♡മന്ദാരം♡ ഭാഗം 11

mantharam part 1

എഴുത്തുകാരി: THASAL

അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ജെറിയെ തള്ളി മാറ്റി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു പോയതും ജെറി ചിരിയോടെ അവൾ പോകുന്ന വഴിയെ നോക്കി നിന്നു... "പട്ടികൾ... ഒന്നിനും എന്നോട് സ്നേഹം ഇല്ല... പറയുമ്പോൾ baby boo....Sister എന്നെല്ലാം വിളിച്ചു വലിയ ഒലിപ്പിക്കലാ....കാര്യത്തോട് അടുക്കുമ്പോൾ എന്നെ വേണ്ടാ... ഒരു ബിയർ... അപ്പൻ ഉണ്ടായി പോയി അല്ലേൽ അപ്പോൾ തന്നെ അവനെ തീർത്തേനെ... " അവൾ ടെറസിൽ താഴേക്ക് കാലിട്ട് ഇരുന്നു കൊണ്ട് അവരെ പ്രാകി.... "മതിയഡി.... ഇങ്ങനെ പ്രാകിയാലെ ഞങ്ങൾ ബാക്കി ഉണ്ടാകില്ല.... " അവളുടെ കാതുകളെ പൊതിഞ്ഞു കൊണ്ട് ഒരു നിശ്വാസം എത്തിയിരുന്നു... അവൾ ഒന്ന് തരിച്ചു പോയി.....തൊട്ടു പിന്നിൽ ജെറിയുടെ സാനിധ്യം അവൾ അറിയുന്നുണ്ടായിരുന്നു...ഇന്ന് വരെ അവന്റെ സാനിധ്യത്തിൽ ഇല്ലാതിരുന്ന ഒരു വിറയൽ അവളെ ബാധിച്ചു.... അവൻ ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്നിരുന്നു... അവളുടെ ഉള്ളിൽ ഉള്ള വിറയൽ മുഖത്ത് പ്രകടമാകാതെ അവൾ സൂക്ഷിക്കുകയായിരുന്നു.... അവൻ എന്തോ മനസ്സിലാക്കിയ പോലെ ചെറു ചിരിയോടെ അവളുടെ മുന്നിലേക്ക് തന്റെ കയ്യിലെ ബിയർ ബോട്ടിൽ നീട്ടി.... അവൾ അതിലൂടെ അവനെ ഒന്ന് നോക്കി... "എനിക്ക് വേണ്ടാ.... " അവളുടെ ഭാവം കണ്ടു അവന് ചിരി പൊട്ടിയിരുന്നു... "ഇത് വാങ്ങഡി.... " അവൻ അത് നിർബന്ധ പൂർവ്വം അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് ഒരു ബിയർ എടുത്തു പൊട്ടിച്ചു ചുണ്ടോട് ചേർത്തു...

അവളും അവനെ ഒന്ന് നോക്കി കൊണ്ട് അത് കുടിച്ചു... അന്ന് ആദ്യമായി അവർക്കിടയിൽ ഒരു മൗനം തളം കെട്ടി നിന്നിരുന്നു.... "Baby boo.... " എന്തിന്റെയോ തുടക്കം പോലെ ആയിരുന്നു അവന്റെ ആ വിളി... അവൾ തല ചെരിച്ചു കൊണ്ട് അവനെ നോക്കി കൊണ്ട് പിരികം പൊക്കി... അവൻ ഒന്ന് പുഞ്ചിരിച്ചു.... "നമ്മൾ ഫസ്റ്റ് ടൈം മീറ്റ് ചെയ്തത് ഓർമയുണ്ടോ.... " അവന്റെ ചോദ്യത്തിന് മുന്നിൽ പ്രകാശം നിറഞ്ഞു നിൽക്കുന്ന റോഡിലേക്ക് നോക്ക് കുപ്പി ചുണ്ടോട് ചേർത്തു... ആ നിമിഷം അവളുടെ ഉള്ളിൽ ഇളം ചുണ്ടിൽ ഒരു പുഞ്ചിരിയുമായി തന്നെ നോക്കുന്ന ഒരു എട്ട് വയസ്സ്കാരന്റെ മുഖം മങ്ങലോടെ എത്തി ചേർന്നു.... താൻ എന്ത് ഉപദ്രവവം കാണിച്ചാലും ചിരിയോടെ ഏറ്റു വാങ്ങുന്ന കുഞ്ഞ് ജെറി... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... "മ്മ്മ്.... നീ അന്ന് എന്ത് ക്യൂട്ട് ആയിരുന്നു.... " അവന്റെ കവിളിൽ ഒന്ന് പിച്ചി കൊണ്ട് അവൾ പറഞ്ഞു... അവനും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുന്നോട്ട് നോക്കി ഇരുന്നു... "അന്ന് ഞാൻ എല്ലാവരേം നല്ല രീതിയിൽ തന്നെ ഉപദ്രവിക്കുമായിരുന്നല്ലേ..... " അവന്റെ കയ്യിലെ ഉണങ്ങിയ മുറിവിന്റെ പാടിലേക്ക് നോക്കി കൊണ്ട് അവൾ ചോദിച്ചു... അവൻ അറിയാതെ തന്നെ തന്റെ കയ്യിൽ ഒന്ന് തലോടി കൊണ്ട് തലയാട്ടി....

"ഞാൻ ഉപദ്രവിച്ചാൽ brother തിരിച്ചും എന്തെങ്കിലും ചെയ്യും.... പക്ഷെ അന്ന് മുതൽ നീ എന്താ ഇത്ര പാവം ആയത്.... ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് baby boo എന്നും വിളിച്ചു വീണ്ടും പിന്നാലെ വരും....എന്തൊക്കെ ചെയ്താലും ആരോടും പറയാതെ എന്നെ ഭയങ്കരമായി പ്രൊട്ടക്റ്റ് ചെയ്യും.... നീ എന്താ അങ്ങനെ ആയത്.... " ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ അവൾ ചോദിച്ചു... അവനും പുഞ്ചിരിച്ചു.... മറുപടി ആ പുഞ്ചിരിയിൽ അവൻ ഒതുക്കുകയായിരുന്നു.... അവൾ അവനിൽ നിന്നും ഒരു മറുപടി കിട്ടാതെ വന്നതോടെ തല ചെരിച്ചു മുന്നോട്ട് നോക്കിയതും ഒരു തണുപ്പ് തന്റെ കവിളിൽ പതിഞ്ഞതും ഒരുമിച്ച് ആയിരുന്നു.... അവൾ ഞെട്ടലോടെ കണ്ണ് മാത്രം ചെരിച്ചു കൊണ്ട് നോക്കിയതും അപ്പോഴേക്കും ജെറി അധരങ്ങൾ അവളുടെ കവിളിൽ നിന്നും പിൻവലിച്ചു... അവളുടെ കണ്ണുകൾ വികസിച്ചു....അവൾ പെട്ടെന്ന് തന്നെ തല ചെരിച്ചു അവനെ നോക്കി... അവൻ യാതൊരു വിധ വ്യത്യാസവും കൂടാതെ കുപ്പി ചുണ്ടിലേക്ക് ചേർത്ത് ഇരിക്കുകയായിരുന്നു... അവളുടെ കൈ താനേ കവിളിലേക്ക് പോയി.... "Becouse..... I like you somuch.... " പെട്ടെന്ന് ആയിരുന്നു അവന്റെ മറുപടി... അവൾ ഞെട്ടലോടെ അവനെ നോക്കി... അവൻ പുഞ്ചിരിയോടെ അവളെ നോക്കി ഇരിക്കുകയായിരുന്നു..

. "You are like a yummy cack...... ചെറുപ്പം മുതൽ തന്നെ നീ ഭയങ്കര sweet ആണ്....ഞാൻ ആദ്യമായി നിന്നെ കണ്ടപ്പോൾ എന്തായിരുന്നു എന്റെ ഉള്ളിലെ feeling എന്നൊന്നും എനിക്കറിയില്ല.... പക്ഷെ എന്നെ എത്ര ഉപദ്രവിച്ചാലും boo എന്ന് വിളിച്ചു കൊണ്ടുള്ള വരവും എന്ത് കിട്ടിയാലും ഒരു share എനിക്ക് തരാൻ ഓടി വരുന്നതും.... And.... എന്നെ ഒരുപാട് care ചെയ്യുന്നതും ഒക്കെ.... എന്റെ ഉള്ളിൽ ഇപ്പോഴും തെളിഞ്ഞു കിടപ്പുണ്ട്..... അതായിരിക്കും എനിക്ക് ആരെക്കാളും കൂടുതൽ നിന്നെ ഇഷ്ടപ്പെടാൻ കാരണം....ബ്രദർ വന്നപ്പോൾ ആണ് കുറച്ചു എങ്കിലും അതിനൊരു മാറ്റം വന്നത്.... നിന്റെ കൂടെ അവനെയും ഇഷ്ടപ്പെടാൻ തുടങ്ങി.... പക്ഷെ ഒരു പ്രത്യേക സ്നേഹം എപ്പോഴും നിന്നോട് തോന്നിയിട്ടുണ്ട്..... ഇനി പറയുന്നത് കേട്ടാൽ ഒരുപക്ഷെ നിനക്ക് എന്നോട് ദേഷ്യം തോന്നാം... പക്ഷെ.... ശരിയാണോ തെറ്റാണോ എന്നൊന്നും അറിയില്ല.............. I love you.... എന്ന് മുതലാ തോന്നി തുടങ്ങിയത് എന്ന് പോലും ഓർമയിൽ ഇല്ല..... പക്ഷെ പറയാൻ ഒരു പേടി തോന്നിയിരുന്നു... But now... നിന്നെ നഷ്ടപ്പെടുത്താൻ മനസ്സ് തോന്നുന്നില്ല....

നിന്റെ ഉള്ളിലെ feeling എന്താണെന്ന് പോലും എനിക്ക് അറിയില്ല.....ദേഷ്യം തോന്നുവോ എന്നോ എന്നോട് എങ്ങനെ പെരുമാറും എന്നോ... ആദ്യത്തെ അടുപ്പം കാണിക്കുവോ എന്നൊന്നും അറിയില്ല... പക്ഷെ എനിക്ക് ഇനിയും നിന്റെ മുന്നിൽ അഭിനയിക്കാനോ നിന്നെ പറ്റിക്കാനോ തോന്നുന്നില്ല.... " അവന് അവളുടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.... അവൻ ഒറ്റ വലിക്ക് കുപ്പിയിൽ ബാക്കി ഉണ്ടായിരുന്നത് ഉള്ളിലാക്കി... സേറ അവൻ പറയുന്നത് കേട്ടു തരിച്ചു ഇരിപ്പായിരുന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... പക്ഷെ അവനോട് ദേഷ്യമോ ഒന്നും അവളിൽ ഉണ്ടായിരുന്നില്ല.... അവൾക്ക് മറുപടി ഇല്ലായിരുന്നു... അവൾ കണ്ണുകൾ തുടച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു നടന്നു.... അവൻ അവൾ പോകുന്നത് നോക്കി നിൽക്കുകയായിരുന്നു... അവൾ എബിന്റെ അടുത്ത് കിടന്ന് കൊണ്ട് അവന്റെ പുതപ്പിനുള്ളിൽ നുഴഞ്ഞു കയറി.... ജെറി ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കാതെ തന്നെ അവരെ നോക്കുകയായിരുന്നു... "Sister....love is beautiful.... " ഇടക്ക് ഉറങ്ങി കിടക്കുന്ന എബി പെറുക്കി പറഞ്ഞതും അവൾ ഒറ്റ അടി അവന്റെ കവിളിൽ വെച്ച് കൊടുത്തു... "മിണ്ടാതെ കിടന്നുറങ്ങടാ.... " അവൾ അലറി കൊണ്ട് പറഞ്ഞു... എബി കവിൾ ഒന്ന് തടവി കൊണ്ട് തിരിഞ്ഞു കിടന്നു...

ജെറിക്കുള്ളിൽ ഉണ്ടായിരുന്ന അവസാന പ്രതീക്ഷയും നശിപ്പിക്കാൻ പാകത്തിന് ഉള്ളതായിരുന്നു ആ അടി... ജെറി നിരാശയോടെ തിരിഞ്ഞു ഇരുന്നു... "Boo.... " പെട്ടെന്ന് അവളുടെ വിളി കേട്ടു അവൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി... "വന്നു കിടക്കാൻ നോക്ക്.... ആ ക്രിസ്റ്റിനും ടീമിനും നാളെ പ്രാക്ടീസ് ഉള്ളതാ... അവന്മാർ എത്തും മുന്നേ എഴുന്നേറ്റു പോകണം.... " അവൾ അത്രയും പറഞ്ഞു കൊണ്ട് കിടന്നതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.... അവൻ എഴുന്നേറ്റു പോയി എബിക്കരികിൽ കിടന്നു..... സേറയുടെ കൈകൾ എബിയെ ചുറ്റിയിരുന്നു.... ജെറി ആ കൈകളിലേക്ക് നോക്കി കിടന്നു.... സേറ മറു വശത്ത് കിടന്നു വിറക്കുകയായിരുന്നു... ഉള്ളിലെ ഭയം ശരീരത്തേ ബാധിച്ചു... അവൾക്ക് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല... "Baby boo.... " അത് അറിഞ്ഞു എന്ന പോലെ ആയിരുന്നു അവന്റെ വിളി.... അവൻ കൈ എത്തിച്ചു അവളുടെ കവിളിൽ ഒന്ന് തട്ടി.... "Dont feel bad..... Its ok.... നിനക്ക് പറ്റില്ല എങ്കിൽ നിന്നെ ഒരിക്കലും നിർബന്ധിക്കില്ല.... അത് എന്റെ മാത്രം ഫീലിംഗ് ആണ്...അതിന് നീ ടെൻഷൻ അടിക്കണ്ടാ.... "

കണ്ണുകൾ അടച്ചു കൊണ്ട് തന്നെ ആയിരുന്നു അവൻ പറഞ്ഞത്... അവളുടെ ഉള്ളിൽ കൺഫ്യൂഷൻ ആയിരുന്നു... അവൾ വേറൊന്നും ചിന്തിക്കാൻ നിൽക്കാതെ എബിയോടൊപ്പം തന്നെ ജെറിയുടെ കയ്യിലും പിടുത്തമിട്ടു... ജെറിയുടെ ചുണ്ടിൽ ഒരു കുഞ്ഞ് ചിരി ഉണ്ടായിരുന്നു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ഇനി ഒരു അടി പോലും വയ്യ..... " കിതച്ചു കൊണ്ട് മുട്ടിൽ കൈ കുത്തി നിന്ന് കൊണ്ട് പറയുന്ന ജെനിയുടെ മുതുകിൽ ഒന്ന് തട്ടി കൊടുത്തു സേറ.... "Come on jeny..... you can.... പ്രാക്ടീസ് ഇല്ലേൽ കോർട്ടിൽ ഇത് പോലെ നിൽക്കേണ്ടി വരും.... Come on.... " അവൾ പറയുന്നത് കേട്ടു ജെനി ഒരു വിധത്തിൽ നേരെ നിന്ന് കൊണ്ട് കിതച്ചു.... സേറ ചിരിയോടെ അവളുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് മുന്നോട്ട് ഓടിയതും അവൾക്ക് പിന്നാലെ തന്നെയായി ജെനിയും ഓടി... "ഇന്ന് നല്ല രീതിയിൽ പ്രാക്ടീസ് കഴിഞ്ഞല്ലേ..... " കോർട്ടിന് പുറത്തായി ഇരുന്നു കൊണ്ട് സേറ ഒരു കുപ്പി എടുത്തു ചുണ്ടോട് ചേർത്തു കൊണ്ട് ചോദിച്ചു..... ജെനി കിതപ്പോടെ തല കുലുക്കി... "ഉഫ്... മനുഷ്യന്റെ ഊപ്പാട് ഇളകി....നിനക്ക് യാതൊരു വിധ ക്ഷീണവും ഇല്ലേ... വല്ലാത്ത സാധനം തന്നെ... " അവളുടെ കയ്യിൽ നിന്നും കുപ്പി പിടിച്ചു വാങ്ങി കൊണ്ട് ജെനി പറഞ്ഞു..ജെനി വെള്ളം കുടിക്കുമ്പോൾ അവൾ ചിരിയോടെ ചുറ്റും നോക്കി ഇരുന്നു...

കോർട്ടിൽ ജെറി പ്രാക്ടീസിൽ ആണ്.... അവളുടെ കണ്ണുകൾ അവനിൽ പാറി വീണു... "മെനു കുച്ച്നാ നഹിം പാതാ ഭാര....കിരാപ കരാകേ മെനു ചടാ ഡിയോ.... " പെട്ടെന്ന് പേടിച്ചു അരണ്ട പോലെയുള്ള ഒരു നേർത്ത ശബ്ദം അവളുടെ കാതുകളിൽ വന്നു പതിച്ചു.... അവൾ എവിടെയോ കേട്ട ശബ്ദം പോലെ തോന്നിയതും സംശയത്തോടെ ചുറ്റും ഒന്ന് നോക്കിയതും കുറച്ചു മാറി സീനിയഴ്സിന്റെ മുന്നിൽ നിന്നു കരയുന്ന പഞ്ചാബി പെൺകുട്ടിയെ കണ്ടു അവളുടെ കണ്ണുകൾ ഒന്ന് കുറുകി.... അവൾക്ക് മുന്നിൽ പൊട്ടിച്ചിരിയോടെ ഇരിക്കുന്നവരെയും അവൾ കണ്ടിരുന്നു... ഷാളിന്റെ തലയിൽ കൈ ചുറ്റി തല താഴ്ത്തി നിൽക്കുന്ന ആ പെൺകുട്ടിയെ കണ്ടു അവൾ മെല്ലെ അവിടെ നിന്നും എഴുന്നേറ്റു... "ജെനി.... ഞാൻ ഇപ്പോൾ വരാം.... " അവൾ അത് മാത്രമേ പറഞൊള്ളൂ.... ജെനിയുടെ കണ്ണുകളും ആ പെൺകുട്ടിയിൽ എത്തി... "ആരാ അത്..." "എന്റെ റൂം മേറ്റ്‌ ആണ്.... പഞ്ചാബി.... " "നീ വെറുതെ അതിൽ ഇടപെടാൻ പോകണ്ട... danger teams ആണ്.... " "Its ok.... ഞാൻ മാനേജ് ചെയ്തോളാം.... " അവൾ അത് മാത്രം പറഞ്ഞു കൊണ്ട് ആ പെൺകുട്ടിക്ക് അടുത്തേക്ക് നടന്നു.... "What happend....!!?" അവൾ ആ കുട്ടിയുടെ ഷോൾഡറിൽ കൈ വെച്ച് കൊണ്ട് ചോദിച്ചതും ആ പെൺകുട്ടി ഒരു ഏങ്ങലോടെ തല ഉയർത്തി അവളെ നോക്കി...

അപ്പോഴും അവളുടെ കണ്ണുകൾ തോർന്നിരുന്നില്ല...... അത് കണ്ടപ്പോൾ തന്നെ അവൾക്ക് ഊഹിക്കാൻ കഴിയുന്നുണ്ടായിരുന്നു അവിടെ നടന്ന കാര്യങ്ങൾ.... "Who the hell are you.... " കൂട്ടത്തിൽ ഇരുന്നിരുന്ന ഒരുത്തൻ ദേഷ്യത്തോടെ ചോദിച്ചതും അവൾ അല്പം കടുപ്പത്തിൽ തന്നെ അവനെ നോക്കി.... "Its irrelevent here.... Whats the hell you are doing....." അവൾ തിരിച്ചും കടുത്ത ഭാഷയിൽ ചോദിച്ചു... "Thats none of your business...." "Its not my business..... !!..ohh.... Really....its every ones business too.... There is an anti-raging rool.... Is it your business to break it.... !!?" അവളുടെ ചോദ്യത്തിന് മുന്നിൽ കൃത്യമായ ഒരു മറുപടി അവൾക്ക് ഇല്ലായിരുന്നു.... "We are your seniers....juniers dont question the seniers...." അതിൽ ഒരുത്തൻ അലറി കൊണ്ട് പറഞ്ഞു... "So a rule goes into a constitution and is not even in the collage rule book...Then why should i obey it...........!!" ഒരു കൂസലും കൂടാതെ കൈ കെട്ടി കൊണ്ട് ആയിരുന്നു അവളുടെ വാക്കുകൾ... അത് അവരെ പ്രകോപിപ്പിക്കാനെ ഉപകരിച്ച് ഒള്ളൂ.... "F*****" അതിലൊരുത്തൻ അലറി കൊണ്ട് അവൾക്ക് അടുത്തേക്ക് വരാൻ നിന്നപ്പോഴും ജെനി അവളെ പിറകിലേക്ക് വലിച്ചപ്പോഴും അവൾ അനങ്ങിയില്ല..... "ഒറ്റ തന്തക്കു പിറന്നവൻ ആണെങ്കിൽ തൊട്ടു നോക്കടാ.... " അവൾ അല്പം പോലും പേടി ഇല്ലാതെ തന്നെ പറഞ്ഞു.....

അവൾ തനിക്ക് നേരെ അടുക്കുന്നവന് അടുത്തേക്ക് പോകാൻ നിന്നതും അവളെ ആരോ അരയിലൂടെ പൊക്കി മറുവശത്തേക്ക് ആക്കിയതും ഒരുമിച്ച് ആയിരുന്നു.... "Sorry... Sorry...... no problum.... go back.... " അവൾക്ക് നേരെ വന്നവനെ പിടിച്ചു പിന്നിലേക്ക് തന്നെ ആക്കി കൊണ്ടുള്ള ജെറിയുടെ സംസാരം കേട്ടു സേറ ദേഷ്യത്തോടെ അവനെ നോക്കി... "Boo... എനിക്ക് ഓക്കേയല്ല.... " അവൾ വാശിയോടെ പറഞ്ഞു... ജെറി അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് പിന്നിലേക്ക് മാറ്റി... "shutup Baby boo.......Everyone should go..... Go... Go... " അവൻ എല്ലാവരെയും അനുനയിപ്പിക്കാൻ നോക്കി കൊണ്ട് പറഞ്ഞതും... കൂടി നിന്നവർ സേറയെ കത്തുന്ന കണ്ണുകളോടെ നോക്കി കൊണ്ട് അവൾക്ക് നേരെ ചൂണ്ട് വിരൽ നീട്ടി കൊണ്ട് പിന്നിലേക്ക് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ആരോ അവനെ പിന്നിൽ നിന്നും ചവിട്ടി വീഴ്ത്തിയതും ഒരുമിച്ച് ആയിരുന്നു... സേറയും ജെറിനും ഓടി വന്നവനെ ഒരു നോട്ടമെ കണ്ടുള്ളൂ..... "നീ എന്റെ സിസ്റ്ററിനെ ഭീഷണിപ്പെടുത്തുന്നോ.... " എബിനെ കണ്ടു ജെറിയും സേറയും ഒരുപോലെ ഞെട്ടി.... ജെറി തലയിൽ കൈ വെച്ച് പോയി.... സേറക്ക് ചിരി ഇങ്ങ് എത്തി.... നിലത്ത് വീണവൻ ചാടി എഴുന്നേറ്റു...

"Youuu..... " അവൻ അലറി വിളിച്ചു കൊണ്ട് എബിന്റെ വയറ് നോക്കി ആഞ്ഞു ചവിട്ടിയതും എബിൻ പിന്നിലേക്ക് വീണു പോയിരുന്നു..... "ഡാാ...... " അലറി കൊണ്ടുള്ള രണ്ട് സ്വരങ്ങൾ അവിടെ മുഴങ്ങി കേട്ടു.... സേറയും ജെറിയും ഒരുപോലെ അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡ "എന്നിട്ട്..... !!" തോമസ് ഞെട്ടി കൊണ്ട് ചോദിച്ചു.... തലയിലും കയ്യിലും കാലിലും എല്ലാം ചെറിയ കെട്ടുമായി വന്നു മുന്നിൽ ഇരിക്കുന്ന മൂന്ന് പേരും ഒന്ന് ഇളിച്ചു കാണിച്ചു... "എന്നിട്ട് എന്താ... മൂന്നെണ്ണവും കൂടി അവനെ പിടിച്ചു പഞ്ചർ ഒട്ടിക്കാൻ പാകത്തിന് ആക്കി കാണും...കൂട്ടം കൂടി തിരിച്ചും കിട്ടി കാണും... അതാണല്ലോ ശീലം.... കുരുത്തംകെട്ടവൻമാർ.... " എബിന്റെ തലയിൽ ഒന്ന് തട്ടി കൊണ്ട് വർഗീസ് പറഞ്ഞതും എബിൻ ഒന്ന് എരിവ് വലിച്ചു പോയി... "പപ്പാ....വേദനയുണ്ട്.... " "നിനക്കൊക്കെ വേദനിച്ചാൽ പോരാ....നീ ഒക്കെ ആരാ ഗുണ്ടകളോ....നീ ഒക്കെ അടിച്ച ആ ചെറുക്കനെ ഒന്ന് കാണണം....മട്ടൻ സ്റ്റുവിന് മട്ടൻ വെട്ടി ഇട്ട പോലെ ഉണ്ട്....." ചൂട് വെള്ളം തിളപ്പിച്ച്‌ കൊണ്ട് വരുന്ന ജേക്കബ് പറഞ്ഞതും സേറ മെല്ലെ എബിയുടെ പിന്നിലേക്ക് ഒളിച്ചു.... എബി അവളെ പിടിച്ചു മുന്നിലോട്ട് തന്നേ ഇട്ടു... "എല്ലാം ഒപ്പിച്ചു വെച്ചിട്ട് മുങ്ങുന്നോ.... " "ഞാനോ നീ അല്ലേടാ...അവന്റെ ഒരു സിസ്റ്റർ... "

"രണ്ടും കണക്കാ... നിന്നോട് ഒക്കെ വേണ്ടാ വേണ്ടാന്ന് എത്ര പ്രാവശ്യം പറഞ്ഞതാ... അനുഭവിച്ചോ.... " മൂന്ന് പേരും സ്വകാര്യം എന്ന പോലെ പറഞ്ഞു... "ഇനി ആരെ കൊല്ലുന്ന കാര്യം ആണ് മൂന്നും കൂടെ ഡിസ്കസ് ചെയ്യുന്നത്... ഞങ്ങളെയോ.... നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.... മൂന്നണ്ണമേ ഒള്ളൂ.... പാവം അല്ലേ എന്നൊക്കെ കരുതി താഴത്തും തലയിലും വെക്കാതെ കൊണ്ട് നടന്ന ഞങ്ങളെ പറഞ്ഞാൽ മതി.....ആ പ്രിൻസിപ്പലിന്റെ കാല് പിടിച്ചാ സസ്പെൻഷൻ ഒഴിവാക്കിയത്.... ഇനി എന്റെ പൊന്നു മക്കള് ഇമ്മാതിരി പരിപാടി നടത്തും മുന്നേ പറയണേ.... " "എന്തിനാ..... " "ഞങ്ങൾക്ക് നാട് വിടാനാ.....കയറി പോ എല്ലാം... " ജേക്കബ് അലറിയതും സേറ ആദ്യം തന്നെ ഓടിയിരുന്നു.... ജെറി അവൾക്ക് പിന്നാലെ തന്നെയായി നടന്നതും എബി മെല്ലെ മുന്നോട്ട് പോയി ടേബിളിൽ വെച്ചിരുന്ന മൂന്ന് ബാഗും എടുത്തു അവരുടെ കയ്യിൽ കിട്ടും മുന്നേ തന്നെ ഓടി.... അവരുടെ പോക്കു കണ്ടു മൂന്ന് അപ്പൻമാരും തലയിൽ കൈ വെച്ചു.... മത്തൻകുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ.... ........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story