♡മന്ദാരം♡ ഭാഗം 29

mantharam part 1

എഴുത്തുകാരി: THASAL

"ഒരുപാട് ഉണ്ടല്ലോ.... " കവറുകൾ പിടിച്ചു കയറി വരുന്നവളെ നോക്കി ജേക്കബ് ചോദിച്ചതും അവൾ ഒരു പാക്ക് എടുത്തു അയാൾക്ക്‌ നേരെ നീട്ടി.... "ടീഷർട് ആണ്.... ഇനി ഇതിന് വേണ്ടി ഗോവ തെണ്ടണ്ടാ...." അദ്ദേഹം പാക്കിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു എങ്കിലും പെട്ടെന്ന് അവളുടെ സംസാരം കേട്ടു ഒന്ന് കണ്ണുരുട്ടി.... "നിനക്ക് പോകാം.... തെണ്ടി നടക്കാം... ഞാൻ പോയാൽ ഇഷ്യൂ അല്ലേ...." "Becouse you are my only തന്തപിടി.... ഒരൊറ്റ പീസെ ഒള്ളൂ... കൈ വിട്ട് പോയാൽ നഷ്ടം ആർക്കാ...." അവൾ ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞു അയാളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ഹാളിലേക്ക് കടന്നതും അദ്ദേഹം ചെറു ചിരിയോടെ അവളെ നോക്കി കൊണ്ട് പേക്ക് പൊട്ടിച്ചു... അതിൽ നിന്നും ടീഷർട് എടുത്തു നോക്കി... അപ്പോഴേക്കും അവൾ തോമസിനും വർഗീസിനും ഉള്ളതും നൽകിയിരുന്നു.... അവരും ചെറു പുഞ്ചിരിയോടെ ടീഷർട്ടുകൾ ദേഹത്തു ചേർത്ത് പിടിച്ചു നോക്കുന്നുണ്ടായിരുന്നു....

അവൾ ബാക്കി ഉള്ള പേക്കുകൾ ടേബിളിൽ വെച്ച് കൊണ്ട് അതിൽ ഒന്നിൽ നിന്നും കുറച്ചു ക്രിസ്തുമസ് ക്യാപ് എടുത്തു അവരുടെ തലയിൽ ഇട്ടു കൊടുത്തു.... "കഴിഞ്ഞ പ്രാവശ്യം വാങ്ങിയത് ഇടേണ്ട.... പുതിയത് തന്നെ ആയിക്കോട്ടെ.... " അവൾ ചെറു പുഞ്ചിരിയോടെ ആണ് പറഞ്ഞത്..... തോമസ് അവളെ ഒന്ന് ചേർത്ത് പിടിച്ചു.... "Thankyou dear..... " അവളും അദ്ദേഹത്തിന്റെ കവിളിൽ ഒന്ന് ചുണ്ടമർത്തി.... അപ്പോഴേക്കും ജെറിയും എബിയും കയറി വന്നിരുന്നു... അവൾ പിടച്ചിലോടെ അവിടെ നിന്നും തിരിഞ്ഞു നടക്കാൻ ഒരുങ്ങി.... "കേക്കും വൈനും ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്.... Tomorrow 3.30 വരെ പ്രാക്ടീസ് ഒള്ളൂ.... ഞാൻ തിരികെ വരുമ്പോൾ വാങ്ങിക്കോളാം.... " അവൾ പോകുന്നതിനിടെ പറഞ്ഞു... അപ്പൻമാരും ഒന്ന് തലയാട്ടി.... "നീ നാളെ കുർബാനക്ക് വരുന്നില്ലേ...."

ജേക്കബ് ആയിരുന്നു ചോദിച്ചത്....അവൾ ഒരു നിമിഷം അദ്ദേഹത്തേ തിരിഞ്ഞു നോക്കി താല്പര്യം ഇല്ലാത്ത മട്ടെ നിഷേധത്തിൽ തലയാട്ടി... "No... നിങ്ങൾ പോയാൽ മതി.... " അത് മാത്രം പറഞ്ഞു കൊണ്ട് അവൾ റൂമിലേക്ക്‌ കയറി ഡോർ അടച്ചു.... അപ്പൻമാർ അവളിൽ നിന്നും നോട്ടം തെറ്റിച്ചു കൊണ്ട് വീണ്ടും ടീഷർട്ടിലേക്ക് നോട്ടം മാറ്റി... "നിങ്ങൾ ഒന്നും എടുത്തില്ലേ.... " കയ്യിൽ ഒന്നും ഇല്ലാതെ നിൽക്കുന്ന എബിയെയും ജെറിയെയും കണ്ടു അവർ ചോദിച്ചു... "മ്മ്മ്.... വരുമ്പോൾ ഫ്ലാറ്റിൽ വെച്ചു.... " ജെറി ആയിരുന്നു ഉത്തരം നൽകിയത്.... "ആഹ്.... സേറ വാങ്ങി തന്നതാ.... എല്ലാ x-mas നും newyear നും ഇത് പതിവാ..." അവരുടെ നോട്ടം കണ്ടിട്ട് എന്ന പോലെ ആയിരുന്നു വർഗീസിന്റെ സംസാരം.... എബി മെല്ലെ ആ ടീഷർട്ട് ഒന്ന് എടുത്തു നോക്കി... "ഇതിപ്പോ ലാഭം ആയല്ലോ.... അപ്പന്റെ ആവശ്യം കഴിഞ്ഞാൽ എനിക്കും ഇടാൻ തരണേ... "

ഇളിച്ചു കൊണ്ടുള്ള എബിയുടെ സംസാരത്തിന് വർഗീസ് ടീഷർട് അവന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി.... "അത് ആലോചിച്ചു എന്റെ മോൻ വരണ്ട... തരില്ല... വേണേൽ സ്വന്തമായി ഒന്ന് വാങ്ങി ഇട്ടേക്ക്... എന്റെ കൊച്ച് വാങ്ങി തന്നത് വേണമത്രെ... ഇപ്പോൾ തരും ഞാൻ.... " അദ്ദേഹം പറയുന്നത് കേട്ടു ജെറിക്ക് ചിരി പൊട്ടി.... എബി ആകെ നാറിയ ഒരു ഇളി ഇളിച്ചു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ജെനിയെ കണ്ടില്ലല്ലോ.... " പ്രാക്ടീസ് കഴിഞ്ഞു ഷൂ ഇടുമ്പോൾ ആണ് ടീം മേറ്റ്‌ അവളുടെ അരികിൽ വന്നു ചോദിച്ചത്....അവൾ നിലത്ത് ചവിട്ടി ഷൂ ഒന്ന് കൺഫേർട്ട് ആക്കി കൊണ്ട് ബാഗ് തോളിലൂടെ ഇട്ടു... "Tomarrow x-mas അല്ലേ.... ലീവിന് നാട്ടിലേക്കു പോയതാ...." "Oh... വരുണും പോയോ.... " "മ്മ്മ്... ലീവ് കഴിഞ്ഞേ വരൂ... " "വെറുതെയല്ല താൻ തനിച്ച് നടക്കുന്നത്... അല്ലേൽ അവർ ആരെങ്കിലും എപ്പോഴും കൂടെ ഉണ്ടാകുമല്ലോ....താൻ ഇറങ്ങാൻ ആയോ...

" "Yes.... ഒന്ന് രണ്ട് പരിപാടികൾ കൂടി ബാക്കിയുണ്ട്.....anyway Merry x-mas...." അവളെ ഒന്ന് ഹഗ് ചെയ്തു വിട്ട് കൊണ്ട് സേറ പറഞ്ഞതും അവളും ചെറു ചിരിയോടെ സേറയെ നോക്കി... "Merry x-mas my dear..... " ♡♡♡♡♡♡♡♡♡♡♡♡♡♡♡ കാർഡ് ഒതുക്കി വെച്ച raw യിലൂടെ അവൾ കൈ എത്തിച്ചു നടന്നു...raw യിൽ നിന്നും ഭംഗിയുള്ള x-mas newyear കാർഡുകൾ എടുത്തു അവൾ അല്പം മാറി ഇട്ട ടേബിളിൽ പോയി ഇരുന്നു.... ഓരോന്നിലും അഡ്രെസും വിഷസും എഴുതി അവൾ പുഞ്ചിരിയോടെ അതിലൂടെ വിരലോടിച്ചു കൊണ്ട് അവൾ ആദ്യമേ വാങ്ങി വെച്ച സ്മൈലി അതിൽ ഹാങ്ങ്‌ ചെയ്തു വെച്ച് എല്ലാം കവറിൽ ആക്കി....അതിന് മുകളിലും അഡ്രെസ്സ് എഴുതി അല്പം മാറി വെച്ച ലെറ്റർ ബോക്സിൽ ഇട്ടു അതിൽ മെല്ലെ ഒന്ന് തട്ടി കൊണ്ട് തന്നെ പുഞ്ചിരിയോടെ നോക്കുന്ന ഷോപ്പ് ഓണറെ നോക്കി അവൾ അതെ പുഞ്ചിരി തിരികെ നൽകി....

"May your gift make them happy..." അദ്ദേഹം ആശംസ എന്ന പോലെ പറഞ്ഞു... "Thankyou.... That makes me happy too..." അവളും പുഞ്ചിരിയോടെ അദ്ദേഹത്തേ ഒന്ന് ഹഗ് ചെയ്തു.... ♡♡♡♡♡♡♡♡♡♡♡♡♡ "Madam..... Is this enough?...." വാങ്ങിയ ഗിഫ്റ്റ് ഭംഗിയായി പൊതിഞ്ഞു കൊണ്ട് ഒരു പയ്യൻ ചോദിച്ചതും അവൾ പുഞ്ചിരിയോടെ ഒന്ന് തലയാട്ടി.... അപ്പോഴേക്കും അവളുടെ കണ്ണുകൾ ചുറ്റും എന്തിനോ വേണ്ടി പരതി തുടങ്ങിയിരുന്നു... അവൾ മെല്ലെ ഷെൽഫിൽ ഒതുക്കിയ ഗിഫ്റ്റിലൂടെ വിരലോടിച്ചു കൊണ്ട് നടന്നു.... പെട്ടെന്ന് അവളുടെ കണ്ണുകൾ എന്തിലോ തടഞ്ഞു നിന്നു.... അവളുടെ ചുണ്ടുകൾ ഒന്ന് കൂടി വിടർന്നു.... അവൾ മെല്ലെ ഷെൽഫിൽ വെച്ച ഒരു ഡയറി എടുത്തു.... അതിൽ സ്പൈടർ മാന്റെ ചിത്രം പ്രിന്റ് ചെയ്തു വെച്ചിട്ടുണ്ട്....

അത് കണ്ടതും അവൾക്ക് ആദ്യം ഓർമ്മ വന്നത് എബിനെയാണ്.... ചെറുപ്പത്തിൽ എന്നും തല്ലാണ്.... എബിന് ഇഷ്ടം സ്പൈഡർ മാനേ ആണെങ്കിൽ ജെറിന് സൂപ്പർ മാൻ.... സേറക്ക് ആണെങ്കിൽ പോക്കിമോൻ... അവളുടെ ഉള്ളിൽ കുഞ്ഞ് പരിഭവം ഉടലെടുത്തു എങ്കിലും അവൾ അതിൽ നിന്നും സൂപ്പർമാന്റെ പടമുള്ള ഒരു ഡയറി കൂടി തപ്പി പിടിച്ചു എടുത്തു... "Pack it too...." അവൾ അയാൾക്ക്‌ നേരെ നീട്ടി കൊണ്ട് പറഞ്ഞു.... അയാൾ അത് പാക്ക് ചെയ്യുമ്പോൾ അവളുടെ കണ്ണുകൾ അതിലേക്കു തന്നെ ആയിരുന്നു...അവൾക്ക് പോലും അറിയില്ലായിരുന്നു അവൾ എന്തിന് ഈ പ്രവർത്തികൾ ചെയ്യുന്നു എന്ന്... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "one red velvet....2kg chocklate cack....red wine ...and grape flavour ordered....one mis sera jekab..."

അവൾ അതും പറഞ്ഞു കൊണ്ട് ആ പെൺകുട്ടിയെ നോക്കിയതും ആ പെൺകുട്ടി ഒന്ന് പുഞ്ചിരിച്ചു... "Just second madam.... " അവൾ അത് മാത്രം പറഞ്ഞു കമ്പ്യൂട്ടർ ഒന്ന് ചെക്ക് ചെയ്തു കൊണ്ട് അടുത്തുള്ള ഫോൺ എടുത്തു വിളിച്ചതും അപ്പോഴേക്കും അവൾ ഓർഡർ ചെയ്തത് എല്ലാം പാക്ക് ചെയ്തു എത്തിയിരുന്നു... അവൾ ക്യാഷ് കൊടുത്തു കൊണ്ട് പാക്ക് എടുത്തു ആ പെൺകുട്ടിക്ക് ഒന്ന് കൈ കൊടുത്തു.... "Merry x-mas.... " "Merry x-mas.... " ആ പെൺകുട്ടിയും ഒന്ന് പുഞ്ചിരിച്ചു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "കേക്ക് വാങ്ങിയോ....." "കേക്ക് മാത്രം അല്ല.... വൈനും ഉണ്ട്.... " കയ്യിലെ പാക്ക് ഫ്രിഡ്ജിൽ വെച്ച് കൊണ്ട് അവൾ പറഞ്ഞു....അവളുടെ കണ്ണുകൾ ഒരു തവണ ചുറ്റും ഒന്ന് പരതി..... പാനിൽ അപ്പം ചുട്ടു എടുക്കുന്ന ജേക്കബ് അത് കാണുന്നുണ്ടായിരുന്നു.... അവൾ അയാൾക്ക്‌ ചാരെ ആയി റാക്കിൽ ഇരുന്നു കൊണ്ട് ചുട്ടു വെച്ച ഒരു അപ്പം എടുത്തു നുള്ളി കഴിച്ചു....

"അവര് അവരുടെ ഫ്ലാറ്റിലേക്ക് പോയതാ.... x-mas തോമസിന്റെ ഫ്ലാറ്റിൽ സെലിബ്രേറ്റ് ചെയ്യാനാ തീരുമാനിച്ചത്.....നീ പോയി ഫ്രഷ് ആയിട്ട് വന്നേ..... 12 മണി ആകുമ്പോഴേക്കും പോകണ്ടേ... " "മ്മ്മ്...." അദ്ദേഹത്തിന്റെ വാക്കുകൾക്ക് അവൾ ഒരു മൂളലിൽ മാത്രം ഉത്തരം നൽകി.... അവളുടെ കണ്ണുകൾ ചുമരിൽ തൂങ്ങി നിൽക്കുന്ന വാച്ചിലേക്ക് ഒന്ന് പോയി.... ടൈം 6.40 ആകുന്നതേ ഒള്ളൂ.... "ഇനിയും ടൈം ഇല്ലേ.... എന്നെ കണ്ടില്ലേൽ അപ്പൻ പൊയ്ക്കോ.... ഞാൻ ഇപ്പോൾ വരാവേ... " അവൾ സ്ലാബിൽ നിന്നും ചാടി ഇറങ്ങുന്നതിനിടെ പറഞ്ഞു.... "ഡി.... ആ കരോളിന്റെ കൂടെ തെണ്ടാൻ പോകാൻ അല്ലേ.... മര്യാദക്ക് 9 ആകുമ്പോഴേക്കും തിരിച്ചു വന്നേക്കണം...." അവൾ പുറത്തേക്ക് ഓടുന്നത് കണ്ടു അദ്ദേഹം ചെറു ചിരിയോടെ വിളിച്ചു പറഞ്ഞതും അവൾ കൈ പിന്നിലേക്ക് ആക്കി ഒന്ന് വീശി കാണിച്ചു...

"വന്നേക്കാം... അപ്പാ.... ഒന്ന് കറങ്ങി ചോക്ലേറ്റ് വാങ്ങിയിട്ട് വരാം.... " അവൾ വിളിച്ചു പറഞ്ഞു കൊണ്ട് ഓടി... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "ദേഡാ.... അത് സേറയല്ലെ.... " റോഡിലൂടെ നടക്കുമ്പോൾ ആണ് എബി മുന്നിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞത്.... ജെറി ഒന്ന് പരതി കൊണ്ട് മുന്നിലേക്ക് നോക്കിയതും കണ്ടു കരോളുകാരുടെ കൂടെ കയ്യിൽ സ്റ്റാറും പിടിച്ചു ഡാൻസ് കളിച്ചു കൊണ്ട് പോകുന്ന സേറയെ.... സാന്റാക്ലോസിന്റെ കയ്യിൽ പിടിച്ചും കൂടെ ഉള്ള കുട്ടികളുടെ കൂടെയും ഡാൻസ് കളിച്ചുമുള്ള അവളുടെ പോക്ക് കണ്ടു അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി ഉടലെടുത്തു..... "Merry x-mas............" അവൾ അലറി വിളിച്ചു കൊണ്ട് കയ്യിലെ പൊതിയിൽ നിന്നും ചോക്ലേറ്റ് എടുത്തു വഴിയിലൂടെ നടക്കുന്നവർക്കും കൊടുക്കുന്നുണ്ട്....

കുറച്ചു മുന്നോട്ട് എത്തിയതും ജെറിയെയും എബിനെയും കണ്ടതോടെ അവൾ ഒന്ന് ഞെട്ടി കൊണ്ട് കയ്യിലെ സ്റ്റാർ താഴ്ത്തി മുഖം മറച്ചു പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു... അവരും അവളെ കാണാത്ത മട്ടെ അവളെ മറികടന്നു പോയതും അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു.... മുന്നോട്ട് നടക്കുമ്പോൾ ജെറിയും എബിയും ഒരുപോലെ പൊട്ടിച്ചിരിച്ചു പോയി... "അവൾക്ക് ഒരു മാറ്റവും ഇല്ലല്ലേ.... " എബി ചോദിച്ചതും ജെറിയും ഒന്ന് തലയാട്ടി... "അങ്ങനെ മാറാൻ കഴിയില്ലല്ലോ അവൾക്ക്.... " ചെറുതിലെ ഒന്ന് തിരിഞ്ഞു നോക്കി കരോളുകാരുടെ കൂടെ ഡാൻസ് കളിച്ചു പോകുന്ന സേറയെ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി.... എന്തോ പ്രതീക്ഷയായിരുന്നു ആ കണ്ണുകളിൽ.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

"merry x-mas...." ദൂരെ നിന്നും പള്ളി മണിയുടെ ശബ്ദം കേൾക്കാമായിരുന്നു.....പല നിറത്തിൽ ഉള്ള ലൈറ്റുകൾ കത്തിച്ചു വെച്ച പുൽകൂട്ടിലേക്ക് ഉണ്ണി ഏശുവിനെ വെച്ച് കൊണ്ട് അവർ പുഞ്ചിരിയോടെ മുഖത്തോട് മുഖം നോക്കി... തോമസ് സേറയെയും എബിയെയും ഇരു കൈകൾ കൊണ്ടും ചേർത്ത് പിടിച്ചു സേറയുടെ നെറ്റിയുടെ സൈഡിൽ ഒന്ന് ചുണ്ടമർത്തി... "Merry x-mas my dears..... " സേറ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹത്തേ ഒന്ന് ചുറ്റി പിടിച്ചു.... ജേക്കബ് ജെറിയുടെ തോളിലൂടെ കയ്യിട്ടു പിടിച്ചിരുന്നു.... താഴെ നിന്നും കരോളിന്റെ ശബ്ദം കേട്ടു സേറ പെട്ടെന്ന് തന്നെ താഴേക്ക് ഓടി.... അവൾക്ക് പിന്നാലെ ജെറിയും എബിയും.... താഴെ എത്തിയതും കണ്ടു കൈ നിറയെ ചോക്ലേറ്റ് പിടിച്ചു നിൽക്കുന്ന സാന്റാക്ലോസിനെ...... അവൾക്ക് നേരെ ചോക്ലേറ്റ് നീട്ടിയതും അവൾ ഉള്ളം നിറഞ്ഞ ചിരിയോടെ അത് വാങ്ങിച്ചു.... അപ്പോഴേക്കും അവൾക്ക് ഇരു സൈഡിലും ആയി ജെറിയും എബിയും വന്നു നിന്നിരുന്നു....

അവൾ മെല്ലെ തല ചെരിച്ചു എബിയെ ഒന്ന് നോക്കി... എബി ഒരു ചിരിയോടെ അവളുടെ കഴുത്തിലൂടെ കൈ ചുറ്റി പിടിച്ചു..... "Merry x-mas my dear sister......" അവന്റെ വാക്കുകൾ ഒരു നിമിഷം അവളുടെ ചുണ്ടിൽ കുഞ്ഞ് ചിരി വിരിയിച്ചു.... എന്ത് കൊണ്ടോ അവനോട് ദേഷ്യം കാണിക്കാൻ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല.... ചുണ്ടിൽ ഒളിപ്പിച്ച പുഞ്ചിരിയോടെ നോക്കി നിൽക്കുന്നവളുടെ തല അവൻ ഒരു കൈ കൊണ്ട് ജെറിക്ക് നേരെ ചെരിച്ചതും അവൾ കണ്ടു കണ്ണിൽ പ്രണയവും ചുണ്ടിൽ നിഷ്കളങ്കമായ സ്നേഹവും നിറച്ചു നിൽക്കുന്നവനെ..... എന്ത് കൊണ്ടോ അവളുടെ ഉള്ളിൽ അസ്വസ്ഥത നിറയുകയായിരുന്നു.... അവൾ ഒന്നും മിണ്ടാതെ അവനിൽ നിന്നും നോട്ടം മാറ്റി എബിയുടെ കൈകൾ തോളിൽ നിന്നും എടുത്തു മാറ്റി കൊണ്ട് തിരിഞ്ഞു നടന്നു............. തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story