♡മന്ദാരം♡ ഭാഗം 16

mantharam part 1

എഴുത്തുകാരി: THASAL

"whaaaat....." ജേക്കബ് അലറി കൊണ്ട് ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.... "Is my doughter.....!!" അദ്ദേഹത്തിന് ശ്വാസം വിലങ്ങും പോലെ തോന്നിയിരുന്നു.... "How it happens.....What......... !!" അയാൾ അലറുകയായിരുന്നു.... "You have no responsibility Whatsoever...I not want to hear anything....I want to my doughter...How cool are are you when you miss a girl standing there...!!??...If something happens to my doughter....i will show you.....!!" അയാൾ സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും അലറുകയായിരുന്നു.....മറുവശത്ത് നിന്നും അവർ എന്തോ ഒന്ന് തിരിച്ചു പറഞ്ഞതും അയാളുടെ നെറ്റി ഒന്ന് ചുളിഞ്ഞു.... "What did you say maam......!!?....two boys.... " പെട്ടെന്ന് എന്തോ കത്തിയ പോലെ അയാൾ തലക്ക് കൈ കൊടുത്തു പോയി... അദ്ദേഹം വേഗം തന്നെ ബ്ലാങ്കറ്റ് തട്ടി മാറ്റി കൊണ്ട് സൈഡിൽ കഴിച്ചു വെച്ച ചെരുപ്പ് ഇട്ടു കൊണ്ട് പുറത്തേക്ക് നടന്നു... "Sorry.... Its okay maam.... No.... do not report police... Let me see....Thankyou for informing me.... Thankyou.... " അദ്ദേഹം വേഗം തന്നെ എന്റെ ഫോൺ കട്ട്‌ ചെയ്തു കൊണ്ട് വേഗം തന്നെ വർഗീസിന് ഡയൽ ചെയ്തു.... "ഇങ്ങോട്ട് ഒന്നും പറയണ്ട.... നീ വേഗം തോമസിന്റെ ഫ്ലാറ്റിലോട്ട് വാ.... അല്ല നാളെ രാവിലെ... വാടാ... വേഗം... അത്യാവശ്യം ആണ്... " അത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം വേഗം തന്നെ ലിഫ്റ്റ് കയറി അടുത്ത നിലയിലേക്ക് പോയി...

അദ്ദേഹം ഒരു ഫ്ലാറ്റിന്റെ ബെൽ അടിച്ചതും വേഗം തന്നെ അത് തുറന്ന് വന്നിരുന്നു.... "എന്താടാ കാര്യം.... വർഗീസ് വന്നു കയറിയിട്ടെ ഒള്ളൂ.... ഈ പാതിരാത്രി എന്താ ഇത്ര അത്യാവശ്യം.... " കയറിയ പാടെ തോമസ് ചോദിച്ചതും ജേക്കബ് ഒരു കണ്ണുരുട്ടലോടെ ഉള്ളിലേക്ക് നടന്നു... "ഉറക്കം പോകാൻ ഉള്ളത് നമ്മുടെ മക്കൾ ഉണ്ടാക്കി വെക്കുന്നുണ്ടല്ലോ.... സേറയുടെ വാർഡൻ വിളിച്ചിരുന്നു.... " "പിന്നെയും ബിയർ അടിച്ചു ഹോസ്റ്റലിൽ കയറിയോ.... !!" തോമസ് ആദിയോടെ ചോദിച്ചു... "അതായിരുന്നെങ്കിൽ എത്രയോ ബേധം... അവള് ബാഗും എടുത്തു ഹോസ്റ്റലിന്റെ മതില് ചാടി എന്ന്...." ജേക്കബ് സോഫയിൽ ഇരുന്നു കൊണ്ട് പറഞ്ഞു... "എന്നിട്ട് നീ ഇവിടെ വന്നിരിക്കുകയാണോ... എന്റെ കൊച്ച് എവിടെ ആണാവോ... നീ വന്നേ നമുക്ക് പോയി നോക്കാം....അവന്മാര് അറിഞ്ഞിട്ടുണ്ടാകില്ല.... അവരെയും വിളിച്ചു പറ.... എന്റെ കൊച്ചിന് എന്തെങ്കിലും പറ്റും മുന്നേ കണ്ടു പിടിക്കണം.... " തോമസ് പേടിയോടെ പറയുന്നത് കേട്ടു ജേക്കബ് ഒന്ന് നെറ്റി ചുളിച്ചു... "ഡാാ... ആദ്യം പറയുന്നത് ഒന്ന് മനസിലാക്ക്.... അവന്മാര് അറിയാതെ അവള് ഒന്ന് ഇളകും എന്ന് തോന്നുന്നുണ്ടോ... കൂടെ രണ്ട് ചെറുപ്പക്കാരും ഉണ്ടായിരുന്നു എന്നാ പറഞ്ഞത്....അത് അവന്മാരാ.... മൂന്നും കൂടി ഹോസ്റ്റലിൽ നിന്നും ചാടിയതാ.....

ഇന്നലെ കൂടി അവിടുന്ന് ചാടും എന്ന് അവൾ പറഞ്ഞതെയൊള്ളു... ഇത്ര പെട്ടെന്ന് ചാടും എന്ന് കരുതിയില്ല... " ജേക്കബ് താടക്ക് കൈ കൊടുത്തു പോയി... "എന്നാ ആ പ്ലാൻ എന്റെ എബിയുടെയാകും.... " വളരെ കോൺഫിഡന്റോടെ ആയിരുന്നു വർഗീസിന്റെ വാക്കുകൾ.... "അതെങ്ങനെ മനസ്സിലായി.... " "അതിന് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ.... തല്ലു കിട്ടാൻ ചാൻസ് ഉള്ള എല്ലാ പ്ലാനും അത് വരുന്നത് അവന്റെ തലയിൽ നിന്നു തന്നെയാകും.... " വർഗീസ് അഭിമാനത്തോടെ പറയുന്നത് കേട്ടു തോമസ് ഇതെന്തു ജീവി എന്ന കണക്കെ അയാളെ നോക്കി... "ഐഡിയ ആരുടേത് ആണെങ്കിലും മതില് ചാടിയല്ലോ..... ആ വാർഡൻ വിളിച്ചപ്പോൾ ഞാൻ അവരോട് ചൂടാവുകയും ചെയ്തു.... ഒന്നും ഓർക്കുകയും ചെയ്തില്ല..." ജേക്കബ് പറയുന്നത് കേട്ടു തോമസിന് ചിരി വന്നിരുന്നു... "നീ ആദ്യം അവരെ ഒന്ന് വിളിക്ക്... വല്ല ഹിമാലയം ട്രിപ്പ്‌ പ്ലാൻ ചെയ്തിട്ട് ആണ് ഈ ചാട്ടം എങ്കിൽ നേരം വെളുക്കും മുന്നേ അവര് മുങ്ങും... " തോമസ് പറഞ്ഞതും വർഗീസ് ഫോൺ എടുത്തു എബിക്ക് ഡയൽ ചെയ്തു.... "എന്താ പപ്പാ.... " ഉറക്കപിച്ചോടെ ആയിരുന്നു അവന്റെ ചോദ്യം... "ഡാാ.... സേറ കൊച്ച് മതില് ചാടി എന്ന് കേട്ടല്ലോ.... " "ഞാനും ബ്രദറും അല്ലേ പപ്പാ ചാടിച്ചത്......ഈ പപ്പ ഇത്ര മണ്ടൻ ആയല്ലോ... മനുഷ്യന്റെ ഉറക്കം കളയാൻ....

പോയി കിടന്നു ഉറങ്ങാൻ നോക്ക് മനുഷ്യാ.... " അതും പറഞ്ഞു കൊണ്ട് അവൻ ഫോൺ ഓഫ് ചെയ്തതും വർഗീസ് വാ പൊളിച്ചു പോയി... "ശ്ശെടാ.... " "എന്താ പറഞ്ഞത്... " ബാക്കി രണ്ട് പേരും ആകാംഷയോടെ ചോദിച്ചു... "അവരാ ചാടിച്ചത് എന്ന്.... " "അത് നമുക്ക് അറിയാലോ... അവരുടെ പ്ലാൻ എന്താ... അതാണ്‌ ചോദിക്കേണ്ടത്...ഈ മരമണ്ടനെ കൊണ്ട്... തോമസെ നീ വിളിക്ക്.... " ജേക്കബ് തോമസിനെ ഒന്ന് പ്രോത്സാഹിപ്പിപ്പിച്ചു... തോമസ് ഫോൺ എടുത്തു ജെറിക്ക് ഡയൽ ചെയ്തു.... "പപ്പാ.... " ഉറക്കം തൂങ്ങിയുള്ള ജെറിയുടെ ശബ്ദവും എത്തി... "മോനെ സേറ.... " "അവള് ഉറങ്ങി..... നാളെ രാവിലെ വിളിക്ക് ഗുഡ്‌നൈറ്റ്...." വേറൊന്നും പറയാൻ പോലും സമ്മതിക്കാതെ അവർ ഫോൺ കട്ട്‌ ചെയ്തതും തോമസും താടക്ക് കൈ കൊടുത്തു ഇരുന്നു... "എന്തായി.... " "ആള് അവിടെ തന്നെ ഉണ്ട്....പക്ഷെ അവനും ഒന്നും പറഞ്ഞില്ല.... നാളെ നേരം വെളുക്കുമ്പോൾ അവിടെ തന്നെ കണ്ടാൽ മതിയായിരുന്നു...." അതിന് ശരിയെന്ന രീതിയിൽ ബാക്കി രണ്ട് പേരും ഒരുപോലെ തലയാട്ടി.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

"Baby boo.... " ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്ന സേറയെ ജെറി തട്ടി വിളിച്ചതും അവൾ ഒന്ന് ചിണുങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു... "ഡീീ... എഴുന്നേൽക്കഡി.... പ്രാക്ടീസിന് പോകണ്ടേ... " ജെറി ഒരു ചിരിയോടെ അവളുടെ മുടിയിൽ തലോടി... "Boo... 5 minuts...." "5 minuts ഒന്നും ഇല്ല.... എഴുന്നേൽക്ക്.... " "എന്നാൽ ആദ്യം ബ്രദർ.... ബ്രദർ.... " അവൾക്ക് സൈഡിൽ ചെരിഞ്ഞു കിടക്കുന്ന എബിയെ കണ്ണ് പോലും തുറക്കാതെ കാല് കൊണ്ട് ചവിട്ടി കൊണ്ട് അവൾ വിളിച്ചതും ജെറി അവളുടെ കാല് പിടിച്ചു വെച്ചു... "അവനെ വിളിക്കണ്ട.... ടൈം 4.30 ആകുന്നതേ ഒള്ളൂ.... You wake up.... പ്രാക്ടീസ് ചെയ്യണ്ടേ... അടുത്ത മാച്ചിൽ ജയിക്കണ്ടെ.... എണീറ്റെ... " അവൻ അവളെ പിടിച്ചു പൊന്തിച്ചു കൊണ്ട് പറഞ്ഞതും അവൾ പ്രയാസപ്പെട്ടു കൊണ്ട് എഴുന്നേറ്റു കൊണ്ട് ചിണുങ്ങി... അവൻ ചിരിയോടെ അവളെ ബെഡിൽ നിന്നും താഴെ ഇറക്കി....ഒരു ടവ്വൽ അവൾക്ക് നേരെ ഇട്ടു കൊടുത്തു... "പെട്ടെന്ന് വന്നോണം... ഞാൻ ഹാളിൽ ഉണ്ടാകും.... കേട്ടല്ലോ... " "Boo... This is too much... " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... "പോയി ഫ്രഷ് ആകാൻ നോക്കടി.... " അവൻ അവളുടെ തലയിൽ ഒന്ന് മേടി... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

"ഇച്ചിരി സീരിയസ് ആകണം... " ഫ്ലാറ്റിന് പുറത്ത് നിന്നു കൊണ്ട് ചർച്ചയിൽ ആണ് അപ്പൻമാർ...ജേക്കബ് പറഞ്ഞതും രണ്ട് പേരും ഒന്ന് അറിഞ്ഞു തലയാട്ടി... "എനിക്ക് അതല്ല പ്രശ്നം.... " വർഗീസ് ഇടയിൽ പറഞ്ഞതും രണ്ട് പേരും ഒരുപോലെ അയാളെ നോക്കി... "എന്താ... !!?" "അവന്മാരെ കാണുമ്പോൾ കർത്താവാണെ എനിക്ക് ചിരി വരും.... " അദ്ദേഹം പറയുന്നത് കേട്ടു ജേക്കബ് ഒന്ന് പല്ല് ഇറുമ്പി... "നീ ഇത് എങ്ങാനും കുളമാക്കിയാൽ.... നീ ശരിക്കും കർത്താവിനെ വിളിക്കും... മര്യാദക്ക് സീരിയസ് ആയിക്കോ...." "എടോ ഉവ്വെ....നീ പറഞ്ഞു എന്ന് കരുതി അങ്ങനെ സീരിയസ് ആകാൻ പറ്റോ... എനിക്ക് ചിരി വന്നാൽ ഞാൻ ചിരിക്കണ്ടെ... അല്ലാതെ മസിലു പിടിക്കാൻ ഉള്ള അറിവ് ഒന്നും ഞാൻ ഒരു കോളജിലും പഠിച്ചിട്ടില്ല...... " "ഇവനിത് കുളമാക്കും.... അപ്പോഴേ പറഞ്ഞതാ റിഹേഴ്സൽ ഒക്കെ എടുത്തിട്ട് വന്നാൽ മതിയെന്ന്.... " തോമസും ഏറ്റു പിടിച്ചു... "റിഹേഴ്സൽ എടുക്കാൻ നീ എന്തോന്നാ സ്റ്റേജ് ഷോ ചെയ്യാൻ പോകുന്നോ..... രണ്ടും മിണ്ടാതെ വന്നോണം ഞാൻ കാണിച്ചു തരാം എങ്ങനെ അവരെ വരച്ച വരയിൽ നിർത്തണം എന്ന്.... Come on.... Follow me...." ജേക്കബ് അതും പറഞ്ഞു കൊണ്ട് ഡോർ തുറന്നു ഉള്ളിലേക്ക് കടന്നതും കാണുന്നത് ബാഗ് കഴുത്തിലൂടെ ഇട്ടു ബ്രെഡും കടിച്ചു പിടിച്ചു ഷൂ ഇടുന്ന സേറയെയാണ്.... ജെറിയും ബാഗും കാര്യങ്ങളും ഒരുക്കി കൂട്ടലിൽ ആണ്.... ഡോർ തുറന്ന് വരുന്ന അവരെ കണ്ടതും സേറ പെട്ടെന്ന് തന്നെ ചിരിച്ചു....

അത് കണ്ടതും ജേക്കബ് ഒരു ഗൗരവം മുഖത്ത് വരുത്തിയതും അവൾ അതിന്നും മൈന്റ് പോലും ചെയ്യാതെ പുറത്തേക്ക് ഓടി... "ലേറ്റ് ആയി അപ്പാ.... വന്നിട്ട് കാണാം.... " ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.... ജേക്കബ് ആകെ ചമ്മിയ പോലെ തോമസിനെ നോക്കി... "ഇനി എന്റെ ടേൺ.... " അങ്ങേരും കുറച്ചു ജാഡയിട്ടു... "ജെറി ഇങ്ങോട്ട് വരൂ.... " "വരാൻ സമയം ഇല്ല പപ്പാ..... ലേറ്റ് ആയി... പിന്നെ എബി എണീറ്റിട്ടില്ല... ഒന്ന് നോക്കിയേക്കണേ....ബൈ... " അവനും ഓടിയാതോടെ രണ്ട് പേരും ചമ്മി.... വേണ്ടായിരുന്നു എന്ന എക്സ്പ്രഷൻ ഇട്ടു കൊണ്ട് മൂന്നു പേരും സോഫയിൽ ഇരുന്നു... "ഇനി എബിയോട്.... " "അവനോട് ചോദിക്കുന്നതിനും പറയുന്നതിനും നല്ലത് രണ്ട് നല്ല വാഴ വെക്കുന്നത....എന്റെ മോൻ ആയത് കൊണ്ട് പറയുകയല്ല.....ഒരു കൂസലും ഉണ്ടാകില്ല.... " വർഗീസ് പറയുന്നത് കേട്ടു ബാക്കി രണ്ട് പേരും ഒന്ന് തലയാട്ടുക മാത്രം ചെയ്തു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ 30....31....32....33.....34.....35...... പെട്ടെന്ന് കിതച്ചു കൊണ്ട് അവൾ താഴെ തന്നെ കിടന്നതും ജെറി അവളുടെ അടുത്ത് പോയി ഇരുന്നു കൊണ്ട് അവളുടെ അരികിലേക്ക് ഒരു ബോട്ടിൽ കൊണ്ട് വെച്ചു... "നീ ഭയങ്കര മടിച്ചി ആയിട്ടുണ്ട്.... Yesterday 47 ആയിരുന്നു ഇന്ന് 35....ദിവസം ചെല്ലുന്തോറും ഇതിങ്ങനെ കുറഞ്ഞു വന്നാൽ എങ്ങനെയാ.... " അവന്റെ ചോദ്യം കേട്ടു അവൾ കിടന്നിടത്തു നിന്നും എഴുന്നേറ്റു കൊണ്ട് ബോട്ടിൽ എടുത്തു ചുണ്ടിൽ ചേർത്തു...

. "നിന്റെ അത്ര കാലിബർ ഒന്നും എനിക്കില്ല.... But നീ കണ്ടോ.... two month കൊണ്ട് നിന്നെ ഞാൻ തോല്പ്പിക്കും.... " അവൾ ഭയങ്കര കോൺഫിഡന്റ്സിൽ ആയിരുന്നു.... അവൻ ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ വിരൽ വെച്ച് തട്ടി... അവൻ ചിരിയോടെ മുന്നിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.... അവളുടെ നോട്ടം അവനിൽ പതിഞ്ഞു എങ്കിലും പെട്ടെന്ന് തന്നെ അവൾ അത് മാറ്റി... ഉള്ളിൽ അപ്പോഴേക്കും കണ്ടു പഴങ്ങി എങ്കിലും ഇന്നും ജീവനുറ്റു നിൽക്കുന്ന ഓർമ്മകൾ നിറഞ്ഞു വന്നു.... എബിയെ നല്ലൊരു ബ്രദർ ആയി കാണുമ്പോഴും ആ സ്ഥാനത്ത് ഒരിക്കൽ പോലും ജെറിയെ സങ്കൽപ്പിച്ചു കൂടിയില്ല.....പലപ്പോഴും അവന്റെ ഉള്ളിലെ ഫീലിംഗ് തന്നിലും ഉണ്ടായിട്ടുണ്ടോ... !!?" അവൾ ചിന്തിച്ചു....അവളുടെ ചുണ്ടിൽ കുഞ്ഞ് ചിരി വിരിഞ്ഞു.... "ഡീീ........ " അലറി കൊണ്ടുള്ള എബിയുടെ വിളി കേട്ടു അവൾ ഞെട്ടി കൊണ്ട് ബോധത്തിലെക്ക് വന്നു.. പെട്ടെന്ന് ഞെട്ടിയത് കാരണം കൊണ്ട് തന്നെ അവൾക്ക് ഇക്കിൾ വന്നിരുന്നു... അവൾ ശ്വാസം തുടരെ തുടരെ വലിച്ചു കൊണ്ട് ഇക്കിൾ ഇടുന്നത് കണ്ടു ജെറി എബിയുടെ തലയിൽ ഒന്ന് മേടി അവനെ കണ്ണുരുട്ടി നോക്കി കൊണ്ട് സേറയുടെ പുറത്ത് ഒന്ന് തടവി കൊണ്ട് ബോട്ടിൽ ചുണ്ടിൽ വെച്ച് കൊടുത്തു... "നിനക്ക് എന്താ ബോധം ഇല്ലേ.... നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്.... ശബ്ദം ഉണ്ടാക്കി ഇവളെ പേടിപ്പിക്കരുത് എന്ന്..... " ജെറി ചൂടായി കൊണ്ട് പറഞ്ഞതും എബി ടെൻഷനോടെ സേറയെ നോക്കി....

"സോറി.... സോറി.... " അവൻ വെപ്രാളത്തോടെ പറയുന്നത് കേട്ടു അവൾ ജെറിയുടെ കയ്യിൽ ഒന്ന് പിടിച്ചു കണ്ണ് ചിമ്മി കാണിച്ചു... "വേണ്ടാ അവനെ വഴക്ക് ഒന്നും പറയണ്ടാ... " അവൾ സമാധാനത്തോടെ പറയുന്നത് കേട്ടു ജെറിയും എബിയും അന്തം വിട്ട് അവളെ നോക്കി... അങ്ങനെ വരാൻ വഴിയില്ലല്ലോ.... എബി ആലോചിച്ചു... "അവനെ വഴക്ക് പറഞ്ഞാൽ പോരാ... കൊല്ലണം പട്ടിയെ.... അലർച്ച കേട്ടു എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ നിന്റെ എക്സ് ജാസ്മിൻ സമാധാനം പറയുമായിരുന്നോഡാാ..... " അവൾ അവന്റെ കഴുത്തിൽ പിടിച്ചു കൊണ്ട് ചോദിച്ചതും അവൻ അവളുടെ കൈ വിടുവിക്കാൻ നോക്കി... "പിടി വിട്... പിടി വിട്.... ഡി... തട്ടി പോകും... " അവൻ പറയുന്നത് കേട്ടു ജെറി അവളെ പൊക്കി എടുത്തു കൊണ്ട് അവന്റെ മറു സൈഡിലേക്ക് ഇരുത്തി... അവൾ കയ്യെത്തിച്ച് എബിയെ അടിക്കാൻ ഓങ്ങി.... എബി കഴുത്തിൽ കയ്യും വെച്ച് ഒന്ന് മാറി ഇരുന്നു... "നിനക്ക് ഭ്രാന്താഡി പട്ടി.... " അവനും പറഞ്ഞു പോയി...സേറ എബിയെ അടിക്കാൻ ഓങ്ങുന്നതും ചവിട്ടുന്നതും ഒക്കെ ഏറ്റു വാങ്ങി ഒരു പരാതിയും കൂടാതെ ഇരിക്കുന്ന ഒരുവൻ ഉണ്ടായിരുന്നു..... ജെറി....ക്ഷമ അതൊരു വലിയ അനുഗ്രഹം ആണെന്ന് തന്നിലൂടെ തെളിയിച്ചു കൊണ്ടിരിക്കുന്നവൻ.............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story