♡മന്ദാരം♡ ഭാഗം 3

mantharam part 1

എഴുത്തുകാരി: THASAL

അവരുടെ ശബ്ദം അവിടെ മുഴങ്ങി കേട്ടു കൊണ്ടിരുന്നു... അതോടൊപ്പം തന്നെ അവളുടെ ഉള്ളിൽ മൂന്ന് പേരുടെ പൊട്ടിച്ചിരികൾ ഉയർന്നു കേട്ടു കൊണ്ടിരുന്നു..... അവൾ അറിയാതെ തന്നെ പഴയ കാലങ്ങളിലേക്ക് തിരികെ പോവുകയായിരുന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡ "ഞാൻ... പാടട്ടെ..... ഞാൻ പാടും.... " കയ്യിൽ ചെരിപ്പ് പിടിച്ചു മതിലിന്റെ മുകളിൽ ഇരുന്നു ആടി കുഴഞ്ഞു കൊണ്ട് ഒരു സേറ പറഞ്ഞതും മതിലിന്റെ അപ്പുറം ഉള്ള എബിനും ജെറിനും അവളെ പിടിച്ചു ഇറക്കാൻ നോക്കി.... "Sister...താഴെ ഇറങ്..... പ്ലീസ് ഇറങ്.... " എബിൻ അവളുടെ കാലിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... ജെറിക്ക് ചിരി വരുന്നുണ്ടായിരുന്നു എങ്കിലും അവൻ അത് പിടിച്ചു വെച്ചു കൊണ്ട് അവളെ ഇറക്കാൻ ശ്രമിച്ചു....

"വിടഡാാ..... വിടഡാാ ബ്രദറെ.... എനിക്ക് പാടണം..... ഹരി മുരളീരവം..... ആാാ.... " അവൾ ഉറക്കെ അലറി... "അലറാതെടി ..... പൊന്നു മോളെ.... മിണ്ടാതെ ഇറങ്....എടി.... ഇതും കേട്ടു ആ സെക്യൂരിറ്റി എങ്ങാനും വന്നാൽ ഞങ്ങൾ രണ്ടും സൂര്യ കിരീടം പാടെണ്ടി വരും.... ഇറങ്ങി വാടി മറുതെ.... കാലു പിടിക്കാം ഇറങ്ങടി...." അവൻ അവളുടെ കയ്യിലും കാലിലും പിടിച്ചു ഇറക്കാൻ നോക്കി കോണ്ട് പറഞ്ഞു.... അവൾ അവന്റെ കൈ ശക്തിയായി തട്ടി മാറ്റി.... "എന്നെ തൊട്ടാൽ കൊന്നു കളയും ഞാൻ..... നീ ആരാടാ.... നീ ഉണ്ടല്ലോ... നീ ഒക്കെ ഉണ്ടല്ലോ... നീ അല്ലേടാ കാരാഗ്രഹത്തിൽ കൊണ്ട് വന്നു ഇട്ടത് കണ്ണിൽ ചോര ഇല്ലാത്തവൻമാരെ.... " അവൾ കൊച്ച് കുഞ്ഞിനെ പോലെ ചുണ്ട് വീർപ്പിച്ചു കൊണ്ട് പറഞ്ഞതും ജെറിയുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി ഉണ്ടായിരുന്നു.....

"ബ്രദർ.... ഒന്ന് ഇറക്കഡാാ അതിനെ.... " അവനെ നോക്കി എബി പറഞ്ഞതും അവൻ ചെറു ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു... "വിടടാ.... " "Baby boo.... " അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞതും അവന്റെ ഒറ്റ വിളിയിൽ അവൾ ഒതുങ്ങി.... അവൾ പൊടുന്നനെ അവനെ നോക്കി കൊണ്ട് വീണ്ടും ചുണ്ട് ചുളിച്ചു.... "Boo..... ഈ ബ്രദർ ഇല്ലേ.... ഈ ബ്രദർ ആണ്... എന്നെ..... ങ്ങീ...... " അവൾ വീണ്ടും ചുണ്ട് കൂർപ്പിച്ചു കരയാൻ തുടങ്ങിയതും അവൻ ചുണ്ടിൽ വിരൽ വെച്ച് കാണിച്ചതും അവളും ചെറിയ കുട്ടിയെ കണക്കെ സ്വയം ചുണ്ടിൽ വിരൽ വെച്ചു.... അത് കണ്ടു അവൻ ചെറു ചിരിയോടെ അവൾക്ക് നേരെ കൈ നീട്ടി കണ്ണ് കൊണ്ട് കാണിച്ചതും അവൾ അനുസരണയുള്ള കുട്ടിയെ പോലെ കയ്യിലെ ചെരുപ്പ് താഴെ ഇട്ടു കൊണ്ട് അവന്റെ കൈ പിടിച്ചു താഴെ ഇറങ്ങി...

"ഇത് തന്നെ അല്ലേടി നിന്നോട് ഞാനും പറഞ്ഞത്..... " "പോടാ.... പട്ടി ബ്രദറെ..... എന്റെ boo പറഞ്ഞാൽ ഞാൻ കേൾക്കും becouse.... He is so so sweet... " ജെറിന്റെ തോളിൽ ചാഞ്ഞു കൊണ്ട് അവൾ ചെറുതിലെ പുലമ്പിയതും അവൻ അവളുടെ ചെരിപ്പ് എടുത്തു അവൾക്ക് നേരെ എറിയും പോലെ കാണിച്ചു.... "ഇതിനെ ഒക്കെ ഉണ്ടല്ലോ.... " അവനും ചിരി വരുന്നുണ്ടായിരുന്നു....ജെറി അവളെ ഒന്ന് പൊക്കി എടുത്തു കൊണ്ട് അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു.... "ഇതിനെ എങ്ങോട്ട് കൊണ്ട് പോകും.... ഹോസ്റ്റലിൽ ഈ കോലത്തിൽ കയറ്റാൻ ഒക്കില്ലല്ലോ..... " നടക്കുന്നതിനിടയിൽ അവൻ പറഞ്ഞതും ജെറി അവനെ നോക്കി ഒന്ന് കണ്ണ് ചിമ്മി....അത് കണ്ടതോടെ അവനും ഒന്ന് ചിരിച്ചു....

ആ വഴി വിളക്കിന്റെ വെളിച്ചത്തിലോടെ അവർ മുന്നോട്ട് നടക്കുമ്പോൾ അവളുടെ ഇടയ്ക്കിടെ ഉള്ള അലറലും അതിനോട് ചേർന്ന് തന്നെ എബിന്റെ ചീത്ത വിളിയും കേട്ടു കൊണ്ടിരുന്നു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ *wake up..... Wake up...... * അലാറത്തിൽ നിന്നും ശബ്ദം ഉയർന്നു വന്നതും പുതപ്പിന് ഉള്ളിൽ നിന്നും ഒരു കൈ നീണ്ടു വന്നു മുകളിലെ ടേബിളിൽ ഇരുന്നിരുന്ന അലാറം ഓഫ് ചെയ്തു..... അതോടൊപ്പം തന്നെ മെല്ലെ ഉയർന്നു തലയിൽ ഇട്ടിരുന്ന പുതപ്പ് കൈ കൊണ്ട് മാറ്റി..... "Brother..... Wake up...." കൂടാതെ തന്നെ തൊട്ടടുത്ത് മൂടി പുതച്ചു കിടക്കുന്ന എബിനെ തട്ടി വിളിച്ചു അവന്റെ തലയിലൂടെ ഇട്ട പുതപ്പ് എടുത്തു കൊണ്ട് ജെറി പറഞ്ഞതും അവൻ ഒന്ന് മുരണ്ടു കൊണ്ട് വീണ്ടും പുതപ്പ് തലക്ക് മുകളിലൂടെ ഇട്ടു....

"ഡാാ..... എണീറ്റു വാടാ.... " "Brother.... Ladies first..... Sister എഴുന്നേറ്റാൽ ഞാൻ എഴുന്നേറ്റോളാം.... " ഒരു ഉറക്കപിച്ചോടെ അവൻ പറയുന്നത് കേട്ടു ജെറി മെല്ലെ താഴെ നിന്നും എഴുന്നേറ്റതും ബെഡിൽ കാലു രണ്ടും പുറത്തേക്ക് ഇട്ടു പുതപ്പ് പോലും നേരെ ഇടാതെ കിടക്കുന്നവളെ കണ്ടു ചെറു ചിരി വിരിഞ്ഞു..... അവൻ മെല്ലെ അവളുടെ അടുത്ത് ഇരുന്നു കൊണ്ട് അവളുടെ നെറ്റിയിലൂടെ ഒന്ന് തലോടി.... "Baby boo...... " "Boo....Brother first....." അവൾ കമിഴ്ന്നു കിടന്നു കൊണ്ട് പറഞ്ഞതും അവൻ ചെറു ചിരിയോടെ അവളുടെ മുടിയിൽ ഒന്ന് തട്ടി കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു അവളുടെ മേലേക്ക് പുതപ്പ് ഇട്ടു കൊടുത്തു കൊണ്ട് റൂമിൽ നിന്നും ഇറങ്ങി...... ഹാളിലേക്ക് നടക്കുന്നതിനിടയിൽ അവന്റെ കണ്ണുകൾ ചുമരിൽ പതിച്ച ഒരുപാട് ഫോട്ടോകളിലേക്ക് നീണ്ടു.....

അഞ്ച് വയസ്സുകാരിയുടെ തോളിലൂടെ കയ്യിട്ട് പിടിച്ചു നിൽക്കുന്ന എട്ടു വയസ്സുകാരനിൽ തുടങ്ങി.....ഇടയിൽ അവരിലേക്ക് വന്നു ചേർന്ന പുതിയ ഒരു ആൺകുട്ടിയും അവരുടെ വളർച്ചയുടെ പടവുകളും താണ്ടി....... ഇന്ന് കാണുന്ന അവരിലേക്ക് എത്തി ചേരുന്ന ഒരു ഓർമ്മ പുസ്തകം പോലെ..... അവർ മൂന്ന് പേരും അടങ്ങുന്ന ഒരുപാട് ഫോട്ടോകൾ ആ ചുമരിൽ സ്ഥാനം പിടിച്ചിരുന്നു...... Brother....... Boo...... Baby Boo..... Ebin vargese...... jerin thomas...... Sera jekab....... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "You..... Cheat..... Bloody..... നിന്നെ ഞാൻ കാണിച്ചു തരാഡാാ...... " റൂമിൽ നിന്നും അലറും മട്ടെയുള്ള സേറയുടെ ശബ്ദം കേട്ട് ബാൽകണിയിൽ നിന്ന് എക്സസൈസ് ചെയ്യുകയായിരുന്ന ജെറിൻ ഓടി റൂമിലേക്ക് ചെന്നതും കാണുന്നത് എബിന്റെ കഴുത്തിൽ കാലിട്ട് മുറുക്കി കൊണ്ട് ബെഡിലേക്ക് ചേർത്തു വെച്ചിരിക്കുന്ന സേറയെയാണ്......

എബിൻ കയ്യും കാലും ഇട്ടു അടിച്ചു അവളെ വേർപെടുത്താൻ നോക്കുന്നുണ്ട്..... ഇടക്ക് എന്തൊക്കെയോ ശബ്ദങ്ങളും വരുന്നുണ്ട്.... ജെറിൻ വേഗം തന്നെ അവർക്ക് അടുത്തേക്ക് ഓടി.... "Baby boo.... കാൽ എടുക്ക്..... " അവളുടെ കാൽ വലിക്കാൻ ശ്രമിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ച് കൊണ്ട് അവനെ നോക്കി.... "ഇവൻ.... ഈ ബ്രദർ ഇല്ലേ... അവനാണ് എന്നെ പറ്റിച്ചത്... ഇവനാണ് ഇന്നലെ എന്നെ ബിയർ കുടിപ്പിച്ചത്...." അവൾ അലറി പരാതി പറഞ്ഞു കൊണ്ട് വീണ്ടും അവന്റെ കഴുത്തിലേക്ക് കാൽ അടുപ്പിച്ചതും ജെറിൻ കഷ്ടപ്പെട്ട് കൊണ്ട് അവളെ അടർത്തി മാറ്റാൻ ശ്രമിച്ചു.... "Its ok..... നീ അവനെ വിട്... അല്ലേൽ അവൻ ചത്തു പോകും..... " അവളെ പിടിച്ചു വലിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ മുഖം കൂർപ്പിച്ചു കൊണ്ട് തന്നെ മെല്ലെ കാൽ എടുത്തു....

എബിൻ ജീവൻ കിട്ടിയ ആശ്വാസത്തോടെ പെട്ടെന്ന് തന്നെ അവിടെ നിന്നും എഴുന്നേറ്റു നെഞ്ചിൽ തടവി കൊണ്ടിരുന്നു... ജെറിൻ സേറയുടെ പുറത്ത് ഒന്ന് തട്ടി കൊടുത്തു.... "Are you ok baby boo.... " അവൻ സമാധാനത്തോടെ ചോദിച്ചതും അവൾ ചുണ്ട് കൂർപ്പിച്ച് കൊണ്ട് അവനെ നോക്കി... "കിട്ടിയത് മുഴുവൻ എനിക്ക്.... എന്നിട്ട് ആാാ കുരുത്തം കെട്ടവളോട് സുഖം ചോദിക്കാൻ നാണം ഇല്ലെ....brother.... ഇവള് baby boo അല്ല.... Baby dracula.... യക്ഷി..... " എബിൻ ദേഷ്യത്തോടെ അലറി വിളിച്ചതും സേറ ദേഷ്യത്തോടെ അവിടെ നിന്നും എഴുന്നേറ്റു... "പോടാ.... നിന്നെ ഉണ്ടല്ലോ.... നീ brother അല്ല.... യൂദാസ് ആണ്.... കാലൻ.... " അവൾ അവന് നേരെ പോകാൻ നിന്നതും അവരുടെ തല്ലു കണ്ടു ചെറു ചിരിയോടെ ജെറിൻ അവളെ പൊക്കി എടുത്തു അവിടെ തന്നെ വെച്ചു.... "രണ്ടും ഇനി മിണ്ടരുത്..... " "Boo ഞാൻ അല്ല ഇവനാ...."

"Brother ഞാൻ അല്ല... ഇവളാ... " രണ്ട് പേരും ഒരുപോലെ പരാതി പറഞ്ഞു കൊണ്ട് മുഖം തിരിച്ചു.... ജെറിൻ ചെറു ചിരിയോടെ രണ്ട് പേരുടെയും നടുവിൽ കയറി ഇരുന്നു..... "Brother.... ഇന്നലെ ഇവൾക്ക് ബിയർ കൊടുത്തത് തെറ്റ് ആയിരുന്നു.... " അവൻ പറയുന്നത് കേട്ട് സേറ യുദ്ധം ജയിച്ചത് പോലെ എബിനെ നോക്കി കൊഞ്ഞനം കുത്തി... എബിൻ അവളെ നോക്കി കണ്ണുരുട്ടി.... "But.... ഇവൻ തന്ന ബിയർ ഒരു നോട്ടം പോലും കൂടാതെ മോന്തിയത് നീയാണ്... അപ്പോൾ രണ്ട് പേരും equal resposible ആണ്.... " "അതും കൂടാതെ ആരാന്റെ വീടിന്റെ മതിലിൽ കയറി.... എന്റെ മുഖത്ത് ചവിട്ടി.... അതിനേക്കാൾ....പാട്ട് പാടി... അപ്പോൾ എന്നേക്കാൾ റെസ്പോൺസിബിലിറ്റി അവൾക്ക് ആണ്... " എബിൻ അവളെ നോക്കി മുഖം കൊണ്ട് കോഷ്ടി കാണിച്ചു കൊണ്ട് പറഞ്ഞതും അവൾ ദേഷ്യത്തോടെ അവന്റെ കയ്യിൽ പിച്ചി എടുത്തു....

"But....ഇതെല്ലാം തുടങ്ങി വെച്ചത് നീയാ...." അവളും വിട്ട് കൊടുത്തില്ല.... "അവളുടെ ഒരു ഹരിമുരളീരവം...... ഇനി വാടി brother.... പാർട്ടിക്ക് കൊണ്ട് പോവോ എന്നും ചോദിച്ചു... നിന്നെ ഇനി ആ ഹോസ്റ്റലിന്റെ പുറത്തേക്ക് പോലും വിടില്ല... നീ ഒക്കെ അതിനകത്ത് കിടന്നു വട്ടു പിടിച്ചു...." "പോടാ പട്ടി.... ബ്രദറെ..." അവൾ ദേഷ്യത്തോടെ അവനെ വിളിച്ചു കൊണ്ട് അവന്റെ കഴുത്തിൽ പിടിക്കാൻ ഒരുങ്ങി...അവനും വിട്ട് കൊടുക്കാതെ അവളുടെ കഴുത്തിന് നേരെ കൈ നീട്ടിയതും ജെറിൻ രണ്ട് പേരുടെയും കൈ പിടിച്ചു വെച്ചു... "ഇനി ഇവിടെ വെച്ച് തല്ലു കൂടിയാൽ രണ്ടിനെയും പിടിച്ചു ഞാൻ പുറത്തേക്ക് ഇടും....." അവൻ രണ്ട് പേരെയും കലിപ്പിൽ നോക്കി കൊണ്ട് പറഞ്ഞതും രണ്ട് പേരും ഒന്ന് ഞെട്ടി അബദ്ധം പറ്റിയ കണക്കെ അവിടെ നിന്നും എഴുന്നേറ്റു.....

"അവന്റെ ദേഷ്യം നമ്മുടെ ആരോഗ്യത്തിന് ഹാനീകരം.... " അവളുടെ തോളിലൂടെ കയ്യിട്ട് കൊണ്ട് എബിൻ പറഞ്ഞതും അവൾ മെല്ലെ തിരിഞ്ഞു ജെറിനെ നോക്കി ഒന്ന് ഇളിച്ചു.... "നീ എന്റെ sister അല്ലേടി... പോന്നു മോളെ...." എബിൻ ഇളിച്ചു കൊണ്ട് അല്പം തെൻ പുരട്ടി കൊണ്ട് പറഞ്ഞതും അവളും അവന്റെ തോളിലൂടെ കയ്യിട്ട് അവന്റെ ഷോൾഡറിൽ പിച്ചി.... "നീ എന്റെ brother അല്ലേടാ.... പൊന്നു മോനെ.... " അവളുടെ ചോദ്യത്തിന് ജെറിൻ കാണാതെ എബിൻ അവളെ നോക്കി പല്ല് കടിച്ചു... "ഈ brother നിനക്ക് ചായ വെച്ച് തരാട്ടോ മോളിങ്ങ് വന്നേ.... " അവളെ വിളിച്ചു പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു.... പുറത്ത് നിന്നും അടങ്ങിയ രീതിയിൽ തല്ലു കേൾക്കുന്നുണ്ടായിരുന്നു എങ്കിലും ജെറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

"ഇത് എന്തോന്നാടി വലിച്ചു കയറ്റിയെക്കുന്നെ.... " റൂമിൽ നിന്നും ഇറങ്ങിയ സേറയെ നോക്കി അത്ഭുതത്തോടെ ജെറിൻ ചോദിച്ചതും എബിൻ കോഫി കപ്പുമായി കിച്ചണിൽ നിന്നും ഇറങ്ങി വന്നു..... മുന്നിൽ നിൽക്കുന്ന സേറയെ കണ്ടതും അവൻ ഒന്ന് ഞെട്ടി പല്ല് കടിച്ചു കൊണ്ട് കോഫി കപ്പ്‌ അവിടെ തന്നെ വെച്ച് അവൾക്ക് നേരെ ചീറി.... "എന്റെ ഷർട്ട് എന്റെ പാന്റ്..........ഡീീ..... " അവൻ അലറി എങ്കിലും അവൾ അതൊന്നും മൈന്റ് ചെയ്യാതെ ഷർട്ട്‌ ഇൻസൈട് ചെയ്യുകയായിരുന്നു.... "അതിന് ഇവിടെ പ്രസക്തിയില്ല..... " അവൾ ഒരു കൂസലും കൂടാതെ പറയുന്നത് കേട്ട് ജെറിൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു അവളുടെ തലയിൽ ഒന്ന് മേടി.... "ഇതിട്ട് കൊണ്ടാണോ കോളേജിൽ വരുന്നത്.... "

"Ofcouse boo..... " "അയ്യടാ....എനിക്ക് നാളെ ഇടാൻ ഉള്ള ഷർട്ട് ആണ്..... മര്യാദക്ക് ഊരി താ.... " "നീ പോടാ..... " അവൾ ഒരു കൂസലും കൂടാതെ തന്നെ പാന്റും ഒന്ന് കയറ്റി വെച്ചു.... "ഹോസ്റ്റലിൽ പോയി ബാഗ് എടുക്കണ്ടെ... " ചോദിച്ചത് ജെറിൻ ആയിരുന്നു.... അവൾ വേറൊന്നും പറയാതെ ഉള്ളിലേക്ക് പോയി ഒരു ബാഗ് എടുത്തു കൊണ്ട് വന്നു.... "ഡാാ brother നിന്റെ ബാഗ്.... " "Book നിന്റേതാ.... " ബാഗും തുറന്ന് ഒരു book എടുത്തു പൊക്കി കൊണ്ട് അവൾ പറഞ്ഞതും എബിൻ അവളെ നോക്കി പേടിപ്പിച്ചു....ജെറിൻ ആണെങ്കിൽ ചിരി കടിച്ചു പിടിച്ചു നിന്നു.... "നിന്നെ ഉണ്ടല്ലോ.... നിന്നെ ഒന്നും പറയണ്ട... നിന്റെ തന്ത ജേക്കബ് ഇല്ലേ അങ്ങേരെ പറഞ്ഞാൽ മതി......ഇമ്മാതിരി ചൈനീസ് പടക്കം പോലെ സാധനം....."

"എന്റെ അപ്പനെ പറഞ്ഞാൽ ഉണ്ടല്ലോ.... " അവളും വിട്ട് കൊടുക്കാതെ പറഞ്ഞതും അവൻ അവളുടെ നെറ്റിയിൽ പിടിച്ചു തള്ളി കൊണ്ട് അവിടെ നിന്നും നടന്നു... അവൾ അവന് നേരെ പോകാൻ ഒരുങ്ങി എങ്കിലും ജെറിൻ അവളുടെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ *PPR COLLAGE, GOA.... * "ഡി... ഇന്നലത്തെ പോലെ തല്ലു ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട..... അവന്മാര് അത്ര നീറ്റ് അല്ല..." അവളുടെ ഇരു ഭാഗത്തും രണ്ട് പേരും നിന്ന് തോളിലൂടെ കയ്യിട്ട് കൊണ്ട് അവർ പറഞ്ഞതും അവൾ അത് ശ്രദ്ധിക്കാത്തത് പോലെ മുടിയിലേ ടിപ്ടോപ് ഒന്ന് അഴിച്ചു നേരെ ഇട്ടു.... "കേൾക്കുന്നുണ്ടൊ...." ജെറിൻ ഒന്ന് കൂടെ ചോദിച്ചതും അവൾ എബിനെ ഒന്ന് നോക്കി... അവൻ ഒന്ന് പിരികം പൊക്കിയതും അവൾ ചുണ്ട് കൂർപ്പിച്ചു...

"എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എന്റെ പ്രൊട്ടക്റ്റ് ചെയ്യാൻ നിങ്ങൾ ഇല്ലേ..... " "അത് നീ പേടിക്കണ്ട തീർച്ചയായും ഉണ്ടാകില്ല.... " എബിൻ സ്പോർട്ടിൽ പറഞ്ഞതും അവൾ അവന്റെ കാലിനിട്ട് ഒന്ന് ചവിട്ടി.... "നീ അതിന് അവനെ എന്തിനാ ഉപദ്രവിക്കുന്നത്.... ഉണ്ടാവില്ല.... നീ ug student ആണ്.... ഞങ്ങൾ പിജിയും ബ്ലോക്ക്‌ തമ്മിൽ വ്യത്യാസം ഉണ്ട്....ഈ പ്രശ്നങ്ങളിൽ ഇട പെട്ടാലേ ഞങ്ങൾ ആദ്യം തന്നെ ബാഗ് പാക്ക് ചെയ്യേണ്ടി വരും.... " ജെറിൻ അവളെ മനസ്സിലാക്കും രീതിയിൽ പറഞ്ഞതും അവൾ ഒരു പരിഭവത്തോടെ അവന്റെ കൈ തട്ടി മാറ്റി കൊണ്ട് മുന്നിലേക്ക് ഓടി മുന്നിൽ നടക്കുന്ന ഒരു ആൺകുട്ടിയുടെ തോളിലൂടെ കയ്യിട്ടു....

"Baby Boo.... വൈകീട്ട് നേരെ ഹോസ്റ്റലിലേക്ക് വിട്ടോ..... " "സൗകര്യം ഇല്ല.... " ജെറിൻ വിളിച്ചു പറഞ്ഞതും സ്പോർട്ടിൽ തന്നേ ദേഷ്യത്തോടെയുള്ള അവളുടെ വാക്കുകൾ കേട്ട് എബിനും ജെറിനും ഒരുപോലെ ചിരിച്ചു പോയി... "അവൾക്ക് ഒരു മാറ്റവും ഇല്ലല്ലോ brother.......ആ പഴയ baby boo ഇന്നും വളർന്നിട്ടില്ല..... " ജെറിൻ ഒരു തമാശ രൂപേണ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞതും എബിന്റെ ഉള്ളിൽ ആദ്യം വന്നത് ആദ്യ കൂടി കാഴ്ചയിൽ തന്റെ തലക്ക് കല്ലെറിഞ്ഞ സേറയെയാണ്.... അവൻ അറിയാതെ തന്നെ എരിവ് വലിച്ചു പോയി.... "ഓർമിപ്പിക്കല്ലേ പൊന്നെ.... " അവൻ സ്വയം പറഞ്ഞു പോയി........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story