♡മന്ദാരം♡ ഭാഗം 24

mantharam part 1

എഴുത്തുകാരി: THASAL

*69.....70.... 71.... 72.... 73... 74.... * സേറയുടെ കാലുകളിൽ കൈ അമർത്തി പിടിച്ചു കൊണ്ട് ജെനി കൌണ്ട് ചെയ്തു... അപ്പോഴേക്കും സേറ കിതപ്പോടെ നിലത്ത് തന്നെ കിടന്നിരുന്നു... ജെനി ചിരിയോടെ അവളുടെ ദേഹത്തു ഒന്ന് തട്ടി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു അവൾക്ക് അടുത്തായി ചെന്നിരുന്നു...... "Are you ok.... " കിതച്ചു കൊണ്ട് നിലത്ത് കണ്ണടച്ച് കിടക്കുന്ന സേറയെ നോക്കി കൊണ്ട് അവൾ ചോദിച്ചതും സേറ മെല്ലെ ഒന്ന് തലയാട്ടി... "I am perfectly ok.... " അവൾ കിടന്നിടത്ത് നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.... ജെനിയും ചെറു ചിരിയോടെ അവളെ നോക്കുക ആയിരുന്നു.... "പണ്ട് നീ ഒരു ചെറിയ കുട്ടിയെ പോലെ ആയിരുന്നു.... but... Today you change lot.... " അവളെ നോക്കി പുഞ്ചിരിയോടെ പറയുന്ന ജെനിയുടെ വാക്കുകളെ സേറ പുഞ്ചിരിയിൽ ഒതുക്കി കളഞ്ഞു... "Experience can change us a lot, Jenny ... it can make us different ... maybe make us a better person .... no one can be the same forever.... understand.... " അവൾ തലയിൽ ഒരു ബാന്റ് കെട്ടി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.... ജെനിക്ക് നേരെ കൈ നീട്ടിയതും അവൾ പുഞ്ചിരിയോടെ സേറയുടെ കയ്യിൽ പിടിച്ചു എഴുന്നേറ്റു... സേറയുടെ വാക്കുകൾ പരിമിതമായിരുന്നു... എന്തോ മനഃപൂർവം വാക്കുകൾക്ക് തടയണ വെച്ചത് പോലെ.... അവൾ വേറൊന്നും പറയാതെ തന്നെ കോർട്ടിലേക്ക് ഓടി കയറിയതും ജെനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു ഒരു ഒളിച്ചോട്ടം തന്നെയാണ് അതെന്ന്.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

"ഇന്ന് എന്താ ഒരു പ്രത്യേകത... വൈൻ ഒക്കെ വാങ്ങുന്നുണ്ടല്ലോ.... " ഷോപ്പിൽ നിന്നും വൈൻ ഓർഡർ ചെയ്യുമ്പോൾ ആണ് ജെനിയുടെ ചോദ്യം എത്തിയത്... സേറ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു കൊണ്ട് പാക്ക് ചെയ്ത വൈൻ പാക്കറ്റ് വാങ്ങി... "Thankyou... " അവൾ പുഞ്ചിരിയോടെ അതും പറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും ജെനിയും അവൾക്കൊപ്പം ഇറങ്ങിയിരുന്നു... "Nothing... ഒരു സന്തോഷത്തിന്.... കുറെ കാലം ആയി വൈൻ കുടിച്ചിട്ട്.... കൃസ്തുമസ് ന്യൂ ഇയർ ടൈം ആയത് കൊണ്ട് നല്ല ഒറിജിനൽ വൈനും കിട്ടും.... അപ്പൻമാർക്ക് ഒരു സന്തോഷം ആയിക്കോട്ടെന്നെ.... " അവൾ അതും പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു... "ഓക്കേ... ബൈ... നാളെ ഞാൻ നേരെ കോർട്ടിലേക്ക് എത്തിയെക്കാം.... പിന്നെ... കോളേജിലേക്കും ഒന്ന് പോകാൻ ഉണ്ട്...... " സേറ എന്തോ ഓർമിപ്പിക്കും തരത്തിൽ ഒന്ന് പറഞ്ഞു... "ഓക്കേ.... And goodnight... " ജെനി ചെറു തലയാട്ടലോടെ അതും വിളിച്ചു പറഞ്ഞു പോയതും സേറ വേഗം തന്നെ അവിടെ നിന്നും നടന്നു... ഫ്ലാറ്റിൽ ബെൽ അടിച്ചു കൊണ്ട് അവൾ വെയിറ്റ് ചെയ്തു... ഫ്ലാറ്റ് തുറന്നതും മുന്നിൽ നിൽക്കുന്ന ജേക്കബിനെ കണ്ടു അവൾ ഒന്ന് ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി... "എവിടെ ആയിരുന്നു ഇത് വരെ.... എത്രനേരം ആയി എന്നറിയോ പുറത്ത് വന്നു നിൽക്കുന്നു...

" അവൾ ഒരു പരാതി കണക്കെ പറഞ്ഞതും ജേക്കബ് ഒന്ന് ചിരിക്കാൻ ശ്രമിച്ചു... അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത ഭാവം ആയിരുന്നു... അവൾ അതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ ഷൂ അഴിച്ചു ബാഗ് ഹാങ്ങ് ചെയ്യാൻ ഒരുങ്ങിയതും പെട്ടെന്ന് എന്തോ കണ്ട പോലെ അവളുടെ നെറ്റി ഒന്ന് ചുളിഞ്ഞു.... അവൾ ഒരു നിമിഷം സ്റ്റെക്ക് ആയി നിന്ന് പോയി.... ജേക്കബ് അത് അറിഞ്ഞ പോലെ അവളുടെ തോളിൽ കൈ അമർത്തി... അവൾക്ക് അവളുടെ നിശ്വാസം പോലും വളരെ വലിയ ശബ്ദത്തിൽ കേൾക്കാമായിരുന്നു... അവളുടെ നോട്ടം മെല്ലെ ഉള്ളിലേക്ക് ചെന്നു... ഉള്ളിൽ ടേബിളിൽ അപ്പൻമാർക്കൊപ്പം ഇരിക്കുന്ന ജെറിയെയും എബിയെയും കണ്ടതോടെ അവൾക്ക് ശ്വാസം വിലങ്ങും പോലെയാണ് തോന്നിയത്.... പഴയതിലും വളരെ വ്യത്യാസം ഒന്നും ഇല്ല എങ്കിലും അവൾക്ക് എന്തോ അപരിചിതത്വം തോന്നി പോയിരുന്നു... അത് വരെ അവളെ നോക്കി ഇരുന്ന ജെറിയും എബിയും അവളുടെ കണ്ണുകൾ തങ്ങളിലേക്ക് ആണ് എന്ന് തിരിച്ചറിഞ്ഞതും ഇരുന്നിടത്ത് നിന്നും മെല്ലെ എഴുന്നേറ്റു.... അവർക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.... എന്തോ അവളുടെ കണ്ണുകളിലെ അപരിചിതത്വം അവരെ തളർത്തി കളയാൻ പാകത്തിന് ഉള്ളതായിരുന്നു... അവളുടെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടായി....

അവൾക്ക് ഉള്ളിലെ ദേഷ്യം പുറമെ പ്രകടിപ്പിക്കാൻ തോന്നി എങ്കിലും അവളുടെ നോട്ടം മെല്ലെ അപ്പൻമാരിൽ കണ്ണുകൾ പതിഞ്ഞതോടെ അവൾ എല്ലാം ഉള്ളിൽ അടക്കി കൊണ്ട് ഉള്ളിലേക്ക് കടന്നു തോമസിനെയും വർഗീസിനെയും ഒന്ന് hug ചെയ്തു കയ്യിലെ വൈൻ പാക്കറ്റ് ടേബിളിൽ തന്നെ വെച്ച് കൊണ്ട് ജെറിയെയും എബിയെയും ഒന്ന് നോക്കുക പോലും ചെയ്യാതെ അങ്ങനെ രണ്ടാളുകൾ അവിടെ ഉള്ളതായുള്ള ഒരു ഭാവവും ഇല്ലാതെ റൂമിലേക്ക് പോയി.... അവളുടെ അവഗണന അവർ പ്രതീക്ഷിച്ചത് ആയിരുന്നു എങ്കിലും എന്തോ രണ്ട് പേരുടെയും ഉള്ളിൽ അത് ഒരു വേദന സൃഷ്ടിച്ചു... ജെറി കണ്ണുകൾ കൈ വെച്ച് മറച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നതും എബി തന്റെ സങ്കടം തീർക്കും പോലെ ചുണ്ടുകൾ കടിച്ചു പിടിക്കുന്നുണ്ടായിരുന്നു.... ജേക്കബിന് അവരുടെ അവസ്ഥ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു... ജേക്കബ് അവരുടെ അടുത്തേക്ക് വന്നു കൊണ്ട് അവരുടെ മുടിയിൽ ഒന്ന് വിരലോടിച്ചു... "യാത്ര കഴിഞ്ഞു വന്നതല്ലേ.... പോയി ഫ്രഷ് ആയിട്ട് വാ.... അപ്പോഴേക്കും അവളും ഒന്ന് ഓക്കേയാകും... " ആശ്വസിപ്പിക്കും രീതിയിൽ ഉള്ളതായിരുന്നു അയാളുടെ സംസാരം... അവർക്ക് അറിയാമായിരുന്നു അത് വെറും വാക്ക് മാത്രം ആണെന്ന്... അവർ അപ്പൻമാരെ സമാധാനപ്പെടുത്താൻ വേണ്ടി മാത്രം ഒന്ന് പുഞ്ചിരിച്ചു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

റൂമിൽ എത്തിയ അവളുടെ അവസ്ഥയും മറിച്ചു അല്ലായിരുന്നു.... ഉള്ളിലെ വേദനയും വിങ്ങലും കണ്ണുനീരിന്റെ അകമ്പടിയോടെ പുറമെക്ക് വന്നപ്പോൾ..... കരയുന്ന ശബ്ദം ആരും കേൾക്കാതിരിക്കാൻ അവൾ വാ പൊത്തി പിടിക്കുകയായിരുന്നു..... എന്തോ വേദനിക്കുന്നു... അവരെ അവഗണിക്കുമ്പോൾ അവരെക്കാൾ ഏറെ വേദനിക്കുന്നു... പക്ഷെ ഉള്ളിലെ ഈഗോ ഒരിക്കലും അവരോട് ക്ഷമിക്കാൻ ഉള്ള മനസ്സ് തരുന്നില്ല.... അവൾക്ക് ഉള്ളിൽ പല ഓർമകളും പൊട്ടിപുറപ്പെട്ടു.... എബി തനിക്ക് ഒരു ഫ്രണ്ട് എന്നതിൽ ഉപരി ഒരു ബ്രദർ ആയിരുന്നു...വിളിയിൽ മാത്രമല്ല ഹൃദയം കൊണ്ട് പോലും അംഗീകരിച്ച ഒരു ബന്ധം.... ജെറി.... തന്റെ ഫസ്റ്റ് love.. എന്ന് തന്നെ പറയാം... ഒരുപാട് ഇഷ്ടം ആയിരുന്നു.... But.... ചതിച്ചു രണ്ട് പേരും... താൻ നൽകിയ ആത്മാർത്ഥത ഒരിക്കലും തിരികെ നൽകിയില്ല.... തന്നെ വിശ്വസിച്ചില്ല...താൻ കാരണം future നഷ്ടപ്പെടും എന്ന് കരുതി... അവളുടെ ഉള്ളിൽ ദേഷ്യത്തിനും ഈഗോക്കും ആ വേദനയെക്കാൾ ശക്തി ഉണ്ടായിരുന്നു..... അവൾ കണ്ണുകൾ ഒന്ന് അമർത്തി തുടച്ചു.... എന്തോ ഉള്ളിലെ വേദന ആരുടേ മുന്നിലും കാണിക്കരുത് എന്ന് അവൾക്ക് വാശി ഉണ്ടായിരുന്നു... അവളുടെ ഹൃദയം കല്ല് പോലെ ഉറച്ചു പോയിരുന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡

"അത് fun ആയിരുന്നു.... ആ കോച്ച് ആണെങ്കിൽ ഓട് ഓട് എന്നും പറഞ്ഞു അവൾക്ക് പിന്നാലെയും... അവള് ശരിക്കും പെട്ടു എന്ന് പറഞ്ഞാൽ പോരെ.... " പൊട്ടിച്ചിരിയോടെയുള്ള സേറയുടെ സംസാരം കേട്ടു ജെറിയും എബിയും ഒരു നിമിഷം ഫ്ലാറ്റിന് പുറത്ത് തന്നെ നിന്ന് പോയി... ഉള്ളിൽ നിന്നും അപ്പൻമാരുടെയും സേറയുടെയും ചിരി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.... ഉള്ളിലേക്ക് കടക്കണോ എന്ന് ഒരു നിമിഷം സംശയിച്ചു....ജെറി എബിയെ ഒന്ന് നോക്കിയതും അവൻ മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് ഡോർ തുറന്നു ഉള്ളിൽ കയറിയതും സോഫയിൽ ഇരുന്നു പോപ്പ്കോൺ കഴിക്കുകയായിരുന്ന സേറ ഒരു നിമിഷം അങ്ങോട്ട്‌ ശ്രദ്ധ മാറ്റി... മെല്ലെ ചുണ്ടിലെ പുഞ്ചിരി മാറ്റി കൊണ്ട് കപ്പ്‌ ചുണ്ടോട് ചേർത്ത് ഇച്ചിരി വെള്ളവും കുടിച്ചു പോപ്പ്കോൺ ടിൻ അവിടെ തന്നെ വെച്ച് കൊണ്ട് എഴുന്നേറ്റു.... "എന്നിട്ട്.... " അവളുടെ ഭാവമാറ്റം കണ്ടു കൊണ്ട് തന്നെ അവളെ തിരികെ കൊണ്ട് വരുക എന്ന ലക്ഷ്യം വെച്ച് ജേക്കബ് ചോദിച്ചതും അവൾ കാൽ സോഫയിൽ കയറ്റി വെച്ച് പാന്റ് ഒന്ന് മടക്കി വെച്ചു.... "എന്നിട്ട് ഒന്നും ഇല്ല... അപ്പ...ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം.... " അവൾ യാതൊരു കൂസലും കൂടാതെ ആയിരുന്നു പറഞ്ഞത്... "ഈ രാത്രിയിലോ.... " "മ്മ്മ്.... വരുൺ വരും എന്ന് പറഞ്ഞിരുന്നു.. ചെറിയ ഒരു ഡിന്നർ...." "ലേറ്റ് ആകോ വരാൻ... " "മ്മ്മ്... ഞാൻ അവന്റെ ഫ്ലാറ്റിൽ പൊയ്ക്കോളാം.... നിങ്ങൾ ഉറക്കം ഒഴിക്കണ്ടാ... നാളെ മോർണിംഗ് എത്തിയെക്കാം..."

അവൾ അത് മാത്രം പറഞ്ഞതും അപ്പന് അറിയാമായിരുന്നു അതൊരു വാശിയാണ് എന്ന്.... എന്തെങ്കിലും പറഞ്ഞാൽ അത് ഒരു വഴക്കിൽ ചെന്നെത്തും എന്നുള്ളത് കൊണ്ട് അദ്ദേഹം മെല്ലെ ഒന്ന് തലയാട്ടി.... അവൾ കൂടുതൽ ഒന്നും ചിന്തിക്കാതെ പെട്ടെന്ന് തന്നെ മുന്നോട്ട് നടന്നു ഡോറിനരികേ വെച്ചിട്ടുള്ള ഷൂ കയ്യിൽ പിടിച്ചു കൊണ്ട് ഡോറിനരികേ അവളെയും നോക്കി നിൽക്കുന്ന ജെറിയെയും എബിനെയും ഒരു നോട്ടം പോലും നൽകട്ടെ പുറത്തേക്ക് പോയി.... എബിയും ജെറിയും അവൾ പോയ വഴിയേ ഒന്ന് നോക്കി എങ്കിലും ഒരു തിരിഞ്ഞു നോട്ടം പോലും കിട്ടില്ല എന്ന് അറിഞ്ഞു കൊണ്ട് അവർ ആരെയും വേദനിപ്പിക്കണ്ടാ എന്ന പോലെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അപ്പൻമാർക്ക് അടുത്തേക്ക് വന്നു... അവരും ഒന്ന് പുഞ്ചിരിച്ചു... എല്ലാവരും അഭിനയം ആയിരുന്നു....ഒന്നും സംഭവിച്ചിട്ടില്ല എന്ന് സ്വയം ബോധ്യപെടുത്താൻ ഉള്ള അഭിനയം.... "നിങ്ങൾക്ക് അറിയില്ലേ വരുണിനെ.....സേറക്ക് ഒപ്പം ഉണ്ടായിരുന്ന...." ഭക്ഷണം വിളമ്പുന്നതിനിടയിൽ തോമസ് ചോദിച്ചതും രണ്ട് പേരും ഒന്ന് തലയാട്ടുക മാത്രം ചെയ്തു... "Ug കഴിഞ്ഞിട്ടും അവർ ഇപ്പോഴും ഒരുമിച്ച് ആണ്....പിന്നെ ഒരു കൊച്ച് ഉണ്ടായിരുന്നല്ലോ.." "ജെനി... " എബി ആയിരുന്നു പറഞ്ഞത്....ജെറി പഴയ കാര്യങ്ങൾ ഓർത്ത് ചിരിയോടെ എബിയെ നോക്കി...

എബി ചിരിക്കുകയായിരുന്നു... മെല്ലെ അവന്റെ കൈ തന്റെ മുടിയിലേക്ക് പോയി.... "ആ... അത് തന്നെ... ഞാൻ പറഞ്ഞില്ലായിരുന്നോ... സേറക്കും ആ കൊച്ചിനും ക്ലബ്ബിൽ സെലെക്ഷൻ കിട്ടി.... ഇന്നലെ മുതൽ പ്രാക്ടീസിന് പോയും തുടങ്ങി... വരുണിന് കിട്ടിയില്ല എന്നൊക്കെ അവൾ പറഞ്ഞു കേട്ടു... സെലെക്ഷൻ കിട്ടിയതിന്റെ ട്രീറ്റ്‌ ആയിരിക്കും.... നിങ്ങള് പോയ ശേഷം എല്ലാത്തിനും അവളുടെ കൂടെ നിൽക്കുന്ന കൊച്ചൻ അല്ലേ.... അതിന്റെതായ അടുപ്പവും കൂടുതൽ ആണ്... " തോമസ് പറയുന്നത് കേട്ടു രണ്ട് പേർക്കും എന്തെന്നില്ലാത്ത അസൂയ തോന്നിയിരുന്നു... ജെറിക്ക് എന്തോ ഒരു അസ്വസ്ഥതയും... അവൻ ഗ്ലാസ്‌ ചുണ്ടോട് ചേർത്തു... ♡♡♡♡♡♡♡♡♡♡♡♡♡♡ "അല്ല നീ പോകുന്നില്ലേ.... ടൈം 12.30 കഴിഞ്ഞു... " ലാപ്പിൽ നിന്നും കണ്ണ് എടുത്തു വാച്ചിലേക്ക് നോക്കി കൊണ്ട് വരുൺ ചോദിച്ചതും സോഫയിലേക്ക് കാൽ നീട്ടി വെച്ച് എന്തോ ആലോചനയിൽ ഇരുന്നിരുന്ന സേറ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി... "ഞാൻ ഇന്ന് ഇവിടെയാ.... " അവൾ അത് മാത്രമേ പറഞൊള്ളൂ...അവൻ ഒന്ന് ഞെട്ടി കൊണ്ട് അവളെ നോക്കി... "ഇവിടെയൊ...." "മ്മ്മ്... എന്താ വിരോധം ഉണ്ടോ.... " അവളുടെ ചോദ്യം കേട്ടു അവൻ ഒന്ന് തോളു പൊക്കി... "നിന്റെ അപ്പൻ സമ്മതിച്ചോ.... "

അവൻ വീണ്ടും ചോദ്യം ഉന്നയിച്ചതും അവൾ കണ്ണ് കുറുക്കി കൊണ്ട് അവനെ നോക്കി... "എനിക്ക് അതിന് ആരുടേയും സമ്മതം ഒന്നും ആവശ്യം ഇല്ല.... " അവളുടെ ചൂടായുള്ള മറുപടി കേട്ടു അവന് ചിരിയാണ് വന്നത്.... അവൻ ലാപ് ഓഫ് ചെയ്തു കൊണ്ട് അവളെ സൂക്ഷിച്ചു നോക്കി... "ഒളിച്ചോട്ടം ആണല്ലേ .... " അവന്റെ ചോദ്യത്തിന് രൂക്ഷമായ ഒരു നോട്ടം ആണ് അവളിൽ നിന്നും ലഭിച്ചത്... "What you mean.... !!" "ഏയ്‌... Relax.... ഞാൻ mean ചെയ്തത്.... ജെറിയെയും എബിയെയും ഫേസ് ചെയ്യാനുള്ള മടി കൊണ്ട് വന്നതല്ലേ എന്നാണ്.... Dont lie..." അതിന് മുന്നിൽ അവൾ ഒന്ന് പതറി എങ്കിലും... അവൾ പഴയ ആറ്റിട്യൂട് ഇട്ടു തന്നെ അവൾ അവനെ നോക്കി... "അവന്മാരെ ഫേസ് ചെയ്യാൻ എനിക്ക് കോപ്പാണ്.... ഒന്ന് പോടാ.... അവന്റെ ഒരു കണ്ടു പിടുത്തം... അവർ ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് ഒന്നും ഇല്ല..... അതിന് മാത്രം അവര് എന്റെ ആരാ.... വെറും നൈബെഴ്സ്.....അത് ഞാൻ തീരുമാനിച്ചത് ആണ്..." അവൾ അത് മാത്രം പറഞ്ഞു കൊണ്ട് അവിടെ തന്നെ കമിഴ്ന്നു കിടന്നു.... വരുണിന് അറിയാമായിരുന്നു അവളുടെ സങ്കടങ്ങളും എല്ലാം... അവൻ കൂടുതൽ ഒന്നും അവളിൽ നിന്നും ചികയാൻ നിന്നില്ല.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story