മഞ്ഞുരുകും കാലം : ഭാഗം 52

Manjurukumkalam

രചന: ഷംസീന

"സർ,, ഒരു വിസിറ്റർ ഉണ്ട്... " കാശി വർക്കിൽ ആയിരിക്കുമ്പോഴായിരുന്നു കേബിനിലേക്ക് റിസപ്ഷനിസ്റ്റിന്റെ കാൾ വന്നത്... "Ok വരാൻ പറഞ്ഞോളൂ... " പറഞ്ഞിട്ടവൻ ഫയലിലേക്ക് തന്നെ മുഖം പൂഴ്ത്തി.. "May i coming... " "Oo yes" പുറത്തു നിന്നും ഒരു ചെറുപ്പക്കാരന്റെ സ്വരം കേട്ടതും കാശി ഫയൽ അടച്ചു വെച്ച് കൊണ്ട് അനുവാദം കൊടുത്തു... "Hello,, I 'am വിശ്വാന്ത് വർമ്മ ... " ആ സുമുഖനായ ചെറുപ്പക്കാരൻ സ്വയം പരിചയപ്പെടുത്തി... "എനിക്കങ്ങോട്ട്..?" കാശി ആളെ മനസ്സിലാവാതെ നെറ്റിയൊന്നുഴിഞ്ഞു... "ഇതാരാണെന്ന് ഇപ്പൊ മനസ്സിലായോ കാശിക്ക്..? " ചോദിച്ചുകൊണ്ട് നീലിമ ക്യാബിൻ ഡോർ തുറന്നു അകത്തേക്ക് പ്രവേശിച്ചു... "നീലിമ താൻ... What a surprice.." അവൻ സീറ്റിൽ നിന്നും എഴുന്നേറ്റ് അടുത്തേക്ക് വന്ന അവളെ ഹഗ് ചെയ്തു.. "അപ്പൊ ഇത്.. ഓ സോറി വിശ്വാ....എനിക്ക് പെട്ടന്ന് ആളെ കണ്ടപ്പോൾ.."

അവൻ അബദ്ധം പിണഞ്ഞപോലെ പറഞ്ഞുകൊണ്ട് അവനേയും ഹഗ് ചെയ്ത് ചെയറിൽ പോയിരുന്നു... "വിശ്വ ഒരുപാട് മാറിയല്ലേ നീലിമാ,,, അന്ന് ഞാൻ കണ്ട ആളേ അല്ല..." കാശി അത്ഭുതപ്പെട്ടു... നീലിമയും വിശ്വയും പരസ്പരം നോക്കി ചിരിച്ചു... "ഞങ്ങളിപ്പോൾ വന്നതെന്തെന്ന് വെച്ചാൽ വിശ്വക്ക് ഒരേ നിർബന്ധം കാശിയെ നേരിട്ട് കണ്ട് ഒരു താങ്ക്സ് പറയണമെന്ന്... പുതുതായി തുടങ്ങിയ ഷോപ്പിൽ പോയിരുന്നു അവിടുന്നാണ് ഓഫീസിന്റെ അഡ്രസ് തന്നത്..." "എന്നോടെന്തിനാ നന്ദി പറയുന്നേ..ഈശ്വരനോട്‌ പറയൂ അദ്ദേഹമല്ലേ എല്ലാം കാണുന്നവനും കേൾക്കുന്നവനും...ഞാനതിന് വെറും നിമിത്തമായെന്ന് മാത്രം.." "കാണാത്ത ദൈവത്തിനോടല്ലല്ലോ കണ്മുന്നിലുള്ള ദൈവത്തിനോടല്ലേ നന്ദി പറയേണ്ടത്...any way താങ്ക്സ് കാശി... ഒരു നന്ദി വാക്കിൽ ഒതുക്കാൻ കഴിയുന്നതല്ല തന്നോടുള്ള കടപ്പാട് എന്നാലും പറയുവാ....

അന്ന് നീലിമ കാശിയെ കണ്ടില്ലായിരുന്നെങ്കിൽ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടമാവുമായിരുന്നു അത്..." വിശ്വാന്ത് വേദനയോടെ പറഞ്ഞു... "ഏയ്‌ വിശ്വാ... നിങ്ങളെന്നെ ഒരു അന്യനായിട്ടാണോ കാണുന്നേ... അന്ന് ഒരു പക്ഷേ ദൈവമായിരിക്കും എന്നെ അവിടെ കൊണ്ടെത്തിച്ചത്... ഒരു പക്ഷേ ആ ഒരു കൂടിക്കാഴ്ച കൊണ്ട് എനിക്ക് ഗുണമേ ഉണ്ടായിട്ടുള്ളു താനും... വേറൊന്നുമല്ല നീലിമയോട് ഉള്ളിന്റെ ഉള്ളിൽ അങ്ങേയറ്റം ദേഷ്യവും പകയും ഉണ്ടായിരുന്നു എനിക്ക് അത് തീർത്തും ഇല്ലാണ്ടായി..ഇപ്പോൾ അതിന്റെ ഒരംശം പോലും എന്നിൽ അവശേഷിക്കുന്നില്ല..." കാശി ചെറു പുഞ്ചിരിയോടെ പറഞ്ഞു .. അത് കേട്ടതും നീലിമയുടെ മുഖം കുനിഞ്ഞു... "എടോ താനത് എടുത്ത് കൊടുക്ക്... നമുക്ക് പോവേണ്ടേ... " വിശ്വാന്ത്‌ സാഹചര്യത്തെ തണുപ്പിക്കാനായി പറഞ്ഞു... "ഓ ഞാനത് മറന്നു... " പെട്ടന്നെന്തോ ഓർത്തത് പോലെ നീലിമ ബാഗിൽ നിന്നും ഒരു പൊതിയെടുത്ത് കാശിയുടെ ടേബിളിലേക്ക് വെച്ചു... "എന്തായിത്... " കാശി നെറ്റിച്ചുളിച്ചു... "അന്ന് കാശി നീലിമയെ ഏൽപ്പിച്ച പണം..

.ഞങ്ങളുടെ വില്ല വിറ്റു പോരെങ്കിൽ ഞങ്ങൾ കാനഡയിലേക്ക് ഷിഫ്റ്റ്‌ ചെയ്യുകയാണ് അതുകൊണ്ട് ഈ പണത്തിന്റെ ആവശ്യം ഇനിയുണ്ടെന്ന് തോന്നുന്നില്ല...കാശി എതിരൊന്നും പറയാതെ ഇത് സ്വീകരിക്കണം..." വിശ്വാന്ത് അവന്റെ കൈകൾ കവർന്നു സൗമ്യമായി പറഞ്ഞു... "നീലിമേ താൻ... " "വാങ്ങിക്ക് കാശി... " അവരുടെ നിർബന്ധത്തിന് വഴങ്ങി കാശി പണം വാങ്ങി ഡ്രോയറിലേക്ക് വെച്ചു... "ഞങ്ങൾ ഇറങ്ങുന്നു കാശി.. ഇനിയെന്നെങ്കിലും ഈ നാട്ടിലേക്കൊരു മടങ്ങി വരവുണ്ടെങ്കിൽ വീണ്ടും കാണാം... " വിശ്വാന്ത്‌ അവന് കൈകൊടുത്ത് സൗഹൃദ രൂപേണ പറഞ്ഞുകൊണ്ട് നീലിമയുമായി അവിടെ നിന്ന് മടങ്ങി... *********** "ശ്രുതിയുടെ ബൈ സ്റ്റാൻഡേർസ് ആരെങ്കിലും ഉണ്ടോ... " ലേബർ റൂമിൽ നിന്നും നഴ്സ് പുറത്തേക്ക് തലയിട്ട് ചോദിച്ചതും വിഷ്ണുവും അമ്മയും പരിഭ്രാന്തിയോടെ അവരുടെ അടുത്തേക്ക് ചെന്നു...

"ഈ മരുന്നുകൾ വാങ്ങിച്ചു കൊണ്ടു വരണം... " നഴ്സ് ഒരു തുണ്ട് കടലാസ് അവന്റെ കയ്യിൽ ഏൽപ്പിച്ചു... "വേഗം വേണം.. " അവനതുമായി പോവാൻ തുടങ്ങിയതും അവർ ഓർമിപ്പിച്ചു... ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങി വിഷ്ണു വേഗം തന്നെ തിരിച്ചു വന്നു.. അത് അമ്മയുടെ കയ്യിൽ കൊടുത്ത് അവൻ പുറത്തു കാത്തു നിന്നു... "എന്ത് പറഞ്ഞമ്മേ... ശ്രുതിയെ കണ്ടോ...? " അകത്തു കയറി മരുന്നേൽപ്പിച്ചു വന്ന അമ്മയോടവൻ തിരക്കി... "വേദന കൂടി വരുന്നുണ്ടെന്നും പ്രസവം ഉടനെ ഉണ്ടാവുമെന്നും പറഞ്ഞു... " പറഞ്ഞിട്ടവർ കസേരയിലേക്കിരുന്നു....വിഷ്ണു ടെൻഷനടിച്ചു ലേബർ റൂമിനു മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു... കുറച്ചു കഴിഞ്ഞതും നഴ്സ് ടർക്കിയിൽ പൊതിഞ്ഞ ഒരു കുഞ്ഞുമായി പുറത്തേക്ക് വന്നു... "ശ്രുതി... ശ്രുതി... " അവർ ഉറക്കെ വിളിച്ചു... വിളികേട്ടതും വിഷ്ണു അവിടേക്കോടി...

"പെൺകുഞ്ഞാണ്... " പുഞ്ചിരിയോടെ പറഞ്ഞിട്ട് നഴ്സ് കുഞ്ഞിനെ അവന്റെ കയ്യിലേക്ക് കയ്യിലേക്ക് വെച്ചു കൊടുത്തു... അവന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി...വിറക്കുന്ന കൈകളോടെ അവനതിനെ കൈകളിലേക്ക് വാങ്ങി... "അമ്മേ... എന്റെ കുഞ്ഞ്... " സന്തോഷത്തോടെ പറയുന്ന വിഷ്ണുവിന്റെ തോളിൽ വാത്സല്യത്തോടെ തലോടിയവർ.... ശേഷം അവന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി... വിഷ്ണു കൺ കുളിർക്കേ പൊന്നോമനയെ നോക്കി... അതിന്റെ പഞ്ഞി പോലെയുള്ള മൃദുലമായ കൈവിരലിൽ തന്റെ പൊന്നോമനക്കുള്ള ആദ്യമായ ചുംബനം നൽകി.. കുറച്ചു കഴിഞ്ഞ് പാല് കൊടുക്കാനാണെന്നും പറഞ്ഞു നഴ്സ് കുഞ്ഞിനെ വാങ്ങിച്ചു കൊണ്ടുപോയി...വിഷ്ണുവും അമ്മയും കൂടി കുഞ്ഞു പിറന്ന സന്തോഷം ഹോസ്പിറ്റലിലുള്ളവർക്ക് മധുരം നൽകി ആഘോഷിച്ചു... കുറച്ചു സമയം കഴിഞ്ഞതും ശ്രുതിയേയും കുഞ്ഞിനേയും മുറിയിലേക്ക് മാറ്റി... വിഷ്ണുവിനെ കണ്ടതും അവളുടെ ചൊടികളിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു..

.അമ്മ കുടിക്കാൻ ചായയോ വെള്ളമോ വാങ്ങിയിട്ട് വരാമെന്നും പറഞ്ഞു മുറിക്ക് പുറത്തേക്കിറങ്ങി.... ഇതേ സമയം ബൈ സ്റ്റാന്റർ ബെഡിലിരുന്നിരുന്ന വിഷ്ണു അവളുടെ അരികിലേക്ക് ചെന്നു.. തന്റെ കുഞ്ഞിന് നൽകിയത് പോലുള്ള വാൽസല്യം ആവോളം കലർന്ന മധുരമുള്ള ചുംബനം അവളുടെ വിരി നെറ്റിയിലും നൽകി.... ഇരു കണ്ണുകളും ചിമ്മി ശാന്തമായി കിടന്നുറങ്ങുന്ന അവരുടെ ജീവനെ വിഷ്ണു കയ്യിലേക്കെടുത്തു അവളുടെ മുഖത്തേക്ക് അടുപ്പിച്ചു കൊടുത്തു... പാൽ മണമുള്ള ആ കുഞ്ഞി കവിളുകളിൽ അവളും നൽകി മധുരമുള്ളൊരു ചുംബനം... ********* ശ്രുതിയുടെയും വിഷ്ണുവിന്റെയും കുഞ്ഞിന്റെ നൂല് കെട്ടാണ് ഇന്ന്... അവിടേക്ക് പോവാൻ തുടങ്ങുകയാണ് കാശിയും ദീപ്തിയും... പോവുന്ന വഴിയിൽ ഷോപ്പിൽ നിന്ന് കുഞ്ഞിന് ഭംഗിയുള്ള രണ്ട് ജോഡി ഉടുപ്പും ഒരു കുഞ്ഞു സ്വർണ കൊലുസും വാങ്ങി ദീപ്തിയുടെ കയ്യിലേക്ക് കൊടുത്തു.... അവർ അവിടെ എത്തിയപ്പോഴേക്കും ചടങ്ങുകൾ തുടങ്ങിയിട്ടുണ്ടായിരുന്നു... വിഷ്ണു കുഞ്ഞിന്റെ കാതിൽ പേര് ചൊല്ലി വിളിച്ചു...

"വാമിക... വാമിക... വാമിക..." മൂന്ന് തവണ വിളിച്ചു കഴിഞ്ഞതും കുഞ്ഞിന്റെ അരയിലേക്ക് കറുത്ത ചരടും അതോടൊപ്പം പൊന്നിൽ തീർത്തൊരു അരഞ്ഞാണവും അണിയിച്ചു കൊടുത്തു.... പിന്നീട് അതിഥികളെല്ലാം അവർ കൊണ്ടുവന്ന സമ്മാനങ്ങൾ കുഞ്ഞിന് നൽകി.... ഊണെല്ലാം കഴിച്ചു കഴിഞ്ഞതും കാശി ദീപ്തിയെ തിരക്കി അകത്തേക്ക് ചെന്നു.. ശ്രുതിയുടെ അടുത്തിരുന്നു കുഞ്ഞിനെ കൊഞ്ചിക്കുന്ന ദീപ്തിയെ കണ്ടതും അവൻ പുഞ്ചിരിയോടെ അവളുടെ അരികിലേക്ക് നടന്നു.. "നമുക്കിറങ്ങിയാലോ ദീപ്തി... എനിക്ക് ഓഫീസിലും ഒന്ന് പോവേണ്ടതുണ്ട്... " "ആ കാശിയേട്ടാ ഇറങ്ങാം.. "

അവൾ കുഞ്ഞിനേയും കൊണ്ട് എഴുന്നേറ്റു...അവളുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ അവൻ കൗതുകത്തോടെ നോക്കി... പതിയെ കുനിഞ്ഞു അതിന്റെ നെറ്റിയിൽ ഒരു കുഞ്ഞു ഉമ്മ നൽകി... ശ്രുതിയോടും വിഷ്ണുവിനോടും യാത്ര പറഞ്ഞു അവർ അവിടുന്നിറങ്ങി... കാറിൽ കയറിയതും കാശി കുനിഞ്ഞു വന്നു ദീപ്തിയുടെ വീർത്തു നിൽക്കുന്ന വയറിൽ ചുണ്ടുകളമർത്തി... "അച്ഛേടെ പൊന്നേ...അച്ഛന്റെ അടുത്തേക്ക് വേഗം വരണേ.... " കാറ്റു പോലെ പതിഞ്ഞ സ്വരത്തിലവൻ പറയുന്നത് കേട്ടതും ചിരിയോടെ ദീപ്തി അവനെ തന്നെ നോക്കിയിരുന്നു... തന്നെ കണ്ണിമ വെട്ടാതെ നോക്കുന്ന ദീപ്തിയുടെ ഉണ്ടക്കവിളിൽ അമർത്തി കടിച്ചു കൊണ്ട് അവൻ കാർ മുന്നോട്ടെടുത്തു............ തുടരും

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story