♡മന്ദാരം♡ ഭാഗം 27

mantharam part 1

എഴുത്തുകാരി: THASAL

ജെറിയുടെ ഉള്ളിൽ ഒരു പേമാരി തന്നെ പെയ്യുന്നുണ്ടായിരുന്നു.... കണ്ണുകൾ ഒഴുകുന്നില്ല എങ്കിലും അവന്റെ ഹൃദയത്തിൽ രക്തം കിനിഞ്ഞു കൊണ്ടിരുന്നു... അവൻ കണ്ണുകൾ അടച്ചു ബെഡിൽ മലർന്നു കിടന്നു... അവന് അറിയാമായിരുന്നു അവൾ ചോദ്യം ചെയ്തത് ഒന്നും അവളോട്‌ തനിക്കൊ എബിനോ ഉള്ള ആത്മാർത്ഥതയെയോ സ്നേഹത്തെയോ അല്ല.... തന്റെ പ്രണയത്തെ മാത്രം.... കാലങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച ആ പ്രണയത്തെ മാത്രം..... എബിയുടെ സങ്കടം കേൾക്കാൻ താൻ ഉണ്ട്.... സേറയുടെ സങ്കടവും ദേഷ്യവും എല്ലാം കാണാനും കേൾക്കാനും അപ്പമാരും എല്ലാവരും അവൾക്ക് ചുറ്റും ഉണ്ട്.... പക്ഷെ താൻ.... ഒരു നിമിഷം കൊണ്ട് അവൻ ആരുമില്ലാത്തവൻ ആയി മാറിയ പോലെ.... ആരും അറിയാതെ രണ്ട് ഹൃദയങ്ങളിൽ മാത്രമായി കൊണ്ട് നടന്ന പ്രണയത്തെ ഒരാൾ തള്ളി പറഞ്ഞു കഴിഞ്ഞു..... തികച്ചും ഒറ്റപ്പെട്ട അവസ്ഥ.....

"ബ്രദർ.... " എബിയുടെ ശബ്ദം കേട്ടിട്ടും അവൻ കണ്ണുകൾ തുറന്നില്ല... ഉള്ളിലെ വേദന കണ്ണുകളിലൂടെ തിരിച്ചറിയുമോ എന്നൊരു ഭയം അവനെ പിടി കൂടിയിരുന്നു.... എബിൻ വന്നു തനിക്ക് അടുത്ത് കിടക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.... "മൂഡ് ഓഫ് ആണോ... " എബിൻ ചോദിച്ചതും ജെറി ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു.... "നീ ഓക്കേയാണോ.... " തിരികെ ഉള്ള അവന്റെ ചോദ്യത്തിൽ എബിൻ മെല്ലെ ഒന്ന് തലയാട്ടി... "അവൾ ഓക്കേയായി വരുന്നുണ്ട്... ഇന്നലെ വരെ ഒന്ന് നോക്കാൻ പോലും ശ്രമിക്കാത്ത അവൾ ഇന്ന് ചീത്ത വിളിക്കാൻ ആണെങ്കിലും നിന്നോട് സംസാരിച്ചല്ലോ.....that was good signal.... " എബി എന്തോ ആലോചിച്ചു കൊണ്ടായിരുന്നു പറഞ്ഞത്.... ജെറി ഒന്ന് തലയാട്ടി.... പെട്ടെന്ന് താഴെ നിന്നും ആരുടേയും ഒക്കെയോ പൊട്ടിച്ചിരികളും സംസാരങ്ങളും മുഴങ്ങി കേട്ടു...

ജെറി സംശയത്തോടെ എബിയെ നോക്കി കൊണ്ട് മെല്ലെ എഴുന്നേറ്റു പോയി റൂമിലേ വിൻഡോയിലേ കർട്ടൺ മാറ്റി താഴേക്ക് നോക്കിയതും കണ്ടു ബൈക്കിൽ വന്ന ചെറുപ്പക്കാരോട് സംസാരിച്ചു നിൽക്കുന്ന സേറയെ.... "അവൾക്ക് എവിടെ നിന്ന ഇങ്ങനെയുള്ള ഫ്രണ്ട്സിനെ കിട്ടുന്നത്.....കണ്ടിട്ട് നല്ലതായി തോന്നുന്നില്ല.... " ജെറിക്ക് പിറകിൽ ആയി നിന്ന് കൊണ്ട് ആയിരുന്നു എബിയുടെ വാക്കുകൾ... അത് ജെറിയിലും ചെറിയ രീതിയിൽ ഒരു ദേഷ്യം നിറച്ചു... അവന്റെ കണ്ണുകൾ ബുള്ളറ്റിൽ ഇരിക്കുന്ന ഒരു ചെറുപ്പക്കാരനിൽ എത്തി നിന്നു..... "നിനക്ക് അവനെ ഓർമയില്ലേ.... അവളുടെ സീനിയർ..... ആ റാഗിംഗ് കേസിൽ തല്ലു ഉണ്ടാക്കിയ..." ജെറിൻ പറഞ്ഞതും എബി ഒന്ന് നെറ്റി ചുളിച്ചു .. "എടാ.... അവളുടെ ഏതോ ഫ്രണ്ടിനെ rag ചെയ്തു എന്നും പറഞ്ഞു വഴക്ക് ഉണ്ടാക്കിയതും മൂന്നെണ്ണത്തിനും കണക്കിന് കിട്ടിയതും ഓർമയില്ലേ.... " "ആ... " എന്തോ ഓർത്ത പോലെ എബി ഒന്ന് തലയാട്ടി...

"ആ... അവനാണ് അത്...." "അവനോ...." ജെറിക്ക് അടുത്തേക്ക് നിന്നു കൊണ്ട് വിൻഡോയിലൂടെ പണിപ്പെട്ടു കൊണ്ട് എബി നോക്കി... അവൾ ചിരിയോടെ അവനോട് സംസാരിക്കുന്നുണ്ട്.... അവനും വളരെ സ്നേഹത്തോടെ ഉള്ള പെരുമാറ്റം ആണ്... എബി കുശുമ്പോടെ മുഖം തിരിച്ചു... "അവനെ ഒക്കെ എന്തിനാ അവള് കൂടെ കൂട്ടിയെക്കുന്നെ.....ഒന്നും ഇല്ലെങ്കിലും അന്ന് അത്രയും പ്രശ്നം ഉണ്ടാക്കിയതല്ലേ.... " എബിന്റെ സംസാരം കേട്ടു ജെറിക്ക് ചിരി പൊട്ടിയിരുന്നു.... "അത് നമുക്ക് തോന്നുന്നതല്ലേ..... ഈ രണ്ട് കൊല്ലം കൊണ്ട് എന്തൊക്കെയാണ് സംഭവിച്ചിരിക്കുന്നത് എന്ന് നമുക്ക് അറിയുമോ... ചിലപ്പോൾ എനിമീസ് ഫ്രണ്ട്‌സ് ആകും.... ഫ്രണ്ട്‌സ് എനിമിയാകും.... That was natural.... " ജെറി താല്പര്യം ഇല്ലെങ്കിൽ കൂടിയും ഉള്ളത് പോലെ പറഞ്ഞു....

എബി ഒന്നും മിണ്ടാതെ അവിടെ നിന്നും മുഖവും കയറ്റി കൊണ്ട് ഇറങ്ങി പോയി.... "ഡാ... " ജെറി പിന്നിൽ നിന്നും വിളിച്ചു എങ്കിലും അവൾ പിറകിലേക്ക് കൈ കാണിച്ചു ബൈ പറഞ്ഞു ഒരു തിരിഞ്ഞു നോട്ടം പോലും ഇല്ലാതെ അവിടെ നിന്നും നടന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "എന്താടാ.... ആ... നാളെയല്ലെ... ഞാൻ വന്നോളാം.... ഡാ പട്ടി... അത് എങ്ങാനും ആരേലും അറിയിച്ചാൽ എന്നെ അറിയാലോ... " ഫോണിൽ സംസാരിച്ചു കൊണ്ട് കയറി വരുകയായിരുന്നു സേറ.... അവൾ തല ഉയർത്തി നോക്കിയതും കാണുന്നത് ഡോറിൽ ചാരി നിന്നു കൊണ്ട് തന്നെ രൂക്ഷമായി നോക്കുന്ന എബിയെയാണ്.... അവൾ നെറ്റി ചുളിച്ചു അവനെ ഒന്ന് നോക്കി... "I'll call you back....bye.... " ആ ഒരു സംശയത്തോടെ തന്നെ ആയിരുന്നു അവൾ പറഞ്ഞത്...

അവൾ ഫോൺ ഓഫ് ചെയ്തു പെട്ടെന്ന് തന്നെ അവനിൽ നിന്നും കണ്ണ് വെട്ടിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു... അവന്റെ മുന്നിൽ എത്തിയതും അവനെ ഒന്ന് നോക്കി കണ്ണ് കൊണ്ട് മാറാൻ കാണിച്ചതും അവൻ കൈ കെട്ടി ഒരേ നോട്ടം തന്നെ..... "മുന്നിൽ നിന്ന് മാറ്...." അവൾ കണ്ണുകൾ ഉരുട്ടി അവനെ നോക്കി കൊണ്ട് പറഞ്ഞതും ഒട്ടും പ്രതീക്ഷിക്കാതെ അവൻ അവളുടെ മുടിയിൽ പിടുത്തമിട്ടു കഴുത്തിലൂടെ കയ്യിട്ടു പിടിച്ചു.... പെട്ടെന്ന് ആയത് കൊണ്ട് തന്നെ അവൾ ഞെട്ടിയിരുന്നു.... "ഡാ... വിടടാ.... " അവൾ അലറി പോയി... "നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടില്ലേടി അവനെ പോലുള്ളവന്മാരോട് ഫ്രണ്ട്ഷിപ് വേണ്ടെന്ന്.... " പറയുന്നതിനോടൊപ്പം അവൻ അവളെ ചുറ്റിച്ചതും അവൾ എങ്ങനെയോ കയ്യെത്തിച്ചു അവന്റെ മുടിയിലും പിടുത്തമിട്ടു... "എനിക്ക് ഇഷ്ടം ഉള്ളവരോട് ഞാൻ കൂട്ട് കൂടും... അത് ചോദിക്കാൻ നീ ആരാടാ..." അവളും വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു...

"ആഹാ.. അങ്ങനെ ആയോ.... ടി... നിന്നെ ഞാൻ ശരിയാക്കി തരാടി...." അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് തന്നെ പറഞ്ഞു... അവളും അവന്റെ മുടിയിൽ നിന്നും പിടി വിട്ടിരുന്നില്ല.... ശബ്ദം കേട്ടു പെട്ടെന്ന് ഡോർ തുറന്ന അപ്പൻമാർ കാണുന്നത് മുടിയിലും പിടിച്ചു തല്ലു കൂടുന്ന മക്കളെയാണ്.... അവർ അന്തം വിട്ട് കൊണ്ട് നോക്കി നിന്ന് പോയി... "വിടടാ... പട്ടി...." "ആഹാ..... എന്നാൽ നിന്റെ കെട്ടിയവൻ പട്ടി....കെട്ടിയവന്റെ കെട്ടിയവൾ പട്ടി... വേണമെങ്കിൽ നിന്റെ അളിയനും പട്ടി.... " അവന്റെ സംസാരം കേട്ടു അപ്പൻമാർ എല്ലാം കൂടി പൊട്ടിച്ചിരിച്ചു പോയിരുന്നു... അവരുടെ ചിരി കേട്ടു രണ്ട് പേരും തല ചെരിച്ചു നോക്കിയതും കണ്ടു ചിരിയോടെ തങ്ങളെ നോക്കി നിൽക്കുന്ന അപ്പൻമാരും ജെറിയും.... ജെറി അന്തം വിട്ടുള്ള നിൽപ്പ് ആയിരുന്നു.... രണ്ട് പേരും ചമ്മി കൊണ്ട് മെല്ലെ മുടിയിൽ നിന്നും വിട്ടു.... "കഴിഞ്ഞോ.... "

അപ്പന്റെ ചോദ്യം കേട്ടു അവൾ മുഖം ഒന്ന് വീർപ്പിച്ചു കൊണ്ട് എബിയെ നോക്കി.... "എന്റെ ഫ്രണ്ട്സിന്റെ കാര്യം ഞാൻ നോക്കിക്കോളാം.... നീ അതിൽ ഇടപെടണ്ടാ..." അവന്റെ കണ്ണിന് നേരെ വിരൽ ചൂണ്ടി കൊണ്ട് ദേഷ്യത്തിൽ പറയുന്നവളെ നോക്കി അവൻ ഒന്ന് ചുണ്ട് വളച്ചു കോഷ്ടി കാണിച്ചതും അവൾ അവന്റെ കയ്യിൽ ശക്തമായി ഇടിച്ചു കൊണ്ട് ദേഷ്യത്തോടെ എല്ലാവരെയും നോക്കി കൊണ്ട് ഉള്ളിലേക്ക് നടന്നു.... ജെറി സേറയിൽ നിന്നും നോട്ടം എബിയിലേക്ക് പായിച്ചു... അവൻ ഒന്ന് ഇളിച്ചു കൊണ്ട് തലയാട്ടി.... ജെറിക്ക് എന്തോ ഉള്ളിൽ ചെറു സന്തോഷം ഉടലെടുത്തു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "സേറ.... ഡിന്നർ വേണ്ടേ.... " അവളുടെ ഡോറിൽ തുടരെ മുട്ടി കൊണ്ട് ജേക്കബ് വിളിച്ചു ചോദിച്ചു... "No..... " അവൾ ബെഡിൽ കിടന്ന് കൊണ്ട് തന്നെ വിളിച്ചു പറഞ്ഞു... "നീ എന്തെങ്കിലും കഴിച്ചിരുന്നോ.... "

അദ്ദേഹത്തിന്റെ ചോദ്യത്തിന് അവൾ ഒന്ന് നിശബ്ദമായി.... അദ്ദേഹം ഒന്നും മിണ്ടാതെ ഡിന്നർ കഴിക്കുന്നവർക്ക് ഇടയിൽ വന്നിരുന്നതും ജെറി മെല്ലെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു ഒരു പ്ലേറ്റിൽ കുറച്ചു ഭക്ഷണം എടുത്തു ഡോറിന്റെ താഴെ ഉള്ള വിടവിലൂടെ അത് നീക്കി വെച്ച് മെല്ലെ ഡോറിൽ ഒന്ന് മുട്ടി കൊണ്ട് തിരികെ നടന്നു.... ജേക്കബും അപ്പൻമാരും അത് കണ്ടു ഒരു തല കുലുക്കലോടെ ഭക്ഷണം കഴിക്കൽ തുടർന്നു.... "അവൾക്ക് കുറച്ചു വാശി കൂടുതലാ.... " ഭക്ഷണത്തിലെക്ക് നോക്കി കൊണ്ട് തന്നെ ആയിരുന്നു ജേക്കബ് പറഞ്ഞത്... എബിയും ജെറിയും ഒന്ന് പുഞ്ചിരിച്ചു... "I know uncle.... " ജെറി മെല്ലെ പറഞ്ഞു... ജേക്കബ് ഒന്ന് പുഞ്ചിരിച്ചു... "നിങ്ങൾക്ക് എന്നല്ല ആർക്കും അവളെ ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നില്ല.....അവൾ ഒരുപാട് സീരിയസ് ആണ് ഇപ്പോൾ.... " തോമസ് ആണ് പറഞ്ഞത്... ജെറി മെല്ലെ അദ്ദേഹത്തെ നോക്കി... "അല്ല.... നിങ്ങളുടെ ലീവ് എന്നാ കഴിയുന്നത്.... "

വിഷയം മാറ്റാൻ എന്ന പോലെ ആയിരുന്നു ജേക്കബ് ചോദിച്ചത്....അതിനൊരു മറുപടി നൽകാതെ ജെറി മെല്ലെ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു..... എബിയുടെ കണ്ണുകളും ഭക്ഷണത്തിലേക്ക് മാത്രം ആയി ചുരുങ്ങി.... ഉള്ളിൽ സേറ ഡോറിലേക്ക് നോക്കി ഇരിക്കുകയായിരുന്നു... അവരുടെ സംസാരം പലപ്പോഴായി അവളുടെ കാതുകളിൽ പതിഞ്ഞു കൊണ്ടിരുന്നു.... പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന എബിയും തന്നോട് കെഞ്ചി നിൽക്കുന്ന ജെറിയും അവൾക്ക് അപരിചിതം ആയിരുന്നു..... ആ രണ്ടും അവൾ കണ്ടു കഴിഞ്ഞു.... ഉള്ളിൽ സങ്കടം തീക്കട്ടിയായി വരുമ്പോഴും കണ്ണുകൾ ഒരിക്കൽ പോലും നിറഞ്ഞിരുന്നില്ല..... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "അപ്പാ.... ഞാൻ ഇറങ്ങി.... " പുറത്തേക്ക് ഓടി കൊണ്ട് അവൾ പറഞ്ഞു... അപ്പൻ കിച്ചണിൽ നിന്നും ഒന്ന് തലയിട്ടു നോക്കി കൊണ്ട് വീണ്ടും പണിയിൽ മുഴുകി.... അവൾ വാച്ചിലേക്ക് നോക്കി ലിഫ്റ്റിന് വെയിറ്റ് ചെയ്തു എങ്കിലും താഴേക്കാണ് അതിന്റെ പോക്ക് എന്ന് മനസ്സിലായതും അവൾ വേഗം തന്നെ സ്റ്റെപ് ഓടി ഇറങ്ങി....

വേഗത്തിൽ ആ കോമ്പോണ്ട് കടന്നു പോകുമ്പോൾ ആണ് പെട്ടെന്ന് ആരോ അവൾക്ക് അരികിൽ വന്നു നിന്നത്.... അവൾ ഒന്ന് തല ചെരിച്ചു നോക്കിയതും ജെറിയെ കണ്ടു അവളുടെ കണ്ണുകൾ ഒന്ന് കുറുകി..... എങ്കിലും അവൾ അവനെ ശ്രദ്ധിക്കാൻ നിൽക്കാതെ വേഗതയിൽ തന്നെ മുന്നോട്ട് പോയതും അവനും അവൾക്കൊപ്പം നടന്നു എത്തിയിരുന്നു.... അവൻ ഒന്നും സംസാരിക്കാത്തത് കൊണ്ട് തന്നെ തിരികെ ഒന്ന് ചൂടാവാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു സേറ.... അവൻ ആണെങ്കിൽ അവളുടെ കണ്ണുരുട്ടി ഉള്ള നോട്ടം കണ്ടു ഒന്ന് പുഞ്ചിരിച്ചതും അവൾ പെട്ടെന്ന് തന്നെ കണ്ണുകൾ മാറ്റി.... "ആ ജെനി.... ഞാൻ ഓൺ ദ വേ ആണ്..... ഒരു 10 minuts എത്തും.... ഓക്കേ.... " ഫോൺ റിങ് ചെയ്തതും അവൾ അത് എടുത്തു ഇത്രമാത്രം പറഞ്ഞു...പിന്നീട് അവനെ ഒന്ന് നോക്കി കൊണ്ട് അവൾ വേഗം തന്നെ ഓപ്പോസിറ്റ് സൈഡിലെക്ക് ഓടി നിർത്തി ഇട്ട ഒരു ഔട്ടോയിൽ കയറി.....

ജെറി അവളെ നോക്കി നിൽക്കുകയായിരുന്നു... അവന് മുന്നിലൂടെ ഔട്ടോ പോകുമ്പോൾ അവൻ പുഞ്ചിരിയോടെ അവൾക്ക് നേരെ കൈ വീശി കാണിച്ചതും അവൾ മുഖം വെട്ടിച്ചു മുന്നോട്ട് നോക്കി ഇരുന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ഞാൻ ഒരു കാര്യം പറഞ്ഞാൽ... നീ എന്നോട് ദേഷ്യപ്പെടുമോ....." പ്രാക്ടീസ് എല്ലാം കഴിഞ്ഞു വെള്ളവും കുടിച്ചു ഗാലറിയിൽ തന്നെ ഇരിക്കുമ്പോൾ ആണ് ജെനിയുടെ ചോദ്യം എത്തിയത്.... സേറ നെറ്റി ചുളിച്ചു കൊണ്ട് അവളെ ഒന്ന് നോക്കി... ജെനി തന്റെ ബോട്ടിലിന്റെ ടോപ് കൈ കൊണ്ട് ചുറ്റി ഇരിക്കുകയായിരുന്നു.... "ഞാൻ നിന്റെ കാര്യത്തിൽ ഓവർ ഫ്രീഡം എടുക്കുകയാണ് എന്ന് കരുതരുത്.... " അവൾ വീണ്ടും പറഞ്ഞതോടെ സേറ ഒന്ന് തല ചെരിച്ചു... "ച്ച്.... നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരെ ചൊവ്വേ പറ... അല്ലാതെ അവിടെയും ഇവിടെയും തൊടാതെ പറഞ്ഞാൽ i can't understand.... "

അവളുടെ വാക്കുകൾ കേട്ടു ജെനി മെല്ലെ അവളിൽ നിന്നും മുഖം വെട്ടിച്ചു.... "I know..... നീ ഒരുപാട് ടെസ്പ്പ് ആണ്....ഉള്ളിൽ ഒരുപാട് വേദനിക്കുന്നുണ്ട്.... But.... I feel you too over........ " അവളുടെ വാക്കുകൾ കേട്ടു സേറ പറഞ്ഞതൊന്നും മനസ്സിലാകാതെ അവളെ നോക്കി.... "I am said about jerin and ebin.... എനിക്ക് തോന്നുന്നു.... നീ ഒന്ന് മാറ്റി ചിന്തിക്കേണ്ടത് അത്യാവശ്യം ആണെന്ന്..... അവർ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്..." "Enough jenny........ " കൈ അവൾക്ക് മുന്നിലേക്ക് ഉയർത്തി ഉയർന്ന ശബ്ദത്തോടെ ആയിരുന്നു സേറയുടെ പ്രതികരണം... ജെനി ഒരു നിമിഷം പേടിയോടെ പിന്നിലേക്ക് ആഞ്ഞു.... "Enough....You know how upset i am...Yet it issue should not have been dragged infrond of me....Well.....They did not do anything wrong...I did everything...That's what my father,varun and you come up with....i agree... But...I still do not want to lose....No matter what anyone says....I will do what my mind says......"

(നിനക്ക് അറിയാം ഞാൻ എത്രമാത്രം അസ്വസ്ഥ ആണെന്ന്.... എന്നിട്ടും എനിക്ക് മുന്നിലേക്ക് ആ ഇഷ്യൂ നീ വലിച്ചിടാൻ പാടില്ലായിരുന്നു.... ശരിയാണ്.... അവർ ഒരു തെറ്റും ചെയ്തിട്ടില്ല.... ഞാനാണ് എല്ലാം ചെയ്തത്... അത് തന്നെ ആണല്ലോ എന്റെ അപ്പനും വരുണും നീയും എല്ലാം പറയുന്നതും..... ഞാൻ സമ്മതിച്ചു... പക്ഷെ..... ഇനിയും എനിക്ക് തോൽക്കാൻ ആകില്ല.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.... എന്റെ മനസ്സ് പറയുന്നതേ ഞാൻ ചെയ്യൂ..... ) അവളെ നോക്കി ദേഷ്യത്തോടെ അലറി കൊണ്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോകുന്നവളെ കണ്ടു അവൾ ഒന്ന് സ്വയം നെറ്റിയിൽ കൈ വെച്ച് പോയി.... വാശിയിൽ ഒരിക്കലും സേറയെ ജയിക്കാൻ സാധിക്കില്ല എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു..... ആ വാശി തന്നെയാണ് ഇന്ന് അവളെ ഈ നിലയിൽ എത്തിച്ചതും.... ഉള്ളിൽ ഒരു തീരുമാനം എടുത്താൽ അതിൽ നിന്നും ഒരു പൊടിക്ക് പോലും മാറാത്ത പ്രകൃതമാണ് അവൾക്ക്.... "ഛേ.... " ജെനി സ്വയം തലയിൽ അടിച്ചു പോയി............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story