♡മന്ദാരം♡ ഭാഗം 18

mantharam part 1

എഴുത്തുകാരി: THASAL

"എബിയോട് പറയണ്ടേ.... " തന്റെ കൈവെള്ളയിൽ മുറുകിയ ജെറിയുടെ കയ്യിലേക്ക് നോക്കി കൊണ്ട് അവൾ ചോദിച്ചതും ജെറിയും എന്തോ ആലോചിച്ചു എന്ന പോലെ തലയാട്ടി.... അവർ ഫ്ലാറ്റിലേക്ക് കയറിയതും കാണുന്നത് ഒറ്റയ്ക്ക് ഇരുന്നു ഫുഡ്‌ അടിക്കുന്ന എബിയെയാണ്....അത് കണ്ടതും ഒരു നിമിഷം കൊണ്ട് തന്നെ സേറ എല്ലാം മറന്നു.... "ഡാാ... ബ്രദറെ... ഒറ്റയ്ക്ക് തട്ടുന്നോഡാാ.... " അവൾ ഉറക്കെ പറഞ്ഞു കൊണ്ട് അവനടുത്തേക്ക് ഓടി.... "നീ ഒക്കെ പുറത്ത് തെണ്ടാൻ പോയതിന് ഞാൻ വെയിറ്റ് ചെയ്യണം എന്നത് ന്യായം അല്ലല്ലോ... " എബിയും വിട്ട് കൊടുക്കാതെ പറഞ്ഞതും അവൾ അവന്റെ തലയിൽ ഒന്ന് മേടി കൊണ്ട് അവന് ഓപ്പോസിറ്റ് ഉള്ള ചെയറിൽ കയറി ഇരുന്നു..... ജെറിയും ചിരിയോടെ അവരുടെ രണ്ട് പേരുടെയും ഇടയിലേക്ക് വന്നതോടെ അവരുടെ സംസാരം പലതിലേക്കും നീണ്ടു പോയി... അറിയാതെ തന്നെ പറയാൻ ഉള്ള വിഷയത്തെ രണ്ട് പേരും മറന്നു പോയിരുന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

"അതിനകത്ത് കയറിയിട്ട് നേരം കുറെ ആയല്ലോ ബ്രദർ.... ഇനി അവളെ എങ്ങാനും ഡിസ്മിസ്സ്‌ ചെയ്യാൻ ഉള്ള പ്ലാൻ ആണോ.... " ഓഫിസിന് പുറത്ത് നിന്ന എബി ചോദിച്ചതും ജെറി അവന്റെ തലയിൽ ഒന്ന് മേടി.... "നാക്ക് വളക്കാതെടാ...." അപ്പോഴേക്കും എബി ഉള്ളിലേക്ക് ഒന്ന് ഒളിഞ്ഞു നോക്കി കൊണ്ട് പെട്ടെന്ന് തന്നെ തല പുറത്തേക്ക് ഇട്ടു... "വരുന്നുണ്ട്.... " അവൻ ചുമരിനോട് ചാരി കൊണ്ട് പറഞ്ഞു... അപ്പോഴേക്കും ഉള്ളിൽ നിന്നും അപ്പനും സേറയും ഇറങ്ങി വന്നിരുന്നു... ജേക്കബ് സേറയെ ഒന്ന് നോക്കി... അപ്പോഴേക്കും സേറ റൂഫിലേക്കും നോക്കി... "അങ്കിൾ.... " ജെറി എബിയെയും വലിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു... ജേക്കബ് രണ്ട് പേരെയും ഒന്ന് മാറി മാറി നോക്കിയതും എബി മെല്ലെ ജെറിയുടെ പിന്നിലേക്ക് ആയി ഒളിച്ചു.... സേറ ചിരി ഒതുക്കി കൊണ്ട് അപ്പന്റെ പിന്നിലേക്ക് നിന്നു കൊണ്ട് എബിയെ കളിയാക്കിയതും എബി ഒന്ന് പല്ല് കടിച്ചു....

"അങ്കിൾ.... എന്താണ് പറഞ്ഞത്..." അല്പം മടിച്ച് ആണ് ജെറി ചോദിച്ചത്.... "എന്താണ് പറയേണ്ടത്.... ഇനി എന്തെങ്കിലും പറയാൻ ബാക്കിയുണ്ടോ.... ഇവള് ക്ലാസിൽ കയറിയിട്ട് തന്നെ രണ്ടാഴ്ചയായി എന്ന്..." ജെറിയോടായി ജേക്കബ് പറഞ്ഞു കൊണ്ട് സേറയെ പിടിച്ചു മുന്നിലേക്ക് ഇട്ടു.... സേറ ചിരി ഒതുക്കി.... ജെറി അവളുടെ കയ്യിൽ ഒന്ന് തട്ടി കൊണ്ട് കണ്ണുരുട്ടി... " നേരം പോലെ ക്ലാസിലും കയറില്ല... ഇവളുടെ പപ്പയാണ് എന്ന് അറിഞ്ഞപ്പോൾ തന്നെ എന്ത് സ്വീകരണം ആയിരുന്നു ടീച്ചഴ്സിൽ നിന്ന് എന്നറിയോ.... " "അഭിമാനിക്കു അപ്പാ... അഭിമാനിക്കൂ.... " "ഡി പെണ്ണെ കോളജ് ആയി പോയി.... എല്ലാം കൂടി എന്നെ കടിച്ചു കീറിയില്ല എന്നൊള്ളു.... അദ്ദേഹം പറയുന്നത് കേട്ടു എബിയും സേറയും ഒരുപോലെ ചിരിച്ചു... അവർക്ക് ഇടയിൽ നിൽക്കുന്ന ജെറിക്ക് യാതൊരു വിധ കുലുക്കവും ഇല്ല...

എബി രണ്ട് പേരെയും ഒന്ന് തട്ടിയതും അവർ ഒന്ന് അടങ്ങി.... "നിനക്ക് പിന്നെ ഇവിടെ എന്തായിരുന്നു ജോലി...നീ എന്താ ക്ലാസിൽ കയറാഞ്ഞത്.... " "അതല്ലേ അപ്പാ അവിടുന്ന് റിപീറ്റ് അടിച്ചു കൊണ്ടിരുന്നത് എനിക്ക് പ്രാക്ടീസ് ഉണ്ടാകും... പിന്നെ ഞാൻ എങ്ങനെ കയറും.... അവർക്കൊന്നും സെൻസ് ഇല്ലാത്തത് കൊണ്ടാണ്.... അപ്പയും അങ്ങനെ ആകല്ലേ... Chill man.... " "Chill man... എന്നെകൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ.... പണ്ട് കർത്താവ് ചുമന്നതിനേക്കാൾ വലിയ കുരിശ് ആണ് ഇന്ന് ഞാൻ ചുമക്കുന്നത്.... ഇനി ഇത് കഴിഞ്ഞു ആ ഹോസ്റ്റൽ വാർഡന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ പോകണം.... നടക്ക് അങ്ങോട്ട്‌... " അദ്ദേഹം അതും പറഞ്ഞു കൊണ്ട് മുന്നിൽ നടന്നതും ജെറിയും സേറയും എബിയും ശബ്ദം ഉണ്ടാക്കാതെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിന് പുറകിൽ ആയി നടന്നു.... "എന്താഡി പറഞ്ഞത്.... " എബി സ്വകാര്യം പോലെ ചോദിച്ചതും അവൾ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു...

"നല്ല കണ്ണു പൊട്ടും രീതിയിൽ ഉള്ള ഇംഗ്ലീഷ് ചീത്തകൾ.... ഒന്ന് മാത്രം കൊങ്കണിയിലും ചീത്ത പറഞ്ഞു...." അവളും ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു.... ജെറി അവളുടെ തലയിൽ ഒന്ന് മേടി... "അതല്ലേ നിന്നോട് പറഞ്ഞത് ആഴ്ചയിൽ ഒരിക്കൽ എങ്കിലും ക്ലാസ്സ്‌ കാണണം എന്ന്... " അവൾ ചുണ്ട് കൂർപ്പിച്ചു തല ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി... "കണ്ടിട്ട് എന്തിനാ....." അവളും മറുചോദ്യം ഉന്നയിച്ചതും അവൻ സ്വയം തലയിൽ അടിച്ചു പോയി.... മുന്നേ പോകുന്ന അപ്പനെ അനുകരിച്ചു കൊണ്ടും ജെറിയുടെയും എബിയുടെയും കയ്യിൽ പിടിച്ചു തൂങ്ങി കൊണ്ട് ശബ്ദം ഉണ്ടാക്കാതെ ചിരിക്കുന്ന അവളെ എല്ലാവരും അത്ഭുതത്തോടെ നോക്കി.... "അപ്പാ.... ഇങ്ങ് വാ ഒരാളെ കാണിച്ചു തരാം.... " അവൾ അതും പറഞ്ഞു കൊണ്ട് ജേക്കബിനെ വലിച്ചു നേരെ കോർട്ടിലെക്ക് പോയി... അവിടെ പുറം തിരിഞ്ഞു നിന്ന് കുട്ടികൾക്ക് എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്ന ഒരു പെണ്ണിനെ അദ്ദേഹത്തിന് കാണാമായിരുന്നു...

"കോച്ച് ആണോ.... !!" അദ്ദേഹം അവളോട്‌ ചോദിച്ചതും അവൾ ചെറിയ പുഞ്ചിരി മാത്രം നൽകി... "Excuse me coach..... " അവൾ മെല്ലെ അവർക്ക് പിന്നിൽ നിന്നും വിളിച്ചതും അവർ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി.... അദ്ദേഹത്തിന്റെ കണ്ണുകൾ അവരിൽ പതിഞ്ഞു.... ആദ്യം ഒരു സംശയം ഉള്ളിൽ ഉണ്ടായി എങ്കിലും എന്തോ മനസ്സിലായ പോലെ അദ്ദേഹം ഒന്ന് ഞെട്ടി കണ്ണുകൾ പതിവിലും വിടർന്നു.... അവളെ ഒന്ന് നോക്കി കൊണ്ട് അവളിലൂടെ തൊട്ടടുത്ത് നിൽക്കുന്ന ആളെ കണ്ടതും അവരുടെയും അവസ്ഥ മറ്റൊന്ന് ആയിരുന്നില്ല... അവരും ഞെട്ടലോടെ നോക്കി നിൽക്കുകയായിരുന്നു... "Coach... ഇത് എന്റെ father mr jekab sekariya..... അപ്പാ... ഇത് coach mariya.... " അവൾ പരസ്പരം ഒന്ന് പരിജയപ്പെടുത്തിയതും രണ്ട് പേരുടെയും ഉള്ളിലെ ഞെട്ടൽ അപ്പോഴും മാറിയിരുന്നില്ല.... മിഴിച്ചു നിൽക്കുന്ന ജേക്കബിനെ സേറ ഒന്ന് തട്ടി വിളിച്ചു... "അപ്പാ... "

അവൾ മെല്ലെ വിളിച്ചതും അദ്ദേഹം ഒരു ഞെട്ടലോടെ അവർക്ക് നേരെ കൈ നീട്ടി... അവരുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി നിറഞ്ഞു.... അവർ ആ പുഞ്ചിരിയോടെ തന്നെ അദ്ദേഹത്തിന്റെ കൈകളിൽ കൈ ചേർത്തു... "Jekab sekariya.... " അദ്ദേഹം എന്തോ മറക്കാൻ എന്ന പോലെ പറഞ്ഞു... "I know.... Jekab ന് എന്നെ മനസ്സിലായില്ലേ.... ഞാൻ കോളേജിൽ നിങ്ങളുടെ ജൂനിയർ ആയി പഠിച്ചിട്ടുണ്ടായിരുന്നു.... Mariya agastin... സെയിം ഡിപ്പാർട്മെന്റ് ആയിരുന്നു... and ഞാൻ collage basket ball ക്ലബിലും ഉണ്ടായിരുന്നു... അന്ന് ജേക്കബ് ആയിരുന്നു കോളജ് ടീം ക്യാപ്റ്റൻ..... " അവരുടെ വാക്കുകളിൽ അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു... എന്തോ ഓർത്തെടുക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകൾ വീണ്ടും മനസ്സിലേക്ക് കടന്നു വരുമ്പോൾ ഉള്ള ഇഷ്ടകേടിൽ നിന്ന് ഉടലെടുത്ത ആരെയോ ബോധ്യപ്പെടുത്താൻ എന്ന പോലുള്ള പുഞ്ചിരി... അദ്ദേഹവും ഒന്ന് തലയാട്ടി... "ഇപ്പോൾ ഓർക്കുന്നു.... " അദ്ദേഹവും പറഞ്ഞു... "ജേക്കബിന്റെ മകൾ ആയിരുന്നല്ലേ സേറ....

Yesterday എന്റെ അസിസ്റ്റന്റ് കോച്ച് ജെയിംസ് പറഞ്ഞപ്പോൾ ആണ് അറിഞ്ഞത്.... ജെയിംസ് നിങ്ങളുടെ കൂടെ കോളേജ് ടീമിൽ ഉണ്ടായിരുന്നു.... " അവർ അത് കൂടി കൂട്ടി ചേർത്തതും ജേക്കബ് ഒന്ന് തലയാട്ടി.... "മകൾ ആണ്....മരിയയുടെ ഫാമിലി ഒക്കെ... " അദ്ദേഹം അതോടൊപ്പം തന്നെ ഒരു ചോദ്യം ഉന്നയിച്ചതും അവർ ഒന്ന് പുഞ്ചിരിച്ചു... "ഇത് വരെ ഇല്ലാ...." അവരുടെ വാക്കുകൾ അദ്ദേഹത്തെ കൂടുതൽ ഞെട്ടിക്കാൻ പാകത്തിന് ഉള്ളതായിരുന്നു... അദ്ദേഹം അസ്വസ്ഥതയോടെ അവരെ നോക്കി.. ഓക്കേ....ജേക്കബ് പിന്നെ കാണാം... ഞാൻ ശ്രദ്ധിച്ചോളാം ഇവളെ.... നല്ല കാലിബർ ഉള്ള പ്ലയെർ ആണ്....." അവരുടെ വാക്കുകൾക്ക് ഒരു പുഞ്ചിരിയോടെ നന്ദി അറിയിക്കുകയായിരുന്നു സേറ... "ഓക്കേ കോച്ച്... ഞാൻ അപ്പനെ ഒന്ന്... " "ഓക്കേ.... താൻ പോയിട്ട് വാ..." അവരും സമ്മതം അറിയിച്ചതോടെ അവൾ ജേക്കബിന്റെ കയ്യിൽ കൈ ചുറ്റി പിടിച്ചു കൊണ്ട് തിരിഞ്ഞു നടന്നു...

"അപ്പൻ കോളേജ് ടീമിൽ ഒക്കെ ഉണ്ടായിരുന്നോ.... എന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ... അപ്പനും കോച്ച് ആദ്യം തന്നെ അറിയുമല്ലേ....." അവളുടെ ചോദ്യങ്ങൾക്കും മൗനമായി ഒന്ന് തലയാട്ടുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.... കോച്ച് മെല്ലെ ഒന്ന് തിരിഞ്ഞു കൊണ്ട് ആ അപ്പനെയും മകളെയും ഒന്ന് നോക്കി... അപ്പന്റെ കയ്യിൽ കൈ ചുറ്റി പോകുന്നവളെ കണ്ടു അവരുടെ ഉള്ളിൽ പല തരം ഓർമ്മകൾ കടന്നു വന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "നീ എപ്പോഴാ വന്നത്..... എന്ത് പറഞ്ഞു സേറയുടെ ടീച്ചേർസ്.... " ജെഗ്ഗിൽ നിന്നും വെള്ളം ഗ്ലാസിലേക്ക് പകർന്നു കൊണ്ട് ജേക്കബിന്റെ ഓപ്പോസിറ്റ് ആയി ചെയർ വലിച്ചു ഇരുന്നു കൊണ്ട് തോമസ് ചോദിച്ചതും അദ്ദേഹം മെല്ലെ ഒന്ന് തലയാട്ടി... തോമസ് അദ്ദേഹത്തേ ശ്രദ്ധിക്കുകയായിരുന്നു... തോമസ് മെല്ലെ ജേക്കബിന്റെ കയ്യിൽ ഒന്ന് തട്ടി... "ഡോ.... എന്താടോ... ഒരു ആലോചന... നല്ല പോലെ ചീത്ത കേട്ട പോലെ ഉണ്ടല്ലോ...

" അദ്ദേഹം ഒരു തമാശ കലർത്തി കൊണ്ട് ചോദിച്ചതും അദ്ദേഹം ഒന്ന് തലയാട്ടി... "നിനക്ക് എന്താ.... മൗനവൃതം ആണോടാ.... ഡോ.... " അദ്ദേഹം വീണ്ടും വിളിച്ചതോടെ ജേക്കബ് ഒന്ന് തല ഉയർത്തി അദ്ദേഹത്തേ നോക്കി... "തോമസ്... വലിയൊരു തെറ്റ് പറ്റിയിട്ടുണ്ട്.... " അദ്ദേഹം അത് മാത്രമേ പറഞൊള്ളൂ... തോമസ് കണ്ണ് കൂർപ്പിച്ചു കൊണ്ട് ജേക്കബിനെ നോക്കി.. "എന്താടാ... നിന്റെ ശബ്ദം എന്താ വല്ലാതെ... കുട്ടികൾക്ക് എന്തെങ്കിലും.... " അദ്ദേഹത്തിൽ ഒരു ആധി ഉടലെടുത്തു... "മ്മ്മ്ഹും..... ഇന്ന് ഞാൻ സേറയുടെ ബാസ്കറ്റ് ബോൾ കോച്ചിനെ കണ്ടു.... " അതിന് തോമസ് സംശയത്തോടെ അദ്ദേഹത്തേ നോക്കി... "Mariya agastin..... " വേറെ ഒന്നും പറയേണ്ട ആവശ്യം പോലും ഉണ്ടായിരുന്നില്ല.... തോമസിന്റെ കണ്ണുകളിൽ ഞെട്ടൽ വ്യക്തമായിരുന്നു.... ജേക്കബ് മുഖം ഒന്ന് അമർത്തി തുടച്ചു....

"ഡാാ... " "മ്മ്മ്... അവള് തന്നെ.... " "But എങ്ങനെ... അവള് നാട്ടിൽ വെച്ച്.... " "No thomas.... അന്ന് എവിടെയോ എന്തോ തെറ്റ് സംഭവിച്ചിട്ടുണ്ട്....she not married.... " അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടു അല്പം ഒന്ന് അസ്വസ്ഥൻ ആയി എങ്കിലും തോമസ് എന്തോ ഓർത്ത പോലെ ജേക്കബിന്റെ തോളിൽ ഒന്ന് തട്ടി.... "മതി ചിന്തിച്ചത്......അല്ലേൽ തന്നെ ചിന്തിക്കാനും ടെൻഷൻ അടിക്കാനും കാരണങ്ങൾ വേറെ ഉണ്ട്... എന്നിട്ട് ഇതും കൂടി തലയിൽ ഏറ്റിക്കോ.....അത് കുറെ വർഷങ്ങൾക്കു മുന്നേ കഴിഞ്ഞത് അല്ലേ....അന്ന് അങ്ങനെ ഒക്കെ സംഭവിച്ചത് ഒരു നിമിത്തം ആയി കണ്ടാൽ മതി.... ഇന്ന് നിനക്ക് ഒരു മകൾ ഉണ്ട്... അവളെ പറ്റി മാത്രം നീ ചിന്തിച്ചാൽ മതി.... മരിയക്ക് മരിയയുടെ വഴി.... നിനക്ക് നിന്റെ വഴി... നീ ആയിട്ട് ഈ ടെൻഷൻ വെച്ച് നടന്നു ബാക്കി ഉള്ളവരെ കൂടി അറിയിക്കണ്ടാ...

ഇന്ന് അവൾ പോലും അതൊന്നും ചിന്തിക്കുന്നുണ്ടാകില്ല....." തോമസ് പറഞ്ഞതും അല്പം ടെൻഷൻ ഉള്ളിൽ ഉണ്ട് എങ്കിലും ജേക്കബ് മെല്ലെ ഒന്ന് തലയാട്ടി... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "അവനോട് ഇപ്പോൾ പറഞ്ഞാലോ.... " മുന്നിലെ ഷോപ്പിൽ ടീഷർട് നോക്കി കൊണ്ട് നിൽക്കുന്ന എബിയെ നോക്കി കൊണ്ട് സേറ ചോദിച്ചതും ജെറിയും അവനെ ഒന്ന് നോക്കി... തൂങ്ങി കിടക്കുന്ന ടീഷർട്ടുകൾ എല്ലാം നോക്കുന്ന തിരക്കിൽ ആണ് പുള്ളി.... "അവന് ഇഷ്ടപ്പെട്ടില്ല എങ്കിലോ.... !!?" അവനുള്ളിലെ സംശയം അറിയാതെ തന്നെ പുറത്ത് വന്നിരുന്നു.... സേറ അവന്റെ തലയിൽ വിരൽ മടക്കി ഒന്ന് കൊടുത്തു.... "That's my brother... boo....അവൻ oppose ചെയ്യില്ല.... I know.... " അവൾ പറഞ്ഞതും അവൻ അവളുടെ ഉള്ളം കയ്യിനോട് കൈ ചേർത്തു കൊണ്ട് മെല്ലെ ഒന്ന് തലയാട്ടി.... "വാ...." അവളെയും വലിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു... അവളുടെ ഉള്ളിലും ചെറിയൊരു ഭയം ഉണ്ടായിരുന്നു.... എബിയുടെ ഉള്ളിൽ ചെറിയൊരു ഇഷ്ടകേടു തോന്നിയാൽ......

തന്റെ ഉള്ളിൽ തോന്നിയത് പ്രണയമല്ല എന്ന് പറഞ്ഞാൽ.... തനിക്ക് ജെറിയെ ഉപേക്ഷിക്കാൻ കഴിയുമോ.....അവനോട് പഴയ രീതിയിൽ ഉള്ള ഒരു റിലേഷൻ ഉണ്ടാക്കി എടുക്കാൻ സാധിക്കുമോ... "Brother..... " "Hello.... " ജെറി വിളിച്ചതും പെട്ടെന്ന് ആണ് എബി വേറെ എങ്ങോട്ടോ ശ്രദ്ധ നൽകി കൊണ്ട് പറഞ്ഞു കൊണ്ട് അങ്ങോട്ട്‌ നടന്നതും ജെറിയും സേറയും ഒരുപോലെ അങ്ങോട്ട്‌ ശ്രദ്ധ നൽകി....കുറച്ചു മാറി ചിരിയോടെ നിൽക്കുന്ന ആളെ കണ്ടതും സേറയും ഒന്ന് ചിരിച്ചു.... "Baby boo..... " ജെറിയും കടുപ്പത്തിൽ ഒന്ന് വിളിച്ചതും അവൾ അബദ്ധം മനസ്സിലാക്കിയ കണക്കെ ചിരി മെല്ലെ മായ്ച്ചു ചുണ്ട് വളച്ചു... "After a long time yaar ..... എന്തൊക്കെയുണ്ട്..." എബി അവനെ ഒന്ന് ഹഗ് ചെയ്തു കൊണ്ട് ചോദിച്ചു... "Fine...... " അവനും പുഞ്ചിരിയോടെ മറുപടി പറഞ്ഞു... "ഇവനെ കൊണ്ട്... ആകാശത്തു കൂടി പോകുന്ന പണികൾ ആണല്ലോ എന്റെ കർത്താവെ ഇവൻ ഏണി വെച്ച് പിടിച്ചു കൊണ്ട് വരുന്നത്.......

" സേറ ജെറിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി കൊണ്ട് ഉള്ളിൽ പറഞ്ഞു പോയി...ജെറി ആണെങ്കിൽ ഇപ്പോൾ പൊട്ടും എന്ന രീതിയിൽ ഉള്ള നിർത്തം ആണ്.... "Boo... " അവൾ മെല്ലെ വിളിച്ചതും അവൻ ഒരു നോട്ടമെ നോക്കിയൊള്ളു... അവൾ പിന്നെ മിണ്ടാൻ പോയില്ല... "എവിടെ നിന്റെ സിസ്റ്ററും ജെറിയും.... " അവന്റെ ചോദ്യം വന്നതോടെ സേറ മെല്ലെ എബിയുടെ അടുത്തേക്ക് വലിയാൻ നിന്നതും ജെറി അവളുടെ ഹൂടിയിൽ പിടിച്ചു പൊക്കി ഒരു പൂച്ചകുഞ്ഞ് കണക്കെ അവന്റെ മുന്നിലേക്ക് ഇട്ടു... "സുഭാഷ്.... " സേറ പറഞ്ഞു പോയി... "അതാ.... നിൽക്കുന്നു.... ചെറിയ ഷോപ്പിങ്ങിന് ഇറങ്ങിയതാ..." എബിയും പറഞ്ഞതോടെ അവന്റെ നോട്ടം സേറയിലേക്കും ജെറിയിലേക്കും നീണ്ടു... അവൻ ചെറു ചിരിയോടെ കൈ വീശി കാണിച്ചതും സേറയും കൈ വീശി... "ഹൈ റോഹൻ.... " അവൻ വിളിച്ചു പറഞ്ഞതും ജെറി അവളുടെ വാ പൊത്തി പിടിച്ചു... അത് കണ്ടു എബി ചിരി കടിച്ചു പിടിച്ചു....

"അവന് ഇപ്പോഴും എന്നോട് ദേഷ്യം മാറിയില്ലേ.... " റോഹൻ ചിരിയോടെ ആയിരുന്നു ചോദിച്ചത്..എബിയും ചെറു ചിരി അവന് നൽകി... "ഏയ്‌.... ദേഷ്യം ഇല്ല.... But still അവന് forgive ചെയ്യാൻ കഴിഞ്ഞിട്ടില്ല... but അത് നിങ്ങൾ തമ്മിൽ ഉള്ള fight കാരണം അല്ല....അത് സ്കൂൾ പിള്ളേരുടെ ഒരു ഈഗോ ക്രാശ്... അതിനിടയിൽ സേറക്ക് പറ്റിയ പരിക്ക്..... He totally lose his control....അത് അവന് അങ്ങനെ പൊറുക്കാൻ സാധിക്കണം എന്നില്ല...എനിക്ക് ഉള്ളിലും ഒരു ചെറിയ സങ്കടം ഉണ്ട്.... Because ഞങ്ങൾക്ക് അവളെ ഒള്ളൂ..... " സേറയെ നോക്കി കൊണ്ടായിരുന്നു എബി പറഞ്ഞത്.... ജെറി പിടിച്ചു വെച്ച ക്യാപ് അവനിൽ നിന്നും വേർപെടുത്താൻ ഉള്ള തത്രപാടിലാണ് അവൾ.... "I am sorry..... അന്ന് അറിയാതെ...." "Its ok mahn....എനിക്ക് മനസ്സിലാകും... പക്ഷെ എല്ലാവരെയും മനസ്സിലാക്കാൻ സാധിക്കില്ലല്ലോ......And .. ഇനിയും ചെന്നില്ലേൽ ആ പെണ്ണിനെ അവൻ കൊല്ലും.... bye.... "

അതും പറഞ്ഞു ചിരിയോടെ പോകുന്നവന് നേരെയുള്ള നോട്ടം അവൻ മെല്ലെ ജെറിയിലേക്കും സേറയിലേക്കും നീക്കി... ജെറിയുടെ മുഖത്ത് നിന്ന് വ്യക്തമായിരുന്നു അന്ന് സേറക്ക് വേദനിച്ച അതെ വേദന ഇന്നും അവന്റെ മനസ്സിൽ നിന്നും പോയിട്ടില്ല എന്ന്... പ്രായത്തിന്റെ പക്വത കുറവിൽ ഉണ്ടായ തെറ്റ്.... ഈഗോ ക്രാഷിൽ രണ്ട് പേരും വഴക്കിട്ടപ്പോൾ ജയിക്കാൻ വേണ്ടി പിടിച്ചു മാറ്റാൻ വേണ്ടി വന്ന ജെറിക്ക് എന്നും പ്രിയപ്പെട്ടത് എന്ന് തോന്നിയ സേറയെ പിടിച്ചു തള്ളി.... അവൾ ബാലൻസ് കിട്ടാതെ വീണത് കുത്തി വെച്ച മൂർച്ചയെറിയ കമ്പിയിലും.... ദേഹത്തു കയറെണ്ടതിനെ കൈ കൊണ്ട് തടഞ്ഞു.... കൈ കീറി.... രണ്ട് മാസത്തോളം ഹോസ്പിറ്റലിൽ... എല്ലാം കഴിഞ്ഞു വന്നപ്പോൾ ഒരു സോറി പറച്ചിലിൽ സേറ ക്ഷമിച്ചു.... എബി മിണ്ടി തുടങ്ങി... പക്ഷെ ജെറി..... കൊന്നാലും മിണ്ടില്ല എന്നൊരു വാശി... വാശിയെ ജയിക്കാൻ സാധിക്കാതത് കൊണ്ട് ആരും ഒന്നും പറയാനും പോകില്ല............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story