♡മന്ദാരം♡ ഭാഗം 1

mantharam part 1

എഴുത്തുകാരി: THASAL

*_♡മന്ദാരം കാറ്റിനെ പ്രണയിച്ചതോ.... കാറ്റേ നീ പൂവിനെ പ്രണയിച്ചതോ... ♡_* പാട്ടിനോടൊപ്പം പുതപ്പിനിടയിലൂടെ ഒരു കൈ ഉയർന്നു വന്നു.....അത് ഫോൺ എടുത്തു കൊണ്ട് അത് അറ്റന്റ് ചെയ്തു പുതപ്പിനടിയിലേക്ക് കൊണ്ട് പോയി..... "ഹലോ..... " ഉറക്ക പിച്ചോടെയുള്ള ഒരു പെൺകുട്ടിയുടെ ശബ്ദം ഉയർന്നു.... "ആഹ്.... ഞാൻ വീട്ടിൽ..... ഉറങ്ങുവാടി..... ആര്...... !!?....എനിക്കെങ്ങും വയ്യ....ആര് വിളിക്കുന്നു വെന്ന....... !!!" ഒരു അലർച്ചയോടെ അവൾ ചാടി എഴുന്നേറ്റു മുഖം മറച്ചിരുന്ന പുതപ്പ് എടുത്തു മാറ്റി.... "കോച്ചോ.... oh my god...half and hour നുള്ളിൽ ഞാൻ എത്താം.... Ok.... " അവൾ ധൃതിയിൽ ഫോൺ വെച്ച് കൊണ്ട് പുതപ്പ് മേലിൽ നിന്നും തട്ടി മാറ്റി കൊണ്ട് ബെഡിൽ നിന്നും ഇറങ്ങി ഓടി ബാത്റൂമിൽ കയറി... ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

"എന്നിട്ട് നന്നായി മിക്സ്‌ ചെയ്തു എടുക്കുക.... " മുന്നിലെ റിങ് ലൈറ്റിൽ ഫോൺ വെച്ച് പാചകത്തിൽ ആണ് ഒരു മധ്യവയസ്കൻ... ഒരു 50 വയസ്സ് ഒറ്റ നോട്ടത്തിൽ തോന്നിക്കും.... "അപ്പാ....... അപ്പാ..... " അലറി കൊണ്ടുള്ള ഒരു പെൺകുട്ടിയുടെ വിളി കേട്ട് പെട്ടെന്ന് അയാളുടെ നോട്ടം റൂമിലേക്ക് പോയി.... "ഇവളെ കൊണ്ട്..... " "അപ്പാ.... മോനെ അപ്പാ.... " അവൾ വീണ്ടും വിളിച്ചതോടെ അയാൾ കയ്യിലെ സ്പൂൺ അവിടെ തന്നെ ഇട്ടു മുഖവും കയറ്റി തലയിലെ ഷെഫ് ക്യാപ് എടുത്തു തറയിൽ ഇട്ടു കൊണ്ട് ഫോൺ ഓഫ് ചെയ്തു കൊണ്ട് ഉള്ളിലേക്ക് നടന്നു.... "എന്താടി.... കുരുട്ടടക്കെ.... " "അപ്പാ... ആ ടവ്വൽ ഇങ്ങ് എടുത്തെ.... " ഒരു കൈ പുറത്തേക്ക് ഇട്ടു കൊണ്ട് അവൾ പറഞ്ഞതും അയാൾ ഒരു ദേഷ്യത്തോടെ ബെഡിൽ ഇരുന്നിരുന്ന ടവ്വൽ എടുത്തു അവളുടെ കയ്യിൽ വെച്ച് കൊടുത്തു.... "ഇതൊക്കെ എടുത്തിട്ടല്ലേ നീരാടാൻ കയറെണ്ടത്....ഇത് പുറത്ത് ഞാൻ ഉള്ളത് കൊണ്ടാ....ഞാൻ എങ്ങാനും തട്ടി പോയാൽ അറിയാം എന്റെ മോളുടെ അവസ്ഥ....." അയാൾ ബാത്‌റൂമിന്റെ ഡോറിൽ ഒന്ന് മുട്ടി കൊണ്ട് പറഞ്ഞു.... "അപ്പോൾ ഞാൻ പുതിയ സർവന്റിനെ വെച്ചോളാം... ഇപ്പോൾ തല്കാലം Mr ഷെഫ് ഈ മോൾക്ക്‌ എന്താണെന്ന് വെച്ചാൽ ഉണ്ടാക്കി വെക്ക്... only five minuts ഞാൻ വരും.... അല്ല....

വർക്കിച്ചനും തോമാച്ചനും വന്നില്ലേ.... " "അവര് വരുന്ന സമയം ആകുന്നുള്ളൂ...." പറഞ്ഞ പാടെ ഫ്ലാറ്റിന്റെ ബെൽ അടിക്കുന്നത് അദ്ദേഹം അങ്ങോട്ട്‌ നോക്കി.... "ആ... അവര് വന്നിട്ടുണ്ട്.... നീ വേഗം റെഡി ആയി വരാൻ നോക്ക്.... ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ.... " "ആയിക്കോട്ടെ ജേക്കബ് അച്ചായാ...." "അപ്പനെ കേറി തന്നെ പേര് വിളിക്കണം.. വളർത്തു ദോഷം അല്ലാതെന്താ.... " പുറത്തേക്ക് നടക്കുന്നതിനിടയിൽ അദ്ദേഹം പറയുമ്പോൾ ബാത്‌റൂമിൽ നിന്നും പൊട്ടിച്ചിരി കേൾക്കാമായിരുന്നു.... "അതിപ്പോഴാണോ മനസ്സിലായത്.... " അവളും വിട്ട് കൊടുക്കാതെ പറഞ്ഞതും അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... അദ്ദേഹം പോയി ഡോർ തുറന്നതും ഏകദേശം അദ്ദേഹത്തിന്റെ age തോന്നിക്കുന്ന രണ്ട് പേർ പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു.... അവർ രണ്ട് പേരും അദ്ദേഹത്തേ അടിമുടി നോക്കി.... "ബ്രേക്ക്‌ ഫാസ്റ്റ് ആയില്ലേ..... " ഉള്ളിലേക്ക് കയറുന്നതിനിടയിൽ അവരിൽ ഒരാൾ ചോദിച്ചതും അദ്ദേഹം ഒന്ന് പല്ല് കടിച്ചു... "ഞാനെന്താ നിന്റെ ഒക്കെ പെൺപിറന്നോളോ...നീ ഒക്കെ വരുമ്പോഴേക്കും ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കി വെക്കാൻ... എന്തേലും കഴിക്കണമെങ്കിൽ വാ.... ഉണ്ടാക്കാം..... ആ കുരുത്തംകെട്ടവൾ വരും മുന്നേ ഉണ്ടാക്കി വെക്കണം.... " അദ്ദേഹം ധൃതിയിൽ കിച്ചണിലേക്ക് പോകുന്നത് കണ്ടു അവരും എന്തോ ഓർത്ത പോലെ അദ്ദേഹത്തിന്റെ പിറകെ പോയി.... ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

"ഗുഡ്മോർണിംഗ്........ " ടേബിളിൽ ഇരുന്നിരുന്ന വർഗീസിനെയും തോമസിനെയും ഒരുപോലെ കെട്ടിപിടിച്ച് കൊണ്ട് അവൾ പറഞ്ഞതും അവരും ചെറു ചിരിയോടെ അവളെ തിരികെ കെട്ടിപിടിച്ചു... "ഗുഡ്മോർണിംഗ് സേറ..... ഇന്ന് കോർട്ടിലേക്ക് ആണോ..." അവളുടെ യൂണിഫോം കണ്ടു അദ്ദേഹം ചോദിച്ചതും അവൾ ഒന്ന് തലയാട്ടി... "യാ... ടീം സെലെക്ഷൻ ഉണ്ട്..... " അവൾ കസേരയിൽ കാൽ കയറ്റി വെച്ച് കൊണ്ട് ഇരുന്നു കൊണ്ട് പാക്കറ്റിൽ നിന്നും ഒരു ബ്രെഡ് എടുത്തതും ജേക്കബ് അവളെ ഒന്ന് നോക്കി... "കഴിഞ്ഞ തവണത്തേ പോലെ ഉണ്ടയാകൊ.... " അയാൾ ഒരു തമാശയോടെ ചോദിച്ചതും അവൾ ഒന്ന് ചുണ്ട് കോട്ടി.. "ദേ അപ്പ വെറുതെ ചൊറിയരുത് ട്ടോ.... ഇന്ന് എന്തായാലും കിട്ടും..... I am confident... " "All the best.... കിട്ടിയില്ലേൽ ഇന്ന് നിന്റെ വക ട്രീറ്റ്‌.... " അയാൾ കൈ നീട്ടി കൊണ്ട് പറഞ്ഞു... "കിട്ടിയാൽ അപ്പന്റെ വക... And ഞാൻ ബിയർ അടിക്കും.... " അവൾ കൈ അയാളുടെ കൈക്ക് മുകളിൽ വെച്ചതും അയാൾ കൈ പിൻവലിക്കാൻ ഒരുങ്ങി....

"അത് പറ്റില്ല.... ഒരു അപ്പന്റെ മുഖത്തു നോക്കി പറയാൻ കൊള്ളാവുന്നതാണോ അത്...." അദ്ദേഹം നൈസ് ആയിട്ട് ഊരാൻ നോക്കിയതും അവൾ അയാളുടെ കൈ പിടിച്ചു വെച്ചു.... "അത് പറ്റില്ല ജേക്കപ്പെ..... അവൾ പറഞ്ഞതും ഡീൽ ആണ്..... ഇനി മാറ്റാൻ പറ്റില്ല...." അടുത്ത് ഇരുന്നവർ പറഞ്ഞതും അദ്ദേഹം അവരെ നോക്കി പല്ല് കടിച്ചു... "ബിയർ എന്നൊക്കെ പറഞ്ഞാൽ.... " "രാത്രി പാർട്ടിക്ക് പോകും... ഒരു ബിയർ.... അതിന് സമ്മതിക്കണം.... " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞതും ജേക്കബിന്റെ നോട്ടം മറ്റവരിലേക്ക് നീണ്ടു... "ഗോവയിൽ ആണോ പാർട്ടിക്ക് ക്ഷാമം..... നമ്മൾ പോകുന്നു.... ഡീൽ.... " അവരും കൈ വെച്ചു കൊണ്ട് പറഞ്ഞതും അവൾ പുഞ്ചിരിയോടെ ചുണ്ട് കൂർപ്പിച്ചു അവരെ ഉമ്മ വെക്കും പോലെ കാണിച്ചു... അവരും തിരികെ അങ്ങനെ കാണിച്ചതും ജേക്കബ് ഒരു പരാതി പോലെ എല്ലാവരെയും നോക്കി.... ബാക്കി മൂന്ന് പേരും കാര്യം സാധിച്ച മട്ടെ ഒന്ന് ചിരിച്ചു കൊണ്ട് പരസ്പരം കയ്യിൽ അടിച്ചു... അപ്പോഴേക്കും തോമസിന്റെ ഫോൺ അടിച്ചതും അയാൾ ചിരിയോടെ ഫോൺ എടുത്തു കൊണ്ട് അതിലേക്കു നോക്കി...

"പപ്പ....." മറു ഭാഗത്ത് നിന്നും ഒരു ആൺകുട്ടിയുടെ ശബ്ദം കേട്ടതും സേറയുടെ ചുണ്ടിലെ പുഞ്ചിരി താനേ മാഞ്ഞു പോയിരുന്നു.... boo അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു... "ആ മോനെ..... എന്തൊക്കെയുണ്ട്..... " അയാളും പുഞ്ചിരിയോടെ സംസാരിക്കുന്നത് അവൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു.... എല്ലാവരും അവനോട് സ്നേഹത്തോടെ സംസാരിക്കുമ്പോൾ അവൾ മാത്രം എന്തോ അകൽച്ച പോലെ നിന്നു... "ജെറി.... എബി ഇല്ലേ അവിടെ.... " അതിനിടയിൽ വർഗീസ് ചോദിച്ചു.... "ഉണ്ട് അങ്കിൾ.... അവൻ റൂമിൽ ആണ്..... " "Oh... അവൻ ഇന്ന് വിളിച്ചില്ല.... അത് കൊണ്ട് ചോദിച്ചതാ.... അല്ല നീ ആകെ ക്ഷീണിച്ചു പോയല്ലോ.... " അവനോട് അവർ സംസാരിക്കുന്നത് കേൾക്കുമ്പോൾ ഒരു നോക്ക് അവരെ കാണണം എന്ന് അവൾക്ക് ഉണ്ടായിരുന്നു... പക്ഷെ അവൾ ആ ചിന്തയെ പാടെ അവഗണിച്ചു.... "അത് തോന്നുന്നതാ അങ്കിൾ......അവിടെ എല്ലാർക്കും സുഖം അല്ലേ.... " അവൻ എന്തോ അറിയാൻ വേണ്ടിയുള്ള ചോദ്യം ആയിരുന്നു...

അവന്റെ കണ്ണുകൾ പലപ്പോഴായി അവർക്ക് ചുറ്റും എന്തിനോ വേണ്ടി തിരഞ്ഞു... "ആ മോനെ സുഖം തന്നെയാണ്.... ജേക്കബ് അങ്കിൾ പുതിയ ഷോപ്പ് തുടങ്ങാൻ ഉള്ള പ്ലാനിൽ ആണ്.... വർഗീസ് ഓഫിസിൽ പോകാനുള്ള തയ്യാറെടുപ്പും..... " "Baby boo...." അവന്റെ വാക്കുകൾ ഒന്ന് വിറച്ചു... "മോൾക്ക്‌ ഇന്ന് ബാസ്കറ്റ് ബോൾ സെലെക്ഷൻ ആണ്.... പോകാനുള്ള ഒരുക്കമാണ്....ആള് പഴയ പോലെ ഒന്നും അല്ല.. ഭയങ്കര പ്രാക്ടീസ് ആണ്.... " അദ്ദേഹം അവളുടെ തലയിൽ ഒന്ന് തട്ടി പുഞ്ചിരിയോടെ പറഞ്ഞു... അവളും പ്രയാസപ്പെട്ടു കൊണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു... "Baby boo..... !!?" അവൻ അല്പം മടിച്ചു ആയിരുന്നു ചോദിച്ചത്.... അവൾക്ക് ശ്വാസം തിങ്ങും പോലെ തോന്നി.... "സേറ ഇവിടെയുണ്ട്.... ഞാൻ കൊടുക്കാം.... " അവൾക്ക് നേരെ ഫോൺ നീട്ടി കൊണ്ട് അദ്ദേഹം പറഞ്ഞതും അവൾക് തല ഉയർത്തി സ്‌ക്രീനിലേക്ക് നോക്കാൻ പോലും ആയില്ല...ഏവരെയും മടുപ്പിക്കുന്ന മൗനം ആയിരുന്നു അവളുടെ മറുപടി... അവളുടെ കണ്ണുകൾ നിറഞ്ഞു... അവൾ അത് ആരും കാണാതെ മറച്ചു വെച്ച് കൊണ്ട് അവിടെ നിന്നും ചാടി എഴുന്നേറ്റു.... എല്ലാവരും ഞെട്ടലോടെ അവളെ നോക്കി എങ്കിലും അവൾ മുഖം തിരിച്ചു..... "സേറ... നീ എന്താ കാണിക്കുന്നത്....

ജെറിൻ.... " അവളുടെ പപ്പ എന്തോ പറയാൻ ആയി മുതിർന്നു എങ്കിലും അവൾ അതിൽ താല്പര്യം ഇല്ലാത്ത പോലെ ബാഗ് എടുത്തു തോളിലൂടെ ഇട്ടു... "സേറ.... നിന്നോടാണ് പറയുന്നത്.... " അദ്ദേഹം ദേഷ്യത്തോടെ അലറി എങ്കിലും അവൾ വളരെ കൂൾ ആയി തന്നെ അദ്ദേഹത്തെ നോക്കി... "Who is jerin..... I dont know....pappa... എനിക്ക് അങ്ങനെ ഒരാളെ അറിയില്ല.... and I a m not intrested speak any strangers.... എനിക്ക് അതിൽ താല്പര്യം ഇല്ല പപ്പാ... " അവൾ തിരിഞ്ഞു നിന്ന് കൊണ്ടായിരുന്നു പറഞ്ഞത്.... "സേറ.... " അവളുടെ അപ്പയുടെ വിളി കടുത്തു.... "Yes.... Sera തന്നെയാണ്... Sera jekab.... അല്ലാതെ ആരുടേയും baby boo വും അല്ല... ഒരുത്തന്റെയും സിസ്റ്ററും അല്ല......ആ ബന്ധങ്ങൾ എല്ലാം രണ്ട് വർഷം മുന്നേ കഴിഞ്ഞു... എനിക്ക് ആരോടും സംസാരിക്കാൻ താല്പര്യം ഇല്ല... ആര് പറഞ്ഞാലും ഞാൻ അനുസരിക്കാനും പോകുന്നില്ല..... " അവളിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം ആരും പ്രതീക്ഷിച്ചിരുന്നില്ല.... അവൾ നിറഞ്ഞ കണ്ണുകളോടെ എന്നാൽ അതിനേക്കാൾ കൂടുതൽ കടുത്ത നോട്ടത്തോടെ പുറത്തേക്ക് നടന്നതും ജേക്കബിന്റെ നോട്ടം സ്ക്രീനിൽ തെളിഞ്ഞ ജെറിയിലേക്ക് ആയി.... അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു....

അവന് ആരോടെന്ന് ഇല്ലാതെ പുച്ഛം തോന്നി... അവൻ വേഗം തന്നെ ചുണ്ടിൽ ഒരു പുഞ്ചിരി നിറക്കാൻ ശ്രമിച്ചു.... "മോനെ അവൾ..... അവൾ ഇങ്ങനെ..... " അയാൾക്ക്‌ വാക്കുകൾ ഇല്ലായിരുന്നു... "Its ok uncle.... എനിക്ക് മനസ്സിലാകും.... ഞങ്ങളെക്കാൾ കൂടുതൽ വേറെ ആർക്കാണ് അവളെ മനസ്സിലാക്കാൻ സാധിക്കുക...... ഞങ്ങൾ അവളോട്‌ ചെയ്തത് തെറ്റല്ലേ.... She is angry.... അത് കഴിയുമ്പോൾ അവൾ തിരികെ വിളിക്കും..... " രണ്ട് കൊല്ലങ്ങൾ ആയുള്ള അവനിൽ നിന്നും മാറാത്ത വിശ്വാസം ആയിരുന്നു അത്...അവൻ വേറൊന്നും പറയാതെ ഫോൺ ഓഫ് ചെയ്തു.... അവനിൽ വല്ലാത്തൊരു നോവ് തോന്നിയിരുന്നു.....അവൻ ഉള്ളിലെ സങ്കടം പുറമെക്ക് വരാതിരിക്കാൻ അവൻ കടിച്ചു പിടിച്ചു.... ഉള്ളം അലമുറ ഇടുമ്പോഴും ശബ്ദം വേദനയോടെ തൊണ്ട കുഴിയിൽ വിശ്രമിച്ചു.... അപ്പോഴേക്കും റൂമിൽ നിന്നും പുറമെക്ക് വന്ന എബിൻ അവന്റെ അവസ്ഥ കണ്ടു എല്ലാം മനസ്സിലാക്കിയ പോലെ മൗനം മാത്രം കൂട്ട് പിടിച്ചു.... ♥♥♥♥♥♥♥♥♥♥♥♥♥♥♥

"Baby boo.......... " അവളുടെ കാതുകളിൽ അപ്പോഴും ആ വിളി ഉയർന്നു കേട്ടു കൊണ്ടിരുന്നു.... "Sister.... " വീണ്ടും അവളുടെ ചിന്തകളെ അവർ കീഴടക്കി കഴിഞ്ഞിരുന്നു..... "Sera come on........ " പെട്ടെന്ന് ആരുടേയൊക്കെയോ ശബ്ദങ്ങൾ അതിന് മേലെ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു... അവൾ ബോൾ കയ്യിലിട്ട് അമ്മാനമാടി കൊണ്ട് മുന്നിൽ നിൽക്കുന്നവരെ വെട്ടിച്ചു കൊണ്ട് മുന്നോട്ട് കുതിച്ചു..... "Sera..... " വീണ്ടും ചുറ്റിലും ആരുടേ ഒക്കെയോ ശബ്ദം ഉയർന്നു വന്നു.... അവളുടെ ചിന്തയിൽ അപ്പോഴും എബിനും ജെറിനും നിറഞ്ഞു നിന്നു.... "Baby boo.... Come on.... " പെട്ടെന്ന് പണ്ടത്തെ വാക്കുകൾ ഉയർന്നു വന്നതും അവൾ ചാടി ഉയർന്നു കൊണ്ട് ball മുകളിലേക്ക് എറിഞ്ഞതും basket കടന്നു പുറത്തേക്ക് വന്നതും last സൈറൻ അടിച്ചതും ഒരുമിച്ച് ആയിരുന്നു..... ചുറ്റും നിന്നവർ അലറി വിളിച്ചു കൊണ്ട് അവൾക്ക് ചുറ്റും കൂടി അവളെ എടുത്തുയർത്തി.... അവൾ ആഹ്ലാദത്തോടെ കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തി... അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടും സങ്കടം കൊണ്ടും ഒരുപോലെ നിറഞ്ഞു.... അവൾ അവരിൽ നിന്നും ഇറങ്ങുമ്പോൾ ഉള്ളിൽ അപ്പോഴും അവർ രണ്ട് പേരുടെയും മുഖം തെളിഞ്ഞു വന്നു കൊണ്ടിരുന്നു... അവളുടെ കണ്ണുകൾ ഗാലറിയിൽ ആരെയോ തേടി കൊണ്ടിരുന്നു... ♥♥♥♥♥♥♥♥♥♥♥♥♥♥♥

°"Baby boo.... Never told i can't.... നമ്മളെ കൊണ്ട് പറ്റും എന്ന് ആദ്യം കരുതണം.... you can.... ചുറ്റും നമുക്ക് വേണ്ടി കയ്യടിക്കാൻ ഒരുപാട് പേരൊന്നും ഉണ്ടാകില്ല.... Before our win.... But after.... You can see your world... അതൊരു ചെറിയ വിജയം ആണെങ്കിൽ കൂടി... "° അവളുടെ ചിന്തയിൽ അപ്പോഴും ജെറിന്റെ വാക്കുകൾ തെളിഞ്ഞു വന്നു... അവളെ പ്രാക്ടീസ് ചെയ്യിപ്പിക്കുന്ന ജെറിൻ അവളുടെ മൈന്റ് പോലും കീഴടക്കി.... അവൾ കരയുകയായിരുന്നു.... തന്റെ വിജയം കയ്യിൽ എത്തിയപ്പോൾ ഒരിക്കലും അവർ ഇല്ല എന്ന സങ്കടം അവളെ സങ്കടത്തിൽ ആഴ്ത്തി കളഞ്ഞിരുന്നു.... അവൾ ബാസ്കറ്റ് ബോൾ കോർട്ടിൽ ഇരുന്നു തന്നെ കരഞ്ഞു.... "Sera....... " ദൂരെ നിന്നും ആരുടെയോ ശബ്ദം കേട്ടു അവൾ ഞെട്ടി കൊണ്ട് തല ഉയർത്തി നോക്കിയതും കുറച്ചു മുന്നിൽ ആയി നിൽക്കുന്ന വരുണിനെ കണ്ടു അവൾ പെട്ടെന്ന് തന്നെ കണ്ണുകൾ തുടച്ചു കൊണ്ട് അല്പം മാറി ഇരുന്നു... അവൻ അവൾക്ക് അടുത്തായി തന്നെ ഇരുന്നു... "താൻ എന്താടോ ഇവിടെ ഒറ്റക്ക് ഇരിക്കുന്നത്... അവിടെ ജെനിയുടെ ട്രീറ്റ്‌ നടക്കുന്നുണ്ട്.... " അവൻ മെല്ലെ തല ചെരിച്ചു കൊണ്ട് അവളോട്‌ പറഞ്ഞതും അവൾ അവനെ നോക്കി ഒരു തെളിച്ചമില്ലാത്ത പുഞ്ചിരി നൽകി....

"എനിക്ക് താല്പര്യം ഇല്ലഡോ... " അവൾ എങ്ങോട്ടോ നോക്കി കൊണ്ട് പറഞ്ഞു.. "തനിക്ക് എന്താടോ ഒരു സന്തോഷം ഇല്ലാത്തത്... Finally you got club selection.... " അവൻ ഒരു സന്തോഷത്തോടെ പറയുമ്പോഴും അവൾ ഒന്ന് തലയാട്ടുക മാത്രം ചെയ്തു....മനസ്സ് തട്ടി സന്തോഷിക്കാൻ അവൾക്ക് കഴിയാതെ വന്നു... അവളുടെ ഭാവം കണ്ടു മെല്ലെ അവന്റെ ചുണ്ടിലെ പുഞ്ചിരിയും മാഞ്ഞു... "Do you miss your buddies.... !!" അവളുടെ സങ്കടം മനസ്സിലാക്കിയ പോലെ ആയിരുന്നു അവന്റെ ചോദ്യം.... അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി... ശേഷം പുഞ്ചിരി മായ്ച്ചു കൊണ്ട് അതിനെ എതിർത്ത് കൊണ്ട് തലയാട്ടി.... "No...... " പറയുമ്പോൾ അവൾ താഴേക്ക് കണ്ണുകൾ ആക്കിയിരുന്നു... "You are lie......You miss them..... എന്തിനാടോ ഈ വാശിയും ദേഷ്യവും....നിന്നെ അത്രയും സ്നേഹിക്കുന്ന അവരെ ഇങ്ങനെ.... " "Stop it varun...." "ഞാൻ എന്തിന് stop ചെയ്യണം... You know.... ഞാൻ നിന്നെ ഞാൻ പരിജയപ്പെടാൻ കാരണം അവരാണ്.... അവർ നിന്നെ ട്രീറ്റ്‌ ചെയ്യുന്ന രീതിയാണ്.... They never hurt you so much.... "

അവൻ എന്തിനോ എന്ന പോലെ വാദിച്ചതും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.. "Oh really.... How can you know that.... And how can you told ... I know... I feel.... ആരെങ്കിലും എന്നെ ഇത്രയും കൂടുതൽ hurt ചെയ്തിട്ടുണ്ട് എങ്കിൽ... അത് അവർ ആണ്... അവരുടെ future മാത്രം ആയിരുന്നു അവരുടെ മുന്നിൽ.... അത്രയും എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞവർ പോലും ഞാൻ അവരുടെ future ന് ഒരു തടസ്സം ആണ് എന്ന് ചിന്തിച്ചില്ലേ.... " അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... "അത് അങ്ങനെയല്ല.... " "അങ്ങനെ തന്നെയാണ് വരുൺ.... I know...ആരും എന്നോട് explain ചെയ്യേണ്ട ആവശ്യം ഇല്ല.... And....i really hate them....thats my feeling... my Own feeling.... ഇനി ആരും എന്നെ ഉപദേശിക്കാൻ വരണ്ട.... " ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞു കൊണ്ട് നടന്നു അകലുന്നവളെ അവൻ യാതൊരു ഭാവവും കൂടാതെ നോക്കി നിന്നു... അപ്പോഴും അവന്റെ കണ്ണുകളിൽ അവൾക്ക് രണ്ട് സൈഡിലും ആയി അവൾക്ക് കാവൽ ആയി രണ്ട് പേര് കൂടി ഉണ്ടായിരുന്നു... ♥♥♥♥♥♥♥

"Congrats winner.... " അവളുടെ തോളിൽ കയ്യിട്ട് കൊണ്ട് തോമസ് പറഞ്ഞതും അവൾ ഒരു പുഞ്ചിരിയോടെ അയാളുടെ കയ്യിൽ മെല്ലെ പിടിച്ചു... "Sorry.... " അവളുടെ വാക്കുകൾ നന്നേ ചുരുങ്ങിയിരുന്നു...അവൾ സങ്കടത്തോടെ അയാളുടെ നെഞ്ചിലേക്ക് ചാരി... ആ കലങ്ങിയ കണ്ണുകൾ തന്നെ അവൾക്കുള്ള ഉത്തരം ആയിരുന്നു... അയാൾ അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട്നെറുകയിൽ മെല്ലെ തലോടി.... "Its ok my dear..... എനിക്കറിയാം എന്റെ കൊച്ചിനെ... അവർ നിന്നെ hurt ചെയ്തപ്പോൾ നീയും അവരോട് ചെറിയൊരു revenge.... Thats all.... But അത് മാത്രമേ ഉണ്ടാകാവൂ... ഞങ്ങളുടെ മക്കളുടെ friendship ൽ ഏറ്റവും കൂടുതൽ സന്തോഷം ഉള്ള പപ്പമാരാ ഞങ്ങൾ... ഞങ്ങളെ നിങ്ങൾ..... " അദ്ദേഹം മുഴുവൻ ആക്കിയില്ല.... കയ്യിൽ ഉണ്ടായിരുന്ന ബുക്ക്‌ അവളുടെ കയ്യിൽ വെച്ച് കൊടുത്തു കൊണ്ട് അവളുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് പുറത്തേക്ക് നടന്നു... അവൾ ഒരു ഞെട്ടലോടെ ബുക്കിലേക്കും അദ്ദേഹത്തെയും നോക്കി....പിന്നീട് പുസ്തകത്തിലെക്ക് നോട്ടം മാറ്റി കൊണ്ട് മെല്ലെ അത് തുറന്നതും തന്റെ രണ്ട് സൈഡിലും ആയി തോളിൽ കയ്യിട്ട് പുഞ്ചിരിയോടെ നിൽക്കുന്ന ജെറിന്റെയും എമിന്റെയും ഫോട്ടോ കണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു....

അവൾ സന്തോഷം തേടുകയായിരുന്നു... അവർ പോയ ശേഷം ഇത്രയും ആത്മാർത്ഥതയോടെ മനസ്സറിഞ്ഞു ചിരിച്ചിട്ടില്ല...നല്ലൊരു ഓർമ പോലും ഈ രണ്ട് വർഷങ്ങളിൽ ഉണ്ടായിട്ടില്ല... അതിലെ ഓരോ ഫോട്ടോ കാണുമ്പോഴും അവളുടെ ഉള്ളിലൂടെ പഴയ കാര്യങ്ങൾ പാഞ്ഞു വന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞു... ഉള്ളിലൂടെ baby boo എന്നും sister എന്നുമുള്ള വിളി പല തവണ ആവർത്തിച്ചു.... അവൾ കണ്ണുകൾ ഇറുകെ അടച്ചു കൊണ്ട് ആ ആൽബം നെഞ്ചോട് ചേർത്ത് വെച്ചു.... "എന്തിനാ എന്നോട്.... !!?" അവൾക്ക് വാക്കുകളിൽ മുറിഞ്ഞിരുന്നു.... അവൾ പെട്ടെന്ന് ബോധംവന്നത് പോലെ വേഗം തന്നെ ആ ആൽബം ബെഡിലേക്ക് ഇട്ടു അവിടെ നിന്നും എഴുന്നേറ്റു.... അവൾ ഒരു നോട്ടം കൂടി അതിലേക്കു നൽകി കൊണ്ട് വേഗം തന്നെ കണ്ണുകൾ തുടച്ചു... അവളുടെ നോട്ടം അത് വഴി റൂമിൽ വലുതായി ഫ്രെയിം ചെയ്തു വെച്ച ബാസ്കറ്റ് ബോൾ ജേഴ്‌സി ഇട്ടു വലതു കയ്യിന്റെ മുഷ്ടി ചുരുട്ടി പിടിച്ചു കപ്പുമായി നിൽക്കുന്ന തന്റെയും ജെറിന്റെയും എബിന്റെയും ഫോട്ടോയിലേക്ക് നീണ്ടു... അവൾ മെല്ലെ അതിനെ അവഗണിച്ചു കൊണ്ട് റൂമിൽ നിന്നും ഇറങ്ങി.... •തുടരും•

Share this story