മഞ്ഞുരുകും കാലം : ഭാഗം 50

Manjurukumkalam

രചന: ഷംസീന

"ശ്രുതി... വൈഫ്‌ ഓഫ് വിഷ്ണു..." നഴ്സ് ടോക്കൺ വിളിച്ചതും ശ്രുതിയും വിഷ്ണുവും ഫയലുമായി അവരുടെ അടുത്തേക്ക് ചെന്നു... "യൂറിൻ പാസ് ചെയ്ത് അകത്തേക്ക് കയറിക്കോളൂ... " അവർ പറഞ്ഞതും ശ്രുതി ടോയ്‌ലെറ്റിലേക്ക് പോയി യൂറിൻ പാസ് ചെയ്തു വന്നു... "ഡേറ്റ് മിസ്സായിട്ട് എത്ര ദിവസമായി... " ഡോക്ടർ ഫയൽ പരിശോധിച്ചു കൊണ്ട് ചോദിച്ചു... "പത്ത്... ഇന്നലെ ടെസ്റ്റ്‌ ചെയ്ത് നോക്കി പോസിറ്റീവ് ആയിരുന്നു..." ശ്രുതി മറുപടി പറഞ്ഞു... "മ്മ് അങ്ങോട്ട് കിടന്നോളൂ..." അടുത്തുള്ള ബെഡ്‌ ചൂണ്ടി ഡോക്ടർ പറഞ്ഞതും അവളൊരല്പം ഭയത്തോടെ അവിടെ കിടന്നു... "താനെന്തിനാടോ ഇങ്ങനെ ടെൻസ്ഡ് ആവുന്നേ.. കൂൾ ആയിട്ട് കിടക്ക്..." അവളുടെ മുഖത്തെ പേടി കണ്ടതു കൊണ്ടാവണം ഡോക്ടർ ചിരിച്ച് കൊണ്ട് പറഞ്ഞു.. "എണീറ്റോളൂ... " ശ്രുതി എഴുന്നേറ്റ് വിഷ്ണുവിനടുത്ത് പോയിരുന്നു... "കുഴപ്പമൊന്നുമില്ല.. ഞാൻ കുറച്ചു ടാബ്ലറ്റ്സ് എഴുതി തരാം... ഇതിന് മുൻപ് ഒരു അബോർഷൻ നടന്നത് കൊണ്ട് ഇനി അതുപോലെ സംഭവിക്കാതിരിക്കാനുള്ള ടാബ്ലറ്റ് എഴുതുന്നുണ്ട്.. മൂന്ന് മാസത്തിൽ ഒരു സ്കാനിംഗ് ഉണ്ട് അത് വരെ നന്നായി ശ്രദ്ധിക്കണം..

.നല്ല മെന്റൽ ഹെൽത്തും ബോഡി ഹെൽത്തും കുഞ്ഞിന്റെ വളർച്ചക്ക് ഗുണം ചെയ്യും... ഇപ്പോഴുള്ള ടെൻഷൻസ് ഒക്കെ മാറ്റിവെച്ച് ഹാപ്പിയായിട്ടിരിക്കാൻ ശ്രദ്ധിക്കുക... വൈഫിനെ ഹാപ്പിയായി ഇരുത്തേണ്ടത് വിഷ്ണുവിന്റെ കടമയാണ് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ..." ഡോക്ടർ വിഷ്ണുവിനെ നോക്കി പറഞ്ഞു.. "അറിയാം ഡോക്ടർ ഞാൻ ശ്രദ്ധിച്ചോളാം... Thank you..." വിഷ്ണു ഡോക്ടറിനോട് നന്ദി പറഞ്ഞു ശ്രുതിയേയും കൂട്ടി അവിടെ നിന്നും മടങ്ങി... "ഡോക്ടർ എന്ത് പറഞ്ഞു വിഷ്ണു.... " അവരെ കണ്ടതും ഉമ്മറത്തിരുന്ന് കുഞ്ഞിന് കുറുക്ക് കൊടുക്കുകയായിരുന്ന സുജ ചോദിച്ചു... "താൻ മുറിയിലേക്ക് പൊക്കോ... " ശ്രുതിയെ നോക്കി പറഞ്ഞിട്ടവൻ സുജയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിയെടുത്തു... "കുഴപ്പമൊന്നുമില്ല ചേച്ചി... റസ്റ്റ്‌ വേണമെന്ന് പറഞ്ഞു... പിന്നെ മൂന്നാം മാസത്തിൽ സ്കാനിംഗ് ഉണ്ടെന്നും..."

"എന്നാൽ നിങ്ങൾ വേഷമൊക്കെ മാറ്റി വാ ഞാൻ കഴിക്കാൻ എടുക്കാം..." സുജ അടുക്കളയിലേക്ക് പോകാനൊരുങ്ങി... "അമ്മയെവിടെ... " "ഇത്ര നേരം നിങ്ങൾ വരുന്നതും നോക്കി ഇവിടെ നിൽപ്പുണ്ടായിരുന്നു ഇപ്പൊ അപ്പുറത്തേക്ക് പോയെന്ന് തോന്നുന്നു..." അതും പറഞ്ഞു സുജ അടുക്കളയിലേക്ക് പോയി വിഷ്ണു മുറിയിലേക്കും... "ചേച്ചിയെന്തിനാ വെറുതെ ബുദ്ധിമുട്ടിയേ ഞാൻ വിളമ്പി വെക്കുമായിരുന്നല്ലോ... " "നീ ഞങ്ങൾക്കൊക്കെ വേണ്ടി കുറച്ചു കഷ്ടപ്പെട്ടതല്ലേ ഇനി ഞങ്ങളും നിനക്ക് വേണ്ടി എന്തെങ്കിലും ചെയ്യട്ടന്നേ... ഇനി ഈ കുഞ്ഞി കണ്ണനെ ഞങ്ങടെ വിഷ്‌ണുവിന്റെ കയ്യിലേക്ക് വെച്ചു കൊടുക്കുന്നത് വരെ ഒരു ഗ്ലാസ്‌ പോലും എടുത്ത് പൊക്കാൻ പാടില്ല... എല്ലാം ഞാനും അമ്മയും കൂടെ ചെയ്ത് തരും...." "ചേച്ചി... " സ്നേഹത്തോടെ വിളിച്ചു കൊണ്ട് ശ്രുതി സുജയുടെ കൈകൾ കവർന്നു... "ഒത്തിരി കഷ്ടപ്പെടുത്തിയിട്ടുണ്ട് നിന്നെ ഞാനും അമ്മയും കൂടി അതിനൊരു പ്രായശ്ചിത്തമായി കൂട്ടിയാൽ മതി... ഇത്രയെങ്കിലും നിനക്ക് വേണ്ടി ചെയ്തില്ലെങ്കിൽ മനസാക്ഷി പോലും ഞങ്ങളോട് പൊറുക്കില്ല... ഞാൻ എന്തൊക്കെയോ പറഞ്ഞു നീയിരിക്ക്... "

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ച് കൊണ്ട് സുജ അവളോട് പറഞ്ഞു... ആ സ്നേഹ വായ്പ്പിൽ അവളും മറുത്തൊന്നും പറയാതെ കഴിക്കാനിരുന്നു.... ഇത്രയും നാളിനിടക്ക് ഇത്രയും രുചിയിലും ആസ്വദിച്ചും താൻ ഭക്ഷണം കഴിച്ചിട്ടില്ലെന്നവൾ ഓർത്തു പോയി...ആ നിമിഷം സന്തോഷം കൊണ്ടവളുടെ കണ്ണുകളും നിറഞ്ഞു തൂവുന്നുണ്ടായിരുന്നു... *********** "നീയെന്താടാ ഗോപു ഇങ്ങനെ നട്സ് പോയ അണ്ണാനെ പോലെ ഇരിക്കുന്നത്... " ഗാർഡനിലെ ബെഞ്ചിൽ ആലോചനയോടെ ഇരിക്കുന്ന ഗോപുവിന്റെ അടുത്തേക്ക് വന്നു കൊണ്ട് ദീപു ചോദിച്ചു... "പോടാ പുല്ലേ,, മനുഷ്യനിവിടെ ഭ്രാന്തെടുത്തിരിക്കുമ്പോഴാ അവന്റെയൊരു വളിച്ച കോമഡി..." ഗോപു അവന്റെ നേരെ കെർവിച്ചു... "ഓ.. ഓ... നിരാശ കാമുകൻ..സാരല്ല പോട്ടെ..." ദീപു അവനെ വിടാൻ ഉദ്ദേശമില്ലാതെ കളിയാക്കി കൊണ്ടിരുന്നു... "ദീപു നീ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കുമേ... "

"ഓ പിന്നെ ഞാനങ്ങു പേടിച്ചു.. എടാ പുല്ലേ അവളുടെ അതായത് എന്റെ പെങ്ങൾ എന്ന് പറയുന്നവളുടെ നമ്പർ നിന്റെ കയ്യിലുണ്ടല്ലോ അത്രക്ക് മിസ്സിംഗ്‌ ആണെങ്കിൽ ആ വാട്ട്‌സ് ആപ്പിൽ ഒരു മെസ്സേജ് അങ്ങയ്ക്ക് അല്ലെങ്കിൽ ഒന്ന് കാൾ ചെയ്യ്..." " സ്വന്തം പെങ്ങളെ വളക്കാൻ കൂട്ടുകാരന് ഐഡിയ പറഞ്ഞു കൊടുക്കുന്ന നല്ല ബെസ്റ്റ് ആങ്ങളാ... നീയാടാ മുത്തേ യഥാർത്ഥ അളിയൻ... " ഗോപു അവനെ കെട്ടിപിടിച്ചു കവിളിലൊരുമ്മ കൊടുത്തു.. "നാറി നാറ്റിച്ചു..." അവൻ ഉമ്മ വെച്ച കവിൾ തുടച്ച് കൊണ്ട് ദീപു മുഖം ചുളിച്ചു... ഗോപു പോക്കറ്റിൽ നിന്നും ഫോണെടുത്ത് ദിവ്യയുടെ നമ്പർ ഡയൽ ചെയ്തു... ഫോൺ റിങ് ചെയ്യുന്നതിനൊപ്പം അവന്റെ ഹൃദയവും ശക്തിയായി മിടിക്കാൻ തുടങ്ങി.... ********* "കാശിയേട്ടൻ അറിഞ്ഞോ നമ്മുടെ ശ്രുതിക്ക് വിശേഷം ഉണ്ടെന്ന്... സുജേച്ചി ഇപ്പൊ വിളിച്ചു വെച്ചതേ ഉള്ളൂ..." "ഉവ്വാ.. ഉവ്വാ ഞാനിതൊക്കെ എപ്പോഴേ അറിഞ്ഞു..." "എങ്ങനെ.. " മടക്കി കൊണ്ടിരുന്നു തുണി ഷെൽഫിലേക്ക് വെച്ചിട്ടവൾ കാശിയുടെ അടുത്ത് വന്നിരുന്നു.. "വിഷ്ണു വിളിച്ചിരുന്നു... " "എന്നിട്ട് എന്നോടൊന്ന് പറഞ്ഞില്ലല്ലോ.. "

"അത് പിന്നെ ഇന്നലത്തെ ക്ഷീണത്തിൽ ഞാൻ പറയാൻ വിട്ടുപോയി.." "ക്ഷീണമോ..!അതിനിന്നലെ കാശിയേട്ടൻ ഓഫീസിലൊന്നും പോയില്ലല്ലോ..." അവൾ നഖം കടിച്ചു കൊണ്ട് ചിന്തയിലാണ്ടു... "ഓ ഇങ്ങനൊരു ബുദ്ധൂസ്..." അവൻ ദീപ്തിയുടെ തലക്കിട്ടൊരു കിഴുക്ക് വെച്ചു കൊടുത്തു.. "ഇന്നലെ ഞാൻ എന്റെ ഭാര്യയെ നന്നായൊന്ന് സ്നേഹിച്ചു അതിന്റെ ക്ഷീണമാണെന്നാണ് പറഞ്ഞത്... " അവൻ കുറുമ്പോടെ തന്റെ മീശ തുമ്പ് കടിച്ചു പിടിച്ചു പറഞ്ഞു... "അയ്യേ വഷളൻ... ഏത് സമയവും ഇങ്ങനെയുള്ള വഷളത്തരമേ വായിൽ നിന്ന് വീഴുകയുള്ളൂ..." തന്റെ അടുത്തേക്ക് വരുന്ന കാശിയെ തട്ടി മാറ്റി ദീപ്തി അവിടെ നിന്നും എണീറ്റ് പോകാനൊരുങ്ങി... "ഹാ അങ്ങനങ്ങ് പോയാലോ... ഇനിയും മനസ്സിലായില്ലെങ്കിൽ ഞാൻ വിശദമായി ഒരു വട്ടം കൂടെ പറഞ്ഞു തരാം.... വേണോ..." പോകാൻ തുടങ്ങിയവളുടെ കയ്യിൽ പിടിച്ചു തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു കൊണ്ട് കാതോരം കൊഞ്ചലോടെ ചോദിച്ചു... "കാശിയേട്ടാ... " അവൾ കൊച്ചു കുട്ടികളെ പോലെ ചിണുങ്ങിയതും അവന്റെ അധരങ്ങൾ അവളുടെ ചെവി തുമ്പിനെ നുണഞ്ഞെടുത്തിരുന്നു...

അവളുടെ വിരലുകൾ അവന്റെ പാതി നഗ്നമായ പുറം മേനിയിൽ അമർന്നു... ചെവി തുമ്പിൽ നിന്നും അവന്റെ അധരങ്ങൾ അവളുടെ കഴുത്തിടുക്കിലേക്ക് അരിച്ചിറങ്ങി... വെളുത്ത നിറമുള്ള കഴുത്തിൽ തെളിഞ്ഞു കിടക്കുന്ന നീല നിറത്തിലുള്ള ഞെരമ്പിൽ അവന്റെ ദന്തങ്ങൾ അമർന്നു... അതിന്റെ ചെറു നോവിൽ പെരു വിരൽ നിലത്തൂന്നി അവൾ ഉയർന്നു പൊങ്ങി... ഏറെ നേരം അവന്റെ അധരങ്ങളും ദന്തങ്ങളും അവളുടെ കഴുത്തിലും ചെവിതുമ്പുകളിലും അതിരുകളില്ലാതെ അലഞ്ഞു നടന്നു...ഇരുവരുടേയും ശ്വാസോഛാസങ്ങൾ ഉച്ചത്തിലായി.... കഴുത്തിനെ മോചിപ്പിച്ചു കൊണ്ട് ചുണ്ടും നാവും വിയർപ്പിനാൽ മാറിൽ ഒട്ടി കിടക്കുന്ന അവളുടെ ആലിലത്താലി ലക്ഷ്യമാക്കി നീങ്ങിയതും താഴെ നിന്നും അമ്മയുടെ വിളി കർണപുടത്തിൽ പതിഞ്ഞിരുന്നു.... "ദീപ്തി... " പൊടുന്നനെ കാശിയെ തന്നിൽ നിന്നും തട്ടി മാറ്റി അവൾ പുറത്തേക്കോടി... കോണിപ്പടിയുടെ കൈ വരിയിൽ നിന്ന് കിതാപ്പൊന്നടങ്ങിയ ശേഷമാണ് അവൾ താഴേക്ക് പോയത്... അപ്പോഴും മനസ്സ് കാശിയുടെ അടുത്ത് തന്നെയായിരുന്നു...

അവൻ നൽകിയ സ്നേഹ ചുംബനങ്ങളുടെ ലാളനയിൽ മനസ്സൊരു നൂലില്ലാ പട്ടം പോലെ അവന് ചുറ്റും അലഞ്ഞു നടക്കുകയായിരുന്നു... ********** ക്ലാസ്സ്‌ കഴിഞ്ഞ് ബ്രേക്ക്‌ സമയത്ത് ഫോണെടുത്തു നോക്കുമ്പോഴാണ് ഗോപുവിന്റെ മിസ്സ്ഡ് കാൾ ദിവ്യ കണ്ടത്.... അദ്യം വിളിക്കണോ വേണ്ടയോ എന്ന് കരുതി മടിച്ചു നിന്നെങ്കിലും ഇനിയെന്തെങ്കിലും അത്യാവശ്യ കാര്യമാണെങ്കിലോ എന്ന് കരുതി അവൾ തിരിച്ചു വിളിച്ചു... അടുത്തിരുന്ന ഫോൺ റിങ് ചെയ്യുന്നത് കേട്ടതും ഗോപു ഡിസ്പ്ലേയിലേക്ക് നോക്കി... ദിവ്യയുടെ പേര് കണ്ടതും അവന്റെ ഹൃദയം സന്തോഷത്താൽ തുടികൊട്ടി...ഫോൺ കട്ട്‌ ആവുന്നതിനു മുന്നേ തന്നെ അവനതെടുത്തു ചെവിയോട് ചേർത്തു... "ഹലോ.. " ദിവ്യയുടെ ശാന്തവും ലോലവുമായ സ്വരം അവനിലെ പ്രണയത്തെ ഉണർത്തി.... ദിവസങ്ങളോളം വെള്ളം കിട്ടാതെ വരണ്ടുണങ്ങിയ ഭൂമിയിൽ പുതുമഴ പെയ്ത സന്തോഷമായിരുന്നു അവനപ്പോൾ.... "ഹലോ... " ഉള്ളിലെ ആകാംഷ അവന്റെ വാക്കുകളിലും വ്യക്തമായിരുന്നു... "ഗോപേട്ടൻ എന്തേ വിളിച്ചത്... എന്തെങ്കിലും അത്യാവശ്യമാണോ..."

അവൾ ചോദിച്ചതും അവൻ എന്ത് മറുപടി കൊടുക്കും എന്നറിയാതെ കുഴങ്ങി... "അത് പിന്നെ... ഞാൻ വെറുതെ ഇരുന്നപ്പോൾ.... നമ്പർ കണ്ടപ്പോൾ.... വിളിച്ചാലോ എന്ന്.. തോന്നി..." "എന്താ...ഗോപേട്ടൻ ഈ ലോകത്തൊന്നും അല്ലേ..." അവൻ തപ്പി തടഞ്ഞു എന്തൊക്കെയോ പറഞ്ഞൊപ്പിക്കാൻ ശ്രമിച്ചതും മനസിലാവാത്തത് പോലെയവൾ ചോദിച്ചു... "അതുണ്ടല്ലോ ദിവ്യേ.. ഞാൻ... വിളിച്ചത്..." ഇനിയും കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ തന്നെകൊണ്ട് കഴിയില്ലെന്നവന് ഉറപ്പായിരുന്നു... "വേണ്ടാ ഗോപേട്ടാ എനിക്ക് മനസ്സിലായി എന്തിനാ വിളിച്ചതെന്ന്....ഗോപേട്ടനറിയാലോ ഇപ്പോൾ എന്റെ ശ്രദ്ധ മുഴുവനും പഠനത്തിലാണ് അത് കഴിഞ്ഞേ ഞാൻ മറ്റെന്തിനെ കുറിച്ചും ചിന്തിക്കൂ.... ഗോപേട്ടന് എന്നോടുള്ള ഇഷ്ടവും അതിന്റെ ആഴവും എത്രയാണെന്ന് എനിക്ക് ഊഹിക്കാൻ സാധിക്കും... ഗോപേട്ടനെ ഞാൻ നിരാശപ്പെടുത്തുകയല്ല എന്നാലും പറയുകയാണ് പഠനം കഴിയുന്നത് വരെ ഈ ഒരു കാര്യത്തിന് എന്നെ വിളിക്കരുത്... എന്റെ പഠിത്തമെല്ലാം കഴിഞ്ഞ് നാട്ടിലേക്ക് വരുമ്പോൾ തീർച്ചയായും ഗോപേട്ടന് ഞാനൊരു മറുപടി തന്നിരിക്കും..."

അവൾ ഒറ്റ ശ്വാസത്തിൽ തന്റെ മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞു... ഇപ്പോൾ ഇത്രയും പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ അത് തന്റെയും ഗോപുവിന്റെയും ഭാവിക്ക് ദോഷം ചെയ്തേക്കാം എന്നവൾക്ക് പൂർണ ബോധ്യമുണ്ടായിരുന്നു... "ദിവ്യേ..ഞാൻ തന്നെ ശല്യപ്പെടുത്താൻ വിളിച്ചതൊന്നും അല്ലെടോ... എന്തോ തന്റെ ശബ്‍ദമൊന്ന് കേൾക്കണമെന്ന് തോന്നി...അല്ലെങ്കിൽ മനസ്സ് പിടിവിട്ടു പോകും എന്ന അവസ്ഥയിലേക്കെത്തിയിരുന്നു...അത്രേയുള്ളൂ... എന്നാൽ ഞാൻ വെക്കുവാണേ..." മറുപടിക്ക് കാത്തു നിൽക്കാതെ അവൻ ഫോൺ കട്ട്‌ ചെയ്തു.... അവൾക്ക്‌ താനൊരു ശല്യമാണോ എന്ന് പോലും അവനാ നിമിഷം തോന്നി... ഇനിയും അവളെ ഈ ഒരു കാര്യം പറഞ്ഞു ബുദ്ധിമുട്ടിക്കില്ല എന്നവൻ മനസ്സുകൊണ്ടുറപ്പിച്ചു....അവൾക്ക് തന്നെ എന്നാണോ അംഗീകരിക്കാൻ കഴിയുക അത് വരെ കാത്തിരിക്കാൻ തനിക്ക് കഴിയുമെന്ന് അവന് വിശ്വാസമുണ്ടായിരുന്നു... ഇനി അങ്ങനൊന്ന് സംഭവിച്ചില്ലെങ്കിൽ കൂടി അവളല്ലാതെ വേറൊരു പെണ്ണിന് തന്റെ ജീവിതത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് ഗോപു തീരുമാനിച്ചിരുന്നു........... തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story