങി... "കാശി ഡോക്ടർ എന്താ പറഞ്ഞത്... ന്റെ കുട്ടികൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ... " രാധമ്മ നിലവിളിയോടെ കാശിയെ വന്നു കെട്ടിപിടിച്ചു... "അവർക്ക് കുഴപ്പമൊന്നും ഇല്ലമ്മേ... അമ്മ ഇവിടെ വന്നിരുന്നേ... " തന്റെ ഉള്ളിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന നോവിനെ മറച്ചു വെച്ചു കൊണ്ടവൻ അവരേയും ചേർത്ത് പിടിച്ചു കസേരയിലേക്കിരുന്നു...അരികിലിരുന്ന് മൗനമായി തേങ്ങുന്ന മാഷിനെയും അവൻ ചേർത്ത് പിടിക്കാൻ മറന്നില്ല...

തളർന്നു വീഴാറായ രാധയെ അവിടെയുള്ള ക്യാഷ്വാലിറ്റിയിലേക്ക് പ്രവേശിപ്പിച്ചു... മാഷിനെയും വിഷ്ണുവിനേയും അവരോടൊപ്പം നിർത്തി കാശി icu വിനു മുന്നിലേക്ക് തന്നെ നടക്കുമ്പോഴാണ് ദീപ്തിയെയും താങ്ങി പിടിച്ചു നടന്നു വരുന്ന മല്ലികാമ്മയേയും ഗോപുവിനെയും കാണുന്നത്... "കാശ്യേട്ടാ ന്റെ ദീപുവും ദിവ്യയും... " അവളൊരു പൊട്ടിക്കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു.... അവളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കുമെന്ന് അവനും നിശ്ചയമില്ലായിരുന്നു... "പിള്ളേർക്ക് ഒന്നുമില്ലെടോ ചെറിയൊരു ആക്‌സിഡന്റ്...പേടിക്കാൻ മാത്രം ഒന്നുമില്ല..." തന്റെ ശബ്ദം ഇടറാതിരിക്കാനായി അവൻ നന്നേ പാടുപെട്ടു... "കാശിയേട്ടൻ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി ഓരോന്നും പറയേണ്ടാ,, നിക്കിപ്പോ കാണണം അവരെ..." അവൾ കൊച്ചു കുഞ്ഞുങ്ങളെ പോലെ വാശിപിടിച്ചു കരഞ്ഞുകൊണ്ടിരുന്നു ...

"ദീപ്തി അതൊന്നും ഇപ്പൊ പറ്റില്ല...ട്രീറ്റ്മെന്റ് നടന്നു കൊണ്ടിരിക്കുവല്ലേ.. നാളെ രാവിലെ കാണാമെന്നാണ് ഡോക്ടർ പറഞ്ഞത്..." "കാശ്യേട്ടാ ഒരു തവണ ഒറ്റത്തവണ ഒന്ന് കണ്ടാൽ മതി... " "താനൊന്ന് സമാധാനത്തോടെയിരിക്ക് എന്തെങ്കിലും വഴിയുണ്ടോ എന്ന് ഞാൻ നോക്കാം... " അവൻ ഒരു വിധം അവളെ സമാധാനിപ്പിച്ചു... "അച്ഛനും അമ്മയും... " കണ്ണുനീര് കവിളിൽ ചാലിട്ടൊഴുകിയപ്പോൾ അതിനെ തുടച്ചു മാറ്റികൊണ്ടവൾ അവന്റെ നെഞ്ചിൽ നിന്നും അടർന്നു മാറി പരിഭ്രമത്തോടെ ചോദിച്ചു... "ക്യാഷ്വാലിറ്റിയിൽ ഉണ്ട് അമ്മക്ക് ചെറിയൊരു തലകറക്കം... " കാശി അവളേയും കൊണ്ട് മാഷിന്റെയും അമ്മയുടേയും അടുത്തേക്ക് കൊണ്ടുപോയി... "അച്ഛാ... " തളർന്നു കിടക്കുന്ന അമ്മക്കരികിൽ ഇരിക്കുന്ന മാഷിനെ അവൾ വേദനയോടെ വിളിച്ചു...അദ്ദേഹം തന്റെ മുഖത്തെ കണ്ണട മാറ്റി വെച്ചു കണ്ണുകൾ തുടച്ചു കൊണ്ട് അവളെ അരികിലേക്ക് വിളിച്ചു... "അമ്മ... " "ഇതൊന്നും കാണാനും സഹിക്കാനുമുള്ള ബലമൊന്നും അതിന്റെ ഹൃദയത്തിനില്ലല്ലോ,,വീണുപോയി പാവം ... "

അദ്ദേഹം വേദനയോടെ അവളെ നോക്കി തലയിലൊന്ന് തഴുകി...സങ്കടം അണപ്പൊട്ടിയൊഴുകിയ നിമിഷം അവളും പൊട്ടികരഞ്ഞു പോയിരുന്നു.... കണ്ടു നിന്ന എല്ലാവരുടേയും ഹൃദയം തകർക്കുന്ന കാഴ്ചയായിരുന്നു അത്... ***** പിറ്റേന്ന് രാവിലെ ഡോക്ടറുടെ അനുവാദത്തോടെ കാശി ദീപുവിനെ കയറികണ്ടു.... ബോധം തെളിഞ്ഞിട്ടില്ലെങ്കിലും അവന്റെ ഉപബോദമനസ്സ് ദിവ്യയെ തിരയുന്നുണ്ടായിരുന്നു... കാശി വാത്സല്യത്തോടെ അവന്റെ നെറ്റിയിലൊന്ന് തഴുകി... കണ്ണുകൾ അപ്പോഴും തോരാതെ പെയ്യുന്നുണ്ടായിരുന്നു... കാശി തിരിഞ്ഞു നടക്കാനൊരുങ്ങിയതും കൈകൾ ദീപുവിന്റെ പിടുത്തം വീണിരുന്നു.... "ദിവ്യ... " അവശതയോടെ അവൻ ചോദിച്ചു... "ദിവ്യ അപ്പുറത്തുണ്ടെടാ,,, കുഴപ്പമൊന്നുമില്ല കേട്ടോ വിഷമിക്കാതെ... " പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട് കാശി അവനെ സമാധാനപ്പെടുത്തി... "ഞാൻ... ഞാൻ കാരണമാണ്...എല്ലാം സംഭവിച്ചത്,,, ന്റെ തെറ്റാ..." പാതി ബോധത്തിലും ദീപു പുലമ്പി കൊണ്ടിരുന്നു... "അതൊന്നും ഇപ്പൊ ഓർക്കേണ്ട...പേടിക്കാതെ കിടന്നോ ഞങ്ങളെല്ലാം അപ്പുറത്തുണ്ട്..."

കാശിയുടെ കൈക്കുള്ളിൽ ഭദ്രമായി വിശ്രമം കൊള്ളുന്ന ദീപുവിന്റെ കൈകളിൽ തലോടി കൊണ്ടവൻ പറഞ്ഞു... അല്പ സമയം കഴിഞ്ഞതും നഴ്സ് അവിടേക്ക് വന്നു ദീപുവിന്റെ കയ്യിലൊരു ഇൻജെക്ഷൻ വെച്ചതും അവൻ പൂർണമായും ഉറക്കത്തിലേക്ക് വഴുതി വീണു....പിടയുന്ന മനസ്സോടെ അവനെ നോക്കി കാശി നഴ്സിന്റെ കൂടെ അപ്പുറത്തേക്ക് നടന്നു.... ധൈര്യം സംഭരിച്ചു കൊണ്ടവൻ അകത്തേക്ക് കയറി....ഒരുപാട് വയറുകൾക്കും മിഷ്യനുകൾക്കും ഇടയിൽ ജീവനോട് മല്ലിട്ടു പാതി വെന്ത മുഖത്തോടെ കിടക്കുന്ന ദിവ്യയെ അവൻ ഒരു നോക്കെ നോക്കിയുള്ളൂ അപ്പോഴേക്കും തന്റെ കണ്ണുകളെ പിൻവലിച്ചിരുന്നു...ഹൃദയം അഘാരണമായി മിടിക്കാൻ തുടങ്ങിയതും അവൻ അവിടെ നിന്നും പെട്ടന്ന് തന്നെ പുറത്തേക്കിറങ്ങി...അവിടെ നിന്ന് വാ മൂടി ശബ്‍ദമില്ലാതെ തേങ്ങുന്ന കാശിയെ കണ്ട് കൂടെ നിന്നിരുന്ന നഴ്സിന്റെയും കണ്ണുകൾ നിറഞ്ഞു...

. "വിഷമിക്കാതെ സർ...എല്ലാം പെട്ടന്ന് തന്നെ നേരെയാവാൻ ഈശ്വരനോട്‌ പ്രാർത്ഥിക്കാം.... ഈ കുട്ടിയുടെ കാര്യം ആലോചിക്കുമ്പോഴാണ്,,,ഇത് ചെയ്ത ഒരുത്തനെയും വെറുതെ വിടരുത്...നിയമം അനുമാനിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ അവർക്ക് കിട്ടണം...." നഴ്സിന്റെ വാക്കുകൾ അവനിലെ നൊമ്പരത്തെ കുറച്ചു... ഒരു കുറ്റവാളിയെ പോലും രക്ഷപ്പെടാൻ അനുവദിക്കില്ല എന്നവൻ മനസ്സ് കൊണ്ട് ഉറപ്പിച്ചു...മുഖം അമർത്തി തുടച്ചു കൊണ്ടവൻ വിഷാദ ഭാവം മാറ്റി icu വിന് പുറത്തേക്ക് കടന്നു... "കാശ്യേട്ടാ..." മല്ലികാമ്മയുടെ തോളിൽ തലചായ്ച്ചു കിടന്നിരുന്ന ദീപ്തി ഓടി അവനടുത്തേക്ക്‌ വന്നു... "കുഴപ്പനാന്നുമില്ലെടോ,, ദീപു എന്നോട് സംസാരിച്ചു,, ദിവ്യ മയക്കത്തിലാണ്... " ദീപ്തിയെ ആശ്വസിപ്പിച്ച ശേഷം അവൻ അവളേയും ചേർത്ത് പിടിച്ചു മാഷിന്റെയും രാധയുടെയും അടുത്തേക്ക് ചെന്നു...

"അച്ഛാ...കുട്ടികൾക്കിപ്പോൾ കുഴപ്പമൊന്നുമില്ല... ഞാൻ കണ്ട് സംസാരിച്ചിരുന്നു... ചിലപ്പോൾ നാളെ മുറിയിലേക്ക് മാറ്റും..." "മ്മ്... " അയാൾ അടഞ്ഞ ശബ്‌ദത്തിൽ മൂളി അവൻ പറഞ്ഞതെല്ലാം കേട്ടു... വിഷ്ണു അപ്പോഴേക്കും എല്ലാവർക്കുമുള്ള ചായയുമായി വന്നിരുന്നു... കാശി അതിൽ നിന്നും രണ്ട് ഗ്ലാസ്‌ ചായയെടുത്ത് മാഷിനേയും രാധായേയും നിർബന്ധിച്ചു കുടിപ്പിച്ചു... ഒരു മകന്റെ സ്ഥാനത്തു നിന്ന് അവർക്ക് വേണ്ടാ എല്ലാ കാര്യങ്ങളും ചെയ്തു കൊണ്ടിരുന്നു.... തളരുമ്പോൾ താങ്ങായും തണലായും അവൻ അവരോടൊപ്പം ആ ഹോസ്പിറ്റൽ വരാന്തയിൽ കഴിച്ചു കൂട്ടി.......... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story