♡മന്ദാരം♡ ഭാഗം 19

mantharam part 1

എഴുത്തുകാരി: THASAL

"നിന്റെ മോന്ത എന്താടാ ഇങ്ങനെ വീർത്തു ഇരിക്കുന്നത്...." ജെറിയുടെ മുഖത്ത് തോണ്ടി കൊണ്ട് എബി ചോദിച്ചതും ജെറി അവനെ ഒന്ന് കണ്ണുരുട്ടി നോക്കി... അവൻ ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നതും എബി ചിരിയോടെ അവന്റെ തോളിലൂടെ കയ്യിട്ടു പിടിച്ചു സേറയും അവന്റെ മറുവശത്ത് നിന്ന് കൊണ്ട് അവന്റെ കയ്യിൽ വട്ടം പിടിച്ചു.... "Boo its ok.... " അവൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു... ജെറി കണ്ണുരുട്ടി കൊണ്ട് അവളെ നോക്കി... "അത് നിനക്ക് എനിക്ക് അന്നും ഇന്നും അത് ഓക്കേയല്ല.... Because he hurt you.... അത് ഇവനോ നിനക്കോ ഫീൽ ചെയ്തില്ല എങ്കിൽ എനിക്ക് ഫീൽ ചെയ്തു.... I just hate.... " അവൻ യാതൊരു കുലുക്കവും ഇല്ലാതെ പറഞ്ഞതും എബിയുടെ ചുണ്ടിൽ ഒരു കുഞ്ഞ് ചിരി ഉടലെടുത്തു... അവൻ പിന്നിലൂടെ സേറ തലയിൽ ഇട്ടിരുന്ന ക്യാപ് എടുത്തതും സേറ ആദ്യം ഒന്ന് തലയിൽ ഒന്ന് തൊട്ടു നോക്കി കൊണ്ട് പെട്ടെന്ന് തന്നെ എബിയെ ഒന്ന് എത്തി നോക്കി... "ഡാാ... എന്റെ ക്യാപ് താടാ.... "

അവൾ അടുത്ത നിമിഷം തന്നെ ജെറിയുടെ കൈ വിട്ട് അവന്റെ അടുത്തേക്ക് ഓടിയിരുന്നു... അവനും ചിരിയോടെ കുറച്ചു മുന്നിലേക്ക് ഓടി ക്യാപ് പൊക്കി പിടിച്ചു.... അവളും അവന്റെ കയ്യിൽ നിന്നും അത് വാങ്ങാൻ ഉള്ള ശ്രമം ആയിരുന്നു.... "ബ്രദർ.... എനിക്ക് ദേഷ്യം പിടിക്കുന്നുണ്ട്.... " അവൾ ഇടയ്ക്കിടെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.... എബി ജെറിയുടെ അടുത്തേക്ക് തന്നെ ഓടിയതും ജെറി ചിരിയോടെ അവന്റെ കയ്യിൽ നിന്നും ക്യാപ് പിടിച്ചു വാങ്ങി സേറയുടെ തലയിൽ തന്നെ വെച്ച് കൊടുത്തു.... എബി ശബ്ദം ഉണ്ടാക്കാതെ പിന്നിലൂടെ ചെന്ന് അവളുടെ ഹൂടിയുടെ ക്യാപ് എടുത്തു അതിന് മുകളിലേക്ക് ഇട്ടു കൊണ്ട് മുന്നിലെ നൂലിൽ പിടിച്ചു വലിച്ചതും അത് മുഖത്തേക്ക് താഴ്ന്നതും അവൾ അവന്റെ കയ്യിൽ അടിച്ചു... അവൾ ക്യാപ് തലയിൽ നിന്നും എടുത്തു അവന് നേരെ പോകാൻ നിന്നതും ജെറി പൊട്ടിച്ചിരിയോടെ രണ്ട് പേരെയും പിടിച്ചു നിർത്തി....

"I will show you.... " സേറ കണ്ണും കൂർപ്പിച്ചു പറയുന്നുണ്ടായിരുന്നു.. എബി ആണെങ്കിൽ അവളെ നോക്കി കൊഞ്ഞനം കാണിച്ചു കൊടുത്തു... "Show ചെയ്യാൻ നീ ഇങ്ങോട്ട് വാ... ഞാൻ നിന്ന് തരാം... " അവനും വിട്ട് കൊടുത്തില്ല... "ഡാാ... " അവൾ അലറി കൊണ്ട് ജെറിക്ക് സൈഡിലൂടെ അവനെ അടിക്കാൻ കയ്യോങ്ങിയതും ജെറി അവളെ പിടിച്ചു അല്പം മാറ്റി നിർത്തി.... പോകുന്ന വഴിയിൽ എബിയും സേറയും മത്സരിച്ചുള്ള തിരക്കിൽ ആണ്... ജെറി അവരെ പിടിച്ചു മാറ്റാൻ ഉള്ള ശ്രമത്തിലും... ജെറിക്ക് അറിയാമായിരുന്നു അവന്റെ മൂഡ് മാറ്റാൻ ഉള്ള ശ്രമങ്ങൾ ആണ് ഇവിടെ നടക്കുന്നത് എന്ന്... പക്ഷെ അവൻ അത് ആസ്വദിക്കുകയായിരുന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "മറന്നിട്ടില്ല എന്ന് പറഞ്ഞാൽ അത് നുണയാകും........ എപ്പോഴോ മറവിയിലേക്ക് ആ കാലവും വീണു പോയിരുന്നു.... പക്ഷെ നേരിൽ കണ്ടപ്പോൾ ഉള്ളിൽ ഒരു വേദന.... " മരിയ ഗാലറിയിലെ കസേരയിൽ ചാരി ഇരുന്നു കൊണ്ട് പറഞ്ഞതും അവർക്ക് ചാരെ ഇരിക്കുന്ന അസിസ്റ്റന്റ് കോച്ച് ഒന്ന് അവരെ അത്ഭുതത്തോടെ നോക്കി....

"പിന്നെ നീ എന്താ മാര്യേജിനോട് എതിർത്തത്... " അദ്ദേഹത്തിന്റെ ചോദ്യത്തിന് അവരുടെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല... അവർ മൗനമായി ഇരുന്നു... അതിനൊരു മറുപടി ലഭിക്കില്ല എന്ന് അദ്ദേഹത്തിനും അറിയാമായിരുന്നു... അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു.... "I really surprice....കോളേജ് കാലത്ത് love ചെയ്തു നടന്നിരുന്ന നിങ്ങൾ സപ്പറെറ്റ് ആയി എന്ന് അറിഞ്ഞപ്പോൾ... എന്താ നിങ്ങൾക്ക് ഇടയിൽ സംഭവിച്ചത്....." "I dont know.......അവന് എന്നെ എങ്ങനെ മറക്കാൻ കഴിഞ്ഞു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.... Last time പപ്പ എന്നെ കോളേജിൽ നിന്നും പിടിച്ചു കൊണ്ട് പോയപ്പോൾ ഞാൻ കരുതി അവൻ എന്നെ അന്വേഷിച്ചു വരും എന്ന്.... But അത് ഉണ്ടായില്ല.... പിന്നെ കാലങ്ങൾ വേണ്ടി വന്നു എല്ലാത്തിൽ നിന്നും കരകയറാൻ... എല്ലാം കഴിഞ്ഞപ്പോൾ അറിഞ്ഞു... അവന്റെ വിവാഹം കഴിഞ്ഞു എന്ന്....

അത് കൊണ്ട് തന്നെ ഒരു ശല്യം ആകാൻ തോന്നിയില്ല....എനിക്ക് ഇന്നും അറിയില്ല എന്തിനായിരുന്നു എന്ന്...... " ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "മനഃപൂർവം ആയിരുന്നില്ല ഒന്നും....ഞാൻ അന്വേഷിച്ചു പോയതും ആണ്... അന്ന് ഞാൻ അറിഞ്ഞത് അവളുടെ മാര്യേജ് കഴിഞ്ഞു എന്നാണ്.... പിന്നെ അവിടെ നിൽക്കാനോ അവളെ ഫേസ് ചെയ്യാനോ സാധിച്ചില്ല....കോളേജ് കഴിഞ്ഞ ഉടനെ തന്നെ ഇങ്ങോട്ട് തിരികെ പോന്നു.....ജോലി ഒക്കെ ആയപ്പോൾ വീട്ടിലെ പ്രഷർ കാരണം മാര്യേജ് എന്നൊരു ഓപ്ഷനിൽ എത്തിയത്.... അതിന് ശേഷം ഒരിക്കൽ പോലും അവളെ മനസ്സിൽ പോലും ഓർത്തിട്ടില്ല.......മേരി ഇറങ്ങി പോയിട്ടും എന്റെ മനസ്സിലേക്ക് അവൾ അതിന് ശേഷം ഒരിക്കൽ പോലും കയറി വന്നിട്ടില്ല.... പക്ഷെ ഇന്ന് വീണ്ടും കണ്ടപ്പോൾ ഉള്ളിൽ ഒരു....... ഞാൻ കാരണം അവളുടെ ജീവിതം നശിച്ചോ എന്നൊരു..... " അദ്ദേഹത്തിന് ബാക്കി പറയാൻ പറ്റിയിരുന്നില്ല... തോമസ് അദ്ദേഹത്തെ ഒന്ന് തട്ടി...

"ഡോ.... വെറുതെ ഓരോന്ന് ചിന്തിക്കണ്ടാ.... നീ കാരണം അല്ല... അതായിരുന്നു വിധി....ഇനി സത്യം അറിഞ്ഞിട്ട് നിനക്ക് അവളെ സ്വീകരിക്കാൻ താല്പര്യം ഉണ്ടോ.... " "അത് ഞാൻ ആദ്യം തന്നെ പറഞ്ഞു.... എന്റെ ഉള്ളിൽ അവൾ ഇല്ല.... " അദ്ദേഹം പിന്നെയും പറഞ്ഞതോടെ വർഗീസും ഒന്ന് അയാളെ കടുപ്പത്തിൽ നോക്കി... "എന്നാൽ പിന്നെ അവളെ അവളുടെ പാട്ടിന് വിട്ടേക്ക്... ഓരോന്ന് ചിന്തിച്ചു വല്ലതും വരുത്തി വെച്ചാൽ ഈ പറയുന്ന ആർക്കും പോകില്ല....നമുക്ക് തന്നെയാണ് അതിന്റെ കേട്.... ഈ ടെൻഷൻ അടിച്ചു ഇരുന്നു പിള്ളേരെ കൂടി അറിയിക്കണ്ടാ..... ഇന്ന് സേറയെ വിളിച്ചില്ലല്ലോ... പോയി വിളിക്കാൻ നോക്ക്.... " അദ്ദേഹത്തെ ഒന്ന് തള്ളി വിട്ട് കൊണ്ട് ജേക്കബ് പറഞ്ഞതും അദ്ദേഹം വലിയ വ്യത്യാസം ഒന്നും ഇല്ല എങ്കിലും ചെറിയ ചിരിയിൽ ഉള്ളിലേക്ക് നടന്നു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡

"Boo..... " ഗാലറിയിൽ ഇരുന്നു കൊണ്ട് അലറി വിളിക്കുകയായിരുന്നു സേറ.... ഇടക്ക് ജെറിയുടെ നോട്ടം സേറയിൽ എത്തി എങ്കിലും അവൻ നോട്ടം ബോളിലേക്ക് തന്നെ ആക്കി മുന്നോട്ട് ഓടി ബ്ലോക്ക്‌ ചെയ്യുന്നവർക്ക് മുകളിലൂടെ ബോൾ നെറ്റിലേക്ക് ഇട്ടതും സേറയും എബിയും അലറി വിളിയും ഡാൻസ് കളിയുമായി തങ്ങളുടെ സ്നേഹം അറിയിച്ചു കഴിഞ്ഞിരുന്നു.... "Boo.... " കളി കഴിഞ്ഞ പാടെ സേറ കോർട്ടിലേക്ക് ഓടി കൊണ്ട് ആരോടോ സംസാരിച്ചു വെള്ളം കുടിച്ചു നിൽക്കുന്ന ജെറിയുടെ മേലേക്ക് ചാടി കയറിയതും അവനും ചിരിയോടെ ഒരു കയ്യിൽ ബോട്ടിൽ പിടിച്ചു മറു കൈ കൊണ്ട് അവളെയും താങ്ങി നിർത്തി... അവൾ അവന്റെ മുഖം പിടിച്ചു ഉയർത്തി കൊണ്ട് ചിരിച്ചു കൊണ്ട് നെറ്റിയിൽ നെറ്റി മുട്ടിച്ചതും അവനും ചിരിയോടെ അവളുടെ കണ്ണുകളിലെക്ക് നോക്കി...

അവൾ വേഗം തന്നെ അവന്റെ മേലിൽ നിന്നും ഇറങ്ങിയിരുന്നു.... അവൻ അവളുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് അവനോട് ചേർത്ത് നിർത്തി.... "Guys.. this is my friend.... Sera....." അവനോടൊപ്പം ഉള്ള കുറച്ചു ടീംമേറ്റ്സിനോടായി അവൻ പറഞ്ഞതും അവർ ഓരോരുത്തരും അവൾക്ക് കൈ കൊടുത്തു... അവളും ചിരിയോടെ അവർക്ക് കൈ കൊടുത്തു തലയാട്ടി.... അവർ ഒരു ബൈ പറഞ്ഞു പോയതും സേറ അവനെ നോക്കി ഒന്ന് ഇളിച്ചു... "You are real gamer boo.....ഗാലറിയിൽ ഇരുന്നിട്ട് എന്റെ അമ്മോ.... രോമം ഒക്കെ എഴുന്നേറ്റു നിന്ന് പോയി.... " അവൾ പുഞ്ചിരിയോടെ പറയുന്നത് കേട്ടു അവൻ സൗമ്യമായ പുഞ്ചിരിയോടെ അവളെ നോക്കി നിന്നതും അവൾ ചുറ്റും ഒന്ന് നോക്കി കൊണ്ട് മെല്ലെ കാൽ ഉയർത്തി അവന്റെ കവിളിൽ ഒന്ന് ചുണ്ടമർത്തി.....

അവൻ ആദ്യം ഒന്ന് ഞെട്ടി എങ്കിലും അതൊരു പുഞ്ചിരിയിലേക്ക് വഴി മാറി... "ഇത് സീക്രെട് ആയിരിക്കണം.... കേട്ടല്ലോ.... " അവൾ സീരിയസ് ആയി പറയുന്നത് കേട്ടു അവൻ ചിരിയോടെ അവളുടെ തലയിൽ മെല്ലെ ഒന്ന് മേടി... "ആ... ഇവിടെ എത്തിയോ.... ഈ കുരിപ്പിനെ ആ ഗേറ്റിന് മുന്നിൽ നിർത്തി ഡ്രിങ്ക്സ് വാങ്ങാൻ പോയതാ... വന്നപ്പോൾ ഇതിനെ കാണാൻ ഇല്ല....ഞാൻ കരുതി വല്ലവനും തട്ടി കൊണ്ട് പോയി എന്ന്......പിന്നെ ഞാനും ആലോചിച്ചു കൊണ്ട് പോയവൻ നേരം വെളുക്കും മുന്നേ കൊണ്ട് വന്നു ആക്കും എന്ന്.... " മൂന്നു ഡ്രിങ്ക്സ് ബോട്ടിലും പിടിച്ചു കൊണ്ട് വരുന്ന എബി പറഞ്ഞതും അവൾ ഒന്ന് കൊഞ്ഞനം കാണിച്ചു... എബി ചിരിയോടെ രണ്ട് പേർക്കും ഓരോ ബോട്ടിൽ വീതം നൽകി.... ജെറി ചിരിയോടെ അവരെ രണ്ട് പേരെയും നോക്കുകയായിരുന്നു.... "ഡാാ... ഇനി അടുത്ത മാച്ച് എന്നാ.... "

ഗാലറിയിൽ ഇരുന്നു കൊണ്ട് അല്പം മാറി ആരോടൊക്കെയോ സംസാരിച്ചു നിൽക്കുന്ന സേറയെ നോക്കി കൊണ്ട് എബി ചോദിച്ചതും ജെറിയുടെ നോട്ടവും അവളിൽ എത്തി.... അവൻ മെല്ലെ അത് മാറ്റി കൊണ്ട് അവന്റെ മുട്ടിലെ മുറിവിൽ ആ ബോട്ടിൽ വെച്ചു... "This is my last match.... !!" അവൻ അലസമായി ആണ് പറഞ്ഞത്... എബി മെല്ലെ അവനെ നോക്കി.. അവന്റെ കണ്ണുകളിൽ തന്നെ അറിയാമായിരുന്നു വിശ്വാസം വന്നിട്ടില്ല എന്ന്... "ബ്രദർ.... " "Yes brother.... ഇത് എന്റെ അവസാന മാച്ച് ആണ്.... അടുത്ത ആഴ്ചയിലേ എക്സാം കഴിഞ്ഞു റിസൾട്ട്‌ വന്നാൽ ഞാൻ ഉടനെ ഡൽഹിയിൽ പോകും.... " അവന്റെ വാക്കുകൾ നന്നേ നേർത്തിരുന്നു.... എബിക്ക് എന്തൊക്കെയോ ചോദിക്കണം എന്നുണ്ടായിരുന്നു... അവന്റെ ഉള്ളിലെ വേദന കാരണം ഒന്നും ചോദിക്കാൻ തോന്നിയില്ല... "ക്യാമ്പസ് ഇന്റർവ്യൂവിൽ കിട്ടിയ ജോബ് ആണോ..... "

"മ്മ്മ്.... രണ്ട് പേർക്കും ഉണ്ടല്ലോ... I know നീ വരില്ല.... But എനിക്ക് പോയേ പറ്റൂ.... " അവന്റെ ശബ്ദത്തിൽ നേർത്ത ഒരു ഇടർച്ച വന്നു.... "നിനക്ക് ഇത് വേണോ.... " "വേണം.... എബി.... " അവന്റെ ഉള്ളിലെ സങ്കടം മനസ്സിലാക്കിയ പോലെ എബി അവന്റെ തോളിൽ ഒന്ന് തട്ടി... "Dont worry..... I know....നിന്റെ തീരുമാനം എന്താണോ അതിന്റെ കൂടെ ഞാനും ഉണ്ടാകും.....But പോകും മുന്നേ അവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും നീ.... " സെറയെ നോക്കി കൊണ്ടായിരുന്നു അവന്റെ ചോദ്യം..... ജെറിയും സേറയെ ഒന്ന് നോക്കി... അവന്റെ പക്കൽ ഒരു ഉത്തരം ഇല്ലായിരുന്നു... "Brother.... Boo.... " ഒരു വിളിയോടെ ഓടി വരുന്നവളെ ജെറി ഒന്ന് നോക്കി... അവന്റെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടിരുന്നു... ഉള്ളിൽ മുഴുവൻ രഹസ്യങ്ങൾ ആണ്.... രണ്ട് പേർക്കിടയിൽ നിന്നും താൻ മാത്രം അറിയുന്ന രഹസ്യങ്ങൾ....

"Brother.....ഞാൻ അവരോടൊപ്പം ഫെസ്റ്റ് കാണാൻ പൊയ്ക്കോട്ടേ..... " അവൾ ചിരിയോടെ ചോദിച്ചതും ജെറിയുടെയും എബിയുടെയും നോട്ടം മെല്ലെ അല്പം മാറി നിൽക്കുന്ന വരുണിലേക്കും ജെനിയിലേക്കും പോയി... അവരുടെ നോട്ടം കണ്ടതോടെ ജെനി മെല്ലെ വരുണിന്റെ കയ്യിൽ തൂങ്ങി ഒതുങ്ങി നിന്നു.... "പ്ലീസ്... പ്ലീസ്.... " അവൾ ശബ്ദം ഉയർത്താതെ കണ്ണ് ഇറുക്കി കൊണ്ട് പറഞ്ഞതും എബി അല്പം സീരിയസ് അഭിനയിച്ചു കൊണ്ട് അവരുടെ നേർക്ക് രണ്ട് വിരൽ ഉയർത്തി മാടി വിളിച്ചതും വരുൺ വരാൻ ഒരുങ്ങി എങ്കിലും ജെനി ഒന്ന് പിൻവലിഞ്ഞു... "ടി... വാടി.... " "ഞാൻ ഇല്ല... അവര് വേണേൽ ചീത്ത പറയും... " "സ്....നീ വാ... ചീത്തയൊന്നും പറയത്തില്ല.... " അവർ രണ്ട് പേരുടെയും കാട്ടി കൂട്ടൽ കണ്ടു ജെറിക്ക് ചിരി പൊട്ടിയിരുന്നു.... സേറ അവരെ നോക്കി കണ്ണ് കൊണ്ട് വരാൻ കാണിച്ചതും അവർ മെല്ലെ അവർക്ക് അടുത്തേക്ക് ചെന്നു....

"ഇപ്പോൾ പോയാൽ എപ്പോൾ തിരിച്ചു വരും.... " എബിയുടെ ചോദ്യം കേട്ടു വരുൺ ഒന്ന് വാച്ചിലേക്ക് നോക്കി.... "ഒരു 9'o' clock.... " വരുൺ അല്പം മടിയോടെ പറഞ്ഞു... "അതൊന്നും പറ്റില്ല.... 9 'o' clock എന്ന്...." എബി വലിയ ഏട്ടൻ ചമഞ്ഞു പറഞ്ഞതും സേറ അവനെ ഒന്ന് പല്ല് കടിച്ചു നോക്കി... "തെണ്ടി.... " "ഒരു 8 'o' clock പോരെ ഏട്ടാ.... " വരുണും ബഹുമാനം നിറച്ചു കൊണ്ട് ചോദിച്ചതും സേറ വാ തുറന്നു കൊണ്ട് അവനെ നോക്കി പോയി... "ഏട്ടനോ....." സേറ കണ്ണും തള്ളി ചോദിച്ചതും എബി അല്പം ഗേറ്റപ്പിൽ ഒന്ന് നിവർന്നു ഇരുന്നു... "8 'o' clock ഒന്നും പറ്റില്ല.... വേണമെങ്കിൽ ഒരു 12-1 അതിൽ എപ്പോഴെങ്കിലും ഫ്ലാറ്റിൽ കൊടുന്നു തള്ളിയെക്ക്.... അത് വരെ ഞങ്ങൾക്ക് സമാധാനം ഉണ്ടാകും.... " എബി പറയുന്നത് കേട്ടു സേറ എബിന്റെ മുടിയിൽ പിടിച്ചു വലിച്ചതും ജെറി വേഗം തന്നെ അത് വിടിവിച്ചു കൊണ്ട് എബിയെ കണ്ണുരുട്ടി നോക്കി... "അതികം ലേറ്റ് ആക്കരുത്...... പിന്നെ ഡ്രിങ്ക്സ് ഒഴിവാക്കണം.... "

ജെറി സേറയെ നോക്കിയായിരുന്നു പറഞ്ഞത്... അവൾ ചുണ്ട് ചുളുക്കി കൊണ്ട് അവനെ നോക്കിയതും അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു... "Boo please..... " അവൾ ഒന്ന് കെഞ്ചി...അവൻ ആദ്യം ഒന്ന് കണ്ണുരുട്ടി എങ്കിലും അവളുടെ പാവം പിടിച്ച മുഖം കണ്ടു അവൻ ഒന്ന് തലയാട്ടി... "കണ്ട്രോൾ വേണം.... വരുൺ തന്നെ വിശ്വസിച്ചാ ഇവളെ പറഞ്ഞയക്കുന്നത്.... നോക്കിയേക്കണം.... " ജെറി പറഞ്ഞതും വരുൺ ഉത്സാഹത്തോടെ തലയാട്ടി.... "ദേ.... ഈ കുട്ടിയെ കൂടി നോക്കിയേക്കണേ... " എബി വരുണിന്റെ അടുത്ത് നിൽക്കുന്ന ജെനിയെ നോക്കി കൊണ്ട് ചിരിയോടെ പറഞ്ഞതും സേറ അവനെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് അവന്റെ തലയിൽ ഒന്ന് തട്ടി...

"അവളെ ഞങ്ങള് നോക്കിക്കോളാം.... നീ വല്ലാതെ നോക്കണ്ട.... " "ഈൗ.... നന്നായി പോയി... പോടീ... " "നീ പോടാ.... " അവളും വിട്ട് കൊടുത്തില്ല.... "തുടങ്ങി രണ്ടും.... നീ പോകാൻ നോക്ക് baby boo...." ജെറി ഇടയിൽ കയറിയതും എബിയെ നോക്കി പുച്ഛിച്ചു കൊണ്ട് അവൾ അവിടെ നിന്നും നടന്നു... "ഡി മോളെ.....പാർട്ടി ഇന്ന് വരും നാളെ പോകും.... ഇത് വരെ ഞാനെ ഉണ്ടായിരുന്നുള്ളൂട്ടാ.... ഈ കാണുന്ന ബ്രദർ പോലും തിരിഞ്ഞു നോക്കിയിട്ടില്ല.... " അവൻ തമാശയോടെ വിളിച്ചു പറഞ്ഞതും അവൾക്കും ചിരി പൊട്ടിയിരുന്നു... അവൾ തിരിഞ്ഞു നോക്കി കൊണ്ട് കൊഞ്ഞനം കാണിച്ചതും അവൻ ചിരിച്ചു പോയി............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story