♡മന്ദാരം♡ ഭാഗം 17

mantharam part 1

എഴുത്തുകാരി: THASAL

"You can...... Nothing Affects you... I beleave in you... I beleave you can win... This is your chance Your passion for This sports Infrond of your father... I know You will never miss it..... " ജെറി സേറയുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു... അവളുടെ ഉള്ളിൽ പരാജയം എന്നത് ഒരു പേടി സ്വപ്നമായി നില കൊള്ളുന്നുണ്ടായിരുന്നു.... "Boo..... എനിക്ക് പേടിയുണ്ട്.... " അവളുടെ തല താഴ്ന്നു പോയതും അവൻ അല്പം കടുപ്പത്തോടെയുള്ള നോട്ടത്തിൽ അവളുടെ കവിളിൽ പിടിച്ചു കൊണ്ട് തല ഉയർത്തി... "തോൽക്കാൻ മടി ഇല്ലാത്തവനെ ജയിച്ചിട്ടൊള്ളൂ baby boo..... Why should you be afraid...you have faith your self... You can do it.... Understand.... " കടുപ്പത്തിൽ ഉള്ള അവന്റെ ചോദ്യത്തിന് മുന്നിൽ അവൾ മെല്ലെ ഒന്ന് തല ഉയർത്തി ശ്വാസം ഒന്ന് വലിച്ചു വിട്ട് കൊണ്ട് മെല്ലെ തലയാട്ടി..... "Good.... " അവനും ചിരിയോടെ അവളുടെ നെറ്റിയിൽ ഒന്ന് തട്ടി.... അവൾ വേറൊന്നും പറയാതെ അവനെ ഒന്ന് ആഞ്ഞു ഹഗ് ചെയ്തു കൊണ്ട് റൂം വിട്ട് ഇറങ്ങുമ്പോൾ അവൻ ചെറു ചിരിയോടെ അവളെ നോക്കി കാണുകയായിരുന്നു... ♡♡♡♡♡♡♡♡♡♡♡♡♡♡♡ "Brother... പേടിയുണ്ടോ.... " എബിന്റെ ചോദ്യത്തിന് മുന്നിൽ ജെറി മെല്ലെ ഒന്ന് തലയാട്ടി...

എബി ചിരിച്ചു കൊണ്ട് അവന്റെ തോളിലൂടെ കയ്യിട്ടു... "ബെസ്റ്റ്.... നീ ആണോ അവൾക്ക് ധൈര്യം നൽകിയത്... അവളെക്കാൾ പേടി ആണല്ലോ നിനക്ക്.... " "Brother....she was very sensitive....അവളെ കൊണ്ട് ചെറിയ ഒരു പരാജയം പോലും താങ്ങാൻ സാധിക്കില്ല....i am not Afraid of remembering her defeat... i'm remembering her mental pressure..... " അവന്റെ വാക്കുകളിൽ സത്യമുണ്ടായിരുന്നു അവളെ സ്നേഹിക്കുന്ന എല്ലാവരും ഭയപ്പെട്ടിരുന്നത് ഈ ഒരു കാര്യത്തിൽ മാത്രമായിരുന്നു.... അവളുടെ ഈ ഒരു പോരായ്മയെ മാത്രം..... അപ്പോഴേക്കും കോർട്ടിലേക്ക് ഇരു ടീമിന്റെയും പ്ലയെർസ് കടന്നു വന്നിരുന്നു.... അവരെ സപ്പോർട്ട് ചെയ്യുന്ന സ്റ്റുഡന്റസ് ആർപ്പു വിളികളോടെ ചാടി എഴുന്നേറ്റു... അവർ ഇരുവരുടെയും കണ്ണുകൾ സേറയെ തിരഞ്ഞു... ചെറു പുഞ്ചിരിയോടെ തങ്ങളെ നോക്കി കണ്ണു ചിമ്മി കാണിക്കുന്നവളെ കാണുമ്പോൾ അവരുടെ ഉള്ളം ഒന്ന് തണുക്കുകയായിരുന്നു... അവരും ചെറു ചിരിയോടെ തമ്പപ് ചെയ്തു കാണിച്ചു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ജോ............. " അലറി വിളിച്ചു കൊണ്ട് ഓടുന്നവൾക്ക് നേരെ ബോൾ ഇട്ടു കൊടുത്തു ജോ.... ബോളുമായി മുന്നോട്ട് ഓടി ഡിഫെന്റ് ചെയ്യുന്ന ഓരോ ആളുകളെയും മറി കടന്നു അവൾ മുന്നോട്ട് കുതിക്കുമ്പോഴും ഗാലറിയിൽ ഇരുന്നവർ ആകാംക്ഷയോടെ മുന്നോട്ട് ആഞ്ഞു പോയി...

അവൾ അല്പം ദൂരെ നിന്നു ബോൾ ഉയർത്തി നെറ്റിലേക്ക് ഇട്ടതും അത് നെറ്റിന്റെ സൈഡിൽ തട്ടി കൊണ്ട് താഴെ വീണതും ആർപ്പ് വിളിക്കാൻ പാകത്തിന് നിന്നവർ എല്ലാം നിരാശയോടെ തലയിൽ കൈ വെച്ചു.... ജെറിയും എബിയും ച്ചെ...എന്നും പറഞ്ഞു കൊണ്ട് അവിടെ തന്നെ ഇരുന്നതും അപ്പോഴേക്കും താഴെ വീഴാൻ ഒരുങ്ങിയ ബോൾ മുന്നിലേക്ക് കയറി കയ്യിൽ ഒതുക്കി കൊണ്ട് അവൾ ചാടി ഉയർന്നു നെറ്റിലേക്ക് ഇട്ടതും ഒരുമിച്ച് ആയിരുന്നു..... ഗാലറിയിൽ ഇരുന്നവർ അലറി വിളിച്ചു.... അവളും സന്തോഷം കൊണ്ട് രണ്ട് കയ്യും ഉയർത്തി.... ജെറിയും എബിയും പരസ്പരം കെട്ടിപിടിച്ചു.... അപ്പോഴേക്കും അവൾ ബോളുമായി എതിർ വശത്തേക്ക് ഓടുന്ന പെൺകുട്ടിക്ക് പിന്നാലെയായി ഓടിയിരുന്നു... മുന്നിലേക്ക് ഓടിയ ആ പെൺകുട്ടി ബോൾ ഉയർത്തിയതും അത് തട്ടി എടുത്തു കയ്യിൽ എടുത്തു കൊണ്ട് അവൾ എതിർ വശത്തേക്ക് ഓടിയതും ഫൈനൽ സൈറൻ മുഴങ്ങിയതും ഒരുമിച്ച് ആയിരുന്നു.... അവൾ നിലത്ത് മുട്ട് മുത്തി ഇരുന്നു പോയി.... അവൾ സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ മുഖം പൊത്തിയതും ടീം മേറ്റ്സ് ഓടി വന്നു അവളെ പൊതിഞ്ഞു പിടിച്ചിരുന്നു.... അവരുടെ സന്തോഷം കണ്ടു എബിയും ജെറിയും അലറി വിളിച്ചു.... അത് ആരവങ്ങളിൽ മുങ്ങി പോയി.... കോച്ച് ചിരിയോടെ കോട്ടിന്റെ പോക്കറ്റിൽ കയ്യിട്ടു കൊണ്ട് ഉള്ളിലേക്ക് നടന്നു.... സേറ അറിയുകയായിരുന്നു വിജയത്തിന്റെ ലഹരി....

ഇത്രയും കാലം അറിയാൻ കൊതിച്ച വിജയത്തിന്റെ രുചി... കണ്ണുകൾ ചെറുതായി നനയുമ്പോഴും അവൾ പുഞ്ചിരിച്ചു.... മനസ്സ് നിറയെ ചിരിച്ചു..... അവളുടെ നോട്ടം ഗാലറിയിൽ ഇരിക്കുന്ന ജെറിയിലും എബിയിലും എത്തിയതും അവൾ ചിരിയോടെ രണ്ട് കൈകൾ കൊണ്ടും hug ചെയ്യുന്ന പോലെ കാണിച്ചതും എബി അവൾക്ക് നേരെ ഒരു ഫ്ലയിങ് കിസ്സ് പറത്തി വിട്ടു..... ജെറി കാണുകയായിരുന്നു സ്വന്തം ഹാൻഡ് വർക്ക്‌ കൊണ്ട് വിജയം നേടിയവളുടെ സന്തോഷം.... ♡♡♡♡♡♡♡♡♡♡♡♡♡♡♡ "Boo...... " ഉറക്കെ വിളിച്ചു കൊണ്ട് ഓടി വന്നു അവൾ അവന്റെ ഒക്കത്ത് കയറി കൊണ്ട് അവന്റെ കഴുത്തിലൂടെ കയ്യിട്ടു.... അവനും ചിരിയോടെ അവളെ ഒന്ന് കറക്കിയതും അവൾ അവന്റെ മുഖം കൈകളിൽ കോരി എടുത്തു പൊട്ടിച്ചിരിച്ചു... "I got it boo..... " അവൾ അലറി വിളിക്കുന്നുണ്ടായിരുന്നു.... അവന്റെ ദേഹത്തു നിന്നും ചാടി ഇറങ്ങി കൊണ്ട് അവൾ എബിന്റെ നീട്ടി പിടിച്ച കൈകളിലേക്ക് കയറി നെഞ്ചിൽ ചാരി നിന്നു.... "Congrates...... Sister... " എബി അവളുടെ മുടി ഇഴകളിൽ ഒന്ന് തലോടി.... അവളും പുഞ്ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി.... അത് കണ്ടു കൊണ്ട് കുറച്ചു മാറി നിൽക്കുന്ന കോച്ചിന്റെ അരികിലേക്ക് അസിസ്റ്റന്റ് കോച്ച് വന്നിരുന്നു.... കോച്ചിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..... "അവരെ കാണുമ്പോൾ ഒരു പോസിറ്റീവ് വൈബ് തോന്നുന്നു.... " അവർ ആരോടെന്നില്ലാതെ പറഞ്ഞു...

"നമുക്കൊന്നും എൻജോയ് ചെയ്യാൻ കഴിയാതെ പോയ ഈ പ്രായം.... അവർ നന്നായി celebrate ചെയ്യുന്നുണ്ട്...." അവരുടെ വാക്കുകൾ കേട്ടു അടുത്ത് ഇരുന്ന ആൾ ഒന്ന് പുഞ്ചിരിച്ചു.... "അത് ജേക്കബിന്റെ മോളാ..... " അദ്ദേഹം അത്രയേ പറഞ്ഞുള്ളൂ... അവർ ഒരു ഞെട്ടലോടെ അദ്ദേഹത്തെ നോക്കി... അദ്ദേഹം സംശയം തീർക്കും പോലെ ഒന്ന് തലയാട്ടി.... "ജേക്കബ്..... " "ജേക്കബ് സെകറിയ......കോളജിൽ നമ്മുടെ സൂപ്പർ സീനിയർ ആയി പഠിച്ച അതെ ജേക്കബ്.... നിന്റെ...... " പറഞ്ഞത് പൂർത്തിയാക്കാതെ അദ്ദേഹം ഒന്ന് വിക്കിയതും അവരുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു വന്നിരുന്നു..... അവർ അത് പുറമെക്ക് കാണിക്കാതെ അവിടെ നിന്നും പുറത്തേക്ക് നടന്നു.... അദ്ദേഹത്തിന്റെ കണ്ണുകൾ ജെറിയിലും എബിയിലും സേറയിലും പിന്നെയും അലഞ്ഞു നടന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡ "Oh god..... It was amazing..... Match win ചെയ്തിട്ട് എല്ലാവരുടെയും ആ happiness... എന്റെ അപ്പാ.... പറഞ്ഞാൽ തീരില്ല....Really enjoy it...... " അവൾ വാ തോരാതെ ഓരോ വിശേഷങ്ങളും പറയുന്നത് കേട്ടു ജെറിയും എബിയും പഠിക്കുന്നതിനിടയിൽ അവളെ ഒന്ന് തല ഉയർത്തി നോക്കി.... അവൾ സോഫയിൽ കിടന്ന് കൊണ്ടുള്ള ഫോൺ വിളിയിൽ ആണ്...

"ആള് എക്സൈറ്റ്മെന്റിൽ ആണ്.... " എബി ചിരി ഒതുക്കി പിടിച്ചു കൊണ്ട് പറഞ്ഞതും ജെറിയും ചെറു ചിരിയോടെ ടേബിൾ ലാമ്പ് ഓഫ് ചെയ്തു കൊണ്ട് അവൾക്കടുത്തേക്ക് പോയി... അവനെ കണ്ടതും അവൾ തല ഉയർത്തിയതും അത് അറിഞ്ഞ പോലെ അവൻ ആ സ്പേസിലേക്ക് കയറി ഇരുന്നതും അവൾ അവന്റെ മടിയിൽ തല വെച്ചു.... "ഞാൻ അവരെ ശല്യം ഒന്നും ചെയ്യുന്നില്ല എന്റെ ജേക്കബ് സാറേ..... പിന്നെ എനിക്ക് അതല്ലേ പണി... അവര് പഠിക്കുവാ.... " ജെറിയെ നോക്കി ഒന്ന് കണ്ണ് ചിമ്മി കൊണ്ട് അവൾ പറഞ്ഞതും ജെറി ചുണ്ട് കടിച്ചു കൊണ്ട് അവളെ നോക്കി.... "സത്യം.....സംശയം ഉണ്ടെങ്കിൽ ഞാൻ ജെറിക്ക്... അയ്യോ വേണ്ടാ... ഞാൻ ശല്യം ചെയ്യുന്നില്ല എന്റെ അപ്പാ.... ആയിക്കോട്ടെ... വെച്ചു... ഇനി അതിന്റെ പേരിൽ ചീത്ത വേണ്ടാ.... ഓക്കേ അപ്പാ..... Goodnight.... " അവൾ ഫോൺ വെക്കുമ്പോൾ അവന് അറിയാമായിരുന്നു മറു പുറത്ത് നിന്നും അവൾക്ക് കിട്ടിയ ഉപദേശങ്ങൾ.... "എന്ത് പറഞ്ഞു നിന്റെ ജേക്കബ് അച്ചായൻ.... " അവൻ ചോദിച്ചതും അവൾ മെല്ലെ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റു... "എന്ത് പറയാൻ....ഒരു ലോഡ് ഉപദേശം... അതും നിന്നെ ഒക്കെ ശല്യം ചെയ്യരുത് എന്ന്.... നീ ഒക്കെ പഠിച്ചു കൊമ്പത്ത് നിൽക്കുകയല്ലെ... അതിന്റെ അഹങ്കാരം അല്ലാതെന്താ.... "

അവൾ പറയുന്നത് കേട്ടു അവൻ ഒന്ന് അവളെ നോക്കി പേടിപ്പിച്ചു... അവൾ കഴുത്തിലൂടെ ഒരു സ്കാഫ്ഇട്ടു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു... "ഈ നേരത്ത് നീ എങ്ങോട്ടാ.... " "എനിക്ക് ഐസ് ക്രീം കഴിക്കണം.... ആരെങ്കിലും വരുന്നുണ്ടെങ്കിൽ വാ.... അല്ലേൽ ഞാൻ തനിച്ച് പൊയ്ക്കോളാം.... " "ബ്രദർ ... വാടാ... പുറത്തേക്ക് പോയിട്ട് വരാം... " ജെറി റൂമിലേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു... "ഞാനെങ്ങും ഇല്ല.....നാളെ സെമിനാർ റിപ്പോർട്ട്‌ കൊടുക്കേണ്ടതാ.... ഇനി അത് വൈകി എന്ന് പറഞ്ഞു പുതിയൊരു യുദ്ധത്തിന് സാക്ഷിയാകാൻ നമ്മളില്ലേ.... " അവൻ പറയുന്നത് കേട്ടു സേറ ഒന്ന് ചുണ്ട് കൂർപ്പിച്ചു... "അവനൊരു പഠിപ്പി വന്നിരിക്കുന്നു.... പോടാ.... boo വാ... നമുക്ക് പോകാം.... " ജെറിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ നടന്നു... "നീ പോടീ.... " "പോടാ..... " അവൾ കൊഞ്ഞനം കുത്തി.... എബിയും തിരികെ കൊഞ്ഞനം കുത്തി കാണിച്ചു.... "പോടാ.... " പോകുന്നതിനിടയിൽ അവൾ വിളിച്ചു പറയുന്നുണ്ടായിരുന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "സീസൺ ആണ് baby boo... എന്തെങ്കിലും വാങ്ങിയാൽ പേഴ്‌സ് കീറും.... " തെരുവ് വിൽപനക്കാരുടെ അരികിൽ എന്തൊക്കെയോ നോക്കി നിൽക്കുന്ന സേറയുടെ ചെവിയിൽ ആയി ജെറി പറഞ്ഞതും സേറ സ്വയം ഒന്ന് തലയാട്ടി കൊണ്ട് കടക്കാരന് ഒരു ചിരിയും നൽകി കൊണ്ട് അവിടെ നിന്നും നടന്നു.... റോഡ് മുഴുവൻ വിദേശികളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.....

ഇടക്ക് മലയാളികളെയും കാണാം.... അവൾ എല്ലാവരിലേക്കും കണ്ണുകൾ മാറ്റി കൊണ്ട് നടന്നതും ജെറി അവളുടെ കയ്യിൽ പിടിച്ചു.... സേറ സംശയത്തോടെ അവനെ തല ചെരിച്ചു നോക്കുമ്പോഴും അവൻ അതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ മുന്നിലേക്ക് നോക്കിയുള്ള നടത്തം ആണ്.... "നിനക്ക് ഓർമയില്ലേ കഴിഞ്ഞ സീസണിൽ ഇവിടെ ഒക്കെ കറങ്ങാൻ വന്നത്.... " "മറക്കാൻ പറ്റോ..... അന്ന് കണ്ട ഫോറിന്റെ വായിൽ നിന്നും ഇംഗ്ലീഷിൽ തെറി കേട്ടതും മറക്കില്ല.... " ജെറിയുടെ സ്പോർട്ടിൽ ഉള്ള മറുപടി കേട്ടു ഐസ് ക്രീം കഴിക്കുകയായിരുന്ന സേറ തല ഉയർത്തി അവനെ നോക്കി... "വേണ്ടാ വേണ്ടാ.... ഓവർ ആകണ്ടാ.... " അവൾ മെല്ലെ പറഞ്ഞു കൊണ്ട് ഐസ് ക്രീം നുണഞ്ഞു... ജെറിയുടെ നോട്ടം അവളിലേക്ക് പാഞ്ഞു ചെന്നു... ഇപ്പോഴും അവൾ ആ പഴയ സേറ തന്നെയാണ്... ഒരുപാട് സ്നേഹം ഉള്ള... എന്നാൽ സ്നേഹം അടിയുടെയും ഇടിയുടെയും തരത്തിൽ തന്നിലേക്കും എബിയിലേക്കും പകർന്നു തരുന്ന സേറ... അവൻ ചിരിയോടെ അവളുടെ താടിയിലേക്ക് ഒഴുകിയ ഐസ് ക്രീം തുടച്ചു കൊടുത്തതും അവൾ അവനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് കയ്യിന്റെ പുറം ഭാഗം ഉപയോഗിച്ച് വീണ്ടും തുടച്ചു..... "Boo.... അന്ന് പറഞ്ഞത് സീരിയസ് ആയിട്ടാണോ....., !!?"

പെട്ടെന്ന് ആയിരുന്നു അവളുടെ ചോദ്യം... അവൻ നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കിയതും അവൾ ചോദിച്ചതിന്റെ ചമ്മലിൽ ഇരു കണ്ണും ഇറുകെ ചിമ്മി.... "Whaat..... !!" അവൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു... "അന്ന്.... Birthday പാർട്ടിക്ക് ഇടയിൽ വെച്ച്.... " അവൾ പിറകിലേക്ക് വിരൽ ചൂണ്ടി കൊണ്ട് ചോദിച്ചതും അവൻ ഒരു കൂസലും കൂടാതെ അവളുടെ കയ്യിൽ ഇരുന്നു അലിയുന്ന ഐസ് ക്രീം എടുത്തു ചുണ്ടോട് ചേർത്തു കൊണ്ട് തലയാട്ടി.... "I'm not kidding with feelings... Baby boo...That's my pure feeling....I tell about you...Thats all....." അവൻ മനസ്സിലുള്ളത് തുറന്ന് പറഞ്ഞപ്പോൾ അവളുടെ ചുണ്ടിൽ അന്ന് വരെ കാണാത്ത തരത്തിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... അവൾ മെല്ലെ തല മറുവശത്തേക്ക് ചെരിച്ചു ചിരി ഒതുക്കിയതും അവൻ അതൊന്നും കാണാതെ ചുറ്റിലും ഉള്ള കടകളിലേക്കും തന്നെ കടന്നു പോകുന്ന വ്യത്യസ്തരായ മനുഷ്യരിലേക്കും കണ്ണുകൾ അയക്കുകയായിരുന്നു.... അവളുടെ നോട്ടം അവനിൽ തന്നെ വീണ്ടും പതിഞ്ഞു....അത്രയും ശാന്തമായി ഇരിക്കുന്നവനെ അവൾ നോക്കി കാണുകയായിരുന്നു...... "എന്നോട് ബ്രദറിനോട് മിണ്ടരുത് എന്ന് പറയോ...," അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ടു അവൻ ഞെട്ടി കൊണ്ട് അവളെ നോക്കി...

അവളുടെ കണ്ണുകളിലെ പേടി കണ്ടു തന്നെ അവൻ നെറ്റി ചുളിച്ചു കൊണ്ട് ഇല്ല എന്ന രീതിയിൽ തലയാട്ടി... "എന്നോട് ബാസ്കറ്റ് ബോൾ കളിക്കണ്ട എന്ന് പറയുവോ...." അവൻ അതിനും ഇല്ല എന്ന രീതിയിൽ തലയാട്ടി..... "എന്നെ ഒറ്റക്കാക്കി എങ്ങോട്ടെങ്കിലും പോകോ..." അവളുടെ അടുത്ത ചോദ്യത്തിന് അവന് മറുപടി ഉണ്ടായിരുന്നില്ല.... "പോകോ.... " അവൾ കണ്ണ് കൂർപ്പിച്ചു കൊണ്ട് ചോദിച്ചതും അവന് ആ നിഷ്കളങ്കതക്ക് മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നു... പുഞ്ചിരിയോടെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.... "Promiss..... !!?" അവൻ വലതു കൈ നീട്ടി കൊണ്ട് ചോദിച്ചതും അവൻ പുഞ്ചിരിയോടെ തന്നെ അതിലേക്കു കൈ ചേർത്ത് വെച്ചു.... "God promiss.... " അവന്റെ വാക്കുകൾ കേട്ടു അവൾ ചിരിയോടെ അവന്റെ കയ്യിൽ തൂങ്ങി.... "എന്നാൽ ഓക്കേ.... " അവളുടെ മറുപടി കേട്ടു അവൻ നെറ്റി ചുളിച്ചു മുഖം താഴ്ത്തി കൊണ്ട് അവളെ നോക്കി...അവൻ മെല്ലെ കണ്ണ് ചിമ്മി കൊണ്ട് ചിരിച്ചു കാണിച്ചതും അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു... "Really.... !!?"

അതിന് അവൾ ഒന്ന് തലയാട്ടി.... "Really... !!?" അവൻ ഒരു കുസൃതിയോടെ ചോദിച്ചതും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവന്റെ മുടിയിൽ ഒന്ന് വലിച്ചു..... "ആടാ പൊട്ടാ..... " അവളുടെ മറുപടി കേട്ടു അവൻ ചെറു ചിരിയോടെ അവളുടെ കൈകളെ വേർ പെടുത്തി കൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ടു ഇരുന്നു... "But...To me...Your friendship is the most important thing...Frankly speaking ...If you you thing it's over..then this relation also over.... Boo... " അവൾ ഇടക്ക് പറഞ്ഞതും അവൻ ചിരിയോടെ അവളുടെ തലയിൽ മെല്ലെ നെറ്റി മുട്ടിച്ചു... "No matter how long it takes....You're still my friend my dear.....ഫ്രണ്ട്ഷിപ്പിൽ നീയും ബ്രദറും എനിക്ക് ഒരുപോലെ തന്നെയാണ്.... അവനെ കളഞ്ഞു നിന്നെ നിന്നെയൊ....നിന്നെ വേണ്ടെന്നു വെച്ച് അവനെയൊ എനിക്ക് തിരഞ്ഞെടുക്കാൻ കഴിയില്ല.... Because you both in my heart..... " അവന്റെ ആ മറുപടി മാത്രം മതിയായിരുന്നു അവൾക്കും... അവൾ ചിരിയോടെ അവന്റെ നെറ്റിയിൽ തല വെച്ച് ആഞ്ഞു ഒരു തട്ടു തട്ടി... അവൻ എരിവ് വലിച്ചതും അവൾ എഴുന്നേറ്റു ഓടിയിരുന്നു... "ഡീീ.... " "വേണേൽ ഓടി തോൽപ്പിച്ചോ..... " അവൾ ഓടുന്നതിനിടെ വിളിച്ചു പറഞ്ഞു... അവനും അവൾക്ക് പിറകെയായി തന്നെ ഓടി........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story