♡മന്ദാരം♡ ഭാഗം 10

mantharam part 1

എഴുത്തുകാരി: THASAL

"ഡി ശവമേ... ഇറങ്ങി പോടീ.... " സാർ പോയി എന്ന് കണ്ടതും എബി അവളെ തട്ടി വിളിച്ചു കൊണ്ട് അലറി....അവൾ ഉറക്കപിച്ചോടെ എഴുന്നേറ്റു കൊണ്ട് ഒരു കോട്ടുവായ് ഇട്ടു കൊണ്ട് മെല്ലെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... ജെറി ചിരിയോടെ അവളുടെ പുറത്ത് ഒന്ന് തട്ടി കൊണ്ട് മുന്നിലേക്ക് ഉന്തി കൊണ്ട് പോയി... "Boo.... നിങ്ങളുടെ സാറിന് ഒരു ഉത്തരവാദിത്വം ഇല്ലാട്ടോ... ഇത്രയും വലിയ ഞാൻ ഇരുന്നിട്ടും കണ്ടില്ല.... " അവൾ പോകുന്നതിനിടയിൽ പറഞ്ഞതും എബി അവളുടെ തോളിലൂടെ കയ്യിട്ടു... "ഒരു കൂസലും കൂടാതെ ക്ലാസിൽ കിടന്ന് ഉറങ്ങിയതും പോരാ.... എന്നിട്ട് സാറിന് ഉത്തരവാദിത്തം ഇല്ല.... ക്ലാസിൽ പോടീ.... " അവളെ പുറത്തേക്ക് തള്ളി കൊണ്ട് അവൻ പറഞ്ഞു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ *HAPPY BIRTHDAY SERAA...... * രാത്രി ഫോൺ ബെൽ അടിക്കുന്നത് കേട്ടു ഉറക്കപിച്ചോടെ ഒന്ന് നോക്കുക പോലും ചെയ്യാതെ എടുത്ത പാടെ സേറ കേൾക്കുന്നത് അലറി കൊണ്ടുള്ള ജെറിയുടെയും എബിന്റെയും ശബ്ദം ആണ്... അവളുടെ കണ്ണുകൾ അത്ഭുതത്തോടെ വിടർന്നു... ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി മൊട്ടിട്ടു എങ്കിലും അവൾ അതിനെ മറി കടന്ന് കൊണ്ട് അല്പം വെയിറ്റ് മുഖത്തിട്ടു... "അയ്ന്..... " അവൾ കുസൃതിയോടെ ചോദിച്ചു... മറു വശത്ത് നിന്നും പൊട്ടിച്ചിരി ആയിരുന്നു... "ഞങ്ങൾക്ക് അറിഞ്ഞൂടെ നീ എക്സൈറ്റ്മെന്റ് അടിച്ചു ഇരിക്കുകയാകും എന്ന്... എന്നിട്ട് ഒടുക്കത്തെ ഒരു ജാഡ.... വെയിറ്റ് വിട്... "

എബിൻ തമാശയോടെ പറഞ്ഞു... അവളും പൊട്ടിച്ചിരിച്ചു പോയി... "Thankyou my dearrrrrr brother.......... Forrr yourrr beautiful love..... " അവളും ഉയർന്ന ശബ്ദത്തോടെ പറഞ്ഞു... "Happy 19....my dear baby boo... " ജെറിൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞതും അവളുടെ ചുണ്ടിൽ വറ്റി പോകാത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... "ചോദിക്കുന്നത് തെണ്ടിത്തരം ആണെന്ന് അറിയാം... എന്നാലും എവിടെ എന്റെ ഗിഫ്റ്റ് എടുക്ക്.... " അവൾ കുറുമ്പോടെ ചോദിച്ചു.... "ഗിഫ്റ്റ്.... ഗിഫ്റ്റ് വേണോ...." "ടാ ബ്രദറെ കഴിഞ്ഞ തവണത്തേ പോലെ നീ എങ്ങാനും മറന്നു എന്ന് പറഞ്ഞാൽ... " "No.. My dear sister.... നീ പോയി നിന്റെ ബാഗ് ഒന്ന് തുറന്ന് നോക്ക്.... " എബിൻ പറഞ്ഞതും അവൾ ആവേശത്തോടെ ഓടി പോയി ടേബിളിൽ ഇരിക്കുന്ന അവളുടെ ബാഗ് എടുത്തു ബെഡിൽ പോയി ഇരുന്നു തുറന്നു കൊണ്ട് അതിൽ നിന്നും രണ്ട് ഗിഫ്റ്റ് ബോക്സുകൾ പുറത്തേക്ക് എടുത്തു.... "The first one.... Thats Our love...." എബിൻ പറഞ്ഞതും അവൾ അതിൽ മനോഹരമായി പാക്ക് ചെയ്തു പുറത്ത് തങ്ങളുടെ ഫോട്ടോ ഒട്ടിച്ചു വെച്ച പാക്ക് എടുത്തു പൊട്ടിച്ചു.... "ഇത്രക്ക് ആക്രാന്തം വേണ്ടടെ.... " മറു വശത്ത് നിന്നും എബിന്റെ വാക്കുകൾ ഉണ്ടായിരുന്നു.... അത് പൊട്ടിച്ചതും അതിൽ തങ്ങളുടെ മൂന്ന് പേരുടെയും ഫോട്ടോ പതിപ്പിച്ച ഒരു ഡയറി ഉണ്ടായിരുന്നു...

അവൾ അതിലേക്കു തന്നെ നോക്കി കൊണ്ട് മെല്ലെ അത് തുറന്ന് നോക്കി... അതിൽ അവരായിരുന്നു.... ഏതു കാലവും ഓർക്കാൻ പാകത്തിന് പതിപ്പിച്ച മനോഹരമായ ഓർമ പുസ്തകം.... കണ്ടു മുട്ടിയ നാൾ മുതൽ ഉള്ള ഫോട്ടോകളുടെ ശേഖരം... അവളുടെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായപ്പോൾ തന്നെ കണ്ണുകളിൽ നീർതിളക്കം ആയിരുന്നു.... "We promiss you... No matter How long it takes.... No matter how far away.... this gift will bring the three of us closer together in your mind.... you will never miss us... You never feel lonly...." അതിലേക്കു നോട്ടം എറിയുമ്പോൾ തന്നെ ജെറിയുടെ വാക്കുകൾ അവളെ കുളിരണിക്കുന്നുണ്ടായിരുന്നു... ആ സമയം ഈ ലോകത്ത് തന്നെ ഏറ്റവും ഭാഗ്യം ചെയ്തവൾ താനാണ് എന്ന് അവൾക്ക് തോന്നി പോയി.... അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഫോണിൽ ഒന്ന് ചുംബിച്ചു.... "ഇനി അടുത്തത്..... ദത് എന്റെ മാത്രം ഉത്തരവാദിത്വത്തിൽ പെട്ടതാണ്.... " "എന്ന് വെച്ചാൽ.... " "എന്ന് വെച്ചാൽ നിന്റെ പുന്നാര boo വിന്റെ അഞ്ച് പൈസ ഇല്ലാതെ ഞാൻ തന്നെ വാങ്ങിയത്.... പൊട്ടിക്കഡി.... " എബിൻ പറയുന്നത് കേട്ടു അവൾ ഒരു പുഞ്ചിരിയോടെ അത് പൊട്ടിച്ചു... അതിൽ ഉള്ള ഡോറ മോന്റെ പ്രിന്റ് ഉള്ള ക്യാപ് കണ്ടു അവൾ അത് എടുത്തു

അഞ്ചാറ് ഉമ്മ ഒരുമിച്ച് കൊടുത്തു കൊണ്ട് അത് തലയിൽ വെച്ച് കണ്ണാടിക്ക് മുന്നിൽ പോയി നിന്നു.... "ടാ ബ്രദറെ..... നിന്റെ സെലെക്ഷൻ ആയത് കൊണ്ട് പറയുകയല്ല...അഞ്ച് പൈസക്ക് കൊള്ളത്തില്ല.... " ഉള്ളിലെ സന്തോഷം മറച്ചു വെച്ച് ചിരി കടിച്ചു പിടിച്ചു കൊണ്ട് അവൾ പറഞ്ഞു... "അയ്യടാ.... എന്താ അവളുടെ ഒരു അഭിനയം...കൊള്ളില്ലേൽ നീ വാങ്ങേണ്ട.... അത് ആ പെട്ടിയിൽ വെച്ച് പൂട്ടിയെക്ക്....അത് കൊണ്ട് കൊടുത്താൽ പാതി പൈസയെങ്കിലും തിരികെ കിട്ടും... " അവന്റെ പരിഭവം നിറഞ്ഞ വാക്കുകളിൽ അവളൊന്നു പുഞ്ചിരിച്ചു... അവൾ ക്യാപ് നേരെ വെച്ചു... "നിനക്ക് ഫീൽ ചെയ്തോടാ... " അവളും അതെ സ്വരത്തിൽ ചോദിച്ചതും ജെറി ചിരി കടിച്ചു പിടിച്ചിരിക്കുകയായിരുന്നു... "ഫീൽ ചെയ്തോന്നോ... അവൻ ഇവിടെ കിടന്നു കരയുകയാണ്.... " ജെറി അവനെ കളിയാക്കും മട്ടെ പറഞ്ഞു... "പോടാ പുല്ലേ... പിന്നെ ഈ നെരുന്ത്‌ എന്തെങ്കിലും പറയുമ്പോഴേക്കും ഫീൽ ചെയ്യാൻ എന്റെ പേര് ജെറി എന്നല്ല.... ഹും...." "മതിയടാ... ആ കണ്ണീരു തുടച്ചു കളഞ്ഞിട്ട് പറ... " ജെറി പൊട്ടിച്ചിരിയോടെ പറഞ്ഞു... സേറയും പൊട്ടിച്ചിരിച്ച് പോയി... "ഞാൻ എന്തേലും പറഞ്ഞാൽ കൂടി പോകും... പട്ടികൾ.... അല്ലേലും മൂന്ന് പേരുള്ള ഗാങ്ങിൽ ഒരുത്തൻ എപ്പോഴും മൂഞ്ചൽ ആണല്ലോ... ഇവിടെ സ്ഥിരം പുള്ളി ഞാൻ എന്നാ വ്യത്യാസമെ ഒള്ളൂ.... നിന്നോടൊക്കെ കർത്താവ് ചോദിക്കും.... "

"മതി...മതി.... കരഞ്ഞു മെഴുകണ്ടാ.... ഫോണിലൂടെ ഇറ്റി വീഴുന്നു.... " "കരഞ്ഞത് നിന്റെ കുഞ്ഞമ്മ...." "പോടാ പട്ടി.... ബ്രദറെ..." "നീ പോടീ വെള്ളി മൂങ്ങ സിസ്റ്ററെ.... " "നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ... " "നീ എന്താ മൂക്കിൽ കയറ്റോ.... കയറ്റഡി... വന്നു കയറ്റഡി........ ആആഹ്‌.... " പറയുന്നതിനോടൊപ്പം തന്നെ എബിന്റെ വലിയ വായിൽ ഉള്ള അലർച്ച കേട്ടു.... "ഹെലോ... " സേറ മെല്ലെ ചെവിയിൽ ഫോൺ വെച്ച് കൊണ്ട് ഒന്ന് വിളിച്ചു... "ഇനി മിണ്ടിയാൽ...... നിർത്തി പോടീ.... പാതിരാത്രിയിൽ ആണ് അവന്റെ ഒക്കെ ഒരു... വന്നു വന്ന് യാതൊരു വിധ ലൈസൻസും ഇല്ലാതെ ആയി... നാളെ നീ വാ... അവിടന്ന് ഞാൻ നിന്നെ കാണിച്ചു തരാം.... " കൂടാതെ അലറി കൊണ്ടുള്ള ജെറിയുടെ ശബ്ദവും വന്നതോടെ അവൾ ഞെട്ടി വിറച്ചു കൊണ്ട് ചാടി ഫോൺ ഓഫ് ചെയ്തു... അവൻ അത്രവേഗത്തിൽ ദേഷ്യപ്പെടില്ല... പക്ഷെ ദേഷ്യപ്പട്ടാൽ അത് അവളുടെ പേടിയിൽ പെട്ടതാണ്.... "മാഡം... " പെട്ടെന്ന് ആരുടെയോ വിളി കേട്ടു അവൾ ഒരു സംശയത്തോടെ ചുറ്റും ഒന്ന് നോക്കി... "മാഡം എന്നോ...." അവളുടെ നോട്ടം മെല്ലെ പാതി പുതപ്പിന് ഇടയിലൂടെ തലയിട്ട് നോക്കുന്ന പഞ്ചാബി പെൺകുട്ടിയിൽ പതിഞ്ഞു....

അവൾക്ക് ചിരി പൊട്ടി എങ്കിലും അത് കടിച്ചു പിടിച്ചു നെറ്റി ചുളിച്ചു കൊണ്ട് പിരികം പൊക്കി... "Happy birthday.... " അവൾ മടിച്ചു മടിച്ചു ആണ് പറഞ്ഞത്... അത് കേട്ടതോടെ സേറയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവൾ ഒന്ന് തലയാട്ടി കൊണ്ട് ചിരിച്ചു... "Thankyou...behan... " അവളുടെ പുഞ്ചിരിയിൽ സന്തോഷിച്ചു നിൽക്കുകയായിരുന്നു ആ പെൺകുട്ടി... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "Happy birthday sera.... " കയ്യിൽ ഉള്ള റീഡ് ഹാർട്ട്‌ ഷേപ്പ് ബലൂൺ അവൾക്ക് നേരെ നീട്ടി കൊണ്ട് അവൺ പറഞ്ഞതും അവൾ പുഞ്ചിരിയോടെ തന്നെ അത് വാങ്ങി.... "Thankyou.... " അവളുടെ പുഞ്ചിരിയിൽ അവനും സന്തോഷം കണ്ടെത്തി തുടങ്ങിയിരുന്നു... ഒരു ക്ലാസ്സ്‌ മേറ്റ്‌ എന്നതിന് പുറമെ വേറെ എന്തൊക്കെയോ ഫീലിംഗ്സ് അവന് അവളോട്‌ തോന്നി തുടങ്ങിയിരുന്നു.... അവൾ മുന്നോട്ട് നടന്നതും അവനും അവൾക്ക് ഒപ്പം തന്നെ നടന്നു... ഇടയ്ക്കിടെ അവന്റെ നോട്ടം അവളിൽ എത്തിയിരുന്നു... അവൾ അത് കണ്ടു എങ്കിലും കണ്ട ഭാവം കാണിക്കാതെ മുന്നോട്ട് നോക്കി നടന്നു... "Varun..... You are like my brother.... " പെട്ടെന്ന് ആയിരുന്നു അവളുടെ വാക്കുകൾ... അവൻ ഞെട്ടി കൊണ്ട് അവളെ നോക്കി....

അവൾ മെല്ലെ ചെരിഞ്ഞു നിന്ന് കൊണ്ട് അവനെ നോക്കി ഒന്ന് പുഞ്ചിരിയോടെ അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.... "നീ മിണ്ടാതെ മനസ്സിൽ ഇട്ടു നടന്നാൽ ഞാൻ ഒന്നും അറിയില്ല എന്ന് വിചാരിച്ചോ.....കണ്ടിട്ട് ആറ് മാസം ആയുള്ളൂ എങ്കിലും നിന്റെ സൈലന്റ്സ് പോലും മനസ്സിലാക്കാൻ എനിക്ക് സാധിക്കുമടാ പൊട്ടാ.... " വേദന കൊണ്ട് എരിവ് വലിക്കുന്നവനെ ചെവിയിൽ പിടിച്ചു പിന്നിലേക്ക് ആക്കി കൊണ്ട് അവൾ പറഞ്ഞതും അവൻ ഒരു ചമ്മിയ ചിരി അവൾക്ക് നൽകി.... "നീ അത് പറഞ്ഞു ചമ്മണ്ടാ എന്ന് കരുതി ഞാൻ തന്നെ പറഞ്ഞതാ.... " അവൾ ഒന്ന് പൂരിപ്പിച്ചു... "എന്നാലും നിനക്കിത് എങ്ങനെ...." "എനിക്കെന്നല്ല... ഏതൊരു പെണ്ണിനും മനസ്സിലാകും.... ടാ പൊട്ടാ... നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ....ഇമ്മാതിരി പൈങ്കിളി ഒന്നും വേണ്ടാന്ന്.... നീ എന്റെ buddy അല്ലേ... അല്ലാതെ എന്റെ കണ്ണും മൂക്കും നോക്കി നടക്കാൻ... അയ്യേ.... " അവൾ മൂക്കിന് മേൽ വിരൽ വെച്ച് കൊണ്ട് പറഞ്ഞതും അവന് ചെറിയ വേദനയിലും പുഞ്ചിരി നിറഞ്ഞു... അത് മനസ്സിലാക്കിയ പോലെ അവൾ അവന്റെ തോളിലൂടെ കയ്യിട്ടു... "നീ വന്നേ... നമുക്ക് നല്ല ഒരു സ്പെഷ്യൽ ടീ അങ്ങ് കുടിക്കാം.... വാടാ..." ചമ്മൽ കാരണം മുന്നോട്ട് നടക്കാൻ മടിച്ചവനെ പിടിച്ചു കൊണ്ട് കൊണ്ട് പോകുമ്പോൾ അവൾ പറഞ്ഞു...

ഒരാളെ വിഷമിപ്പിക്കാതെ....പിണക്കാതെ കാര്യങ്ങൾ എങ്ങനെ കൊണ്ട് പോകണം എന്ന് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു... "എന്തായാലും ബലൂൺ കൊള്ളാം.... ഞാൻ എടുത്തു വെച്ച് നിന്റെ കെട്ടു കഴിയുമ്പോൾ ഭാര്യക്ക് കാണിച്ചു കൊടുത്തോളാം...." അവൾ തമാശയോടെ പറഞ്ഞു... വരുണിന്റെ ഭാഗത്തു നിന്നും ചിരി മാത്രം ആയിരുന്നു ഉത്തരം... ഒരു പ്രണയത്തിന്റെ പേരിൽ അവളുടെ സൗഹൃദം വേണ്ടെന്നു വെക്കാൻ അവന് ആകുമായിരുന്നില്ല... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "അളിയാ.... അവള് എന്നെ തേച്ചതാടാ.... " ടെറസിൽ ഇരുന്നു സേറയുടെ ബർത്ഡേയ് പാർട്ടിയിൽ ആണ് എല്ലാവരും.... ഇടക്ക് ബിയർ കുടിച്ചു പൂസായി എബി അവന്റെ പപ്പയുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു...വർഗീസ് ഞെട്ടി കൊണ്ട് അവനെ ഒന്ന് തല ചെരിച്ചു നോക്കി... "അളിയൻ അല്ലടാ... പപ്പാ... " "ഏതു പപ്പൻ ആയാലും.... എന്നെ തേച്ചിട്ട് പോയതാ.... എന്നോട് പട്ടിയുടെ date of birth പോലും ചോദിച്ചു അളിയാ...." ഒരു കരച്ചിലോടെ അവൻ പറയുന്നത് കേട്ടു ജെറിയുടെ തോളിലേക്ക് പുറം തിരിഞ്ഞു ഇരിക്കുകയായിരുന്ന സേറ പൊട്ടിച്ചിരിച്ചു...ജെറിയും ചിരി കടിച്ചു പിടിച്ചുള്ള ഇരിപ്പായിരുന്നു.......

അപ്പൻമാർ ഇതെന്താ സംഭവം എന്നറിയാതെ പരസ്പരം നോക്കി.... "ആരാണ് ആ ഭാഗ്യവതി.... " വർഗീസ് ചിരി കടിച്ചു പിടിച്ചു കൊണ്ട് ചോദിച്ചു... "അവളാ... അവള് ഒരുത്തിയാ.... എനിക്ക് ഒരു കോപ്പും ഇല്ല.... ജാസ്മിൻ.... ഏയ്‌... ജാസു...അവളെ ആ പേരല്ല...മറ്റേതാ വിളിക്കേണ്ടത്... കാ...." അവൻ എന്തോ പറയാൻ പോയതും ജെറിൻ വേഗം തന്നെ അവന്റെ വാ പൊത്തി.... അപ്പൻമാർ എന്തോ മനസ്സിലാക്കിയ പോലെ ഒന്നും അറിയാത്ത പോലെ മുഖം ചെരിച്ചു... "Boo...അവനെ വിട്...അവൻ പറയട്ടെ.... കേൾക്കാൻ നല്ല രസവാ... " അവൾ പറയുന്നത് കേട്ടു ജെറി അവളെ നോക്കി ഒന്ന് കണ്ണുരുട്ടി... "ഈ സമയം കേൾക്കാൻ ഒരു രസവും ഉണ്ടാകില്ല.... " അവൻ മെല്ലെ അവളുടെ ചെവിയിൽ പറഞ്ഞു... അപ്പോഴേക്കും എന്തൊക്കെയോ പദം പറഞ്ഞു കൊണ്ട് എബി ഉറക്കത്തിലെക്ക് വീണിരുന്നു... "എന്നാ ഞങ്ങൾ താഴേക്ക് പോയി.... ഈ കോലത്തിൽ ഇവനെ കൊണ്ട് വരണ്ട... നാളെ കാലത്ത് വന്നാൽ മതി.... സേറ... നടക്ക്.... " എബിയെ ഒന്ന് നോക്കി പറഞ്ഞു കൊണ്ട് തോമസ് സേറയുടെ തോളിലൂടെ കയ്യിട്ടതും അവൾ ഒന്ന് ഇളിച്ചു കൊണ്ട് മെല്ലെ ആ കൈ താഴ്ത്തി... "ഞാനും ഇവിടെ നിന്നോട്ടെ... പ്ലീസ്... പ്ലീസ്.... " അവൾ കെഞ്ചി കൊണ്ട് പറഞ്ഞു....

അവളെ കണ്ണുരുട്ടി നോക്കുന്ന ജേക്കബിന് അവൾ കണ്ണടച്ചു കൊണ്ട് ഇളിച്ചു കാണിച്ചു... തോമസ് ചിരിയോടെ ജേക്കബിന്റെ തോളിലൂടെ കയ്യിട്ടു മുന്നിലെ നടന്നിരുന്നു... വർഗീസ് ഒന്ന് thumbup ചെയ്തു കാണിച്ചു... അവളും ചിരി പാസാക്കി... "ജേക്കബ് ഇച്ചായാ... ഇച്ചായൻ ആള് മുരടൻ ആണ്..." അവർ പോകുന്ന വഴിയെ നോക്കി അവൾ വിളിച്ചു പറഞ്ഞു... "മുരടൻ നിന്റെ അപ്പൻ.... " ജേക്കബിന്റെ വകയും ഉണ്ടായിരുന്നു... "ഈ പറഞ്ഞത് കറക്റ്റ്.... " അവൾ പൊട്ടിച്ചിരിച്ചു... അവളുടെ കൂടെ ചെറു പുഞ്ചിരിയോടെ ജെറിയും ചേർന്നിരുന്നു... മെല്ലെ അവളുടെ നോട്ടം എബിയിൽ എത്തി ചേർന്നു... "ഡാാ....ബ്രദറെ എണീക്കടാ...." അവൾ കാല് കൊണ്ട് അവനെ ചവിട്ടി ഉണർത്താൻ നോക്കി...

"Happy holly..... " ഒരു ഞെരക്കത്തോടെ അവൻ തിരിഞ്ഞു കിടന്നു... ജെറി ചിരിച്ചു കൊണ്ട് അവിടെ നിന്നും ഒരു പുതപ്പ് എടുത്തു അവന്റെ ദേഹത്തു ഇട്ടു കൊടുത്തു... "ഇനി ആന കുത്തിയാലും അവൻ എഴുന്നേൽക്കില്ല.... " സേറയോടായി ജെറി പറഞ്ഞതും അവൾ ആഞ്ഞു ഒരു ചവിട്ട് കൂടി അവന് വെച്ചു കൊടുത്തു... "പട്ടി....കിട്ടിയ ബിയർ മുഴുവൻ മോന്തിയിട്ട്... ഞാൻ അപ്പോഴേ പറഞ്ഞതാ അവര് പോയാൽ എനിക്ക് കുടിക്കാൻ വല്ലതും ബാക്കി വെക്കണം എന്ന്......" അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറയുന്നത് കേട്ടു ജെറി അവളുടെ നെറ്റിയിൽ മെല്ലെ മേടി... "മെല്ലെ ചവിട്ടഡി.... അതിന് വേദനിക്കും.... " "ഓഹ്...ബ്രദറിനെ ചവിട്ടിയപ്പോൾ നൊന്തു... എന്നോട് ഒന്നിനും സ്നേഹം ഇല്ല... എനിക്കെ 19 വയസ്സ് ആയി... എനിക്കും ബിയർ ഒക്കെ കുടിക്കാം.... ഞാൻ കൊച്ച് കുട്ടി ഒന്നും അല്ല... " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ജെറിയെ തള്ളി മാറ്റി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു പോയതും ജെറി ചിരിയോടെ അവൾ പോകുന്ന വഴിയെ നോക്കി നിന്നു.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story