♡മന്ദാരം♡ ഭാഗം 30

mantharam part 1

എഴുത്തുകാരി: THASAL

"സേറ.... കുർബാനക്ക് വരുന്നുണ്ടോ.... " അപ്പൻ ഡോറിൽ തട്ടി കൊണ്ട് ചോദിച്ചതും അവൾ ബെഡിൽ നിന്നും എഴുന്നേറ്റു കൊണ്ട് ഡോർ വന്നു തുറന്നു.... "ഞാൻ ഇല്ല അപ്പാ.... പ്രാക്ടീസ് ഒക്കെ കഴിഞ്ഞു വന്നത് കൊണ്ടാണ് എന്ന് തോന്നുന്നു... ഭയങ്കര ക്ഷീണം.... ഞാൻ ഒന്ന് ഉറങ്ങട്ടെ.... " അവൾ നെറ്റിയിൽ വിരൽ വെച്ച് തടവി കൊണ്ട് പറഞ്ഞു... "പനിയുണ്ടോ നിനക്ക്.... " അവളുടെ മുഖം കണ്ടു ഒരു ആധിയോടെ അവളുടെ നെറ്റിയിൽ കൈ വെച്ച് നോക്കി കൊണ്ട് അദ്ദേഹം ചോദിച്ചു... "ഏയ്‌.... ഒരു ചെറിയ ഹെടെക്ക്.... ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ ശരിയാകും അപ്പ.... " അവൾ വലിയ താല്പര്യം ഇല്ലാതെ ആയിരുന്നു പറഞ്ഞത്... അദ്ദേഹത്തിന്റെ കണ്ണുകൾ സംശയത്തോടെ അവളെ നോക്കി എങ്കിലും പിന്നെ അദ്ദേഹം ഒന്ന് മൂളി.... "എന്നാൽ നീ റസ്റ്റ്‌ എടുത്തോ.... ഡ്രോയിൽ ടാബ്ലറ്റ്സ് ഉണ്ട്... വേണമെങ്കിൽ ഒന്ന് കുടിച്ചിട്ട് കിടന്നോ..... Take care.... "

അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അദ്ദേഹം പറഞ്ഞതും അവൾ ഒരു പുഞ്ചിരിയോടെ അദ്ദേഹത്തെ നോക്കി.... "Thankyou somuch being my dad.... " അവളുടെ വാക്കുകൾ അത്രയും സോഫ്റ്റ്‌ ആയിരുന്നു.... അദ്ദേഹം ചെറു ചിരിയോടെ അവളുടെ മുടിയിൽ ഒന്ന് തലോടി മൗനത്തേ കൂട്ട് പിടിച്ചു തിരിഞ്ഞു നടന്നു... അവൾക്കും അറിയാമായിരുന്നു അവളിലെ മകൾ അദ്ദേഹത്തിന് മുന്നിൽ പൂർണ വിജയം ആണെന്ന്... അത് പോലെ തന്നെ ആയിരുന്നു അദ്ദേഹം എന്ന അപ്പനും... ഒരു മകൾ എന്ന നിലയിൽ ഒരുപാട് സന്തോഷം നൽകുന്നുണ്ടായിരുന്നു അവളുടെ അപ്പൻ... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "അവള് വരുന്നില്ല.... ഈ പ്രാക്ടീസും കാര്യങ്ങളും ആയി ആള് ഭയങ്കര stressed ആണ്.....തല വേദന ആണെന്ന് ആണ് പറയുന്നത്..... നമുക്ക് പോകാം... " ഫ്ലാറ്റ് ലോക്ക് ചെയ്തു പുറത്ത് ഇറങ്ങുന്നതിനിടയിൽ ജേക്കബ് പറഞ്ഞതും എബിയും ജെറിയും ഒരുപോലെ ഒന്ന് മുഖത്തോട് മുഖം നോക്കി....

അപ്പോഴേക്കും അപ്പൻമാർ നടന്നു തുടങ്ങിയിരുന്നു... "പപ്പാ... എന്നാൽ ഞങ്ങളും വരുന്നില്ല.... " എബി ആയിരുന്നു പറഞ്ഞത്... അപ്പൻമാർ ഒരുപോലെ സംശയത്തോടെ തിരിഞ്ഞു നോക്കിയതും എബി ജെറിയെ ഒന്ന് തട്ടി... "അവൾ തനിച്ച് അല്ലേ... നിങ്ങള് പോയിട്ട് വാ... ഞങ്ങൾ ഇവിടെ നിന്നോളാം.... " ജെറി പറഞ്ഞതും ജേക്കബ് ഒന്ന് ആലോചിച്ചു കൊണ്ട് ചെറു ചിരിയോടെ അവന് നേരെ ഫ്ലാറ്റിന്റെ കീ എറിഞ്ഞു കൊടുത്തു... അവൻ അത് ക്യാച്ച് ചെയ്തു കൊണ്ട് അദ്ദേഹത്തേ നോക്കി പതിവ് പുഞ്ചിരി നൽകി കൊണ്ട് തിരിഞ്ഞു നടന്നു... "ഡാ... കൊച്ചിനെ ശല്യം ചെയ്യാൻ നിൽക്കണ്ട... അവൾ ഉറങ്ങിക്കോട്ടെ.... " തോമസ് വിളിച്ചു പറയുന്നുണ്ടായിരുന്നു... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

"ഉറങ്ങുമ്പോൾ എന്ത് പാവം.... എണീറ്റാൽ കള്ളിയങ്കാട്ടു നീലിക്ക് വരെ ടൈറ്റ് കോമ്പറ്റീഷൻ നൽകുന്ന സാധനമാ....." അവൾക്കൊപ്പം ബെഡിൽ കിടന്നു കൊണ്ട് എബി പറഞ്ഞതും ജെറി ചിരിയോടെ നിലത്ത് തന്നെ ഇരുന്നു അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടിരുന്നു.... "പാവം ആണ്... ഒരുപാട് വേദനിച്ചു കാണും... " ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ പാറി പറന്ന അവളുടെ മുടി മെല്ലെ ഒന്ന് ഒതുക്കി വെച്ചു കൊണ്ട് ജെറി പറഞ്ഞതും എബിയുടെ മുഖവും വാടിയിരുന്നു.... എങ്കിലും അതൊന്നും പുറമെ കാണിക്കാതെ അവൻ ബെഡിൽ കമിഴ്ന്നു കിടന്നു... "വേണേൽ കിടക്കാൻ നോക്കടാ.... ഈ സാധനം എഴുന്നേൽക്കും മുന്നേ പോകണം... അല്ലേൽ രാവിലെ തന്നെ പടക്കം പൊട്ടിക്കും..." എബി എന്തൊക്കെ പറയുമ്പോഴും ജെറിയുടെ കണ്ണുകൾ സേറയിൽ ആയിരുന്നു... കാലങ്ങൾക്ക് ശേഷം ആണ് ഇത്രയും അടുത്ത് അവളുടെ മുഖത്ത് വെറുപ്പിന്റെ തരി കണിക പോലും ഇല്ലാതെ കാണുന്നത്...

"Sorry.... നിനക്ക് തന്ന പ്രോമിസ് എനിക്ക് തെറ്റിക്കേണ്ടി വന്നു.... But this moment i promiss you ഇനി ഒരിക്കലും നിന്നെ വിട്ട് എങ്ങോട്ടും പോകില്ല.... നിന്നെ ഒരിക്കലും നഷ്ടപെടുത്തില്ല.... " എബി കേൾക്കാത്ത തരത്തിൽ അവളുടെ കാതിൽ നേർത്ത ശബ്ദത്തിൽ ജെറി പറഞ്ഞതും അവൾ ഒന്ന് മുഖം ചുളിച്ചു ചിണുങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു.... "ബ്രദർ...." എപ്പോഴോ അവളുടെ ശബ്ദം ഉയർന്നു വന്നിരുന്നു.... എബി അവളുടെ മുടിയിൽ ഒന്ന് തലോടി.... ജെറിക്ക് ഉള്ളിൽ ചെറു പരിഭവം ഉടലെടുത്തിരുന്നു..... ഉറക്കത്തിൽ പോലും അറിയാതെ പോലും അവളുടെ വായയിൽ നിന്നും സ്നേഹത്തോടെ തന്റെ പേര് വീണില്ലല്ലോ എന്നോർത്ത്..... അത്രമാത്രം വെറുത്തു പോയോ.... "ബ്രദർ.... പോട്ടേ.... എല്ലാം ശരിയാകും.... Take it easy maahn...." അവന്റെ സങ്കടം മനസ്സിലാക്കിയ പോലെ ആയിരുന്നു എബിയുടെ വാക്കുകൾ.... ജെറി ചെറു ചിരിയോടെ തറയിൽ തന്നെ തലയിൽ കയ്യൂന്നി കിടന്നു...

"Thats ok brother.....എനിക്ക് മനസ്സിലാകും....ഞാനാണ് അവളെ hurt ചെയ്തത്... അതിന്റെതായ സങ്കടം അവൾക്ക് ഉള്ളിൽ ഉണ്ട്.... അത് അടങ്ങും വരെ ഞാൻ വെയിറ്റ് ചെയ്തെ മതിയാവൂ.... " അവനും എല്ലാം അറിയാവുന്ന പോലെ പറഞ്ഞു..... ♡♡♡♡♡♡♡♡♡♡♡♡♡♡♡ °merry merry merry x-mas......° ഉറക്കെ ഉള്ള പാട്ട് കേട്ടാണ് സേറ ഉറക്കത്തിൽ നിന്നും ഉണർന്നത്....അവൻ ഒന്ന് കണ്ണ് തിരുമ്മി കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചതും കാലിൽ എന്തോ അള്ളി പിടിച്ചത് പോലെ തോന്നിയതും അവൾ മെല്ലെ ഒന്ന് എഴുന്നേറ്റതും കണ്ടു തന്റെ കാലിലും രണ്ട് കയ്യും വെച്ചും വട്ടം പിടിച്ചു കിടക്കുന്ന എബിയെ.... അവൾ കണ്ണ് തിരുമ്മി കൊണ്ട് അവളെ പതിയെ ഒന്ന് ചവിട്ടി... "ഡാാ... " അവളുടെ വിളി വന്നതും അവൾ ഒന്ന് കൂടെ പിടിയുടെ മുറുക്കം കൂട്ടിയതും അവൾ ഒറ്റ ചവിട്ട് വെച്ച് കൊടുത്തു...

"എഴുന്നേറ്റു പോകാൻ നോക്കഡാാ...കോപ്പേ..." ചവിട്ടോട് കൂടിയുള്ള അവളുടെ അലർച്ചയിൽ എബി ഞെട്ടി എഴുന്നേറ്റിരുന്നു.... കണ്ണും തുറുപ്പിച്ചു നോക്കുന്ന അവളെ അല്പം പേടിയോടെ നോക്കി കൊണ്ട് ബെഡിൽ നിന്നും ഇറങ്ങി പെട്ടെന്ന് തന്നെ പുറത്തേക്ക് ഓടി.... അവന്റെ പോക്ക് കണ്ടു സേറ പൊട്ടി വന്ന ചിരി ചുണ്ടിൽ കൈ വെച്ച് തടഞ്ഞു വെച്ചു.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡ "സേറ ലെറ്റർ ബോക്സ്‌ നിറഞ്ഞിട്ടുണ്ട്..... നീ ഒന്ന് പോയി നോക്ക്.... " അപ്പന്റെ വാക്കുകൾ കേട്ടു ടീഷർട്ടിന് മുകളിൽ ഒരു കോട്ട് എടുത്തണിഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് നടന്നു... ഫ്ലാറ്റിന് മുന്നിൽ തന്നെ തൂക്കിയ ലെറ്റർ ബോക്സ്‌ തുറന്നു വന്ന ലെറ്ററുകൾ എല്ലാം കയ്യിൽ ഒതുക്കി കൊണ്ട് ഉള്ളിലേക്ക് വന്നു ടേബിളിൽ ഇട്ടു ചെയർ വലിച്ചു ഇരുന്നു.... "ഇത് ഒരുപാട് ഉണ്ടല്ലോ... " തോമസ് ചോദിച്ചപ്പോഴേക്കും ജെറിയും ഫ്ലാറ്റിൽ നിന്നും കുറച്ചു ലെറ്റഴ്സ് ആയി വന്നിരുന്നു... "നമ്മുടെ ഫ്ലാറ്റിൽ വന്നതാ.... "

അവനും സേറക്ക് അടുത്തായി തന്നെ ഇരുന്നു... എബി ലെറ്റർ ഓരോന്നായി തുറന്ന് നോക്കാൻ തുടങ്ങിയിരുന്നു... അധികവും കാർഡുകൾ തന്നെ ആയിരുന്നു..... അവൾ അതിൽ നിന്നും ഒരു ലെറ്റർ എടുത്തു പൊട്ടിച്ചു നോക്കിയതും അതിലെ കാർഡ് കണ്ടു അവൾ അതൊന്നു തുറന്ന് നോക്കിയതും കാർഡിലെ നെയിം കണ്ടു അവൾ ഒരു നിമിഷം തരിച്ചു നിന്നു... *jerin thomas... * അവൾ മെല്ലെ ഒന്ന് ഉരുവിട്ടു... ശേഷം തനിക്ക് അടുത്ത് ഇരിക്കുന്നവനെ നോക്കിയതും അവൻ പുഞ്ചിരിക്കുകയായിരുന്നു.... "Varun vasidhev......palakkal.... kottayam... " എബി ഒരു ലെറ്റർ എടുത്തു അഡ്രസ് വായിച്ചതും സേറ പെട്ടെന്ന് അവനിലേക്ക് ശ്രദ്ധ തിരിച്ചു കയ്യിലെ കാർഡ് ടേബിളിലേക്ക് ഇട്ടു കൊണ്ട് എക്സൈറ്റ്മെന്റിൽ അവന്റെ കയ്യിൽ നിന്നും ലെറ്റർ തട്ടി പറിച്ചതും ജെറിയും എബിയും ഒരു നിമിഷം അവളെ നോക്കി പോയി.... അവൾ അത്രമാത്രം എക്സൈറ്റട് ആയിരുന്നു....

"വരുൺ ആണ് അപ്പാ.... നാട്ടിൽ പോയിട്ട് ഇത് വരെ വിളിക്കുക പോലും ചെയ്തില്ല.... കാർഡ് അയച്ചത് ആകും.... " അവൾ ലെറ്റർ തുറക്കുന്നതിനോടൊപ്പം പറഞ്ഞു ..ജെറിക്ക് ഉള്ളിൽ എന്തോ ഒരു unconfert feel ചെയ്യാൻ തുടങ്ങിയിരുന്നു.... അവൻ എങ്കിലും കയ്യിലെ ലെറ്ററിലേക്ക് നോക്കി ഇരുന്നു... ഉള്ളിൽ കുഞ്ഞ് സങ്കടം ഉടലെടുത്തു... തന്നെക്കാൾ വരുണിന് ഇമ്പോര്ടന്റ്റ്‌ നൽകുന്നു എന്ന ഒരു കുശുമ്പ്.... പ്രതീക്ഷ പോലെ അത് കാർഡ് തന്നെ ആയിരുന്നു.... അവൾ അതിലേക്കു നോക്കി ഒന്ന് ചിരിച്ചു... ശേഷം അത് തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടു ജെറി ഒന്നും മിണ്ടാതെ കയ്യിലെ ലെറ്റർ അല്പം ഉറക്കെ തന്നെ ടേബിളിലേക്ക് ഇട്ടു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി... അവന്റെ ഭാവമാറ്റം എല്ലാവരും ശ്രദ്ധിച്ചു എങ്കിലും അതിനുള്ള കാരണം സേറക്ക് മാത്രം അറിയാവുന്ന ഒന്നായിരുന്നു....

സേറ അവൻ പോയ വഴിയേ ഒന്ന് നോക്കി.... ശേഷം ടേബിളിൽ കിടന്നിരുന്ന കാർഡിലേക്കും. ..അവളുടെ ഉള്ളിൽ കുഞ്ഞ് നോവ് ഉടലെടുത്തിരുന്നു.... എബിയോട് ക്ഷമിക്കാൻ ഉള്ള മനസ്സ് വരുന്നു... പക്ഷെ ജെറി....അവൻ ചെയ്തത് വലിയൊരു അപരാതം പോലെ മനസ്സ് അലമുറ ഇടുന്നു... അവനോട് പഴയ രീതിയിൽ ഉള്ള അടുപ്പം കാണിക്കാൻ സാധിക്കുന്നില്ല..... എന്തോ അവനിൽ നിന്നും ഇതിൽ കൂടുതൽ പരിഗണന താൻ ആഗ്രഹിച്ചിരുന്നോ....!!???... അവളുടെ ഉള്ളിൽ സംശയങ്ങൾ ഉടലെടുത്തു... "അവനിത് എന്ത് പറ്റി.....!!?" അവൻ പോയ വഴിയേ നോക്കി തോമസ് തനിയെ ഒന്ന് ചോദിച്ചു.... "ഞാൻ പോയി നോക്കാം.... " എബി അതും പറഞ്ഞു എഴുന്നേറ്റപ്പോഴേക്കും സേറയുടെ കൈ അവന്റെ കയ്യിൽ പതിഞ്ഞിരുന്നു.... അവൻ അത്ഭുതത്തോടെ അവളെ ഒന്ന് തല ചെരിച്ചു നോക്കിയതും അവൾ ഒന്ന് തലയാട്ടി കൊണ്ട് എഴുന്നേറ്റു... "You sit....ഞാൻ നോക്കിക്കോളാം..... "

അവൾ പതിയെ പറഞ്ഞു ആരേയും ഫേസ് ചെയ്യാതെ അവിടെ നിന്നും എഴുന്നേറ്റു നടന്നു... "സേറ.... " പെട്ടെന്ന് അപ്പന്റെ വിളിയിൽ അവൾ ഒന്ന് സ്റ്റെക്ക് ആയി തിരിഞ്ഞില്ല നോക്കി.... ആ മുഖത്ത് ഗൗരവം ആയിരുന്നു... "ഇത് വരെ ഞങ്ങൾ അപ്പൻമാർ ആരും നിങ്ങളുടെ കാര്യത്തിൽ ഇടപെട്ടിട്ടില്ല... but... ഇന്ന് ഞാൻ ഇടപെടുന്നു.... ഇന്ന് x-mas ആണ്.... ഇന്ന് നീ ആരെ എങ്കിലും hurt ചെയ്‌താൽ.... നിനക്ക് ക്ഷമിക്കാൻ കഴിയുമെങ്കിൽ ക്ഷമിക്ക്.... അല്ലെങ്കിൽ ഒരു വാക്ക് കൊണ്ട് പോലും എബിയെയും ജെറിയെയും നീ കുറ്റപെടുത്തരുത്...." ആ വാക്കുകളിൽ പതിവിലും വിപരീതമായി ഗൗരവം കലർന്നിരുന്നു... അവൾ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ഒരു എതിർപ്പ് പ്രകടിപ്പിക്കാതെ പുറത്തേക്ക് നടന്നു... എബിയുടെ ഉള്ളിൽ എന്തോ വേദന തോന്നിയിരുന്നു... ഇങ്ങനെ ഒരു അകലം അവർക്കിടയിൽ ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.... ♡♡♡♡♡♡♡♡♡♡♡♡♡♡♡♡♡

ടെറസിൽ ദൂരെക്ക് നോക്കി നിൽക്കുന്നവന്റെ ചാരെ അവൾ പോയി നിന്നു....ജെറി മെല്ലെ അവളെ ഒന്ന് തല ചെരിച്ചു നോക്കിയതെയൊള്ളു... അവളുടെ കണ്ണുകളും ഒരിക്കൽ പോലും അവനെ തേടി പോയില്ല.... "How are you..... Are you ok.... " അവൾ അവനെ നോക്കാതെ തന്നെ ചോദിച്ചു... എന്തോ പഠിച്ചു വെച്ചത് ചോദിച്ച പോലെ ആണ് അവന് തോന്നിയത്... അവൻ നിറഞ്ഞ കണ്ണുകളെ അവൾ കാണാതെ തുടച്ചു നീക്കി കൊണ്ട് മെല്ലെ ഒന്ന് തലയാട്ടി.... "I'm ok..." അവനും മെല്ലെ ഒന്ന് പരഞ്ഞു.... അവളുടെ കണ്ണുകൾ അവനിൽ ചെന്ന് പതിഞ്ഞു എങ്കിലും അവൾ അത് അപ്പോൾ തന്നെ മാറ്റി.... "തനിക്ക് ഞാൻ ഒരു unconfert feel നൽകുന്നുണ്ടോ.... " പെട്ടെന്ന് ആയിരുന്നു അവന്റെ ചോദ്യം... അവൾ ഉള്ളിൽ ഒന്ന് പിടഞ്ഞു എങ്കിലും ആ പിടച്ചിൽ മുഖത്ത് വരാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു.....

അവൾ മൗനമായി തന്നെ മുന്നോട്ട് നോക്കി നിന്നു..... "I know..... തനിക്ക് ഈ സമയം എന്നെ കുറച്ചു പോലും accept ചെയ്യാൻ കഴിയുന്നില്ല എന്ന്... അന്ന് സംഭവിച്ചത് മുഴുവൻ എന്റെ തെറ്റ് ആയിരുന്നു.... ഉള്ളിൽ തോന്നിയ വാശി.... എന്നെ ഉപേക്ഷിച്ച മമ്മക്ക് മുന്നിൽ തോറ്റു പോകുമോ എന്ന പേടി.....അതായിരുന്നു അന്ന് ഉണ്ടായ ഒളിച്ചോട്ടം.... But എബി.... അവൻ പെട്ടു പോയതാ..... എനിക്കറിയാം നിനക്ക് അത് മനസ്സിലായിട്ടുണ്ടാകും..... " അവൻ ഓരോ വാക്കുകൾ പറയുമ്പോഴും അവളുടെ ഉള്ളം നുറുങ്ങുന്നുണ്ടായിരുന്നു... അവൾ മെല്ലെ ഒന്ന് തലയാട്ടി..... "എന്നിട്ട് ജയിച്ചോ..... !!?" അവൾ അത് മാത്രം ആണ് ചോദിച്ചത്....അവൻ സ്വയം പുച്ഛം തോന്നി പോയി... "എല്ലാവർക്ക് മുന്നിലും ജയിച്ചു..... സ്വയം തോറ്റു പോയി baby boo.... ലൈഫിൽ ഏറ്റവും വാല്യൂ ഉള്ള ഒരാളെ എനിക്ക് നഷ്ടമായി...അയാളുടെ ഉള്ളിൽ എനിക്കുള്ള സ്ഥാനം നഷ്ടപ്പെട്ടു.... " അവൻ പറയുന്നതിന്റെ പൊരുൾ അവൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു....

അവൾ നിറഞ്ഞ കണ്ണുകളെ വേഗത്തിൽ ഒന്ന് തുടച്ചു കളഞ്ഞു.... "വാ.... താഴെ എല്ലാവരും വെയിറ്റ് ചെയ്യുകയാണ്..... X-mas ആയിട്ട് അവരെ കൂടി വേദനിപ്പിക്കണ്ടാ.... നമ്മൾ തമ്മിൽ ഉള്ളത് നമ്മളിൽ അവസാനിക്കണം.... അത് വേറെ ഒരാൾക്ക് ശല്യം ആകരുത്.... " അത് മാത്രം പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നടന്നു.... "Baby boo..... " അവന്റെ ഒറ്റ വിളിയിൽ അവൾ നിന്ന് പോയിരുന്നു.... "നിനക്ക് എന്നോട് ക്ഷമിക്കാൻ കഴിയില്ലേ.... " ആ ഒരു ചോദ്യത്തിൽ അവളോടുള്ള അടങ്ങാത്ത സ്നേഹവും പ്രതീക്ഷകളും എല്ലാം കാണാമായിരുന്നു.... അവളുടെ ഉള്ളിലെ നോവ് ഹൃദയത്തിൽ പടർന്നു.... അവിടെ നിന്നും രക്തം കിനിയും പോലെ തോന്നി അവൾക്ക്.... അവൾ യാതൊരു ഉത്തരവും നൽകാതെ തിരിഞ്ഞു നടന്നു.... അവനും ഉള്ളിലെ വേദനയിൽ പിടയുമ്പോൾ അത് പുറമെ കാണിക്കാൻ തയ്യാറല്ലായിരുന്നു............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story